പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയിലൂടെ സിദ്ധികളുടെ പ്രാപ്തി

Date : Rev. 28-04-2019 / AV 19-11-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് വിശ്വ രചയിതാവ് തന്‍റെ ശ്രേഷ്ഠ രചനകളെ അഥവാ രചനയിലെ പൂര്‍വ്വജരായ ആത്മാക്കളെ കാണുകയാണ്. നാലുഭാഗത്തിലെയും പൂര്‍വ്വജരും പൂജ്യരുമായ ആത്മാക്കള്‍ ബാപ്ദാദയുടെ സമീപത്തുണ്ട് .പൂര്‍വ്വജരായ ആത്മാക്കളുടെ ആധാരത്തിലൂടെ വിശ്വത്തിലെ സര്‍വ്വ ആത്മാക്കള്‍ക്കും ശക്തിയും ശാന്തിയും പ്രാപ്തമാകുന്നുമുണ്ട് .അതോടൊപ്പം ഇനിയും പ്രാപ്തമാകും. അനേകം ആത്മാക്കള്‍ പൂര്‍വ്വജരും പൂജ്യരുമായ ആത്മാക്കളെ ശാന്തിദേവാ ശക്തിദേവാ എന്നു പറഞ്ഞ് ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെയുള്ള സമയത്ത് ശാന്തി ദേവനായ ആത്മാക്കള്‍ മാസ്റ്റര്‍ ശാന്തിയുടെ സാഗരം, മാസ്റ്റര്‍ ശാന്തിയുടെ സൂര്യന്‍ തന്‍റെ ശാന്തിയുടെ കിരണങ്ങള്‍, ശാന്തിയുടെ അലകള്‍ ദാതാവിന്‍റെ കുട്ടികളായ ദേവതകളായി സര്‍വ്വര്‍ക്കും കൊടുക്കുന്നുണ്ട്. ആ വിശേഷ സേവനം ചെയ്യുന്നതിനുള്ള അനുഭവമുള്ളവരായില്ലേ അഥവാ മറ്റു ഭിന്ന ഭിന്ന സേവനങ്ങളുടെ തിരക്കിലാണോ അതു കാരണം ഈ വിശേഷ സേവനം ചെയ്യാന്‍ സമയവും അഭ്യാസവും കുറവാകുന്നുണ്ടോ ? സമയം ഏതുപോലെയാണോ അതിനനുസരിച്ചുള്ള സേവനങ്ങളുടെ സ്വരൂപത്തെ തന്‍റേതാക്കാന്‍ കഴിയുന്നുണ്ടോ? അഥവാ ആര്‍ക്കെങ്കിലും വെള്ളത്തിനുള്ള ദാഹമാണ് എന്നാല്‍ നിങ്ങള്‍ വിശിഷ്ടമായ സദ്യ കൊടുക്കൂ, അവര്‍ സന്തുഷ്ടരാകുമോ? അതുപോലെ വര്‍ത്തമാന സമയത്ത് ശാന്തിയുടേയും ശക്തിയുടേയും ആവശ്യമുണ്ട്. മനസ്സിലെ ശാന്തിയിലൂടെ ആത്മാക്കളെ മനസ്സിന്‍റെ ശാന്തി അനുഭവിപ്പിക്കാന്‍ കഴിയുമോ? വാക്കുകളിലൂടെ ചെവികളിലേക്ക് ഈ ശബ്ദങ്ങള്‍ എത്തിക്കാന്‍ കഴിയുന്നുണ്ടോ? എന്നാല്‍ വാക്കുകളോടൊപ്പം മനസ്സിന്‍റെ ശക്തിയെ മനസ്സുകളിലേക്ക് പകരാന്‍ കഴിയുന്നുണ്ടോ? മനസ്സിന്‍റെ ശബ്ദം മനസ്സ് വരെ എത്തുന്നുണ്ടോ? കേവലം  മുഖത്തിന്‍റെ ശബ്ദം ചെവികള്‍ അഥവാ മുഖത്തില്‍ തന്നെ നിലനില്‍ക്കുകയാണോ? കേവലം വാക്കുകളിലൂടെ വര്‍ണ്ണിക്കുന്നതിന്‍റെ ശക്തി അതോടൊപ്പം മനസ്സിലൂടെ മനനത്തിന്‍റെ ശക്തിയും മഗ്ന സ്വരൂപത്തിന്‍റേയും ശക്തി, രണ്ട് പ്രാപ്തിയും ഉണ്ടാകുന്നുണ്ടോ? അവര്‍ കേള്‍ക്കുന്നവര്‍ മറ്റു ചിലര്‍ ആയിത്തീരുന്നവരുമാകുന്നു. രണ്ടു പേരിലും വ്യത്യാസം വരുന്നുണ്ട്. അതിനാല്‍ വാക്കുകളിലൂടെയും അതോടൊപ്പം മനസ്സാ സേവനവും ഒപ്പമൊപ്പം നടക്കണം.

വര്‍ത്തമാന സമയം വിശേഷിച്ചും ഭാരതവാസികളുടെ സ്ഥിതി ഗതികള്‍ നോക്കുകയായിരുന്നു. ഇപ്പോള്‍ ശ്മശാന വൈരാഗ്യത്തിന്‍റെ മനോഭാവത്തിലാണ്. അങ്ങനെയുള്ള ശ്മശാന വൈരാഗ്യ വൃത്തിയുള്ളവര്‍ക്ക് പരിധിയില്ലാത്ത വൈരാഗ്യ വൃത്തി ഉണര്‍ത്തി കൊടുക്കുന്നതിന് സ്വയം പരിധിയില്ലാത്ത വൈരാഗ്യ മനോഭാവമുള്ളവരാകൂ. സ്വയം സ്വയത്തെ പരിശോധിക്കൂ- ഇടയ്ക്ക് അഹങ്കാരത്തിലും ഇടയ്ക്ക് വൈരാഗ്യത്തിലും രണ്ടിലും നടക്കുകയാണോ അതോ സദാ പരിധിയില്ലാത്ത വൈരാഗ്യമുള്ളവരായോ? പരിധിയില്ലാത്ത വൈരാഗി അര്‍ത്ഥം തന്‍റെ ദേഹമാകുന്ന വീട് പോലും ഇല്ലാത്തവരാകുക. ദേഹവും ബാബയുടേതല്ലേ അതോ സ്വന്തമാണോ, അത്രമാത്രം ദേഹാഭിമാനത്തില്‍ നിന്നും ഉപരിയായോ? പരിധിയില്ലാത്ത വൈരാഗി ഒരിക്കലും സംസ്കാരം, സ്വഭാവം, സാധനം ഒന്നിന്‍റേയും വശീഭൂതരാകില്ല. വേറിട്ടവരായി അധികാരിയായി സാധനങ്ങളെ ഉപയോഗിച്ചു കൊണ്ട് സിദ്ധി സ്വരൂപരാകും. സാധനങ്ങളെ വഴിയാക്കും, ആ വിധിയിലൂടെ സ്വയത്തിന്‍റെ ഉന്നതിയുടെ അഭിവൃദ്ധിയുടെ സിദ്ധി പ്രാപ്തമാക്കും. സേവനത്തിലൂടെയും അഭിവൃദ്ധിയുടെ സിദ്ധി പ്രാപ്തമാക്കും. നിമിത്ത ആധാരമായിരിക്കും, പക്ഷെ ഒരിക്കലും അധീനതയിലേക്ക് വരില്ല. ആധാരത്തിന്‍റെ അധീനതയിലേക്ക് വരുക അര്‍ത്ഥം വശീഭൂതരാവുക എന്നതാണ്. വശീഭൂതമാവുക എന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം തന്നെ ഇതാണ് ഏതുപോലെയാണോ ഭൂത ആത്മാവ് പരവശരാക്കും, ബുദ്ധിമുട്ടിക്കും അതുപോലെ ഏതെങ്കിലും വസ്തു, സംസ്ക്കാരം, സ്വഭവം, സമ്പര്‍ക്കത്തിന്‍റെ വശത്തിലേക്ക് പോവുകയാണെങ്കില്‍ ഭൂതത്തിനു സമാനം പരവശരും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമാകും. പരിധിയില്ലാത്ത വൈരാഗി, സദാ ചെയ്യിപ്പിക്കുന്നവന്‍ ചെയ്യിക്കുകയാണ്, ഈ ആനന്ദത്തിലൂടെ രമതാ യോഗിയില്‍ നിന്നു പോലും ഉയര്‍ന്ന് പറക്കുന്ന യോഗിയാകും. ഏതുപോലെയാണോ പരിധിയുള്ള വൈരാഗി ഹഠയോഗത്തിന്‍റെ വിധിയിലൂടെ ഭൂമി, അഗ്നി, ജലം എല്ലാത്തിനും മുകളില്‍ ഇരിക്കുന്നതായി കാണിക്കുന്നുണ്ടല്ലോ. അതിനെ യോഗത്തിന്‍റെ സിദ്ധി സ്വരൂപമാണെന്നാണ് മനസ്സിലാക്കുന്നത്. അതാണ് കുറച്ചു സമയത്തെ ഹഠയോഗത്തിന്‍റെ വിധിയിലൂടെ പ്രാപ്തമായ സിദ്ധി. അങ്ങനെയുള്ള പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയുള്ളവര്‍ ഈ വിധിയിലൂടെ ദേഹബോധത്തിന്‍റെ ഭൂമിയില്‍ നിന്നും ഉയര്‍ന്ന് മായയുടെ ഭിന്ന ഭിന്ന വികാരങ്ങളുടെ അഗ്നിയില്‍ നിന്നും ഉപരി ഭിന്ന ഭിന്ന പ്രകാരത്തിലുള്ള സാധനങ്ങളിലൂടെ കൂട്ടുകെട്ടിന്‍റെ നിറത്തിലേക്ക് വരുന്നതിലൂടെ വേറിട്ടവരാകുന്നു. ഏതുപോലെയാണ് ജലത്തിന്‍റെ ഒഴുക്ക് തന്‍റെയാക്കി മാറ്റുന്നു, തന്നിലേക്ക് ആകര്‍ഷിക്കുന്നു. അങ്ങനെ ഏതുപ്രകാരത്തിലുമുള്ള കുറച്ചു സമയത്തേക്കുള്ള ഒഴുക്ക് നിങ്ങളെ തന്നിലേക്ക് ആകര്‍ഷിക്കരുത്. ഇപ്രകാരം പറക്കുന്ന യോഗിയെയാണു ജലത്തിന്‍റെ ഒഴുക്കിനു ഉപരി എന്ന് പറയുക . ഇങ്ങനെയുള്ള സിദ്ധികളെയെല്ലാം പരിധിയില്ലാത്ത വൈരാഗ്യത്തിന്‍റെ വിധിയിലൂടെയാണ് പ്രാപ്തമാക്കുന്നത്.

പരിധിയില്ലാത്ത വൈരാഗി അര്‍ത്ഥം ഓരോ സങ്കല്പം, വാക്കിലും സേവനത്തിലും പരിധിയില്ലാത്ത വൃത്തി, സ്മൃതിയിലെ ഭാവനയും കാമനയും. ഓരോ സങ്കല്പവും പരിധിയില്ലാത്ത സേവനത്തിലും സമര്‍പ്പിതമാകുന്നു. ഓരോ വാക്കിലും നിസ്വാര്‍ത്ഥ ഭാവനയുണ്ടാകുന്നു. ഓരോ കര്‍മ്മത്തിലും ചെയ്യിപ്പിക്കുന്ന ആള്‍ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നു- ഈ വൈബ്രേഷന്‍ സര്‍വ്വര്‍ക്കും അനുഭവമാകുന്നു. ഇതിനെതന്നെയാണ് പരിധിയില്ലാത്ത വൈരാഗി എന്നു പറയുന്നത്. പരിധിയില്ലാത്ത വൈരാഗി അര്‍ത്ഥം തന്‍റേതെന്നത് ഇല്ലാതാകുക. ബാബയുടേതാണെന്നതിലേക്കു കൊണ്ടുവരുക. ഏതുപോലെ പരിധിയില്ലാത്ത ജപ-തപങ്ങളുള്ളത്, അതേപോലെ പരിധിയില്ലാത്ത സ്മൃതി സ്വരൂപമാകുക. ഓരോ സങ്കല്പത്തിലും ഓരോ ശ്വാസത്തിലും പരിധിയില്ലായ്മയും ബാബയും ലയിച്ചിരിക്കുന്നു. അതിനാല്‍ പരിധിയുള്ള ശ്മശാന വൈരാഗി ആത്മാക്കള്‍ക്ക് വര്‍ത്തമാനസമയത്ത് ശാന്തിയുടേയും ശക്തിയുടേയും ദേവനായി മാറി പരിധിയില്ലാത്ത വൈരാഗിയാക്കി മാറ്റൂ.

വര്‍ത്തമാന സമയമനുസരിച്ച് കുട്ടികളുടെ റിസല്‍ട്ട് എന്തായിരിക്കും- ഈ ടിവി ബാപ്ദാദ കണ്ടു.  കൂടാതെ കുട്ടികളും ഇന്ധിരാഗാന്ധിയുടെ വാര്‍ത്ത ടിവിയില്‍ കണ്ടു. കാര്യത്തിനു വേണ്ടി കണ്ടു, അറിവിനു വേണ്ടി കണ്ടു, വാര്‍ത്തകള്‍ക്കു വേണ്ടി കണ്ടു അതില്‍ കുഴപ്പമില്ല. പക്ഷെ എന്ത് നടന്നു, എന്ത് നടക്കും, ഈ രൂപത്തില്‍ കാണരുത്. ജ്ഞാനസാഗരമായി ഓരോ ദൃശ്യത്തേയും കല്പം മുമ്പത്തെ സ്മൃതിയിലൂടെ നോക്കൂ. അതിനാല്‍ ബാപ്ദാദാ കുട്ടികളുടെ എന്താണ് കണ്ടത്? കുട്ടികളുടെ ദൃശ്യം രമണീകമായിരുന്നു. മൂന്നു പ്രകാരത്തിലുള്ള റിസള്‍റ്റ് കണ്ടു 1)ഒന്നായിരുന്നു- മുന്നോട്ട് പോകവെ ആലസ്യത്തിന്‍റെ നിദ്രയില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന ആത്മാക്കള്‍. ഏതുപോലെയാണോ വളരെ ശബ്ദത്തില്‍ വിളിക്കുന്നതു  കേട്ടാല്‍ അഥവാ ഉണര്‍ത്തുകയാണെങ്കില്‍ അപ്പോള്‍ ഉറങ്ങുന്ന വ്യക്തി ഉണരും പക്ഷെ എന്തു സംഭവിച്ചു. ഈ സങ്കല്പത്താല്‍ കുറച്ചു സമയം ഉണര്‍ന്നു പിന്നെ പതുക്കെ പതുക്കെ ആ ആലസ്യത്തിന്‍റെ നിദ്ര വരുന്നു. ഇത് നടക്കുക തന്നെ ചെയ്യും, ഈ ഷാള്‍ അണിഞ്ഞ് ഉറങ്ങുകയാണ്. ഇപ്പോഴാണെങ്കില്‍ റിഹേഴ്സലാണ്, ഫൈനല്‍ അവസാനം വരും, മുഖം വരേയ്ക്കും അപ്പോള്‍ മറയ്ക്കും.

2)ആലസ്യത്തിന്‍റെ നിദ്രയില്‍ ഉറങ്ങിയവര്‍. ഇതെല്ലാം നടക്കേണ്ടതായിരുന്നു, അതു തന്നെയാണ് നടന്നത്. പുരുഷാര്‍ത്ഥം ചെയ്യുന്നുണ്ട് ഇനിയും ചെയ്യുക തന്നെ ചെയ്യും. സംഗമയുഗത്തില്‍ പുരുഷാര്‍ത്ഥം ചെയ്യുക തന്നെ വേണം. കുറച്ചു ചെയ്തു, കുറച്ചു പിന്നെ ചെയ്യാം. മറ്റുള്ളവര്‍ ഉണര്‍ന്നത് നോക്കിക്കൊണ്ടിരിക്കും, ഏതുപോലെയെന്നാല്‍ ഉറങ്ങുന്നവരെ സ്വയം ഉണര്‍ന്ന് മുഖം ഷാളില്‍ നിന്നും പുറത്ത് ഇട്ട് നോക്കുന്നതു പോലെ. ആരെല്ലാം പേരുകേട്ടവരാണോ അവരും ഈ വേഗതയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. നമ്മളും പോകുന്നുണ്ട്. ഇങ്ങനെ മറ്റുള്ളവരുടെ കുറവുകളെ നോക്കി ഫോളോ ഫാദര്‍ ചെയ്യുന്നതിനു പകരം സഹോദരി സഹോദരന്മാരെ അനുകരിക്കുന്നു അതോടൊപ്പം അവരുടെ ദുര്‍ബലതകളേയും അനുകരിക്കുന്നു. അങ്ങനെ സങ്കല്പം എടുക്കുന്നവര്‍ ആലസ്യത്തിന്‍റെ നിദ്രയില്‍ നിന്നും തീര്‍ച്ചയായും ഉണരണം. ഉന്മേഷ ഉത്സാഹത്തിന്‍റെ ആധാരത്തിലൂടെ ആലസ്യത്തിന്‍റെ നിദ്രയുടെ ത്യാഗം അനേകര്‍ ചെയ്തിട്ടുമുണ്ട്. സ്വഉന്നതി അതോടൊപ്പം സേവനത്തിന്‍റെ ഉന്നതിയില്‍ ചുവടും മുന്നോട്ട് വെച്ചു. ഇളക്കങ്ങള്‍ ഇളക്കി പക്ഷെ മുന്നോട്ട് പോയി പക്ഷെ ആലസ്യത്തിന്‍റെ സംസ്ക്കാരം ഇടയ്ക്കിടയ്ക്ക് അതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പക്ഷെ ഇളക്കങ്ങള്‍ ഇളക്കി എന്നിട്ടും മുന്നോട്ട്  പോയി.

3) ഇളക്കങ്ങളെ കണ്ട് ഇളകാതിരിക്കുന്നവര്‍. സേവനത്തിന്‍റെ ശ്രേഷ്ഠ സങ്കല്പത്തില്‍ ഭിന്ന ഭിന്ന സേവനത്തിനുള്ള പ്ലാന്‍ ചിന്തിക്കുക അതോടൊപ്പം ചെയ്യുക, മുഴുവന്‍ വിശ്വത്തിനും ശാന്തി അതോടൊപ്പം ശക്തി കൊടുക്കുന്നവര്‍, സാഹസമുള്ളവരാണ്. മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നവരാണ്. അങ്ങനെയുള്ള കുട്ടികളേയും കണ്ടു. പക്ഷെ ശ്മശാനത്തിലേതു പോലെയുള്ള ഉന്മേഷ ഉത്സാഹം അഥവാ ശ്മശാനി തീവ്ര പുരുഷാര്‍ത്ഥം അതോടൊപ്പം കുറവുകളോട് വൈരാഗ്യ വൃത്തി. ഈ അലകളില്‍ നടക്കരുത്. സദാ പരിതസ്ഥിതികളെ സ്വ സ്ഥിതിയുടെ ശക്തിയിലൂടെ പരിവര്‍ത്തനപ്പെടുത്തുന്നവരാകണം. വിശ്വ പരിവര്‍ത്തകനാണ് എന്ന സ്മൃതിയില്‍ കഴിയണം. പരിതസ്ഥിതി സ്ഥിതിയെ മുന്നോട്ട് കൊണ്ടു പോകണം അഥവാ വായുമണ്ഡലം മാസ്റ്റര്‍ സര്‍വ്വശക്തിവാനെ കൊണ്ടു പോകണം. മനുഷ്യാത്മാക്കളുടെ ശ്മശാനി വൈരാഗ്യം, കുറച്ചു കാലത്തേക്കുള്ള പരിധിയില്ലാത്ത വൈരാഗികളാക്കി മാറ്റുക ഇതല്ല പൂര്‍വ്വജരായ ആത്മാക്കളുടെ കര്‍മ്മമല്ല. സമയം രചന, മാസ്റ്റര്‍ രചയിതാവിനെ മുന്നോട്ട് കൊണ്ടു പോകുക- ഇത് മാസ്റ്റര്‍ രചയിതാവിന്‍റെ കുറവാണ്. താങ്കളുടെ ശ്രേഷ്ഠ സങ്കല്പം സമയത്തെ പരിവര്‍ത്തനപ്പെടുത്തുന്നതാണ്. സമയം വിശ്വ പരിവര്‍ത്തകരായ താങ്കളുടെ സഹയോഗികളാണ്. മനസ്സിലായോ. സമയത്തെ കണ്ടുകൊണ്ട്, സമയം ഇളക്കത്തിലൂടെ മുന്നോട്ട് പോകുന്നവരാകരുത്. പക്ഷെ സ്വയം മുന്നോട്ട് വന്ന് സമയത്തെ സമീപത്തേക്ക് കൊണ്ടു വരൂ. ഇനി എന്തു സംഭവിക്കും എന്ന ചോദ്യവും പലരുടെ ഉള്ളിലും ഉണരുന്നുണ്ട്. പക്ഷെ ചോദ്യചിഹ്നത്തെ ഫുള്‍സ്റ്റോപിലേക്ക് പരിവര്‍ത്തനപ്പെടുത്തൂ അര്‍ത്ഥം സ്വയത്തെ എല്ലാ വിഷയങ്ങളിലും ഫുള്ളാക്കൂ. ഇതാണ് ഫുള്‍സ്റ്റോപ്പ്. ഇങ്ങനെയുള്ള സമയത്ത് എന്തു നടക്കും? ഈ ചോദ്യം ഉയരില്ല പക്ഷെ എന്തു ചെയ്യണം, ഈ സമയത്ത് എന്‍റെ കര്‍ത്തവ്യം എന്താണ്, ആ സേവനത്തില്‍ മുഴുകണം. ഏതുപോലെയാണോ അഗ്നി ശമിപ്പിക്കുന്നവര്‍ ആ കാര്യത്തില്‍ മുഴുകിയത്. എന്തു സംഭവിച്ചു എന്ന ചോദ്യം പോലും ചോദിച്ചില്ല. തന്‍റെ സേവനത്തില്‍ മുഴുകിയല്ലോ. അതുപോലെ ആത്മീയ സേവാധാരിയുടെ കര്‍ത്തവ്യമാണ് തന്‍റെ ആത്മീയ സേവനത്തില്‍ മുഴുകുക. ലോകര്‍ക്ക് വേറിട്ടതിന്‍റെ അനുഭവമുണ്ടായിരിക്കണം. മനസ്സിലായോ. എന്നാലും സമയമനുസരിച്ച് എത്തിച്ചേര്‍ന്നല്ലോ. പരിതസ്ഥിതി എന്തു തന്നെയായിക്കോട്ടെ പക്ഷെ ഡ്രാമ മിലനം മേള ആഘോഷിച്ചല്ലോ അതോടൊപ്പം കൂടുതല്‍ ഭാഗ്യശാലിയായല്ലോ അതുകൊണ്ടാണ് എത്തിയത്. എങ്കിലും വന്നല്ലോ. മധുബന്‍റെ തിളക്കം താങ്കള്‍ കുട്ടികളാണ്. മധുബന്‍റെ അലങ്കാരങ്ങള്‍ എത്തിച്ചേര്‍ന്നല്ലോ. കേവലം മധുബന്‍റെ ബാബ മാത്രമല്ല, മധുബന്‍റെ കുട്ടികളാണ് നിങ്ങള്‍. ശരി. നാലു ഭാഗത്തിലേയും സങ്കല്പത്തിലൂടെ, സ്നേഹത്തിലൂടെ, ആകാരി രൂപത്തിലൂടെ  എത്തിച്ചേര്‍ന്നിരിക്കുന്ന സര്‍വ്വ കുട്ടികള്‍ക്കും ബാപ്ദാദ സദാ അചഞ്ചലമായി ഭവിക്കട്ടെ, സദാ പരിധിയില്ലാത്ത വൈരാഗി, സദാ പറക്കുന്ന യോഗിയായി ഭവിക്കട്ടെ എന്ന സമ്പത്തും വരദാനവും നല്‍കുകയാണ്. സദാ പരിധിയില്ലാത്ത സ്മൃതി സ്വരൂപരും, അലസത അതോടൊപ്പം ആലസ്യത്തിന്‍റെ നിദ്രാജീത്തും സദാ പരിധിയില്ലാത്ത സ്മൃതി സ്വരൂപരും ഇങ്ങനെയുള്ള പൂര്‍വ്വജരും പൂജ്യരുമായ ആത്മാക്കള്‍ക്ക് ബ്പാദാദയുടെ ഓര്‍മ്മയും സ്നേഹവും നമസ്ക്കാരവും.

ദാദിജി അതോടൊപ്പം ജഗദീഷ് ഭായി വിദേശ യാത്രയുടെ വാര്‍ത്ത കേള്‍പ്പിച്ചു അതോടൊപ്പം ഓര്‍മ്മയും സ്നേഹവും നല്‍കി

സര്‍വ്വര്‍ക്കും സന്ദേശം നല്‍കി അനുഭവികളാക്കി. സ്നേഹവും സംബന്ധവും വര്‍ദ്ധിപ്പിച്ചു. ഇനി അധികാരം നേടാന്‍ മുന്നോട്ട് വരും. ഓരോ ചുവടിലും അനേക ആത്മാക്കളുടെ മംഗളത്തിന്‍റെ പാര്‍ട്ട് അടങ്ങിയിട്ടുണ്ട്. ഇതിലൂടെ അനേകരുടെ മനസ്സില്‍ ഉന്മേഷ ഉത്സാഹം ഉണര്‍ത്തി. വളരെ നല്ല സേവനത്തിന്‍റേയും സ്നേഹത്തിന്‍റേയും പാര്‍ട്ട് കളിച്ചു. ബാപ്ദാദ ചെയ്യിപ്പിക്കുന്നവനുമാണ് അതോടൊപ്പം സാക്ഷിയായി കാണുന്നവനുമാണ്. ചെയ്യിപ്പിക്കുകയും ചെയ്തു, നോക്കുകയും ചെയ്തു. കുട്ടികളുടെ ഉന്മേഷ ഉത്സാഹം അതോടൊപ്പം ധൈര്യത്തില്‍ ബാപ്ദാദക്ക് ലഹരിയുണ്ട്. മുന്നോട്ട് പോകവെ ഇനിയും ശബ്ദം ഉയരും. ഇങ്ങനെയുള്ള ശബ്ദം ഉയരും അതിലൂടെ സര്‍വ്വരും കുംഭകര്‍ണ്ണ നിദ്രയില്‍ നിനനും കണ്ണ് തുറന്ന് നോക്കും അതായത് എന്താണ് സംഭവിച്ചത്. അനേകരുടെ ഭാഗ്യം പരിവര്‍ത്തനപ്പെടും. ഭൂമി തയ്യാറാക്കി വന്നു, ബീജം വിതച്ച് വന്നു. ഇനി വേഗം ബീജത്തിന്‍റെ ഫലവും വരും. പ്രത്യക്ഷതയുടെ ഫലം ലഭിക്കുക തന്നെ ചെയ്യും. സമയം സമീപത്താണ് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ താങ്കള്‍ കുട്ടികള്‍ പോയി ഏത് സേവനം ചെയ്ത് വന്നോ അതിന്‍റെ ഫലസ്വരൂപമായി അവര്‍ സ്വയം ഇങ്ങോട്ട് ഓടി വരും. കാന്തം ദൂരെ നിന്ന് ആകര്‍ഷിക്കുന്നതു പോലെ അവര്‍ക്കു തോന്നും. ആരംഭത്തിലും അനേകം ആത്മാക്കള്‍ക്ക് ഈ ആത്മീയ ആകര്‍ഷണം ഉണ്ടായിട്ടുണ്ട് അതായത് ആരോ എന്നെ ആകര്‍ഷിക്കുകയാണ്, അവിടേക്ക് പോകണം. അതുപോലെ ഇവരും ആകര്‍ഷണത്തില്‍ വരും. ആത്മീയ ആകര്‍ഷണം കൂടുന്നതിന്‍റെ അനുഭവം ഉണ്ടായില്ലേ. ആകര്‍ഷണം വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് അവര്‍ പറന്ന് എത്തിച്ചേരും, അതും നിങ്ങള്‍ കാണാന്‍ പോവുകയാണ്. ഇനി ഇതാണ് അവശേഷിച്ചിരിക്കുന്നത്. സന്ദേശ വാഹകര്‍ പോകുന്നതും പക്ഷെ മനുഷ്യര്‍ സ്വയം സത്യമായ തീര്‍ത്ഥസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതും അന്തിമ സീനായിരികകും. അതിനു വേണ്ടി ഇപ്പോള്‍ ഭൂമി തയ്യാറായിരിക്കുന്നു, ബീജവും വിതച്ചു കഴിഞ്ഞു, ഇനി ധാരാളം ഫലങ്ങള്‍ വരിക തന്നെ ചെയ്യും. നല്ലതാണ്-രണ്ടു ഭാഗത്തേക്കും പോയല്ലോ. ബാപ്ദാദയുടെ അടുത്ത് സര്‍വ്വരുടേയും ധൈര്യത്തിന്‍റേയും ഉന്മേഷ ഉത്സാഹം എത്തിച്ചേരുന്നുണ്ട്. കൂടുതല്‍ പേരും സേവനത്തില്‍ ഉന്മേഷ ഉത്സാഹം ഉള്ളതു കാരണം മായാജീത്താകുന്നതിലും സഹജമായി മുന്നോട്ട് പോകുന്നുണ്ട്. സമയം ലഭിക്കുന്നുണ്ടെങ്കില്‍ മായയുടെ യുദ്ധവും നടക്കും പക്ഷെ മനസ്സു കൊണ്ട് ബിസ്സിയായിരിക്കൂ, ജോലിയുടെ കാരണത്താല്ല. ആരാണോ ഹൃദയം കൊണ്ട് സേവനത്തില്‍ ബിസ്സിയായിരിക്കുന്നത് അവര്‍ സഹജമായും മായാജീത്താകും. അതിനാല്‍ ബാപ്ദാദ കുട്ടികളുടെ ഉന്മേഷ ഉത്സാഹത്തെ കണ്ട് സന്തോഷിക്കുകയാണ്. അവിടെ സാധനങ്ങളും സഹജമായി ലഭിക്കും അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. ലക്ഷ്യവുമുണ്ട്, പരിശ്രമവുമുണ്ട് അതോടൊപ്പം സാധനങ്ങളും സഹജമായി പ്രാപ്തമാകും, മൂന്നു കാര്യങ്ങളുടേയും കാരണത്താല്‍ നല്ല രീതിയില്‍ പന്തയത്തില്‍ മുന്നോട്ട് പോകാനും ആദ്യ നമ്പര്‍ നേടാനും സാധിക്കുന്നുണ്ട്. നല്ലതാണ്. പക്ഷെ ദേശത്തിലും കുറവൊന്നുമല്ല. സര്‍വ്വരും തന്‍റെ ഉന്മേഷ ഉത്സാഹത്തിലൂടെ മുന്നോട്ട് പോകുന്നുണ്ട്. പേര് പ്രശസ്തമായത് ദേശത്തില്‍ നിന്നാണ്. വിദേശത്തിന്‍റെ സഫലത ആരംഭിച്ചത് ദേശത്തില്‍ നിന്നാണല്ലോ. ഈ നല്ല സ്മൃതി അവരിലും ഉണ്ട് അതോടൊപ്പം തന്‍റെ കടമയാണെന്നു മനസ്സിലാക്കി പേര് പ്രശസ്തമാക്കാനുള്ളതും ചെയ്യുന്നുണ്ട്. വിദേശത്തിന്‍റെ ശബ്ദത്തിലൂടെ ഭാരതത്തെ ഉണര്‍ത്തണം. ഇ ലക്ഷ്യം ഉറച്ചതുമാണ് അതോടൊപ്പം നിറവേറ്റുന്നുമുണ്ട്. തയ്യാറായി കൊണ്ടിരിക്കുന്നുണ്ട് പക്ഷെ ഇപ്പോഴും വിദേശത്തിലെ ശബ്ദം കേള്‍ക്കുന്നുള്ളൂ. വിദേശത്തില്‍ നിന്നും ദേശത്തില്‍ എത്തിച്ചേരണം, അവര്‍ പറന്ന് പറന്ന് എത്തിച്ചേരും. ഇപ്പോള്‍ വിദേശത്തില്‍ നന്നായി വ്യാപിക്കുന്നുണ്ട് പക്ഷെ വിദേശത്തിലെ ദേശതതില്‍ എത്തിച്ചേരും, ഇതും നടക്കണം. നല്ലത്- എന്ത് പാര്‍ട്ടാണോ നടന്നത്, നല്ലതാണ്. സദാ മുന്നോട്ട് പോകുന്നതിനുള്ള സഹയോഗവും വരദാനവുമുണ്ട്. ചെയ്യിപ്പിക്കുന്നവന്‍ ആരിലൂടെ എന്താണോ ചെയ്യിച്ചത് അത് ഡ്രാമയനുസരിച്ച് നല്ലതിലും നല്ലതാണ് ഉണ്ടായത്. നിമിത്ത  ഭാവം സേവനം ചെയ്യിപ്പിക്കുക തന്നെ ചെയ്യും. അതിനാല്‍ സേവനം ചെയ്യിപ്പിച്ചു, നിമിത്തമായി, സമ്പാദ്യം ഉണ്ടാക്കി അതോടൊപ്പം ഭാവിയിലേക്കും സമ്പാദിക്കപ്പെടും. ശരി.

പാര്‍ട്ടികളോട് -സദാ മിലനത്തിന്‍റെ മേളയില്ലല്ലേ? ഈ മിലനത്തിന്‍റെ മേള അവിനാശിയായ മിലനത്തിന്‍റെ മേളയുടെ അനുഭവം ചെയ്യിക്കും. എവിടെ കഴിഞ്ഞാലും മേളയിലാണ്. മേളയില്‍ നിന്നും ദൂരെയാകില്ല.മേള അര്‍ത്ഥം കൂടിക്കാഴ്ച. അതിനാല്‍ സദാ മിലനം ആഘോഷിക്കുകയാണല്ലോ. ഇങ്ങനെയുള്ള ഭാഗ്യശാലി മറ്റാരെങ്കിലുമുണ്ടോ സദാ മിലനത്തില്‍ കഴിയുന്നവര്‍. സാധാരണ മേള നടക്കാറുണ്ട് അതു കഴിഞ്ഞാല്‍ അവസാനിക്കാറുമുണ്ട് പക്ഷെ ആരും സദാ മേളയില്‍ കഴിയാറില്ല. താങ്കള്‍ ഭാഗ്യശാലികളായ ആത്മാക്കള്‍ സദാ മേളയിലാണ്. സദാ മിലനത്തിന്‍റെ മേളയിലാണ്. മേളയില്‍ എന്താണ് നടക്കാറുള്ളത്? കൂടിക്കാഴ്ചയും ഊഞ്ഞാലാടുകയും ചെയ്യും. ഊഞ്ഞാലാടുകയും ചെയ്യാം. അതിനാല്‍ സദാ പ്രാപ്തികളുടെ ഊഞ്ഞാലില്‍ ഊഞ്ഞാലാടുന്നവരാണ്. ഒരു ഊഞ്ഞാലല്ല, അനേകം പ്രാപ്തികളുടെ ഊഞ്ഞാലുണ്ട്. ഇടയ്ക്ക് ഈ ഊഞ്ഞാലില്‍, ഇടയ്ക്ക് മറ്റേതിലെങ്കിലും. പക്ഷെ സദാ മേളയിലാണ്. സദാ സുഖത്തിലും സര്‍വ്വ പ്രാപ്തികളുടേയും അനുഭവം ചെയ്യിപ്പിക്കുന്ന ഊഞ്ഞാലിലാണ്. ഇങ്ങനെ കോടിയില്‍ ചിലരായ ഭാഗ്യശാലി ആത്മാക്കളാണ്. ആദ്യം മഹിമ കേട്ടിരുന്നു, ഇപ്പോള്‍ മഹാനായി മാറി. ശരി.

വരദാനം – ശാന്തിയുടെ ശക്തിയിലൂടെ അസംഭവ്യത്തെ പോലും സംഭവ്യമാക്കി മാറ്റുന്ന സഹജയോഗിയായി ഭവിക്കട്ടെ.

ശാന്തിയുടെ ശക്തിയാണ് സര്‍വ്വശ്രേഷ്ഠമായ ശക്തി. ശാന്തിയുടെ ശക്തിയില്‍ നിന്നുമാണ് മറ്റെല്ലാ ശക്തികളും ഉത്ഭവിച്ചത്. ശാസ്ത്രത്തിന്‍റെ ശക്തിയുടെ പ്രഭാവവും ഉണ്ട് എന്തെന്നാല്‍ ശാസ്ത്രത്തിന്‍റെ ഉത്ഭവവും ശാന്തിയില്‍ നിന്നാണ്. അതിനാല്‍ ശാന്തിയുടെ ശക്തിയൂടെ നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും. അസംഭവ്യമായതും സംഭവ്യമാക്കും. എന്താണോ ലോകത്തിലുള്ളവര്‍ അസംഭവ്യമെന്ന് പറയുന്നത് അത് താങ്കള്‍ക്ക് സംഭവ്യമാകും അതോടൊപ്പം സംഭവ്യമായതിന്‍റെ കാരണവും സഹജമാണ്. ശാന്തിയുടെ ശക്തിയെ ധാരണ ചെയ്യൂ സഹജയോഗിയാകൂ.

സ്ലോഗന്‍ – വാക്കുകളിലൂടെ സര്‍വ്വര്‍ക്കും സുഖവും ശാന്തിയും നല്‍കൂ എങ്കില്‍ മഹിമക്കു യോഗ്യനാകും.

Scroll to Top