കിരീടധാരികളുടെയും സിംഹാസനധാരികളുടെയും സഭയല്ലേ. എല്ലാവരും സ്വയത്തെ കിരീടധാരിയെന്നും സിംഹാസനധാരിയെന്നും മനസ്സിലാക്കുന്നുണ്ടോ? എല്ലാവരും പരിധിയില്ലാത്ത സേവനത്തിന്‍റെ ഉത്തരവാദിത്വമാകുന്ന കിരീടധാരികള്‍ അല്ലേ? പരിധിയില്ലാത്ത കിരീടമെന്നാല്‍ പരിധിയില്ലാത്ത സ്മൃതി സ്വരൂപത്തിന്‍റെ സ്ഥിതിയില്‍ സ്ഥിതി ചെയ്തിരിക്കുക. പരിധിയില്ലാത്ത ഉത്തരവാദിത്വത്തിന്‍റെ കിരീടധാരി. ഓരോ പരിധിയില്ലാത്ത കിരീടധാരി കുട്ടിയുടെയും ലൈറ്റിന്‍റെയും മൈറ്റിന്‍റെയും കിരണങ്ങള്‍ പരിധിയില്ലാതെ പരന്നിരിക്കുന്നു. പരിധികളില്‍ നിന്നും പുറത്തു വന്ന് പരിധിയില്ലാത്ത ചക്രവര്‍ത്തിമാരായിരിക്കുന്നു. ദേഹത്തിന്‍റെ പരിധിയുള്ള സ്മൃതിക്കപ്പുറത്തേക്കു പോയപ്പോള്‍ തന്നെ ദേഹ സഹിതം ദേഹത്തോടൊപ്പം സകല പരിധികളെയും മറിക്കടന്നിരിക്കുന്നു. പരിധികളില്‍ നിന്നും പരിധിയില്ലാത്തതിലേക്കു കൊണ്ടു പോവുക ഒരു വിശേഷ സേവനമാണ്. ബ്രഹ്മാബാബ എന്തിനാണ് അവ്യക്തനായത്? പരിധികളില്‍ നിന്നും പരിധിയില്ലാത്തതിലേക്കു കൊണ്ടു പോകുവാന്‍. ബ്രഹ്മാബാബയോടുള്ള സ്നേഹത്തിന്‍റെ പ്രത്യക്ഷ സ്വരൂപമാണ് ഫോളോ ബ്രഹ്മാബാബ. ബ്രഹ്മാബാബ തന്‍റെ വലം കൈകളായ കുട്ടികളോട്, തന്‍റെ വിശേഷ ഭുജങ്ങളോട്, അവ്യക്ത വദനത്തില്‍ നിന്നും, പരിധിയില്ലാത്ത സേവാ സ്ഥാനത്തു നിന്നുംതന്‍റെ കൈകള്‍ നീട്ടി പിടിച്ച് കൈയ്യോട് കൈ ചേര്‍ക്കുന്നതിനു വേണ്ടി വിളിക്കുകയാണ്. ബ്രഹ്മാബാബക്ക് കുട്ടികളോട് സ്നേഹമാണ്. അതുകൊണ്ട് ബ്രഹ്മാബാബ വിളിക്കുകയാണ് കുട്ടികളേ, പരിധിയില്ലാത്തതിലേക്ക് വരൂ. ഈ ശബ്ദം കേള്‍ക്കുന്നുണ്ടോ? ബ്രഹ്മാബാബക്കു സദാ ഈ ഒരു ആഗ്രഹം മാത്രമാണുള്ളത് – കുട്ടികള്‍ എനിക്കു സമാനം പരിധിയില്ലാത്ത കിരീടധാരികളായി മാറി നാലു ഭാഗത്തേക്കും ലൈറ്റും മൈറ്റും അപ്രകാരം പരത്തണം, അതിലൂടെ സര്‍വ്വ ആത്മാക്കള്‍ക്കും നിരാശയില്‍ നിന്നും ആശയിലേക്കുള്ള കിരണം കാണപ്പെടണം. എല്ലാവരുടെയും വിരലുകള്‍ ആ ഒരു വിശേഷ സ്ഥാനത്തേക്കായിരിക്കണം. ആകാശത്തിനപ്പുറത്ത് വിരലു ചൂണ്ടി അന്വേഷിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് – ഈ ഭൂമിയില്‍, വരദാനി ഭൂമിയില്‍ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി അനുഭവപ്പെടണം. അവര്‍ക്ക് സൂര്യനും ചന്ദ്രനും, താരാഗണങ്ങളും ഇവിടെ താഴെയാണെന്ന് അനുഭവപ്പെടണം. ശാസ്ത്രജ്ഞന്മാര്‍ സയന്‍സിന്‍റെ ആധാരത്തില്‍ ആകാശത്തിലെ നക്ഷത്രമണ്ഡലത്തിന്‍റെ അനുഭവം ചെയ്യിപ്പിക്കുന്നു. അപ്രകാരം ഈ ഭൂമിയിലെ ചൈതന്യ താരാമണ്ഡലം ദൂരെയിരിക്കുന്നവര്‍ക്കും അനുഭവപ്പെടണം. ഈ ശുഭ ആശയെ പൂര്‍ത്തീകരിക്കുവാന്‍ എല്ലാ കുട്ടികളും നിമിത്തമായിരിക്കുന്ന ആത്മാക്കളാണ്. അങ്ങനെയുള്ള പരിധിയില്ലാത്ത പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ലേ. പദ്ധതികള്‍ യഥാശക്തി തയ്യാറാണ്. ബാപ്ദാദ സമയ പ്രമാണം കുട്ടികളില്‍ നിന്നും എന്തു സേവനമാണ് പ്രതീക്ഷിക്കുന്നത്?
ബാപ്ദാദ ഇന്ന് ആത്മീയ സംഭാഷണം നടത്തുകയായിരുന്നു. എന്ത് സംഭാഷണമായിരുന്നു? ബാബ പറഞ്ഞു, എന്‍റെ നിമിത്തമായിട്ടുള്ള ശ്രേഷ്ഠ കുട്ടികള്‍, സിക്കീലദളെന്നോ, ഏറ്റവും പ്രിയപ്പെട്ടവരെന്നോ, സദാ ബാബയുടെ കൂട്ടുകാരായ കുട്ടികളെന്നോ പറയൂ – അങ്ങനെയുള്ള കുട്ടികള്‍ വരദാനി ഭൂമിയില്‍ ഒത്തുകൂടിയിരിക്കുകയാണ്, സേവനത്തിന്‍റെ പദ്ധതികള്‍ തയ്യാറാക്കുന്നതിന്, അപ്പോള്‍ ബ്രഹ്മാബാബ പറഞ്ഞു, മീറ്റിംഗില്‍ ഉരുത്തിരിഞ്ഞ പദ്ധതികള്‍ വളരെ നന്നായിട്ടുണ്ട്. എന്നാല്‍ മുഖ്യമായ ഒരു സേവനം ഇപ്പോഴും ബാക്കി നില്‍ക്കുന്നു കാരണം നിങ്ങള്‍ എത്ര വലിയ അധികാരികളാണ്, എത്ര പ്രകാരത്തിലുള്ള അധികാരങ്ങളാണുള്ളത്, ജ്ഞാനത്തിന്‍റെ അധികാരം, യോഗബലത്തിന്‍റെ അധികാരം, ശ്രേഷ്ഠ ധാരണ സ്വരൂപത്തിന്‍റെ അധികാരം, നേരിട്ട് ബാബയുടെ അവകാശിയായതിന്‍റെ അധികാരം, വിശ്വ പരിവര്‍ത്തനം നടത്തുന്നതിനു നിമിത്തമായതിന്‍റെ അധികാരം, എത്ര അധികാരങ്ങളാണ്. എന്നാല്‍ ഒരു അധികാരം മാമ്രുള്ളവര് – ഒരു ശാസ്ത്രത്തിന്‍റെ അധികാരം, അല്പം ത്യാഗം ചെയ്ത് പവിത്രമായതിന്‍റെ അധികാരം, അവര്‍ക്കൊക്കെയും ഒരു അധികാരമേയുള്ളു – അതും സത്യതയുടെ അധികാരമല്ല – മഹാന്‍ ആത്മക്കളായിരിക്കാം പക്ഷെ പരമാത്മാവായ അച്ഛന്‍റെ സംബന്ധത്തില്‍ യഥാര്‍ത്ഥ അറിവിന്‍റെ അധികാരമില്ല – എന്നിട്ടും ഒരു അധികാരം മാത്രമുള്ളവര്‍ വിശ്വത്തിലെ സര്‍വ്വ ആത്മാക്കളെയും അവരിലേക്ക് ആകര്‍ഷിക്കുന്നു. അവര്‍ അസത്യത്തെ സത്യമെന്നുതെളിയിച്ച് പൊയ്ക്കൊണ്ടിരിക്കുന്നു. എത്ര കാലമായിട്ട് അവര്‍ അവരുടെ അധികാരം കാണിക്കുന്നു. എത്ര പെട്ടെന്ന് അല്പകാല പ്രാപ്തിയുടെ തിളക്കത്താല്‍ അവര്‍ പ്രഭാവമുണ്ടാക്കുന്നു. അപ്പോള്‍ സര്‍വ്വ അധികാരമുള്ള ശ്രേഷ്ഠ ആത്മാക്കളുണ്ടല്ലോ, അവരെന്തു ചെയ്യണം? എന്താണ് ബാക്കിയായിട്ടുള്ളതെന്ന് അറിയാമോ? സമാപ്തിക്ക് ഇനി എത്ര സമയമുണ്ടെന്നാണ് ഊഹിക്കുന്നത്? 1984 വരെയാണോ അതോ 2000 വരെയാണോ? എത്രയുണ്ടെന്നാണ് ഊഹിക്കുന്നത്? 2000 പൂര്‍ത്തിയാക്കുമോ അതോ അതിനു മുന്‍പ് നടക്കണോ? സ്വന്തം തയ്യാറെടുപ്പിന്‍റെ അടിസ്ഥാനത്തില്‍ എന്താണ് മനസ്സിലാക്കുന്നത്? ഏതു കാര്യമാണ് ബാക്കിയായിട്ടുള്ളത്? പുതിയ ലോകത്തിനു വേണ്ടി എന്തായാലും ഭൂമി തയ്യാറാക്കുന്നുണ്ട്. എന്നാല്‍ പുതിയ ലോകത്തിന്‍റെ ആധാരം – ഈ പുതിയ അറിവാണ്. ആദ്യത്തെ മഹിമയേതാണ്, ജ്ഞാനത്തിന്‍റെ സാഗരം എന്നാണ് പറയുന്നത് അല്ലേ. അപ്പോള്‍ ആദ്യത്തെ മഹിമയായ ജ്ഞാനം, ഈ പുതിയ ജ്ഞാനത്തെ ലോകത്തിന്‍റെ മുന്നില്‍ പ്രത്യക്ഷമാക്കിയോ? ഈ “പുതിയ ജ്ഞാനം” ഉള്ളിടത്തോളം ഇത് പ്രത്യക്ഷമായില്ലെങ്കില്‍ പിന്നെ ജ്ഞാനദാതാവ് എങ്ങനെ പ്രത്യക്ഷമാകും. ആദ്യം ജ്ഞാനം പിന്നെയാണ് ദാതാവ്. ജ്ഞാന സാഗരം ഏറ്റവും ഉയര്‍ന്നതിലും ഉയര്‍ന്നയാള്‍ ആണെന്നും, ആ ഒരാളാണ് ജ്ഞാനദാതാവെന്നും എങ്ങനെ തെളിയിക്കും? ഈ പുതിയ ജ്ഞാനത്തില്‍ കൂടി മാത്രമേ അത് സാദ്ധ്യമാകൂ. ആത്മാവ് എന്താണ് പറയുന്നത് പിന്നെ പരമാത്മാവ് എന്താണ് പരയുന്നത് – ഈ അന്തരം മനുഷ്യരുടെ ബുദ്ധിയില്‍ വരാത്തിടത്തോളം എങ്ങനെ കൊച്ചു കൊച്ചു കൊമ്പുകളിലേ പിടുത്തം വിടും എന്നിട്ടെങ്ങനെ ഒരേ ഒരാളിന്‍റെ ആശ്രയത്തിലേക്കു വരും. ഇപ്പോള്‍ കൊച്ചു കൊച്ചു വടികളുടെ സഹായത്താല്‍ നടന്നുകൊണ്ടിരിക്കുകയാണ്, അതാണ് ആധാരമെന്നു വിചാരിച്ചിരിക്കുകയാണ്. ജ്ഞാനത്തിലൂടെ ജ്ഞാനദാതാവിന്‍റെ ആശ്രയം അനുഭവപ്പെടാത്തിടത്തോളം ഈ പരിധിയുള്ള ബന്ധനങ്ങളില്‍ നിന്നും മുക്തി നേടുക സാദ്ധ്യമല്ല. ഇപ്പോള്‍ ഭൂമി തയ്യാറാക്കുന്നതിനും വായുമണ്ഡലം പരിവര്‍ത്തനപ്പെടുത്തുന്നതിനുമുള്ള സേവനം നടന്നു. നല്ല കാര്യമാണ്, പരിവാരത്തിന്‍റെ സ്നേഹമുണ്ട്, ഈ സ്നേഹത്തിന്‍റെ ഗുണം വായുമണ്ഡലത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനു നിമിത്തമായി മാറി. ഭൂമി തയ്യാറായി, ഇനി തയ്യാറായികൊണ്ടെയിരിക്കും. എന്നാല്‍ എന്താണോ അടിത്തറ, എന്താണോ നവീനത, എന്താണോ ബീജം – അതാണ് പുതിയ ജ്ഞാനം. നിസ്വാര്‍ത്ഥ സ്നേഹം, ആത്മീയ സ്നേഹം – ഇതെല്ലാം അനുഭവപ്പെടുന്നുണ്ട് എന്നാല്‍ ഇപ്പോള്‍ സ്നേഹത്തോടൊപ്പം ജ്ഞാനത്തിന്‍റെ അധികാരമുള്ള ആത്മാക്കളാണെന്നും, സത്യ ജ്ഞാനത്തിന്‍റെ അധികാരമുണ്ടെന്നുമുള്ള പ്രത്യക്ഷതയാണ് ബാക്കി നില്‍ക്കുന്നത്. ആരു തന്നെ വന്നാലും അവര്‍ മനസ്സിലാക്കണം – ഇത് പുതിയ ജ്ഞാനമാണ്, പുതിയ കാര്യമാണ്. ഇന്നു വരെ ആരും കേള്‍പ്പിക്കാത്ത കാര്യങ്ങള്‍ ഇവിടെ വന്നപ്പോള്‍ കേട്ടു. അവര്‍ വര്‍ണ്ണിക്കണം, ഇതു തരുന്നവന്‍ അധികാരിയാണ്. പവിത്രതയുണ്ട്, ശാന്തിയുണ്ട്, സ്നേഹമുണ്ട്, സ്വച്ഛതയുണ്ട് – ഈ കാര്യങ്ങളെല്ലാം അടിത്തറയാണ്. ഈ അടിത്തറയുടെ ആധാരത്തിലാണ് ഭൂമി പരിവര്‍ത്തനപ്പെട്ടത്. ഇത് നാലു സ്തംഭങ്ങള്‍ കൂടിയാണ്. മുന്‍പ് ആരുടെയെല്ലാം ബുദ്ധിയാണോ ഈ ഭാഗത്തേക്ക് ഉറയ്ക്കാതിരുന്നത്, ഇന്ന് ഈ നാലു സ്തംഭങ്ങളുടെ ആധാരത്തിലൂടെ ബുദ്ധിയുടെ ആകര്‍ഷണമുണ്ടാകുന്നു. ഇത് പരിവര്‍ത്തനമല്ലേ. എന്നാലിപ്പോള്‍ മുഖ്യമായ കാര്യം ഇതാണ് – പുതിയ ജ്ഞാനം, ഇതിന്‍റെ ശബ്ദം പരക്കണം. ഇന്നു വരെ ഏതു കാര്യങ്ങള്‍ക്കാണോ എല്ലാവരും “ശരി” എന്നു പറഞ്ഞത്, ആ കാര്യങ്ങളെല്ലാം മാസ്റ്റര്‍ സര്‍വ്വശക്തിമാന്മാരായ ബി കെ കള്‍ “അല്ല” എന്നു തെളിയിക്കുന്നു. ഏതു കാര്യങ്ങള്‍ക്കാണോ അവര്‍ “അല്ല” എന്നു പറഞ്ഞത് അതിനെല്ലാം നമ്മള്‍ “ശരി” എന്നും പറയുന്നു. അപ്പോള്‍ ശരിക്കും തെറ്റിനും തമ്മില്‍ രാവും പകലും തമ്മിലുള്ള വ്യത്യാസമായില്ലേ. ഈ മഹാന്‍ അന്തരത്തെ തെളിയിച്ചു കൊടുക്കുന്ന മഹാന്‍ ആത്മാക്കളാണെന്ന പേര് ഇപ്പോള്‍ പ്രത്യക്ഷമാക്കൂ അപ്പോള്‍ ജയജയാകാരമുണ്ടാകും. ആത്മാവിന്‍റെ ജ്ഞാനം യഥാര്‍ത്ഥ രൂപത്തില്‍ ഇല്ലെങ്കില്‍ പോലും ലോകര്‍ ഇത് കേട്ടിട്ട് മിക്സ് ചെയ്ത് പറയും അവിടെയും ഇങ്ങനെയൊക്കെ തന്നെയാണ് പറയുന്നത്. എന്നാല്‍ ലോകം മുഴുവന്‍ ഒരു വശത്താണെന്നും ബി കെ കള്‍ മറുവശത്താണെന്നും, അവര്‍ ഈ ജ്ഞാനത്തിന്‍റെ അധികാരികളാണെന്നുമുള്ള ശബ്ദമാണ് പരക്കേണ്ടത്. ഈ അധികാരം പ്രസിദ്ധമാകണം. ഇതിലൂടെ മാത്രമേ ശക്തിശാലി ആത്മാക്കള്‍ മുന്നോട്ട് വരികയുള്ളു, അവര്‍ നമുക്കു വേണ്ടി പെരുമ്പറ മുഴക്കും, നമ്മള്‍ പെരുമ്പറ മുഴക്കേണ്ട ആവശ്യം വരില്ല, അവര്‍ തൃപ്തരായി, പുതിയ കാര്യങ്ങള്‍ മനസ്സിലാക്കി പുതിയ ഉണര്‍വ്വിലേക്ക് വന്ന് പെരുമ്പറ മുഴക്കിക്കൊള്ളും. ധര്‍മ്മ യുദ്ധം ഇനിയും വരാന്‍ പോകുന്നതേയുള്ളു, ഗുരുക്കന്മാരുടെ സിംഹാസനം എവിടെയാണ് ഇളകിയിട്ടുള്ളത്. ഇപ്പോള്‍ ശാഖോപ ശാഖകളെല്ലാം വളരെ ആരാമത്തോടു കൂടി അവരുടെ ലഹരിയിലിരിക്കുകയാണ്. ബീജം എപ്പോളാണ് പ്രത്യക്ഷ രൂപത്തില്‍ വരിക? അറിയാമോ ബീജം എപ്പോളാണ് മുകളിലേക്ക് വരുന്നത്? എപ്പോളാണോ ചെറുതും വലുതുമായ ശാഖോപശാഖകള്‍ ഒരില പോലുമില്ലാതെ ഉണങ്ങുന്നത്, അപ്പോള്‍ ബീജം മുകളില്‍ പ്രത്യക്ഷമാകും. അതിനുള്ള പദ്ധതി തയ്യാറാക്കിയോ? അവരവരുടെ സ്റ്റേജിലേക്കു വരുമ്പോള്‍ യഥാര്‍ത്ഥ അറിവിന്‍റെ പ്രത്യക്ഷത ഉണ്ടാവണ്ടേ. വരദാനി ഭൂമിയില്‍ വന്നിട്ട് ഇവിടുത്തെ ശാന്തി വളരെ നല്ലതാണ് സ്നേഹം വളരെ നല്ലതാണ് എന്നു പറഞ്ഞാല്‍ മതിയോ. വെറുതെ എന്തെങ്കിലുമൊക്കെ കുറച്ച് സഞ്ചിയിലിട്ടു കൊണ്ടുപോകാനാണെങ്കില്‍ വരദാനി ഭൂമിയില്‍ വന്നിട്ട് എന്താണ് വിശേഷം. പുതിയ ജ്ഞാനം തെളിയിച്ചു കൊടുക്കണ്ടേ. ഈ പുതിയ ജ്ഞാനത്തിന്‍റെ അധികാരത്തിലൂടെ മാത്രമേ സര്‍വ്വശക്തിമാന്‍ തെളിയുകയുള്ളു. നല്‍കുന്നവന്‍ ആരാണ്! പ്രേമവും ശാന്തിയും ലഭിക്കുമ്പോള്‍ ഇത്രയും മനസ്സിലാക്കും – ഇവരെ ഇങ്ങനെയാക്കുന്നയാള്‍ തീര്‍ച്ചയയായും ഏതോ ശ്രേഷ്ഠനാണ്. പക്ഷെ അത് സ്വയം ഭഗവാനാണ് എന്ന് വിരളമായി ചിലര്‍ മാത്രമേ മനസ്സിലാക്കുകയുള്ളു. മനസ്സിലായോ എന്താണ് ബാക്കി നില്‍ക്കുന്നതെന്ന്. പുതിയ ലോകത്തിനു വേണ്ടി പുതിയ ജ്ഞാനം നാലു ഭാഗത്തേക്കും പരത്തൂ, മനസ്സിലായോ. കോടിയില്‍ ചിലരെ വരൂ പക്ഷെ ഈ ശബ്ദം പരക്കണം, നാലു ഭാഗത്തും പത്രങ്ങളില്‍ പ്രകമ്പനം ഉണ്ടാവണം – ബി കെ ലോകത്തിനു പുതിയ ജ്ഞാനം നല്‍കുകയാണെന്ന്. എന്ത് ജ്ഞാനമാണ് നല്‍കുന്നത്, അതിന്‍റെ ആധാരമായി എന്താണ് മാനിക്കുന്നത്, അതിനെ എങ്ങനെ തെളിയിക്കും, ഇതെല്ലാം പത്രങ്ങളില്‍ വരുമ്പോള്‍ മനസ്സിലാക്കാം ജ്ഞാന ദാതാവിന്‍റെ പെരുമ്പറ മുഴങ്ങി. മനസ്സിലായോ? ജ്ഞാനത്തിന്‍റെ പ്രഭാവത്തില്‍ പ്രഭാവിതരാകണം. ജ്ഞാനത്തിന്‍റെ പ്രഭാവശാലികളും പ്രേമത്തിന്‍റെ പ്രഭാവശാലികളും തമ്മില്‍ വ്യത്യാസം? ബ്രാഹ്മണരിലും രണ്ടും വിഭാഗം കണ്ടു അല്ലേ. ബ്രാഹ്മണരായി പക്ഷെ ചിലര്‍ സ്നേഹത്തിന്‍റെ ആധാരത്തിലാണ്, മറ്റുള്ളവര്‍ ജ്ഞാനത്തിന്‍റെയും സ്നേഹത്തിന്‍റെയും രണ്ടിന്‍റെയും ആധാരത്തിലാണ്. രണ്ടു കൂട്ടരുടെയും സ്ഥിതിക്ക് വ്യത്യാസമുണ്ട്. സ്നേഹത്തെയും ജ്ഞാനം കൊണ്ട് മനസ്സിലാക്കുന്നവര്‍ നിര്‍വ്വിഘ്നമായി പൊയ്ക്കൊണ്ടിരിക്കും. സ്നേഹത്തിന്‍റെ ആധാരത്തില്‍ മാത്രം പോകുന്നവര്‍ ശക്തിശാലി ആത്മാക്കള്‍ ആവില്ല. ജ്ഞാനത്തിന്‍റെ ബലം തീര്‍ച്ചയായും ആവശ്യമാണ്. പഠിപ്പിനോടും മുരളിയോടും സ്നേഹമുള്ളവരും, പരിവാരത്തോടു മാത്രം സ്നേഹമുള്ളവരും തമ്മില്‍ എത്ര അന്തരമുണ്ട്. ബ്രാഹ്മണ ജീവിതം നല്ലതായി തോന്നി, പവിത്രത നല്ലതായി തോന്നി എന്ന ആധാരത്തില്‍ വരുന്നവരും, ജ്ഞാനത്തിന്‍റെ ശക്തിയുടെ ആധാരത്തില്‍ വരുന്നവരും തമ്മില്‍ എത്ര അന്തരമാണുള്ളത്. ജ്ഞാനത്തിന്‍റെ ലഹരി അലൗകികമാണ്, അത് നിരാധാരമായിട്ടുള്ള ലഹരിയാണ്. പ്രേമവും ഒരു ശക്തിയാണ്. പക്ഷെ പ്രേമത്തിന്‍റെ ശക്തിക്കാര്‍ക്ക് ആധാരമില്ലാതെ നടക്കാനാവില്ല. അവര്‍ക്ക് എന്തെങ്കിലും എന്തെങ്കിലും ആധാരം തീര്‍ച്ചയായിട്ടും വേണം. ജ്ഞാനത്തിന്‍റെ ശക്തിക്കാര്‍ക്കാണ് മനനശക്തി. മനന ശക്തി എത്രമാത്രമുണ്ടോ അത്രയും ബുദ്ധിയുടെ ഏകാഗ്രതയാകുന്ന ശക്തി താനേ വര്‍ദ്ധിക്കും. എവിടെയാണോ ബുദ്ധിക്ക് ഏകാഗ്രതയുള്ളത് അവിടെ തിരിച്ചറിയുവാനുള്ള ശക്തിയും തീരുമാനമെടുക്കുവാനുള്ള ശക്തിയും സ്വാഭാവികമായി വന്നു ചേരും. ജ്ഞാനത്തിന്‍റെ അടിത്തറയില്ലെങ്കില്‍ തിരിച്ചറിയുവാനുള്ള ശക്തിയും തീരുമാനമെടുക്കുവാനുള്ള ശക്തിയും ദുര്‍ബ്ബലമായിരിക്കും. ശരി.
ബാപ്ദാദ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. ചിരിയും വരുന്നുണ്ട്, സ്നേഹത്തില്‍ ബലിയുമാകുന്നുണ്ട്. കുട്ടികളുടെ ധൈര്യം കണ്ട് സന്തോഷിക്കുന്നുമുണ്ട്. ബ്രഹ്മാബാബ കൂടുതലായി ആശിക്കുകയാണ് ഇവര്‍ എന്നെ പോലെ പരിധിയില്ലാത്ത അധികാരിയായി മാറിയെങ്കില്‍. കുട്ടികള്‍ക്കു വേണ്ടി കാത്തു നില്‍ക്കുകയാണ്, രാവും പകലും കുട്ടികളുടെ സേവനത്തില്‍ തത്പരനായിരിക്കുകയാണ്. വതനത്തില്‍ രാവും പകലുമില്ല പക്ഷെ സ്ഥൂലത്തില്‍ ലോകത്തില്‍ ഉണ്ടല്ലോ. ഓരോ കുട്ടിയെയും വിശേഷ ആത്മാവായി, സമ്പൂര്‍ണ്ണ ആത്മാവായി, സമ്പന്ന ആത്മാവായി, സമാന ആത്മാവായി കാണുവാന്‍ ആഗ്രഹിക്കുന്നു. ബ്രഹ്മാബാബയോട് പറയുകയാണ് ധൈര്യമായിരിക്കൂ. പക്ഷെ ബ്രഹ്മാവിനു ഉണര്‍വ്വു കൂടുതലാണ്, അതുകൊണ്ട് ബാബയോട് ആത്മീയ സംഭാഷണം നടത്തുമ്പോള്‍ ഇതു തന്നെ പറയും കുട്ടികള്‍ കൈയ്യില്‍ കൈ തന്ന് എനിക്കു സമാനമായെങ്കില്‍. ബ്രഹ്മാബാബയുടെ സാകാര ജീവിതത്തില്‍ ആദി മുതല്‍ എന്തു വിശേഷതയാണ് കണ്ടത് – എപ്പോഴെങ്കിലും ചെയ്യാം എന്നല്ല ഇപ്പോള്‍ ചെയ്യണം. എപ്പോള്‍ എന്ന വാക്ക് കേള്‍ക്കുന്നതിന്‍റെയോ കേള്‍പ്പിക്കുന്നതിന്‍റെയോ സംസ്ക്കാരമില്ല. അഥവാ ഏതെങ്കിലും കുട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെയ്യാം എന്നു പറഞ്ഞാല്‍ ആ ഒരു മണിക്കൂര്‍ കൊടുത്തിരുന്നോ? ഏതെങ്കിലും കുട്ടി പറയുകയാണ് ട്രേയിന്‍ പോകുവാന്‍ 5-10 മിനിറ്റേയുള്ളു ഞാനെങ്ങനെ എത്തിചേരും, എങ്കില്‍ അവിടെ നില്‍ക്കുവാന്‍ അനുവദിച്ചിരുന്നോ. വണ്ടി നില്‍ക്കും, കുട്ടി എത്തിചേരുക തന്നെ ചെയ്യും. ഓടുന്ന വണ്ടി നില്‍ക്കും പക്ഷെ കുട്ടി അവിടെ എത്തി ചേരുക തന്നെ വേണം. ഇത് പ്രാക്ടിക്കലായി കണ്ടില്ലേ. ഇപ്രകാരം കുട്ടികള്‍ ഏതൊരു കാര്യത്തിലും സ്വപരിവര്‍ത്തനമാകട്ടെ വിശ്വ പരിവര്‍ത്തനമാകട്ടെ എപ്പോള്‍ എന്നതിനു പകരം ഇപ്പോള്‍ എന്ന പ്രാക്ടിക്കല്‍ ജീവിതത്തിലേക്കു വരണം. ഇക്കാര്യത്തിലാണ് ബ്രഹ്മാബാബക്കു സദാ ഉണര്‍വ്വുള്ളത്. അപ്പോള്‍ ഫോളോ ഫാദര്‍ ചെയ്യില്ലേ! ശരി.
(രണ്ടു മൂന്ന് സഹോദരി സഹോദരന്മാര്‍ ബാബയോട് വിട ചോദിക്കുവാന്‍ വന്നു)
സ്നേഹത്തിന്‍റെ പ്രതികരണം കിട്ടിയല്ലോ. സത്യമായ ഹൃദയത്തോട് സദാ യജമാനന്‍ യോജിച്ചു നില്‍ക്കും. ആദി മുതല്‍ സത്യമായ ലഹരിയില്‍ കഴിയുന്ന ആത്മാക്കളാണ്. അതുകൊണ്ട് ബാബയും സദാ സ്നേഹത്തിന്‍റെ പ്രതികരണം നല്‍കികൊണ്ടിരിക്കുന്നു. സദാ ഹൃദയത്തില്‍ ബാബ ലയിച്ചിരിക്കുന്നു. അതുകൊണ്ട് നല്ല തീവ്ര പുരുഷാര്‍ത്ഥത്തില്‍ പോകുന്നു. കര്‍മ്മയോഗി ആത്മാവല്ലേ. കര്‍മ്മവും യോഗവും കമ്പൈന്‍റല്ലേ, സദാ ബാലന്‍സ് സൂക്ഷിച്ച് ബാബയുടെ അനുഗ്രഹങ്ങള്‍ പ്രാപ്തമാക്കുന്ന, സദാ ആനന്ദമയ ജീവിതം നയിക്കുന്ന, അങ്ങനെയുള്ള ശ്രേഷ്ഠ ആത്മാക്കളാണ്. ബാബ സദാ ഓരോ കുട്ടയെയും പ്രതി ശുഭ ആശ പുലര്‍ത്തുകയാണ് – ഇവര്‍ വിജയമാലയിലെ മുത്തുകളാണ്. ശരി.
വരദാനം:- ദുര്‍ബ്ബല സങ്കല്പങ്ങളുടെ വലയെ സമാപ്തമാക്കി പാരതന്ത്ര്യത്തിന്‍റെ ബന്ധനത്തില്‍ നിന്നും മുക്തമായിരിക്കുന്ന സ്വതന്ത്ര ആത്മാവായി ഭവിക്കൂ
പാരതന്ത്ര്യത്തിന്‍റെ ബന്ധനം സ്വന്തം മനസ്സിന്‍റെ വ്യര്‍ത്ഥ ദുര്‍ബ്ബല സങ്കല്പങ്ങളുടെ വലയാണ്. ഈ വല ചോദ്യത്തിന്‍റെ രൂപത്തിലായിരിക്കും. ചോദ്യമുയരുമ്പോള്‍ – ആര്‍ക്കറിയാം എന്ത് സംഭവിക്കും, അങ്ങനെയെങ്ങാനും സംഭവിക്കുമോ ………. വലയായി കഴിഞ്ഞു. എന്നാല്‍ സംഗമയുഗീ ബ്രാഹ്മണരുടെ ഒരേ ഒരു സമര്‍ത്ഥ സങ്കല്പം – എന്തു സംഭവിച്ചാലും അത് മംഗളമായിരിക്കും, ശ്രേഷ്ഠം അഥവാ നല്ലതിലും നല്ലതായിരിക്കും. ഈ സമര്‍ത്ഥ സങ്കല്പം കൊണ്ട് വലയെ സമാപ്തമാക്കുമെങ്കില്‍ ബന്ധനമുക്ത സ്വതന്ത്ര ആത്മാവായി മാറും.
സ്ലോഗന്–ജ്ഞാനി യോഗി ആത്മാവിന്‍റെ പ്രാക്ടിക്കല്‍ സ്വരൂപം വിനയവും നിര്‍ഭയതയുമാണ്