പ്രഭുവിന്‍റെ സ്നേഹം- ബ്രാഹ്മണ ജീവിതത്തിന്‍റെ ആധാരം

Date : Rev. 13-01-2019 / AV 10-04-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ തന്‍റെ സ്നേഹി, സഹയോഗി, സഹജയോഗി ആത്മാക്കളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്‍വ്വരും യോഗീ ആത്മാക്കളാണ്. ഇത് യോഗികളുടെ സഭയെന്ന് പറയാം. സര്‍വ്വരും യോഗീ ആത്മാക്കള്‍ അര്‍ത്ഥം പ്രഭുവിന് പ്രിയപ്പെട്ട ആത്മാക്കളാണ് ഇവിടെയിരിക്കുന്നത്. പ്രഭുവിന് പ്രിയപ്പെട്ടവര്‍ വിശ്വത്തിന് പ്രിയപ്പെട്ടവരായി തീരുന്നു. സര്‍വ്വര്‍ക്കും ഈ ആത്മീയ ലഹരിയുണ്ടോ- ഞാന്‍ പരമാത്മാവിന് പ്രിയപ്പെട്ട, ഭഗവാന് പ്രിയപ്പെട്ട, ജഗത്തിന് പ്രിയപ്പെട്ടവനായി തീര്‍ന്നോ? കേവലം ഒരു നിമിഷത്തിന്‍റെ ദൃഷ്ടി ലഭിക്കുന്നതിന് ഭക്തര്‍ ദാഹിച്ചിരിക്കുന്നു, ഇതിനെ തന്നെ മഹാനതയെന്നും മനസ്സിലാക്കുന്നു. എന്നാല്‍ നിങ്ങള്‍ ഈശ്വരീയ സ്നേഹത്തിന് പാത്രമായി. പ്രഭുവിന് പ്രിയപ്പെട്ടവരായി. ഇത് എത്ര മഹാന്‍ ഭാഗ്യമാണ്. ഇന്ന് ഓരോ ആത്മാവും കുട്ടിക്കാലം മുതല്‍ മൃത്യു വരെ എന്താണ് ആഗ്രഹിക്കുന്നത്? അറിവില്ലാത്ത കുട്ടി പോലും ജീവിതത്തില്‍ സ്നേഹമാണ് ആഗ്രഹിക്കുന്നത്. പൈസ പിന്നീടാണ് ആഗ്രഹിക്കുന്നത് എന്നാല്‍ ആദ്യം സ്നേഹമാണ് ആഗ്രഹിക്കുന്നത്. സ്നേഹമില്ലായെങ്കില്‍ നിരാശയുടെ ജീവിതമായി അനുഭവിക്കുന്നു, രസമില്ലാത്തതായി അനുഭവിക്കുന്നു. എന്നാല്‍ നിങ്ങള്‍ സര്‍വ്വ ആത്മാക്കള്‍ക്ക് പരമാത്മ സ്നേഹം ലഭിച്ചു, പരമാത്മാവിന് പ്രിയപ്പെട്ടവരായി, ഇതിനേക്കാള്‍ വലുതായ ഒന്ന് മറ്റെന്തെങ്കിലുമുണ്ടോ? സ്നേഹമുണ്ടെങ്കില്‍ ലോകമുണ്ട്, ജീവനുണ്ട്. സ്നേഹമില്ലായെങ്കില്‍ ലോകമില്ല, ജീവിതമില്ല. സ്നേഹം ലഭിച്ചു അര്‍ത്ഥം ലോകം ലഭിച്ചു. അങ്ങനെയുള്ള സ്നേഹം ശ്രേഷ്ഠ ഭാഗ്യമായി അനുഭവം ചെയ്യുന്നുണ്ടോ? ലോകം ഇതിനാണ് ദാഹിച്ചിരിക്കുന്നത്. ഒരു തുള്ളിക്കായി ദാഹിച്ചിരിക്കുന്നു, നിങ്ങള്‍ കുട്ടികളുടെ ഈ പ്രഭു സ്നേഹം സമ്പത്താണ്. ഇതേ പ്രഭുവിന്‍റെ സ്നേഹത്തിലാണ് പാലിക്കപ്പെടുന്നത് അര്‍ത്ഥം ബ്രാഹ്മണ ജീവിതത്തില്‍ മുന്നോട്ടുയരുന്നത്. അങ്ങനെ അനുഭവം ചെയ്യുന്നുണ്ടോ? സ്നേഹത്തിന്‍റെ സാഗരത്തില്‍ മുഴുകിയാണോയിരിക്കുന്നത്? അതോ കേവലം കേള്‍ക്കുകയും അറിയുകയും മാത്രമാണോ? അര്‍ത്ഥം സാഗരത്തിന്‍റെ തീരത്ത് നിന്ന് കേവലം ചിന്തിക്കുകയും, കാണുകയും മാത്രമാണോ ചെയ്യുന്നത്. കേവലം കേള്‍ക്കുക, മനസ്സിലാക്കുക ഇതിനെയാണ് തീരത്ത് നില്ക്കുക എന്നു പറയുന്നത്. അംഗീകരിക്കുക, ഉള്‍ക്കൊള്ളുക, ഇതിനെയാണ് സ്നേഹ സാഗരത്തില്‍ ലയിക്കുക എന്ന് പറയുന്നത്. പ്രഭുവിന്‍റെ സ്നേഹിയായിട്ടും സാഗരത്തില്‍ ലയിക്കുക, മുഴുകുക- ഈ അനുഭവം ചെയ്തില്ലായെങ്കില്‍ പ്രഭുവിന്‍റെ സ്നേഹത്തിന് പാത്രമായി പ്രാപ്തമാക്കുന്നവരല്ല എന്നാല്‍ ദാഹിച്ചിരിക്കുന്നവരായി തീരുന്നു. സമീപത്ത് വന്നിട്ടും ദാഹിച്ചിരിക്കുക, ഇതിനെ എന്ത് പറയും? ചിന്തിക്കൂ, ആരാണ് സ്വന്തമാക്കിയത്! ആരുടെ പ്രിയപ്പെട്ടവരായി! ആരുടെ പാലനയിലാണ് പാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്? അപ്പോള്‍ എന്ത് സംഭവിക്കും? സദാ സ്നേഹത്തില്‍ ലയിച്ചിരിക്കുന്നവരായത് കാരണം പ്രശന്ങ്ങളുടെയൊ ഒരു പ്രകാരത്തിലുമുള്ള ചഞ്ചലതയുടെ പ്രഭാവമോ ഉണ്ടാകില്ല. സദാ വിഘ്ന വിനാശകര്‍, പരിഹാര സ്വരൂപര്‍, മായാജീത്തായ അനുഭവം ചെയ്യും.

ചില കുട്ടികള്‍ പറയുന്നു- ജ്ഞാനത്തിന്‍റെ ഗുഹ്യമായ കാര്യങ്ങള്‍ ഓര്‍മ്മ നില്ക്കുന്നില്ല. എന്നാല്‍ ഞാന്‍ പരമാത്മാവിന്‍റെ പ്രിയപ്പെട്ടവനാണ്, പരമാത്മ സ്നേഹത്തിന്‍റെ അധികാരിയാണ് എന്ന കാര്യം ഓര്‍മ്മ നില്ക്കുമല്ലോ. ഈ ഒരു സ്മൃതിയിലൂടെ പോലും സദാ സമര്‍ത്ഥരായാന്‍ സാധിക്കും. ഇത് സഹജമല്ലേ. ഇതും മറന്നു പോകുന്നുവെങ്കില്‍ പിന്നെ മറവിയുടെ കളിയില്‍ കുടുങ്ങി. കേവലം ഈ ഒരു കാര്യം തന്നെ സര്‍വ്വ പ്രാപ്തിയുടെ അധികാരിയാക്കുന്നു. അതിനാല്‍ സദാ ഇത് തന്നെ ഓര്‍മ്മിക്കൂ, അനുഭവിക്കൂ- ഞാന്‍ പ്രഭുവിന്‍റെ പ്രിയപ്പെട്ടവന്‍ ജഗത്തിന്‍റെയും പ്രിയപ്പെട്ടവനാണ്. മനസ്സിലായോ! ഇത് സഹജമല്ലേ. ശരി- ധാരാളം കേട്ടു, ഇപ്പോള്‍ ഉള്‍ക്കൊള്ളണം. ഉള്‍ക്കൊള്ളുക തന്നെയാണ് സമാനമാകുക എന്നത്. മനസ്സിലായോ!

പ്രഭു സ്നേഹത്തിന് പാത്രമായ എല്ലാ കുട്ടികള്‍ക്ക്, സ്നേഹത്തില്‍ ലയിച്ചിട്ടുള്ള എല്ലാ ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, സ്നേഹത്തിന്‍റെ പാലനയുടെ അധികാരി കുട്ടികള്‍ക്ക്, ആത്മീയ ലഹരിയിലിരിക്കുന്ന, ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

പാര്‍ട്ടികളുമായുളള അവ്യക്ത ബാപ്ദാദായുടെ സംഭാഷണം

  1. സര്‍വ്വരുംസഹജയോഗീആത്മാക്കളല്ലേ! സര്‍വ്വസംബന്ധങ്ങളിലൂടെയുള്ളഓര്‍മ്മസഹജയോഗിയാക്കുന്നു. സംബന്ധമുള്ളയിടത്ത്സഹജമാണ്. ഞാന്‍ സഹജയോഗിആത്മാവാണ്, ഈസ്മൃതിസര്‍വ്വപ്രശ്നങ്ങളെയുംസഹജമായുംസമാപ്തമാക്കുന്നുകാരണംസഹജയോഗിഅര്‍ത്ഥംസദാബാബയുടെകൂട്ട്കെട്ടുണ്ട്. സര്‍വ്വശക്തിവാനായബാബകൂടെയുള്ളയിടത്ത്, സര്‍വ്വശക്തികളുംകൂടെയുണ്ട്അതിനാല്‍ പ്രശ്നംപരിഹാരത്തിന്‍റെസ്വരൂപത്തില്‍ പരിവര്‍ത്തനപ്പെടും. ഏതൊരുപ്രശ്നവുംബാബയ്ക്കുമറിയാംപ്രശ്നത്തിനുമറിയാം. ഇങ്ങനെയുളളസംബന്ധത്തിന്‍റെഅധികാരത്തിലൂടെപ്രശ്നങ്ങള്‍ സമാപ്തമാകും. ഞാന്‍ എന്ത്ചെയ്യും! എന്ന്ചിന്തിക്കരുത്. ബാബയ്ക്കുംഅറിയാംപ്രശ്നത്തിനുമറിയാം. ഞാന്‍ നിര്‍മ്മോഹിയുംബാബയ്ക്ക്പ്രിയപ്പെട്ടവനുമാണ്. അപ്പോള്‍ സര്‍വ്വഭാരവുംബാബയുടേതായിമാറും, നിങ്ങള്‍ ഭാരരഹിതരാകും. സ്വയംഭാരരഹിതമാകുമ്പോള്‍, സര്‍വ്വകാര്യങ്ങളുംഭാരരഹിതമാകുന്നു. ലേശമെങ്കിലുംചിന്തയുണ്ടെങ്കില്‍ ഭാരമുള്ളവരായിതീരുന്നു, കാര്യങ്ങളുംഭാരമുള്ളതാകുന്നു. അതിനാല്‍ ഞാന്‍ ഭാരരഹിതനുംനിര്‍മ്മോഹിയുമാണ്അപ്പോള്‍ സര്‍വ്വകാര്യങ്ങളുംഭാരരഹിതമാകുന്നു. ഇതാണ്വിധി, ഈവിധിയിലൂടെസിദ്ധിപ്രാപ്തമാകുന്നു. പഴയകര്‍മ്മകണക്ക്സമാപ്തമായികൊണ്ടിരിക്കുമ്പോഴുംഭാരംഅനുഭവപ്പെടില്ല. അങ്ങനെസാക്ഷിയായികാണുകയാണെങ്കില്‍ കഴിഞ്ഞത്സമാപ്തമായികൊണ്ടിരിക്കുകയും, വര്‍ത്തമാനസമയത്തെശക്തിക്കനുസരിച്ച്സാക്ഷിയായികണ്ടുകൊണ്ടിരിക്കുകയുംചെയ്യുന്നു. സമ്പാദിക്കുകയുംചെയ്യുന്നു, കണക്ക്സമാപ്തവുമായികൊണ്ടിരിക്കുന്നു. ശേഖരണത്തിന്‍റെശക്തിയിലൂടെകണക്കിന്‍റെഭാരംഅനുഭവപ്പെടുന്നില്ല. അതിനാല്‍ സദാവര്‍ത്തമാനസമയത്തെഓര്‍മ്മിക്കൂ. ഒരുഭാഗംഭാരമുളളതാകുമ്പോള്‍ മറുഭാഗംസ്വതവേഭാരരഹിതമാകുന്നു. അതായത്വര്‍ത്തമാനംഭാരമുള്ളതാകുമ്പോള്‍ കഴിഞ്ഞുപോയത്ഭാരരഹിതമാകുമല്ലോ. വര്‍ത്തമാനപ്രാപ്തിയുടെസ്വരൂപംസദാസ്മൃതിയില്‍ വയ്ക്കൂഎങ്കില്‍ സര്‍വ്വതുംഭാരരഹിതമാകും. അതിനാല്‍ കഴിഞ്ഞുപോയകണക്കിനെഭാരരഹിതമാക്കുന്നതിനുള്ളസാധനമാണ്- വര്‍ത്തമാനത്തെശക്തിശാലിയാക്കൂ. വര്‍ത്തമാനസമയത്തെപ്രാപ്തിയെമുന്നില്‍ വയ്ക്കുമ്പോള്‍ സര്‍വ്വതുംസഹജമാകും. ശൂലംപോലുള്ളത്മുള്ളായിമാറും. എന്ത്, എന്തുകൊണ്ട്, അങ്ങനെയല്ല. കഴിഞ്ഞുപോയതിനെഎന്തിന്കാണണം. സ്നേഹമുള്ളയിടത്ത്വിഘ്നംഭാരമാകില്ല. കളിയായിഅനുഭവപ്പെടും. വര്‍ത്തമാനസമയത്തെസന്തോഷത്തിന്‍റെആശീര്‍വ്വാദത്തിലൂടെയുംമരുന്നിലൂടെയുംസര്‍വ്വകര്‍മ്മകണക്കിനെയുംസമാപ്തമാക്കൂ.

ടീച്ചേഴിസിനോട്-

സദാ ഓരോ ചുവടിലും സഫലത അനുഭവിക്കുന്നവരല്ലേ, അനുഭവീ ആത്മാക്കളല്ലേ. അനുഭവമാണ് ഏറ്റവും വലിയ അധികാരം. അനുഭവത്തിന്‍റെ അധികാരമുള്ളവര്‍ ഓരോ ചുവടിലും, ഓരോ കര്‍മ്മത്തിലും സഫലതയുള്ളവരാണ്.  സേവനത്തിന് നിമിത്തമാകാനുള്ള അവസരം ലഭിക്കുകയെന്നതും ഒരു വിശേഷതയുടെ ലക്ഷണമാണ്. കിട്ടുന്ന അവസരത്തെ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കൂ. സദാ നിമിത്തമായി മുന്നോട്ടുയരുകയും മുന്നോട്ടുയര്‍ത്തുകയും ചെയ്യുന്നവരാണ്. ഈ നിമിത്ത ഭാവം തന്നെ സഫലത പ്രാപ്തമാക്കി തരുന്നു. നിമിത്തവും, വിനയവും ഈ വിശേഷതയെ സദാ കൂടെ വയ്ക്കൂ. ഈ വിശേഷത സദാ വിശേഷമാക്കും. നിമിത്തമാകുന്നതിന്‍റെ പാര്‍ട്ട് സ്വയത്തിനും ലിഫ്റ്റ് നല്കുന്നു. മറ്റുള്ളവര്‍ക്ക് നിമിത്തമാകുക അര്‍ത്ഥം സ്വയം സമ്പന്നമാകുക. ദൃഢതയിലൂടെ സഫലത പ്രാപ്തമാക്കി മുന്നോട്ട് പോകൂ. സഫലത തീര്‍ച്ചയായും ഉണ്ട്, ഈ ദൃഢതയിലൂടെ സഫലത സ്വതവേയുണ്ടാകും.

ജനിച്ചപ്പോള്‍ തന്നെ സേവാധാരിയാകുന്നതിന്‍റെ സ്വര്‍ണ്ണിമ അവസരം ലഭിച്ചു, അതിനാല്‍ വലുതിലും  വലിയ ചാന്‍സലറായി. കുട്ടിക്കാലം മുതലേ സേവാധാരിയുടെ ഭാഗ്യവുമായല്ലേ വന്നിരിക്കുന്നത്. ഭാഗ്യം ഉണര്‍ത്തി വന്നിരിക്കുന്നു. എത്രയോ ആത്മാക്കളുടെ ശ്രേഷ്ഠമായ ഭാഗ്യത്തെ ഉണര്‍ത്തുന്ന കര്‍ത്തവ്യത്തിന് നിമിത്തമായി. അതിനാല്‍ സദാ ഓര്‍മ്മയുണ്ടായിരിക്കണം- ആഹാ എന്‍റെ ശ്രേഷ്ഠമായ ഭാഗ്യത്തിന്‍റെ ശ്രേഷ്ഠമായ രേഖ. ബാബയെ ലഭിച്ചു, സേവനം ലഭിച്ചു, സേവാ സ്ഥാനം ലഭിച്ചു, സേവനത്തിനോടൊപ്പം ശ്രേഷ്ഠ ആത്മാക്കളുടെ ശ്രേഷ്ഠമായ പരിവാരം ലഭിച്ചു. ലഭിക്കാത്തതായി ഒന്നുമില്ലല്ലോ. രാജ്യ ഭാഗ്യം സര്‍വ്വതും ലഭിച്ചു. ഈ സന്തോഷം സദാ ഉണ്ടായിരിക്കണം. വിധിയിലൂടെ അഭിവൃദ്ധി നേടി കൊണ്ടിരിക്കൂ. നിമിത്ത ഭാവത്തിന്‍റെ വിധിയിലൂടെ സേവനത്തില്‍ അഭിവൃദ്ധിയുണ്ടായി കൊണ്ടിരിക്കും.

കുമാരന്‍മാരോട്-

കുമാരന്‍മാര്‍ ജീവിതത്തില്‍ രക്ഷപ്പെട്ടു, ഇത് വളരെ വലിയ ഭാഗ്യമാണ്. എത്ര പ്രശ്നങ്ങളില്‍ നിന്നും മുക്തമായി. കുമാരന്‍ അര്‍ത്ഥം ബന്ധനമുക്ത ആത്മാക്കള്‍. കുമാര്‍ ജീവിതം ബന്ധന മുക്ത ജീവിതമാണ്. എന്നാല്‍ കുമാര്‍ ജീവിതത്തില്‍ ഫ്രീയായിട്ടിരിക്കുക അര്‍ത്ഥം ഭാരമെടുക്കുക. കുമാരന്‍മാരെ പ്രതിയുള്ള ബാപ്ദാദായുടെ നിര്‍ദ്ദേശമാണ് ലൗകീകത്തിലിരുന്നും അലൗകീക സേവനം ചെയ്യണം. ലൗകീക സേവനം സംബന്ധമുണ്ടാക്കുന്നതിനുള്ള സാധനമാണ്. ഇതില്‍ ബിസിയായിട്ടിരിക്കൂ എങ്കില്‍ അലൗകീക സേവനം ചെയ്യാന്‍ സാധിക്കും. ലൗകീകത്തിലിരുന്നും അലൗകീക സേവനം ചെയ്യൂ.  എങ്കില്‍ ബുദ്ധി ഭാരമുള്ളതായി മാറില്ല. സര്‍വ്വര്‍ക്കും തന്‍റെ അനുഭവം കേള്‍പ്പിച്ച് സേവനം ചെയ്യൂ. ലൗകീക സേവനം സേവനത്തിനുളള മാര്‍ഗ്ഗമാണെന്ന് മനസ്സിലാക്കി ചെയ്യൂ, എങ്കില്‍ ലൗകീക സാധനം സേവനത്തിന്‍റെ വളരെ അവസരം നല്കും. ലക്ഷ്യം ഈശ്വരീയ സേവനമായിരിക്കണം, എന്നാല്‍ ഇത് ഒരു മാര്‍ഗ്ഗം മാത്രമാണ്. അങ്ങനെ മനസ്സിലാക്കി ചെയ്യൂ. കുമാര്‍ അര്‍ത്ഥം ധൈര്യമുള്ളവര്‍. എന്താഗ്രഹിക്കുന്നുവൊ അത് ചെയ്യാനാകും, അതിനാല്‍ ബാപ്ദാദ സദാ സാധനങ്ങളിലൂടെ സിദ്ധി പ്രാപ്തമാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കുന്നു. കുമാര്‍ അര്‍ത്ഥം നിരന്തര യോഗീ കാരണം കുമാരന്‍മാരുടെ ലോകം തന്നെ ഒരു ബാബയാണ്. ബാബ തന്നെ ലോകമാകുമ്പോള്‍, ലോകത്തിലല്ലാതെ ബുദ്ധി മറ്റെങ്ങും പോകില്ല. ഒന്നേയുള്ളുവെങ്കില്‍ ഒന്നിന്‍റെ തന്നെ ഓര്‍മ്മ ഉണ്ടാകില്ലേ, ഒന്നിനെ ഓര്‍മ്മിക്കാന്‍ സഹജവുമാണ്. അനേകരില്‍ നിന്നും മുക്തമായി. ഒന്നില്‍ തന്നെ സര്‍വ്വരും മുഴുകിയിരിക്കുന്നു. സദാ ഓരോ കര്‍മ്മത്തിലൂടെ സേവനം ചെയ്യണം, ദൃഷ്ടിയിലൂടെ, മുഖത്തിലൂടെ സേവനം തന്നെ സേവനം. ആരോടാണൊ സ്നേഹമുള്ളത് അവരെ പ്രത്യക്ഷമാക്കുന്നതിന് ഉത്സാഹം ഉണ്ടായിരിക്കും. ഓരോ ചുവടിലും ബാബയും സേവനവും സദാ കൂടെയുണ്ടാകണം. ശരി.

തിരഞ്ഞെടുത്ത വിശേഷ മഹാവാക്യങ്ങള്‍- കര്‍മ്മബന്ധന മുക്ത കര്‍മ്മാതീതം, വിദേഹിയാകൂ

വിദേഹി അഥവാ കര്‍മ്മാതീത സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി –

  1. പരിധിയുള്ളഎന്‍റെഎന്‍റെഎന്നതിന്‍റെദേഹാഭിമാനത്തില്‍ നിന്നുംമുക്തമാകൂ.
  2. ലൗകീകത്തിലുംഅലൗകീകത്തിലും, കര്‍മ്മത്തിലുംസംബന്ധത്തിലുംരണ്ടിലുംസ്വാര്‍ത്ഥഭാവത്തില്‍ നിന്നുംമുക്തമാകൂ.
  3. മുന്‍ ജന്മങ്ങളിലെകര്‍മ്മകണക്ക്അഥവാവര്‍ത്തമാനപുരുഷാര്‍ത്ഥത്തിന്‍റെകുറവ്കാരണംഎതെങ്കിലുംവ്യര്‍ത്ഥസ്വഭാവസംസ്ക്കാരത്തിന്വശപ്പെടുന്നതില്‍ നിന്നുംമുക്തമാകൂ.
  4. ഏതെങ്കിലുംസേവനത്തിന്‍റെ, സംഘടനയുടെ, പ്രകൃതിയുടെപരിസ്ഥിതി, സ്വസ്ഥിതിയെഅഥവാശ്രേഷ്ഠസ്ഥിതിയെചഞ്ചലമാക്കുന്നുവെങ്കില്‍ ഇതുംബന്ധനമുക്തസ്ഥിതിയല്ല, ഈബന്ധനത്തില്‍ നിന്നുപോലുംമുക്തമാകൂ.
  5. പഴയലോകത്തില്‍ പഴയഅന്തിമശരീരത്തില്‍ ഏതൊരുപ്രകാരത്തിലുമുള്ളരോഗംതന്‍റെശ്രേഷ്ഠസ്ഥിതിയെചഞ്ചലതയില്‍ കൊണ്ടുവരരുത്. ഇതില്‍ നിന്ന്പോലുംമുക്തമാകൂ. രോഗംവരുകഎന്നത്ഡ്രാമഎന്നാല്‍ സ്ഥിതികുലുങ്ങുക- ഇത്ബന്ധനയുക്തരുടെലക്ഷണമാണ്. സ്വചിന്തനം, ജ്ഞാനചിന്തനം, ശുഭചിന്തകരാകുന്നതിന്‍റെചിന്തനംപരിവര്‍ത്തനപ്പെട്ട്ശരീരത്തിന്‍റെരോഗത്തിന്‍റെചിന്തനംഉണ്ടാകുക- ഇതില്‍ നിന്ന്മുക്തമാകൂ. ഇതിനെതന്നെയാണ്കര്‍മ്മാതീതസ്ഥിതിയെന്ന്പറയുന്നത്.

കര്‍മ്മയോഗിയായി കര്‍മ്മത്തിന്‍റെ ബന്ധനങ്ങളില്‍ നിന്നും സദാ നിര്‍മ്മോഹിയും ബാബയ്ക്ക് പ്രിയപ്പെട്ടവരുമാകൂ- ഇത് തന്നെയാണ് കര്‍മ്മാതീത വിദേഹി സ്ഥിതി. കര്‍മ്മത്തില്‍ നിന്നും അതീതമാകുക എന്നതല്ല കര്‍മ്മാതീത സ്ഥിതി. കര്‍മ്മത്തില്‍ നിന്നും വേറിടുകയില്ല, കര്‍മ്മ ബന്ധനത്തില്‍ കുടുങ്ങുന്നതില്‍ നിന്നും വേറിടൂ. എത്ര തന്നെ വലിയ കാര്യമായിക്കോട്ടെ, അത് സഹജമായി ചെയ്യുന്നത് പെലെ അഥവാ കളിച്ചു കൊണ്ടിരിക്കുന്നത് പോലെ അനുഭവിക്കണം. ഏതൊരു പരിതസ്ഥിതി വന്നാലും, കര്‍മ്മകണക്ക് തീര്‍ക്കാനുള്ള ആത്മാവ് മുന്നില്‍ നോരിടാന്‍ വന്നാലും, ശരീരത്തിന്‍റെ കര്‍മ്മകണക്ക് നേരിടാന്‍ വന്നാലും പരിധിയുള്ള ആഗ്രഹങ്ങളില്‍ നിന്നു മുക്തമായിരിക്കുക തന്നെയാണ് വിദേഹി സ്ഥിതി. ദേഹമുള്ളയിടത്തോളം കാലം, കര്‍മ്മേന്ദ്രിയങ്ങളിലൂടെ ഈ കര്‍മ്മ ക്ഷേത്രത്തില്‍ പാര്‍ട്ടഭിനയിക്കുന്നു, അതു വരെ കര്‍മ്മം ചെയ്യാതെ ഒരു നിമിഷം പോലുമിരിക്കാന്‍ സാധിക്കില്ല എന്നാല്‍ കര്‍മ്മം ചെയ്ത് കൊണ്ടും കര്‍മ്മ ബന്ധനത്തില്‍ നിന്നും ഉപരിയായിരിക്കുക തന്നെയാണ് കര്‍മ്മാതീത വിദേഹി അവസ്ഥ. അതിനാല്‍ കര്‍മ്മേന്ദ്രിയങ്ങളിലൂടെ കര്‍മ്മത്തിന്‍റെ സംബന്ധത്തില്‍ വരിക, കര്‍മ്മത്തിന്‍റെ ബന്ധനത്തില്‍ ബന്ധിക്കപ്പെടരുത്. കര്‍മ്മത്തിന്‍റെ വിനാശി ഫലത്തിന്‍റെ ഇച്ഛയ്ക്ക് വശപ്പെടരുത്. കര്‍മ്മാതീതം അര്‍ത്ഥം കര്‍മ്മത്തിന് വശപ്പെടുകയല്ല എന്നാല്‍ അധികാരിയായി കര്‍മ്മേന്ദ്രിയങ്ങളുടെ സംബന്ധത്തിലേക്കു വരുക, വിനാശി ഇച്ഛകളില്‍ നിന്നും വേറിട്ട് കര്‍മ്മന്ദ്രിയങ്ങളിലൂടെ കര്‍മ്മം ചെയ്യിച്ചു കൊണ്ടിരിക്കണം. ചെയ്യിക്കുന്നവനായി കര്‍മ്മം ചെയ്യിക്കണം- ഇതിനെയാണ് പറയുന്നത് കര്‍മ്മത്തിന്‍റെ സംബന്ധത്തില്‍ വരുക എന്ന്. കര്‍മ്മാതീത ആത്മാവ് സംബന്ധത്തില്‍ വരുന്നു, ബന്ധനത്തില്‍ വരില്ല.

കര്‍മ്മാതീതം അര്‍ത്ഥം ദേഹം, ദേഹത്തിന്‍റെ സംബന്ധം, പദാര്‍ത്ഥം, ലൗകീകം അഥവാ അലൗകീക സംബന്ധങ്ങളില്‍ നിന്നും, ബന്ധനത്തില്‍ നിന്നും അതീതം അര്‍ത്ഥം നിര്‍മ്മോഹി. സംബന്ധം എന്ന ശബ്ദം പറയാറുണ്ട്-  ദേഹത്തിന്‍റെ സംബന്ധം, ദേഹത്തിന്‍റെ സംബന്ധികളുടെ സംബന്ധം, എന്നാല്‍ ദേഹത്തിലോ സംബന്ധത്തിലോ അധീനതയുണ്ടെങ്കില്‍ സംബന്ധവും ബന്ധനമായി തീരുന്നു. കര്‍മ്മാതീത അവസ്ഥയില്‍ കര്‍മ്മ സംബന്ധത്തിന്‍റെയും കര്‍മ്മ ബന്ധനത്തിന്‍റെയും രഹസ്യത്തെയറിയുന്നത്  കാരണംസദാ ഓരോ കാര്യത്തിലും സന്തുഷ്ടരായിരിക്കും. ഒരിക്കലും നിരാശരാകില്ല.അവര്‍ തന്‍റെ മുന്‍ ജന്മ കര്‍മ്മ കണക്കിന്‍റെ ബന്ധനത്തില്‍ നിന്ന് പോലും മുക്തരായിരിക്കും. കര്‍മ്മ കണക്കായി ശരീരത്തിന് രോഗം വന്നാലും, മനസ്സിന്‍റെ സംസ്ക്കാരം അന്യ ആത്മാക്കളുടെ സംസ്ക്കാരങ്ങളുമായി ഉരസ്സലില്‍ വന്നാലും കര്‍മ്മാതീതം, അര്‍ത്ഥം കര്‍മ്മ കണക്കിന് വശപ്പെടാതെ അധികാരിയായി അതിനെ സമാപ്തമാക്കും. കര്‍മ്മയോഗിയായി കര്‍മ്മകണക്കിനെ സമാപ്തമാക്കുക- ഇതാണ് കര്‍മ്മാതീതമാകുന്നതിന്‍റെ ലക്ഷണം. യോഗയിലൂടെ കര്‍മ്മകണക്കിനെ പുഞ്ചിരിച്ച് ശൂലത്തിനു സമാനമുള്ളതിനെ മുള്ളാക്കി ഭസ്മമാക്കുക അര്‍ത്ഥം കര്‍മ്മ കണക്കിനെ സമാപ്തമാക്കുക. കര്‍മ്മയോഗിയുടെ സ്ഥിതിയിലൂടെ കര്‍മ്മ കണക്കിനെ പരിവര്‍ത്തനപ്പെടുത്തുക- ഇത് തന്നെയാണ് കര്‍മ്മാതീത സ്ഥിതി.

വ്യര്‍ത്ഥ സങ്കല്പം തന്നെയാണ് കര്‍മ്മബന്ധനത്തിന്‍റെ സൂക്ഷ്മ ചരടുകള്‍. കര്‍മ്മാതീത ആത്മാവ് മോശമായതിലൂം നല്ലതിന്‍റെ അനുഭവം ചെയ്യുന്നു. അവര്‍ പറയും- സംഭവിക്കുന്നതെല്ലാം നല്ലതിന്, ഞാനും നല്ലത്, ബാബയും നല്ലത്, ഡ്രാമയും നല്ലത്. ഈ സങ്കല്പം ബന്ധനത്തെ മുറിക്കുന്ന കത്രികയായി പ്രവര്‍ത്തിക്കുന്നു. ബന്ധനം സമാപ്തമായിയെങ്കില്‍ കര്‍മ്മാതീതമായി. വിദേഹി സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് ഇച്ഛാ മാത്രം അവിദ്യയാകൂ. അങ്ങനെയുള്ള പരിധിയുള്ള ഇച്ഛകളില്‍ നിന്നും മുക്തമായ ആത്മാവ് സര്‍വ്വരുടെയും ഇച്ഛകളെ പൂര്‍ത്തീകരിക്കുന്ന ബാബയ്ക്ക് സമാനം കാമധേനുവാകും. ഏതു പോലെ ബാബയുടെ സര്‍വ്വ ഖജനാക്കളും സമ്പന്നമാണ്, അപ്രാപ്തിയുടെ പേരോ അടയാളമോയില്ല, അതേപോലെ ബാബയ്ക്ക് സമാനം സദാ സര്‍വ്വ ഖജനാക്കള്‍ കൊണ്ട് സമ്പന്നരാകൂ. സൃഷ്ടി ചക്രത്തില്‍ പാര്‍ട്ടഭിനയിച്ചും അനേക ദുഃഖങ്ങളുടെ വലയങ്ങളില്‍ നിന്നും മുക്തരായിരിക്കുക- ഇതാണ് ജീവന്‍മുക്ത സ്ഥിതി. അങ്ങനെയുള്ള സ്ഥിതി അനുഭവം ചെയ്യുന്നതിന് അധികാരിയായി, സര്‍വ്വ കര്‍മ്മേന്ദ്രിയങ്ങളിലൂടെ കര്‍മ്മം ചെയ്യിക്കുന്നവരാകൂ. കര്‍മ്മത്തില്‍ വരൂ, ശേഷം കര്‍മ്മം പൂര്‍ത്തിയാക്കി നിര്‍മ്മോഹിയാകൂ- ഇതു തന്നെയാണ് വിദേഹി സ്ഥിതിയുടെ അഭ്യാസം. ആത്മാവിന്‍റെ ആദി അനാദി സ്വരൂപം സ്വതന്ത്രമാണ്. ആത്മാവ് രാജാവാണ്, അധികാരിയാണ്. മനസ്സിന്‍റെ ബന്ധനം പോലും പാടില്ല. മനസ്സിന്‍റെ ബന്ധനമുണ്ടെങ്കില്‍ ഈ ഒരു ബന്ധനം അനേക ബന്ധനങ്ങളെ കൊണ്ടു വരുന്നു അതിനാല്‍ സ്വരാജ്യ അധികാരി അര്‍ത്ഥം ബന്ധനമുക്ത രാജാവാകൂ. ഇതിന് ബ്രേക്ക് ശക്തിശാലിയാക്കി വയ്ക്കൂ, കാണാന്‍ ആഗ്രഹിക്കുന്നത് മാത്രം കാണൂ, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മാത്രം കേള്‍ക്കൂ. അത്രയും നിയന്ത്രണ ശക്തി ഉണ്ടാകണം എങ്കിലേ അന്തിമത്തില്‍ ബഹുമതിയോടെ പാസാകാന്‍ സാധിക്കൂ അര്‍ത്ഥം ഫസ്റ്റ് ഡിവിഷനില്‍ വരാനാകൂ.

വരദാനം- പവിത്രതയെ ആദി അനാദി വിശേഷ ഗുണത്തിന്‍റെ രൂപത്തില്‍ സഹജമായി സ്വന്തമാക്കുന്ന പൂജ്യനീയ ആത്മാവായി ഭവിക്കട്ടെ.

പൂജ്യനീയനാകുന്നതിന്‍റെ വിശേഷ ആധാരമാണ് പവിത്രത. എത്രത്തോളം സര്‍വ്വ പ്രകാരത്തിലുള്ള പവിത്രതയെ സ്വന്തമാക്കുന്നുവൊ അത്രയും സര്‍വ്വ പ്രകാരത്തിലൂടെ പൂജിക്കപ്പെടുന്നു. വിധി പൂര്‍വ്വം ആദി അനാദി വിശേഷ ഗുണത്തിന്‍റെ രൂപത്തില്‍ പവിത്രതയെ സ്വന്തമാക്കുന്നവരാണ് വിധി പൂര്‍വ്വം പൂജിക്കപ്പെടുന്നത്. ജ്ഞാനി അജ്ഞാനി ആത്മാക്കളുടെ സമ്പര്‍ക്കത്തില്‍ വന്നും പവിത്രമായ വൃത്തി, ദൃഷ്ടി, വൈബ്രേഷനിലൂടെ യഥാര്‍ത്ഥ സംബന്ധ സമ്പര്‍ക്കം നിറവേറ്റുന്നത്, സ്വപ്നത്തില്‍ പോലും പവിത്രതയെ ഖണ്ഡിക്കാത്തത്- അവര്‍ വിധി പൂര്‍വ്വം പൂജ്യനീയരാകുന്നു.

സ്ലോഗന്‍- വ്യക്തത്തിലിരുന്നും അവ്യക്ത ഫരിസ്തയായി സേവനം ചെയ്യൂ എങ്കില്‍ വിശ്വ മംഗളത്തിന്‍റെ കാര്യം തീവ്രഗതിയില്‍ സമ്പന്നമാകും.

ബ്രഹ്മാബാബയ്ക്ക് സമാനമാകുന്നതിനുള്ള വിശേഷ പുരുഷാര്‍ത്ഥം- ബ്രഹ്മാബാബയോട് സ്നേഹമുണ്ടെങ്കില്‍ ബ്രഹ്മാബാബയ്ക്ക് സമാനം ഫരിസ്തയാകൂ. സദാ തന്‍റെ പ്രകാശത്തിന്‍റെ ഫരിസ്താ സ്വരൂപം മുന്നില്‍ കാണപ്പെടണം- എനിക്ക് ഇങ്ങനെയായി തീരണം, ഭാവിയിലെ രൂപവും കാണപ്പെടണം. ഇപ്പോള്‍ ഒന്ന് ഉപേക്ഷിച്ചു, മറ്റേത് എടുത്തു. ഇങ്ങനെ അനുഭൂതിയുണ്ടായാല്‍ മനസ്സിലാക്കൂ സമ്പൂര്‍ണ്ണതയുടെ സമീപത്തെത്തിയെന്ന്.

Scroll to Top