ബാപ്ദാദ സര്വ്വ വേഴാമ്പലിനെ പോലെയുള്ള കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.സര്വ്വര്ക്കും കേള്ക്കുക, മിലനം ചെയ്യുക, ആയി തീരുക ഈ ലഹരി തന്നെയാണ്. കേള്ക്കുക എന്നതില്‍ നമ്പര്‍വണ്‍ വേഴാമ്പലാണ്. മിലനം ചെയ്യുക ഇതില്‍ നമ്പറാണ്, ആയിത്തീരുക എന്നതില്‍ യഥാശക്തി പ്രകാരമാണ് സമാനമാകുന്നത്. എന്നാല്‍ സര്വ്വ ശ്രേഷ്ഠ ആത്മാക്കള്‍, ബ്രാഹ്മണ ആത്മാക്കള്‍ മൂന്നിലും തീര്ച്ചയായും വേഴാമ്പലാണ്. നമ്പര്‍വണ്‍ വേഴാമ്പല്‍ മാസ്റ്റര്‍ മുരളീധരന്, മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍ ബാബയ്ക്ക് സമാനം സദായും സഹജമായും ആയി തീരുന്നു. കേള്ക്കുക അര്ത്ഥം മുരളീധരനാകുക. മിലനം ചെയ്യുക അര്ത്ഥം കൂട്ട്കെട്ടിന്റെ പ്രഭാവത്തില്‍ ബാബയ്ക്ക് സമാനം ശക്തികളുടെയും ഗുണങ്ങളുടെയും പ്രഭാവത്തില്‍ വരുക. ആകുക അര്ത്ഥം സങ്കല്പത്തിന്റെ ചുവടില്‍, വാക്കുകളുടെ ചുവടില്‍, കര്മ്മത്തിന്റെ ചുവടില്‍ ചുവട് വച്ച് സാക്ഷാല്‍ ബാബയ്ക്ക് സമാനമാകുക. കുട്ടികളുടെ സങ്കല്പത്തില് ബാബയുടെ സങ്കല്പം സമാനമായി അനുഭവപ്പെടണം. വാക്കില്‍, കര്‍മ്മത്തില്‍ ബാബയെങ്ങനെയോ അതേ പോലെയാണ് കുട്ടികള്‍ എന്ന് സര്വ്വര്ക്കും അനുഭവപ്പെടണം.ഇതിനെയാണ് പറയുന്നത് സമാനമാകുക അഥവാ നമ്പര്‍വണ്‍ വേഴാമ്പല്‍ എന്ന്. മൂന്നിലും ചെക്ക് ചെയ്യൂ– ഞാന്‍ ആരാണ് ! സര്വ്വ കുട്ടികളുടെയും ഉണര്വ്വും ഉത്സാഹവും നിറഞ്ഞ സങ്കല്പം ബാപ്ദാദയുടെയടുത്ത് എത്തി ചേരുന്നുണ്ട്. വളരെ ദൃഢതയോടും ധൈര്യത്തോടുമാണ് സങ്കല്പം വയ്ക്കുന്നത്. സങ്കല്പമാകുന്ന ബീജം ശക്തിശാലിയാണ് എന്നാല്‍ ധാരണയാകുന്ന ഭൂമി, ജ്ഞാനമാകുന്ന ഗംഗാജലം, ഓര്മ്മയുടെ വെയില് അഥവാ ചൂട്, അടിക്കടി സ്വഅറ്റന്ഷനാകുന്ന മേല്നോട്ടം ഇതില്‍ എവിടെയൊക്കെയോ അലസരാകുന്നു. ഒരു കാര്യത്തിലെങ്കിലും കുറവ് വരുന്നതിലൂടെ സങ്കല്പമാകുന്ന ബീജം സദാ ഫലം നല്കുന്നില്ല. കുറച്ച് സമയത്തേക്ക് ഒന്നോ രണ്ടോ ഫലം നല്കും. സദാ കാലത്തെ ഫലം നല്കില്ല. പിന്നെ ചിന്തിക്കുന്നു– ബീജം ശക്തിശാലിയായിരുന്നു, പക്കാ പ്രതിജ്ഞയെടുത്തിരുന്നു, സ്പഷ്ടവുമായിരുന്നു, പിന്നെയറിഞ്ഞു കൂടാ എന്ത് സംഭവിച്ചുവെന്ന്. 6 മാസം വളരെ ഉത്സാഹം ഉണ്ടായിരുന്നു പിന്നെ പോകുന്തോറും അറിഞ്ഞു കൂടാ എന്ത് സംഭവിച്ചുവെന്ന്. ഇതിന് വേണ്ടി ആദ്യം കേള്പ്പിച്ച കാര്യങ്ങളില്‍ സദാ ശ്രദ്ധ നല്കണം.
രണ്ടാമത്തെ കാര്യം– ചെറിയ കാര്യങ്ങളില്‍ പെട്ടെന്ന് പരിഭ്രമിക്കുന്നു. അതിനാല് ചെറിയ കാര്യത്തെ പോലും വലുതാക്കുന്നു. ഉരുമ്പിന് സമാനമായ കാര്യം പോലും ആനയ്ക്ക് സമാനമാക്കുന്നു, അതിനാല് സന്തുലനം ഉണ്ടാകുന്നില്ല. സന്തുലനമില്ലാത്തതിനാല് ജീവതം ഭാരമുള്ളതായി മാറുന്നു. ഒന്നുകില്‍ ലഹരിയില്‍ തീര്‍ത്തും ഉയരത്തിലേക്ക് പോകുന്നു അല്ലെങ്കില്‍ ചെറിയ പ്രശ്നം പോലും താഴേക്ക് കൊണ്ടു വരുന്നു. നോളേജ്ഫുള്‍ ആയി സെക്കന്റില്‍ അതിനെ മാറ്റുന്നതിന് പകരം പ്രശ്നം വന്നു, നിന്നു പോയി, താഴെ വന്നു, ഇത് സംഭവിച്ചു, എന്ന് ചിന്തിക്കാന്‍ തുടങ്ങുന്നു. രോഗം വന്നു, പനി അല്ലെങ്കില്‍ വേദന വന്നു. ഇത് തന്നെ ചിന്തിക്കുകയും പറയുകയും ചെയ്യുകയാണെങ്കില്‍ ഗതിയെന്താകും! ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളെയില്ലാതാക്കൂ, മാറ്റി നിര്ത്തൂ, പറക്കൂ. സംഭവിച്ചു, വന്നു ഈ സങ്കല്പത്തില് ശക്തിഹീനരാകരുത്. മരുന്ന് കഴിക്കൂ, ആരോഗ്യശാലിയാകൂ. പലപ്പോഴും ബാപ്ദാദ കുട്ടികളുടെ മുഖം കണ്ടിട്ട് ചിന്തിക്കുന്നു, ഇപ്പോളിപ്പോള്‍ എന്തായിരുന്നു, ഇപ്പോളിപ്പോള്‍ എന്തായി! ഇത് അവര്‍ തന്നെയാണൊ അതോ മറ്റാരോ ആണോ! പെട്ടെന്ന് കീഴ്മേല്‍ ആയാല്‍ എന്ത് സംഭവിക്കും? തല ഭാരിക്കും. സ്ഥൂലത്തിലും ഇടയ്ക്ക് കേറുകയും ഇടയ്ക്ക് ഇറങ്ങുകയും ചെയ്യുന്നുവെങ്കില്‍ തല കറങ്ങില്ലേ. അതിനാല് ഈ സംസ്ക്കാരത്തെ പരിവര്ത്തനപ്പെടുത്തൂ. ഞങ്ങളുടെ ശീലമിതാണ് എന്ന് ചിന്തിക്കരുത്. ദേശം കാരണം അഥവാ അന്തരീക്ഷം കാരണം അഥവാ ജന്മങ്ങളുടെ സംസ്ക്കാരം കാരണം, സ്വഭാവം കാരണം ഇങ്ങനെ സംഭവിക്കുക തന്നെ ചെയ്യും, ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ ശക്തിഹീനമാക്കുന്നു. ജന്മം മാറിയെങ്കില്‍ സംസ്ക്കാരത്തെയും മാറ്റൂ. വിശ്വപരിവര്ത്തനത്തിന് ആദ്യം സ്വപരിവര്ത്തകരല്ലേ. തന്റെ ആദി അനാദി സ്വഭാവ സംസ്ക്കാരത്തെ അറിയൂ. അതാണ് യഥാര്ത്ഥ സംസ്ക്കാരം. ബാക്കിയുള്ളത് കോപ്പിയടിച്ചതാണ്. എന്റെ സംസ്ക്കാരം, എന്റെ സ്വഭാവം ഇത് മായക്ക് വശപ്പെടുന്ന സ്വഭാവമാണ്. നിങ്ങള്‍ ശ്രേഷ്ഠ ആത്മാക്കളുടെ ആദി അനാദി സ്വഭാവമല്ല.അതിനാല് ഈ കാര്യങ്ങളുടെ മേല്‍ വീണ്ടും ശ്രദ്ധ നല്കികൊണ്ടിരിക്കുന്നു റിവൈസ് ചെയ്യിച്ചുകൊണ്ടിരിക്കുന്നു, ഈ പരിവര്ത്തനത്തെ അവിനാശിയാക്കൂ.
വിശേഷതകളും വളരെയുണ്ട്. സ്നേഹത്തില്‍ നമ്പര്‍വണ്‍ ആണ്, സേവനത്തിന്റെ ഉന്മേഷത്തിലും നമ്പര്‍വണ്‍ ആണ്. സ്ഥൂലത്തില്‍ ദൂരെയായിട്ടും സമീപത്താണ്. ഗ്രഹണശക്തിയും വളരെ നല്ലതാണ്. തിരിച്ചറിയാനുള്ള ശക്തിയും വളരെ തീവ്രമാണ്. സന്തോഷത്തിന്റെ ഊഞ്ഞാലിലും ആടുന്നു. ആഹാ ബാബാ, ആഹാ പരിവാരം, ആഹാ ഡ്രാമ എന്ന ഗീതം നന്നായി പാടുന്നു. ദൃഢതയുടെ വിശേഷതയും നല്ലതാണ്. തിരിച്ചറിയാനുള്ള ബുദ്ധിയും തീവ്രമാണ്. ബാബയുടെയും പരിവാരത്തിന്റെയും സിക്കിലധേ, ഓമനകുട്ടികളുമാണ്. മധുബന്റെ അലങ്കാരമാണ്, നല്ല തിളക്കവും ഉണ്ട്. വ്യത്യസ്തമായ ശാഖകള്‍ ചേര്‍ന്ന് ഒരു ചന്ദന വൃക്ഷമാകുന്നതിന്റെ ഉദാഹരണവും വളരെ നല്ലതാണ്. എത്ര വിശേഷതകളാണ്! വിശേഷതകള്‍ അനേകവും കുറവ് ഒന്നും. അതിനാല് ആ ഒന്നിനെ കളയുക എന്നത് എളുപ്പമല്ലേ. പ്രശ്നങ്ങള്‍ സമാപ്തമായില്ലേ! മനസ്സിലായോ!
ഏതു പോലെ സ്പഷ്ടമായി കേള്പ്പിക്കുന്നുവോ, അതേപോലെ ഹൃദയത്തിന്റെ ശുദ്ധതയിലും നമ്പര്‍വണ്‍ ആയിരിക്കണം. വിശേഷതകളുടെ മാലയുണ്ടാക്കുകയാണെങ്കില് വളരെ വലുതാകും. എന്നാലും ബാപ്ദാദ ആശംസകള്‍ നല്കുന്നു. ഈ പരിവര്ത്തനം 99 ശതമാനം ചെയ്തു, ബാക്കി ഒരു ശതമാനം ഉണ്ട്. അതും പരിവര്ത്തനപ്പെടുക തന്നെ ചെയ്തു. മനസ്സിലായോ. എത്ര നല്ല നല്ല കുട്ടികളാണ് ഇപ്പോള്‍ തന്നെ പരിവര്ത്തനപ്പെട്ട്, പറ്റില്ല എന്നതില്‍ നിന്ന് പറ്റും എന്ന് പറയുന്നു. ഇതും ഒരു വിശേഷതയല്ലേ! വളരെ നല്ല ഉത്തരങ്ങളാണ് നല്കുന്നത്. ഇവരോട് ചോദിക്കുകയാണ് ശക്തിശാലി, വിജയിയാണോ? അപ്പോള്‍ പറയുന്നു ഇപ്പോള്‍ മുതലേയാണ്! ഇതും തീവ്ര പരിവര്ത്തന ശക്തിയല്ലേ. കേവലം ഉറുമ്പിനെയും, എലിയെയും ഭയക്കുന്ന സംസ്ക്കാരമാണ്. മഹാവീരരായി ഉറുമ്പിനെ കാല്ക്കീഴില് കൊണ്ടു വരൂ, എലിയുടെ പുറത്ത് സവാരി ചെയ്യൂ, ഗണേശനാകൂ. ഇപ്പോള്‍ മുതലേ വിഘ്ന–വിനാശകന് അര്ത്ഥം ഗണേശനായി എലിയുടെ പുറത്ത് സവാരി ചെയ്യുക. എലിയെ ഭയക്കരുത്. എലി ശക്തികളെ മുറിക്കുന്നു. സഹനശക്തിയെ ഇല്ലാതാക്കി കളയുന്നു. സരളതയെ സമാപ്തമാക്കുന്നു, സ്നേഹത്തെയില്ലാതാക്കുന്നു. മുറിക്കുന്നുണ്ടല്ലോ. ഉറുമ്പ് നേരെ ശിരസ്സില്‍ പ്രവേശിക്കുന്നു, ടെന്ഷനില് ബോധരഹിതരാക്കുന്നു. ആ സമയത്ത് പരവശരാക്കുന്നില്ലേ. ശരി.
സദാ മഹാവീരരായി ശക്തിശാലി സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന, ഓരോ സങ്കല്പം, വാക്ക്, കര്മ്മം, ഓരോ ചുവടിന്മേല് ചുവട് വച്ച് ബാബയോടൊപ്പം നടക്കുന്ന സത്യമായ ജീവിത സുഹൃത്ത്, സദാ തന്റെ വിശേഷതകളെ മുന്നില്‍ വച്ച് കുറവുകള്ക്ക് സദാ വിട നല്കുന്ന, സങ്കല്പമാകുന്ന ബീജത്തെ സദാ ഫലദായകമാക്കുന്ന, സദാ പരിധിയില്ലാത്ത പ്രത്യക്ഷ ഫലം കഴിക്കുന്ന, സര്വ്വ പ്രാപ്തികളുടെ ഊഞ്ഞാലില്‍ ആടി കൊണ്ടിരിക്കുന്ന സദാ സമര്ത്ഥ ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.
ഫ്രാന്സ് ഗ്രൂപ്പിനോട്–
സര്വ്വരും വളരെ പ്രാവശ്യം മിലനം ചെയ്തിട്ടുണ്ട്, ഇപ്പോള്‍ വീണ്ടും മിലനം ചെയ്തു കൊണ്ടിരിക്കുന്നു– കാരണം കഴിഞ്ഞ കല്പത്തില് മിലനം ചെയ്തിട്ടുള്ളതിനാലാണ് ഇപ്പോഴും മിലനം ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കല്പത്തിലെ അതേ ആത്മാക്കള്‍ വീണ്ടും തന്റെ അവകാശം നേടുന്നതിന് എത്തി ചേര്ന്നില്ലേ? പുതിയതായി തോന്നുന്നില്ലല്ലോ! വളരെ പ്രാവശ്യം മിലനം ചെയ്തിട്ടുള്ള പോലെ ഓര്മ്മ വരുന്നില്ലേ. പരിചയമുള്ള വീട് പോലെ തോന്നുന്നില്ലേ. സ്വന്തക്കാരെ കണ്ടു മുട്ടുമ്പോള്‍ സന്തോഷമുണ്ടാകുന്നു. ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്, ആ പഴയ സംബന്ധങ്ങളെല്ലാം സ്വാര്ത്ഥതയുള്ളതായിരുന്നു, യഥാര്ത്ഥമല്ല. തന്റെ പരിവാരത്തില്‍, തന്റെ സ്വീറ്റ് ഹോമില്‍ എത്തി ചേര്ന്നു. ബാപ്ദാദയും, വന്നാലും എന്ന് പറഞ്ഞ് സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നു.
ദൃഢത സഫലതയെ കൊണ്ടു വരുന്നു, ഇത് സംഭവിക്കുമോ ഇല്ലയോ എന്ന് സങ്കല്പമുള്ളയിടത്ത് സഫലതയുണ്ടാകുന്നില്ല. ദൃഢതയുള്ളയിടത്ത് സഫലതയുണ്ട്. ഒരിക്കലും സേവനത്തില്‍ നിരാശരാകരുത് കാരണം അവിനാശി ബാബയുടെ അവിനാശി കാര്യമാണ്. സഫലതയും അവിനാശിയായിരിക്കണം. സേവനത്തിന്റെ ഫലം ലഭിക്കാതിരിക്കില്ല. ചിലപ്പോള് ആ സമയത്ത് തന്നെ ലഭിക്കുന്നു, ചിലപ്പോള് കുറച്ച് സമയത്തിന് ശേഷവും അതിനാല് ഒരിക്കലും ഇങ്ങനെയുള്ള സങ്കല്പം വരരുത്. സേവനം തീര്ച്ചയായും നടക്കണം എന്ന സങ്കല്പം ഉണ്ടാകണം.
ജപ്പാന് ഗ്രൂപ്പിനോട്– ബാബയിലൂടെ സര്വ്വ ഖജനാക്കളും പ്രാപ്തമായി കൊണ്ടിരിക്കുന്നുണ്ടല്ലോ? സമ്പന്നരായ ആത്മാക്കളാണ് എന്ന അനുഭവം ചെയ്യുന്നുണ്ടോ? ഒരു ജന്മമല്ല എന്നാല്‍ 21 ജന്മം ഈ ഖജനാവ് കൂടെയുണ്ടാകും. ഇന്നത്തെ ലോകത്തില്‍ ആര് എത്ര തന്നെ ധനവാനാണെങ്കിലും, നിങ്ങളുടെയടുത്തുള്ള ഖജനാവ് മറ്റാരുടെയടുത്തുമുണ്ടാകില്ല. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ സത്യമായ വി.ഐ.പി ആരാണ്? നിങ്ങളല്ലേ. ആ പദവി ഇന്നുണ്ട്, നാളെയില്ല എന്നാല്‍ നിങ്ങളുടെ ഈ ഈശ്വരീയ പദവി മറ്റാര്ക്കും തട്ടിയെടുക്കാന്‍ സാധിക്കില്ല. ബാബയുടെ വീടിന്റെ അലങ്കാരം കുട്ടികളാണ്. പുഷ്പങ്ങള്‍ കൊണ്ട് വീട് അലങ്കരിക്കുന്നത് പോലെ നിങ്ങള്‍ ബാബയുടെ വീടിന്റെ അലങ്കാരമാണ്. അതിനാല് സ്വയം ഞാന്‍ സദാ ബാബയുടെ അലങ്കാരമാണ് എന്ന ശ്രേഷ്ഠ സ്ഥിതിയില്‍ സ്ഥിതി ചെയ്യൂ. ഒരിക്കലും കുറവുകളുടെ കാര്യങ്ങള്‍ ഓര്‍മ്മിക്കരുത്. കഴിഞ്ഞു പോയ കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നതിലൂടെ കുറവുകള്‍ കൂടുതലായി വന്നു കൊണ്ടിരിക്കും. കഴിഞ്ഞു പോയത് ചിന്തിക്കുന്നതിലൂടെ കരച്ചില് വരും അതിനാല് പാസ്റ്റ് അര്ത്ഥം സമാപ്തം. ബാബയുടെ ഓര്മ്മ ശക്തിശാലി ആത്മാവാക്കുന്നു. ശക്തിശാലി ആത്മാവിന് പരിശ്രമവും സ്നേഹത്തിലേക്ക് പരിവര്ത്തനപ്പെടുന്നു. ജ്ഞാനത്തിന്റെ ഖജനാവ് എത്രത്തോളം മറ്റുള്ളവര്ക്ക് നല്കുന്നുവൊ അത്രയും വര്ദ്ധനവുണ്ടാകുന്നു. ധൈര്യത്തിലൂടെയും ഉത്സാഹത്തിലൂടെയും ഉന്നതി നേടി സദാ മുന്നോട്ട് പോകൂ. ശരി.
അവ്യക്ത മഹാവാക്യം– ഇച്ഛാ മാത്രം അവിദ്യയാകൂ.
ബ്രാഹ്മണരുടെ അന്തിമ സമ്പൂര്ണ്ണ സ്വരൂപം അഥവാ സ്ഥിതിയുടെ വര്‍ണ്ണനയാണ്– ഇച്ഛാ മാത്രം അവിദ്യ. സ്ഥിതി ഇങ്ങനെയായാല്‍ ജയാരവം മുഴങ്ങും. ഇതിന് വേണ്ടി തൃപ്ത ആത്മാവാകൂ. എത്രത്തോളം തൃപ്തരാകുന്നുവൊ അത്രയും ഇച്ഛാ മാത്രം അവിദ്യയായി തീരും. ബാപ്ദാദ ഏതു പോലെ കര്മ്മത്തിന്റെ ഫലത്തിന്റെ ഇച്ഛ വയ്ക്കാറില്ല, ഓരോ വാക്കിലും കര്മ്മത്തിലും സദാ പിതാവിന്റെ സ്മൃതിയുള്ളതിനാല് ഇച്ഛയുടെ സങ്കല്പം പോലുമുണ്ടാകില്ല, അതേപോലെ ഫോളോ ഫാദര്‍. പാകമാകാത്ത ഫലത്തിന്റെ ഇച്ഛ വയ്ക്കരുത്. സൂക്ഷ്മത്തിലെങ്കിലും ഫലത്തിന്റെ ഇച്ഛയുണ്ടെങ്കില്‍, കര്മ്മം ചെയ്തു ഫലം ഉടന്‍ ഭക്ഷിച്ച പോലെയാകുന്നു, പിന്നീട് എങ്ങനെ ഫലസ്വരൂപരാകാന് സാധിക്കും, അതിനാല് ഫലത്തിന്റെ ഇച്ഛയെ ഉപേക്ഷിച്ച് ഇച്ഛാ മാത്രം അവിദ്യയാകൂ.
ഏതു പോലെ അപാര ദുഃഖങ്ങളുടെ ലിസ്റ്റുണ്ട്, അതേ പോലെ ഫലത്തിന്റെ ഇച്ഛകള്‍ അഥവാ ഫലം നേടുന്നതിന്റെ സൂക്ഷ്മ സങ്കല്പം ഉണ്ടാകുന്നു, അതും ഭിന്ന–ഭിന്ന വിധത്തിലുണ്ടാകുന്നു. നിഷ്കാമ വൃത്തി ഉണ്ടാകുന്നില്ല. പുരുഷാര്ത്ഥത്തിന്റെ പ്രാപ്തിയുടെ അറിവുണ്ടായിട്ടും അതില്‍ ആകര്‍ഷണമുണ്ടാകുന്നു. മഹിമ ചെയ്യുന്നവരുടെ നേര്ക്ക് വിശേഷ ശ്രദ്ധ പോകുന്നു അപ്പോള്‍ ഇതും സൂക്ഷ്മ ഫലത്തെ സ്വീകരിക്കുകയാണ്. ഒരു ശ്രേഷ്ഠ കര്മ്മത്തിന്റെ നൂറിരട്ടി സമ്പന്നമായ ഫലം നിങ്ങളുടെ മുന്നില്‍ വരുന്നു എന്നാല്‍ നിങ്ങള്‍ അല്പകാലത്തെ ഇച്ഛയില്‍ അവിദ്യരാകൂ. ഇച്ഛ– ശ്രേഷ്ഠ കര്മ്മത്തെ സമാപ്തമാക്കുന്നു, ഇച്ഛ സ്വച്ഛതയെ സമാപ്തമാക്കുന്നു, സ്വച്ഛതയ്ക്ക് പകരം ചിന്തിക്കുന്നവരാക്കി മാറ്റുന്നു, അതിനാല് ഈ വിദ്യയുടെ അവിദ്യരാകൂ.
ഏതു പോലെ ബാബയെ കണ്ടു– സ്വയത്തിന്റെ സമയവും സേവനത്തില്‍ നല്കി, സ്വയം വിനയമുള്ളവരായി കുട്ടികളെ ബഹുമാനിച്ചു. ആദ്യം കുട്ടികള്‍- പേര് കുട്ടികളുടേത്, ജോലി തന്റേതും. കര്മ്മത്തിന്റെ പേരിന്റെ പ്രാപ്തിയെ ത്യജിച്ചു. കുട്ടികളെ അധികാരിയാക്കി, സ്വയത്തെ സേവാധാരിയും. അധികാരം, പദവി, പേര് സര്വ്വതും ത്യജിച്ചു. ഒരിക്കലും തന്റെ പേര് പറഞ്ഞില്ല– എന്റെ കുട്ടികള്‍. അതിനാല് ഏതു പോലെ ബാബ പേര്, പ്രശസ്തി, പദവി സര്വ്വതും ത്യജിച്ചു അതേ പോലെ ഫോളോ ഫാദര്‍ ചെയ്യൂ. ഇപ്പോളിപ്പോള്‍ സേവനം ചെയ്തു, ഇപ്പോളിപ്പോള്‍ ഫലമെടുത്തുവെങ്കില് സമ്പാദ്യമൊന്നുമില്ല, സമ്പാദിച്ചു, കഴിച്ചു. അതില്‍ മനോധൈര്യം ഉണ്ടാകില്ല. അങ്ങനെയുള്ളവര്‍ ഉള്ളില്‍ വളരെ ശക്തിഹീനരായിരിക്കും, ശക്തിശാലിയായിരിക്കില്ല, കാലിയായിരിക്കും. ഈ കാര്യം സമാപ്തമാകുമ്പോള്‍ നിരാകാരി, നിര്വ്വികാരി, നിരഹങ്കാരി സ്ഥിതി സ്വതവേ ഉണ്ടാകുന്നു. നിങ്ങള്‍ കുട്ടികള്‍ എത്രത്തോളം ഓരോ കാമനയില്‍ നിന്ന് ഉപരിയാകുന്നുവൊ അത്രത്തോളം നിങ്ങളുടെ ഓരോ കാമന സഹജമായും പൂര്ത്തിയാകുന്നു. സൗകര്യങ്ങള്‍ യാചിക്കരുത്, ദാതാവായി നല്‍കൂ– ഏതൊരു സേവനത്തിനോ സ്വയത്തിന്റെ മുക്തിയുടെ ആധാരത്തില്‍, സ്വയത്തിന്റെ ഉന്നതി അഥവാ സേവനത്തിന്റെ അല്പകാലത്തെ സഫലത പ്രാപ്തമാകും, പക്ഷെ ഇന്ന് മഹാനായിരിക്കും നാളെ മഹാനത ദാഹിച്ചിരിക്കുന്ന ആത്മാവായി തീരും, സദാ പ്രാപ്തിയുടെ ഇച്ഛയിലിരിക്കും.
ഒരിക്കലും നീതി യാചിക്കുന്നവരാകരുത്. ഏതൊരു പ്രകാരത്തിലും യാചിക്കുന്നവര്ക്ക് സ്വയം തൃപ്ത ആത്മാവായി അനുഭവിക്കാന്‍ സാധിക്കില്ല. മഹാദാനിക്ക് യാചകനില് നിന്ന് ഒരു പൈസ നേടണമെന്ന ഇച്ഛ വയ്ക്കാന്‍ സാധിക്കില്ല. ഇവര്‍ പരിവര്ത്തനപ്പെടട്ടെ അഥവാ ഇവര്‍ ചെയ്യട്ടെ അഥവാ ഇവര്‍ സഹയോഗം നല്കട്ടെ, ചുവട് മുന്നില്‍ വയ്ക്കട്ടെ, ഇങ്ങനെയുള്ള സങ്കല്പം അഥവാ സഹയോഗത്തിന്റെ ഭാവന പരവശരും, ശക്തിഹീനരും, യാചകരുമായ ആത്മാക്കളോട് എങ്ങനെ വയ്ക്കാനാകും. ആരെങ്കിലും നിങ്ങളുടെ സഹയോഗി സഹോദരന് അഥവാ സഹോദരി, പരിവാരത്തിലെ ആത്മാക്കള്‍, അറിവില്ലായ്മയിലൂടെ അഥവാ ശിശുസഹജമായ ശാഠ്യത്തിലൂടെ അല്പകാലത്തെ വസ്തുവിനെ സദാ കാലത്തെ പ്രാപ്തിയാണെന്ന് മനസ്സിലാക്കി, അല്പക്കാലത്തെ പേര്, പ്രശസ്തി, പദവി അഥവാ അല്പകാലത്തെ പ്രാപ്തിയുടെ ഇച്ഛ വെയ്ക്കുന്നുവെങ്കില്‍, മറ്റുള്ളവര്ക്ക് ബഹുമാനം നല്കി സ്വയം വിനയമുള്ളവരാകുക, ഈ നല്കുക തന്നെയാണ് സദാകാലത്തേക്ക് എടുക്കുക. മറ്റുള്ളവരില്‍ നിന്നും എടുത്തിട്ട് കൊടുക്കണം എന്ന സങ്കല്പം പാടില്ല. ഈ അല്പകാലത്തെ ഇച്ഛയില്ലാത്തവരാകൂ. ഏതെങ്കിലും രസം അംശമെങ്കിലും കാണപ്പെടുന്നുണ്ടെങ്കില്‍, ഈ ലോകം അസാരമാണെന്ന അനുഭവമുണ്ടാകുകയില്ല. ഇവരെല്ലാം മരിച്ചു കിടക്കുന്നത് പോലെയാണെന്നത് ബുദ്ധിയില്‍ വരാത്തത് വരെ, അവരില്‍ എന്തെങ്കിലും പ്രാപ്തിയുടെ ഇച്ഛയുണ്ടാകാം. എന്നാല്‍ സദാ ഒന്നിന്റെ രസത്തിലിരിക്കുന്നവര്‍, ഏകരസ സ്ഥിതിയുള്ളവരായി തീരുന്നു. അവര്ക്ക് ശവങ്ങളില്‍ നിന്നും ഒരു പ്രകാരത്തിലുമുള്ള പ്രാപ്തിയുടെ ഇച്ഛ വയ്ക്കാന്‍ സാധിക്കില്ല. ഒരു വിനാശി രസവും തന്റെ നേര്ക്ക് ആകര്ഷിതമാക്കില്ല.
അനേക പ്രകാരത്തിലുള്ള കാമനകള്‍, നേരിടുന്നതില്‍ വിഘ്നം കൊണ്ടു വരുന്നു. എനിക്ക് പേര് ലഭിക്കണം, ഞാന്‍ അങ്ങനെയാണ്, എന്നോട് എന്ത്കൊണ്ട് അഭിപ്രായം ചോദിച്ചില്ല, എന്നെ എന്തുകൊണ്ട് മാനിച്ചില്ല? അപ്പോഴാണ് സേവനത്തില്‍ വിഘ്നം വരുന്നത് അതിനാല് ബഹുമാനത്തിന്റെ ഇച്ഛയെ ഉപേക്ഷിച്ച് സ്വമാനത്തില്‍ സ്ഥിതി ചെയ്യൂ എങ്കില്‍ മായ നിഴലിന് സമാനം നിങ്ങളുടെ പിന്നാലെ വരും.
പല കുട്ടികളും വളരെ നല്ല നല്ല പുരുഷാര്ത്ഥികളാണ് എന്നാല്‍ പുരുഷാര്ത്ഥം ചെയ്ത് ചെയ്ത്, എവിടെയെങ്കിലും നല്ലത് ചെയ്തതിന് ശേഷം പ്രതിഫലം ഇവിടെ തന്നെ അനുഭവിക്കണം എന്ന ഇച്ഛ വയ്ക്കുന്നു. ഈ അനുഭവിക്കാനുള്ള ഇച്ഛ ഭാവിയിലെ സമ്പാദ്യത്തില്‍ കുറവ് വരുത്തുന്നു. അതിനാല് പ്രതിഫലത്തിന്റെ ഇച്ഛയെ സമാപ്തമാക്കി കേവലം നല്ല പുരുഷാര്ത്ഥം ചെയ്യൂ. ഇച്ഛ എന്നതിന് പകരം നല്ലത് എന്ന ശബ്ദം ഓര്മ്മിക്കൂ.
ഭക്തര്ക്ക് സര്വ്വ പ്രാപ്തി ചെയ്യിപ്പിക്കുന്നതിന്റെ ആധാരം– ഇച്ഛ മാത്രം അവിദ്യ സ്ഥിതിയാണ്. സ്വയം ഇച്ഛ മാത്രം അവിദ്യ ആയാലേ അന്യ ആത്മാക്കളുടെ ഇച്ഛകളെ പൂര്ത്തീകരിക്കാനാകൂ. സ്വയത്തെ പ്രതി യാതൊരു ഇച്ഛയും വയ്ക്കരുത് എന്നാല്‍ അന്യ ആത്മാക്കളുടെ ഇച്ഛകളെ അര്ത്ഥം കാമനകളെ പൂര്ത്തീകരിക്കുന്നതിന് ചിന്തിക്കൂ എങ്കില്‍ സ്വയം സ്വതവേ സമ്പന്നരായി തീരും. ഇപ്പോള്‍ വിശ്വത്തിലെ ആത്മാക്കളുടെ അനേക പ്രകാരത്തിലുള്ള ഇച്ഛകള്‍ അര്ത്ഥം കാമനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ദൃഢ സങ്കല്പം ധാരണ ചെയ്യൂ. മറ്റുള്ളവരുടെ ഇച്ഛകളെ പൂര്ത്തീകരിക്കുക അര്ത്ഥം സ്വയത്തെ ഇച്ഛ മാത്രം അവിദ്യയാക്കുക. ഏതുപോലെ കൊടുക്കുക അര്ത്ഥം നേടുക, അതേ പോലെ മറ്റുള്ളവരുടെ ഇച്ഛകളെ പൂര്ത്തീകരിക്കുക അര്ത്ഥം സ്വയത്തെ സമ്പന്നമാക്കുക. സദാ ഇതേ ലക്ഷ്യം വയ്ക്കൂ– എനിക്ക് സര്വ്വരുടെയും കാമനകളെ പൂര്ത്തിയാക്കുന്ന മൂര്ത്തിയാകണം. ശരി.
വരദാനം– പരിതസ്ഥിതികളെ വഴിയോര കാഴ്ചകളാണെന്ന് മനസ്സിലാക്കി മറി കടക്കുന്ന സ്മൃതി സ്വരൂപരും സമര്ത്ഥ ആത്മാവുമായി ഭവിക്കട്ടെ.
സ്മൃതി സ്വരൂപ ആത്മാവ് സമര്ത്ഥമായതിനാല് പരിതസ്ഥിതികളെ കളിയായി മനസ്സിലാക്കുന്നു. എത്ര തന്നെ വലിയ പരിതസ്ഥിതിയായിക്കോട്ടെ എന്നാല്‍ സമര്ത്ഥ ആത്മാവിന് ലക്ഷ്യത്തിലെത്താന്‍ ഇതെല്ലാം വഴിയോര ദൃശ്യങ്ങളാണ്. മനുഷ്യര്‍ പൈസ ചിലവഴിച്ചാണ് വഴിയോര കാഴ്ചകള്‍ കാണാന്‍ പോകുന്നത്. അതിനാല് സ്മൃതി സ്വരൂപ സമര്ത്ഥ ആത്മാവിന് പരിതസ്ഥിതി, പ്രശ്നം, വിഘ്നം സര്വ്വതും വഴിയോര കാഴ്ചകളാണ്, സ്മൃതിയിലുണ്ട്– ലക്ഷ്യത്തിലെത്താനുള്ള ഈ വഴിയോര കാഴ്ചകളെ അനേക പ്രാവശ്യം മറി കടന്നിട്ടുണ്ട്. ഒന്നും പുതിയതല്ല.
സ്ലോഗന്‍- മറ്റുള്ളവരെ തിരുത്തുന്നതിന് പകരം ബാബയുമായി സംബന്ധം വയ്ക്കൂ എങ്കില്‍ വരദാനങ്ങളുടെ അനുഭൂതി ഉണ്ടായിക്കൊണ്ടിരിക്കും.