ഇന്ന് ദിലാരാമനായ ബാബ തന്‍റെ ഹൃദയ സിംഹാസനധാരികളായ കുട്ടികളുമായി അഥവാ തന്‍റെ സ്നേഹീ സഹയോഗീ കുട്ടികളുമായി ഹൃദയം പങ്കുവയ്ക്കുന്നതിനായി വന്നിരിക്കുന്നു. ബാബയുടെ ഹൃദയത്തില്‍ എന്താണുള്ളത് അതുപോലെ കുട്ടികളുടെ ഹൃദയത്തില്‍ എന്താണുള്ളത്, ഇന്ന് എല്ലാവരുടെയും ഹൃദയത്തിന്‍റെ വിശേഷങ്ങള്‍ സ്വീകരിക്കുന്നതിനായി വന്നിരിക്കുന്നു. വിശേഷിച്ചും ദൂരാംദേശികളായ ഡബിള്‍ വിദേശീ കുട്ടികളുമായി ഹൃദയത്തിന്‍റെ കൊടുക്കല്‍–വാങ്ങല്‍ നടത്തുന്നതിനായി വന്നിരിക്കുന്നു. മുരളി കേട്ടുകൊണ്ടിരിക്കുന്നുണ്ട് എന്നാല്‍ ഇന്ന് ആത്മീയ സംഭാഷണം നടത്തുന്നതിനായി വന്നിരിക്കുന്നു, എല്ലാ കുട്ടികളും സഹജവും സരളവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയല്ലേ? എന്തെങ്കിലും ബുദ്ധിമുട്ടോ, മുന്നോട്ട് പോകുന്നതില്‍ ക്ഷീണമോ അനുഭവപ്പോടുന്നില്ലല്ലോ, തളരുന്നില്ലല്ലോ? എന്തെങ്കിലും ചെറുതോ–വലുതോ ആയ കാര്യങ്ങളില്‍ കണ്‍ഫ്യൂഷനാകുന്നില്ലല്ലോ? എപ്പോഴാണോ ഏതെങ്കിലുമെല്ലാം ഈശ്വരീയ മര്യാദാ അഥവാ ശ്രീമതത്തിന്‍റെ നിര്‍ദ്ദേശത്തെ സങ്കല്‍പത്തില്‍, വാക്കില്‍ അല്ലെങ്കില്‍ കര്‍മ്മത്തില്‍ ലംഘിക്കുന്നത് അപ്പോഴാണ് കണ്‍ഫ്യൂഷന്‍ ഉണ്ടാകുന്നത്. അല്ലെങ്കില്‍ വളരെയധികം സന്തോഷത്തോടെ, സുഖ–ശാന്തി, വിശ്രാമത്തോടെ ബാബയോടൊപ്പമൊപ്പം പോകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല, യാതൊരു ക്ഷീണവുമില്ല, യാതൊരു ഉലച്ചിലുമില്ല. ഏതെങ്കിലും തരത്തിലുള്ള ദുര്‍ബലതയാണ് സഹജമായതിനെ ബുദ്ധിമുട്ടുള്ളതാക്കുന്നത്. അപ്പോള്‍ ബാപ്ദാദ കുട്ടികളെ കണ്ട് ആത്മീയ സംഭാഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഇത്രയും ഓമനകളായ, നഷ്ടപ്പെട്ട് തിരികെ ലഭിച്ച ശ്രേഷ്ഠ ആത്മാക്കള്‍, വിശേഷ ആത്മാക്കള്‍, പുണ്യാത്മാക്കള്‍, സര്‍വ്വ ശ്രേഷ്ഠ പാവന ആത്മാക്കള്‍, വിശ്വത്തിന്‍റെ ആധാരമൂര്‍ത്തികളായ ആത്മാക്കള്‍ അവര്‍ക്ക് പിന്നെങ്ങനെയാണ് ബുദ്ധിമുട്ട്? എങ്ങനെയാണ് ഇളക്കത്തിലേക്ക് വരുന്നത്? ആരോടൊപ്പമാണ് പൊയ്ക്കൊണ്ടിരിക്കുന്നത്? ബാപ്ദാദ സ്നേഹത്തിന്‍റെയും സഹയോഗത്തിന്‍റെയും കൈകളില്‍ ചേര്‍ത്തുകൊണ്ട് ഒപ്പം തന്നെ കൊണ്ടുപോയ്ക്കൊണ്ടിരിക്കുകയാണ്. സ്നേഹത്തിന്‍റെയും, സഹയോഗത്തിന്‍റെയും കൈകളുടെ മാല സദാ കഴുത്തിലുണ്ട്. ഇങ്ങനെയുള്ള മാലയില്‍ കോര്‍ക്കപ്പെട്ടിട്ടുള്ള കുട്ടികള്‍ അവര്‍ ഇളക്കത്തിലേക്ക് വരിക ഇത് എങ്ങനെയാണ് സാധിക്കുക! സദാ സന്തോഷത്തിന്‍റെ ഊഞ്ഞാലില്‍ ഊഞ്ഞാലാടുന്നവര്‍ സദാ ബാബയുടെ ഓര്‍മ്മയില്‍ കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടിലേക്കോ ഇളക്കത്തിലേക്കോ വരാന്‍ സാധിക്കില്ല! ഏതുവരെ ഇങ്ങനെ ഇളക്കത്തിന്‍റെയും ബുദ്ധിമുട്ടിന്‍റെയും അനുഭവം ചെയ്തുകൊണ്ടിരിക്കും? ബാബയുടെ പാലനയുടെ ഛത്രഛായക്കുള്ളില്‍ കഴിയുന്നവര്‍ക്ക് എങ്ങനെ ഇളക്കത്തിലേക്ക് വരാന്‍ സാധിക്കും. ബാബയുടേതായതിന് ശേഷം, ശക്തിശാലി ആത്മാക്കളായതിന് ശേഷം, മായയുടെ നോളജ്ഫുളായതിന് ശേഷം, സര്‍വ്വശക്തികളുടെയും സര്‍വ്വ ഖജനാവുകളുടെയും അധികാരിയായതിന് ശേഷം എന്താ മായക്ക് അഥവാ വിഘ്നത്തിന് ഇളക്കാന്‍ സാധിക്കുമോ? (ഇല്ല) വളരെ പതുക്കെ–പതുക്കെയാണ് പറയുന്നത്. ഒരിക്കലും സാധ്യമല്ല, എന്ന് പറയൂ. നോക്കണം – എല്ലാവരുടെയും ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നുണ്ട്. ശബ്ദം ടേപ്പിലും റെക്കോഡ് ചെയ്യുന്നുണ്ട്. പിന്നീട് തിരിച്ച് പോയതിന് ശേഷം മാറില്ലല്ലോ! ഇപ്പോള്‍ മുതല്‍ കേവലം സ്നേഹത്തിന്‍റെ, സേവനത്തിന്‍റെ, പറക്കുന്ന കലയുടെ വിശേഷ അനുഭവങ്ങളുടെ മാത്രം വാര്‍ത്തയല്ലേ നല്‍കൂ. മായ വന്നു, വീണു പോയി, ഇളകി പോയി, തളര്‍ന്നു പോയി, പേടിച്ചു പോയി, ഇങ്ങനെ–ഇങ്ങനെയുള്ള കത്തുകള്‍ വരില്ലല്ലോ അല്ലേ! ഏതുപോലെയാണോ ഇന്നത്തെ ലോകത്തില്‍ വാര്‍ത്താ പത്രങ്ങളില്‍ എന്തെല്ലാം വാര്‍ത്തകളാണ് വരുന്നത്? ദുഃഖത്തിന്‍റെ, അശാന്തിയുടെ, ഇളക്കങ്ങളുടെ.
എന്നാല്‍ താങ്കളുടെ കത്തുകള്‍ എങ്ങനെയുള്ളതായിരിക്കും? സദാ സന്തോഷ വാര്‍ത്തയുടേതായിരിക്കും. സന്തോഷത്തിന്‍റെ അനുഭവം – ഇന്ന് ഞാന്‍ ഈ വിശേഷ അനുഭവം ചെയ്തു. ഇന്ന് ഈ വിശേഷ സേവനം ചെയ്തു. ഇന്ന് മനസാ സേവനത്തിന്‍റെ അനുഭൂതി ചെയ്തു. ഇന്ന് നിരാശരായവരെ സന്തോഷം നിറഞ്ഞവരാക്കി. താഴെ വീണവരെ പിടിച്ചുയര്‍ത്തി. ഇങ്ങനെയുള്ള കത്തുകള്‍ എഴുതില്ലേ എന്തുകൊണ്ടെന്നാല്‍ 63 ജന്മങ്ങള്‍ ഇളകി, വീണു, അലഞ്ഞു. എല്ലാം ചെയ്തു അങ്ങനെ 63 ജന്മങ്ങള്‍ക്ക് ശേഷം ഈ ഒരു ശ്രേഷ്ഠ ജന്മം, പരിവര്‍ത്തനത്തിന്‍റെ ജന്മം, ഉയരുന്ന കലയുടെയും പറക്കുന്ന കലയുടെയും ജന്മം, ഇതില്‍ ഇളകുക, വീഴുക, തളരുക, ബുദ്ധികൊണ്ട് അലയുക, ഇത് ബാപ്ദാദയ്ക്ക് കാണ്ടിരിക്കാന്‍ കഴിയില്ല എന്തുകൊണ്ടെന്നാല്‍ സ്നേഹീ കുട്ടികളല്ലേ. അതുകൊണ്ട് സ്നേഹീ കുട്ടികളുടെ ഈ ചെറിയ ദുഃഖത്തിന്‍റെ അലയുടെ സമയം പോലും സുഖദാതാവായ ബാബയ്ക്ക് കണ്ടിരിക്കാന്‍ സാധിക്കില്ല. മനസ്സിലായോ! അതുകൊണ്ട് ഇപ്പോള്‍ സദാകാലത്തേക്ക് കഴിഞ്ഞ് പോയതിന് വിട നല്‍കിയില്ലേ. ഏതെങ്കിലുമൊരു കുട്ടി ഏതെങ്കിലും സമയം അല്‍പമെങ്കിലും ഇളക്കത്തിലേക്ക് വരികയോ വിഘ്നങ്ങള്‍ക്ക് വശപ്പെടുകയോ, ദുര്‍ബലരാകുകയോ ചെയ്യുമ്പോള്‍ ആ സമയം വതനത്തില്‍ ബാപ്ദാദയുടെ മുന്നില്‍ ആ കുട്ടികളുടെ മുഖം എങ്ങനെ കാണപ്പെടും, അറിയുമോ? മിക്കിമൗസിന്‍റെ കളിക്ക് സമാനം. ഇടക്ക് മായയുടെ ഭാരത്താല്‍ തടിച്ചവരാകുന്നു. ഇടക്ക് പുരുഷാര്‍ത്ഥത്തിനുള്ള ധൈര്യം നഷ്ടപ്പെട്ട് ചെറിയവരാകുന്നു. മിക്കി മൗസും ചിലത് തടിച്ചതും, ചിലത് ചെറുതും ഉണ്ടായിരിക്കില്ലേ! മിക്കി മൗസാകില്ലല്ലോ അല്ലേ. ബാപ്ദാദയും ഈ കളി കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നു. ഇടക്ക് നോക്കൂ ഫരിസ്താ രൂപം, ഇടക്ക് നോക്കൂ മഹാദാനീ രൂപം, ഇടക്ക് നോക്കൂ സര്‍വ്വരുടെയും സ്നേഹീ സഹയോഗീ രൂപം, ഇടക്ക് ഡബിള്‍ ലൈറ്റ് രൂപം, അതുപോലെ ഇടക്കിടക്ക് മിക്കി മൗസുമാകുന്നു. ഏത് രൂപമാണ് നല്ലതായി തോന്നുന്നത്? ഈ തടിച്ചതും–ചെറിയതുമായ രൂപം നല്ലതായി തോന്നുന്നില്ലല്ലോ അല്ലേ. ബാപ്ദാദ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍ക്ക് എത്ര കാര്യങ്ങളാണ് ചെയ്യാനുള്ളത്. ചെയ്തിട്ടുണ്ട് എന്നാല്‍ ചെയ്യാനുള്ളതിന് മുന്നില്‍ അത് ഒന്നും തന്നെയല്ല. ഇപ്പോള്‍ എത്ര പേര്‍ക്ക് സന്ദശം നല്‍കി? ഏറ്റവും കുറഞ്ഞത് സത്യയുഗത്തിലെ ആദ്യത്തെ 9 ലക്ഷം പേരെയെങ്കിലും തയ്യാറാക്കൂ. തയ്യാറാക്കേണ്ടത് അതിലും കൂടുതലാണ് എന്നാല്‍ ഇപ്പോള്‍ 9 ലക്ഷമെങ്കിലും ഉണ്ടാക്കൂ. എത്ര സേവനം ഇനിയും ചെയ്യണം ബാപ്ദാദ നോക്കിക്കൊണ്ടിരികക്കുകയായിരുന്നു, ആരിലാണോ ഇത്രയധികം സേവനത്തിന്‍റെ ഉത്തരവാദിത്വമുള്ളത് അവര്‍ എത്ര ബിസിയായിരിക്കും! അവര്‍ക്ക് മറ്റെന്തെങ്കിലും ചിന്തിക്കുന്നതിനുള്ള സമയമുണ്ടായിരിക്കുമോ? ആരാണോ ബിസിയായിരിക്കുന്നത് അവര്‍ സഹജമായും മായാജീതായിരിക്കും. ഏതിലാണ് ബിസി? ദൃഷ്ടിയിലൂടെ, മനസ്സലൂടെ, വാക്കിലൂടെ, കര്‍മ്മത്തിലൂടെ, സമ്പര്‍ക്കത്തിലൂടെ നാല് പ്രകാരത്തിലുള്ള സേവനത്തിലും ബിസി. മനസ്സാ, വാചാ അല്ലെങ്കില്‍ കര്‍മ്മത്തില്‍ രണ്ടിലും ഒപ്പമൊപ്പമുണ്ടായിരികക്കണം. കര്‍മ്മ ചെയ്യുകയാകട്ടെ, സംസാരിക്കുകയാകട്ടെ, ഡബിള്‍ ലൈറ്റായിരിക്കണം, ഡബിള്‍ കിരീടധാരിയായിരിക്കണം, ഡബിള്‍ പൂജ്യരായിരിക്കണം, ഡബിള്‍ സമ്പത്ത് നേടുന്നുണ്ടെങ്കില്‍ സേവനവും ഡബിള്‍ ആയിരിക്കണം. കേവലം മനസ്സ് കൊണ്ട് മാത്രമല്ല, കേവലം കര്‍മ്മം കൊണ്ട് മാത്രമല്ല. എന്നാല്‍ മനസ്സിനോടൊപ്പമൊപ്പം വാക്കുകൊണ്ടും. മനസ്സിനോടൊപ്പമൊപ്പം കര്‍മ്മം കൊണ്ടും. ഇതിനെയാണ് പറയുന്നത് ഡബിള്‍ സേവാധാരി. ഇങ്ങനെയുള്ള ഡബിള്‍ സേവാധാരി സ്വതവേ തന്നെ മായാജീതായിരിക്കും. മനസ്സിലായോ! സിങ്കിള്‍ സേവനമാണ് ചെയ്യുന്നത്. കേവലം വാണിയിലും കര്‍മ്മത്തിലും മാത്രമാണ് വരുന്നതെങ്കില്‍ മായയെ കൂട്ടുകാരനാക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. മനസ്സാ അര്‍ത്ഥം ഓര്‍മ്മ. ഓര്‍മ്മയാണ് ബാബയുടെ ആശ്രയം. അതുകൊണ്ട് എവിടെ ഡബിള്‍ ഉണ്ടോ, കൂട്ടുകാരന്‍ കൂടെയുണ്ടോ അപ്പോള്‍ മായക്ക് കൂട്ടുകാരനാകാന്‍ സാധിക്കില്ല. സിങ്കിള്‍ (തനിച്ച്) ആകുകയാണെങ്കില്‍ മായ കൂട്ടുകാരനാകുന്നു. പിന്നീട് പറയും സേവനം ധാരാളം ചെയ്തു. സേവനത്തിന്‍റെ സന്തോഷവും ഉണ്ട് എന്നാല്‍ സേവനത്തിന്‍റെ ഇടയില്‍ മായയും വന്നു. കാരണം? സിങ്കിള്‍ സേവനമാണ് ചെയ്തത്. ഡബിള്‍ സേവാധാരിയായില്ല. ഇപ്പോള്‍ ഈ വര്‍ഷം ഡബിള്‍ വിദേശി ഏക് കാര്യത്തില്‍ സമ്മാനം നേടും? സമ്മാനം നേടേണ്ടേ!
ഏത് സേവാകേന്ദ്രമാണോ ഈ വര്‍ഷം സേവനത്തില്‍, സ്വ സ്ഥിതിയില്‍ സദാ നിര്‍വിഘ്നമായി കഴിഞ്ഞ്, നിര്‍വിഘ്നമാക്കുന്നതിന്‍റെ തരംഗങ്ങള്‍ വിശ്വത്തില്‍ പരത്തുന്നത്, മുഴുവന്‍ വര്‍ഷത്തിലും ഒരു വിഘ്നത്തിനും വശപ്പെടാത്തത് – ഇങ്ങനെയുള്ള സേവനത്തിലും സ്ഥിതിയിലും ഏത് സേവാ കേന്ദ്രമാണോ ഉദാഹരണമാകുക അവര്‍ക്ക് നമ്പര്‍വണ്‍ പ്രൈസ് ലഭിക്കും. ഇങ്ങനെയുള്ള പ്രൈസ് നേടില്ലേ! എത്ര സേവാ കേന്ദ്രങ്ങള്‍ക്ക് വേണമെങ്കിലും നേടാം. ദേശത്തേതാകട്ടെ വിദേശത്തേതാകട്ടെ എന്നാല്‍ മുഴുവന്‍ വര്‍ഷവും നിര്‍വിഘ്നമായിരിക്കണം. സെന്‍ററിന്‍റെ ഈ രജിസ്റ്റര്‍ വയ്ക്കണം. ഏതുപോലെയാണോ മറ്റു രജിസ്റ്ററുകള്‍ സൂക്ഷിക്കാറില്ലേ. എത്ര പ്രദര്‍ശിനികള്‍ നടത്തി, എത്ര ആളുകള്‍ വന്നു, അതുപോലെ ഈ രജിസ്റ്ററും ഓരോ മാസവും നോട്ട് ചെയ്യണം. ഈ മാസം ക്ലാസ്സിന് വരുന്ന ബ്രാഹ്മണ പരിവാരം നിര്‍വ്വിഘ്നമായിരുന്നോ. ഇതില്‍ മായ വന്നു എന്ന കാര്യമല്ല. മായ വരികയേ ഇല്ല അങ്ങനെയല്ല. മായ വരാം എന്നാല്‍ അതില്‍ വശപ്പെടരുത്. മായയുടെ ജോലിയാണ് വരിക താങ്കളുടെ ജോലിയാണ് മായയെ ജയിക്കുക. അതിന്‍റെ പ്രഭാവത്തിലേക്ക് വരരുത്. തന്‍റെ പ്രഭാവത്തിലൂടെ മായയെ ഓടിക്കണം അല്ലാതെ മായയുടെ പ്രഭാവത്തിലേക്ക് വരരുത്. അപ്പോള്‍ എന്ത് പ്രൈസാണ് നേടേണ്ടതെന്ന് മനസ്സിലായോ. ഒരാളെങ്കിലും വിഘ്നത്തിലേക്ക് വന്നാല്‍ സമ്മാനമില്ല എന്തുകൊണ്ടെന്നാല്‍ കൂട്ടുകാരല്ലേ. എല്ലാവര്‍ക്കും പരസ്പരം സഹയോഗം നല്‍കിക്കൊണ്ടല്ലേ തന്‍റെ വീട്ടിലേക്ക് പോകേണ്ടത്. ഇതിന് വേണ്ടി സദാ സേവാ കേന്ദ്രത്തിന്‍റെ അന്തരീക്ഷം ഇങ്ങനെ ശക്തിശാലി ആയിരിക്കണം ആ അന്തരീക്ഷം പോലും സര്‍വ്വ ആത്മാക്കള്‍ക്കും സഹയോഗിയായി തീരണം. ശക്തിശാലിയായ അന്തരീക്ഷം ദുര്‍ബലനെ പോലും ശക്തിശാലിയാക്കുന്നതില്‍ സഹയോഗിയാകുന്നു. ഏതുപോലെയാണോ കോട്ട കെട്ടാറില്ലേ. എന്തിനാണ് കോട്ട കെട്ടുന്നത്, കാരണം പ്രജ പോലും കോട്ടക്കുള്ളില്‍ സുരക്ഷിതമായിരിക്കണം. ഒരു രാജവിന് വേണ്ടിയുള്ള സുരക്ഷാ മുറിയല്ല ഉണ്ടാക്കിയിരുന്നത്, കോട്ടയായിരുന്നു ഉണ്ടാക്കിയിരുന്നത്. താങ്കളും എല്ലാവരും തനിക്ക് വേണ്ടി, കൂട്ടുകാര്‍ക്ക്, അന്യ ആത്മാക്കള്‍ക്ക് വേണ്ടി അഗ്നിയുടെ കോട്ട കെട്ടൂ. ഓര്‍മ്മയുടെ ശക്തിയുടെ ജ്വാല ഉണ്ടായിരിക്കണം. വര്‍ഷാവസാനം ആര് പ്രൈസ് നേടുമെന്ന് നോക്കാം? ന്യൂയര്‍ ആഘോഷിക്കാന്‍ വരാറില്ലേ, അപ്പോള്‍ ആര് വിജയിയായിരിക്കുമോ, അവര്‍ക്ക് പ്രത്യേകം ക്ഷണം നല്‍കി വിളിപ്പിക്കും. ഒറ്റക്ക് വിജയിയാകില്ല. മുഴുവന്‍ സെന്‍ററും വിജയിയായിരിക്കണം. അങ്ങനെയുള്ള സെന്‍ററിന്‍റെ ആഘോഷം നടത്തും. അപ്പോള്‍ നോക്കാം വിദേശം മുന്‍പിലെത്തുമോ അതോ ദേശം മുന്‍പിലെത്തുമോ? ശരി, മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ, മായയുടെ ഒരു രൂപവും തന്നെ ബുദ്ധിമുട്ടിക്കുന്നില്ലല്ലോ. ഓര്‍മ്മചിഹ്നങ്ങളില്‍ കഥ എന്താണ് കേട്ടിട്ടുള്ളത്! ശൂര്‍പ്പണക ബുദ്ധിമുട്ടിക്കാന്‍ വേണ്ടി വന്നപ്പോള്‍ എന്താണ് ചെയ്തത്? മായയുടെ മൂക്ക് മുറിക്കാന്‍ അറിയില്ലേ? ഇവിടെ സഹജമാണ്, അവര്‍ രസാവഹമാക്കുന്നതിന് വേണ്ടി കഥയാക്കിയിരിക്കുന്നു. മായയോട് ഒരു തവണ യുദ്ധം ചെയ്തു, അത്രമാത്രം. മായയില്‍ യാതൊരു ശക്തിയും അവശേഷിക്കുന്നില്ല. ബാക്കിയുള്ളത് തന്‍റെ ഉള്ളിലെ ദുര്‍ബലതയാണ്. മായ മരിച്ചിരിക്കുന്നു. അവശേഷിച്ചിരിക്കുന്ന അല്‍പം ശ്വാസം മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ അവസാനിപ്പിക്കണം വിജയിയാകണം എന്തുകൊണ്ടെന്നാല്‍ അന്തിമ സമയം എത്തിച്ചേര്‍ന്നിരിക്കുകയല്ലേ! കേവലം വിജയിയായി വിജയത്തിന്‍റെ കണക്കനുസരിച്ച് രാജ്യ ഭാഗ്യം നേടണം അതുകൊണ്ട് ഈ അന്തിമ ശ്വാസത്തില്‍ നിമിത്ത മാത്ര വിജയിയാകണം. മായാ ജീത്ത് ജഗത്ജീത്തല്ലേ. വിജയം പ്രാപ്തമാക്കുന്നതിന്‍റെ ഫലം രാജ്യഭാഗ്യമാണ് അതുകൊണ്ട് ഇത് കേവലം നിമിത്ത മാത്രം മായയോടുള്ള കളിയാണ്. യുദ്ധമല്ല, കളിയാണ്. മനസ്സിലായോ! ഇന്നു മുതല്‍ മിക്കി മൗസാകരുത്. ശരി!
സത്യയുഗത്തിന്‍റെ സ്ഥാപനയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍
തന്‍റെ കല്‍പം മുന്‍പത്തെ മറഞ്ഞുപോയ സ്വര്‍ഗ്ഗത്തിന്‍റെ സംസ്ക്കാരങ്ങളെ പുറത്തെടുക്കൂ എങ്കില്‍ സ്വയം തന്നെ സ്വയത്തെ സത്യയുഗീ ചക്രവര്‍ത്തീ ചക്രവര്‍ത്തിനിയുടെ അനുഭവം ചെയ്യും, ഏത് സമയം ആ സത്യയുഗീ സംസ്ക്കാരം പുറത്ത് കൊണ്ടുവരുന്നോ അപ്പോള്‍ സത്യയുഗത്തിന്‍റെ എല്ലാ രീതി– സമ്പ്രദായങ്ങളും ഇന്നലത്തെ കാര്യം പോലെ ഇത്രയും സ്പഷ്ടമായി തെളിഞ്ഞു വരും. ഇന്നലെ ഇങ്ങനെ ചെയ്തിരുന്നു – ഇങ്ങനെ അനുഭവം ചെയ്യാന്‍ സാധിക്കും! സത്യയുഗത്തിന്‍റെ അര്‍ത്ഥം തന്നെ ഇതാണ്, പ്രകൃതിയുടെ എന്തെല്ലാം സുഖങ്ങളാണോ ഉള്ളത്, ആത്മാവിന്‍റെ സുഖങ്ങളാണോ ഉള്ളത്, ബുദ്ധിയുടെ സുഖങ്ങളാണോ ഉള്ളത്, മനസ്സിന്‍റെ സുഖങ്ങളാണോ ഉള്ളത്, സംബന്ധത്തിന്‍റെ സുഖങ്ങളാണോ ഉള്ളത്, അങ്ങനെ എന്തെല്ലാം സുഖങ്ങളാണോ ഉള്ളത് അതെല്ലാം ഹാജരായിരിക്കും. ഇപ്പോള്‍ ചിന്തിച്ച് നോക്കൂ പ്രകൃതിയുടെ സുഖങ്ങള്‍ എന്തെല്ലാമായിരിക്കും. മനസ്സിന്‍റെ സുഖം എന്തായിരിക്കും, സംബന്ധത്തിന്‍റെ സുഖം എന്തായിരിക്കും – ഇങ്ങനെ ഇമര്‍ജ് ചെയ്യൂ. എന്തെല്ലാമാണോ ഈ ലോകത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും നല്ലതായി കാണപ്പെടുന്നത് – ആ എല്ലാ വസ്തുക്കളും പവിത്രമായ രൂപത്തില്‍, സമ്പന്ന രൂപത്തില്‍, സുഖദായി രൂപത്തില്‍ അവിടെ ഉണ്ടായിരിക്കും. ധനമാകട്ടെ, മനസ്സാകട്ടെ, കാലാവസ്ഥയാകട്ടെ, എല്ലാ പ്രാപ്തികളും ഏറ്റവും ശ്രേഷ്ഠമായിരിക്കും, അതിനെ തന്നെയാണ് സത്യയുഗമെന്ന് പറയുന്നത്. ഏറ്റവും നല്ല ഒരു സുഖദായിയായ സമ്പന്ന കുടുംബമെന്ന പോലെ മനസ്സിലാക്കൂ; അവിടെ പദവി ഉണ്ടായിട്ടും രാജാവും പ്രജയും സമാനം കുടുംബമെന്ന പോലെയായിരിക്കും ജീവിക്കുക. ഇവര്‍ ദാസനും–ദാസിയുമാണെന്ന് പറയില്ല. നമ്പര്‍ ഉണ്ടായിരിക്കും, സേവനം ഉണ്ടായിരിക്കും എന്നാല്‍ ദാസിയാണ് എന്ന ഭാവന ഉണ്ടായിരിക്കില്ല. ഏതുപോലെയാണോ കുടുംബത്തിലെ എല്ലാ അംഗങ്ങളും സന്തുഷ്ടമായി, സുഖികളായി, സമര്‍ത്ഥ പരിവാരമായി, എന്തെല്ലാം ശ്രേഷ്ഠതകളാണോ ഉള്ളത് അതെല്ലാ മുണ്ടായിരിക്കും. കടകളിലും വ്യാപാരം നടത്തുമ്പോള്‍ കണക്ക് പറഞ്ഞല്ല ചെയ്യുക. കുടുംബത്തിന്‍റെ കൊടുക്കല്‍ വാങ്ങലെന്ന പോലെ അങ്ങോട്ട് ചിലത് നല്‍കും അതുപോലെ തിരിച്ച് ചിലത് നേടും. ഗിഫ്റ്റ് കൈമാറുന്നത് പോലെ. ഏതുപോലെയാ കുടുംബത്തില്‍ നിയമമുള്ളത് – ആരുടെയെങ്കിലും പക്കല്‍ കൂടുതല്‍ സാധനമുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും വിതരണം ചെയ്യുന്നത്. കണക്ക് പറഞ്ഞുള്ള രീതിയിലല്ല. കാര്യങ്ങള്‍ നടത്തുന്നതിനായി ഓരോരുത്തര്‍ക്കും ഓരോ ഡ്യൂട്ടി ലഭിച്ചിരിക്കുന്നു, ഓരോരുത്തര്‍ക്കും ഓരോന്ന്. ഏതുപോലെയാണോ ഇവിടെ മധുബനില്‍ നടക്കുന്നില്ലേ. ചിലര്‍ വസ്ത്രം സംരക്ഷിക്കുന്നു, ചിലര്‍ ധാന്യം സംരക്ഷിക്കുന്നു, പണം ഒന്നും തന്നെ നല്‍കുന്നില്ലല്ലോ. എന്നാല്‍ ഉത്തരവാദിത്വമുള്ളവരില്ലേ. ഇതുപോലെയായിരിക്കും അവിടെയും. എല്ലാ വസ്തുക്കളും അളവറ്റതാണ്, അതുകൊണ്ട് സദാ പ്രാപ്യമാണ്. ദൗര്‍ലഭ്യം ഒന്നും തന്നെയില്ല. എത്ര ആവശ്യമുണ്ടോ, എങ്ങനെ ആവശ്യമുണ്ടോ അതെടുക്കാം. കേവലം ബിസിയായി ഇരിക്കുന്നതിനുള്ള ഒരു സാധനയാണിത്. അതും കളിയാണ്. യാതൊരു കണക്കും ആരെയും കാണിക്കേണ്ടതില്ല. ഇവിടെ സംഗമമല്ലേ. സംഗമമെന്നാല്‍ ഇക്കണോമി (മിതവ്യയം). സത്യയുഗമെന്നാല്‍ കഴിക്കൂ, കുടിക്കൂ, പറപ്പിക്കൂ. ഇച്ഛാ മാത്രം അവിദ്യരാണ്. എവിടെയാണോ ഇച്ഛയുള്ളത് അവിടെ കണക്ക് കൂട്ടേണ്ടി വരും. ഇച്ഛ കാരണത്താല്‍ തന്നെയാണ് കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്നത്. അവിടെ ഇച്ഛയും ഇല്ല, കുറവുമില്ല. സര്‍വ്വ പ്രാപ്തികളുമുണ്ട് സമ്പന്നവുമാണ് പിന്നെ മറ്റെന്താണ് വേണ്ടത്. നല്ല വസ്തു കാണുകയാണെങ്കില്‍ കൂടുതല്‍ എടുക്കും അങ്ങനെ ആയിരിക്കില്ല. സമ്പന്നമായിരിക്കും. മനസ്സ് നിറഞ്ഞതായിരിക്കും. അങ്ങനെയുള്ള സത്യയുഗത്തില്‍ പോകുക തന്നെ വേണ്ടേ. പ്രകൃതി മുഴുവന്‍ സേവനം ചെയ്യും. (സത്യയുഗത്തില്‍ ബാബ ഉണ്ടായിരിക്കുകയില്ല) കുട്ടികളുടെ കളി കണ്ടുകൊണ്ടിരിക്കും. സാക്ഷിയായും ആരെങ്കിലും ഉണ്ടായിരിക്കില്ലേ. വേറിട്ടത് വേറിട്ടത് തന്നെയായിരിക്കില്ലേ. സ്നേഹിയായിരിക്കും എന്നാല്‍ വേറിട്ടിരുന്നു കൊണ്ട് സ്നേഹിയായിരിക്കും. സ്നേഹിയുടെ കളി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയല്ലേ. സത്യയുഗത്തില്‍ വേറിട്ടിരിക്കുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കില്‍ എപ്പോള്‍ നിങ്ങളെല്ലാവരും വീഴുന്നോ അപ്പോള്‍ ആര് രക്ഷിക്കും. സത്യയുഗത്തിലേക്ക് വരിക അര്‍ത്ഥം ചക്രത്തിലേക്ക് വരിക. ശരി – നിങ്ങള്‍ എപ്പോള്‍ സത്യയുഗത്തില്‍ ജന്മമെടുക്കുന്നോ അപ്പോള്‍ ക്ഷണം നല്‍കണം, താങ്കള്‍ സങ്കല്‍പം ഉണര്‍ത്തുകയാണെങ്കില്‍ വരും. സത്യയുഗത്തില്‍ വരിക അര്‍ത്ഥം ചക്രത്തിലേക്ക് വരിക. സ്വര്‍ഗ്ഗത്തിന്‍റെ കാര്യങ്ങളില്‍ നിങ്ങള്‍ ബാപ്ദാദയെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്! ശരി – ഇത്രയും വൈഭവങ്ങള്‍ ഉണ്ടായിരിക്കും അത് മുഴുവന്‍ ഭക്ഷിക്കാന്‍ പോലും സാധിക്കില്ല. കേലവം കണ്ടു കൊണ്ടിരിക്കും. ശരി!
ഇങ്ങനെ സദാ സര്‍വ്വ സമര്‍ത്ഥ ആത്മാക്കള്‍ക്ക്, സദാ മായാജീത്ത്, ജഗത്ജീത്ത് ആത്മാക്കള്‍ക്ക്, സദാ സഹജ യോഗി ഭവയുടെ വരദാനി കുട്ടികള്‍ക്ക്, ഡബിള്‍ സേവാധാരി, ഡബിള്‍ കിരീടധാരി, ഡബിള്‍ ലൈറ്റ് കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
വരദാനം:- ആത്മീയതയില്‍ കഴിഞ്ഞ് സ്വമാനത്തിന്‍റെ സീറ്റില്‍ ഇരിക്കുന്ന സദാ സുഖീ, സര്‍വ്വ പ്രാപ്തി സ്വരൂപരായി ഭവിക്കൂ
ഓരോ കുട്ടിയിലും ഏതെങ്കിലുമെല്ലാം ഗുണത്തിന്‍റെ വിശേഷതയുണ്ട്. എല്ലാവരും വിശേഷരാണ്, ഗുണവന്‍മാരാണ്, മഹാന്‍മാരാണ്, മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍മാരാണ് – ഈ ആത്മീയ ലഹരി സദാ സ്മൃതിയില്‍ ഉണ്ടായിരിക്കണം – ഇതിനെ തന്നെയാണ് സ്വമാനമെന്ന് പറയുന്നത്. ഈ സ്വമാനത്തില്‍ അഭിമാനം വരിക സാധ്യമല്ല. അഭിമാനത്തിന്‍റെ സീറ്റ് മുള്ളുകളുടെ സീറ്റാണ് അതുകൊണ്ട് ആ സീറ്റില്‍ ഇരിക്കുന്നതിനുള്ള പ്രയത്നം നടത്തരുത്. ആത്മീയതയില്‍ കഴിഞ്ഞ് സ്വമാനത്തിന്‍റെ സീറ്റില്‍ ഇരിക്കൂ എങ്കില്‍ സദാ സുഖീ, സദാ ശ്രേഷ്ഠം, സദാ സര്‍വ്വ പ്രാപ്തി സ്വരൂപത്തിന്‍റെ അനുഭവം ചെയ്തുകൊണ്ടിരിക്കും.
സ്ലോഗന്‍:- തന്‍റെ ശുഭ ഭാവനയിലൂടെ ഓരോ ആത്മാവിനും ആശീര്‍വ്വാദം നല്‍കുന്നവരും ക്ഷമിക്കുന്നവരും തന്നെയാണ് മംഗളകാരികള്‍.