പഴയ കണക്കിന്‍റെ സമാപ്തിയുടെ ലക്ഷണം

Date : Rev. 09-06-2019 / AV 10-12-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദാ സാകാര ശരീരത്തിന്‍റെ ആധാരമെടുത്ത് സാകാര ലോകത്തില്‍, സാകാര രൂപധാരി കുട്ടികളുമായി മിലനം ചെയ്യാന്‍ വന്നിരിക്കുന്നു. വര്‍ത്തമാന സമയത്തെ ചഞ്ചലതയുടെ ലോകം അര്‍ത്ഥം ദുഃഖത്തിന്‍റെ അന്തരീക്ഷമുള്ള ലോകത്തില്‍ ബാപ്ദാദ തന്‍റെ അചഞ്ചലരായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുന്നു. ചഞ്ചലതയില്‍പ്പെട്ടും നിര്‍മ്മോഹിയും ബാബയ്ക്ക് പ്രിയപ്പെട്ടവരുമായ കമല പുഷ്പങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഭയത്തിന്‍റെ അന്തരീക്ഷത്തിലിരുന്ന് നിര്‍ഭയരും, ശക്തി സ്വരൂപരുമായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുന്നു. ഈ വിശ്വത്തിന്‍റെ പരിവര്‍ത്തകരും നിശ്ചിന്ത ചക്രവര്‍ത്തിമാരെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള നിശ്ചിന്ത ചക്രവര്‍ത്തിമാരാകണം നാല് ഭാഗത്തുമുള്ള ചിന്തയുടെ അന്തരീക്ഷത്തിന്‍റെ പ്രഭാവം അംശം പോലും ഉണ്ടാകാന്‍ പാടില്ല. വര്‍ത്തമാന സമയത്ത് വിശ്വത്തില്‍ ഭൂരിപക്ഷം ആത്മാക്കളില്‍ വിശേഷിച്ച് ഭയവും ചിന്തയും പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍ എത്രത്തോളം അവര്‍ സമര്‍ദ്ദത്തിലാണോ, ചിന്തകളിലാണോ അത്രയും നിങ്ങള്‍ ശുഭചിന്തകരാണ്. ചിന്ത മാറി ശുഭ ചിന്തനത്തിന്‍റെ ഭാവനാ സ്വരൂപരായി. ഭയത്തിന് പകരം സുഖത്തിന്‍റെ ഗീതം പാടിക്കൊണ്ടിരിക്കുന്നു. അത്രയും പരിവര്‍ത്തനം അനുഭവിക്കുന്നില്ലേ! സദാ ശുഭ ചിന്തകരായി ശുഭ ഭാവന, ശുഭ കാമനയുടെ മനസ്സാ സേവനത്തിലൂടെയും സര്‍വ്വര്‍ക്കും സുഖവും ശാന്തിയും നല്‍കുന്നവരല്ലേ! അകാല മൃത്യുവുള്ള ആത്മാക്കള്‍ക്ക്, അകാല മൂര്‍ത്തായി ശാന്തിയുടെയും ശക്തിയുടെയും സഹയോഗം നല്‍കുന്നവരല്ലേ കാരണം വര്‍ത്തമാന സമയത്ത് അകാല മൃത്യുവിന്‍റെ സീസണാണ്. വായുവിന്‍റെ, സമുദ്രത്തിന്‍റെ കൊടുങ്കാറ്റ് പെട്ടെന്നാണ് വരുന്നത്, അതേപോലെ ഈ അകാല മൃത്യുവിന്‍റെ കൊടുങ്കാറ്റും പെട്ടെന്നും തീവ്രവുമായും ഒറ്റയടിക്ക് അനേകം പേരെ കൊണ്ടു പോകുന്നു. ഈ അകാല മൃത്യുവിന്‍റെ കൊടുങ്കാറ്റ് ഇപ്പോള്‍ ആരംഭിച്ചു. വിശേഷിച്ചും ഭാരതത്തില്‍ ആഭ്യന്തര കലാപവും പ്രകൃതിയിലൂടെയുള്ള ആപത്തുകളും, ഇത് തന്നെയാണ് ഓരോ കല്പത്തിലും പരിവര്‍ത്തനത്തിന് നിമിത്തമാകുന്നത്. വിദേശത്തെ രൂപ രേഖ വ്യത്യസ്ഥമാണ്. എന്നാല്‍ ഭാരതത്തില്‍ ഈ രണ്ട് കാര്യങ്ങള്‍ വിശേഷിച്ച് നിമിത്തമാകുന്നു. രണ്ടിന്‍റെയും റിഹേഴ്സല്‍ കണ്ടു കൊണ്ടിരിക്കുകയല്ലേ. രണ്ടും ഒപ്പത്തിനൊപ്പം തന്‍റെ പാര്‍ട്ട് അഭിനയിച്ചു കൊണ്ടിരിക്കുന്നു.

കുട്ടികള്‍ ചോദിച്ചു- ഒരേ സമയത്ത് കൂട്ട മൃത്യു എങ്ങനെ എന്ത് കൊണ്ട് ഉണ്ടാകുന്നു? ഇതിന്‍റെ കാരണമെന്ത്? ഇപ്പോള്‍ സമ്പന്നമാകുന്നതിന്‍റെ സമയം സമീപത്ത് വന്നു കൊണ്ടിരിക്കുന്നു എന്ന് അറിയാമല്ലോ? സര്‍വ്വ ആത്മാക്കളുടെയും, ദ്വാപരയുഗം അഥവാ കലിയുഗം മുതല്‍ ചെയ്തിട്ടുള്ള വികര്‍മ്മങ്ങള്‍ അഥവാ പാപങ്ങളുടെ അവശേഷിച്ചിട്ടുള്ള കണക്കുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സമാപ്തമാകണം കാരണം സര്‍വ്വര്‍ക്കും  ഇപ്പോള്‍ വീട്ടിലേക്ക് പോകണം. ദ്വാപരയുഗം മുതല്‍ ചെയ്തിട്ടുള്ള കര്‍മ്മം അഥവാ വികര്‍മ്മത്തിന്‍റെ ഫലം, ഒരു ജന്മത്തില്‍ സമാപ്തമായില്ലായെങ്കില്‍ അടുത്ത ജന്മത്തില്‍ സമാപ്തി അഥവാ പ്രാപ്തിയുടെ കണക്ക് ഉണ്ടാകുന്നു. എന്നാല്‍ ഇപ്പോള്‍ ലാസ്റ്റ് സമയമാണ്, പാപങ്ങളുടെ കണക്ക് കൂടുതലാണ് അതിനാല്‍ ഇപ്പോല്‍ വേഗം വേഗം ജന്മം, വേഗം വേഗം മൃത്യു- ഈ ശിക്ഷയിലൂടെ അനേക ആത്മാക്കളുടെ പഴയ കണക്ക് സമാപ്തമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ വര്‍ത്തമാന സമയത്ത് മൃത്യുവും വേദനാജനകം, ഭൂരിപക്ഷം പേരും ദുഖത്തോടെയാണ് ജന്മമെടുത്തുകൊണ്ടിരിക്കുന്നത്. സഹജമായ ജന്മവുമില്ല, സഹജമായ മൃത്യുവുമില്ല. അതിനാല്‍ വേദനയോടെയുള്ള മൃത്യുവും, ദുഃഖമയമായ ജന്മവും, ഇത് കര്‍മ്മക്കണക്കിനെ വേഗം സമാപ്തമാക്കുന്നതിനുള്ള സാധനമാണ്. ഈ പഴയ ലോകത്തില്‍ ഉറുമ്പുകളെയും കൊതുകിനെയും നശിപ്പിക്കുന്നതിനുള്ള സാധനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ആ സാധനങ്ങളിലൂടെ ഉറുമ്പുകള്‍,കൊതുകുകള്‍ അഥവാ അനേക പ്രകാരത്തിലുള്ള കീടാണുക്കള്‍ ഒരുമിച്ച് നശിക്കുന്നില്ലേ! അതേപോലെ ഇന്ന് മനുഷ്യരും ഉറുമ്പുകളെയും കൊതുകുകളെയും പോലെ അകാല മൃത്യുവിന് വശപ്പെട്ടു കൊണ്ടിരിക്കുന്നു. മനുഷ്യരും ഉറുമ്പുകളും തമ്മില്‍ വ്യത്യാസമേയില്ല. ഈ കര്‍മ്മ കണക്കെല്ലാം സദാ കാലത്തേക്ക് സമാപ്തമാകുന്നതിനാല്‍ അകാല മൃത്യുവിന്‍റെ കൊടുങ്കാറ്റ് സമയത്തിനനുസരിച്ച് വന്നു കൊണ്ടിരിക്കുന്നു.

ധര്‍മ്മ രാജപുരിയിലും ശിക്ഷകളുടെ പാര്‍ട്ട് അന്ത്യത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ആ ശിക്ഷകള്‍ ആത്മാവ് സ്വയം അനുഭവിക്കുന്നു, കര്‍മ്മ കണക്ക് സമാപ്തമാക്കുന്നു. പക്ഷെ കര്‍മ്മ കണക്ക് വിശേഷിച്ച് മൂന്ന് പ്രകാരത്തിലുണ്ട്. ഒന്ന് ആത്മാവ് സ്വയം അനുഭവിക്കുന്ന കണക്ക്, രോഗങ്ങള്‍ പോലെയുള്ളവ . സ്വയം ആത്മാവ്  ശരീരത്തിന്‍റെ രോഗത്തിലൂടെ കണക്ക് തീര്‍ക്കുന്നു. അതേപോലെ ബുദ്ധി ബലഹീനമാകുക അഥവാ ഏതെങ്കിലും പ്രകാരത്തിലുള്ള ഭൂതം പ്രവേശിക്കുക, അങ്ങനെ അനേക പ്രകാരത്തിലുള്ള ശിക്ഷകളിലൂടെ ആത്മാവ് സ്വയം കണക്ക് തീര്‍ക്കുന്നു. രണ്ടാമത്തെ കണക്കാണ്  സംബന്ധ സമ്പര്‍ക്കത്തിലൂടെ ദുഃഖത്തിന്‍റെ പ്രാപ്തി. ഇതെങ്ങനെയെന്ന് മനസ്സിലാക്കാമല്ലോ! മൂന്നാമത്തേതാണ്- പ്രകൃതിയുടെ ആപത്തുകളിലൂടെ കര്‍മ്മ കണക്ക് സമാപ്തമാകുക. മൂന്ന് പ്രകാരത്തിന്‍റെയും ആധാരത്തിലൂടെ കര്‍മ്മ കണക്ക് സമാപ്തമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ധര്‍മ്മരാജപുരിയില്‍ സംബന്ധ സമ്പര്‍ക്കത്തിലൂടെ അഥവാ പ്രകൃതിയുടെ ആപത്തുകളിലൂടെ കര്‍മ്മ കണക്ക് സമാപ്തമാകില്ല. അത് ഇവിടെ സാകാര സൃഷ്ടിയിലാണ് നടക്കുന്നത്.സര്‍വ്വരുടെയും പഴയ കണക്ക് തീര്‍ച്ചയായും സമാപ്തമാകണം അതിനാല്‍ ഈ കര്‍മ്മ കണക്കിന്‍റെ മെഷിനറിയെ തീവ്ര ഗതിയിലൂടെ കൊണ്ടു പോകൂ. വിശ്വത്തില്‍ ഇതെല്ലാം സംഭവിക്കണം. മനസ്സിലായോ. ഇതാണ് കര്‍മ്മത്തിന്‍റെ ഗുഹ്യ ഗതിയുടെ കണക്ക്. ഇപ്പോള്‍ സ്വയം ചെക്ക് ചെയ്യൂ- ബ്രാഹ്മണ ആത്മാവായ എന്‍റെ തീവ്ര പുരുഷാര്‍ത്ഥത്തിലൂടെ സര്‍വ്വ പഴയ കണക്കും സമാപ്തമായോ അതോ ഇപ്പോഴും എന്തെങ്കിലും ഭാരമായി അവശേഷിച്ചിട്ടുണ്ടോ? പഴയ കണക്ക് അവശേഷിച്ചിട്ടുണ്ടോ അതോ സമാപ്തമായോ. ഇതിന്‍റെ വിശേഷ ലക്ഷണം അറിയാമോ? ശ്രേഷ്ഠ പരിവര്‍ത്തനത്തില്‍ അഥവാ ശ്രേഷ്ഠമായ കര്‍മ്മം ചെയ്യുന്നതില്‍ ഏതെങ്കിലും തന്‍റെ സ്വഭാവ സംസ്ക്കാരം വിഘ്നം ഇടുന്നു അഥവാ ചിന്തിക്കുന്ന അത്രയും, ആഗ്രഹിക്കുന്ന അത്രയും ചെയ്യാന്‍ സാധിക്കുന്നില്ല, ഇതേ സങ്കല്പം അഥവാ വാക്കുകള്‍ വരുന്നു-ഇങ്ങനെയെന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് അറിയില്ല. അറിഞ്ഞൂകൂടാ എന്താണ് സംഭവിക്കുന്നത് എന്ന് അഥവാ സ്വയത്തിന്‍റെ ആഗ്രഹം ശ്രേഷ്ഠമായിട്ടും, ധൈര്യവും ഉത്സാഹവുമുണ്ടായിട്ടും പരവശനാണെന്ന അനുഭവം ചെയ്യുന്നു, പറയുന്നു- ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, ചിന്തിച്ചില്ല, എന്നാല്‍ സംഭവിച്ചു. ഇതിനെയാണ് പറയുന്നത് സ്വയത്തിന്‍റെ പഴയ സ്വഭാവ സംസ്ക്കാരത്തിന്  പരവശരായ അഥവാ ഏതെങ്കിലും കൂട്ട്കെട്ടിന് പരവശരായവര്‍ അഥവാ ഏതെങ്കിലും അന്തരീക്ഷം, വൈബ്രേഷന് പരവശരായവര്‍ എന്ന്. ഈ മൂന്ന് പ്രകാരത്തിലുള്ള പരവശ സ്ഥിതികളുണ്ട് അതിനാല്‍ ആഗ്രഹിക്കാതെ തന്നെ സംഭവിക്കുക, ചിന്തിക്കാതെ തന്നെ സംഭവിക്കുക അഥവാ പരവശരായി സഫലത പ്രാപ്തമാക്കാതിരിക്കുക- ഇതാണ് പഴയ കര്‍മ്മ കണക്കിന്‍റെ ഭാരത്തിന്‍റെ ലക്ഷണം. ഈ ലക്ഷണങ്ങളിലൂടെ സ്വയം ചെക്ക് ചെയ്യൂ- ഏതെങ്കിലും പ്രകാരത്തിലുള്ള ഭാരം പറക്കുന്ന കലയുടെ അനുഭവത്തില്‍ നിന്നും താഴേക്ക് കൊണ്ടു വരുന്നില്ലല്ലോ. കണക്ക് സമാപ്തം അര്‍ത്ഥം ഓരോ പ്രാപ്തിയുടെ അനുഭവങ്ങളില്‍ പറക്കുന്ന കല. ഇടയ്ക്ക് പ്രാപ്തി, ഇട്യ്ക്കുണ്ട്, ഇടയ്ക്ക് അവശേഷിച്ചിരിക്കുന്നു. അതിനാല്‍ ഇതേ വിധിയിലൂടെ സ്വയത്തെ ചെക്ക് ചെയ്യൂ. ദുഃഖമയമായ ലോകത്തില്‍ ദുഃഖത്തിന്‍റെ പര്‍വ്വതങ്ങള്‍ വീഴാന്‍ പോകുന്നു. അങ്ങനെയുള്ള സമയത്ത് സുരക്ഷയുടെ സാധനമാണ്- ബാബയുടെ ഛത്രച്ഛായ. ഛത്രച്ഛായയുണ്ടല്ലോ. ശരി!

മിലനം ആഘോഷിക്കാന്‍ വേണ്ടി സര്‍വ്വരും എത്തി ചേര്‍ന്നു. ഇതേ മിലനത്തില്‍ എത്ര തന്നെ വേദനയുള്ള ദൃശ്യമുണ്ടെങ്കിലും മേളയാണ്, അതിനാല്‍ കളിയായി അനുഭവപ്പെടും. ഭയപ്പെടില്ല. മിലനത്തിന്‍റെ ഗീതം പാടി കൊണ്ടിരിക്കും.സന്തോഷത്തില്‍ നൃത്തം ചെയ്യും. മറ്റുള്ളവര്‍ക്കും ധൈര്യത്തിന്‍റെ സഹയോഗം നല്കും. സ്ഥൂലമായ നൃത്തമല്ല, ഇത് സന്തോഷത്തിന്‍റെ നൃത്തമാണ്. മിലനം സദാ ആഘോഷിക്കുന്നില്ലേ. മിലന മേളയിലാണ് നിവസിക്കുന്നത്. എന്നാലും മധുബന്‍റെ മേളയില്‍ വന്നിരിക്കുന്നു, ബാപ്ദാദായും അങ്ങനെയുള്ള മേള ആഘോഷിക്കുന്ന കുട്ടികളെ കണ്ട് ഹര്‍ഷിതമാകുന്നു. മധുബന്‍റെ അലങ്കാരം മധുബനില്‍ എത്തി ചേര്‍ന്നു. ശരി.

അങ്ങനെ സദാ സ്വയത്തിന്‍റെ സര്‍വ്വ കര്‍മ്മ കണക്കിനെ സമാപ്തമാക്കി മറ്റുള്ളവരുടെയും കണക്കിനെ സമാപ്തമാക്കുന്ന ശക്തി സ്വരൂപരായ ആത്മാക്കള്‍ക്ക്, സദാ ദുഃഖവും വേദനയുമുള്ള അന്തരീക്ഷത്തിലിരുന്ന് നിര്‍മ്മോഹിയും ബാബയ്ക്ക് പ്രിയപ്പെട്ടവരുമായിരിക്കുന്ന ആത്മീയ കമല പുഷ്പങ്ങള്‍ക്ക്, സര്‍വ്വ ആത്മാക്കളെ പ്രതി ശുഭ ചിന്തനം ചെയ്യുന്ന ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

ടീച്ചേഴ്സിനോട്- സേവാധാരികളാണ്, ടീച്ചേഴ്സല്ല. സേവനത്തില്‍ ത്യാഗം, തപസ്സ് അടങ്ങിയിട്ടുണ്ട്. സേവാധാരിയാകുക അര്‍ത്ഥം ഖനിയുടെ അധികാരിയാകുക. സേവനത്തിലൂടെ ഓരോ സെക്കന്‍റും സമ്പന്നമായിരിക്കുന്നു. അത്രയും സമ്പന്നമാകുന്നു, അര കല്‍പം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. പരിശ്രമത്തിന്‍റെ ആവശ്യമേയില്ല- അങ്ങനെയുള്ള സേവാധാരി. അതും ആത്മീയ സേവാധാരി, ആത്മ സ്ഥിതിയില്‍ സ്ഥിതി ചെയ്ത് ആത്മാവിന്‍റെ സേവനം ചെയ്യുന്നവര്‍, അവരെയാണ് ആത്മീയ സേവാധാരിയെന്ന് പറയുന്നത്. അങ്ങനെയുള്ള ആത്മീയ സേവാധാരികള്‍ക്ക് ബാപ്ദാദാ സദാ ആത്മീയ റോസാപുഷ്പത്തിന്‍റെ ടൈറ്റില്‍ നല്കുന്നു. അതിനാല്‍ സര്‍വ്വരും ഒരിക്കലും വാടാത്ത ആത്മീയ റോസാപുഷ്പമാണ്. സദാ തന്‍റെ ആത്മീയതയുടെ സുഗന്ധത്തിലൂടെ സര്‍വ്വരെയും റിഫ്രഷ് ആക്കുന്നവര്‍.  2. സേവാധാരിയാകുക എന്നത് ശ്രേഷ്ഠമായ ഭാഗ്യമാണ്. സേവാധാരി അര്‍ത്ഥം ബാബയ്ക്ക് സമാനം.ബാബ സേവാധാരിയാണ് അതേപോലെ നിങ്ങളും നിമിത്ത സേവാധാരിയാണ്. ബാബ പരിധിയില്ലാത്ത ടീച്ചറാണ് നിങ്ങളും നിമിത്തമായ ടീച്ചറാണ്. അതിനാല്‍ ബാബയ്ക്ക് സമാനമാകുന്നതിന്‍റെ ഭാഗ്യം പ്രാപ്തമാണ്. സദാ ഇതേ ഭാഗ്യത്തിലൂടെ മറ്റുള്ളവര്‍ക്കും അവിനാശി ഭാഗ്യത്തിന്‍റെ വരദാനം നേടി കൊടുക്കൂ. മുഴുവന്‍ വിശ്വത്തില്‍ ഇങ്ങനെയുള്ള ശ്രേഷ്ഠമായ ഭാഗ്യം വളരെ കുറച്ച് ആത്മാക്കള്‍ക്കാണ് ഉള്ളത്. ഈ വിശേഷ ഭാഗ്യത്തെ സ്മൃതിയില്‍ വച്ച് സമര്‍ത്ഥരായി സമര്‍ത്ഥരാക്കൂ. പറത്തിക്കൊണ്ടിരിക്കൂ. സദാ സ്വയത്തെ മുന്നോട്ടുയര്‍ത്തി മറ്റുള്ളവരെയും മുന്നോട്ടുയര്‍ത്തൂ. ശരി!

തിരഞ്ഞെടുത്ത അവ്യക്ത മഹാവാക്യം- മായാജീത്തിനോടൊപ്പം പ്രകൃതി ജീത്താകൂ.

നിങ്ങള്‍ കുട്ടികള്‍ മായാജീത്തായി കൊണ്ടിരിക്കുന്നു എന്നാല്‍ പ്രകൃതി ജീത്തുമാകൂ കാരണം ഇപ്പോള്‍ പ്രകൃതിയുടെ ചഞ്ചലത വളരെയധികം ഉണ്ടാകും. ഇടയ്ക്ക് സമുദ്ര ജലം തന്‍റെ പ്രഭാവം കാണിക്കും, ഇടയ്ക്ക് ഭൂമി തന്‍റെ പ്രഭാവം കാണിക്കും. പ്രകൃതിജീത്തായാല്‍  പ്രകൃതിയുടെ ഒരു ചഞ്ചലതയ്ക്കും നിങ്ങളെ കുലുക്കാനാകില്ല. സദാ സാക്ഷിയായി സര്‍വ്വ കളികളും കണ്ടു കൊണ്ടിരിക്കും. നിങ്ങള്‍ എത്രത്തോളം തന്‍റെ ഫരിസ്ഥ രൂപത്തില്‍ അര്‍ത്ഥം ഉയര്‍ന്ന സ്ഥിതിയിലിരിക്കുന്നുവൊ, അത്രയും ചഞ്ചലതയില്‍ നിന്നും സ്വതവേ ഉപരിയായിരിക്കും. പ്രകൃതി ജീത്താകുന്നതിനു മുമ്പ് കര്‍മ്മേന്ദ്രിയ ജീത്താകൂ അപ്പോള്‍ പ്രകൃതി ജീത്തും കര്‍മ്മാതീത സ്ഥിതിയുടെ ആസനധാരിയും വിശ്വ രാജ്യ അധികാരിയുമാകാന്‍ സാധിക്കും. അതിനാല്‍ സ്വയത്തോട് ചോദിക്കൂ- ഓരോ കര്‍മ്മേന്ദ്രിയവും ഹാം ജി ചെയ്യുന്നുണ്ടോ? നിങ്ങളുടെ മന്ത്രി, ഉപ മന്ത്രി ചതിക്കുന്നില്ലല്ലോ?

കുട്ടികളാകുന്ന നിങ്ങളുടെയടുത്ത് പവിത്രതയുടെ മഹത്തായ ശക്തിയുണ്ട്, പവിത്രമായ മനസ്സ് അര്‍ത്ഥം ശുദ്ധ മനോഭാവത്തിലൂടെ പ്രകൃതിയെ പോലും പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കും. മനസ്സാ പവിത്രതയുടെ ശക്തിയുടെ പ്രത്യക്ഷ തെളിവാണ്- പ്രകൃതിയുടെയും പരിവര്‍ത്തനം. അതിനാല്‍ സ്വ പരിവര്‍ത്തനത്തിലൂടെ പ്രകൃതിയെയും വ്യക്തിയെയും പരിവര്‍ത്തനപ്പെടുത്താം. തമോഗുണിയായ മനുഷ്യാത്മാക്കളുടെ, പ്രകൃതിയുടെ അന്തരീക്ഷം, വൈബ്രേഷനില്‍ നിന്നും മുക്തമാകുന്നതിനുള്ള സഹജമായ വിധിയാണ് ഈ ഈശ്വരീയ മര്യാദകള്‍(നിയമങ്ങള്‍). മര്യാദകള്‍ക്കുള്ളിലിരിക്കൂ എങ്കില്‍ പരിശ്രമത്തില്‍ നിന്നും മുക്തമാകും. സങ്കല്‍പം, വാക്ക്, കര്‍മ്മം മര്യാദകളുടെ രേഖയ്ക്ക് വെളിയില്‍ പോകുമ്പോഴാണ് പരിശ്രമം വേണ്ടി വരുന്നത്.

നിങ്ങള്‍ സദാ തന്‍റെ പൂര്‍വ്വജന്‍റെ സ്ഥിതിയിലിരുന്ന് സങ്കല്‍പത്തിലൂടെ ഓര്‍ഡര്‍ചെയ്യൂ- 5 വികാരങ്ങളേ, നിങ്ങള്‍ അര കല്പത്തേക്ക് വിട ചൊല്ലൂ, പ്രകൃതിയോട് പറയൂ സതോപ്രധാന സുഖദായിയായി സര്‍വ്വര്‍ക്കും സുഖം പ്രാപ്തമാക്കി കൊടുക്കൂ. അപ്പോള്‍ പ്രകൃതി നിങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. പിന്നെ പ്രകൃതി ചതിക്കില്ല. എന്നാല്‍ ആദ്യം സ്വയത്തിന്‍റെ അധികാരിയാകൂ, സ്വഭാവ സംസ്ക്കാരത്തിന് പോലും അധീനപ്പെടാന്‍ പാടില്ല, അധികാരിയായാലേ സര്‍വ്വരും ഓര്‍ഡര്‍ അനുസരിച്ച് കാര്യം ചെയ്യുകയുള്ളൂ. സയന്‍സിന്‍റെ ശക്തിയിലൂടെ പ്രകൃതി അര്‍ത്ഥം തത്വങ്ങളെ ഇന്നും തന്‍റെ നിയന്ത്രണത്തില്‍ വയ്ക്കുന്നു, അപ്പോള്‍ നിങ്ങള്‍ ഈശ്വരീയ സന്താനങ്ങള്‍ മാസ്റ്റര്‍ രചയിതാവ്, മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍റെ മുന്നില്‍ ഈ പ്രകൃതിക്കും പരിതസ്ഥിതിക്കും ദാസിയാകാന്‍ സാധിക്കില്ലേ! സയന്‍സിന്‍റെ അണുശക്തിക്ക് മഹാനായ കാര്യം ചെയ്യാന്‍ സാധിക്കുന്നത് പോലെ ആത്മീയ ശക്തി, പരമാത്മ ശക്തിക്ക് എന്താണ് ചെയ്യാന്‍ സാധിക്കാത്തത്, സഹജമായി തന്നെ പ്രകൃതിയുടെയും പരിതസ്ഥിതിയുടെയും രൂപത്തെയും ഗുണത്തെയും പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കും. സര്‍വ്വ വിഘ്നങ്ങളില്‍ നിന്നും, സര്‍വ്വ പ്രകാരത്തിലുള്ള പരിതസ്ഥിതികളില്‍ നിന്നും അഥവാ തമോഗുണി പ്രകൃതിയുടെ ആപത്തുകളില്‍ നിന്നും സെക്കന്‍റില്‍ വിജയിയാകുന്നതിന് കേവലം ഒരു കാര്യത്തില്‍ നിശ്ചയവും ലഹരിയും ഉണ്ടാകണം- ആഹാ..ഞാന്‍…, ഞാന്‍ ശ്രേഷ്ഠ ബ്രാഹ്മണ ആത്മാവാണ്, ഈ സ്മൃതിയിലിരിക്കൂ എങ്കില്‍ സമര്‍ത്ഥ സ്വരൂപരായി മാറും.

പ്രകൃതിയിലൂടെ ഏതെങ്കിലും പരീക്ഷ വരുമ്പോള്‍, ഇത് എന്ത് കൊണ്ട്, ഇതെന്ത്….ഈ ചഞ്ചലതയില്‍ വരരുത്. ചഞ്ചലതയില്‍ വരുക അര്‍ത്ഥം പരാജയപ്പെടുക. എന്ത് തന്നെയായാലും, എന്നാല്‍ ഉള്ളില്‍ സദാ ഈ ശബ്ദം മുഴങ്ങണം ആഹാ മധുരമായ ഡ്രാമ. അയ്യോ ഇതെന്ത് സംഭവിച്ചു എന്ന സങ്കല്പം പോലും വരരുത്, ഡ്രാമയുടെ ജ്ഞാനത്തിലൂടെ സ്വയത്തെ അത്രയും ശക്തിശാലിയാക്കൂ. മായാജീത്ത് അഥവാ പ്രകൃതിജീത്ത് ആകുന്നതിന് വേണ്ടി ഉള്‍വലിയാനുള്ള ശക്തിയെ ധാരണ ചെയ്യൂ, ഇതിന് വേണ്ടി കണ്ടിട്ടും കാണാതിരിക്കൂ, കേട്ടിട്ടും കേള്‍ക്കാതിരിക്കൂ. അഭ്യസിക്കൂ- ഇപ്പോള്‍ ഇപ്പോള്‍ സാകാരി, ഇപ്പോഴിപ്പോള്‍ ആകാരി, ഇപ്പോളിപ്പോള്‍ നിരാകാരി, പ്രകൃതിയുടെ ചഞ്ചലത കണ്ട്  പ്രകൃതിപതിയായി, തന്‍റെ ഫുള്‍സ്റ്റോപ്പിന്‍റെ സ്ഥിതിയിലൂടെ പ്രകൃതിയുടെ ചഞ്ചലതയെ സമാപ്തമാക്കൂ.തമോഗുണിയില്‍ നിന്നു സതോഗുണി സ്ഥിതിയില്‍ പരിവര്‍ത്തനപ്പെടുത്തൂ- ഈ അഭ്യാസത്തെ വര്‍ദ്ധിപ്പിക്കൂ.

സംഗമത്തില്‍ തന്നെയാണ് പ്രകൃതി സഹയോഗിയാകുന്നതിന്‍റെ പാര്‍ട്ട് ആരംഭിക്കുന്നത്. സര്‍വ്വ ഭാഗത്ത് നിന്നും പ്രകൃതിപതിയുടെ, മാസ്റ്റര്‍ പ്രകൃതിപതിയുടെ പാര്‍ട്ട് ആരംഭിക്കും. സര്‍വ്വ ഭാഗത്ത് നിന്നും വാഗ്ദാനങ്ങള്‍ ഉണ്ടാകും അതിനാല്‍ പ്രകൃതിയുടെ ഓരോ തത്വത്തെയും ദേവതാ രൂപത്തില്‍ കാണിച്ചിരിക്കുന്നു. ദേവത അര്‍ത്ഥം നല്‍കുന്നവര്‍. അതിനാല്‍ അന്ത്യത്തില്‍ ഈ പ്രകൃതിയുടെ തത്വങ്ങളെല്ലാം നിങ്ങള്‍ക്ക് സഹയോഗം നല്കുന്ന ദാതാവായി മാറും. നാല് ഭാഗത്തും എത്ര തന്നെ ഏതൊരു തത്വത്തിലൂടെ ചഞ്ചലതയുണ്ടായാലും പ്രകൃതിയുടെ അധികാരികളുള്ളയിടത്ത് പ്രകൃതി ദാസിയായി സേവനമനുഷ്ഠിക്കും. കേവലം നിങ്ങള്‍ പ്രകൃതി ജീത്താകൂ. പിന്നെ ഈ പ്രകൃതി തന്‍റെ അധികാരികളെ സഹയോഗത്തിന്‍റെ മാല അണിയിക്കും. പ്രകൃതിജീത്തായ ബ്രാഹ്മണരുടെ പാദങ്ങളുള്ളയിടത്ത്, ആ സ്ഥാനത്ത് യാതൊരു നഷ്ടവും ഉണ്ടാകില്ല. സര്‍വ്വരും നിങ്ങളുടെയടുത്ത് സൂക്ഷ്മത്തിലും സ്ഥൂലത്തിലും ആശ്രയത്തിന് വേണ്ടി എത്തും. നിങ്ങളുടെ സ്ഥാനം അഭയ സ്ഥാനമായി മാറും. സര്‍വ്വരുടെയും മുഖത്തിലൂടെ- അഹോ പ്രഭൂ, നിന്‍റെ കളി അപാരമാണ്… എന്ന വാക്ക് വരും. ഭാഗ്യമാണ്, ഭാഗ്യമാണ്, നിങ്ങള്‍ നേടി, ഞങ്ങള്‍ അറിഞ്ഞില്ല, നഷ്ടപ്പെടുത്തി, ഈ ശബ്ദം നാല് ഭാഗത്ത് നിന്നുമുണ്ടാകും. ശരി. ഓം ശാന്തി.

വരദാനം – ഒരേയൊരു ബാബയെ തന്‍റെ ലോകമാക്കി സദാ ഒന്നിന്‍റെ ആകര്‍ഷണത്തിലിരിക്കുന്ന കര്‍മ്മബന്ധന മുക്തരായി ഭവിക്കട്ടെ.

സദാ ഒരേയൊരു ബാബ, രണ്ടാമതായി ആരുമില്ല എന്ന അനുഭവത്തിലിരിക്കൂ. ഒരു ബാബ തന്നെയാണ് ലോകം, മറ്റൊരു ആകര്‍ഷണവുമില്ല, യാതൊരു കര്‍മ്മ ബന്ധനവുമില്ല. തന്‍റെ ഏതൊരു ശക്തിഹീനമായ സംസ്ക്കാരത്തിന്‍റെ പോലും ബന്ധനം പാടില്ല. മറ്റുള്ളവരുടെ മേല്‍ എന്‍റെ എന്ന അഭിമാനം വയ്ക്കുന്നവര്‍ക്ക് ക്രോധം അഥവാ അഭിമാനം ഉണ്ടാകുന്നു- ഇതും കര്‍മ്മ ബന്ധനമാണ്. എന്നാല്‍ ബാബ മാത്രമാണ് എന്‍റെ ലോകം എങ്കില്‍ സര്‍വ്വ എന്‍റെ എന്‍റെ എന്നത് എന്‍റെ ബാബ എന്നതില്‍ ലയിക്കുന്നു, കര്‍മ്മ ബന്ധനങ്ങളില്‍ നിന്നും സഹജമായി തന്നെ മുക്തമാകുന്നു.

സ്ലോഗന്‍- പരിധിയില്ലാത്ത ദൃഷ്ടിയും മനോഭാവനയും ഉള്ളവരാണ് മഹാനാത്മാവ്.

Scroll to Top