അവ്യക്തമുരളികൾ

പ്രശസ്തമായ സേവാധാരിയാകുന്നതിനുള്ള വിധി

Date : Rev. 07-10-2018 / AV 22-01-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ തന്‍റെ ഒരേപോലെ തെളിഞ്ഞിരിക്കുന്ന ദീപങ്ങളുടെ ദീപമാലയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. എത്രയും ഓരോ തെളിഞ്ഞിരിക്കുന്ന ദീപം അചഞ്ചലവും, നിര്‍വിഘ്നവും, തന്‍റെ ജ്യോതിയിലൂടെ വിശ്വത്തിന് പ്രകാശം നല്കി കൊണ്ടിരിക്കുന്നു. ദീപങ്ങളുടെ പ്രകാശം ആത്മാവിനെ തെളിയിക്കുന്നതിനുള്ള പ്രകാശമാണ്. വിശ്വത്തിലെ സര്‍വ്വാത്മാക്കളുടെയും മുന്നിലുള്ള അജ്ഞാനത്തിന്‍റെ ആവരണത്തെ ഇല്ലാതാക്കുന്നതിന് എങ്ങനെ തെളിഞ്ഞ് തെളിയിച്ചു കൊണ്ടിരിക്കുന്നു, അന്ധകാരം കാരണം അനേക പ്രകാരത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍, താങ്കള്‍ തെളിഞ്ഞിരിക്കുന്ന ദീപങ്ങളുടെ നേരെ വളരെ സ്നേഹത്തോടെ, പ്രകാശത്തിന്‍റെ ഇച്ഛയിലൂടെ, ആവശ്യത്തിലൂടെ, നിങ്ങള്‍ ദീപങ്ങളുടെ നേരെ നോക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ അന്ധകാരത്തില്‍ അലയുന്ന ആത്മാക്കള്‍ക്ക് ജ്ഞാനത്തിന്‍റെ പ്രകാശം നല്കൂ, അതിലൂടെ ഓരോ വീട്ടിലും ദീപം തെളിയട്ടെ (വൈദ്യുതി നിലച്ചു). ഇപ്പോഴും നോക്കൂ അന്ധകാരം ഇഷ്ടമായോ? പ്രകാശമല്ലേ ഇഷ്ടപ്പെടുന്നത്. അതിനാല്‍ അങ്ങനെയുള്ള ബാബയുമായി ബന്ധം യോജിപ്പിക്കൂ. ബന്ധം യോജിപ്പിക്കുന്നതിനുള്ള ജ്ഞാനം നല്കൂ

സര്‍വ്വ ഡബിള്‍ വിദേശികള്‍ റിഫ്രഷ് ആയി അര്‍ത്ഥം ശക്തിശാലിയായി, ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസായി നോളേജ്ഫുള്‍ ആയി, ശക്തിശാലിയായി, വിജയിയായി സേവാസ്ഥാനങ്ങളിലേക്ക് പോകുകയാണ് വീണ്ടും വരുന്നതിന്. പോകുക അര്‍ത്ഥം സഫലത സ്വരൂപത്തിന്‍റെ പാര്‍ട്ട് അഭിനയിച്ച് ഒന്നില്‍ നിന്നും അനേകമായി തിരിച്ച് വരിക. തന്‍റെ പരിവാരത്തിലെ മറ്റാത്മാക്കളെ ബാബയുടെ വീട്ടിലേക്ക് കൊണ്ടു വരാനാണ് പോകുന്നത്. പരിധിയുള്ള യുദ്ധം ചെയ്യുന്ന യോദ്ധാക്കള്‍ , സയന്‍സിന്‍റെ ശക്തിയുള്ള യോദ്ധാക്കള്‍ സര്‍വ്വ ആയുധങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട് വിജയത്തിന്‍റെ മെഡല്‍ നേടുന്നതിന് വേണ്ടി യുദ്ധ മൈതാനത്തിലേക്ക് പോകുന്നു. അതേപോലെ നിങ്ങള്‍ ആത്മീയ യോദ്ധാക്കള്‍ വിജയത്തിന്‍റെ കൊടി പറപ്പിക്കുന്നതിന് സേവയുടെ മൈതാനത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. എത്രത്തോളം വിജയിയാകുന്നുവൊ അത്രയും ബാബയിലൂടെ സ്നേഹം, സഹയോഗം, സമ്പൂര്‍ണ്ണതയുടെ വിജയത്തിന്‍റെ മെഡല്‍ പ്രാപ്തമാക്കുന്നു. അതിനാല്‍ ചെക്ക് ചെയ്യൂ ഇതു വരെ എത്ര മെഡലുകള്‍ ലഭിച്ചു? എന്തെല്ലാം വിശേഷതകളുണ്ടോ അഥവാ ടൈറ്റിലുകള്‍ നല്കുന്നുവൊ, അങ്ങനെയുള്ള എത്ര മെഡലുകള്‍ ധാരണ ചെയ്തിട്ടുണ്ട്. വിശേഷ ടൈറ്റില്‍സിന്‍റെ ലിസ്റ്റ് എടുത്തിട്ടില്ലേ, ലിസ്റ്റ് മുന്നില്‍ വച്ച് സ്വയത്തെ നോക്കണം മെഡലുകളെല്ലാം ഞാന്‍ പ്രാപ്തമാക്കിയിട്ടുണ്ടോ? ഇപ്പോള്‍ കുറച്ചേ കണ്ടെത്തിയിട്ടുള്ളൂ. കുറഞ്ഞത് 108 എങ്കിലും ഉണ്ടാകണം. തന്‍റെ ഇത്രയും മെഡലുകള്‍ കണ്ട് ലഹരിയിലിരിക്കൂ. എത്ര മെഡലുകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. പോകുക അര്‍ത്ഥം വിശേഷതയുടെ കാര്യം ചെയ്ത് സദാ പുതിയതിലും വച്ച് പുതിയ മെഡലുകള്‍ നേടുക. കാര്യം എങ്ങനെയുള്ളതാണോ അതേ പോലെയുള്ള മെഡല്‍ ലഭിക്കുന്നു. അതിനാല്‍ വര്‍ഷം സേവനത്തിന് നിമിത്തമായ ഓരോ കുട്ടിയും ഡ്രാമയിലടങ്ങിയിട്ടുള്ള, മറഞ്ഞു കിടക്കുന്ന നവീനതയുടെ കാര്യം ചെയ്യുന്നതിനുള്ള ലക്ഷ്യം വയ്ക്കണം. കാര്യത്തെ പ്രത്യക്ഷമാക്കണം. ഏതു പോലെ ലൗകീക കാര്യത്തില്‍ വിശേഷമായ കാര്യം ചെയ്യുമ്പോള്‍ പ്രശസ്തരായി തീരുന്നു. നാല് ഭാഗത്തും വിശേഷതയോടൊപ്പം വിശേഷ ആത്മാവിന്‍റെ പേര് ലഭിക്കുന്നു. ഓരോരുത്തരും മനസ്സിലാക്കണംഎനിക്ക് വിശേഷമായ കാര്യം ചെയ്യണം. വിജയത്തിന്‍റെ മെഡല്‍ കരസ്ഥമാക്കണം. ബ്രാഹ്മണപരിവാരത്തില്‍ വിശേഷ സേവാധാരികളുടെ ലിസ്റ്റില്‍ പ്രശസ്തമാകണം. ആത്മീയ ലഹരിയിലിരിക്കണം. നാമത്തിന്‍റെ ലഹരിയിലല്ല. ആത്മീയ സേവനത്തിന്‍റെ ലഹരിയില്‍ നിമിത്തം, വിനയം എന്നീ ഗുണങ്ങളുടെ സര്‍ട്ടിഫിക്കറ്റ് സഹിതം പ്രശസ്തമാകണം

    

   ഇന്ന് ഡബിള്‍ വിദേശി ഗ്രൂപ്പിന്‍റെ വിജയിയായി വിജയ സ്ഥലത്തിലേക്ക് പോകുന്നതിന്‍റെ ആശംസകള്‍ നേരുന്നതിന്‍റെ ചടങ്ങാണ്. ഏതൊരു വിജയ സ്ഥലത്തേക്കും പോകുമ്പോള്‍ വളരെ ആര്‍ഭാടത്തോടെ സന്തോഷത്തിന്‍റെ പാട്ട് പാടി വിജയ തിലകം അണിഞ്ഞ് ആശംസകള്‍ നേരുന്നു. വിട പറയുന്നില്ല, ആശംസകളാണ് കാരണം ബാപ്ദാദയ്ക്കും പരിവാരത്തിനും അറിയാം ഇങ്ങനെയുള്ള സേവാധാരികളുടെ വിജയം സുനിശ്ചിതമാണ് എന്ന്, അതിനാല്‍ ആശംസകളുടെ സമാരോഹണം ആഘോഷിക്കുന്നു. വിജയം നിശ്ചിതമല്ലേ. കേവലം നിമിത്തമായി ആവര്‍ത്തിക്കണം കാരണം ചെയ്യുന്നതിലൂടെ നിമിത്തമായി ചെയ്യും, പ്രാപ്തമാക്കും. നിമിത്തമായ കര്‍മ്മവും നിശ്ചിതമായ പ്രത്യക്ഷ ഫലവും. നിശ്ചയത്തിന്‍റെ ഉണര്‍വ്വും ഉത്സാഹത്തോടെ പൊയ്ക്കൊണ്ടിരിക്കുന്നു, മറ്റുള്ളവരെയും അധികാരിയാക്കി കൊണ്ടു വരുന്നതിന്. അധികാരത്തിന്‍റെ അളവറ്റ ഖജനാവ് മഹാദാനിയായി ദാന പുണ്യം ചെയ്യുന്നതിന് പൊയ്ക്കൊണ്ടിരിക്കുന്നു. ഇനി നോക്കാം പാണ്ഡവരാണോ അതോ ശക്തികളാണോ  മുന്നിലേക്ക് പോകുന്നതെന്ന്. വിശേഷമായ പുതിയ കാര്യം ആരാണ് ചെയ്യുന്നത്, അതിന്‍റെ മെഡല്‍ ലഭിക്കും. ഇങ്ങനെയുള്ള വിശേഷ സേവനത്തിന് നിമിത്തമായ ആത്മാക്കളെ കണ്ടെത്തുക, സേവാ സ്ഥാനവും അഭിവൃദ്ധിയും പ്രാപ്തമാക്കുക, നാല് ഭാഗത്തും പേര് വ്യാപ്പിപിക്കുന്നതിനുള്ള വിശേഷ കാര്യം ചെയ്ത് കാണിക്കുക, അങ്ങനെയുള്ള വലിയ ഗ്രൂപ്പിനെ തയ്യാറാക്കി ബാപ്ദാദായുടെ മുന്നില്‍ കൊണ്ടു വരിക, ഇങ്ങനെയുള്ള ഏത് പ്രകാരത്തിലുമുള്ള വിശേഷ സേവനം ചെയ്യുന്നവര്‍ക്കും വിജയത്തിന്‍റെ മെഡല്‍ ലഭിക്കും. അങ്ങനെയുള്ള വിശേഷ കാര്യം ചെയ്യുന്നവര്‍ക്കും സര്‍വ്വ സഹയോഗവും ലഭിക്കുന്നു. സ്വയമേവ ടിക്കറ്റ് ആരെങ്കിലും ഓഫര്‍ ചെയ്യും. ആരംഭത്തില്‍  നിങ്ങള്‍ സേവനത്തിന് വേണ്ടി പോകുമ്പോള്‍ സേവനത്തിന് ശേഷം ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുമായിരുന്നു. ഇപ്പോള്‍ ടിക്കറ്റ് എടുക്കുന്നുണ്ട്, എന്നാല്‍ സെക്കന്‍റിലും, തേര്‍ഡിലും യാത്ര ചെയ്യുന്നു. അങ്ങനെ ഏതെങ്കിലും കമ്പനിയുടെ സേവനം ചെയ്യൂ, എല്ലാം ശരിയാകും. സേവാധാരിക്ക് സാധനവും ലഭിക്കുന്നു. മനസ്സിലായോ. സര്‍വ്വരും സന്തുഷ്ടരായി, വിജയിയായി പൊയ്ക്കൊണ്ടിരിക്കുകയല്ലേ. ഒരു പ്രകാരത്തിലുമുള്ള കുറവുകളെ കൂടെ കൊണ്ടു പോകുന്നില്ലല്ലോ. കുറവുകളെ സ്വാഹാ ചെയ്ത് ശക്തിശാലി ആത്മാക്കളായി പോകുകയല്ലേ. ഒരു കുറവും അവശേഷിച്ചിട്ടില്ലല്ലോ. അവശേഷിച്ചുവെങ്കില്‍ സമയം കണ്ടെത്തി സമാപ്തമാക്കി പോകണം. ശരി

അങ്ങനെ സദാ അചഞ്ചലവും, തെളിഞ്ഞിരിക്കുന്ന ദീപമായി സദാ ജ്ഞാനത്തിന്‍റെ പ്രകാശത്തിലൂടെ അന്ധകാരത്തെയില്ലാതാക്കുന്ന, സദാ സമയം സേവനത്തിന്‍റെ വിശേഷതയില്‍ വിശേഷ പാര്‍ട്ടഭിനയിക്കുന്ന, ബാബയിലൂടെ പ്രാപ്തമാക്കിയ സര്‍വ്വ മെഡലുകളെ ധാരണ ചെയ്യുന്ന, സദാ വിജയം സുനിശ്ചിതമാണെന്ന നിശ്ചയത്തിലിരിക്കുന്ന, അവിനാശി വിജയത്തിന്‍റെ തിലകധാരി, സദാ സര്‍വ്വ പ്രാപ്തികള്‍ കൊണ്ട് സമ്പന്നമായ, സന്തുഷ്ട ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും

ജഗദീഷ് ഭായിയോട്ബാപ്ദാദയുടെ സാകാര പാലനയില്‍ പാലിക്കപ്പെട്ട രത്നങ്ങള്‍ക്ക് മൂല്യമുണ്ട്. ലൗകീക രീതിയിലും വൃക്ഷത്തില്‍ വച്ച് തന്നെ പാകമായ ഫലം എത്ര ശോഭനീയമാണ്. അതേപോലെ നിങ്ങള്‍ അനുഭവീ ആത്മാക്കളെ സര്‍വ്വരും എത്ര സ്നേഹത്തോടെയാണ് കാണുന്നത്. ആദ്യത്തെ മിലനത്തില്‍ തന്നെ വരദാനം നേടിയില്ലേ. പാലന അര്‍ത്ഥം വരദാനങ്ങളിലൂടെ തന്നെ അഭിവൃദ്ധിയുണ്ടായില്ലേ. അതിനാല്‍ സദാ പാലനയുടെ അനുഭവത്തിലൂടെ അനേക ആത്മാക്കളുടെ പാലന ചെയ്ത് അവരെ മുന്നോട്ടുയര്‍ത്തുന്നതിന് പ്രേരിപ്പിച്ചു കൊണ്ടിരിക്കും. സാഗരത്തിന്‍റെ ഭിന്നഭിന്ന സംബന്ധത്തിന്‍റെ അലകളില്‍, അനുഭവങ്ങളുടെ അലകളില്‍ ആറാടി കൊണ്ടിരിക്കും. സേവനത്തിന്‍റെ ആരംഭത്തിലെ മിതവ്യയത്തിന്‍റെ സമയം നിമിത്തമായി. സമയം നിമിത്തമായത് കാരണം സേവനത്തിന്‍റെ ഫലം സദാ ശ്രേഷ്ഠമാണ്. സമയത്തിനനുസരിച്ച് സദാ സഹയോഗിയായി  അതിനാല്‍ വരദാനം ലഭിച്ചു. ശരി.

സമ്മേളനത്തെ കുറിച്ച്സര്‍വ്വരും ചേര്‍ന്ന് ഉണര്‍വ്വും ഉത്സാഹത്തോടെയും ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ സഫലത സഹജമായി ഉണ്ടാകുന്നു. സര്‍വ്വരുടെയും ഉണര്‍വ്വിലൂടെ കാര്യം നടന്നു കൊണ്ടിരിക്കുന്നു അതിനാല്‍ തീര്‍ച്ചയായും സഫലതയുണ്ടാകുന്നു. സര്‍വ്വരെയും ഒരുമിപ്പിക്കുക എന്നതും ശ്രേഷ്ഠതയുടെ ലക്ഷണമാണ്. സര്‍വ്വരുടെയും മിലനത്തിലൂടെ അന്യ ആത്മാക്കളും മിലനത്തിന്‍റെ സമീപത്ത് വരുന്നു. ഹൃദയത്തിന്‍റെ സങ്കല്പത്തെ മിലനം ചെയ്യിക്കുക അര്‍ത്ഥം അനേക ആത്മാക്കളുടെ മിലനം ആഘോഷിക്കുക. ലക്ഷ്യത്തെ കണ്ടു കൊണ്ട് ചെയ്തു കൊണ്ടിരിക്കുന്നു, ചെയ്തു കൊണ്ടിരിക്കും. ശരിവിദേശികള്‍ക്കെല്ലാം സുഖം തന്നെയല്ലേ? സന്തുഷ്ടരല്ലേ? ഇപ്പോള്‍ സര്‍വ്വരും വലുതായി. പാലിക്കുന്നവരായി. ആദ്യം ചെറുതായിരുന്നു, കുസൃതി കാണിക്കുമായിരുന്നു, ഇപ്പോള്‍ മറ്റുള്ളവരെ സംരക്ഷിക്കുന്നവരായി. എന്നെ ആരെങ്കിലും സംരക്ഷിക്കട്ടെ അങ്ങനെയല്ല. ഇപ്പോള്‍ പരിശ്രമിക്കുന്നവരല്ല, പരിശ്രമം നല്കുന്നവരാണ്. പരാതി പറയുന്നവരല്ല, കംപ്ലീറ്റ്. യാതൊരു പരാതി ഇപ്പോളുമില്ല, പിന്നീടുമില്ല. അങ്ങനെയല്ലേ? സദാ സന്തോഷ വാര്‍ത്ത നല്കണം. വരാത്തവരെയും മായാജീത്താക്കണം. പിന്നെ കൂടുതല്‍ കത്തെഴുതേണ്ടി വരില്ല. കേവലം കെ. നല്ല നല്ല കാര്യങ്ങള്‍ എഴുതൂ എന്നാല്‍ ചുരുക്കി. ശരി.

ടീച്ചേഴ്സിനോട്ബാപ്ദാദയ്ക്ക് ടീച്ചേഴ്സിനോട് പ്രത്യേക സ്നേഹമുണ്ട് കാരണം സമാനമാണ്. ബാബയും ടീച്ചര്‍, നിങ്ങള്‍ മാസ്റ്റര്‍ ടീച്ചര്‍. സമാനമായവര്‍ പ്രിയപ്പട്ടവരാണ്. വളരെ നല്ല ഉണര്‍വ്വും ഉത്സാഹത്തോടെയും സേവനത്തില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. സര്‍വ്വരും ചക്രവര്‍ത്തിമാരാണ്. ചക്രം കറങ്ങി അനേക ആത്മാക്കളുടെ സംബന്ധത്തില്‍ വന്നു, അനേക ആത്മാക്കളെ സമീപത്ത് കൊണ്ടു വരുന്നതിനുള്ള കാര്യം ചെയ്തു കൊണ്ടിരിക്കുന്നു. ബാപ്ദാദയ്ക്കും സന്തോഷമുണ്ട്. ബാപ്ദാദ എന്നില്‍ സന്തുഷ്ടനാണെന്ന് മനസ്സിലാക്കുന്നില്ലേ അതോ കുറച്ച് സന്തുഷ്ടമാക്കണോ. നല്ല പരിശ്രമം ചെയ്യുന്നുണ്ട്, സ്നേഹത്തോടെ പരിശ്രമിക്കുന്നു അതിനാല്‍ പരിശ്രമമായി തോന്നുന്നില്ല. ബാപ്ദാദ സേവനയുക്തരായ കുട്ടികളെ സദാ ശിരസ്സിലെ കിരീടം എന്നു പറയുന്നു. കിരീടധാരികളാണ്. ബാപ്ദാദ കുട്ടികളുടെ ഉണര്‍വ്വിനെയും ഉത്സാഹത്തെയും കണ്ട് ഇനിയും ഉണര്‍വ്വിനെയും ഉത്സാഹത്തെയും വര്‍ദ്ധിപ്പിക്കാനുള്ള സഹയോഗം നല്കുന്നു. ഒരു ചുവട് കുട്ടികളുടേത്, കോടി മടങ്ങ് ചുവട് ബാബയുടേത്. ധൈര്യമുള്ളയിടത്ത് സ്വതവേ ഉത്സാഹത്തിന്‍റെ പ്രാപ്തിയുണ്ടാകുന്നു. ധൈര്യമുണ്ടെങ്കില്‍ ബാബയുടെ സഹായമുണ്ട്. അതിനാല്‍ നിശ്ചിന്ത ചക്രവര്‍ത്തിയാണ്, സേവനം ചെയ്തു കൊണ്ടിരിക്കൂ. സഫലത ലഭിച്ചു കൊണ്ടിരിക്കും. ശരി

07.10.18   ഓം ശാന്തി   അവ്യക്തബാപ്ദാദ  മധുബന്‍ 13-02-1984

അശാന്തിയുടെ കാരണം അപ്രാപ്തിയും

അപ്രാപ്തിയുടെ കാരണം അപവിത്രതയുമാണ്

(സമ്മേളനത്തിന് ശേഷം അതിഥികളോടുള്ള അവ്യക്ത ബാപ്ദാദയുടെ കൂടിക്കാഴ്ച)

ഇന്ന് സ്നേഹ സാഗരന്‍, ശാന്തിയുടെ സാഗരനായ ബാബ തന്‍റെ ശാന്ത പ്രിയരും, സ്നേഹ സ്വരൂപരുമായ കുട്ടികളെ മിലനം ചെയ്യാന്‍ വേണ്ടി വന്നിരിക്കുന്നു. ബാപ്ദാദ മുഴുവന്‍ വിശ്വത്തിലെ കുട്ടികളുടെ ശാന്തിയുടെയും, സത്യമായ സ്നേഹത്തിന്‍റെയും ആഗ്രഹത്തെ കണ്ട് സര്‍വ്വ കുട്ടികള്‍ക്കും ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുള്ള സഹജമായ വിധി കേള്‍പ്പിക്കുന്നതിന് കുട്ടികളുടെ അടുത്ത് എത്തി ചേര്‍ന്നു. വളരെ സമയമായ വ്യത്യസ്ത രൂപങ്ങളിലായി ആഗ്രഹത്തെ പൂര്‍ണ്ണമാക്കുന്നതിന് കുട്ടികള്‍ ചെയ്തിട്ടുള്ള പ്രയത്നം കണ്ട് കണ്ട് ദയാ മനസ്കനായ ബാബയ്ക്ക് കുട്ടികളുടെ മേല്‍ ദയ വരുന്നു, ദാതാവിന്‍റെ കുട്ടികള്‍ യാചിച്ചു കൊണ്ടിരിക്കുന്നുഒരു നിമിഷത്തേക്ക്, കുറച്ച് സമയത്തേക്ക് ശാന്തി നല്കൂ. അധികാരി കുട്ടികള്‍ യാചകരായി ശാന്തിക്കും സ്നേഹത്തിനും വേണ്ടി അലഞ്ഞു കൊണ്ടിരിക്കുന്നു. അലഞ്ഞ് അലഞ്ഞ് ചില കുട്ടികള്‍ നിരാശരായി തീര്‍ന്നു. ചോദ്യമിതാണ്അവിനാശി ശാന്തി വിശ്വത്തില്‍ ഉണ്ടാകുമോ? സര്‍വ്വ ആത്മാക്കളില്‍ നിസ്വാര്‍ത്ഥമായ സത്യമായ സ്നേഹം ഉണ്ടാകുമോ

കുട്ടികളുടെ ചോദ്യത്തിന്‍റെ ഉത്തരം നല്കുന്നതിന് ബാബയ്ക്ക് സ്വയം വരേണ്ടി വന്നു.ബാപ്ദാദ കുട്ടികളെ സന്തോഷ വാര്‍ത്ത കേള്‍പ്പിക്കാനാണ് വന്നത്എന്‍റെ മക്കളായ നിങ്ങളായിരുന്നു ശാന്തിയുടെയും സുഖത്തിന്‍റെയും ലോകത്തിന്‍റെ അധികാരികള്‍. സര്‍വ്വ ആത്മാക്കളും സത്യമായ സ്നേഹത്തിന്‍റെ ചരടില്‍ ബന്ധിക്കപ്പെട്ടിരുന്നു. ശാന്തിയും സ്നേഹവും നിങ്ങളുടെ ജീവിതത്തിന്‍റെ വിശേഷതയായിരുന്നു. സ്നേഹത്തിന്‍റെ, സുഖത്തിന്‍റെ, ജീവന്‍മുക്തിയുടെ ലോകം ഏതൊന്നിനെയാണോ നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്, ചിന്തിച്ചിരുന്നത്, ലോകത്തിന്‍റെ അധികാരികളായിരുന്നു നിങ്ങള്‍. ഇന്ന് ലോകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു, നാളെ അതേ ലോകത്തിലായിരിക്കും. ഇന്നലത്തെ കാര്യമാണ്. നിങ്ങളുടെ ഇതേ ഭൂമി നാളെ സ്വര്‍ഗ്ഗ ഭൂമിയാകും, നിങ്ങള്‍ മറന്നു പോയോ? തന്‍റെ രാജ്യം, സുഖ സമ്പന്നമായ രാജ്യം, അവിടെ ദുഃഖത്തിന്‍റെയും അശാന്തിയുടെയും പേരോ അടയാളമോയില്ല, അപ്രാപ്തിയില്ല. അപ്രാപ്തി തന്നെയാണ് അശാന്തിയുടെ കാരണം, അപ്രാപ്തിയുടെ കാരണം അപവിത്രതയാണ്. അതിനാല്‍ എവിടെയാണൊ അപവിത്രതയില്ലാത്തത്, അപ്രാപ്തിയില്ലാത്തത്, അവിടെ എന്തുണ്ടാകും? എന്താണൊ ഇച്ഛ, എന്ത് പ്ലാനാണൊ ചിന്തിക്കുന്നത് അത് പ്രാക്ടിക്കലി നടക്കും. ഡ്രാമയുടെ ഭാവി അചഞ്ചലവും സുദൃഢവുമാണ്, ഇതിനെയാര്‍ക്കും മാറ്റാല്‍ സാധിക്കില്ല. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായി കൊണ്ടിരിക്കുന്നതുമായ ഡ്രാമയാണ്. ബാബയിലൂടെ പുതിയ രചന രചിക്കപ്പെട്ടു. നിങ്ങള്‍ എല്ലാവരും ആരാണ്? പുതിയ രചനയുടെ അടിത്തറ നിങ്ങളാണ്. സ്വയം അങ്ങനെയുള്ള അടിത്തറയാണെന്ന് മനസ്സിലാക്കുന്നത് കൊണ്ടല്ലേ ഇവിടെ വന്നത്. ബ്രാഹ്മണാത്മാവ് അര്‍ത്ഥം പുതിയ ലോകത്തിന്‍റെ ആധാരമൂര്‍ത്തി. ബാപ്ദാദ അങ്ങനെയുള്ള ആധാരമൂര്‍ത്ത് കുട്ടികളെ കണ്ട് ഹര്‍ഷിതമാകുന്നു. ബാപ്ദാദയും പാടുന്നുണ്ട്ആഹാ എന്‍റെ പ്രിയപ്പെട്ട സിക്കിലധേ മധുര മധുരമായ കുട്ടികളെ. നിങ്ങളും പാടുന്നില്ലേ. നിങ്ങള്‍ പറയുന്നുബാബ എന്‍റേതാണ്, ബാബ പറയുന്നുനിങ്ങളും എന്‍റേതാണ്. കുട്ടിക്കാലത്ത് പാട്ട് ഒത്തിരി പാടിയതല്ലേ.(രണ്ട് സഹോദരിമാര്‍ ഗീതം പാടി, ബാപ്ദാദ പ്രതികരിക്കുകയും ചെയ്തു)

ബാപ്ദാദ ഹൃദയത്തിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ട്. മുഖത്തിന്‍റെ ശബ്ദം എങ്ങനെയുമായിക്കോട്ടേ. ബാബ ഗീതം ഉണ്ടാക്കി, കുട്ടികള്‍ പാടി. ശരി. (കുറച്ച് സഹോദരി സഹോദരന്‍മാര്‍ താഴെ ഹോളില്‍ അഥവാ ഓം ശാന്തി ഭവനത്തില്‍ മുരളി കേട്ടു കൊണ്ടിരിക്കുകയായിരുന്നു, ബാപ്ദാദ സമ്മേളനത്തിന് എത്തിയിട്ടുള്ള അതിഥികളെ മെഡിറ്റേഷന്‍ ഹാളില്‍ മിലനം ചെയ്യുകയായിരുന്നു). താഴെയും നിറയെ  കുട്ടികള്‍ ഇരിക്കുന്നുണ്ട്. സ്നേഹത്തിന്‍റെ മുഖങ്ങളും, മധുര മധുരമായ പരാതികളും ബാപ്ദാദ കേട്ടു കൊണ്ടിരിക്കുകയായിരുന്നു. സര്‍വ്വ കുട്ടികളും ഹൃദയം കൊണ്ട്, സ്നേഹത്തോടെ വിശ്വ സേവനത്തിന്‍റെ പാര്‍ട്ടഭിനയിച്ചു. കുട്ടികളുടെ താല്പര്യം കണ്ട് ബാപ്ദാദ സര്‍വ്വരെയും സ്നേഹത്തിന്‍റെ ഊഞ്ഞാലില്‍ ആട്ടി ആശംസകള്‍ നല്കി കൊണ്ടിരിക്കുന്നു. സദാ ജീവിക്കൂ, മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ, പറന്നു കൊണ്ടിരിക്കൂ, സദാ സഫലമായി കൊണ്ടിരിക്കൂ. സര്‍വ്വരുടെയും സ്നേഹത്തിന്‍റെ സഹയോഗം വിശ്വത്തിന്‍റെ കാര്യത്തെ സഫലമാക്കി. ഓരോ കുട്ടിയുടെയും സ്നേഹത്തിന്‍റെ പരിശ്രമം കാണുകയാണെങ്കില്‍, ബാപ്ദാദ രാപകല്‍ വര്‍ണ്ണിക്കുകയാണെങ്കില്‍ അത് കുറഞ്ഞ് പോകും. ബാബയുടെ മഹിമ അപാരമാണ് അതേപോലെ ബാബയുടെ സേവാധാരി കുട്ടികളുടെയും മഹിമ അപാരമാണ്. ഒരു സ്നേഹം, ഒരു ഉത്സാഹം, ഒരു ദൃഢ സങ്കല്പം, അതായത് എനിക്ക് വിശ്വത്തിലെ സര്‍വ്വ ആത്മാക്കള്‍ക്കും ശാന്തിയുടെ സന്ദേശം തീര്‍ച്ചയായും നല്കുക തന്നെ വേണം. സ്നേഹത്തിന്‍റെ പ്രത്യക്ഷ സ്വരൂപത്തിലാണ് സഫലതയുള്ളത്, സദാ ഉണ്ടായിരിക്കും. ദൂരത്തുള്ളവരും സമീപത്താണ്. താഴെയല്ല ഇരിക്കുന്നത് എന്നാല്‍ ബാപ്ദാദയുടെ നയനങ്ങളിലാണ്. ചിലര്‍ ട്രെയിനില്‍, ചിലര്‍ ബസ്സില്‍ പോകുന്നു എന്നാല്‍ ബാബയ്ക്ക് സര്‍വ്വരെയും ഓര്‍മ്മയുണ്ട്. അവരുടെ മനസ്സിന്‍റെ സങ്കല്പം പോലും ബാബയുടെയടുത്ത് എത്തുന്നു. ശരി.

ബാബയുടെ വീട്ടില്‍ അതിഥിയല്ല എന്നാല്‍ മഹാന്‍ ആത്മാവാകേണ്ടവരാണ് വന്നിരിക്കുന്നത്. ബാപ്ദാദ സര്‍വ്വരെയും പി, വി പി ആയിട്ടല്ല കാണുന്നത് എന്നാല്‍ സിക്കിലധേ കുട്ടികളെയാണ് കാണുന്നത്. വി പി വരും, കുറച്ച് സമയം കണ്ട്, കേട്ടിട്ട് പോകുന്നു. എന്നാല്‍ കുട്ടികള്‍ സദാ ഹൃദയത്തില്‍ വസിക്കുന്നു. എവിടെ പോയാലും വസിക്കുന്നത് ഹൃദയത്തിലായിരിക്കും. തന്‍റെ അഥവാ ബാബയുടെ വീട്ടില്‍ എത്തിയതിന് ആശംസകള്‍. ബാപ്ദാദ സര്‍വ്വ കുട്ടികളെയും മധുബന്‍ അര്‍ത്ഥം തന്‍റെ വീടിന്‍റെ അലങ്കാരമാണെന്ന് മനസ്സിലാക്കുന്നു. കുട്ടികള്‍ വീടിന്‍റെ അലങ്കാരമാണ്. നിങ്ങളെല്ലാവരും ആരാണ്? അലങ്കാരമല്ലേ. ശരി.

അങ്ങനെ ദൃഢ സങ്കല്പധാരി, സഫലതയുടെ നക്ഷത്രം, സദാ ഹൃദയ സിംഹാസനസ്ഥരായ, സദാ ഓര്‍മ്മയുടെയും സേവനത്തിന്‍റെയും ലഹരിയില്‍ മുഴുകിയിരിക്കുന്ന, പുതിയ രചനയുടെ ആധാരമൂര്‍ത്ത്, വിശ്വത്തില്‍ സദാ പുതിയ പ്രകാശം, പുതു ജീവിതം പ്രദാനം ചെയ്യുന്ന, സര്‍വ്വര്‍ക്കും സത്യമായ സ്നേഹത്തിന്‍റെ അനുഭവം ചെയ്യിക്കുന്ന, സ്നേഹി സഹയോഗി, നിരന്തരമായ സാഥി കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും

വരദാനംതന്‍റെ ഓരോ കര്‍മ്മത്തിലൂടെ ദിവ്യതയുടെ അനുഭവം ചെയ്യിക്കുന്ന ദിവ്യമായ ജീവിതം നയിക്കുന്നവരായി ഭവിക്കട്ടെ.

ബാപ്ദാദ ഓരോ കുട്ടിക്കും ദിവ്യ ജീവിതം അര്‍ത്ഥം ദിവ്യ സങ്കല്പം, ദിവ്യമായ വാക്ക്, ദിവ്യമായ കര്‍മ്മം ചെയ്യുന്നതിനുള്ള ദിവ്യ മൂര്‍ത്തികളാക്കി. ദിവ്യത സംഗമയുഗീ ബ്രാഹ്മണരുടെ ശ്രേഷ്ഠമായ അലങ്കാരമാണ്. ദിവ്യ ജന്മമെടുത്ത ആത്മാവ്, ഏതൊരാത്മാവിനെയും തന്‍റെ ഓരോ കര്‍മ്മത്തിലൂടെ സാധാരണതയില്‍ നിന്നുപരി ദിവ്യതയുടെ അനുഭവം ചെയ്യിക്കും. ദിവ്യ ജന്മമെടുത്ത ബ്രാഹ്മണര്‍ക്ക് ശരീരം കൊണ്ട് സാധാരണ കര്‍മ്മവും, മനസ്സ് കൊണ്ട് സാധാരണ സങ്കല്പവും ചെയ്യാന്‍ സാധിക്കില്ല. അവര്‍ക്ക് ധനത്തെ പോലും സാധാരണ രീതിയിലൂടെ കാര്യത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

സ്ലോഗന്‍ഹൃദയം കൊണ്ട് സദാ ഇതേ ഗീതം പാടി കൊണ്ടിരിക്കൂനേടേണ്ടതെല്ലാം നേടി….. എങ്കില്‍ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നിരിക്കും.

Scroll to Top