പരചിന്തനത്തിലൂടെയും പരദര്‍ശനത്തിലൂടെയുമുണ്ടാകുന്ന നഷ്ടങ്ങള്‍

Date : Rev. 24-12-2017 / AV 13-04-1983

അവ്യക്തബാപ്ദാദ  മധുബന്‍

എല്ലാ ശ്രേഷ്ഠ ആത്മാക്കളും സംഗമയുഗത്തിലെ വജ്രസമാനം ശ്രേഷ്ഠമായ മേള ആഘോഷിക്കുവാന്‍ വന്നിരിക്കുകയാണ്, അതായത് വജ്രസമാനം അമൂല്യമയ ജീവിതത്തിന്‍റെ നിരന്തര അനുഭവം ചെയ്യുന്ന വിശേഷ സാധനം വീണ്ടും സ്മൃതിസ്വരൂപത്തിലേക്ക് അഥവാ സമര്‍ത്ഥസ്വരൂപത്തിലേക്ക് കൊണ്ടു വരികയാണ്. ബാബയില്‍ നിന്നും, തന്‍റെ പരിവാരത്തില്‍ നിന്നും, വരദാനി ഭൂമിയില്‍ നിന്നും അതിന്‍റെ  അനുഭവം പ്രാപ്തമാക്കുന്നതിനു വേണ്ടി വന്നിരിക്കുകയാണ്. വജ്രസമാന ജീവിതം ജനിച്ചപ്പോഴേ കിട്ടി, പക്ഷെ വജ്രം സദാ തിളങ്ങിക്കൊണ്ടിരിക്കണം, ഒരു പ്രകാരത്തിലുമുള്ള പൊടിയോ കറയോ പിടിക്കരുത്, അതിനുവേണ്ടി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പോളിഷ് ചെയ്യിപ്പിക്കുന്നതിനു വേണ്ടിയാണ് വരുന്നത്. അതിനുവേണ്ടിയല്ലേ വരുന്നത്? ബാപ്ദാദ തന്‍റെ വജ്രസമാനരായ കുട്ടികളെ കണ്ട് ഹര്‍ഷിതനാകുകയാണ്, കൂടാതെ ഏതെങ്കിലും കുട്ടിക്ക് പൊടിയുടെ പ്രഭാവമുണ്ടാകുന്നുണ്ടോ അഥവാ കൂട്ടുകെട്ടിന്‍റെ നിറം പിടിക്കുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കുന്നുമുണ്ട്. പല കുട്ടികള്‍ക്കും ചെറുതും വലുതുമായ കറ പിടിക്കുന്നുണ്ട്. ഏതു കൂട്ടുകെട്ടാണ് കറ പിടിപ്പിക്കുന്നത്. അതിനു മൂല കാരണങ്ങള്‍ രണ്ടാണ്, അഥവാ മുഖ്യമായ രണ്ടു കാര്യങ്ങളുണ്ട്

ഒന്ന്പരചിന്തനം, രണ്ട്പരദര്‍ശനം. പരചിന്തനത്തില്‍ വ്യര്‍ത്ഥചിന്തനവും വരുന്നു. രണ്ടു കാര്യങ്ങള്‍ കൂട്ടുകെട്ടിന്‍റെ നിറത്തില്‍ സ്വച്ഛമായ വജ്രത്തെ കറയുള്ളതാക്കി മാറ്റുന്നു. പരദര്‍ശനത്തിന്‍റെയും പരചിന്തനത്തിന്‍റെയും കാര്യങ്ങള്‍ കല്പം മുന്‍പത്തെ ഓര്‍മ്മചിഹ്നത്തില്‍ രാമായണ കഥയായി എഴുതിയിട്ടുണ്ട്. കുട്ടികള്‍ ഗീതാജ്ഞാനം മറന്നു പോകുന്നു. ഗീതാജ്ഞാനമെന്നാല്‍ സ്വചിന്തനം, സ്വദര്‍ശന ചക്രധാരിയാവുക, നഷ്ടോമോഹ സ്മൃതി സ്വരൂപമായി മാറുക. ഗീതാജ്ഞാന സാരം മറക്കുന്നതു കാരണം രാമായണ കഥ പ്രാക്ടിക്കലാക്കുന്നു. മര്യാദയുടെ രേഖക്കു പുറത്തേക്കു വരുന്നവര്‍ സീതയായി മാറുന്നു. സീതക്ക് രണ്ടു രൂപങ്ങള്‍ കാണിച്ചിട്ടുണ്ട്ഒന്ന് സദാ കൂടെ കഴിയുന്ന രൂപം, രണ്ട് ശോകവാടികയില്‍ കഴിയുന്ന രൂപം. സംഗദോഷത്തില്‍ പെട്ട് ശോകവാടികയിലെ സീതയായി മാറുന്നു. അതില്‍ ഒരു രൂപം പരാതികള്‍ പറയുന്ന രൂപവും മറ്റേത് ഓര്‍മ്മയിലിരിക്കുന്ന രൂപവുമാണ്. പരാതികള്‍ പറയുന്ന രൂപത്തിലേക്കു വരുമ്പോള്‍ ആദ്യസ്ഥിതിയില്‍ നിന്നും രണ്ടാമത്തെ സ്ഥിതിയിലേയ്ക്ക് വരുന്നു. അതുകൊണ്ട് സദാ കറയില്ലാത്ത സത്യമായ രത്നമായി, തിളങ്ങുന്ന രത്നമായി, അമൂല്യ രത്നമായി മാറൂ. രണ്ടു കാര്യങ്ങളില്‍ നിന്നും ദൂരെയാണെങ്കില്‍ പൊടിയും പിടിക്കില്ല, കറയും പിടിക്കില്ല. ആഗ്രഹിക്കുന്നില്ല പക്ഷെ ചെയ്തു പോകുന്നു, കാര്യങ്ങളൊക്കെ വളരെ രമണീകമായിട്ടാണ് പറയുന്നത്. അതിനെക്കുറിച്ച് കേള്‍പ്പിക്കുവാന്‍ പോയാല്‍ തന്നെ നീണ്ടതും പരന്നതുമായ ശാസ്ത്രങ്ങളായി മാറും. ഇതിനൊക്കെ  കാരണമെന്താണ്? സ്വന്തം ദുര്‍ബ്ബലത. തന്‍റെ ദുര്‍ബ്ബലതയ്ക്ക് വെള്ള പൂശി അത് ഒളിപ്പിക്കുന്നതിനു വേണ്ടി മറ്റുള്ളവരുടെ കാരണങ്ങളെ കഥകളാക്കി അത് നീട്ടി പരത്തിയെടുക്കുന്നു. ഇവിടെ നിന്നാണ് പരദര്‍ശനവും പരചിന്തനവും ആരംഭിക്കുന്നത്. അതുകൊണ്ട് വിശേഷ മൂലാധാരത്തെ, മൂല ബീജത്തെ സമാപ്തമാക്കൂ. അങ്ങനെ വിട നല്‍കുന്ന സമാരോഹം ആഘോഷിക്കൂ. മേളയില്‍ സമാരോഹം ആഘോഷിക്കാറില്ലേ. സമാരോഹം ആഘോഷിക്കുന്നതിനെയാണ് മിലനം അഥവാ ബാപ്സമാന്‍ ആകുക എന്നു പറയുന്നത്. ശരി. സ്വന്തം മഹിമയൊക്കെ ധാരാളം കേട്ടല്ലോ. മഹിമയില്‍ പോലും കുറവുകളൊന്നും അവശേഷിച്ചിട്ടില്ല, കാരണം എന്താണോ ബാബയുടെ മഹിമ അതാണ് കുട്ടികളുടെയും  മഹിമ. ബാപ്ദാദയുടെ വിശേഷ സ്നേഹം ഇതാണ്ഓരോ കുട്ടിയും ബാപ്സമാന്‍ സമ്പന്നനായി തീരണം. ഇപ്പോള്‍ റിസള്‍ട്ട് പുറത്തു വിട്ടിട്ടില്ല. ആരൊക്കെ ആകുവാന്‍ ആഗ്രഹിക്കുന്നുവോ, ഏതു റാങ്കില്‍ വരുവാന്‍ ആഗ്രഹിക്കുന്നുവോ, ഇപ്പോള്‍ അങ്ങനെയാകുവാനുള്ള ഇടയുണ്ട്, അതുകൊണ്ട് പറക്കുന്ന കലയില്‍ പുരുഷാര്‍ത്ഥം ചെയ്യൂ. കറയറ്റ നമ്പര്‍ വണ്‍ തിളങ്ങുന്ന വജ്രമായി മാറൂ. മനസ്സിലായോ എന്തു ചെയ്യണമെന്ന്മധുബനില്‍ പോയി വന്നു, വളരെയധികം ആഘോഷിച്ചു എന്നു വെറുതെ ചെന്ന് കേള്‍പ്പിച്ചാല്‍ പോരാ, അങ്ങനെ പരിവര്‍ത്തനപ്പെട്ട് വന്നിരിക്കുന്നുവെന്ന് പറയണം. സംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടായികൊണ്ടിരിക്കുന്ന സ്ഥിതിക്ക് പുരുഷാര്‍ത്ഥത്തിന്‍റെ വിധിയിലും വൃദ്ധി കൊണ്ടു വരൂ. ശരി.

ഇപ്രകാരമുള്ള സദാ പറക്കുന്ന കലയിലെ പുരുഷാര്‍ത്ഥികള്‍ക്ക്, സര്‍വ്വ വ്യക്ത സംഗങ്ങളില്‍ നിന്നും ദൂരെ കഴിയുന്നവര്‍ക്ക്, ഒരേയൊരു സമ്പൂര്‍ണ്ണതയുടെ നിറത്തില്‍ നിറം പിടിച്ചിരിക്കുന്ന ആത്മാക്കള്‍ക്ക്, സമയത്തിനു മുന്‍പായി സ്വയത്തെ സമ്പന്നമാക്കുന്ന, പ്രാപ്തി സ്വരൂപ വിശേഷ ആത്മാക്കള്‍ക്ക്, ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.    

പാര്‍ട്ടികളുമായി കൂടിക്കാഴ്ച

 1) സര്‍വ്വ സംബന്ധങ്ങളില്‍ ബാബയെ തന്‍റെ സ്വന്തമാക്കിയോ? ഒരു സംബന്ധത്തിലും ഇപ്പോള്‍ മോഹമില്ലല്ലോ, കാരണം ഏതെങ്കിലും ഒരു സംബന്ധത്തിലാണെങ്കില്‍ പോലും ബാബയുമായി ചേര്‍ന്നിട്ടില്ലെങ്കില്‍, നഷ്ടോമോഹ സ്മൃതി സ്വരൂപരാകുക സാദ്ധ്യമല്ല. ബുദ്ധി അലഞ്ഞുകൊണ്ടിരിക്കും. ഇരുന്നത് ബാബയെ ഓര്‍മ്മിക്കുവാനാണ് പക്ഷെ ഓര്‍മ്മ വന്നത് പുത്രനും പൗത്രനുമൊക്കെയാണ്. ആരിലാണോ മോഹമുള്ളത് അയാളായിരിക്കും ഓര്‍മ്മയില്‍ വരിക. ചിലര്‍ക്ക് പൈസയിലാണ് മോഹം, ചിലര്‍ക്ക് ആഭരണത്തില്‍, ചിലര്‍ക്ക് ചില സംബന്ധങ്ങളോടാണ്എവിടെയായിരുന്നാലും ശരി അവിടേക്കായിരിക്കും ബുദ്ധി പോവുക. അടിക്കടി ബുദ്ധി അങ്ങോട്ട് പോയാല്‍ ഏകരസമായിരിക്കുക സാദ്ധ്യമല്ല. അരകല്പം അലഞ്ഞലഞ്ഞ് അവസ്ഥ എന്തായി, കണ്ടല്ലോ അല്ലേ? എല്ലാം നഷ്ടപ്പെടുത്തി. ശരീരം പോയി, മനസ്സിന്‍റെ സുഖവും ശാന്തിയും പോയി, ധനവും പോയി. സത്യയുഗത്തില്‍ എത്ര ധനമുണ്ടായിരുന്നു, സ്വര്‍ണ്ണ കൊട്ടാരങ്ങളില്‍ താമസിച്ചിരുന്നു, ഇപ്പോള്‍ ഇഷ്ടിക കെട്ടിടത്തിലാണ്, കല്ലിന്‍റെ വീട്ടിലാണ് താമസം, അപ്പോള്‍ എല്ലാം നഷ്ടപ്പെടുത്തിയില്ലേഇനിയെങ്കിലും അലച്ചില്‍ അവസാനിപ്പിക്കൂ. ഒരേ ഒരു ബാബ രണ്ടാമതാരുമില്ലമനസ്സില്‍ പാട്ടു പാടികൊണ്ടിരിക്കൂ. ഒരിക്കലും ഇങ്ങനെ പറയരുത്ഇയാള്‍ക്ക് ഒരു മാറ്റവും ഇല്ലല്ലോ, ഇത് നടക്കുന്നേയില്ലല്ലോ, എങ്ങനെ നടക്കും, എപ്പോള്‍ നടക്കും….. ഭാരങ്ങളില്‍ നിന്നെല്ലാം ഭാരരഹിതരായിരിക്കൂ. ഭാവനയൊക്കെ കൊള്ളാംഇത് നടന്നെങ്കില്‍, ഇവരുടെ അസുഖം മാറിയെങ്കില്‍, ഇതൊന്നും പറഞ്ഞതുകൊണ്ട് നടക്കില്ലല്ലോ! ഇതൊക്കെ പറയുന്നതിനു പകരം സ്വയം ഭാരരഹിതരായി പറക്കുന്ന കലയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ, അപ്പോള്‍ അവര്‍ക്കും ശക്തി ലഭിക്കും. ചിന്തിക്കലും പറയലുമൊക്കെ വ്യര്‍ത്ഥമാണ്. മാതാക്കള്‍ പറയും എന്‍റെ ഭര്‍ത്താവ് സുഖം പ്രാപിക്കണം, കുട്ടിയുടെ കാര്യങ്ങള്‍ നടക്കണം, കച്ചവടം നന്നായി നടക്കണംഇതു തന്നെ ചിന്തിക്കുന്നു, പറയുന്നു. പക്ഷെ ആഗ്രഹങ്ങളൊക്കെ നടക്കണമെങ്കില്‍ ആദ്യം സ്വയം ഭാരരഹിതരായി ബാബയില്‍ നിന്നും ശക്തി എടുക്കണം. അതിനു വേണ്ടി ബുദ്ധിയാകുന്ന പാത്രം ഒഴിഞ്ഞിരിക്കണം. എന്തു സംഭവിക്കും, എങ്ങനെ സംഭവിക്കും, ഇപ്പോള്‍ സംഭവിച്ചിട്ടേയില്ലല്ലോ, ഇതില്‍ നിന്നെല്ലാം മുക്തമാകൂ. എല്ലാവരുടെയും മംഗളം ആഗ്രഹിക്കുന്നു എങ്കില്‍ സ്വയം ശക്തിരൂപമായി മാറി സര്‍വ്വശക്തിമാന്‍റെ കൂട്ടുകാരായി മാറി ശുഭ ഭാവന പുലര്‍ത്തി പൊയ്ക്കൊണ്ടിരിക്കൂ. ചിന്തനവും വേണ്ട ചിന്തയും വേണ്ട. ബന്ധനത്തില്‍ പോയി കുടുങ്ങല്ലേ. ബന്ധനമുണ്ടെങ്കില്‍ അത് മുറിക്കുവാനുള്ള മാര്‍ഗ്ഗമാണ് ഓര്‍മ്മ. പറഞ്ഞതു കൊണ്ട് പോവില്ല. സ്വയത്തെ വിടീക്കൂ അപ്പോള്‍ വിട്ടു പൊയ്ക്കൊള്ളും.

2) സംഗമയുഗത്തിലെ സര്‍വ്വ ഖജനാവുകളും പ്രാപ്തമായോ? ഒരിക്കലും സ്വയത്തില്‍ ഏതെങ്കിലും ഖജനാവിന്‍റെ കുറവുള്ളതായി തോന്നാറില്ലല്ലോ? കാരണം കുറവു തോന്നേണ്ട സമയമൊക്കെ കഴിഞ്ഞു പോയി. ഇപ്പോള്‍ നിറയേണ്ട സമയമാണ്. ഖജനാവു കിട്ടി എന്ന അനുഭവം ഉണ്ടാകുന്നതും ഇപ്പോളാണ്. അപ്രാപ്തിയില്‍ നിന്നും പ്രാപ്തി ഉണ്ടായെങ്കില്‍ അതിന്‍റെ ലഹരിയുണ്ടാകും. അപ്പോള്‍ നിറവുള്ള ആത്മാക്കളായില്ലേ! ഇങ്ങനെ പറയാറില്ലല്ലോസര്‍വ്വശക്തികള്‍ ഉണ്ട് പക്ഷെ സഹനശക്തിയില്ല, ശാന്തിയുടെ ശക്തിയില്ല. ചെറിയ ക്രോധവും ആവേശവുമൊക്കെ ഉണ്ടാവാറുണ്ട്. നിറഞ്ഞിരിക്കുന്നിടത്ത് മറ്റൊന്നിന്ന് വന്നിരിക്കാനാവില്ല. മായയുടെ ഇളക്കങ്ങള്‍ വരുന്നുണ്ടെങ്കില്‍ ഒഴിഞ്ഞിരിക്കുകയാണ്, എത്രമാത്രം നിറയുന്നുവോ അത്രയും ഇളക്കങ്ങള്‍ കുറയും. ക്രോധം, മോഹം……. എല്ലാത്തിനും വിട കൊടുത്തില്ലേ അതോ ശത്രുവിനെയും വിരുന്നുകാരനാക്കി മാറ്റിയിരിക്കുകയാണോ. വിരുന്നുകാരന്‍ ബലപ്രയോഗത്താല്‍ അകത്തു കടക്കുന്നത് അലസതയുള്ളപ്പോളാണ്. ലോക്ക് ശക്തിശാലിയാണെങ്കില്‍ ശത്രു അകത്ത് കടക്കില്ല.. ഇന്നത്തെക്കാലത്ത് സുരക്ഷിതരായിരിക്കുവാന്‍ ഗുപ്തമായിട്ടുള്ള ലോക്ക് ഉപയോഗിക്കാറുണ്ട്. ഇവിടെയും ഡബിള്‍ ലോക്കുണ്ട്. ഓര്‍മ്മയും സേവനവും. – ഇതാണ് ഡബിള്‍ ലോക്ക്. ഇതിലൂടെ സുരക്ഷിതരായിരിക്കും. ഡബിള്‍ ലോക്കെന്നാല്‍ ഡബിള്‍ ബിസി. ബിസിയായിരിക്കുക എന്നാല്‍ സുരക്ഷിതരായിരിക്കുക. അടിക്കടി സ്മൃതിയില്‍ കഴിയണംഇതാണ് ലോക്കിടല്‍. ഞാന്‍ ബാബയുടേതു തന്നെയാണല്ലോ എന്നോര്‍ത്താല്‍ പോരാ, അടിക്കടി സ്മൃതി സ്വരൂപരാകണം. ബാബയുടേതു തന്നെയാണെങ്കില്‍ സ്മൃതി സ്വരൂപമാകണമല്ലോ, സന്തോഷം ഉണ്ടാകണമല്ലോ. അങ്ങനെയാണെങ്കില്‍ സമ്പത്ത് പ്രാപ്തമാകണമല്ലോ. ആണല്ലോ എന്ന അലസതയിലേക്കു വരല്ലേ, ഓരോ സെക്കന്‍റിലും സ്വയം നിറഞ്ഞിരിക്കുന്നതായി, സമര്‍ത്ഥതയുടെ അനുഭവം ചെയ്യണം. ഇതിനെ പറയാം സ്മൃതി സ്വരൂപം സോ സമര്‍ത്ഥ സ്വരൂപമെന്ന്. മായ യുദ്ധത്തിനു വരരുത്, നമസ്ക്കരിക്കുവാന്‍ വരണം.

3)എല്ലാവരും സ്വയത്തെ പൂജ്യ ആത്മാക്കളെന്നു അനുഭവം ചെയ്യുന്നുണ്ടോ? പൂജാരിയില്‍ നിന്നും പൂജ്യരായില്ലേ. പൂജ്യരെ സദാ ഉയര്‍ന്ന സ്ഥാനത്താണ് ഇരുത്തുക. പൂജക്കുള്ള മൂര്‍ത്തി ഒരിക്കലും താഴെ മണ്ണില്‍ വയ്ക്കാറില്ല. നിങ്ങള്‍ പൂജ്യ ആത്മാക്കള്‍ എവിടെയാണ് വസിക്കുന്നത്? മുകളിലാണ് വസിക്കുന്നത്. ഭക്തിയിലും പൂജ്യ ആത്മാക്കള്‍ക്ക് എത്ര ബഹുമാനമാണ് നല്‍കുന്നത്. ജഢമൂര്‍ത്തിക്ക് ഇത്രയും ബഹുമാനമെങ്കില്‍ നിങ്ങള്‍ക്ക് എത്രയായിരിക്കും. സ്വന്തം വില എത്രയെന്ന് അറിയാമോ? കാരണം ആര് എത്രമാത്രം സ്വന്തം വില അറിയുന്നുവോ അത്രയും മറ്റുള്ളവരും അവര്‍ക്ക് ബഹുമാനം നല്‍കും. സ്വയം ബഹുമാനിക്കുക എന്നാലര്‍ത്ഥം സ്വയത്തെ സദാ മഹാന്‍ ശ്രേഷ്ഠ ആത്മാവെന്ന് അനുഭവം ചെയ്യുക. ഒരിക്കലും മഹാന്‍ ആത്മാവില്‍ നിന്നും സാധാരണ ആത്മാവായി മാറാറില്ലല്ലോ അല്ലേ. പൂജ്യര്‍ സദാ പൂജ്യരായിരിക്കും. ഇന്ന് പൂജ്യര്‍ നാളെ പൂജ്യരല്ലഅങ്ങനെയല്ലല്ലോ. സദാ പൂജ്യന്‍ എന്നാല്‍ സദാ മഹാന്‍. സദാ വിശേഷപ്പെട്ടവര്‍. പല കുട്ടികളും ചിന്തിക്കുന്നത്ഞങ്ങള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് പക്ഷെ മറ്റുള്ളവര്‍ അതനുസരിച്ച് ഞങ്ങളെ ബഹുമാനിക്കുന്നില്ല. ഇതിന്‍റെ കാരണമെന്തായിരിക്കും? സദാ സ്വയം തന്‍റെ അന്തസ്സില്‍ ഇരിക്കുന്നില്ല. അന്തസ്സില്‍ ഇരിക്കുന്നവര്‍ ബഹുമാനം ആവശ്യപ്പെടാറില്ല. അവര്‍ക്കത് താനേ ലഭിച്ചുകൊണ്ടിരിക്കും. സദാ പൂജ്യനായിരിക്കാത്തവര്‍ക്ക് സദാ ബഹുമാനം ലഭിക്കില്ല. മൂര്‍ത്തി തന്‍റെ ഇരിപ്പിടം വിട്ടു പോവുകയാണെങ്കില്‍, അതുമല്ലെങ്കില്‍ മണ്ണിലിരിക്കുകയാണെങ്കില്‍ അതിന്‍റെ മൂല്യം എന്തായിരിക്കും? മൂര്‍ത്തി അമ്പലത്തില്‍ ഇരിക്കുകയാണെങ്കില്‍ എല്ലാവരും മഹാന്‍ രൂപത്തില്‍ കാണും. അതുകൊണ്ട് സദാ മഹാന്‍ സ്ഥാനത്ത്, അതായത് ഉയര്‍ന്ന സ്ഥിതിയിലിരിക്കൂ, താഴേക്ക് വരാതിരിക്കൂ. ഇന്നത്തെക്കാലത്ത് ലോകത്തില്‍ എന്തു വിശേഷതയാണ് കാണപ്പെടുന്നത്? കൊല്ലൂമരിക്കൂ വിശേഷതയല്ലേ കാണപ്പെടുന്നത്. ഇവിടെയും അതുപോലെ സെക്കന്‍റില്‍ മരിക്കണം. പതുക്കെ പതുക്കെ മരിക്കുന്നവരാകരുത്. ഇന്ന് മോഹം വിട്ടു, ഒരു മാസം കഴിഞ്ഞ് ക്രോധം വിടാം, ഒരു കൊല്ലം കഴിഞ്ഞ് മോഹം വിടാം …. അങ്ങനെയാകരുത്. ഒറ്റവെട്ടിനു മുറിയുന്നവരാകണം. എല്ലാവരും മര്‍ജീവ ഒറ്റവെട്ടിനു മുറിഞ്ഞു പോയവരാണോ അതോ ഇടയ്ക്ക് ജീവിച്ചു, ഇടയ്ക്ക് മരിച്ചു അങ്ങനെയാണോ, ചിലര്‍ ചിതയില്‍ നിന്നും എഴുന്നേറ്റ് നടക്കാറുണ്ട്, ഉണര്‍ന്നു പോകും. നിങ്ങളെല്ലാം ഒറ്റവെട്ടിനു മര്‍ജീവ ആയവരല്ലേ. ലൗകിക സംസാരത്തില്‍ ആളുകള്‍ അവരുടെ ശോ കാണിക്കാറുണ്ട്. അലൗകിക സംസാരത്തില്‍ നിങ്ങള്‍ നിങ്ങളുടെ ശോ ചെയ്യൂ. സദാ ശ്രേഷ്ഠം, സദാ പൂജ്യം, ഓരോ കര്‍മ്മത്തെക്കുറിച്ചും ഓരോ ഗുണത്തെക്കുറിച്ചും എല്ലാവരും നിങ്ങളുടെ കീര്‍ത്തനം പാടികൊണ്ടിരിക്കണം. കീര്‍ത്തനം എന്നാല്‍ തന്നെ കീര്‍ത്തി പാടലാണ്. അഥവാ സദാ ശ്രേഷ്ഠ കര്‍മ്മമാണ് ചെയ്യുന്നതെങ്കില്‍ കീര്‍ത്തിക്കു യോഗ്യമായതാണെങകില്‍  സദാ ലോകര്‍ നിങ്ങളുടെ കീര്‍ത്തനം പാടികൊണ്ടിരിക്കും. എവിടെയെങ്കിലും വഴക്കോ പ്രശ്നങ്ങളോ നടക്കുന്നുണ്ടെങ്കില്‍ അവിടെ ശാന്തിയുടെ ശക്തിയുടെ അത്ഭുതം കാണിക്കൂ. എല്ലാവരുടെയും ബുദ്ധിയിലേക്കു വരണംഇവിടം ശാന്തി കുണ്ഠമാണല്ലോ എന്ന്. ശാന്തി കുണ്ഠമായി മാറി ശാന്തിയുടെ ശക്തി പരത്തൂ. ഏതു പോലെ നാലുഭാഗത്തും തീപിടിച്ചാല്‍ അതിന്‍റെ ഒരു മൂലക്ക് ശീതളതയുടെ കുണ്ഠമുണ്ടെങ്കില്‍ എല്ലാവരും അങ്ങോട്ടേക്ക് ഓടും, അതുപോലെ ശാന്തി സ്വരൂപരായി ശാന്തി കുണ്ഠത്തിന്‍റെ അനുഭവം ചെയ്യിപ്പിക്കൂ. സമയത്ത് വാക്കുകള്‍കൊണ്ട് സേവനം ചെയ്യാനാവില്ല പക്ഷെ മനസ്സുകൊണ്ട് ശാന്തി കുണ്ഠത്തെ പ്രത്യക്ഷമാക്കാം. എവിടെയാണോ ശാന്തിസാഗരന്‍റെ കുട്ടികള്‍ വസിക്കുന്നത് അവിടം ശാന്തി കുണ്ഠമാകണം. വിനാശി യജ്ഞകുണ്ഠം അതിന്‍റെ നേര്‍ക്ക് എല്ലാവരെയും ആകര്‍ഷിക്കുന്നുവെങ്കില്‍, ശാന്തി കുണ്ഠം ആകര്‍ഷിക്കാതിരിക്കുമോ. എല്ലാവര്‍ക്കും വൈബ്രേഷന്‍ കിട്ടണംഇതു തന്നെ ശാന്തി കിട്ടുന്ന സ്ഥലം. അങ്ങനെയുള്ള വായുമണ്ഡലമുണ്ടാക്കൂ. എല്ലാവരും ചോദിച്ച് വരണംസഹോദരി അല്പം ശാന്തി തരൂ. അങ്ങനെയുള്ള സേവനം ചെയ്യൂ.    

സേവാധാരികളായ ടീച്ചര്‍മാരോട് :- ടീച്ചര്‍ എന്നാല്‍ സേവാധാരി. സേവാധാരിയെന്നാല്‍ ത്യാഗമൂര്‍ത്തി, തപസ്യാമൂര്‍ത്തി. എവിടെ ത്യാഗവും തപസ്സുമില്ല അവിടെ സഫലതയില്ല. ത്യാഗത്തിന്‍റെയും തപസ്സിന്‍റെയും സഹയോഗത്തിലൂടെ സേവനത്തില്‍ സദാ സഫലത ലഭിക്കും. തപസ്സെന്നാല്‍ ڇഒരു ബാബ രണ്ടാമതൊരാളില്ലڈ എന്നതു തന്നെയാണ്. ഇതാണ് നിരന്തര തപസ്യ. അതിനാല്‍ ആരെല്ലാമാണോ വന്നിരിക്കുന്നത്, അവര്‍ കുമാരിയായി കാണപ്പെടരുത്, എന്നാല്‍ തപസ്യാകുമാരിയായി കാണപ്പെടണം. ഏത് സ്ഥാനത്താണോ നിങ്ങള്‍ താമസിക്കുന്നത് അത് തപസ്യാകുണ്ഠമായി അനുഭവപ്പെടണം. നല്ല സ്ഥാനമാണ്, പവിത്രസ്ഥാനമാണ് എന്നത് ശരി തന്നെ, എന്നാല്‍ തപസ്യാകുണ്ഠമായി അനുഭവപ്പെടണം. തപസ്യാകുണ്ഠത്തില്‍ ആര് വന്നാലും അവര്‍ സ്വയം തപസ്വികളായി മാറും. അതിനാല്‍ തപസ്സിന്‍റെ പ്രായോഗിക സ്വരൂപത്തിലേയ്ക്ക് പോകൂ, അപ്പോള്‍ ജയാരവം ഉണ്ടാകും. തപസ്സിന്‍റെ മുന്നില്‍ തല കുനിക്കും. ബ്രഹ്മാകുമാര്‍/കുമാരിമാരുടെ മഹിമ ചെയ്യും, തപസ്വീ കുമാര്‍/കുമാരിമാരുടെ മുന്നില്‍ തല കുനിക്കും. തപസ്യാകുണ്ഠമാക്കിയിട്ട് നോക്കൂ, എത്ര ഈയാംപാറ്റകള്‍ താനേ വരുമെന്ന്. തപസ്യയാണ് ജ്യോതി, ജ്യോതിയില്‍ താനേ ഈയാംപാറ്റകള്‍ വരും. സേവാധാരിയാകാനുള്ള ഭാഗ്യമുണ്ടായി, ഇപ്പോള്‍ തപസ്വീകുമാരിയെന്ന പേരെടുക്കൂ. സദാ ശാന്തിയുടെ ദാനം നല്‍കുന്ന മഹാദാനി ആത്മാക്കളാകു. വര്‍ത്തമാനസമയത്ത് മനസ്സാ സേവനത്തില്‍ ബാപ്ദാദ വിശേഷ ശ്രദ്ധ നല്‍കുകയാണ്. വാചാ സേവനത്തിലൂടെ ഇത്രയും ശക്തിശാലിയായ ആത്മാക്കള്‍ പ്രത്യക്ഷമായി. വാചാ സേവനം നടന്നു കൊണ്ടിരിക്കും, എന്നാല്‍ ഇപ്പോള്‍ ശുദ്ധസങ്കല്പത്തിന്‍റെ കൂട്ടിച്ചേര്‍ക്കല്‍ സേവനത്തില്‍ വേണം. അതിനാല്‍ സ്വരൂപമായി മാറി സ്വരൂപമാക്കാനുള്ള സേവനം ചെയ്യൂ, ഇപ്പോള്‍ ഇതിന്‍റെ ആവശ്യകതയാണുള്ളത്. ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ വിഷയത്തിലുണ്ടാകണം, ഇതിലൂടെ പേര് പ്രശസ്തമാകും. അനുഭവീമൂര്‍ത്തിക്ക് അനുഭവം നല്‍കാന്‍ സാധിക്കും, ഇക്കാര്യത്തില്‍ വിശേഷശ്രദ്ധ നല്‍കൂ. ഇതിലൂടെ പരിശ്രമം കുറവും സഫലത കൂടുതലുമുണ്ടാകും. മനസ്സ് ഭൂമിയെ പരിവര്‍ത്തനപ്പെടുത്തും. സദാ ഇപ്രകാരം അഭിവൃദ്ധി ചെയ്തുകൊണ്ടിരിക്കൂ. ഇപ്പോള്‍ വൃദ്ധിക്കുള്ള വിധി ഇതാണ്. ശരി.

12 മണിക്ക് കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം 6 മണിക്ക് ബാപ്ദാദ സദ്ഗുരുദിനത്തിന്‍റെ സ്നേഹസ്മരണകള്‍ എല്ലാ കുട്ടികള്‍ക്കുമായി നല്കി

വൃക്ഷപതി ദശയുള്ള, ശ്രേഷ്ഠ ഭാഗ്യരേഖയുള്ള, എല്ലാ ശ്രേഷ്ഠ ആത്മാക്കള്‍ക്കും ഇന്നത്തെ വൃക്ഷപതി ദിവസത്തിന്‍റെ സ്നേഹസ്മരണകള്‍ നല്‍കുകയാണ്. വൃക്ഷപതിയായ ബാബ എല്ലാ കുട്ടികളുടെയും ശ്രേഷ്ഠ ഭാഗ്യം അനശ്വരമാക്കി മാറ്റി. അനശ്വര ഭാഗ്യത്തിലൂടെ സദാ സ്വയവും സമ്പന്നമായി കഴിയും മറ്റുള്ളവരെയും സമ്പന്നമാക്കിക്കൊണ്ടിരിക്കും. വൃക്ഷപതി ദിവസം എല്ലാ കുട്ടികളും ശിക്ഷണത്തില്‍ സമ്പന്നമാകേണ്ട വിശേഷ ഓര്‍മ്മദിവസമാണ്. പഠനത്തിന്‍റെ ഓര്‍മ്മദിവസത്തില്‍ ശിക്ഷകന്‍റെ രൂപത്തില്‍ ബാപ്ദാദ എല്ലാ കുട്ടികള്‍ക്കും എല്ലാ വിഷയത്തിലും സദാ പൂര്‍ണ്ണമായും പാസ്സാകാനുള്ള ലക്ഷ്യം വച്ച് ഓണേഴ്സില്‍ പാസ്സാകുന്നതിനും മറ്റുള്ളവരെ കൂടി അപ്രകാരം ഉത്സാഹത്തിലേയ്ക്കും ഉണര്‍വ്വിലേയ്ക്കും കൊണ്ടു വരുന്നതിനും ശിക്ഷകന്‍റെ രൂപത്തില്‍ ശിക്ഷണത്തില്‍ സമ്പന്നമാകുന്നതിനുള്ള സ്നേഹസ്മരണകള്‍ നല്‍കുകയാണ്. കൂടാതെ വൃക്ഷപതിയുടെ ഭാഗ്യരേഖ വരക്കുന്ന ഭാഗ്യവിധാതാവായ ബാബയുടെ രൂപത്തില്‍ ശ്രേഷ്ഠ ഭാഗ്യത്തിന്‍റെ ആശംസകള്‍ നല്‍കുകയാണ്. ശരി. സ്നേഹസ്മരണകളും നമസ്കാരവും.

വരദാനം :-  സ്വമാനത്തില്‍ സ്ഥിതി ചെയ്ത് ദേഹാഭിമാനത്തെ സമാപ്തമാക്കുന്ന അകാലസിംഹാസനസ്ഥരും അകാലമൂര്‍ത്തരുമായി ഭവിക്കൂ.

സംഗമയുഗത്തില്‍ ബാബയിലൂടെ അനേകം സ്വമാനങ്ങള്‍ പ്രാപ്തമായിട്ടുണ്ട്. ദിവസവും ഒരു സ്വമാനം സ്മൃതിയില്‍ വയ്ക്കുമെങ്കില്‍ സ്വമാനത്തിനു മുന്നില്‍ ദേഹാഭിമാനം വെളിച്ചത്തിനു മുന്നില്‍ ഇരുട്ടെന്ന പോലെ ഓടിയകലും. സമയവുമെടുക്കില്ല, പരിശ്രമവുമുണ്ടാകില്ല. നിങ്ങളുടെയടുത്ത് നേരിട്ട് പരമാത്മാ വെളിച്ചത്തിന്‍റെ കണക്ഷനുണ്ട്, കേവലം സ്മൃതിയുടെ സ്വിച്ച് നേരിട്ട് ലൈനിലൂടെ ഓണ്‍ ചെയ്യുമെങ്കില്‍ അത്രയും വെളിച്ചം വരും അതിലൂടെ സ്വയം വെളിച്ചത്തിലാകും, കൂടാതെ മറ്റുള്ളവര്‍ക്കായി ലൈറ്റ് ഹൗസ് ആയി മാറും. ആര് ഇപ്രകാരം സ്വമാനത്തില്‍ കഴിയുന്നു, അവരെയാണ് അകാലസിംഹാനസ്ഥര്‍, അകാലമൂര്‍ത്തികള്‍ എന്ന് വിളിക്കുന്നത്

സ്ലോഗന്‍ :- തന്‍റെ സ്ഥിതി ഉയര്‍ന്നതാക്കുമെങ്കില്‍ പരിതസ്ഥിതികള്‍ ചെറുതായി മാറും.

Scroll to Top