ഇന്ന് ബാപ്ദാദ സര്‍വ്വ പുരുഷാര്‍ത്ഥികളുടെ സഭ കാണുകയായിരുന്നു. പുരുഷാര്‍ത്ഥി എന്ന വാക്കില്‍ തന്നെ മുഴുവന്‍ ജ്ഞാനവും അടങ്ങിയിരിക്കുന്നു. പുരുഷാര്‍ത്ഥി = പുരുഷന്‍ + രഥി. ആരുടെ രഥിയാണ്? ആരുടെ പുരുഷനാണ്? ഈ പ്രകൃതിയുടെ അധികാരി അതായത് രഥത്തിന്‍റെ രഥി. ഈ ഒരു വാക്കിന്‍റെ അര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുമെങ്കില്‍ എന്തു സംഭവിക്കും? എല്ലാ ദുര്‍ബ്ബലതകളില്‍ നിന്നും സഹജമായി മറി കടന്നു പോകും. പുരുഷന്‍ പ്രകൃതിയുടെ അധികാരിയാണ് അല്ലേ, അതോ അധീനനാണോ ! രഥി രഥത്തെ നടത്തുന്നവനാണ് അല്ലാതെ രഥത്തിനു അധീനനായി നടക്കുന്നവനല്ല. അധികാരി സദാ സര്‍വ്വശക്തിമാനായ ബാബയുടെ സര്‍വ്വശക്തികളുടെയും അധികാരിയാണ്. സമ്പത്തിന്‍റെ അധികാരിയും അവകാശിയുമാണ്. സര്‍വ്വശക്തികളും ബാബയുടെ സമ്പത്താണ്, ആ സമ്പത്തിനു ഓരോ കുട്ടിയും അവകാശിയാണ്. ഈ സര്‍വ്വശക്തികളുടെ രാജ്യഭാഗ്യം ബാപ്ദാദ എല്ലാവര്‍ക്കും ജന്മസിദ്ധ അധികാര രൂപത്തില്‍ നല്‍കുന്നു. ജനിച്ചപ്പോള്‍ തന്നെ സര്‍വ്വശക്തികളുടെ സ്വരാജ്യം, അധികാരി സ്വരൂപത്തിന്‍റെ സ്മൃതി തിലകം, ബാബയുടെ സ്നേഹത്തില്‍ ലയിച്ചിരിക്കുന്ന സ്വരൂപത്തിന്‍റെ രൂപത്തില്‍ ഹൃദയ സിംഹാസനം – ഇതെല്ലാം എല്ലാവര്‍ക്കും ജനിച്ചപ്പോള്‍ തന്നെ നല്‍കി കഴിഞ്ഞു. ജനിച്ചപ്പോള്‍ തന്നെ വിശ്വമംഗള കാര്യത്തിന്‍റെ സേവന കിരീടം ഓരോ കുട്ടിക്കും നല്‍കിയിട്ടുണ്ട്. അപ്പോള്‍ ജന്മാവകാശമായ സിംഹാസനം, തിലകം, കിരീടം പിന്നെ രാജ്യം എന്നിവ എല്ലാവര്‍ക്കും പ്രാപ്തമായില്ലേ. ഇപ്രകാരം നാലു പ്രാപ്തികളുടെയും പ്രാപ്തി സ്വരൂപരായ ആത്മാക്കള്‍ ദുര്‍ബ്ബലരാകുമോ? എന്താ ഈ നാലു പ്രാപ്തികള്‍ സംരക്ഷിക്കുവാന്‍ അറിയില്ലേ? ഇടയ്ക്ക് തിലകം മാഞ്ഞു പോകുന്നു, ചിലപ്പോള്‍ സിംഹാസനം കൈവിട്ടു പോകുന്നു, ചിലപ്പോള്‍ കിരീടത്തിനു പകരം ശിരസ്സില്‍ ഭാരമെടുത്തു വയ്ക്കുന്നു, വ്യര്‍ത്ഥത്തിന്‍റെ കക്കകള്‍ നിറച്ച കുട്ട ശിരസ്സിലെടുത്തു വയ്ക്കുന്നു. പേര് സ്വരാജ്യം എന്നാണ് പക്ഷെ സ്വയം രാജാവാകുന്നതിനു പകരം അധീനനായ പ്രജയാകുന്നു. ഇങ്ങനെയുള്ള കളി എന്തിനാണ് കളിക്കുന്നത്? ഈ കളിയും കളിച്ചുകൊണ്ടിരുന്നാല്‍ സദാ കാലത്തെ രാജ്യഭാഗ്യത്തിന്‍റെ അധികാരവും സംസ്ക്കാരവും എന്ന് അവിനാശിയാക്കി മാറ്റും? ഈ കളി കളിച്ചുകൊണ്ടിരുന്നാല്‍ എന്തായിരിക്കും പ്രാപ്തി? ആര്‍ക്കാണോ ആദി സംസ്ക്കാരം അവിനാശിയാക്കുവാന്‍ സാധിക്കാത്തത് അവര്‍ക്ക് ആദികാല രാജ്യാധികാരിയാകുവാന്‍ എങ്ങനെ സാധിക്കും? വളരെ കാലമായിട്ട് യോദ്ധാവന്‍റെ സംസ്ക്കാരമാണ് നിലനില്‍ക്കുന്നതെങ്കില്‍ അതായത് യുദ്ധം ചെയ്ത് ചെയ്ത് സമയം കടന്നു പോയെങ്കില്‍, ഇന്ന് ജയം നാളെ പരാജയം, ഇപ്പോളിപ്പോള്‍ ജയം ഇപ്പോളിപ്പോള്‍ പരാജയം – സദാ വിജയത്തിന്‍റെ സംസ്ക്കാരമില്ലെങ്കില്‍ ക്ഷത്രിയരെന്നു വിളിക്കപ്പെടുമോ അതോ ബ്രാഹ്മണരെന്നോ? ബ്രാഹ്മണരാണ് ദേവതകളാകുന്നത്. ക്ഷത്രിയര്‍ പോയി ക്ഷത്രിയരാകും. ദേവതകളുടെ അടയാളവും ക്ഷത്രിയരുടെ അടയാളവും തമ്മിലുള്ള വ്യത്യാസം നോക്കൂ. ഓര്‍മ്മചിഹ്നങ്ങളില്‍ ക്ഷത്രിയര്‍ക്ക് അമ്പും വില്ലും കാണിച്ചിരിക്കുന്നു, ദേവതകള്‍ക്ക് ഓടക്കുഴലും. ഓടക്കുഴല്‍ (മുരളി) പിടിച്ചിരിക്കുന്നവര്‍ മുരളിധരന്മാരായി മാറി വികാരങ്ങളാകുന്ന വിഷ സര്‍പ്പങ്ങളാല്‍ വിഷലിപ്തമാകുന്നതിനു പകരം വിഷത്തെ സമാപ്തമാക്കി ശൈയ്യയാക്കി മാറ്റി. വിഷം തുപ്പുന്ന സര്‍പ്പമെവിടെ ശൈയ്യയെവിടെ? എങ്ങനെ ഇത്രയും പരിവര്‍ത്തനം കൊണ്ടു വന്നു? മുരളിയിലൂടെ. ഇപ്രകാരം പരിവര്‍ത്തനം കൊണ്ടു വരുന്നവരെയാണ് വിജയി ബ്രാഹ്മണരെന്നു പറയുക. ഇനി സ്വയം ചോദിക്കൂ – ഞാന്‍ ആരാണ്?
എല്ലാവരും അവരവരുടെ ദുര്‍ബ്ബലതകള്‍ സത്യതയോടുകൂടി സ്പഷ്ടമാക്കി. ആ സത്യതക്ക് മാര്‍ക്കു ലഭിക്കുക തന്നെ ചെയ്യും പക്ഷെ ബാപ്ദാദ കാണുകയാണ് ഇപ്പോള്‍ വരെ തന്‍റെ സംസ്ക്കാരങ്ങളെ പരിവര്‍ത്തനപ്പെടുത്തുവാനുള്ള ശക്തി വന്നിട്ടില്ല, പിന്നെ എപ്പോള്‍ വിശ്വ പരിവര്‍ത്തകരാകും? ഇപ്പോഴും ദൃഷ്ടി പരിവര്‍ത്തനം, വൃത്തി പരിവര്‍ത്തനം – ഇതൊക്കെ എപ്പോള്‍ അവിനാശിയാകും. നിങ്ങള്‍ ദൃഷ്ടാവാണ്. ദൃഷ്ടിയിലൂടെ നോക്കുന്ന ദൃഷ്ടാവ്, എന്തിനാണ് ദൃഷ്ടിയെ ചഞ്ചലമാക്കുന്നത്? ദിവ്യ ദൃഷ്ടി കൊണ്ടാണോ നോക്കുന്നത് അതോ തൊലിപുറമേയുള്ള ദൃഷ്ടി കൊണ്ടാണോ നോക്കുന്നത്? ദിവ്യ നേത്രം കൊണ്ട് സദാ സ്വാഭാവികമായും ദിവ്യ സ്വരൂപമേ കാണപ്പെടൂ. തൊലി പുറമേയുള്ള കണ്ണ് തൊലി പുറം മാത്രമേ കാണൂ. തോല് കാണുന്നതും തോലിനെക്കുറിച്ച് ചിന്തിക്കുന്നതും ആരുടെ പണിയാണ്? ഫരിസ്ഥകളുടെ? ബ്രാഹ്മണരുടെ? സ്വരാജ്യ അധികാരികളുടെ? നിങ്ങള്‍ ബ്രാഹ്മണരാണോ അതോ ആരാണ്? പേരിനു മാത്രമാണോ?
സദാ ഓരോ നാരിയെയും ശരീരധാരി ആത്മാവായി, ശക്തിരൂപമായി, ജഗത് മാതാവായി, ദേവിയായി കാണണം – ഇതാണ് ദിവ്യ ദൃഷ്ടിയിലൂടെയുള്ള കാഴ്ച. കുമാരിയാണ്, മാതാവാണ്, സഹോദരിയാണ്, സേവാധാരിയാണ്, നിമിത്ത ടീച്ചറാണ്, പക്ഷെ ആരാണ്? ശക്തി രൂപമാണ്. സഹോദരി സഹോദര സംബന്ധത്തില്‍ പോലും ചിലപ്പോഴൊക്കെ ദൃഷ്ടിയും ചിന്തകളും ചഞ്ചലമാകാറുണ്ട്, അതുകൊണ്ട് സദാ ശക്തി രൂപമാണ്, ശിവശക്തിയാണ്. ശക്തി രൂപത്തിനു മുന്നില്‍ ആരെങ്കിലും അസുര ദൃഷ്ടിയോടെ ചെന്നാല്‍ എന്തു അവസ്ഥയായിരിക്കും, അതറിയാമല്ലോ അല്ലേ. എന്‍റെ ടീച്ചറല്ല ശിവശക്തിയാണ്. മാതാക്കളും സഹോദരിമാരും സദാ അവരുടെ ശിവശക്തി രൂപത്തില്‍ സ്ഥിതി ചെയ്തിരിക്കുക. എന്‍റെ വിശേഷപ്പെട്ട സഹോദരന്‍, വിശേഷപ്പെട്ട വിദ്യാര്‍ത്ഥി – അല്ല. സഹോദരിമാര്‍ ശിവശക്തികളെങ്കില്‍ സഹോദരന്മാര്‍ മഹാവീരന്മാരാണ്. ലങ്കക്കു തീ പിടിപ്പിക്കേണ്ടവര്‍ ആദ്യം അവരുടെ ഉള്ളിലെ രാവണവംശത്തെ കത്തിക്കണം. മഹാവീരന്‍റെ വിശേഷത എന്താണ് കാണിച്ചിരിക്കുന്നത്? മഹാവീരന്‍റെ ഹൃദയത്തില്‍ സദാ എന്താണ് കാണിക്കുന്നത്? ഒരേ ഒരു രാമന്‍ രണ്ടാമതാരുമില്ല. ചിത്രം കണ്ടിട്ടില്ലേ? അപ്പോള്‍ ഓരോ സഹോദരനും മഹാവീരനാണ് ഓരോ സഹോദരി ശക്തിയും. മഹാവീരന്‍ രാമന്‍റെയാണ്, ശക്തി ശിവന്‍റെയാണ്. ഏതൊരു ദേഹധാരിയെ കാണുമ്പോഴും സദാ മസ്തകത്തിലിരിക്കുന്ന ആത്മാവിനു നേര്‍ക്ക് നോക്കൂ. സംസാരിക്കേണ്ടത് ആത്മാവിനോടാണോ ശരീരത്തോടാണോ? കാര്യ വ്യവഹാരത്തില്‍ ആത്മാവാണോ ശരീരമാണോ കാര്യങ്ങള്‍ നടത്തുന്നത്? സദാ ഓരോ സെക്കന്‍റിലും ശരീരത്തില്‍ ആത്മവിനെ കാണൂ. ദൃഷ്ടി മസ്തക മണിയിലേക്കു തന്നെ പോകണം. അപ്പോള്‍ എന്തു സംഭവിക്കും? ആത്മാവ് ആത്മാവിനെ കണ്ട് സ്വാഭാവികമായും ആത്മാഭിമാനിയായി തീരും. ഇതു തന്നെയല്ലേ ആദ്യ പാഠം. ആദ്യ പാഠം ഉറപ്പിച്ചില്ലെങ്കില്‍, ഈശ്വരനെ ഉറപ്പിച്ചില്ലെങ്കില്‍ സമ്പത്ത് എങ്ങനെ പ്രാപ്തമാകും? ഒരേ ഒരു കാര്യത്തില്‍ സദാ ജാഗ്രത ഉണ്ടായിരുന്നാല്‍ മതി – എന്തു ചെയ്യുന്നുവോ അത് ശ്രേഷ്ഠ കര്‍മ്മമായിരിക്കണം, അഥവാ ശ്രേഷ്ഠം ആക്കണം. ഓരോ കാര്യത്തിലും ദൃഢ സങ്കല്പമുള്ളവരാകണം. എന്തു തന്നെ സഹിക്കേണ്ടി വന്നാലും, നേരിടേണ്ടി വന്നാലും ശ്രേഷ്ഠ കര്‍മ്മം അഥവാ ശ്രേഷ്ഠ പരിവര്‍ത്തനം നടത്തുക തന്നെ വേണം. ഇക്കാര്യത്തില്‍ പുരുഷാര്‍ത്ഥി എന്ന വാക്ക് അലസതയുടെ രൂപത്തില്‍ ഉപയോഗിക്കരുത്. പുരുഷാര്‍ത്ഥിയാണ്, നടന്നുകൊണ്ടിരിക്കുകയാണ്, ചെയ്തുകൊണ്ടിരിക്കുകയാണ്, ചെയ്യുക തന്നെ വേണമല്ലോ – ഇതെല്ലാം അലസതയുടെ ഭാഷയാണ്. ആ സമയത്ത് പുരുഷാര്‍ത്ഥി എന്ന വാക്കിന്‍റെ അര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യൂ. പുരുഷനാണ്, പ്രകൃതിക്ക് ചതിക്കാനാവില്ല. എല്ലാ പ്രകാരത്തിലുമുള്ള ദുര്‍ബ്ബലതകള്‍ അലസതയുടെ ലക്ഷണങ്ങളാണ്. മഹാവീരന്മാര്‍ പര്‍വ്വതത്തെ പോലും ഉള്ളം കൈയ്യിലെടുത്ത് പറക്കുന്നവരാണ്, അതായത് പര്‍വ്വതത്തെ പോലും ജലത്തിനു സമാനം ഭാരമില്ലാത്തതാക്കുന്നവരാണ്. കൊച്ചു കൊച്ചു പ്രശ്നങ്ങള്‍ എന്താണ്, പിന്നെ മഹാവീരന്മാരെ പറയും ഉറുമ്പിനെ ഭയപ്പെടുന്നവരെന്ന്. എന്തു ചെയ്യും, സംഭവിച്ചു പോകുന്നു – ഇത് മഹാവീരന്മാരുടെ വാക്കുകളാണോ? വിവേകശാലി ഒരിക്കലും പറയില്ല – എന്തു ചെയ്യും, കള്ളന്‍ വരുന്നു എന്ന്. വിവേകശാലി അടിക്കടി ചതിക്കപ്പെടില്ല. അലസര്‍ അടിക്കടി ചതിക്കപ്പെടും. സുരക്ഷക്കുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കുന്നില്ലെങ്കില്‍ അവരെ എന്തു പറയും? സംഭവിക്കുവാന്‍ പാടില്ല എന്നറിയാം പക്ഷെ സംഭവിച്ചു പോകുന്നു, ഇതിനെ എങ്ങനെയുള്ള വിവേകം എന്നാണ് പറയുക.
ദൃഢ സങ്കല്പമുള്ളവരാകൂ. പരിവര്‍ത്തനം കൊണ്ടു വരിക തന്നെ വേണം. അത് നാളെയല്ല ഇന്ന്, ഇന്നല്ല ഇപ്പോള്‍. അങ്ങനെയെങ്കില്‍ പറയാം മഹാവീരന്‍. രാമന്‍റെ ആജ്ഞാകാരി. ഇന്ന് മിലനത്തിന്‍റെ ദിവസമായിരുന്നു എന്നിട്ടും കുട്ടികള്‍ പരിശ്രമിച്ചു എങ്കില്‍ പരിശ്രമത്തിന്‍റെ ഫലം പ്രതികരണമായിനല്‍കേണ്ടി വന്നു. പക്ഷെ ഈ ദുര്‍ബ്ബലതകള്‍ തിരിച്ചു കൊണ്ടു പോകണമോ? തന്നു കഴിഞ്ഞ ഒരു സാധനം തിരിച്ചു വേണ്ടല്ലോ അല്ലേ ! ഇനി ബലമായി വരികയാണെങ്കില്‍ വരാന്‍ സമ്മതിക്കരുത്. ശത്രുക്കളെ ആരെങ്കിലും കടത്തിവിടാറുണ്ടോ? ശ്രദ്ധ, പരിശോധന – ഇത് ഒരു ഡബിള്‍ ലോക്ക്, ഓര്‍മ്മയും സേവനവും – ഇത് രണ്ടാമത്തെ ഡബിള്‍ ലോക്ക്. ഈ ലോക്കുകള്‍ എല്ലാവരുടെയും അടുത്തുണ്ടല്ലോ അല്ലേ? സദാ ഈ ഡബിള്‍ ലോക്കിട്ടു വയ്ക്കണം. രണ്ടു ഭാഗത്തു നിന്നും ലോക്കിടണം. മനസ്സിലായോ, ഒരു വശത്ത് ലോക്കിട്ടാല്‍ പോരാ. പാലന സ്ഥൂലത്തിലും സൂക്ഷ്മത്തിലും ധാരാളം ലഭിച്ചു. ഡബിള്‍ പാലന ലഭിച്ചു. ഏതു പോലെ ദീദി ദാദിമാരും നിമിത്തമായ ആത്മാക്കളും ഹൃദയം കൊണ്ട് പാലന നല്‍കിയോ, അതിനു പകരമായി എല്ലാ ദീദി ദാദിമാര്‍ക്കും വാക്ക് കൊടുത്തിട്ടു പോകണം ഞാന്‍ ഇപ്പോള്‍ മുതല്‍ സദാ കാലത്തേ വിജയി ആയിരിക്കുമെന്ന്. നാവു കൊണ്ട് പറഞ്ഞാല്‍ പോരാ മനസ്സു കൊണ്ട് പറയണം. ഒരു മാസത്തിനു ശേഷം ഈ ഫോട്ടോയിലുള്ളവര്‍ എന്തു ചെയ്യുകയാണെന്ന് നോക്കുന്നുണ്ട്. ആരില്‍ നിന്ന് ഒളിച്ചാലും ബാബയില്‍ നിന്നും ഒളിക്കാനാവില്ല. ശരി.
സദാ ദൃഢ സങ്കല്പത്തിലൂടെ ചിന്തിച്ചു ചെയ്തു, രണ്ടും സമാനമാക്കുന്ന, സദാ ദിവ്യ നേത്രത്തിലൂടെ ആത്മീക രൂപത്തെ കാണുന്ന, എവിടെ നോക്കിയാലും അവിടെയെല്ലാം ആത്മാവിനെ കാണുന്ന, അപ്രകാരമുള്ള അര്‍ത്ഥ സ്വരൂപ പുരുഷാര്‍ത്ഥി ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
അവ്യക്ത മഹാവാക്യം :
ബാബക്കു സമാനം നിരാകാരി, നിരഹങ്കാരി, നിര്‍വ്വികാരിയായി മാറൂ
ബ്രഹ്മാബാബയുടെ അവസാനത്തെ ഈ മൂന്നു വാക്കുകള്‍ ഓര്‍മ്മയില്‍ വയ്ക്കൂ – നിരാകാരി, നിരഹങ്കാരി, നിര്‍വ്വികാരി. സങ്കല്പത്തില്‍ സദാ നിരാകാരി – സര്‍വ്വരില്‍ നിന്നും വേറിട്ട് ബാബക്കു പ്രിയപ്പെട്ടിരിക്കൂ, വാക്കുകളില്‍ സദാ നിരഹങ്കാരി അതായത് സദാ ആത്മീയ മധുരതയാലും വിനയത്താലും വാക്കുകള്‍ സമ്പന്നമായിരിക്കണം. കര്‍മ്മത്തില്‍ ഓരോ കര്‍മ്മേന്ദ്രീയങ്ങളിലൂടെ നിര്‍വ്വികാരി അതായത് പവിത്രതയുടെ വ്യക്തിത്വമുള്ളവരാകൂ. അഭ്യസിക്കൂ – ഞാന്‍ നിരാകാര ആത്മാവ് സാകാര ആധാരത്തിലൂടെ സംസാരിക്കുകയാണ്. സാകാരത്തിലും നിരാകാര സ്ഥിതി സ്മൃതിയിലുണ്ടായിരിക്കണം. ഇതിനെയാണ് പറയുക നിരാകാരത്തിലൂടെ സാകാരത്തില്‍ വാക്കിലേക്കും കര്‍മ്മത്തിലേക്കും വരൂ എന്ന്. യഥാര്‍ത്ഥ സ്വരൂപം നിരാകാരമാണ്, സാകാരം ആധാരമാണ്. ഈ ഡബിള്‍ സ്മൃതി “നിരാകാരന്‍ തന്നെ സാകാരന്‍” ശക്തിശാലി സ്ഥിതിയാണ്. തന്‍റെ നിരാകാര വാസ്തവിക സ്വരൂപം സ്മൃതിയില്‍ വയ്ക്കുമെങ്കില്‍ ആ സ്വരൂപത്തിന്‍റെ യഥാര്‍ത്ഥ ഗുണങ്ങളും ശക്തിയും സ്വാഭാവികമായും എമര്‍ജാകും. സംഗമയുഗത്തില്‍ നിരാകാര ബാബക്കു സമാനം കര്‍മ്മാതീത, നിരാകാരി സ്ഥിതിയുടെ അനുഭവം ചെയ്യൂ പിന്നെ ഭാവി 21 ജന്മം ബ്രഹ്മാ ബാബക്കു സമാനം സര്‍വ്വഗുണ സമ്പന്നരും, സമ്പൂര്‍ണ്ണ നിര്‍വ്വികാരികളും ശ്രേഷ്ഠ ജീവിതം നയിക്കുന്നവരുമായി സമാനത അനുഭവം ചെയ്തുകൊണ്ടിരിക്കും. ബാലകനാവുക എന്നാല്‍ പരിധിയുള്ള ജീവിതം പരിവര്‍ത്തനപ്പെടുക. ബ്രാഹ്മണനായി മാറി, ഇനി ബ്രാഹ്മണ ജീവിതത്തിലെ ആദ്യത്തേതും സഹജത്തിലും സഹജവുമായ പാഠം പഠിക്കൂ – കുട്ടികള്‍ പറഞ്ഞു ‘അച്ഛന് (ബാബ)’ ബാബ പറഞ്ഞു ‘കുട്ടി‘ അതായത് ബാലകന്‍. ഈ ഒരു വാക്കിന്‍റെ പാഠം നോളേജ്ഫുള്‍ (ജ്ഞാനി) ആക്കി തീര്‍ക്കും.
സേവനത്തിലെ നിമിത്ത ഭാവമാണ് സേവനത്തിന്‍റെ വിജയത്തിനു ആധാരം. നിരാകാരി, നിരഹങ്കാരി, നിര്‍വ്വികാരി – ഈ മൂന്നു വിശേഷതകളും നിമിത്ത ഭാവത്തില്‍ നിന്നും സ്വാഭാവികമായും വരുന്നു. നിമിത്ത ഭാവമില്ലെങ്കില്‍ അനേക പ്രകാരത്തിലുള്ള ഞാനും എന്‍റെയും സേവനത്തില്‍ അയവു വരുത്തും (ലൂസാകും). അതുകൊണ്ട് ഞാനുമില്ല എന്‍റെയുമില്ല. ഒരു കാര്യം ഓര്‍മ്മിച്ചാല്‍ മതി – ഞാന്‍ നിമിത്തമാണ്. നിമിത്തമാകുന്നതിലൂടെ മാത്രമേ നിരാകാരിയും, നിരഹങ്കാരിയും, നമ്രചിത്തരും, നി:സങ്കല്പ അവസ്ഥയിലിരിക്കുന്നവരുമാകുവാന്‍ സാധിക്കൂ. ഏതുപോലെ നിമിത്തമാകുന്നതിലൂടെ മാത്രമേ നിരാകാരിയും, നിരഹങ്കാരിയും, നി:സങ്കല്പ അവസ്ഥയിലിരിക്കുന്നവരുമാകുന്നുവോ അതുപോലെ ഞാനെന്ന ഭാവം വരുമ്പോള്‍ നിര്‍ബന്ധബുദ്ധിയും, ബോധക്കേടും, നിരാശയും ഉണ്ടാകുന്നു. ഇതിന്‍റെ അവസാനം റിസള്ട്ടിങ്ങനെയായിരിക്കും – പോകപോകേ ജീവിച്ചിരിക്കെ തന്നെ മരിച്ചു പോകും. അതുകൊണ്ട് ഈ മുഖ്യ ശിക്ഷണത്തെ സദാ കൂടെ വയ്ക്കണം – ഞാന്‍ നിമിത്തമാണ്. നിമിത്തമാകുന്നതിലൂടെ ഒരു പ്രകാരത്തിലുമുള്ള അഹങ്കാരം ഉത്പന്നമാകില്ല. അഭിപ്രായ വ്യത്യാസത്തിന്‍റെ ചക്രത്തിലും വരില്ല.
എത്രമാത്രം നിരാകാരി അവസ്ഥയിലിരിക്കുന്നുവോ അത്രയും നിര്‍ഭയരായിരിക്കും കാരണം ഭയം ശരീരബോധത്തിലാണുണ്ടാവുക. നിര്‍ഭയത എന്ന ഗുണം ധാരണ ചെയ്യുന്നതിനു നിരാകാരിയായി മാറൂ. എത്രമാത്രം നിരാകാരിയും വേറിട്ട സ്ഥിതിയിലുമിരിക്കുന്നുവോ അത്രയും യോഗത്തില്‍ ബിന്ദു രൂപ സ്ഥിതിയുടെ അനുഭവമുണ്ടാകും കൂടാതെ പോകപോകേ അവ്യക്ത സ്ഥിതിയിലായിരിക്കും. സ്ഥൂല ശരീരത്തിലെ കൈ കാലുകള്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതു പോലെ ഒരു സെക്കന്‍റില്‍ സാകാരിയില്‍ നിന്നും നിരാകാരി അതായത് തന്‍റെ യഥാര്‍ത്ഥ നിരാകാരി സ്വരൂപത്തില്‍ സ്ഥിതി ചെയ്യുവാന്‍ അഭ്യസിക്കുമെങ്കില്‍ അഹങ്കാരമുണ്ടാവില്ല. അഹങ്കാരം അലങ്കാരങ്ങളെ ഇല്ലാതാക്കും. ആരാണോ സര്‍വ്വരുടെയും മംഗളകാരിയാകുന്നത് അവര്‍ക്കു മാത്രമേ രാജ്യാധികാരിയാകുവാന്‍ സാധിക്കൂ.
സാക്ഷാത്ക്കാര മൂര്‍ത്തിയാകണമെങ്കില്‍ ആകാരത്തിലിരുന്നുകൊണ്ട് നിരാകാരി അവസ്ഥയിലായിരിക്കണം. അനേക ജന്മം ദേഹ സ്മൃതി സ്വാഭാവികമായിരുന്നതു പോലെ തന്‍റെ യഥാര്‍ത്ഥ സ്വരൂപത്തിന്‍റെ സ്മൃതിയുടെ അനുഭവം വളരെ കാലത്തേതുണ്ടാവണം. ഈ ആദ്യ പാഠം പൂര്‍ത്തിയായി, ആത്മാഭിമാനി സ്ഥിതിയിലിരിക്കുമെങ്കില്‍ സര്‍വ്വ ആത്മാക്കള്‍ക്ക് സാക്ഷാത്ക്കാരം നല്‍കുവാന്‍ നിമിത്തമാകും. ഒന്ന് നിരാകാരി ആത്മാഭിമാനിയാകുവാനുള്ള ലക്ഷ്യം, രണ്ടാമത്തേത് നിര്‍വ്വികാരി സ്റ്റേജാണ്. ഇതില്‍ മനസ്സിനെയും നിര്‍വ്വികാരി സ്റ്റേജാക്കി മാറ്റണം. മുഴുവന്‍ ദിവസം യോഗിയാകുവാനും പവിത്രമാകുവാനും പുരുഷാര്‍ത്ഥം ചെയ്യുന്നതു പോലെ നിര്‍വ്വികാരിയാകുവാനും നിരാകാരിയാകുവാനുമുള്ള ലക്ഷ്യം മുന്നിലുണ്ടെങ്കില്‍ ഫരിസ്ഥ അഥവാ കര്‍മ്മാതീത സ്റ്റേജുണ്ടാകും. പിന്നെ ഒരു പ്രകാരത്തിലുമുള്ള മാലിന്യം അതായത് അഞ്ചു തത്വങ്ങളിലേക്കുള്ള ആകര്‍ഷണം ഉണ്ടാവില്ല. അവരവരുടെ നിരാകാരി നിരഹങ്കാരി, നിര്‍വ്വികാരി സ്റ്റേജില്‍ സ്ഥിതി ചെയ്തിരിക്കൂ എന്ന് ഇപ്പോളിപ്പോള്‍ ഓര്‍ഡര്‍ ലഭിക്കുകയാണെങ്കില്‍, എന്‍റെ, നിന്‍റെ, മാനം–അന്തസ്സ് ഇതൊന്നും അംശമാത്രം ഉണ്ടാകുവാന്‍ പാടില്ല, അംശമുണ്ടെങ്കില്‍ വംശമായി വരും, അതുകൊണ്ട് സങ്കല്പത്തില്‍ പോലും വികാരത്തിന്‍റെ അംശമുണ്ടാകരുത് – അപ്പോള്‍ ഈ മൂന്നു സ്റ്റേജുണ്ടാകും. അതിന്‍റെ പ്രഭാവത്തില്‍ അവകാശികളോ പ്രജകളോ ആരെല്ലാം വരണമോ പെട്ടെന്നു തന്നെ അവരെല്ലാം വരും. ക്വിക് സര്‍വ്വീസ് കാണപ്പെടും.
ഇപ്പോള്‍ നിരാകാര വീട്ടിലേക്കു പോകണം. ഏതു പോലെ ദേശം അതുപോലെയായിരിക്കണം വേഷം. ഇപ്പോള്‍ വിശേഷ പുരുഷാര്‍ത്ഥം ഇതായിരിക്കണം – തിരിച്ചു വീട്ടിലേക്കു പോകണം, എല്ലാവരെയും കൊണ്ടു പോകണം. ഈ സ്മൃതിയിലൂടെ സ്വാഭാവികമായി സര്‍വ്വ സംബന്ധങ്ങളില്‍ നിന്നും, സര്‍വ്വ പ്രകൃതിയുടെ ആകര്‍ഷണങ്ങളില്‍ നിന്നും ഉപരാമമായിരിക്കും അതായത് സാക്ഷിയായിരിക്കും. സാക്ഷിയാകുന്നതിലൂടെ സഹജമായി ബാബയുടെ കൂട്ടുകാരും, ബാബക്കു സമാനരുമായി മാറും. ഇടയ്ക്കിടക്ക് സമയം കണ്ടെത്തി ഈ ദേഹബോധത്തില്‍ നിന്നും വേറിട്ട് നിരാകാരി ആത്മ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുവാന്‍ അഭ്യസിക്കൂ. എന്തു കാര്യം വേണമെങ്കിലും ചെയ്യൂ, പക്ഷെ അതു ചെയ്യുമ്പോള്‍ ഞാന്‍ നിരാകാര ആത്മാവ് ഈ സാകാര കര്‍മ്മേന്ദ്രീയത്തെ ആധാരമാക്കി കര്‍മ്മം ചെയ്യുകയാണ്. നിരാകാരി സ്ഥിതി ചെയ്യപ്പിക്കുന്നവന്‍റെ സ്ഥിതിയാണ്. കര്‍മ്മേന്ദ്രിയങ്ങള്‍ ചെയ്യുന്നവരാണ്, ആത്മാവ് ചെയ്യിപ്പിക്കുന്നവനാണ്. നിരാകാരി ആത്മ സ്ഥിതിയിലൂടെ നിരാകാരനായ ബാബ സ്വാഭാവികമായും ഓര്‍മ്മ വരും. ഒരു ദിവസത്തില്‍ എത്ര പ്രാവശ്യം ഞാന്‍ എന്നു പറഞ്ഞുവോ അത്രയും പ്രാവശ്യം ഓര്‍മ്മിക്കൂ ഞാന്‍ നിരാകാര ആത്മാവ് സാകാരത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. നിരാകാര സ്ഥിതി ഓര്‍മ്മിക്കുമ്പോള്‍ സ്വാഭാവികമായും നിരഹങ്കാരിയാകും. ദേഹബോധം സമാപ്തമാകും. ആത്മാവെന്നു ഓര്‍മ്മിക്കുമ്പോള്‍ നിരാകാരി സ്ഥിതി ഉറയ്ക്കും. നിരാകാരി, നിരഹങ്കാരി, നിര്‍വ്വികാരി ഭവ എന്ന വരദാനം വരദാതാവിലൂടെ പ്രാപ്തമായി കഴിഞ്ഞു. ഇനി ഈ വരദാനത്തെ സാകാരത്തില്‍ കൊണ്ടു വരൂ. അതായത് സ്വയത്തെ ജ്ഞാന മൂര്‍ത്തിയും, ഓര്‍മ്മ മൂര്‍ത്തിയും, സാക്ഷാത്ക്കാര മൂര്‍ത്തിയുമാക്കൂ. ആരു തന്നെ മുന്നില്‍ വന്നാലും അവര്‍ക്ക് മസ്തകത്തിലൂടെ മസ്തകമണി കാണപ്പെടണം, കണ്ണുകളില്‍ ജ്വാലയും നാവിലൂടെ വരദാനങ്ങളാകുന്ന വാക്കുകളും പുറപ്പെടുന്നതായി കാണപ്പെടണം. അപ്പോള്‍ പ്രത്യക്ഷത ഉണ്ടാകും.
വരദാനം:- വാക്കും മനസ്സും രണ്ടു കൊണ്ടും സേവനം ചെയ്യുന്ന സഹജ സഫലത മൂര്‍ത്തിയായി ഭവിക്കൂ.
വാക്കുകള്‍ക്കൊപ്പം തന്നെ സങ്കല്പ ശക്തിയിലൂടെ സേവനം ചെയ്യുക – ഇതാണ് ശക്തിശാലിയായ അന്തിമ സേവനം. മനസാ സേവനത്തിന്‍റെയും വാക്കുകളുടെ സേവനത്തിന്‍റെയും രണ്ടിന്‍റെയും കമ്പൈന്‍റ് രൂപമുണ്ടാകുമ്പോള്‍ സഫലത ഉണ്ടാകും. ഇതിലൂടെ ഇരട്ട റിസള്‍ട്ടുണ്ടാകും. വാക്കുകൊണ്ട് സേവനം ചെയ്യുന്നവര്‍ കുറച്ചേയുള്ളു, ബാക്കി കാര്യങ്ങള്‍ നോക്കി നടത്തുന്നവരും, മറ്റു കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നവരും മനസാ സേവനം ചെയ്യണം. അതിലൂടെ വായു മണ്ഡലം യോഗയുക്തമാകും. ഓരോരുത്തരും വിചാരിക്കണം എനിക്കു സേവനം ചെയ്യണം, അപ്പോള്‍ അന്തരീക്ഷം ശക്തിശാലിയാകും. ഡബിള്‍ സേവനം നടക്കും.
സ്ലോഗന് – സദാ ഏകരസ സ്ഥിതിയുടെ ആസനത്തില്‍ വിരാജിക്കുമെങ്കില്‍ അചഞ്ചലരും ഉലയാത്തവരുമായിരിക്കും