ഇന്ന് പൂന്തോട്ടക്കാരനായ ബാബ തന്‍റെ ആത്മീയ പൂന്തോട്ടത്തില്‍ സുഗന്ധപുഷ്പങ്ങളെയും നാളത്തെ വിശേഷകല്യാണാര്‍ത്ഥം നിമിത്തമായിരിക്കുന്ന ഉത്സാഹവും തന്‍റേടവുമുള്ള മൊട്ടുകളെയും നോക്കുകയാണ്. നാളത്തെ ഭാഗ്യത്തിന്‍റെ രൂപരേഖകളായ ചെല്ലക്കുട്ടികളെ നോക്കുകയാണ്. (ഇന്ന് ബാപ്ദാദയുടെ മുന്നില്‍ കൊച്ചു–കൊച്ചു കുട്ടികളുടെ ഗ്രൂപ്പായിരുന്നു ഇരുന്നിരുന്നത്) ബാപ്ദാദ ഈ കൊച്ചു–കൊച്ചു കുട്ടികളെ ഭൂമിയിലെ തിളങ്ങുന്ന നക്ഷത്രങ്ങളെന്നു വിളിക്കുകയാണ്. ഈ ഭാഗ്യനക്ഷത്രങ്ങള്‍ വിശ്വത്തിന് പുതു വെളിച്ചം നല്‍കാന്‍ നിമിത്തമാകും. ഈ ചെറുതും വലുതുമായ കുട്ടികളെ കണ്ട് ബാപ്ദാദക്ക് സ്ഥാപനയുടെ ആദിയിലെ ദൃശ്യം ഓര്‍മ്മയില്‍ വരികയാണ്. രാജ്യനേതാക്കന്മാരും ധര്‍മ്മനേതാക്കന്മാരും വൈജ്ഞാനികരും ആഗ്രഹിച്ചെങ്കിലും ചെയ്യാന്‍ സാധിക്കാത്ത വിശ്വകല്യാണമെന്ന ഏറ്റവും വലിയ കാര്യം ഞങ്ങള്‍ കൊച്ചുകുട്ടികള്‍ ചെയ്തുകാണിക്കുമെന്ന ദൃഢസങ്കല്പമെടുത്ത് അങ്ങനെയുള്ള കൊച്ചു–കൊച്ചു കുട്ടികള്‍ ഉത്സാഹത്തോടെയും ഉന്മേഷത്തോടെയും പുറത്തു വന്നു. ഇന്ന് ആ കൊച്ചു–കൊച്ചു കുട്ടികളുടെ സങ്കല്പം സാകാരത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ആ വളരെക്കുറച്ച് കൊച്ചു കുട്ടികള്‍ ഇന്ന് ശിവശക്തിപാണ്ഡവസേനയുടെ രൂപത്തില്‍ കാര്യം ചെയ്തു കൊണ്ടിരിക്കുന്നു. ചരിത്രം എല്ലാവര്‍ക്കും അറിയാമല്ലോ. ഇന്ന് ആ തെളിഞ്ഞ ദീപങ്ങളില്‍ നിന്ന് നിങ്ങളെല്ലാവരും ദീപമാലയായി മാറി ബാബയുടെ കഴുത്തിലെ മാലയായി മാറിയിരിക്കുന്നു. ഇന്നും ചെറുതും വലുതുമായ കുട്ടികളെ കണ്ട് ഓരോ കുട്ടിയിലും വിശ്വത്തിന്‍റെ നാളെയുടെ ഭാഗ്യചിത്രം കാണപ്പെടുകയാണ്. എല്ലാ കുട്ടികളും സ്വയത്തെ എന്താണെന്നാണ് മനസ്സിലാക്കുന്നത്? ഭാഗ്യ നക്ഷത്രങ്ങള്‍ അല്ലേ. ഇന്നത്തെ ദിവസം തന്നെ കുട്ടികളുടെ ദിവസമാണ്, വലിയവര്‍ ഗ്യാലറിയിലിരിക്കുന്ന കാണികളാണ്. ബാപ്ദാദ വിശേഷമായി കുട്ടികളെ കണ്ട് ഹര്‍ഷിതനാവുകയാണ്. ഓരോ കുട്ടിയും അനേകം ആത്മാക്കള്‍ക്ക് ബാബയുടെ പരിചയം കൊടുത്ത് ബാബയുടെ സമ്പത്തിന്‍റെ അധികാരിയാക്കി തീര്‍ക്കുന്നവരല്ലേ. അല്ലെങ്കില്‍ തന്നെ കുട്ടികളെ മഹാത്മാവെന്നാണ് പറയുക. സത്യ സത്യമായ മഹാന്‍ ആത്മാക്കള്‍ എന്നാലര്‍ത്ഥം ശ്രേഷ്ഠ പവിത്ര ആത്മാക്കള്‍, അത് നിങ്ങളെല്ലാവരുമല്ലേ! അങ്ങനെയുള്ള മഹാന്‍ ആത്മാക്കള്‍ സദാ തന്‍റെ ഒരേ ഒരു ദൃഢ സങ്കല്പത്തിലാണോ കഴിയുന്നത്? സദാ ഒരേ ഒരു ബാബ, ഒരേ ഒരു ശ്രീമത്തനുസരിച്ച് നടക്കുക – ഇത് ഉറച്ച നിശ്ചയമായി എടുത്തില്ലേ! അവരവരുടെ സ്ഥലങ്ങളിലേക്കു മടങ്ങി പോയി കഴിഞ്ഞാല്‍ കൂട്ടുകെട്ടുകളില്‍ പെട്ടു പോകില്ലല്ലോ അല്ലേ. നിങ്ങളെല്ലാവരുടെയും ഫോട്ടോ എടുത്തു കഴിഞ്ഞു, അതുകൊണ്ട് സദാ തന്‍റെ ശ്രേഷ്ഠ ജീവിതം ഓര്‍മ്മിക്കൂ. ഞങ്ങള്‍ ഓരോ കുട്ടിയും വിശ്വത്തിലെ സര്‍വ്വ ആത്മാക്കളുടെയും ശ്രേഷ്ഠ പരിവര്‍ത്തനത്തിനു നിമിത്തമാണ് – സദാ ഇത് ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. അത്രയും വലിയ ഉത്തരവാദിത്വം എടുക്കുവാനുള്ള ധൈര്യമുണ്ടോ? എല്ലാ കുട്ടികളും അമൃതവേള മുതല്‍ തന്‍റെ സേവനത്തിന്‍റെ ഉത്തരവാദിത്വം നിറവേറ്റുന്നവരാണോ? ഏതെങ്കിലും കാര്യത്തില്‍ എന്തെങ്കിലും ദുര്‍ബ്ബലത ഉണ്ടെങ്കില്‍ അത് ഇപ്പോഴേ ശരിയാക്കി എടുക്കണം. നിങ്ങള്‍ക്കു മേല്‍ എല്ലാവരുടെയും കണ്ണുകളുണ്ട്, അതുകൊണ്ട് അമൃതവേള മുതല്‍ രാത്രി വരെ സഹജ യോഗി, ശ്രേഷ്ഠ യോഗി എന്നിങ്ങനെ ശ്രേഷ്ഠ ജീവിതത്തിനു വേണ്ടി എന്തെല്ലാം ദിനചര്യകള്‍ ലഭിച്ചിട്ടുണ്ടോ അതനുസരിച്ച് യഥാര്‍ത്ഥ രീതിയില്‍ എല്ലാവരും നടക്കേണ്ടി വരും – ഈ ശ്രദ്ധ ദൃഢ സങ്കല്പ രൂപത്തില്‍ ഉണ്ടായിരിക്കണം. എല്ലാവര്‍ക്കും യോഗി ലക്ഷണത്തെക്കുറിച്ച് അറിയാമോ? (എല്ലാ കുട്ടികളും ബാപ്ദാദ പറയുന്ന ഓരോ കാര്യങ്ങള്‍ക്കും ശരി അങ്ങനെ തന്നെ എന്നു പ്രതികരിച്ചു കൊണ്ടിരുന്നു). യോഗി ആത്മാക്കളുടെ ഇരുപ്പും നടപ്പും പെരുമാറ്റവും ദൃഷടിയും എങ്ങനെയുള്ളതായിരിക്കും, ഇതെല്ലാം അറിയാമോ? അപ്രകാരമാണോ നടക്കുന്നത്, അതോ കുറച്ചൊക്കെ ചഞ്ചലത കാണിക്കുന്നുണ്ടോ? എല്ലാവരും യോഗി ആത്മാക്കള്‍ അല്ലേ! ലോകത്തിലുള്ളവര്‍ ചെയ്യുന്നത് നിങ്ങള്‍ കുട്ടികള്‍ ചെയ്യില്ല. നിങ്ങള്‍ മഹാന്‍ ആത്മാക്കള്‍ അത്രയും ശാന്ത സ്വരൂപരായിരിക്കണം – എത്ര വലിയ വലിയ ആളുകളാണെങ്കിലും നിങ്ങള്‍ ശാന്ത സ്വരൂപ ആത്മാക്കളെ കാണുമ്പോള്‍ അവര്‍ക്ക് ശാന്തിയുടെ അനുഭൂതി ഉണ്ടാകണം. ഇത് സാധാരണ കുട്ടികള്‍ അല്ല എന്നും അലൗകിക കുട്ടികളാണെന്നും കാണപ്പെടണം. ഇവര്‍ വേറിട്ടവരാണ്, വിശേഷ ആത്മാക്കളാണ് എന്നു തോന്നണം. അപ്പോള്‍ അങ്ങനെയല്ലേ നടക്കുന്നത്. ഇപ്പോള്‍ മുതലേ പരിവര്‍ത്തനം തുടങ്ങണം. ഇന്ന് എല്ലാ കുട്ടികളുമായി കൂടിക്കാഴ്ച നടത്തുവാനാണ് വിശേഷമായി ബാപ്ദാദ വന്നിരിക്കുന്നത്. മനസ്സിലായോ!
കുട്ടികളോടൊപ്പം മുതിര്‍ന്നവരും വന്നിട്ടുണ്ട്. ബാപ്ദാദ വന്നു ചേര്‍ന്നിട്ടുള്ള എല്ലാ കുട്ടികള്‍ക്കും വിശേഷ സ്മരണ നല്‍കുകയാണ്. ഒപ്പം തന്നെ എല്ലാവര്‍ക്കും അറിയാമല്ലോ വര്‍ത്തമാന സമയത്തിനനുസരിച്ച് ബാപ്ദാദ എല്ലാ കുട്ടികളെയും പറക്കുന്ന കലയിലേക്ക് കൊണ്ടു പോവുകയാണ്, പറക്കുന്ന കലക്കുള്ള ശ്രേഷ്ഠ സാധനം ഏതാണെന്ന് അറിയാമല്ലോ അല്ലേ. ഒരു വാക്കിന്‍റെ പരിവര്‍ത്തനത്തിലൂടെ സദാ പറക്കുന്ന കലയുടെ അനുഭവം ചെയ്യുവാന്‍ സാധിക്കും. ആ ഒരു വാക്കേതാണ്? ഇത്രമാത്രം ‘എല്ലാം നിന്‍റെയാണ്‘. ‘എന്‍റെ‘ പരിവര്ത്തനപ്പെട്ട് ‘നിന്‍റെ‘ യാക്കി. നിന്‍റെ എന്ന വാക്കാണ് നിന്‍റേതാണ് എന്നാക്കുന്നത്. നിന്‍റേതാണ് എങ്കില്‍ ആത്മാവ് പ്രകാശമാണ്. പിന്നെ എല്ലാം നിന്‍റെതാണെങ്കില്‍ ഭാര രഹിതരായി മാറുകയും ചെയ്തു. അതുകൊണ്ട് ഒരൊറ്റ വാക്കു മാത്രം ‘നിന്‍റെ‘. ഡബിള്‍ ലൈറ്റാകുന്നതിലൂടെ സഹജമായി പറക്കുന്ന കലയുള്ളവരായി മാറും. വളരെ കാലമായിട്ടുള്ള ശീലമാണ് ‘എന്‍റെ‘ എന്നു പറയുന്നതിന്‍റെ. ഈ എന്‍റെ അനേക പ്രകാരത്തിലുള്ള കറക്കങ്ങളിലേക്കു കൊണ്ടു പോയി. ഇനി ഈ ഒരൊറ്റ വാക്കിനെ പരിവര്‍ത്തനപ്പെടുത്തൂ. എന്‍റെയെല്ലാം നിന്‍റെയായി. ഈ പരിവര്‍ത്തനം ബുദ്ധിമുട്ടുള്ളതല്ലല്ലോ അല്ലേ. സദാ ഈ ഒരു വാക്കിന്‍റെ അന്തര സ്വരൂപത്തില്‍ സ്ഥിതി ചെയ്തിരിക്കൂ. മനസ്സിലായോ എന്തു ചെയ്യണമെന്ന്. സദാ ഒരേ ഒരു ലഹരിയില്‍ മഗ്നമായി കഴിയുന്ന, ശ്രേഷ്ഠ ആത്മാക്കള്‍ വര്‍ത്തമാനത്തിലും ശ്രേഷ്ഠ ജീവിതത്തിന്‍റെ അനുഭവം ചെയ്യുകയാണ്, ഭാവിയും അവിനാശി ശ്രേഷ്ഠമാക്കികൊണ്ടിരിക്കുകയാണ്, അതുകൊണ്ട് സദാ ഈ ഒരു വാക്ക് ഓര്‍മ്മിക്കൂ. മനസ്സിലായോ! ഇതിന്‍റെ ആധാരത്തില്‍ എത്രമാത്രം മുന്നോട്ട് പോകുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും പോകുവാന്‍ സാധിക്കും. കൂടാതെ എത്രമാത്രം ഖജനാവുകള്‍ സ്വന്തമായി സ്വരൂപിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും നേടുവാന്‍ സാധിക്കും. ലൗകിക ജീവിതം നയിക്കുന്നവരായ പ്രശസ്തരായ നല്ല കുലത്തില്‍ പെട്ട ആത്മാക്കള്‍ സദാ അവരുടെ ജീവിതത്തില്‍ ദാന പുണ്യം ചെയ്യണമെന്ന ലക്ഷ്യം വയ്ക്കുന്നു. നിങ്ങളെല്ലാവരും വലുതിലും വലിയ കുലത്തിലെ, ശ്രേഷ്ഠ കുലത്തിലേതാണ്. ശ്രേഷ്ഠ കുലത്തിലെ ബ്രാഹ്മണ ആത്മാക്കള്‍ എന്നാലര്‍ത്ഥം സകല ഖജനാവുകളാല്‍ സമ്പന്ന ആത്മാക്കളാണ്, അവരുടെ ലക്ഷ്യം എന്തായിരിക്കണം? സദാ മഹാദാനിയാകൂ. സദാ പുണ്യാത്മാവാകൂ. ഒരിക്കലും സങ്കല്പത്തില്‍ പോലും ഒരു വികാരത്തിനു വശപ്പെട്ട് എന്തെങ്കിലും സങ്കല്പിച്ചാല്‍, അതിനെ എന്തു പറയും? പാപമെന്നോ പുണ്യമെന്നോ? പാപമെന്നു പറയും അല്ലേ? സ്വയത്തെ പ്രതി പോലും സദാ പുണ്യ കര്‍ത്താവാകൂ. സങ്കല്പത്തില്‍ പോലും പുണ്യാത്മാവ്, വാക്കിലും പുണ്യാത്മാവ്, കര്‍മ്മത്തിലും പുണ്യാത്മാവ്. പുണ്യാത്മാവായി കഴിഞ്ഞെങ്കില്‍ പിന്നെ പാപത്തിന്‍റെ പേരടയാളം പോലും ഉണ്ടാവില്ലല്ലോ. സദാ സ്മൃതിയില്‍ വയ്ക്കൂ – നമ്മള് സര്‍വ്വ ബ്രാഹ്മണ ആത്മാക്കള്‍ സദാ പുണ്യാത്മാക്കളാണ്. ഏതൊരു ആത്മാവിനെ പ്രതിയും സദാ ശ്രേഷ്ഠ ഭാവനയും ശ്രേഷ്ഠ കാമനയും പുലര്‍ത്തുക ഏറ്റവും വലിയ പുണ്യമാണ്. എങ്ങനെയുള്ള ആത്മാവുമാകട്ടെ, വിരോധി ആത്മാവാകട്ടെ സ്നേഹി ആത്മാവാകട്ടെ, എന്നാല്‍ പുണ്യാത്മാവിന്‍റെ പുണ്യമിതാണ് – വിരോധി ആത്മാവിനും ശ്രേഷ്ഠ ഭാവനയുടെ പുണ്യം നല്‍കി ആ ആത്മാവിനെയും പരിവര്‍ത്തനപ്പെടുത്തുന്നു. പുണ്യമെന്നു പറഞ്ഞാല്‍ തന്നെ ഒരാത്മാവിനു ഏതൊന്നിന്‍റെ അപ്രാപ്തിയാണോ ഉള്ളത് അതിന്‍റെ പ്രാപ്തി നല്‍കുന്ന കാര്യം ചെയ്യുക – അതാണ് പുണ്യം. നിങ്ങള്‍ക്കു മുന്നില്‍ ഒരു വിരോധി ആത്മാവു വരുമ്പോള്‍ പുണ്യാത്മാവായി, സഹനശക്തി ഇല്ലാത്ത ആത്മാവാണെന്നുള്ള ദൃഷ്ടിയോടു കൂടി നോക്കണം. തന്‍റെ പുണ്യത്തിന്‍റെ സമ്പാദ്യത്തിലൂടെ, ശുഭ ഭാവനയിലൂടെ, ശ്രേഷ്ഠ സങ്കല്പത്തിലൂടെ ആ ആത്മാവിനു സഹനശക്തിയുടെ പ്രാപ്തി നല്‍കുമ്പോള്‍ സഹയോഗി ആത്മാവായി മാറും. ആ ആത്മാവിനു അതു തന്നെ പുണ്യ കാര്യമായി മാറുന്നു. പുണ്യാത്മാവ് സദാ സ്വയത്തെ ദാതാവിന്‍റെ കുട്ടി നല്‍കുന്നവനെന്നു മനസ്സിലാക്കുന്നു. പുണ്യാത്മാവ് ഏതെങ്കിലും ആത്മാവില്‍ നിന്നും അല്പകാല പ്രാപ്തി എടുക്കുന്ന കാമനക്കുപരിയായിരിക്കും. ഈ ആത്മാവ് എന്തെങ്കിലും നല്‍കുകയാണെങ്കില്‍ ഞാനും കൊടുക്കാം, ഇയാള്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഞാനൂം ചെയ്യാം., ഇങ്ങനെയുള്ള പരിധിയുള്ള കാമനകള്‍ ഉണ്ടായിരിക്കില്ല. ദാതാവിന്‍റെ കുട്ടിയായി എല്ലാവരേയും പ്രതി സ്നേഹത്തിന്‍റെയും സഹയോഗത്തിന്‍റെയും ശക്തി കൊടുക്കുന്ന പുണ്യാത്മാവായിരിക്കും. പുണ്യാത്മാവ് ഒരിക്കലും തന്‍റെ പുണ്യത്തിനു പകരം പ്രശംസക്കുള്ള കാമന പുലര്‍ത്തില്ല കാരണം പുണ്യാത്മാവിനറിയാം ഈ പരിധിയുള്ള പ്രശംസ സ്വീകരിക്കുന്നതിലൂടെ സദാകാലത്തെ പ്രാപ്തികളില്‍ നിന്നും വഞ്ചിതരായി പോകും, അതുകൊണ്ട് അവര്‍ സദാ കൊടുക്കുന്ന കാര്യത്തില്‍ സാഗര സമാനം സമ്പന്നരായിരിക്കും. പുണ്യാത്മാവ് സദാ തന്‍റെ വാക്കുകള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് സന്തോഷത്തിന്‍റെ, ബാബയുടെ സ്നേഹത്തിന്‍റെ, അതിന്ദ്രീയ സുഖത്തിന്‍റെ, ആത്മീയ ആനന്ദമയ ജീവിതത്തിന്‍റെ അനുഭവം നല്‍കും. അവരുടെ ഓരോ വാക്കും സന്തോഷത്തിന്‍റെ ടോണിക്കായിരിക്കും. പുണ്യാത്മാവിന്‍റെ ഓരോ കര്‍മ്മവും സര്‍വ്വ ആത്മാക്കളെ പ്രതി സദാ സഹയോഗത്തിന്‍റെ പ്രാപ്തി നല്‍കുന്നതായിരിക്കും. മനസ്സിലായോ – പുണ്യാത്മാവിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്. അപ്രകാരം സദാ പുണ്യാത്മാവായി മാറൂ അതായത് ശ്രേഷ്ഠ ബ്രാഹ്മണ ജീവിതത്തിന്‍റെ പ്രത്യക്ഷ സ്വരൂപമായി മാറൂ. പവിത്ര പ്രവൃത്തികാരായ പുണ്യാത്മാക്കളായി മാറുമെങ്കില്‍, അങ്ങനെയുള്ള പുണ്യാത്മാക്കളുടെ പ്രഭാവത്താല്‍ പാപത്തിന്‍റെ പേരടയാളം പോലും സമാപ്തമായി പോകും. ശരി.
ഇപ്രകാരം സദാ ഓരോ സങ്കല്പത്തിലൂടെ പുണ്യം ചെയ്യുന്ന പുണ്യാത്മാക്കള്‍ക്ക്, സദാ ഒരു വാക്കിന്‍റെ പരിവര്‍ത്തനത്തിലൂടെ പറക്കുന്ന കലയില്‍ പോകുന്നവര്‍ക്ക്, സദാ ദാതാവിന്‍റെ കുട്ടികളായി മാറി എല്ലാവര്‍ക്കും കൊടുത്തു കൊണ്ടിരിക്കുന്ന വിശേഷ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
കുമാരന്മാരോട് :- എല്ലാ കുമാരന്മാരും ഒന്നാം നമ്പറില്‍ വരുന്നവരാണല്ലോ. ഒന്നാം നമ്പര്‍ ഒന്നേയുണ്ടാകുകയൊള്ളോ അതോ ഇത്രയുമുണ്ടായിരിക്കുമോ? ശരി, ഒന്നാം ഡിവിഷനില്‍ വരുന്നവരാണോ? ഒന്നാമതായി വരുന്നവരുടെ വിശേഷതയെന്തായിരിക്കും, അത് അറിയാമോ? ഒന്നാമത് വരുന്നവര്‍ സദാ ബാബയ്ക്കു സമാനമായിരിക്കും. സമാനതയാണ് സമീപത കൊണ്ടു വരുന്നത്. സമീപം അതായത് സമാനമാകുന്നവര്‍ക്കേ ഒന്നാം ഡിവിഷനില്‍ വരാന്‍ സാധിക്കൂ. അപ്പോള്‍ എത്രത്തോളം ബാബക്കു സമാനമാകും? വിജയമാലയിലെ നമ്പര്‍ പുറത്തുവരുമ്പോള്‍ പിന്നെ എന്തു ചെയ്യും? നാള്‍ പറയില്ല, എന്നാല്‍ ഈ നിമിഷം. എന്താണ് ഇതില്‍ ബുദ്ധിമുട്ട്? കുമാരന്മാര്‍ക്ക് എന്ത് ബുദ്ധിമുട്ടാണ്? രണ്ട് റൊട്ടി കഴിക്കുക, ബാബയുടെ സേവനത്തില്‍ മുഴുകുക, ഇതല്ലേയുള്ള ജോലി. രണ്ട് റൊട്ടിക്കു വേണ്ടി നിമിത്തമാത്രമായി എന്തെങ്കിലും ജോലി ചെയ്യുകയല്ലേ. അങ്ങനെയല്ലേ ചെയ്യുന്നത്, മോഹത്തോടുകൂടിയല്ലല്ലോ. കുമാരന്മാര്‍ സ്വതന്ത്രരാണ്. അതിനാല്‍ ബാബക്കു സമാനമാകാനുള്ള ലക്ഷ്യം വയ്ക്കണം. ബാബ ലൈറ്റായിരിക്കുന്നതുപോലെ ഡബിള്‍ ലൈറ്റ്. മറ്റുള്ളവരെ നോക്കുമ്പോള്‍ ദുര്‍ബ്ബലരാകും, ഫാദറിനെ നോക്കണം, ഫാദറിനെ അനുഗമിക്കണം. ഇത് സദാ ഓര്‍മ്മിക്കൂ. സ്വയത്തെ സദാ ബാബയുടെ ഛത്രച്ഛായക്കകത്തിരുത്തൂ. ഛത്രച്ഛായക്കകത്തിരിക്കുമ്പോള്‍ സദാ മായാജീത്തായി മാറും. അഥവാ ഛത്രച്ഛായക്കകത്തിരിക്കാതെ ഇടക്ക് അകത്തും ഇടക്ക് പുറത്തുമാകുമ്പോള്‍ തോറ്റു പോകും. ഛത്രച്ഛായക്കകത്തിരിക്കുന്നവര്‍ക്ക് കഷ്ടപ്പെടേണ്ടി വരില്ല. സ്വതവേ സര്‍വ്വശക്തികളുടെയും കിരണങ്ങള്‍ അവരെ മായാജീത്താക്കി മാറ്റും. ഒരു ബാബ സര്‍വ്വസംബന്ധങ്ങളിലും എന്‍റെ, ഈ സ്മൃതി സമര്‍ത്ഥ ആത്മാവാക്കി മാറ്റും.
കുമാരന്മാരിപ്പോള്‍ അങ്ങനെയുള്ള ജീവിതത്തിന്‍റെ മാപ്പ് (ാമു) തയ്യാറാക്കി കാണിക്കൂ, എല്ലാവരും പറയണം നിര്‍വ്വിഘ്ന ആത്മാക്കളെങ്കില്‍ ഇവരാണ്. എല്ലാവരും വിഘ്നവിനാശകരാകൂ. ഉലച്ചിലില്‍ വരുന്നവരാകരുത്, വായുമണ്ഡലത്തെ പരിവര്‍ത്തനപ്പെടുത്തുന്നവരാകാണം. ശക്തിശാലി വായുമണ്ഡലമുണ്ടാക്കുന്നവരാകൂ. സദാ വിജയത്തിന്‍റെ കൊടി പാറിച്ചു കൊണ്ടിരിക്കൂ. അങ്ങനെയുള്ള വിശേഷ മാപ്പ് (ാമു) തയ്യാറാക്കൂ. എവിടെ ഏകതയുണ്ട് അവിടെ സഹജമായി സഫലതയുണ്ട്. എന്നാല്‍ വീഴുന്നതില്‍ ഏകതയുണ്ടാക്കരുത്, ഉയരുന്നതിലായിരിക്കണം. സദാ പറക്കുന്ന കലയില്‍ പൊയ്ക്കൊണ്ടിരിക്കണം, എല്ലാവരെയും കൊണ്ടു പൊയ്ക്കൊണ്ടിരിക്കണം– ഈ ലക്ഷ്യം വയ്ക്കൂ. കുമാര്‍ എന്നാല്‍ സദാ ആജ്ഞാകാരി, സദാ വിശ്വസ്തന്‍. ഓരോ ചുവടിലും ഫോളോ ഫാദര്‍ ചെയ്യുന്നവര്‍. എന്താണോ അച്ഛന്‍റെ ഗുണം, അത് പുത്രന്‍റെയും ഗുണം, എന്താണോ അച്ഛന്‍റെ കര്‍ത്തവ്യം അത് പുത്രന്‍റെയും, എന്താണോ അച്ഛന്‍റെ സംസ്കാരം അത് പുത്രന്‍റെയും, ഇതിനെയാണ് പറയുന്നത് ഫോളോ ഫാദര്‍. എന്താണോ ബാബ ചെയ്തത് അത് ആവര്‍ത്തിക്കണം, കോപ്പിയടിക്കണം. ഇത് കോപ്പിയടിക്കുന്നതിലൂടെ മുഴുവന്‍ മാര്‍ക്കും ലഭിക്കും. അവിടെ കോപ്പിയടിച്ചാല്‍ മാര്‍ക്ക് പോകും, ഇവിടെ കോപ്പിയടിച്ചാല്‍ മാര്‍ക്ക് മുഴുവന്‍ ലഭിക്കും. അതിനാല്‍ എന്ത് ചിന്തിക്കുമ്പോഴും, ഇത് ബാബക്കു സമാനമാണോയെന്ന് പരിശോധിക്കൂ. അല്ലെങ്കില്‍ പരിവര്‍ത്തനപ്പെടുത്തൂ. ആണെങ്കില്‍ ജീവിതത്തില്‍ കൊണ്ടു വരൂ. എത്ര സഹജമായ മാര്‍ഗ്ഗമാണ്. എന്താണോ ബാബ ചെയ്തത് അത് നിങ്ങള്‍ ചെയ്യൂ. ഇപ്രകാരം സദാ ബാബയെ ഫോളോ ചെയ്യുന്നവരേ സദാ മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍ സ്ഥിതിയില്‍ സ്ഥിതി ചെയ്യൂ. ബാബയുടെ സമ്പത്ത് സര്‍വ്വശക്തികളും ഗുണങ്ങളുമാണ്. ബാബയുടെ അവകാശിയെന്നാല്‍ സര്‍വ്വശക്തികളുടെയും സര്‍വ്വഗുണങ്ങളുടെയും അധികാരി. അധികാരിയില്‍ നിന്ന് അധികാരം എങ്ങനെ പോകും. എന്നാല്‍ അശ്രദ്ധയുള്ളവരാകുമ്പോള്‍ മായ മോഷ്ടിക്കും. മായക്കും ഏറ്റവും പ്രിയപ്പെട്ടവര്‍ ബ്രാഹ്മണ ആത്മാക്കളാണ്, അതിനാല്‍ മായ തന്‍റെ അവസരമെടുക്കും. അരക്കല്പം അതിന്‍റെ കൂട്ടുകാരായിരുന്നു, തന്‍റെ കൂട്ടുകാരെ അങ്ങനെയങ്ങ് വിടുമോ. മായയുടെ ജോലിയാണ് വരിക, നിങ്ങളുടെ ജോലിയാണ് ജയം നേടുക, ഭയപ്പെടരുത്. വേട്ടക്കാരന്‍റെ മുന്നില്‍ ഇര വരുമ്പോള്‍ ഭയപ്പെടുമോ? മായ വരുമ്പോള്‍ ജയിക്കൂ, പേടിക്കാതിരിക്കൂ. ശരി.
ടീച്ചര്‍മാരുടെ കൂടെ :- നിമിത്ത സേവാധാരി! നിമിത്തമെന്നു പറയുമ്പോള്‍ സഹജമായി ഓര്‍മ്മ വരും, ആരാണ് നിമിത്തമാക്കിയത്. എപ്പോള്‍ സേവാധാരിയെന്ന വാക്ക് പറയുമ്പോഴും അതിനു മുമ്പ് തീര്‍ച്ചയായും നിമിത്തം എന്ന് തീര്‍ച്ചയായും പറയണം. രണ്ടാമത്, നിമിത്തമെന്ന് മനസ്സിലാക്കുന്നതിലൂടെ താനേ വിനയമുള്ളവരായി മാറും. കൂടാതെ ആര് എത്രമാത്രം വിനയമുള്ളവരാകുന്നു അത്രയും ഫലദായകരാകും. വിനയമുള്ളവരാകുകയെന്നാല്‍ ഫലസ്വരൂപരാകുക. അപ്പോള്‍ എല്ലാ നിമിത്തസേവാധാരികളും സ്വയം നിമിത്തമെന്ന് മനസ്സിലാക്കി നടക്കുകയാണോ? നിമിത്തമെന്ന് വിചാരിക്കുന്നവര്‍ സദാ ഭാരരഹിതരും സഫലതാമൂര്‍ത്തികളുമായിരിക്കും. എത്രമാത്രം ഭാരരഹിതരായിരിക്കുന്നു, അത്രയും തീര്‍ച്ചയായും സഫലതയുണ്ടായിരിക്കും. ചിലപ്പോള്‍ സേവനം കുറവായിരിക്കും, ചിലപ്പോള്‍ കൂടുതലായാല്‍ ഭാരമനുഭവപ്പെടാറില്ലല്ലോ. ഭാരമുണ്ടാകുന്നില്ലല്ലോ, എന്താകും, എങ്ങനെയാകും. ചെയ്യിപ്പിക്കുന്നയാള്‍ ചെയ്യിപ്പിച്ചു കൊണ്ടിരിക്കുന്നു, ഞാന്‍ കേവലം നിമിത്തമായി കാര്യം ചെയ്തുകൊണ്ടിരിക്കുന്നു– ഇതാണ് സേവാധാരിയുടെ വിശേഷത. സദാ സ്വയത്തിന്‍റെ പുരുഷാര്‍ത്ഥത്തിലും സേവനത്തിലും സന്തുഷ്ടരായിരിക്കൂ, അപ്പോഴേ ആര്‍ക്ക് നിമിത്തമായോ അവരിലൂടെ സന്തുഷ്ടതയുണ്ടാകൂ. സദാ സന്തുഷ്ടമായി കഴിയണം, മറ്റുള്ളവരെ സന്തുഷ്ടമാക്കണം– ഇതാണ് വിശേഷത.
വര്‍ത്തമാനസമയത്തിന്‍റെ കണക്കനുസരിച്ച് സേവാധാരിയുടെ സേവനമെന്താണ്? എല്ലാവരെയും ഭാരരഹിതമാക്കാനുള്ള സേവനം. പറക്കുന്ന കലയിലേയ്ക്ക് കൊണ്ടുപോകാനുള്ള സേവനം. ഭാരമില്ലാത്തവരാകുമ്പോഴേ പറക്കുന്ന കലയിലേയ്ക്ക് പോകാന്‍ പറ്റൂ. സകല പ്രകാരത്തിലുള്ള ഭാരവും ഇല്ലാതാക്കി സ്വയവും ഭാരമില്ലാത്തവരാകണം, മറ്റുള്ളവരുടെ ഭാരവുമില്ലാതാക്കണം. ഏത് ആത്മാക്കള്‍ക്ക് ആണോ നിമിത്ത സേവാധാരിയായിരിക്കുന്നത് അവരെ ലക്ഷ്യത്തിലെത്തിക്കണമല്ലോ. ഒട്ടിപ്പിടിപ്പിക്കുകയോ കുടുക്കുകയോ ചെയ്യരുത്, പകരം ഭാരമില്ലാത്തവരായി മാറി ഭാരമില്ലാത്തവരാക്കണം. ഭാരരഹിതരാകുമ്പോള്‍ ലക്ഷ്യത്തില്‍ താനെ എത്തിച്ചേരും. വര്‍ത്തമനസമയത്ത് സേവാധാരികളുടെ സേവനമിതാണ്. പറന്നു കൊണ്ടിരിക്കൂ, പറപ്പിച്ചു കൊണ്ടിരിക്കൂ. എല്ലാവര്‍ക്കും സേവനത്തിന്‍റെ ലോട്ടറിയടിച്ചു, ഈ ലോട്ടറി സദാ കാര്യത്തിലുപയോഗിച്ചു കൊണ്ടിരിക്കൂ. ഓരോ സെക്കന്‍റിലും ശ്വാസാശ്വാസങ്ങളിലും സേവനം നടന്നുകൊണ്ടിരിക്കണം. ഇതില്‍ സദാ മുഴുകിയിരിക്കൂ. ശരി.
വരദാനം :- സുഖസ്വരൂപരായി മാറി വിശ്വം മുഴുവന്‍ സുഖത്തിന്‍റെ കിരണങ്ങള്‍ പരത്തുന്ന മാസ്റ്റര്‍ ജ്ഞാനസൂര്യനായി ഭവിക്കൂ.
ബാബ ജ്ഞാനസാഗരനും സുഖസാഗരനുമായിരിക്കുന്നതുപോലെ സ്വയം ജ്ഞാനസ്വരൂപരും സുഖസ്വരൂപരുമാകൂ, ഓരോ ഗുണങ്ങളും കേവലം വര്‍ണ്ണിക്കുക മാത്രം ചെയ്യാതെ അതിന്‍റെ അനുഭവമുള്ളവരാകൂ. സുഖസ്വരൂപത്തിന്‍റെ അനുഭവിയാകുമ്പോള്‍ സുഖസ്വരൂപ ആത്മാക്കളായ നിങ്ങളിലൂടെ സുഖത്തിന്‍റെ കിരണങ്ങള്‍ വിശ്വത്തില്‍ വ്യാപിക്കും. സൂര്യകിരണങ്ങള്‍ വിശ്വം മുഴുവന്‍ പോകുന്നതുപോലെ നിങ്ങളുടെ ജ്ഞാനത്തിന്‍റെ, സുഖത്തിന്‍റെ, ആനന്ദത്തിന്‍റെ കിരണങ്ങള്‍ സകല ആത്മാക്കളില്‍ വരെ എത്തുമ്പോള്‍ പറയും, മാസ്റ്റര്‍ ജ്ഞാനസൂര്യന്‍.
സ്ലോഗന്‍ :- ആരാണോ തന്‍റെ സംസാരത്തിലൂടെയും സങ്കല്പത്തിലൂടെയും കര്‍മ്മത്തിലൂടെയും ദിവ്യതയുടെ അനുഭവം ചെയ്യിപ്പിക്കുന്നത് അവരാണ് ദിവ്യജന്മധാരി ബ്രാഹ്മണന്‍.