ഇന്ന് ബാപ്ദാദ തന്‍റെ സര്‍വ്വ ശ്രേഷ്ഠ ബ്രാഹ്മണ പരിവാരത്തെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബ്രാഹ്മണ പരിവാരം എത്ര ഉയര്‍ന്നതിലും വെച്ച് ഉയര്‍ന്ന പരിവാരമാണ്. അത് സര്‍വ്വര്‍ക്കും നല്ല രീതിയില്‍ അറിയാമല്ലോ? ബാപ്ദാദ ഏറ്റവും ആദ്യം പരിവാരത്തിന്‍റെ സ്നേഹത്തിന്‍റെ സംബന്ധത്തില്‍ കൊണ്ടുവന്നു. കേവലം ശ്രേഷ്ഠ ആത്മാവാണെന്നുള്ള ജ്ഞാനം മാത്രമല്ല നല്കിയത്, എന്നാല്‍ ശ്രേഷ്ഠ ആത്മാവാണ്, കുട്ടിയാണ്. അതിനാല്‍ അച്ഛനും കുട്ടിയും എന്ന സംബന്ധത്തില്‍ കൊണ്ടു വന്നു. ആ സംബന്ധത്തില്‍ വന്നതിലൂടെ പരസ്പരവും ഭായി ബഹന്‍ എന്ന പവിത്രമായ സംബന്ധവും ഉണ്ടായി. എവിടെ ബാപ്ദാദ, ഭായി ബഹന്‍ എന്ന സംബന്ധമുണ്ടായോ അപ്പോള്‍ എന്ത് സംഭവിച്ചു! പ്രഭു പരിവാരം. സാകാര രൂപത്തിലൂടെ ഡയറക്ട് പ്രഭു പരിവാരത്തില്‍ അവകാശിയായി സമ്പത്തിന്‍റെ അധികാരിയാകും എന്ന ഭാഗ്യത്തെ സ്വപ്നത്തിലെങ്കിലും ചിന്തിച്ചിരുന്നോ? അവകാശിയാകുക എന്നത് ഏറ്റവും ശ്രേഷ്ഠമായ ഭാഗ്യമാണ്. സ്വയം ബാബ കുട്ടികള്‍ക്ക് വേണ്ടി നമുക്ക് സമാനം സാകാര രൂപധാരിയായി അച്ഛനും കുട്ടികളും തമ്മിലുള്ള അഥവാ സര്‍വ്വ സംബന്ധങ്ങളുടെ അനുഭവം ചെയ്യിക്കും എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നോ? സാകാര രൂപത്തില്‍ പ്രഭുവിന്‍റെ പാലനയെടുക്കും എന്ന് സങ്കല്പത്തില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയല്ലേ. ഇതെല്ലാം അനുഭവിക്കുന്നതിനുള്ള ഭാഗ്യം പ്രഭു പരിവാരത്തിലേതായപ്പോഴാണ് പ്രാപ്തമായത്. അപ്പോള്‍ എത്രയോ ഉയര്‍ന്നതിലും വെച്ച് ഉയര്‍ന്ന പരിവാരത്തിലെ അധികാരി കുട്ടികളായി. എത്രയും പവിത്രമായ പാലനയില്‍ പാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നു! അലൗകിക പ്രാപ്തികളുടെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നു! ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ അല്ലേ! പരിവാരം പരിവര്‍ത്തനപ്പെട്ടു, യുഗം പരിവര്‍ത്തനപ്പെട്ടു, ധര്‍മ്മം, കര്‍മ്മം സര്‍വ്വതും പരിവര്‍ത്തനപ്പെട്ടു. യുഗം പരിവര്‍ത്തനപ്പെട്ടപ്പോള്‍ ദുഃഖത്തിന്‍റെ ലോകത്തില്‍ നിന്നും സുഖത്തിന്‍റെ ലോകത്തിലേക്ക് വന്നു. സാധാരണ ആത്മാവില്‍ നിന്നും പുരുഷോത്തമരായി തീര്‍ന്നു. 63 ജന്മം അഴുക്കിലായിരുന്നു, ഇപ്പോള്‍ അഴുക്കില്‍ നിന്നും കമലമായി. പ്രഭു പരിവാരത്തില്‍ വരുക അര്‍ത്ഥം ജന്മ ജന്മാന്തരങ്ങളിലേക്കായി ഭാഗ്യത്തിന്‍റെ രേഖയെ ശ്രേഷ്ഠമാക്കുക. പ്രഭു പരിവാരം, പരിവാരം അര്‍ത്ഥം യുദ്ധത്തില്‍ നിന്നുമുപരിയായി. ഒരിക്കലും പ്രഭുവിന്‍റെ കുട്ടികളുടെ മേല്‍ യുദ്ധം ഉണ്ടാകില്ല. പ്രഭു പരിവാരത്തിലേതായി, സദാ സര്‍വ്വ പ്രാപ്തികളുടെ ഖജനാവ് കൊണ്ട് സമ്പന്നമായി. പ്രകൃതി പോലും നിങ്ങള്‍ പ്രഭുവിന്‍റെ കുട്ടികളുടെ ദാസിയായി സേവനം ചെയ്യുന്ന രീതിയില്‍ നിങ്ങള്‍ മാസ്റ്റര്‍ സര്‍വ്വ ശക്തിവാനായി. പ്രഭു പരിവാരത്തെ ശ്രേഷ്ഠമാണെന്ന് മനസ്സിലാക്കി പ്രകൃതി പോലും നിങ്ങളെ വിശറിയെടുത്ത് വീശി കൊണ്ടിരിക്കും. ശ്രേഷ്ഠ ആത്മാക്കളെ സ്വാഗതം ചെയ്യുമ്പോള്‍ ബഹുമാന സൂചകമായി വിശറിയുപയോഗിച്ച് വീശുന്നു. പ്രകൃതി സദാകാലത്തേക്ക് ബഹുമാനം നല്കി കൊണ്ടേയിരിക്കും. ഇപ്പോഴും പ്രഭു പരിവാരത്തിനോട് സര്‍വ്വ ആത്മാക്കള്‍ക്കും സ്നേഹമുണ്ട്. ഈ സ്നേഹത്തിന്‍റെ ആധാരത്തില്‍ ഇപ്പോഴും പൂജയും മഹിമയും ചെയ്തു കൊണ്ടിരിക്കുന്നു. പ്രഭു പരിവാരത്തിലെ ചരിത്രങ്ങളുടെ എത്ര വലിയ സ്മരണയായി ഇപ്പോഴും ഭാഗവതം എത്ര സ്നേഹത്തോടെ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. പ്രഭു പരിവാരത്തിലെ ടീച്ചറും, ഈശ്വരീയ വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ, പഠിത്തത്തിന്‍റെ സ്മരണയായി ഗീതാ ശാസ്ത്രം എത്ര പവിത്രമായി വിധി പൂര്‍വ്വം കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നു. പ്രഭു പരിവാരത്തിന്‍റെ സ്മരണയായി ആകാശത്തിലും സൂര്യന്‍ ,ചന്ദ്രന്‍, ഭാഗ്യ നക്ഷത്രങ്ങളുടെ രൂപത്തില്‍ ആഘോഷിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പ്രഭു പരിവാരം ബാബയുടെ ഹൃദയ സിംഹാസനസ്ഥരാണ്, അങ്ങനെയുള്ള സിംഹാസനം ഈ പരിവാരത്തിലുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രാപ്തമാകില്ല. ഇത് തന്നെയാണ് പ്രഭു പരിവാരത്തിന്‍റെ വിശേഷത. എത്ര കുട്ടികളുണ്ടൊ അത്രയും പേര്‍ സിംഹാസനസ്ഥരായി തീരുന്നു. മറ്റൊരു രാജ്യ പരിവാരത്തിലും സര്‍വ്വ കുട്ടികളും സിംഹാസനസ്ഥരാകുന്നില്ല. എന്നാല്‍ പ്രഭുവിന്‍റെ കുട്ടികള്‍ സര്‍വ്വരും അധികാരികളാണ്. സര്‍വ്വര്‍ക്കും ഇരിക്കാവുന്ന രീതിയിലുള്ള ഇത്രയും ശ്രേഷ്ഠവും വലുതുമായ സിംഹാസനം മുഴുവന്‍ കല്പത്തില്‍ കണ്ടിട്ടുണ്ടോ? പ്രഭു പരിവാരം അങ്ങനെയുള്ള പരിവാരമാണ്, സര്‍വ്വരും രാജ്യ അധികാരികളായി തീരുന്നു. സര്‍വ്വരെയും രാജാവാക്കുന്നു. ജന്മം എടുക്കുമ്പോള്‍ തന്നെ സ്വരാജ്യത്തിന്‍റെ തിലകം ബാപ്ദാദ സര്‍വ്വ കുട്ടികള്‍ക്കും നല്കുന്നു. പ്രജാ തിലകം നല്കുന്നില്ല, രാജ്യ തിലകം നല്കുന്നു. രാജ്യ തിലകത്തിനല്ലേ മഹിമയുള്ളത്. രാജ്യ തിലകം ലഭിക്കുന്ന ദിനം വിശേഷമായി ആഘോഷിക്കാറുണ്ട്. നിങ്ങള്‍ എല്ലാവരും തന്‍റെ രാജ്യ തിലകത്തിന്‍റെ ദിനം ആഘോഷിച്ചോ അതോ ഇനി ആഘോഷിക്കണോ? ആഘോഷിച്ചില്ലേ. സന്തോഷത്തിന്‍റെ, ഭാഗ്യത്തിന്‍റെ, ദുഃഖങ്ങള്‍ അകലുന്നതിന്‍റെ ലക്ഷണമായി തിലകം നല്കാറുണ്ട്. ആരെങ്കിലും ഏതെങ്കിലും കാര്യത്തിന് വേണ്ടി പോകുമ്പോള്‍, ആ കാര്യം സഫലമാകാന്‍ പരിവാരത്തിലുള്ളവര്‍ തിലകം ചാര്‍ത്തിയാണ് യാത്ര അയക്കുന്നത്. നിങ്ങള്‍ സര്‍വ്വര്‍ക്കും തിലകം ലഭിച്ചിട്ടുണ്ടല്ലോ. തിലകധാരി, സിംഹാസനധാരി, വിശ്വമംഗളത്തിന്‍റെ കിരീടധാരിയായില്ലേ. ഭാവിയിലെ കിരീടവും, തിലകവും ഈ ജന്മത്തെ പ്രാപ്തിയാണ്. വിശേഷ പ്രാപ്തിയുടെ സമയം അഥവാ പ്രാപ്തികളുടെ ഖനി പ്രാപ്തമാക്കുന്നതിനുള്ള സമയം ഇതാണ്. ഇപ്പോള്‍ ഇല്ലായെങ്കില്‍ ഭാവിയിലെ പ്രാപ്തിയുമില്ല. ഈ ജീവിതത്തെ കുറിച്ചുള്ള മഹിമയാണ് പറയുന്നത്, ദാതാവിന്‍റെ കുട്ടികള്‍ക്ക്, വരദാതാവിന്‍റെ കുട്ടികള്‍ക്ക് അപ്രാപ്തമായ വസ്തുക്കളൊന്നുമില്ല. ഭാവിയില്‍ ഒരു അപ്രാപ്തിയുണ്ടാകും. ബാബയുമായുള്ള മിലനം ഉണ്ടാകില്ലല്ലോ. അതിനാല്‍ സര്‍വ്വ പ്രാപ്തികളുടെയും ജീവിതം തന്നെയാണ് ഈശ്വരീയ പരിവാരം. അങ്ങനെയുള്ള പരിവാരത്തില്‍ എത്തി ചേര്‍ന്നില്ലേ. അങ്ങനെയുള്ള ഈശ്വരീയ പരിവാരത്തിലേതാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ അല്ലേ! ബാബയുടെ മഹിമ ചെയ്യണമെങ്കില്‍ അനേക രാവും പകലും വേണം. നോക്കൂ, ഭക്തര്‍ എത്രയോ രാപകല്‍ കീര്‍ത്തനം പാടുന്നു. ഇപ്പോഴും പാടി കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ലഹരിയും സന്തോഷവും സദാ നില നില്‍ക്കുന്നുണ്ടോ? ഞാന്‍ ആര്! ഇത് ആദ്യം ഓര്‍മ്മയുണ്ടോ? സ്മൃതി– വിസ്മൃതിയുടെ ചക്രത്തില്‍പ്പെടുന്നില്ലല്ലോ. ചക്രത്തില്‍ നിന്നും മോചിതമായില്ലേ. സ്വദര്‍ശന ചക്രധാരിയാകുക അര്‍ത്ഥം അനേക പരിധിയുള്ള ചക്രങ്ങളില്‍ നിന്നും മുക്തമാകുക. അങ്ങനെയായില്ലേ. സര്‍വ്വരും സ്വദര്‍ശന ചക്രധാരികളല്ലേ. മാസ്റ്ററല്ലേ. മാസ്റ്റര്‍ക്ക് എല്ലാം അറിയാം. ദിവസവും അമൃത വേളയില്‍ ഞാന്‍ ആര്– ഇത് സ്മൃതിയില്‍ വയ്ക്കൂ എങ്കില്‍ സദാ സമര്‍ത്ഥരായിരിക്കും. ശരി.
ബാപ്ദാദാ പരിധിയില്ലാത്ത പരിവാരത്തെ കണ്ടു കൊണ്ടിരിക്കുകയാണ്. പരിധിയില്ലാത്ത അച്ഛന്‍ പരിധിയില്ലാത്ത പരിവാരത്തിന് പരിധിയില്ലാത്ത സ്നേഹ സ്മരണകള്‍ നല്കുന്നു.
സദാ ശ്രേഷ്ഠ പരിവാരത്തിന്‍റെ ലഹരിയിലിരിക്കുന്ന പ്രഭുവിന്‍റെ പരിവാരത്തിന്‍റെ മഹത്വത്തെയറിഞ്ഞ് മഹാനായി തീരുന്ന, സര്‍വ്വ പ്രാപ്തികളുടെ ഖജനാവ് ശ്രേഷ്ഠ രാജ്യ ഭാഗ്യം പ്രാപ്തമാക്കുന്ന പ്രഭുവിന്‍റെ രത്നങ്ങള്‍ക്ക് സ്നേഹ സ്മരണയും നമസ്തേ.
(ഗയാനയിലെ അങ്കിള്‍, ആന്‍റിയോട്) സേവനയുക്തരായ കുട്ടികള്‍ക്ക് ബാപ്ദാദാ മിലനത്തിനോടൊപ്പം സ്വാഗതവും ചെയ്തു കൊണ്ടിരിക്കുന്നു. എത്രത്തോളം ഓരോ നിമിഷവും ഓര്‍മ്മിക്കുന്നുവൊ അത്രത്തോളം അതിന്‍റെ റിട്ടേണായി ബാപ്ദാദ കണ്‍പോളകളിലിരുത്തി കുട്ടികളെ സ്വാഗതം ചെയ്യുന്നു. ഒരേയൊരു ബാബയുടെ ഗുണങ്ങള്‍ പാടി കൊണ്ടിരിക്കുന്ന കുട്ടികളെ കണ്ട് ബാപ്ദാദയും കുട്ടികളുടെ വിശേഷതകളുടെ ഗുണം പാടുന്നു. എല്ലാ ദിനവും, ഓരോ നിമിഷവും പാടി കൊണ്ടിരിക്കുന്നു. കുട്ടികള്‍ പാട്ട് പാടുമ്പോള്‍ ബാബ എന്ത് ചെയ്യുന്നു? ആരെങ്കിലും നന്നായി പാട്ട് പാടുമ്പോള്‍ കേള്‍ക്കുന്നവര്‍ എന്ത് ചെയ്യുന്നു? അറിയാതെ നൃത്തം വെയ്ക്കാന്‍ തുടങ്ങുന്നു. നൃത്തം അറിയില്ലായെങ്കിലും ഇരുന്നിരുന്ന് നൃത്തം ചെയ്യാന്‍ തുടങ്ങുന്നു. അതിനാല്‍ കുട്ടികള്‍ സ്നേഹത്തിന്‍റെ പാട്ട് പാടുമ്പോള്‍ ബാപ്ദാദയും സന്തോഷത്തില്‍ നൃത്തം ചെയ്യുന്നുണ്ട് അതിനാലാണ് ശങ്കരന്‍റെ നൃത്തം വളരെ പ്രശസ്തമായത്. സേവനം ചെയ്യുന്നതും നൃത്തമല്ലേ. സേവനം ചെയ്യുമ്പോള്‍ ആ സമയത്ത് മനസ്സ് എന്ത് ചെയ്യുന്നു? നൃത്തം ചെയ്യുന്നില്ലേ. അതിനാല്‍ സേവനം ചെയ്യുന്നതും നൃത്തം ചെയ്യുന്നതിന് സമാനമാണ്. ശരി.
ബാപ്ദാദ സദാ കുട്ടികളുടെ വിശേഷതകളെയാണ് കാണുന്നത്. ജനിച്ചപ്പോള്‍ തന്നെ വിശേഷിച്ച് 3 തിലകം ബാപ്ദാദയിലൂടെ ലഭിച്ചു. ഏതെല്ലാം? കിരീടവും, സിംഹാസനവും ഉണ്ട് എന്നാല്‍ 3 തിലകം വിശേഷമായതാണ്. ഒന്ന് സ്വരാജ്യത്തിന്‍റെ തിലകം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തേത് ജനിച്ചപ്പോള്‍ തന്നെ സര്‍വ്വീസബിള്‍ എന്ന തിലകം ലഭിച്ചു. മൂന്നാമത്തേത് ജനിച്ചപ്പോള്‍ തന്നെ സര്‍വ്വ പരിവാരത്തിന്‍റെ, ബാപ്ദാദയുടെ സ്നേഹത്തിന്‍റെയും സഹയോഗത്തിന്‍റെയും തിലകം. 3 തിലകവും ജനിച്ചപ്പോള്‍ തന്നെ പ്രാപ്തമായില്ലേ. അതിനാല്‍ ത്രമൂര്‍ത്തി തിലകധാരിയാണ്. അങ്ങനെയുള്ള വിശേഷ സേവാധാരിയാണെന്ന് മനസ്സിലാക്കുന്നുണ്ടോ. അനേക ആത്മാക്കള്‍ക്ക് ഉണര്‍വ്വും ഉത്സാഹവും നല്കുന്നതിന് നിമിത്തമാകുന്നതിനുള്ള സേവനം നാടകത്തില്‍ ലഭിച്ചിട്ടുണ്ട്. ശരി. കുട്ടികള്‍ എത്രത്തോളം ബാബയെ ഓര്‍മ്മിക്കുന്നുവൊ, അത്രയും ബാബയും ഓര്‍മ്മിക്കുന്നുണ്ട്. ഏറ്റവും അഖണ്ഡവും അവിനാശിയുമായത് ബാബയുടെ ഓര്‍മ്മയാണ്. കുട്ടികള്‍ മറ്റ് കാര്യങ്ങളില്‍ ബിസിയാകുന്നു എന്നാല്‍ ബാബയുടെ കര്‍ത്തവ്യം ഇത് തന്നെയാണ്. അമൃതവേള മുതല്‍ സര്‍വ്വരേയും ഉണര്‍ത്തുന്നതിനുള്ള കാര്യം ആരംഭിക്കുന്നു. നോക്കൂ, എത്ര കുട്ടികളെ ഉണര്‍ത്തേണ്ടി വരുന്നു, പിന്നെ ദേശ വിദേശത്തും, ഒരു സ്ഥലത്ത് മാത്രമല്ല. എന്നിട്ടും കുട്ടികള്‍ ചോദിക്കുന്നു– മുഴുവന്‍ ദിവസം എന്താണ് ചെയ്യുന്നതെന്ന്.
കുട്ടികളുടേതിന് ശേഷം ഭക്തരുടെ കാര്യം ചെയ്യുന്നു, പിന്നെ ശാസ്ത്രജ്ഞര്‍ക്ക് പ്രേരണ നല്കുന്നു. സര്‍വ്വ കുട്ടികളെയും സംരക്ഷിക്കണ്ടേ. ജ്ഞാനിയായിക്കോട്ടേ, അജ്ഞാനിയായിക്കോട്ടേ എന്നാല്‍ പല രീതിയിലൂടെ സഹയോഗികളല്ലേ. എത്ര പ്രകാരത്തിലുള്ള കുട്ടികളുടെ സേവനമാണ്. ഏറ്റവും കൂടുതല്‍ ബിസിയാരാണ്? ശരീരത്തിന്‍റെ ബന്ധനം ഇല്ലായെന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇപ്പോള്‍ കുറച്ച് സമയത്തിനുള്ളില്‍ നിങ്ങളെല്ലാവരും ബാബയ്ക്ക് സമാനമാകും. മൂലവതനത്തിലിരിക്കും. സര്‍വ്വരുടേയും ഈ ആഗ്രഹവും പൂര്‍ത്തിയാകും. ശരി.
മധുബന്‍ നിവാസികളോട്– മധുബന്‍ നിവാസികളുടെ മഹിമ അറിയാമല്ലോ. മധുബന്‍റെ മഹിമ തന്നെയാണ് മധുബന്‍ നിവാസികളുടെ മഹിമ. ഓരോ നിമിഷം സമീപത്ത് സാകാരത്തിലിരിക്കുക എന്നതിനേക്കാള്‍ വലിയ ഭാഗ്യം മറ്റെന്തെങ്കിലും ഉണ്ടാകുമോ. വീട്ടിലാണിരിക്കുന്നത്, ഹൃദയത്തിലാണിരിക്കുന്നത്. മധുബന്‍ നിവാസികള്‍ക്ക് പരിശ്രമിക്കേണ്ട ആവശ്യമില്ല, യോഗം ചെയ്യേണ്ട ആവശ്യമുണ്ടോ. സദാ യോഗത്തിലാണ്. യോഗത്തിലുള്ളവര്‍ക്ക് യോഗം ചെയ്യേണ്ട ആവശ്യമില്ല. സ്വതവേ യോഗി, നിരന്തര യോഗിയാണ്. ഏതു പോലെ ട്രെയ്നില്‍ എഞ്ചിന്‍ ഉണ്ട,് സര്‍വ്വ ബോഗികളും പാളത്തിലാണ് അതിനാല്‍ സ്വതവേ പൊയ്ക്കൊണ്ടിരിക്കും, ചലിപ്പിക്കേണ്ടി വരുന്നില്ല. അതേപോലെ നിങ്ങളും മധുബനാകുന്ന പാളത്തിലാണ്, ഇഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു അതിനാല്‍ സ്വതവേ പൊയ്ക്കൊണ്ടിരിക്കും. മധുബന്‍ നിവാസി അര്‍ത്ഥം മായാജീത്ത്. മായ വരാന്‍ പരിശ്രമിക്കും എന്നാല്‍ ബാബയുടെ ആകര്‍ഷണത്തിലിരിക്കുന്നവര്‍ സദാ മായജീത്തായിരിക്കും. മായയുടെ ആകര്‍ഷണം ദൂരെ നിന്ന് തന്നെ സമാപ്തമാകും. സേവനമെല്ലാവരും വളരെ നന്നായി ചെയ്യുന്നുണ്ട്. സേവനത്തിന് ഒരു ഉദാഹരണമാകണം. ആരെങ്കിലും സേവനത്തില്‍ എന്തെങ്കിലും കുറവ് കാണിച്ചാല്‍, മധുബന്‍ നിവാസികളുടെ ഉദാഹരണമാണ് പറയാറുള്ളത്. മധുബനില്‍ എത്രയോ അക്ഷീണമായി, സ്നേഹത്തോടെ വീടാണെന്ന് മനസ്സിലാക്കി സേവനം ചെയ്യുന്നു, ഇതെല്ലാവരും അംഗീകരിക്കാറുണ്ട്. സേവനത്തില്‍ ഏതു പോലം സര്‍വ്വരും നമ്പര്‍ വണ്‍ ആണ്, 100 മാര്‍ക്ക് നേടി, അതേപോലെ എല്ലാ വിഷയങ്ങളിലും 100 മാര്‍ക്കുണ്ടായിരിക്കണം. നിങ്ങള്‍ ബോര്‍ഡില്‍ എഴുതാറില്ലേ– ആരോഗ്യം, സമ്പത്ത്, സന്തോഷം മൂന്നും ലഭിക്കുന്നുവെന്ന്. അതിനാല്‍ എല്ലാ വിഷയങ്ങളിലും മാര്‍ക്കുണ്ടായിരിക്കണം. മധുബന്‍ നിവാസികളാണ് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്. ആദ്യത്തെ ഫ്രഷായ ഭോജനം കഴിക്കുന്നത് മധുബന്‍ നിവാസികളാണ്. ബാക്കിയുള്ളവര്‍ ഒരു ടേണില്‍ ഒരു പ്രാവശ്യം വിശേഷ ബ്രഹ്മാഭോജനം കഴിക്കുന്നു. നിങ്ങള്‍ ദിവസവും കഴിക്കുന്നു. സൂക്ഷ്മ ഭോജനവും, സ്ഥൂല ഭോജനവും സര്‍വ്വതും ചൂടോടെ ഫ്രഷായി ലഭിക്കുന്നു. ശരി.
പുതിയ തയ്യാറെടുപ്പ് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്? വീടിനെ സ്നേഹത്തോടെ അലങ്കരിച്ചു കൊണ്ടിരിക്കുന്നു. മധുബന്‍റെ വിശേഷതയാണ് ഓരോ പ്രാവശ്യവും എന്തെങ്കിലും പുതുമ ചെയ്തു കൊണ്ടേയിരിക്കും. സ്ഥൂലത്തിലും നവീനത കാണിക്കുന്നുണ്ട്, അതേപോലെ ചൈതന്യത്തിലും ഓരോ പ്രാവശ്യവും നവീനത കണ്ട് വര്‍ണ്ണിക്കണം– മധുബനില്‍ ഇന്ന പ്രാപ്തിയുടെ അലകള്‍ കണ്ടു. വ്യത്യസ്ത അലകളല്ലേ. ചിലപ്പോള്‍ വിശേഷിച്ചും ആനന്ദത്തിന്‍റെ അലകള്‍, ഇടയ്ക്ക് സ്നേഹത്തിന്‍റെ, ജ്ഞാനത്തിന്‍റെ വിശേഷതകളുടെ…… ഓരോരുത്തര്‍ക്കും ഇതേ അലകള്‍ കാണപ്പെടണം. സാഗരത്തിന്‍റെ അലകളിലേക്ക് പോയാല്‍ അതിന്‍റെ അലകളില്‍ ആറാടേണ്ടി വരുന്നു, ഇല്ലായെങ്കില്‍ മുങ്ങി പോകും. അതിനാല്‍ ഈ അലകള്‍ സ്പഷ്ടമായി കാണപ്പെടണം. ഈ സമ്മേളനത്തില്‍ വിശേഷിച്ചും എന്ത് ചെയ്യും? വി.ഐ.പികള്‍ വരും, പത്രക്കാര്‍ വരും, ചര്‍ച്ച നടക്കും, ഇതൊക്കെ ഉണ്ടാകും എന്നാല്‍ സര്‍വ്വരും വിശേഷിച്ച് എന്ത് ചെയ്യും? ഏതു പോലെ സ്ഥൂല ദില്‍വാലായുടെ വിശേഷതയെന്താണ്? ഓരോ മുറിയിലെ ഡിസൈന്‍ വ്യത്യസ്തമാണ്. ഓരോ മുറിക്കും വ്യത്യസ്തമായ വിശേഷതകളാണ്. അതിനാല്‍ ഈ ക്ഷേത്രം മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. മൂര്‍ത്തികള്‍ മറ്റ് ക്ഷേത്രങ്ങളിലുമുണ്ട്, എന്നാല്‍ ഈ ക്ഷേത്രത്തില്‍ എല്ലായിടത്തും വിശേഷ കൊത്തുപണികളാണ്. അങ്ങനെ ചൈതന്യ ദില്‍വാലാ ക്ഷേത്രത്തിലും ഓരോ മൂര്‍ത്തികളുടെയും വിശേഷത കാണപ്പെടണം. അതുണ്ടാക്കിയവരുടെ അത്ഭുതമെന്ന് പറയാറുണ്ട്. അതേപോലെ ഇവിടെ ഓരോരുത്തരുടെയും വിശേഷതകളുടെ അത്ഭുതത്തെ വര്‍ണ്ണിക്കണം. നിങ്ങള്‍ ഈ കാര്യത്തിന്‍റെ മീറ്റിംഗ് ചെയ്യൂ. വലിയ കാര്യമല്ല, ചെയ്യാന്‍ സാധിക്കും. സത്യയുഗത്തിലെ ദേവതമാര്‍ നിമിത്തം മാത്രമായി ടീച്ചറിലൂടെ കുറച്ച് കേള്‍ക്കും എന്നാല്‍ സ്മൃതി വളരെ തീവ്രമായിരിക്കും, ഓര്‍മ്മിക്കാന്‍ പരിശ്രമിക്കേണ്ടി വരില്ല. നേരത്തെ കേട്ടിട്ടുള്ളത് പോലെ, കേവലം ഫ്രഷ് ആയി കൊണ്ടിരിക്കുന്നു. മധുബനിലുള്ളവര്‍ക്ക് എളുപ്പമാണ്. കേവലം ലേശം ദൃഢ സങ്കല്പത്തിന്‍റെ സൂചന മതി. സങ്കല്പവും വളരെ നല്ല–നല്ലതാണ് ചെയ്യുന്നത്, പക്ഷെ അതില്‍ ദൃഢതയെ അടിക്കടി അടിവരയിടൂ. ശരി.
വരദാനം– ദിലാരാമനായ ബാബയുടെ ഓര്‍മ്മയിലൂടെ മൂന്നു കാലങ്ങളെയും ശ്രേഷ്ഠമാക്കുന്ന ഇച്ഛാമുക്തരായി ഭവിക്കട്ടെ.
ഏത് കുട്ടികളുടെ ഹൃദയത്തിലാണൊ ഒരേയൊരു ദിലാരാമനായ ബാബയുടെ ഓര്‍മ്മയുള്ളത് അവര്‍ സദാ ആഹാ ആഹാ എന്ന ഗീതം പാടി കൊണ്ടേയിരിക്കും, അവരുടെ മനസ്സില്‍ സ്വപ്നത്തില്‍ പോലും അയ്യോ എന്ന ശബ്ദം വരില്ല. കാരണം കഴിഞ്ഞ് പോയതും ആഹാ, സംഭവിച്ചു കൊണ്ടിരിക്കുന്നതും ആഹാ, സംഭവിക്കാനിരിക്കുന്നതും ആഹാ. മൂന്നു കാലങ്ങളും ആഹാ ആഹാ അര്‍ത്ഥം നല്ലതിലും വെച്ച് നല്ലത്. സര്‍വ്വതും നല്ലത് ഉള്ളയിടത്ത് ഇച്ഛ ഉത്പന്നമാകില്ല. കാരണം സര്‍വ്വ പ്രാപ്തികള്‍ ഉള്ളതിനാലാണ് നല്ലത് എന്ന് പറയുന്നത്. പ്രാപ്തി സമ്പന്നമാകുക തന്നെയാണ് ഇച്ഛാമുക്തമാകുക.
സ്ലോഗന് – ആവേശത്തിന്റയും ഈര്‍ഷ്യയുടെയും സംസ്ക്കാരം പ്രത്യക്ഷത്തില്‍ വരികയേ ചെയ്യരുത്, സംസ്ക്കാരങ്ങളെ അത്രയും ശീതളമാക്കൂ.