ഇന്ന് പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന, പരിധിയില്ലാത്ത ബുദ്ധിയും പരിധിയില്ലാത്ത ദൃഷ്ടിയും പരിധിയില്ലാത്ത ചിന്തയുമുള്ള പരിധിയില്ലാത്ത സേവാധാരികളായ ശ്രേഷ്ഠരായ കുട്ടികളുമായി സാകാര സ്വരൂപത്തില്‍, സാകാര വതനത്തില്‍ പരിധിയില്ലാത്ത സ്ഥാനത്തിരുന്ന് കൂടിക്കാഴ്ച നടത്തുവാന്‍ വന്നിരിക്കുകയാണ്. മുഴുവന്‍ ജ്ഞാനത്തിന്‍റെയും അഥവാ ഈ പഠനത്തിലെ നാലു വിഷയങ്ങളുടെയും മൂല സാരം ഈ ഒരൊറ്റ വാക്കാണ് – പരിധികള്‍ക്കപ്പുറം. പരിധിയില്ലാത്തത് എന്ന വാക്കിന്‍റെ സ്വരൂപമായി സ്ഥിതി ചെയ്യുക – ഇതാണ് ആദ്യത്തേതും അവസാനത്തേതുമായ പുരുഷാര്‍ത്ഥം. ബാബയുടേതാവുക എന്നാലര്‍ത്ഥം മര്‍ജീവയായി മാറുക. ഇതിന്‍റെയും ആധാരം ദേഹത്തിന്‍റെ പരിധികളില്‍ നിന്നും പരിധിയില്ലാത്ത ആത്മസ്വരൂപത്തിലുള്ള സ്ഥിതിയാണ്. അവസാനം ഫരിസ്താ സ്വരൂപമായി മാറുക എന്നതിന്‍റെ അര്‍ത്ഥവും എല്ലാ പരിധിയുള്ള ബന്ധങ്ങള്‍ക്കും ഉപരിയായി ഫരിസ്തയായി മാറുകയെന്നാണ്. അപ്പോള്‍ ആദിയിലെയും അന്ത്യത്തിലെയും പുരുഷാര്‍ത്ഥവും പ്രാപ്തിയും, ലക്ഷ്യവും ലക്ഷണവും, സ്മൃതിയും സമര്‍ത്ഥതയും രണ്ടും സ്വരൂപത്തില്‍ എത്രത്തോളമുണ്ട്? ആദി മുതല്‍ അവസാനം വരെ ഏതെല്ലാം പ്രകാരത്തിലുള്ള പരിധികള്‍ കടന്നു കഴിഞ്ഞു, അഥവാ ഇനി കടക്കാനുണ്ട് – ഈ ലിസ്റ്റ് നല്ല രീതിയില്‍ അറിയാമല്ലോ, അല്ലേ. സര്‍വ്വ പരിധികളും കടന്ന് പരിധിയില്ലാത്ത സ്വരൂപത്തില്‍, പരിധിയില്ലാത്ത വീട്ടില്‍, പരിധിയില്ലാത്ത സേവാധാരിയായി, സര്‍വ്വ പരിധികള്‍ക്കും മേല്‍ വിജയം പ്രാപ്തമാക്കുന്ന വിജയി രത്നമാകുമ്പോഴാണ് അന്തിമ സ്ഥിതിയുടെ അനുഭവീ സ്വരൂപമായി തീരുന്നത്.
പരിധികള്‍ അനേകമുണ്ട്, പരിധിയില്ലാത്തത് ഒന്നേയുള്ളു. അനേക പ്രകാരത്തിലുള്ള പരിധികള്‍ എന്നാലര്‍ത്ഥം അനേകം څഎന്‍റെچ څഎന്‍റെچ യെന്നാണ്. څഎനിക്ക് ഒരേയൊരു ബാബ, രണ്ടാമതാരുമില്ലچ – ഈ പരിധിയില്ലാത്ത څഎന്‍റെچയില്‍ അനേകം څഎന്‍റെچകള്‍ ലയിച്ചു ചേരും. വിസ്താരം സാരസ്വരൂപമാകും. വിസ്താരമാണോ ബുദ്ധിമുട്ട് സാരമാണോ ബുദ്ധിമുട്ട്? ആദ്യത്തെയും അവസാനത്തെയും പാഠമെന്താണ്? څപരിധികള്‍ക്കപ്പുറംچ. ഈ അവസാന ലക്ഷ്യത്തിന് എത്ര സമീപമായിട്ടുണ്ട്, ഇതൊന്ന് പരിശോധിച്ചു നോക്കൂ. പരിധികളുടെ ലിസ്റ്റ് മുന്നില്‍ വച്ച് പരിധികള്‍ എത്രത്തോളം കടന്നിട്ടുണ്ടെന്ന് നോക്കൂ. ലിസ്റ്റ് വര്‍ണ്ണിക്കേണ്ട ആവശ്യമില്ലല്ലോ. എത്രയോ പ്രാവശ്യം കേട്ടു കഴിഞ്ഞ കോപ്പികളുടെ നോട്ട് എല്ലാവരുടെയുമടുത്തുണ്ട്. എല്ലാവരുടെയുമടുത്ത് ഏറ്റവും കൂടുതലുള്ള സാധനം ഡയറികളും കോപ്പികളുമായിരിക്കും. എല്ലാവര്‍ക്കും അറിയുകയും ചെയ്യാം, നല്ലതു പോലെ വര്‍ണ്ണിക്കുന്നുമുണ്ട്. ഇതിന്റെ ജ്ഞാതാക്കളുമാണ്, വക്താക്കളുമാണ്. ഇനി ബാക്കിയെന്തുണ്ട്? ബാപ്ദാദ എല്ലാ ടീച്ചേഴ്സിന്‍റെയും വിദ്യാര്‍ത്ഥികളുടെയും പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ട്. ബാപ്ദാദയുടെയടുത്ത് വീഡിയോ ഇല്ലേ, നിങ്ങളുടെ ലോകത്ത് അതിപ്പോഴല്ലേ ഉണ്ടായത്. ബാപ്ദാദ തുടക്കം മുതലേ വതനത്തിലിരുന്ന് വീഡിയോ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. വര്‍ണ്ണിക്കുന്നതിന്‍റെ ശ്രേഷ്ഠ രൂപം കണ്ട് ബാപ്ദാദ ആശംസകള്‍ നല്‍കുകയാണ്. കാരണം ബാപ്ദാദയുടെ ഒരു പോയന്‍റിനെ ഭിന്ന–ഭിന്ന രമണീകമായ രൂപത്തില്‍ വര്‍ണ്ണിക്കുകയാണ്. ഇങ്ങനെ പറയാറില്ലേ – അച്ഛന്‍, അച്ഛന്‍ തന്നെയാണ്, പക്ഷെ കുട്ടികള്‍ അച്ഛന്‍റെയും തലക്കു മുകളിലാണ്. ഇപ്രകാരം കേള്‍പ്പിക്കുമ്പോള്‍ കുട്ടികള്‍ ബാബയുടെയും ശിരസ്സിനു മുകളിലാണ്. ബാക്കി ഫോളോ ചെയ്യാന്‍ എന്താണുള്ളത്? മൂന്നാമത്തെ സ്റ്റേജാണ് കടന്നു പോവുക. ഇക്കാര്യത്തില്‍ ഏതെങ്കിലുമേതെങ്കിലും പരിധിയുള്ള മതിലുകളെ കടന്നു പോകാന്‍ സാധിക്കാതെ ചിലര്‍ തങ്ങി നില്‍ക്കുന്നു, ചിലര്‍ ഉടക്കി നില്‍ക്കുന്നു. കടന്നു പോകുന്ന ചിലരെ ലക്ഷ്യത്തിനു സമീപത്തായി കാണുന്നുണ്ട്. ഏതൊരു പരിധിയെയും കടന്നു പോയി എന്നതിന്‍റെ ലക്ഷണം എന്തായിരിക്കും കാണപ്പെടുക, അഥവാ അതിന്‍റെ അനുഭവമെന്തായിരിക്കും? കടന്നു പോകുന്നതിന്‍റെ ലക്ഷണമാണ്, കടന്നു പോയി, ഉപരാമമായി. ഉപരാമമാകുക തന്നെയാണ് കടന്നു പോയതിന്‍റെ ലക്ഷണം. ഉപരാമ സ്ഥിതി എന്നാല്‍ പറക്കുന്ന കലയുടെ ലക്ഷണമാണ്. പറക്കുന്ന പക്ഷിയായി മാറി കര്‍മ്മത്തിന്‍റെ കല്പവൃക്ഷ കൊമ്പില്‍ വന്നിരിക്കും, കര്‍മ്മം ചെയ്ത ശേഷം പറക്കുന്ന കലയുടെ സമര്‍ത്ഥ സ്വരൂപത്തില്‍ പറന്നു പോകും. കര്‍മ്മരൂപമാകുന്ന കൊമ്പിന്‍റെ ബന്ധനത്തില്‍ കുടുങ്ങി നില്‍ക്കില്ല. കര്‍മ്മബന്ധനത്തില്‍ കുടുങ്ങി എന്നാലര്‍ത്ഥം പരിധികളുടെ കൂടിനകത്ത് കുടുങ്ങിയെന്നാണ്. സ്വതന്ത്രന്‍ പരതന്ത്രനായി മാറി. കൂട്ടിലെ പക്ഷിയെ ആരെങ്കിലും പറക്കുന്ന പക്ഷി എന്നു പറയുമോ, ഇല്ലല്ലോ. ബാബയുടെ പറക്കുന്ന പക്ഷികളായ ശ്രേഷ്ഠ ആത്മാക്കള്‍ ഇടയ്ക്കിടക്ക് ദുര്‍ബ്ബലരായി മാറി കല്പവൃക്ഷത്തിന്‍റെ ഭിന്ന–ഭിന്ന കര്‍മ്മങ്ങളാകുന്ന കൊമ്പുകളുടെ ബന്ധനത്തില്‍ കുടുങ്ങി പോകുന്നു. പിന്നെയെന്താണ് ചെയ്യുന്നത്? കഥ കേട്ടിട്ടില്ലേ. പരിധികളെ മറികടന്നു പോകുവാനുള്ള ശക്തിയില്ല എന്ന് ഇതിനെയാണ് പറയുന്നത്. ഈ കല്പവൃക്ഷത്തില്‍ നാലു പ്രകാരത്തിലുള്ള കൊമ്പുകളുണ്ട്. എന്നാല്‍ അഞ്ചാമത്തെ കൊമ്പ് വളരെ ആകര്‍ഷണീയമാണ്. ഗോള്‍ഡന്‍ (സ്വര്‍ണ്ണം) , സില്‍വര്‍ (വെള്ളി), കോപ്പര്‍ (ചെമ്പ്), അയണ്‍ (ഇരുമ്പ്), പിന്നെ സംഗമം ഡയമണ്ട് (വജ്രം) കൊമ്പാണ്. വജ്രമായി മാറുന്നതിനു പകരം കുട്ടികള്‍ വജ്രത്തിന്‍റെ കൊമ്പില്‍ തൂങ്ങി പോകുന്നു. സംഗമയുഗത്തിലേതാണ് സര്‍വ്വശ്രേഷ്ഠ കര്‍മ്മം. ഈ ശ്രേഷ്ഠ കര്‍മ്മമാണ് വജ്രത്തിന്‍റെ കൊമ്പ്. എന്നാല്‍ സംഗമയുഗത്തിലെ എങ്ങനെയുള്ള ശ്രേഷ്ഠ കര്‍മ്മവുമാകട്ടെ, പക്ഷെ ശ്രേഷ്ഠ കര്‍മ്മത്തിന്‍റെ ബന്ധനത്തില്‍ കുടുങ്ങി പോയാലോ, അതിനെ മറ്റൊരു വാക്കില്‍ സ്വര്‍ണ്ണ ചങ്ങലയെന്ന് പറയാറുണ്ട്. ശ്രേഷ്ഠ കര്‍മ്മത്തിലും പരിധിയുള്ള കാമനകള്‍, അതാണ് സ്വര്‍ണ്ണ ചങ്ങല. കൊമ്പ് വജ്രത്തിന്‍റെതായാലും, ചങ്ങല സ്വര്‍ണ്ണത്തിന്‍റെതായാലും ബന്ധനം ബന്ധനം തന്നെയല്ലേ. ബാപ്ദാദ എല്ലാ പറക്കുന്ന പക്ഷികള്‍ക്കും സ്മൃതി നല്‍കുകയാണ് – സര്‍വ്വ ബന്ധനങ്ങളെയും അതായത് സര്‍വ്വ പരിധികളെയും കടന്നു പോകുന്നവരാകൂ.
ഇന്നത്തെ വിശേഷ ഗ്രൂപ്പ് ഗോപാലന്‍റെ മാതാക്കളുടേതാണ്. ഇത്രയും വലിയ ഗ്രൂപ്പിനെ കണ്ട് ഗോപാലനും സന്തോഷിക്കുകയാണ്. ബാപ്ദാദ മധുര മധുരമായ മാതാക്കളോട് “വന്ദേ മാതരം” പറയുകയാണ് കാരണം പുതിയ സൃഷ്ടിയുടെ സ്ഥാപനയുടെ കാര്യത്തില്‍ ബ്രഹ്മാബാബയും മാതാവാകുന്ന ഗുരുവിനു മുന്നില്‍ എല്ലാം സമര്‍പ്പണം ചെയ്തു. ഈ ഈശ്വരീയ ജ്ഞാനത്തിന്‍റെ വിശേഷത അഥവാ നവീനത തന്നെ ശക്തി അവതാരത്തെ മുന്നില്‍ നിര്‍ത്തിയതാണ്. മാതാവിനെ ഗുരുവായി കാണുന്ന സമ്പ്രദായം സ്ഥാപിക്കുക, ഇതാണ് നവീനത. അതുകൊണ്ടാണ് ഓര്‍മ്മചിഹ്നത്തിലും ഗോമുഖത്തെ പൂജിക്കുന്നതും കീര്‍ത്തനം പാടുന്നതും. നിങ്ങള്‍ പരിധിയുള്ള അമ്മമാരല്ല, പരിധിയില്ലാത്ത ജഗത് മാതാക്കളാണ്, ലഹരിയില്ലേ! ജഗത്തിന്‍റെ മംഗളം ചെയ്യുന്നവരാണ്, ജഗത്തിന്‍റെ മംഗളകാരി എന്നാല്‍ വിശ്വമംഗളകാരി. വെറുതെ വീട്ടു കല്ല്യാണകാരി അല്ലല്ലോ? വീട്ടു കല്ല്യാണകാരി എന്നു കീര്‍ത്തനം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? വിശ്വമംഗളകാരി എന്നാണ് കേട്ടിട്ടുള്ളത്. അപ്പോള്‍ പരിധിയില്ലാത്ത അമ്മമാരുടെ സംഘടന ശ്രേഷ്ഠ സംഘടനയായില്ലേ. മാതാക്കള്‍ അനുഭവീ മൂര്‍ത്തികളാണ്. കുമാരിമാര്‍ക്ക് ചതിക്കുഴികളില്‍ വീഴാതിരിക്കുവാന്‍ പരിശീലനം കൊടുക്കേണ്ടി വരും. അമ്മമാര്‍ അനുഭവികളായതു കാരണം പരിധിയുള്ള ചതികളില്‍ വീഴില്ല, അങ്ങനെയല്ലേ! ഭൂരിഭാഗവും പുതിയവരാണ്. പുതിയ പുതിയ കൊച്ചു കുട്ടികളോട് കൂടുതല്‍ സ്നേഹം ഉണ്ടാകും. ബാപ്ദാദ എല്ലാ മാതാക്കളോടും “വന്നാലും” എന്നു പറഞ്ഞ് സ്വാഗതം ചെയ്യുകയാണ്. ശരി.
ഇപ്രകാരം പരിധിയില്ലാത്ത സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന, സദാ പറന്നു കൊണ്ടിരിക്കുന്ന പക്ഷികള്‍ക്ക്, പറക്കുന്ന കലയില്‍ പറക്കുന്നവര്‍ക്ക്, സദാ അന്തിമ ഫരിസ്താ സ്വരൂപത്തിന്‍റെ അനുഭവം ചെയ്യുന്നവര്‍ക്ക്, ബാബക്കു സമാനം സദാ കര്‍മ്മ ബന്ധനങ്ങളില്‍ നിന്നും കര്‍മ്മാതീതമായവര്‍ക്ക്, ലക്ഷ്യത്തിനു സമീപത്തായിട്ടുള്ള ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
സേവാധാരികളെ പ്രതി :- ബാപ്ദാദ നിമിത്ത സേവാധാരികളായ എല്ലാ കുട്ടികളെയും ഏതു രൂപത്തിലാണ് കണ്ടുകൊണ്ടിരിക്കുന്നത്? നിമിത്ത സേവാധാരി എന്നാല്‍ ഫോളോ ഫാദര്‍ ചെയ്യുന്നവര്‍. ബാബയും സേവാധാരിയായിട്ടാണ് വന്നിരിക്കുന്നത്. ഏതെല്ലാം ഭിന്ന ഭിന്ന രൂപങ്ങളുണ്ടോ അതെല്ലാം സേവനത്തിനു വേണ്ടിയുള്ളതാണ്. അപ്പോള്‍ ബാബയുടെ വിശേഷ രൂപം സേവനത്തിന്‍റേതാണ്. നിമിത്ത സേവാധാരിയെന്നാല്‍ ഫോളോ ഫാദര്‍ ചെയ്യുന്നവര്‍. ബാപ്ദാദ ഓരോ കുട്ടിയെയും ഈ ദൃഷ്ടിയിലൂടെയാണ് നോക്കുന്നത്. ബാപ്ദാദയുടെ സേവന കാര്യത്തില്‍ ആദി രത്നങ്ങള്‍ അല്ലേ. ബാപ്ദാദക്ക് എല്ലാവരുടെയും വിശേഷതകള്‍ അറിയാം. ജനിച്ചപ്പോഴേ വരദാനം ലഭിക്കുക, ഇതും ഡ്രാമയിലെ ഹീറോ പാര്‍ട്ടാണ്. നോക്കുകയാണെങ്കില്‍ എല്ലാവരും സേവാധാരികള്‍ തന്നെയാണ്, എന്നാല്‍ ജനിക്കുമ്പോള്‍ തന്നെ വരദാനം ലഭിക്കുക, വേണ്ട സമയത്ത് നിമിത്തമായി തീരുക, ഇതെല്ലാം ചിലരുടെ മാത്രം വിശേഷതകളാണ്. ആവശ്യ സമയത്ത് സേവനത്തില്‍ കൂട്ടാളിയായി തീരുക, അങ്ങനെയുള്ള ആത്മാക്കള്‍ സദാ വേണ്ടപ്പെട്ടവരാണ്. ഓരോരുത്തരിലും അവരവരുടെ വിശേഷതകളുണ്ട്. ഓരോരുത്തരുടെയും വിശേഷതകള്‍ വര്‍ണ്ണിക്കുവാന്‍ തുടങ്ങിയാല്‍ എത്ര സമയം വേണം. പക്ഷെ ഓരോരുത്തരുടെയും വിശേഷത സദാ ബാപ്ദാദക്ക് മുന്നിലുണ്ട്. ഓരോരുത്തരിലും എത്ര വിശേഷതകള്‍ ഉണ്ട്, എപ്പോഴെങ്കിലും തന്നെത്താന്‍ ഒന്നു നോക്കിയിട്ടുണ്ടോ? വിശേഷതകള്‍ ഓരോരുത്തര്‍ക്കും അവരവരുടേതാണ്, പക്ഷെ ബാപ്ദാദ വിശേഷ ആത്മാക്കള്‍ക്ക് ഒരേയൊരു കാര്യത്തിന്‍റെ സ്മൃതി നല്‍കുകയാണ്, അതേതു കാര്യമാണ്? ആരെല്ലാം സേവനത്തിന്‍റെ ക്ഷേത്രത്തിലേക്ക് എപ്പോള്‍ ഇറങ്ങി വരുന്നു, പ്ലാനുണ്ടാക്കുന്നു, അത് പ്രാക്ടിക്കലാക്കുന്നു, അപ്പോഴെല്ലാം ബാപ്സമാന്‍ സ്ഥിതിയില്‍ സ്ഥിതി ചെയ്തതിനു ശേഷം പ്ലാനുണ്ടാക്കൂ, എന്നിട്ട് അത് പ്രാക്ടിക്കലാക്കൂ. ഏതുപോലെ ബാബ എല്ലാവരുടെയുമാണ്, ഒരാളും പറയില്ല – അത് ഇന്നയാളുടെ അച്ഛനാണ്, ഇന്നയാളുടെതല്ല എന്ന്, മറിച്ച് എല്ലാവരും പറയും, ഇത് എന്‍റെ അച്ഛനാണ്. അതുപോലെ നിമിത്ത സേവാധാരികള്‍ എങ്ങനെയായിരിക്കണം? അവരുടെ വിശേഷത തന്നെ എല്ലാവര്‍ക്കും തോന്നും, അനുഭവപ്പെടും – ഇവര്‍ ഞങ്ങളുടെയാണ്. നാലോ അഞ്ചോ പേരുടെതാണ്, ഞങ്ങളുടെതല്ല എന്ന് തോന്നരുത്. ഞങ്ങളുടെതാണ് എന്ന് നാവുകൊണ്ട് പറഞ്ഞില്ലെങ്കിലും, മനസ്സില്‍ ഇവര്‍ ഞങ്ങളുടെതാണ് എന്ന് വരണം. ഇതിനെയാണ് പറയുന്നത് ഫോളോ ഫാദര്‍. എല്ലാവര്‍ക്കും സ്വന്തമാണെന്ന തോന്നലുണ്ടാകണം. ഇതാണ് ബാബയുടെ ആദ്യ ചുവട്. ഇതാണ് ബാബയുടെ വിശേഷത. ഓരോരുത്തരുടെയും മനസ്സില്‍ നിന്നും “എന്‍റെ ബാബ“എന്ന് വരുന്നു. നിന്‍റെ ബാബ എന്നാരെങ്കിലും പറയാറുണ്ടോ? അപ്രകാരം ഇതെന്‍റെ പരിധിയില്ലാത്ത സഹോദരനാണ്, സഹോദരിയാണ്, ദീദിയാണ്, ദാദിയാണ് എന്നൊക്കെ എല്ലാവരുടെയും മനസ്സില്‍ നിന്നും ശുഭ ആശീര്‍വാദമുണ്ടാകണം. ഇവര്‍ എന്‍റെയാണ്, കാരണം എവിടെ താമസിക്കുന്നവരായാലും വിശേഷ ആത്മാക്കള്‍ പരിധിയില്ലാത്തവരാണ്. നിമിത്തമായി സേവാര്‍ത്ഥം എവിടെ വേണമെങ്കിലും താമസിക്കൂ, പക്ഷെ പരിധിയില്ലാത്ത സേവനത്തിനു നിമിത്തമായവരാണ്. പ്ലാനുണ്ടാക്കുന്നത് പരിധിയില്ലാത്തതാണോ അതോ അവരവരുടെ സ്ഥാനത്തിന്‍റേതാണോ. അങ്ങനെ ചെയ്യാറില്ലല്ലോ അല്ലേ! പരിധിയില്ലാത്ത പ്ലാനുണ്ടാക്കുന്നു, ദേശ വിദേശങ്ങളുടെയെല്ലാമുണ്ടാക്കുന്നു, അല്ലേ! അപ്പോള്‍ പരിധിയില്ലാത്ത ഭാവന, പരിധിയില്ലാത്ത ശ്രേഷ്ഠ കാമന – ഇതാണ് ഫോളോ ഫാദര്‍. ഇപ്പോള്‍ ഇത് പ്രാക്ടിക്കലായി അനുഭവിച്ചറിയൂ. ഇപ്പോള്‍ എല്ലാവരും വയസ്സായവരാണ്. വയസ്സായവര്‍ എന്നാലര്‍ത്ഥം അനുഭവി. അനുഭവി ആത്മാവെന്നാല്‍. പ്രായമേറിയവര്‍. അനേകം കാര്യങ്ങളുടെ അനുഭവികള്‍. എത്ര അനുഭവങ്ങളാണ്. ഒന്ന് സ്വന്തം അനുഭവങ്ങള്‍, രണ്ട് അനേകരുടെ അനുഭവങ്ങളിലൂടെ അനുഭവിയായവര്‍. അനുഭവി ആത്മാവെന്നാല്‍ പ്രായം ചെന്നവര്‍. പ്രായം ചെന്ന ഒരാളെ പരിധിയുള്ള കണക്കനുസരിച്ചും അച്ഛനെന്നും വല്ല്യച്ഛനെന്നുമൊക്കെയാണ് വിളിക്കുക. അതുപോലെ പരിധിയില്ലാത്ത അനുഭവി എന്നാലര്‍ത്ഥം എല്ലാവര്‍ക്കും സ്വന്തം എന്നു തോന്നണം.
സഹയോഗി ആത്മാക്കള്‍ക്ക് ബാപ്ദാദ സദാ സഹയോഗത്തിനു മറുപടിയായി സ്നേഹം നല്‍കുന്നു. സഹയോഗിയാണെങ്കില്‍ സദാ സ്നേഹത്തിനു പാത്രമായിരിക്കും. അതുകൊണ്ട് നല്‍കുന്നതെന്തായിരിക്കും, എല്ലാവര്‍ക്കും സ്നേഹം നല്‍കും. എല്ലാവര്‍ക്കും തോന്നണം ഇയാള്‍ സ്നേഹത്തിന്‍റെ ഭണ്ഡാരമാണ്. ഓരോ ചുവടിലും, ഓരോ ദൃഷ്ടിയിലും സ്നേഹം അനുഭവപ്പെടണം. ഇതു തന്നെയല്ലേ വിശേഷത. അങ്ങനെയുള്ള പ്ലാനുണ്ടാക്കൂ. ഞാനെന്തു ചെയ്യണം? വിശേഷ ആത്മാക്കളുടെ വിശേഷ കടമ എന്താണ്? വിശേഷ കര്‍മ്മം എന്താണ്? അത് സാധാരണതയില്‍ നിന്നും ഭിന്നമായിരിക്കണം. സമാനതയുടെ ഭാവനയായിരിക്കണം, പക്ഷെ കാണപ്പെടേണ്ടത് ഇവര്‍ വിശേഷ ആത്മാവാണ് എന്നായിരിക്കണം. ഓരോ ചുവടിലും വിശേഷത അനുഭവപ്പെടണം. അപ്പോള്‍ വിശേഷ ആത്മാവാണെന്ന് എല്ലാവരും മാനിക്കും. വിശേഷ ആത്മാവെന്നാല്‍ വിശേഷപ്പെട്ടത് ചെയ്യുന്നവര്‍. വെറുതെ പറയുന്നവരല്ല, ചെയ്യുന്നവരാണ്. ശരി.
മഹാവീരന്മാരായ കുട്ടികള്‍ സദാ ആരോഗ്യമുള്ളവരായിരിക്കും, കാരണം അവരുടെ മനസ്സ് ആരോഗ്യമുള്ളതാണ്. ശരീരം കളിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സില്‍ രോഗമുണ്ടെങ്കില്‍ രോഗി എന്നു പറയപ്പെടും. അഥവാ മനസ്സ് നിരോഗിയാണെങ്കില്‍ സദാ ആരോഗ്യമുള്ളവരായിരിക്കും. ശേഷശയ്യയിലെ വിഷ്ണുവിനു സമാനം ജ്ഞാനം മനനം ചെയ്ത് ഹര്‍ഷിതരായിരിക്കും. ഇതാണ് കളി. സാകാര ബാബ വിഷ്ണുവിനു സമാനം ഒരു കാലില്‍ മറ്റേ കാല്‍ കയറ്റി വച്ച് കളിക്കുമായിരുന്നില്ലേ. എന്തു തന്നെ സംഭവിച്ചാലും നിമിത്ത മാത്രം കളിച്ചുകൊണ്ടിരിക്കും. അതിലൂടെ സ്മരിച്ച് സ്മരിച്ച് മനന ശക്തിയിലൂടെ കുറെ കൂടി സാഗരത്തിന്‍റെ അടിത്തട്ടിലേക്ക് പോകുവാന്‍ അവസരം ലഭിക്കും. സാഗരത്തിന്‍റെ അടിത്തട്ടിലേക്കു പോയാല്‍ തീര്‍ച്ചയായും പുറമേ നിന്നും അപ്രത്യക്ഷമാകും. അപ്പോള്‍ മുറിയിലല്ലായിരുന്നു, സാഗരത്തിന്‍റെ അടിത്തട്ടിലായിരുന്നു. പുതിയ പുതിയ രത്നങ്ങള്‍ എടുക്കുവാന്‍ അടിത്തട്ടിലേക്കു പോയിരിക്കുകയായിരുന്നു.
കര്‍മ്മഭോഗത്തെ ജയിച്ച് കര്‍മ്മയോഗിയുടെ സ്റ്റേജിലിരിക്കുന്നവരെ പറയാം വിജയി രത്നമെന്ന്. സദാ സ്മൃതിയിലുണ്ടായിരിക്കണം, ഇത് കര്‍മ്മഭോഗമല്ല, മറിച്ച് പുതിയ ലോകത്തിനു വേണ്ടിയുള്ള യോജനയാണ്. കര്മ്മഭോഗം കാരണം ഒന്ന് ഇരിക്കുവാന്‍ സമയം കിട്ടുന്നു, ഒന്നിരുന്നിട്ടെന്തിനാണ്? പുതിയ യോജനയുണ്ടാക്കണം. കട്ടില്‍ പ്ലാനിംഗിന്‍റെ സ്ഥാനമായി മാറും.
മാതാക്കളുടെ ഗ്രൂപ്പിനോട് :- സ്വയം ഭാഗ്യ നക്ഷത്രമായി തിളങ്ങികൊണ്ടിരിക്കുന്നതായി എല്ലാവര്‍ക്കും അനുഭവപ്പെടുന്നുണ്ടോ? ഈ തിളങ്ങുന്ന നക്ഷത്രത്തെ കണ്ടാണ് അതുപോലെയായി തീരുവാന്‍ മറ്റ് ആത്മാക്കള്‍ക്ക് പ്രേരണ ലഭിക്കുന്നത്. അങ്ങനെയുള്ള നക്ഷത്രങ്ങള്‍ അല്ലേ! നക്ഷത്രത്തിന്‍റെ തിളക്കം ഇടയ്ക്ക് കുറയാറില്ലല്ലോ? അവിനാശിയായ ബാബയുടെ അവിനാശിയായ നക്ഷത്രങ്ങളല്ലേ. സദാ ഏകരസത്തിലാണോ അതോ ഇടയ്ക്ക് പറക്കുന്ന കലയിലും ഇടയ്ക്ക് നില്‍ക്കുന്ന കലയിലുമാണോ? യുഗം സദാ പറക്കുന്ന കലയുടെ യുഗമാണ്. പറക്കുന്ന കലയുടെ സമയത്ത് ആരെങ്കിലും കയറുന്ന കലയിലാണെങ്കില്‍ പോലും ശോഭിക്കില്ല. സഞ്ചരിക്കുവാന്‍ വിമാനം ലഭിക്കുമ്പോള്‍ മറ്റു വാഹനങ്ങളിലുള്ള സഞ്ചാരം ഇഷ്ടപ്പെടുമോ? അതുകൊണ്ട് പറക്കുന്ന കലയുടെ ഈ സമയത്ത് താഴേക്ക് വരല്ലേ. സദാ മുകളില്‍ തന്നെയിരിക്കൂ. കൂട്ടിലെ പക്ഷികള്‍ അല്ല, കൂട് എന്നേ തകര്‍ന്നു കഴിഞ്ഞു, അതോ ഇനിയും മൂന്നാല് അഴികള്‍ ബാക്കിയുണ്ടോ?
ഒരു കമ്പി ബാക്കിയിരുന്നാല്‍ പോലും അത് പിടിച്ച് വലിക്കും. 10 ചരടുകള്‍ മുറിഞ്ഞു, ഒരെണ്ണം ബാക്കിയുണ്ട്, എങ്കില്‍ ആ ഒരെണ്ണം അതിനു നേര്‍ക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും. സകല ചരടുകളും മുറിച്ചു കളയുന്ന, എല്ലാ പരിധികളെയും മറി കടക്കുന്ന പരിധിയില്ലാത്ത പറക്കുന്ന പക്ഷി പരിധികളില്‍ കുടുങ്ങില്ല. 63 ജന്മം പരിധികളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. ഈ ഒരു ജന്മം പരിധികളില്‍ നിന്നും പുറത്തു വരൂ, പരിധികളില്‍ നിന്നും പുറത്തു വരുവാന്‍ ഈയൊരു ജന്മം മാത്രമേയുള്ളു. സമയത്തിനനുസരിച്ചുള്ള പ്രവൃത്തികള്‍ ചെയ്യേണ്ടത് ആവശ്യമാണ്. എഴുന്നേല്‍ക്കേണ്ട സമയത്ത് ഒരാള്‍ ഉറങ്ങിക്കിടന്നാല്‍ നല്ലതായി തോന്നുമോ? അതുകൊണ്ട് സദാ പരിധികള്‍ക്കുപരിയായി പരിധിയില്ലാത്തതിലിരിക്കൂ. മാതാക്കള്‍ അവിനാശിയായ മാംഗല്യ തിലകം തൊട്ടിരിക്കുകയാണ്. ലൗകികത്തില്‍ മാംഗല്യത്തിന്‍റെ ലക്ഷണം തിലകമായിരിക്കുന്നതുപോലെ അനശ്വരമായ മാംഗല്യമെന്നാല്‍ സദാ സ്മൃതിയുടെ തിലകം തൊട്ടിരിക്കണമെന്നാണര്‍ത്ഥം. അങ്ങനെയുള്ള സുമംഗലി സദാ ഭാഗ്യവതിയാണ്. കല്പ കല്പത്തെ ഭാഗ്യശാലി ആത്മാവാണ്. അങ്ങനെയുള്ള ഭാഗ്യമാണ്, ഈ ഭാഗ്യത്തെ ആര്‍ക്കും തട്ടിപ്പറിക്കുവാനാവില്ല. സദാ അധികാരി ആത്മാക്കളാണ്, വിശ്വത്തിന്‍റെ അധികാരികളാണ്, വിശ്വരാജ്യം നിങ്ങളുടെതായി കഴിഞ്ഞു. രാജ്യം നിങ്ങളുടെ, ഭാഗ്യം നിങ്ങളുടെ, ഭഗവാന്‍ നിങ്ങളുടെ – അങ്ങനെയുള്ളവരെയാണ് അധികാരി ആത്മാവെന്ന് പറയുക. അധികാരിയാണെങ്കില്‍ അധീനതയുണ്ടാവില്ല.
പ്രശ്നം:- നിങ്ങള്‍ കുട്ടികളുടെ സമ്പാദ്യം അളവറ്റതും അവിനാശിയുമാണ്. എങ്ങനെ?
ഉത്തരം:- നിങ്ങള്‍ അങ്ങനെയുള്ള സമ്പാദ്യമാണ് നേടുന്നത്– അത് ആര്‍ക്കും തട്ടിപ്പറിക്കുവാനാവില്ല. ഈ സമ്പാദ്യം മൂലം യാതൊരു പ്രശ്നങ്ങളുമുണ്ടാവില്ല. മറ്റു സമ്പാദ്യങ്ങളില്‍ ഭയമുണ്ടാകും. ഈ സമ്പാദ്യം ആരെങ്കിലും തട്ടിയെടുക്കുവാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷമാണ്, കാരണം അവരും സമ്പന്നരായി മാറും. തട്ടിപ്പറിക്കുവാന്‍ വരുന്നവരോട് നിങ്ങള്‍ പറയും – എടുത്തോളൂ. അതിലൂടെ ഒന്നുകൂടി സേവനം നടക്കും. അപ്പോള്‍ അങ്ങനെയുള്ള സമ്പാദ്യം നേടുന്ന ശ്രേഷ്ഠ ആത്മാക്കളല്ലേ. ശരി. ഓം ശാന്തി.
വരദാനം :- സേവനത്തിന്‍റെ പ്രത്യക്ഷ ഫലം കഴിച്ചുകൊണ്ട് ഏവര്‍ ഹെല്‍ത്തി, വെല്‍ത്തി, ഹാപ്പി (ആരോഗ്യവാനായി, സമ്പന്നനായി, സന്തുഷ്ടനായി) യായിരിക്കുന്ന സദാ സന്തുഷ്ടരായി ഭവിക്കൂ.
പുത്തന്‍ പഴങ്ങള്‍ കഴിക്കുകയാണെങ്കില്‍ ആരോഗ്യമുള്ളമുവരായിരിക്കുമെന്ന് ഇഹലോകത്തില്‍ പറയാറുണ്ട്. ഫലങ്ങളാണ് ആരോഗ്യത്തിനുള്ള സാധനമെന്നു പറയുന്നു. കുട്ടികളായ നിങ്ങള്‍ ഓരോ സെക്കന്‍റിലും പ്രത്യക്ഷഫലം കഴിക്കുന്നവരാണ്. അതുകൊണ്ട് ആരെങ്കിലും നിങ്ങളുടെ സുഖ വിവരങ്ങള്‍ ചോദിച്ചാല്‍ പറയൂ– അവസ്ഥ വളരെ സുഖമാണ്, നടത്തം ഫരിസ്തകളുടേതാണ്, ഞങ്ങള്‍ ഹെല്‍ത്തിയാണ്, വെല്‍ത്തിയാണ്, അതുകൊണ്ട് ഹാപ്പിയാണ്. ബ്രാഹ്മണര്‍ ഒരിക്കലും ഉദാസീനരാകാന്‍ പാടില്ല.
സ്ലോഗന്‍ :- പവിത്ര ആത്മാവ് സ്വച്ഛതയുടെയും സത്യതയുടെയും കണ്ണാടിയാണ്.