പരമ പൂജ്യരാകുന്നതിനുള്ള ആധാരം

Date : Rev. 11-02-2018 / Rev 30-04-1983

അവ്യക്തബാപ്ദാദ  മധുബന്‍

മധുബന്‍ മഹാതീര്‍ത്ഥ ഭൂമിയില്‍ മേള ആഘോഷിക്കുന്നതിനു വേണ്ടി എല്ലാവരും നാലു ഭാഗത്തു നിന്നും എത്തിചേര്‍ന്നിരിക്കുന്നു. മഹാന്‍ തീര്‍ത്ഥ സ്ഥാനത്തു നടന്ന മേളകളുടെ ഓര്‍മ്മചിഹ്നങ്ങളാണ് ഇപ്പോഴും ഭക്തിയിലെ  തീര്‍ത്ഥ സ്ഥാനങ്ങളില്‍ നടക്കുന്ന മേളകള്‍. സമയത്തെ ഓരോ ശ്രേഷ്ഠ കര്‍മ്മവും ഓര്‍മ്മചിഹ്നങ്ങളായി ചരിത്ര രൂപത്തില്‍, കീര്‍ത്തന രൂപത്തില്‍ ഇപ്പോഴും കാണുന്നു കേള്‍ക്കുന്നു. ചൈതന്യ ശ്രേഷ്ഠ ആത്മാക്കള്‍ അവരുടെ ചിത്രവും ചരിത്രവും കണ്ടുകൊണ്ടിരിക്കുകയാണ്, കേട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള സമയത്ത് ബുദ്ധിയില്‍ എന്തു ശ്രേഷ്ഠ സങ്കല്പമാണ് വരുന്നത്? മനസ്സിലാക്കുന്നുണ്ടല്ലോ അല്ലേ അത് നിങ്ങള്‍ തന്നെയായിരുന്നു, നിങ്ങള്‍ തന്നെയാണ്, കല്പ കല്പങ്ങളില്‍ നിങ്ങള്‍ തന്നെയായിരിക്കും. വീണ്ടും ആവര്‍ത്തിക്കപ്പെടുംഎന്ന അറിവ് ഒരു ആത്മാവിലോ, മഹാന്‍ ആത്മാവിലോ, ധര്‍മ്മാത്മാവിലോ, ധര്‍മ്മപിതാവിലോ ഇല്ല. എന്നാല്‍ നിങ്ങള്‍ എല്ലാ ബ്രാഹ്മണാത്മാക്കള്‍ക്കും ഇത് സ്പഷ്ടമായി സ്മൃതിയിലുണ്ട് അഥവാ സ്പഷ്ടമായ അറിവുണ്ട് 5000 വര്‍ഷത്തെ കാര്യങ്ങള്‍ ഇന്നലേകളുടെ കാര്യമാണ്. ഇന്നലെ ഉണ്ടായിരുന്നു, ഇന്ന് ഉണ്ട്, നാളെ ഉണ്ടായിരിക്കും. ഇന്നും നാളെയും എന്ന രണ്ടു വാക്കുകളില്‍ 5000 വര്‍ഷത്തെ ഇതിഹാസം മുഴുവനുണ്ട്. അത്രയും എളുപ്പവും സ്പഷ്ടവുമാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ. മറ്റാരുടെയോ കാര്യമാണെന്നാണോ തോന്നുന്നത്, അതോ ഞങ്ങള്‍ തന്നെയായിരുന്നു, ഞങ്ങള്‍ തന്നെയാണ് എന്നു തോന്നുന്നുണ്ടോ. ജഢചിത്രങ്ങളില്‍ തന്‍റെ ചൈതന്യ ശ്രേഷ്ഠ ജീവിതത്തിന്‍റെ സാക്ഷാത്ക്കാരം ഉണ്ടാകുന്നുണ്ടോ? ഇതൊക്കെ മഹാരഥികളുടെ ചിത്രമാണ് എന്നാണോ തോന്നുന്നത്, അതോ നിങ്ങളുടെയാണോ? ഭാരതത്തില്‍ 33 കോടി ദേവതകളെയാണ് നമസ്ക്കരിക്കുന്നത് അതായത് നിങ്ങള്‍ ശ്രേഷ്ഠ ബ്രാഹ്മണ്‍ സോ ദേവതകളുടെ വംശത്തിന്‍റെയും വംശത്തെയാണ് പൂജിക്കുന്നത് അല്ലെങ്കില്‍ കീര്‍ത്തനങ്ങളെങ്കിലും പാടുന്നത്. അപ്പോള്‍ ഒന്നു ചിന്തിച്ചു നോക്കൂ സ്വയം പൂര്‍വ്വജരായവരുടെ പേര് എത്ര ശ്രേഷ്ഠമായിരിക്കും. അവര്‍ക്കുള്ള പൂജയും എത്ര ശ്രേഷ്ഠമായിരിക്കും. 9 ലക്ഷത്തിന്‍റെയും കീര്‍ത്തനമുണ്ട്, അവര്‍ക്കു മുന്നിലായി 16000 പേര്‍ക്കും  പിന്നെ 108 പേര്‍ക്കും 8 പേര്‍ക്കും കീര്‍ത്തനമുണ്ട്. അവര്‍ക്കും മുന്നിലായി ദമ്പതി മുത്തുകളുടെ മഹിമയാണുള്ളത്. യഥാക്രമമാണ്. കീര്‍ത്തനം എല്ലാവര്‍ക്കുമുണ്ട് കാരണം ഭാഗ്യവിധാതാവായ ബാബയുടെ കുട്ടിയായി മാറി. കാരണത്താല്‍ അവര്‍ക്ക് പൂജയും കീര്‍ത്തനവും രണ്ടും ലഭിക്കുന്നു. പക്ഷെ പൂജ രണ്ടു പ്രകാരത്തിലുണ്ട്. ഒന്ന് പ്രേമത്തോടുകൂടി വിധിപൂര്‍വ്വമുള്ള പൂജ, രണ്ട് നിയമ പ്രകാരമുള്ള വെറുതെ ഒരു പൂജ. രണ്ടും തമ്മില്‍ വ്യത്യാസമില്ലേ. സ്വയത്തോടു ചോദിക്കൂഞാന്‍ ഏതു പൂജ്യാത്മാവാണെന്ന്. മുന്‍പ് കേട്ടിട്ടുണ്ട് ചില ചില ഭക്തര്‍ ദേവതകള്‍ പിണങ്ങിയാലോ എന്നു ഭയപ്പെട്ട് പൂജിക്കുന്നു, ചില ഭക്തര്‍ വെറുതെ കാണിക്കുവാന്‍ വേണ്ടി മാത്രം പൂജിക്കുന്നു. ചിലര്‍ വിചാരിക്കുന്നു ഭക്തിയിലെ കടമ അഥവാ നിയമം പാലിക്കണമെന്ന്. ഹൃദയംകൊണ്ടായിരിക്കാം അല്ലായിരിക്കാം പക്ഷെ കടമ നിറവേറ്റണം. കടമ എന്നു കരുതി ചെയ്യുന്നു. നാലു പ്രകാരത്തിലുമുള്ള ഭക്തര്‍ ഏതെങ്കിലും ഏതെങ്കിലും പ്രകാരത്തില്‍ ഉണ്ടാകുന്നു. ഇവിടെയും നോക്കൂ ദേവാത്മാക്കളാകുന്നവര്‍, ബ്രഹ്മാകുമാര്‍ കുമാരി എന്നു വിളിക്കപ്പെടുന്നവര്‍ ഭിന്ന ഭിന്ന പ്രകാരത്തിലുള്ളവരല്ലേ. നമ്പര്‍ വണ്‍ പൂജ്യര്‍ സദാ സഹജ സ്നേഹത്തോടെ, വിധിപൂര്‍വ്വമായ ഓര്‍മ്മയിലൂടെ, സേവനത്തിലൂടെ യോഗി ആത്മാവായിരിക്കും, ദിവ്യഗുണം ധാരണ ചെയ്യുന്ന ആത്മാവായി നടന്നുകൊണ്ടിരിക്കും. അവര്‍ക്ക് നാലു വിഷയങ്ങളിലും വിധിയും സിദ്ധിയും പ്രാപ്തമായിട്ടുണ്ടാകും. രണ്ടാമത്തെ നമ്പറിലുള്ള പൂജ്യര്‍ വിധിപൂര്‍വ്വമല്ല, നിയമമെന്നു വിചാരിച്ച് ചെയ്യുന്നവരാണ്. നാലു വിഷയങ്ങള്‍ പൂര്‍ത്തീകരിക്കും പക്ഷെ വിധിയുടെയും സിദ്ധിയുടെയും സ്വരൂപരായിട്ടായിരിക്കില്ല, നിയമമനുസരിച്ച് ചെയ്യുക തന്നെ വേണം, നടക്കുക തന്നെ വേണം എന്ന ലക്ഷ്യത്തോടെ എത്രമാത്രം നിയമം പാലിക്കുന്നുവോ അത്രയും അവര്‍ നേട്ടം പ്രാപ്തമാക്കി മുന്നേറികൊണ്ടിരിക്കും. ആദ്യത്തേ കൂട്ടര്‍ക്ക് ഹൃദയത്തില്‍ നിന്നുമുള്ള സ്നേഹം സഹജവും സ്വാഭാവികവുമാണ്, രണ്ടാമത്തെ കൂട്ടര്‍ക്ക് ചിലപ്പോള്‍ സഹജവും ചിലപ്പോള്‍ ബുദ്ധിമുട്ടുള്ളതുമാണ്. ചിലപ്പോള്‍ പരിശ്രമിക്കേണ്ടി വരുന്നു ചിലപ്പോള്‍ പ്രേമത്തിന്‍റെ അനുഭൂതിയിലായിരിക്കും. നമ്പര്‍ വണ്‍ സ്നേഹത്തില്‍ ലയിച്ചിരിക്കും, നമ്പര്‍ ടൂ സ്നേഹത്തിലായിരിക്കും പക്ഷെ അതില്‍ ലയിക്കില്ല. നമ്പര്‍ മൂന്ന്കാണിക്കുവാന്‍ വേണ്ടി മാത്രം ചെയ്യുന്നവരായിരിക്കും, നാലു വിഷയങ്ങളിലും കൂടുതല്‍ സമയവും വ്യാപൃതരായിരിക്കും പക്ഷെ അത് ഹൃദയം കൊണ്ടായിരിക്കില്ല, യോഗത്തിലിരിക്കുംപ്രശസ്തരാകണമെന്നുള്ള ഭാവത്തോടെ, കാണിക്കുവാന്‍ വേണ്ടി ധാരാളം സേവനവും ചെയ്യും. സമയത്തിനനുസരിച്ച് അല്പകാല രൂപവും ധാരണ ചെയ്യും, ബുദ്ധിക്കു വേഗതയുണ്ടായിരിക്കും പക്ഷെ ഹൃദയം ശൂന്യമായിരിക്കും. നമ്പര്‍ നാല്പേടികൊണ്ട് ചെയ്യുന്നവരാണ്, ആരെങ്കിലും പറഞ്ഞാലോ ഇയാള്‍ ലാസ്റ്റ് നമ്പറിലാണ്, ഇയാള്‍ക്ക് മുന്നില്‍ പോകാനാവില്ല ദൃഷ്ടിയോടെ ആരെങ്കിലും നോക്കിയാലോ, ബ്രാഹ്മണനായും പോയി, ശൂദ്ര ജീവിതം വിടുകയും ചെയ്തു, ഇനിയെങ്ങാനും രണ്ടുമില്ലാതായാലോ, ശൂദ്ര ജീവിതം ഇനി ഇഷ്ടപ്പെടുക വയ്യ, ബ്രാഹ്മണ ജീവിതത്തില്‍ വിധിപൂര്‍വ്വം നടക്കുവാനുള്ള ധൈര്യവുമില്ല, അതുകൊണ്ട് നിവൃത്തികേടില്‍ കൂടി കടന്നു പോകുന്നു, അവര്‍ നിവൃത്തികേടു കൊണ്ടും ഭയം കൊണ്ടും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടക്ക് ശ്രേഷ്ഠ ജീവിതത്തിന്‍റെ അനുഭവം ലഭിക്കുന്നതു കൊണ്ട് ഇത് വിടാനും സാധിക്കുന്നില്ലഇങ്ങനെയുള്ളവരെ പറയാം നാലാം നമ്പറിലെ പൂജ്യാത്മാക്കളെന്ന്. അവര്‍ക്ക് പൂജ ലഭിക്കുന്നത് ഇടയ്ക്കിടക്കായിരിക്കും, ഭയം കൊണ്ടും നിവൃത്തികേടുകൊണ്ടും ഭക്തര്‍ കടമ നിറവേറ്റി പൊയ്ക്കൊണ്ടിരിക്കും. കാണിക്കുവാന്‍ വേണ്ടി മാത്രം ചെയ്തവര്‍ക്കു ലഭിക്കുന്ന പൂജ ഹൃദയം കൊണ്ടുള്ളതായിരിക്കില്ല, കാണിക്കുവാന്‍ വേണ്ടി മാത്രമുള്ളതായിരിക്കും. അതനുസരിച്ച് നടന്നുകൊണ്ടിരിക്കും. നാലു പ്രകാരത്തിലുള്ള പൂജ്യരെ കണ്ടല്ലോഎന്താണോ ഇപ്പോള്‍ സ്വയം ആയി തീരുന്നത് അതനുസരിച്ചായിരിക്കും സത്യ ത്രേതാ യുഗത്തിലെ റോയല്‍ കുടുംബത്തിലോ പ്രജയിലോ വരുന്നത്, കൂടാതെ ദ്വാപര കലിയുഗത്തിലെ ഭക്തമാലയുണ്ടാകുന്നതും അതനുസരിച്ചു തന്നെ. ഇനി സ്വയം സ്വയത്തോടു ചോദിക്കൂ -‘ഞാന്‍ ആരാണ്‘ –  നാലിലും കൂടി ചക്രം കറങ്ങുകയാണോ, ചിലപ്പോള്‍ അവിടെയും ചിലപ്പോള്‍ ഇവിടെയുമായി. എന്തായാലും ഭാഗ്യവിധാതാവിന്‍റെ കുട്ടിയായി, ഇനി തീര്‍ച്ചയായും പൂജ്യരാകും. പ്രശസ്തര്‍ അതായത് ശ്രേഷ്ഠ പൂജ്യര്‍ 16000 വരെ യഥാക്രമം ഉണ്ടാകും. ബാക്കി 9 ലക്ഷം അവസാന സമയം വരെ അതായത് കലിയുഗത്തിന്‍റെ അവസാന സമയം വരെ കുറച്ചൊക്കെ പൂജ്യരായി തീരും. മനസ്സിലായോ, കീര്‍ത്തനമൊക്കെ എല്ലാവര്‍ക്കും ലഭിക്കും. കീര്‍ത്തനത്തിനു ആധാരം ഭാഗ്യവിധാതാവായ ബാബയുടെതാവുന്നതും, പൂജക്ക് ആധാരം നാലു വിഷങ്ങളിലെ പവിത്രത, സ്വച്ഛത, സത്യത, ശുദ്ധി എന്നിവയുമാണ്. അങ്ങനെയുള്ളവരെ ബാപ്ദാദയും സ്നേഹ പുഷ്പങ്ങളാല്‍ പൂജിക്കുന്നു അതായത് അവരെ ശ്രേഷ്ഠരെന്നു മാനിക്കുന്നു. പരിവാരവും അവരെ ശ്രേഷ്ഠരായി കരുതുന്നു, വിശ്വവും ആഹാ ആഹാ എന്നു പെരുമ്പറ മുഴക്കികൊണ്ട് മനസ്സുകൊണ്ട് പൂജിക്കുന്നു. ഭക്തരാണെങ്കിലോ ഇഷ്ടദേവനെ ഹൃദയത്തില്‍ ലയിപ്പിക്കുന്നു. അത്രയും പൂജ്യരായോ? എന്തായാലും പരംപിതാവല്ലേ, വെറും പിതാവല്ല പരം പിതാവാണ്, അപ്പോള്‍ പരമമാക്കി മാറ്റില്ലേ. പൂജ്യരാവുക വലിയ കാര്യമല്ല, പരമ പൂജ്യരാകണം.

ബാപ്ദാദ കുട്ടികളെ കണ്ട് ഹര്‍ഷിതനാവുകയാണ്. കുട്ടികള്‍ പ്രേമത്താല്‍ ബുദ്ധിമുട്ടുകളെ മറന്ന് എത്തിചേര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ റെസ്റ്റ് ഹൗസ്സില്‍ എത്തിയിരിക്കുകയാണ് അല്ലേ. ശരീരത്തിനും മനസ്സിനും രണ്ടിനും വിശ്രമം. വിശ്രമം എന്നാല്‍ ഉറക്കമല്ല, സ്വര്‍ണ്ണമാകുന്നതിനു വേണ്ടിയുള്ള വിശ്രമത്തിനു വന്നിരിക്കുന്നു. പവിഴപുരിയില്‍ എത്തിയിരിക്കുകയാണ് അല്ലേ. ഇവിടുത്തെ കൂട്ടുകെട്ട് തന്നെ പവിഴ ആത്മാക്കളുമായിട്ടുള്ളതാണ്. വായുമണ്ഡലം സ്വര്‍ണ്ണമാക്കി മാറ്റുന്നതാണ്. ഇവിടുത്തെ രാവും പകലുമുള്ള കാര്യങ്ങള്‍ തന്നെ സ്വര്‍ണ്ണമാക്കുന്നതാണ്. ശരി.

അങ്ങനെയുള്ള സദാ പരമപൂജ്യ ആത്മാക്കള്‍ക്ക്, സദാ വിധിയിലൂടെ ശ്രേഷ്ഠ സിദ്ധി പ്രാപ്തമാക്കുന്നസദാ മഹാനായി മാറി മഹാന്‍ ആത്മാക്കളെ സൃഷ്ടിക്കുന്നവര്‍ക്ക്, സദാ സ്വയത്തെ സ്വാഭാവിക സഹജ യോഗിയെന്നും, നിരന്തര യോഗിയെന്നും, സ്നേഹ സമ്പന്ന യോഗിയെന്നും അനുഭവം ചെയ്യുന്ന സര്‍വ്വശ്രേഷ്ഠ ആത്മാക്കള്‍ക്ക്, നാലു ഭാഗത്തുമുള്ള ആകാരി രൂപധാരി സമീപ കുട്ടികള്‍ക്ക്, അങ്ങനെയുള്ള സാകാരി ആകാരി സര്‍വ്വ സമ്മുഖ ഉപസ്ഥിത കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.                

ദീദി ദാദിമാരോട് : എല്ലാവരും പരമപൂജ്യരല്ലേ! പൂജ നല്ല രീതിയില്‍ ലഭിക്കുന്നില്ലേ. ബാപ്ദാദക്ക് അനന്യ കുട്ടികളെ പ്രതി അഭിമാനമാണ്. ബാബക്ക് അഭിമാനം, കുട്ടികള്‍ക്ക് യോജിപ്പ്. യോജിപ്പുള്ള കുട്ടികളെ പ്രതി ബാബക്കു സദാ അഭിമാനമാണ്. യോജിപ്പുള്ള, യോഗയുക്തരായ, ഗുണയുക്തരായ …… എല്ലാത്തിന്‍റെയും ബാലന്‍സ് സൂക്ഷിക്കുന്നവര്‍ സദാ ബാബയുടെ അനുഗ്രഹങ്ങളുടെ തണലിലാണ് കഴിയുന്നത്. അനുഗ്രഹങ്ങളുടെ മഴ സദാ പെയ്തുകൊണ്ടിരിക്കുന്നു. ജനിച്ചപ്പോള്‍ മുതല്‍ അനുഗ്രഹങ്ങളുടെ മഴ ആരംഭിച്ചു, ഇനി അവസാനം വരെ കുടക്കീഴില്‍ സ്വര്‍ണ്ണ പൂക്കളുടെ മഴ പെയ്തുകൊണ്ടിരിക്കും. തണലിലാണ് നടന്നത്, വളര്‍ന്നത്, ഇനി അന്ത്യം വരെ നടന്നുകൊണ്ടിരിക്കും. അവസാനം വരെ സദാ അനുഗ്രഹങ്ങളാകുന്ന സ്വര്‍ണ്ണ പൂക്കളുടെ മഴ. ഓരോ ചുവടിലും ബാബ കൂടെയുണ്ട് അതായത് അനുഗ്രഹങ്ങള്‍ കൂടെയുണ്ട്. സദാ തണലിലായിരുന്നു (ദാദിയോട്) തുടക്കം മുതല്‍ അക്ഷീണയായിരുന്നു. അക്ഷീണയായി ഭവിക്കൂ എന്ന് വരദാനമുണ്ട്, അതുകൊണ്ട് ചെയ്തുകൊണ്ടും ചെയ്യാതിരിക്കുന്നു. വളരെ നല്ലത്. എന്നിട്ടും അവ്യക്തമായ സമയത്ത് ഉത്തരവാദിത്വത്തിന്‍റെ കിരീടം വച്ചു തന്നു. ഇവരെ (ദീദിയോട്) സാകാരത്തോടൊപ്പം പഠിപ്പിച്ചു എന്നിട്ട് താങ്കളെ അവ്യക്തമാകുന്ന സമയത്ത് സെക്കന്‍റില്‍ പഠിപ്പിച്ചു. രണ്ടു പേരെയും അവരവരുടെ രീതിക്ക് പഠിപ്പിച്ചു. ഇതെല്ലാം ഡ്രാമയിലെ പാര്‍ട്ടാണ്. ശരി.  

വിടവാങ്ങുന്ന സമയം 6.30 നു രാവിലെ : സംഗമയുഗത്തിലെ ഓരോ നിമിഷവും ഗുഡ്മോര്‍ണിംഗാണ് കാരണം സംഗമയുഗം മുഴുവന്‍ അമൃതവേളയാണ്. ചക്രത്തിന്‍റെ കണക്കനുസരിച്ച് സംഗമയുഗം അമൃതവേളയായില്ലേ. സംഗമയുഗത്തിലെ ഓരോ നിമിഷവും ഗുഡ്മോര്‍ണിംഗാണ്. ബാപ്ദാദ വരുന്നത് ഗുഡ്മോര്‍ണിംഗിലാണ്, പോകുന്നതും ഗുഡ്മോര്‍ണിംഗിലാണ് കാരണം ബാബ വരുമ്പോള്‍ രാത്രി അമൃതവേളയിലേക്കു കടക്കുന്നു. വരുന്നത് അമൃതവേളയിലാണ്, പോകുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാകും. നിങ്ങള്‍ക്ക് പ്രഭാതം അതായത് സത്യയുഗമാകുന്ന പകലാണ്, ബ്രഹ്മാവിന്‍റെ പകലാണ്, അതില്‍ രാജ്യം ഭരിക്കും. ബാബ സമയത്ത് വേറിട്ടിരിക്കും. പഴയ ലോകത്തിന്‍റെ കണക്കനുസരിച്ച് ഇപ്പോള്‍ സദാ ഗുഡ്മോര്‍ണിംഗാണ്. സദാ ശുഭമാണ്, സദാ ശുഭമായിരിക്കും. അതുകൊണ്ട് സുപ്രഭാതമെന്നു പറയും. ശുഭ രാത്രിയെന്നും, ശുഭ പകലെന്നും പറയും. എല്ലാം ശുഭം തന്നെ. എല്ലാവര്‍ക്കും കലിയുഗത്തിന്‍റെ കണക്കനുസരിച്ച് ഗുഡ്മോര്‍ണിംഗാണ്, സംഗമയുഗത്തിന്‍റെ കണക്കനുസരിച്ചും ഗുഡ്മോര്‍ണിംഗാണ്. അപ്പോള്‍ ഡബിള്‍ ഗുഡ്മോര്‍ണിംഗ്. ശരി

അവ്യക്ത മഹാവാക്യംഓര്‍മ്മയെ ജ്വാലാ സ്വരൂപമാക്കൂ

നിങ്ങളുടെ ഓര്‍മ്മ ജ്വാലാ സ്വരൂപമായാലേ ബാബക്കു സമാനം പാപകടേശ്വരനും പാപഹരനുമാകുവാന്‍ സാധിക്കൂ. അങ്ങനെയുള്ള ഓര്‍മ്മ മാത്രമേ ദിവ്യ ദര്‍ശനീയ മൂര്‍ത്തിയെ പ്രത്യക്ഷമാക്കൂ. അതുകൊണ്ട്  ഒരു സമയത്തും സാധാരണ ഓര്‍മ്മയിലിരിക്കരുത്. സദാ ജ്വാലാ സ്വരൂപ ശക്തി സ്വരൂപ ഓര്‍മ്മയിലിരിക്കണം. സ്നേഹത്തോടൊപ്പം ശക്തി സ്വരൂപവും കമ്പൈന്‍റായിരിക്കണം. വര്‍ത്തമാന സമയത്ത് സംഘടിത രൂപത്തിലുള്ള ജ്വാലാ സ്വരൂപത്തിന്‍റെ ആവശ്യകതയുണ്ട്. ജ്വാലാ സ്വരൂപത്തിലുള്ള ഓര്‍മ്മ ശക്തിശാലി അന്തരീക്ഷമുണ്ടാക്കും, അപ്പോള്‍ ദുര്‍ബ്ബല ആത്മാക്കള്‍ ശക്തി സമ്പന്നരാകും. എല്ലാ വിഘ്നങ്ങളും സഹജമായി സമാപ്തമാകും. പഴയ ലോകത്തിന്‍റെ വിനാശ ജ്വാല ആളിക്കത്തും. സൂര്യന്‍ പ്രകാശം നല്‍കി അനേകം വിനാശി പ്രാപ്തികളുടെ അനുഭൂതി നല്‍കുന്നതു പോലെ നിങ്ങള്‍ കുട്ടികള്‍ നിങ്ങളുടെ മഹാന്‍ തപസ്വി രൂപത്തിലുള്ള പ്രാപ്തികളുടെ കിരണങ്ങള്‍ കൊണ്ട് അനുഭൂതികള്‍ നല്‍കൂ. അതിനു വേണ്ടി ആദ്യം സമ്പാദ്യത്തിന്‍റെ സ്റ്റോക്ക് വര്‍ദ്ധിപ്പിക്കൂ. സൂര്യ കിരണങ്ങള്‍ നാലു വശത്തേക്കും പരക്കുന്നതു പോലെ നിങ്ങള്‍ മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍റെ സ്റ്റേജിലിരുന്ന് ശക്തികളുടെയും വിശേഷതകളുടെയും കിരണങ്ങള്‍ നാലുഭാഗത്തേക്കും പരക്കുന്ന അനുഭവം നല്‍കൂ

ജ്വാലാ സ്വരൂപമാകുന്നതിനുള്ള മുഖ്യവും സഹജവുമായ പുരുഷാര്‍ത്ഥംസദാ ലഹരിയിലിരിക്കണംഇപ്പോള്‍ വീട്ടിലേക്ക് മടങ്ങണം, എല്ലാവരെയും കൂടെ കൊണ്ടു പോകണം.   സ്മൃതിയിലൂടെ സര്‍വ്വ സംബന്ധങ്ങള്‍ക്കും സര്‍വ്വ പ്രകൃതിയുടെ ആകര്‍ഷണങ്ങള്‍ക്കും ഉപരിയാകും അതായത് സാക്ഷിയാകുംസാക്ഷിയാകുന്നതിലൂടെ സഹജമായി ബാബയുടെ കൂട്ടുകാരും ബാപ് സമാനുമായി തീരും. ജ്വാലാ സ്വരൂപ ഓര്‍മ്മ അതായത് ലൈറ്റ് ഹൗസ്സ് മൈറ്റ് ഹൗസ്സ് സ്ഥിതിയെ മനസ്സിലാക്കി പുരുഷാര്‍ത്ഥത്തിലിരിക്കൂ. വിശേഷ ജ്ഞാന സ്വരൂപ അനുഭവിയായി മാറി ശക്തിശാലിയാകൂ. നിങ്ങള്‍ ശ്രേഷ്ഠ ആത്മാക്കളുടെ ശ്രേഷ്ഠ വൃത്തിയിലൂടെ, മംഗള വൃത്തിയിലൂടെ, ശക്തിശാലി അന്തരീക്ഷത്തിലൂടെ അനേകം പിടക്കുന്ന, അലയുന്ന, നിലവിളിക്കുന്ന ആത്മാക്കള്‍ക്ക് ആനന്ദത്തിന്‍റെയും ശാന്തിയുടെയും ശക്തിയുടെയും  അനുഭൂതി ഉണ്ടാകുന്നു  . അഗ്നിയിലേക്കിടുന്ന ഒരു വസ്തുവിന്‍റെ നാമ രൂപ ഗുണങ്ങള്‍ മാറി പോകുന്നതു പോലെ, ബാബയുടെ ഓര്‍മ്മയാകുന്ന പ്രേമത്തിന്‍റെ അഗ്നിയില്‍ വീണു പോകുന്നവര്‍ സ്വയം പരിവര്‍ത്തനപ്പെടുന്നു. മനുഷ്യരില്‍ നിന്നും ബ്രാഹ്മണരും, ബ്രാഹ്മണരില്‍ നിന്നും ഫരിസ്ഥയും, ഫരിസ്ഥയില്‍ നിന്നും ദേവതയുമാകുന്നു. ഏതുപോലെ മണ്ണു കുഴച്ച് അച്ചിലിട്ട് തീയിലിടുമ്പോള്‍ അത് ഇഷ്ടികയായി മാറുന്നുവോ അതുപോലെ നിങ്ങളും പരിവര്‍ത്തനപ്പെടുന്നു. അതുകൊണ്ടാണ് ഓര്‍മ്മയെ ജ്വാലാ രൂപമെന്നു പറയുന്നത്. സേവാധാരിയാണ്, സ്നേഹിയാണ്, ഒരു ബലം ഒരു വിശ്വാസമുള്ളവരാണ്ഇതെല്ലാം ശരി തന്നെ, പക്ഷെ മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍റെ സ്റ്റേജെന്നാല്‍ ലൈറ്റ് മൈറ്റ് ഹൗസ്സിന്‍റെ സ്റ്റേജാണ്. സ്റ്റേജിലേക്കു വരൂ, നിങ്ങളുടെ ഓര്‍മ്മ ജ്വാലാ രൂപമാകട്ടെ, അപ്പോള്‍ എല്ലാവരും ഈയാംപാറ്റക്കു സമാനം നിങ്ങള്‍ക്കു ചുറ്റും ഭ്രമണം ചെയ്യുവാന്‍ തുടങ്ങും. ജ്വാലാ സ്വരൂപമാകുന്നതിനു വേണ്ടി മനസ്സിനും ബുദ്ധിക്കും രണ്ടിനും ഒന്ന് ശക്തിശാലിയായ ബ്രേക്കുണ്ടായിരിക്കണം, രണ്ട് പരിവര്‍ത്തനപ്പെടുന്നതിനുള്ള ശക്തിയുണ്ടായിരിക്കണം. ഇതില്‍ ബുദ്ധിയുടെ ശക്തിയോ മറ്റേതെങ്കിലും ശക്തിയോ പാഴാകുന്നില്ല മറിച്ച് സംഭരിക്കപ്പെടുകയാണ്. എത്രമാത്രം സംഭരിക്കപ്പെടുന്നുവോ അത്രയും തിരിച്ചറിയുവാനുള്ള ശക്തിയും തീരുമാനമെടുക്കുവാനുള്ള ശക്തിയും വര്‍ദ്ധിക്കുന്നു. അതിനു വേണ്ടി സങ്കല്പങ്ങളുടെ വിസ്ഥാരത്തെ നിര്‍ത്തി പൊയ്ക്കൊണ്ടിരിക്കൂ അതായത് ഉള്‍വലിയുവാനുള്ള ശക്തി ധാരണ ചെയ്യൂ. ഏതൊരു കാര്യം ചെയ്യുമ്പോഴും ഇടയ്ക്കിടക്ക് സങ്കല്പങ്ങളുടെ ട്രാഫിക്കിനെ സ്റ്റോപ്പ് ചെയ്യൂ. ഒരു മിനിറ്റ് നേരത്തേക്കെങ്കിലും മനസ്സിന്‍റെ സങ്കല്പങ്ങളെ, ശരീരം കൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന കര്‍മ്മത്തെ  നിര്‍ത്തിവച്ച് പ്രാകടീസ് ചെയ്യൂ. അപ്പോള്‍ ബിന്ദു രൂപത്തിന്‍റെ ശക്തിശാലിയായ സ്റ്റേജില്‍ സ്ഥിതി ചെയ്യുവാന്‍ സാധിക്കും. അവ്യക്ത രൂപത്തില്‍ കാര്യങ്ങള്‍ ചെയ്യുക എളുപ്പമാകുന്നതു പോലെ ബിന്ദു രൂപ സ്ഥിതിയും സഹജമായികൊണ്ടിരിക്കും. കീടാണുക്കളെ കൊല്ലുന്നതിനു വേണ്ടി ഡോക്ടര്‍മാര്‍ വൈദ്യുത തരംഗങ്ങള്‍ ശരീരത്തിലേക്കു വിടാറുണ്ട്, അതുപോലെ ഓര്‍മ്മയുടെ ശക്തിശാലിയായ കിരണങ്ങള്‍ ഒരു സെക്കന്‍റുകൊണ്ട് അനേകം വികര്‍മ്മങ്ങളാകുന്ന കീടാണുക്കളെ ഭസ്മമാക്കുന്നു. കീടാണുക്കള്‍ നശിച്ചാല്‍ സ്വയത്തെ ഭാര രഹിതരെന്നും ശക്തിശാലിയെന്നും അനുഭവം ചെയ്യും. നിരന്തര സഹജ യോഗികളാണല്ലോ, ഇനി ഓര്‍മ്മയുടെ സ്റ്റേജിനെ ഇടയ്ക്കിടക്ക് ശക്തിശാലിയാക്കുന്നതിനു ശ്രദ്ധയാകുന്ന ഫോഴ്സ് നിറച്ചുകൊണ്ടിരുന്നാല്‍ മതി. പവിത്രതയുടെ ധാരണ സമ്പൂര്‍ണ്ണ രൂപമാകുമ്പോള്‍ നിങ്ങളുടെ ശ്രേഷ്ഠ സങ്കല്പ ശക്തി പ്രേമത്തിന്‍റെ അഗ്നിയില്‍ പ്രജ്വലിക്കപ്പെടും. അഗ്നിയില്‍ എല്ലാ അഴുക്കുകളും ഭസ്മമാകും. പിന്നെ എന്താണോ ചിന്തിക്കുന്നത് അത് നടക്കും. വിഹംഗ മാര്‍ഗ്ഗത്തിലുള്ള സേവനം സ്വാഭാവികമായും നടക്കും. ദേവിമാരുടെ ഓര്‍മ്മചിഹ്നത്തില്‍ കാണിക്കാറുണ്ട് അഗ്നിജ്വാലകള്‍ കൊണ്ട് അസുരന്മാരെ ഭസ്മമാക്കിയെന്ന്. അസുരനെയല്ല, ആസൂരീയ ശക്തികളെയാണ് നശിപ്പിച്ചത്. അത് സമയത്തെ കാര്യമാണ്. ഇപ്പോള്‍ ജ്വാലാമുഖിയായി മാറി ആസൂരീയ സംസ്ക്കാരങ്ങളെ, സ്വഭാവങ്ങളെ ഭസ്മമാക്കൂ. പ്രകൃതിയിലും ആത്മാക്കളിലുമുള്ള തമോഗുണത്തെ ഭസ്മമാക്കുന്നവരാകൂ. ഇത് വലിയൊരു ജോലിയാണ്. സ്പീഡില്‍ ചെയ്താലേ തീരൂ. ഏതൊരു കണക്കും, അത് ജന്മത്തിലേതാകാം, കഴിഞ്ഞ ജന്മത്തിലേതാകാം, പ്രേമത്തോടെയുള്ള അഗ്നി സ്വരൂപ സ്ഥിതിയില്ലാതെ ഭസ്മമാകില്ല. സദാ അഗ്നി സ്വരൂപ സ്ഥിതി അതായത് ജ്വാലാ രൂപത്തിന്‍റെ ശക്തിശാലി ഓര്‍മ്മ, ബീജരൂപ, ലൈറ്റ് ഹൗസ്സ്, മൈറ്റ് ഹൗസ്സ് സ്ഥിതിയില്‍ പഴയ കണക്കുകള്‍ ഭസ്മമാകും. സ്വയം സ്വയത്തെ ഡബിള്‍ ഭാര രഹിതരെന്നു അനുഭവം ചെയ്യും. ശക്തിശാലി ജ്വാലാ സ്വരൂപത്തിന്‍റെ ഓര്‍മ്മയുണ്ടാകണമെങ്കില്‍ ഓര്‍മ്മയുടെ കണ്ണി സദാ ചേര്‍ന്നിരിക്കണം. അടിക്കടി കണ്ണി പൊട്ടി പൊയ്ക്കൊണ്ടിരുന്നാല്‍ അത് ചേര്‍ക്കുവാന്‍ സമയമെടുക്കും കൂടാതെ ബുദ്ധിമുട്ടും കാരണം ശക്തിശാലിയാകുന്നതിനു പകരം ദുര്‍ബ്ബലരായി തീരും. ഓര്‍മ്മയെ ശക്തിശാലിയാക്കുന്നതിനു വേണ്ടി വിസ്താരത്തിലേക്കു പോകുമ്പോഴും സാരത്തിന്‍റെ സ്ഥിതി അഭ്യസിക്കുന്നതില്‍ കുറവു വരരുത്വിസ്താരത്തില്‍ സാരത്തെ മറക്കരുത്. കഴിക്കൂ, കുടിക്കൂ, സേവനം ചെയ്യൂ പക്ഷെ വേറിട്ടിരിക്കുവാന്‍ മറക്കരുത്. സാധന എന്നാല്‍ ശക്തിശാലി ഓര്‍മ്മ. നിരന്തര ഓര്‍മ്മയോടൊപ്പം ഹൃദയത്തിന്‍റെ സംബന്ധം. വെറുതെ യോഗത്തിലിരുന്നാല്‍ സാധന എന്നു പറയില്ല. ശരീരത്തെ ഇരുത്തുന്നതു പോലെ ഹൃദയത്തെയും മനസ്സിനെയും ബുദ്ധിയെയും ഒരു ബാബയിലേക്ക്, ബാബയോടൊപ്പം ഇരുത്തണം. അങ്ങനെയുള്ള ഏകാഗ്രതയുടെ ജ്വാലയെ ജ്വലിപ്പിക്കണം. ഓര്‍മ്മയുടെ യാത്ര സഹജമായിരിക്കണം, ശക്തിശാലിയുമായിരിക്കണം. ശക്തിശാലിയായ ഓര്‍മ്മ ഒരേ സമയം ഡബിള്‍ അനുഭവം നല്‍കും. ഒരു വശത്ത് ഓര്‍മ്മ അഗ്നിയായി മാറി ഭസ്മീകരിക്കുന്ന പണി ചെയ്തുകൊണ്ടിരിക്കും, പരിവര്‍ത്തന കാര്യം ചെയ്തുകൊണ്ടിരിക്കും, മറുവശത്ത് സന്തോഷത്തിന്‍റെയും ഭാരരാഹിത്യത്തിന്‍റെയും അനുഭവം തരും. ഇപ്രകാരം വിധിപൂര്‍വ്വമുള്ള ഓര്‍മ്മയെയാണ് യഥാര്‍ത്ഥവും ശക്തിശാലിയുമായ ഓര്‍മ്മയെന്നു പറയുന്നത്.              

വരദാനം:- സ്നേഹത്തിന്‍റെ ലിഫ്റ്റിലൂടെ പറക്കുന്ന കലയുടെ അനുഭവം ചെയ്യുന്ന അവിനാശി സ്നേഹിയായി ഭവിക്കൂ.

പരിശ്രമ മുക്തമാകുന്നതിനു വേണ്ടി ബാബയുടെ സ്നേഹിയാകൂ. അവിനാശിയായ സ്നേഹം അവിനാശിയായ ലിഫ്റ്റായി മാറി പറക്കുന്ന കലയുടെ അനുഭവം നല്‍കും. പക്ഷെ സ്നേഹത്തില്‍ അലസതയുണ്ടെങ്കില്‍ ബാബയില്‍ നിന്നും കറന്‍റ് ലഭിക്കില്ല, അതോടെ ലിഫ്റ്റ് പ്രവര്‍ത്തിക്കാതെയാകും. കറന്‍റ് പോകുമ്പോള്‍, കണക്ഷന്‍ വിച്ഛേദിക്കപ്പെടുമ്പോള്‍ ലിഫ്റ്റിലൂടെയുള്ള സുഖത്തിന്‍റെ അനുഭൂതി നഷ്ടപ്പെടും. സ്നേഹം കുറവാണെങ്കില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും, അതുകൊണ്ട് അവിനാശിയായ സ്നേഹിയായി മാറൂ.

സ്ലോഗന്‍ശുഭ സങ്കല്പവും ദിവ്യ ബുദ്ധിയുമാകുന്ന യന്ത്രത്തിലൂടെ തീവ്രഗതിയുടെ വിമാനം നിറച്ചുകൊണ്ടേയിരിക്കൂ

Scroll to Top