ഡബിള്‍ ലൈറ്റ് സ്ഥിതിയിലൂടെ പരിശ്രമം സമാപ്തം

Date : Rev. 22-07-2018 / AV 23-12-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ദൂരദേശത്ത് വസിക്കുന്ന ബാപ്ദാദ ദൂരദേശി കുട്ടികളെ മിലനം ചെയ്യാന്‍ വന്നിരിക്കുകയാണ്. നിങ്ങള്‍ എല്ലാവരും ദൂരദേശത്ത് നിന്ന് വന്നിരിക്കുന്നു അതേപോലെ ബാപ്ദാദയും ദൂരദേശത്ത് നിന്നാണ് വന്നിരിക്കുന്നത്. ഏറ്റവും ദൂരെയും വളരെ സമീപത്തുമാണ് ബാപ്ദാദയുടെ ദേശം. അത്രയും ദൂരെയാണ, സാകാര ലോകത്തിന്‍റെ അതിര്‍ത്തിയില്‍ നിന്നു പോലും വളരെ ദൂരെയാണ്. ലോകമേ വേറെയാണ്. നിങ്ങളെല്ലാവരും സാകാര ലോകത്തില്‍ നിന്നാണ് വന്നിരിക്കുന്നത്, ബാപ്ദാദ സാകാര ലോകത്തില്‍ നിന്നുപരി പരലോകത്തില്‍ നിന്നും സൂക്ഷ്മ വതനം വഴി ബ്രഹ്മാബാബയെയും കൂട്ടി വന്നിരിക്കുന്നു. വളരെ സമീപത്തുമാണ് സെക്കന്‍റില്‍ എത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് വരാന്‍ എത്ര മണിക്കൂര്‍ എടുക്കും, പരിശ്രമിച്ച് സമ്പാദിച്ച ധനം നല്കേണ്ടി വന്നു. സമ്പാദിക്കാന്‍ എത്ര സമയമെടുത്തു. ബാബയ്ക്ക് വതനത്തില്‍ നിന്നും വരാനും പോകാനും ചിലവേയില്ല കേവലം സ്നേഹത്തിന്‍റെ മൂലധനം, ഇതിലൂടെ സെക്കന്‍റില്‍ എത്താന്‍ സാധിക്കും. യാതൊരു പ്രയാസവും തോന്നുന്നില്ലല്ലോ. ബാപ്ദാദയ്ക്ക് അറിയാം രാജ്യഭാഗ്യം നഷ്ടപ്പെടുത്തിയതിന് ശേഷം കുട്ടികള്‍ അനേക ജന്മം, വ്യത്യസ്ത പ്രകാരത്തിലൂടെ ശരീരം, മനസ്സ്, ധനത്തിന്‍റെ പരിശ്രമം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വിശ്വത്തിന്‍റെ അധികാരിയായിരുന്നു, കിരീടധാരിയായിരുന്നു, സര്‍വ്വ പ്രാപ്തികളുടെ ഖജനാക്കളുടെ അധികാരിയായിരുന്നു! പ്രകൃതി പോലും ദാസി! അങ്ങനെ രാജ്യ അധികാരി, രാജ്യ ഭാഗ്യം നേടുന്ന, ഇപ്പോള്‍ അധീനമായതിലൂടെ എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത്! ജോലി ചെയ്തു കൊണ്ടിരിക്കുന്നു! അപ്പോള്‍ പരിശ്രമമായില്ലേ! രാജാവായിരുന്നവര്‍ സമ്പാദിച്ച് കഴിക്കുന്ന, ഗവണ്‍മെന്‍റിന്‍റെ സേവകരായി. എത്രയോ ജന്മം ശരീരത്തെ നടത്തിക്കുന്നതിന്, ശരീരത്തിന് വേണ്ടിയുള്ള കര്‍മ്മം, മനസ്സിനെ ബാബയില്‍ ലയിപ്പിക്കുന്നതിന് വിവിധ സാധനകള്‍, അനേക പ്രകാരത്തിലെ ഭക്തി, ധനം സമ്പാദിക്കുന്നതിന് എത്രയോ പ്രകാരത്തിലൂടെ പല ജന്മങ്ങളില്‍ പല കാര്യങ്ങള്‍ ചെയ്തു. അങ്ങനെ കിരീടം സിംഹാസനധാരി, സുഖ ശാന്തിയിലൂടെ കഴിഞ്ഞവര്‍ക്ക് എന്തെല്ലാം ചെയ്യേണ്ടി വന്നു! അതിനാല്‍ കുട്ടികളുടെ പരിശ്രമം കണ്ട് ബാപ്ദാദ പരിശ്രമത്തില്‍ നിന്ന് മുക്തമാക്കി സഹജയോഗിയാക്കി. സെക്കന്‍റില്‍ സ്വരാജ്യ അധികാരിയാക്കിയില്ലേ. പരിശ്രമത്തില്‍ നിന്നും മോചിപ്പിച്ചില്ലേ. ഇതെല്ലാവരും ചിന്തിക്കുന്നുണ്ട്ജോലിയില്‍ നിന്നും മോചിപ്പിച്ചില്ലല്ലോ എന്ന്. എന്നാല്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നുവൊ, സ്വയത്തിന് വേണ്ടിയല്ല ചെയ്യുന്നത്. ഈശ്വരീയ സേവനത്തിനാണ്. എന്‍റെ കാര്യമാണ് എന്ന് മനസ്സിലാക്കിയല്ല ചെയ്യുന്നത്. ട്രസ്റ്റിയായി ചെയ്യുന്നു അതിനാല്‍ പരിശ്രമം സ്നേഹത്തില്‍ പരിവര്‍ത്തനപ്പെട്ടു. ബാബയുടെ സ്നേഹത്തില്‍, സേവനത്തിന്‍റെ സ്നേഹത്തില്‍, മിലനം ആഘോഷിക്കുന്നതിന്‍റെ സ്നേഹത്തില്‍ പരിശ്രമം അനുഭവപ്പെടുന്നില്ല

രണ്ടാമത്തെ കാര്യം, ചെയ്യിപ്പിക്കുന്നവന്‍ ബാബയാണ്. നിമിത്തമായി ചെയ്യുന്നത് നിങ്ങളാണ്. സര്‍വ്വശക്തിവാനായ ബാബയുടെ ശക്തിയിലൂടെ അര്‍ത്ഥം സ്മൃതിയുടെ സംബന്ധത്തിലൂടെ നിമിത്തം മാത്രമായി കാര്യം ചെയ്യുന്നവരാണ്. ഏതു പോലെ ലൈറ്റിന്‍റെ കണക്ഷനിലൂടെ വലിയ വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു, ആധാരം പ്രകാശമാണ്. നിങ്ങളെല്ലാവരും ഓരോ കര്‍മ്മം ചെയ്തു കൊണ്ടും കണക്ഷന്‍റെ ആധാരത്തില്‍ സ്വയവും ഡബിള്‍ ലൈറ്റായിട്ടല്ലേ ഇരിക്കുന്നത്. ഡബിള്‍ ലൈറ്റ് സ്ഥിതിയുള്ളിടത്ത് പരിശ്രമവും പ്രയാസവും എന്ന ശബ്ദം സമാപ്തമാകുന്നു. ജോലിയില്‍ നിന്നും വിടുവിച്ചില്ല എന്നാല്‍ പരിശ്രമത്തില്‍ നിന്നും വിടുവിച്ചില്ലേ. ഭാവനയും ഭാവവും പരിവര്‍ത്തനപ്പെട്ടില്ലേ. ട്രസ്റ്റിയാണെന്ന ഭാവവും ഈശ്വരീയ സേവനത്തിന്‍റെ ഭാവനയും, അപ്പോള്‍ പരിവര്‍ത്തനപ്പെട്ടില്ലേ. ഇപ്പോള്‍ എന്‍റെ എന്ന ബോധം? ലഭിച്ചിട്ടുള്ള മൂന്നടി ഭൂമി, അത് ബാബയുടെ വീടെന്നല്ലേ പറയുന്നത്. എന്‍റെ വീടെന്ന് പറയുന്നില്ലല്ലോ. തന്‍റെ വീട്ടിലല്ല വസിക്കുന്നത്. ബാബയുടെ വീട്ടിലാണ് വസിക്കുന്നത്. ബാബയുടെ നിര്‍ദ്ദേശത്തിലൂടെ കാര്യം ചെയ്യുന്നു. സ്വ ഇച്ഛയിലൂടെ, തന്‍റെ ആവശ്യം കാരണമല്ലല്ലോ ചെയ്യുന്നത്. ബാബയുടെ നിര്‍ദ്ദേശമനുസരിച്ച് നിശ്ചിന്തവും നിര്‍മ്മോഹിയുമായി ചെയ്യുന്നു. ലഭിച്ചത് ബാബയുടേതാണ് അഥവാ സേവനത്തിന് വേണ്ടി. ശരീരത്തിന് വേണ്ടി വിനിയോഗിക്കുന്നുണ്ടെങ്കിലും ശരീരവും സ്വന്തമല്ല. അതും ബാബയ്ക്ക് നല്കിയില്ലേ. ശരീരം, മനസ്സ്, ധനം സര്‍വ്വതും ബാബയ്ക്ക് നല്കിയില്ലേ അതോ ഏന്തെങ്കിലും മാറ്റി വച്ചിട്ടുണ്ടോ. അങ്ങനെയല്ലല്ലോ. അതിനാല്‍ ബാപ്ദാദ കുട്ടികളുടെ ജന്മജന്മാന്തരങ്ങളിലെ പരിശ്രമത്തെ കണ്ട് ഇപ്പോള്‍ മുതല്‍ അനേക ജന്മത്തേക്ക് പരിശ്രമത്തില്‍ നിന്നും മോചിപ്പിച്ചു. ഇത് തന്നെയാണ് ബാബയുയും മക്കളും തമ്മിലുള്ള സ്നേഹത്തിന്‍റെ അടയാളം

ഏതു പോലെ നിങ്ങളെല്ലാവരും പ്രത്യകമായി മിലനം ചെയ്യാന്‍ വന്നിരിക്കുന്നു, ബാപ്ദാദയും പ്രത്യേകമായി മിലനം ചെയ്യാനാണ് വന്നിരിക്കുന്നത്. ബ്രഹ്മാ ബാബയെയും വതനത്തില്‍ നിന്നും  കൊണ്ടു വന്നു. ബ്രഹ്മാബാബയ്ക്ക് കൂടുതല്‍ സ്നേഹമുണ്ട്. ഡബിള്‍ വിദേശികളോട് എന്ത് കൊണ്ടാണ് കൂടുതല്‍ സ്നേഹം? ബ്രഹ്മാവ് പറഞ്ഞുവിദേശി കുട്ടികള്‍ വളരെക്കാലമായി ആഹ്വാനം ചെയ്തു. എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടികളെ ആഹ്വാനം ചെയ്തു. ആഹ്വാനത്തില്‍ വിദേശത്ത് നിന്ന് ബാബയുടെയടുത്തെത്തി. അതിനാല്‍ വളരെ സമയം ആരെയാണൊ ആഹ്വാനം ചെയ്തത്, വളരെ സമയത്തെ ആഹ്വാനത്തിന് ശേഷം കുട്ടികള്‍ എത്തി ചേര്‍ന്നു അപ്പോള്‍ വിശേഷ സ്നേഹമുണ്ടായിരിക്കില്ലേ. അതിനാല്‍ ബ്രഹ്മാബാബ വളരെ സ്നേഹത്തോടെ സാകാര രൂപത്തില്‍ അവകാശിയാകുന്നതിന്  സര്‍വ്വരെയും ആഹ്വാനം ചെയ്തു. മനസ്സിലായോ. എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ക്ക് ജന്മം നല്കിയെന്ന് കേള്‍ക്കുന്നുണ്ടല്ലോ അല്ലേ. ഗര്‍ഭത്തിലായിരുന്നു, പിന്നീട് സാകാരത്തില്‍ വന്നു, അതിനാല്‍ ബ്രഹ്മാബാബയ്ക്ക് വിശേഷ സ്നേഹമുണ്ട്, ഭാവിയിലെ ഭാഗ്യത്തെയറിഞ്ഞ് സ്നേഹമുണ്ട്

ജാനകി ദാദിയെ കണ്ട് ബാബ പറഞ്ഞുഇപ്പോള്‍ ഡബിള്‍ വിദേശികള്‍ ബാബയെ കണ്ട് സന്തോഷിക്കുന്നു. നിങ്ങളെയും കണ്ട് സന്തോഷിക്കുന്നുണ്ട് കാരണം ബാബയില്‍ നിന്നും എടുത്തിട്ടുള്ള പാലനയുടെ പ്രത്യക്ഷ രൂപമായി സാകാരത്തില്‍ നിങ്ങള്‍ നിമത്തമായ കുട്ടികളില്‍ നിന്നാണ് പഠിക്കുന്നത്. അതിനാല്‍ നിങ്ങളോടും വിശേഷ സ്നേഹമുണ്ട്. നിമിത്തമായ ദാദീ, ദീദീഇവരുടെ ഇതേ വിശേഷതയാണ് കാണുന്നത്ഇവരില്‍ ബാബയെ കാണുന്നു. ബാബയുടെ പാലനയുടെ വിശേഷ അനുഭവമാണ് ചെയ്യുന്നത്. ദീദീ ദാദിയെ മിലനം ചെയ്യുമ്പോള്‍ എന്താണ് കാണുന്നത്! ബാബ സാകാര ആധാരത്തിലൂടെ മിലനം ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങനെയല്ലേ അനുഭവിക്കുന്നത്. ഇത് തന്നെയാണ് വിശേഷ ആത്മാക്കളുടെ പാലന, നിങ്ങള്‍ അപ്രത്യക്ഷമാകും, ബാബ പ്രത്യക്ഷമാകും കാരണം അവരുടെ ഒരോ സങ്കല്പത്തില്‍, ഒരോ വാക്കുകളില്‍ ബാബാ ബാബാ എന്ന് തന്നെയായിരിക്കും. അതിനാല്‍ മറ്റുള്ളവര്‍ക്കും അതേ ബാബാ ബാബാ എന്ന ശബ്ദം കാണപ്പെടും അഥവാ കേല്‍ക്കാന്‍ സാധിക്കും. ഇന്ന് ദീദിയുടെയും ഓര്‍മ്മ വരുന്നു. ഗുപ്ത ഗംഗയായില്ലേ. 3 നദികളില്‍ ഒരു നദിയെ ഗുപ്തമായാണ് കാണിക്കുന്നത്. ഇപ്പോള്‍ ദീദീ ദാദിയില്‍ ലയിച്ച് ചേര്‍ന്നില്ലേ. സൂക്ഷ്മ രൂപത്തിലൂടെ സേവനം ചെയ്യുന്നു കാരണം കര്‍മ്മബന്ധനമുള്ള ആത്മാവല്ല. സേവനത്തിന്‍റെ സംബന്ധത്തിലൂടെ പാര്‍ട്ടഭിനയിക്കാന്‍ പോയിരിക്കുന്നു. കര്‍മ്മബന്ധനമുള്ളവര്‍ക്ക് അവിടെ മാത്രമേ പാര്‍ട്ടഭിനയിക്കാന്‍ സാധിക്കൂ, എന്നാല്‍ കര്‍മ്മാതീതമായ ആത്മാക്കള്‍ക്ക് ഒരു സമയത്ത് തന്നെ നാല് ഭാഗത്തും സന്‍റെ സേവനത്തിന്‍റെ പാര്‍ട്ടഭിനയിക്കാന്‍ സാധിക്കും കാരണം കര്‍മ്മാതീതമാണ് അതിനാല്‍ ദീദിയും നിങ്ങളുടെ കൂടെ തന്നെയുണ്ട്. കര്‍മ്മാതീതമായ ആത്മാവിന് ഡബിള്‍ പാര്‍ട്ടഭിനയിക്കുന്നതില്‍ പ്രയാസമില്ല. തീവ്ര വേഗതയായിരിക്കും. സെക്കന്‍റില്‍ ആഗ്രഹിക്കുന്നയിടത്ത് എത്താന്‍ സാധിക്കും. വിശേഷ ആത്മാക്കള്‍ സദാ വിശേഷപാര്‍ട്ട് അഭിനയിക്കുന്നു അതിനാല്‍ കാറ്റിന് സമാനം പറന്നു പോയില്ലേ. അനാദി അവിനാശി പ്രോഗ്രാം ഉണ്ടാക്കപ്പെട്ടിരുന്നു. ഇതും വിചിത്രമായ പാര്‍ട്ടായിരുന്നു. ആരംഭം മുതലേ ദീദിക്ക് ട്രാന്‍സില്‍ പോകുന്നതിന്‍റെ വിശേഷ പാര്‍ട്ടുണ്ടായിരുന്നു. അന്തിമത്തിലും വിചിത്ര രൂപത്തിന്‍റെ ട്രാന്‍സിലേക്ക് തന്നെ ട്രാന്‍സ്ഫറായി. ശരി

സര്‍വ്വ ദേശ വിദേശത്തെ വേഴാമ്പലിനെ പോലെയുള്ള കുട്ടികള്‍ക്ക്, കല്പത്തെ സിക്കിലധേ കുട്ടികള്‍ക്ക്, സദാ ബാബയുടെ സ്നേഹത്തില്‍ ലയിച്ചിരിക്കുന്ന ലവ്ലീന്‍ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.

വ്യക്തിപരമായ മിലനംഎവിടെയൊക്കെ നിന്ന് ബാപ്ദാദ തെരഞ്ഞെടുത്ത് അള്ളാഹുവിന്‍റെ പൂന്തോട്ടത്തില്‍ കൊണ്ടു വന്നു. സന്തോഷമില്ലേ. ഇപ്പോള്‍ എല്ലാവരും ആത്മീയ റോസാ പുഷ്പമായി. ആരെങ്കിലും നിങ്ങളുടെ സമീപത്ത് വരുമ്പോള്‍, സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ നിങ്ങളില്‍ നിന്നും എന്താണ് അനുഭവിക്കുന്നത്? ഇവര്‍ ആത്മിയതയുള്ളവരാണ്, അലൗകികമാണ് എന്ന് മനസ്സിലാക്കുന്നു. ലൗകീകത സമാപ്തമായി. അത് നിങ്ങളെ കാണുമ്പോഴും ഫരിസ്ത രൂപം കാണപ്പെടണം. ഫരിസ്തയായില്ലേ. സദാ ഡബിള്‍ ലൈറ്റ് സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന ഫരിസ്തയായി കാണപ്പെടണം. ഫരിസ്ത സദാ ഉയരത്തില്‍ വസിക്കുന്നു. ഫരിസ്തകളെ ചിത്രത്തില്‍ ചിറകോട് കൂടിയാണ് കാണിക്കുന്നത്. എന്തിന്? പറക്കുന്ന പക്ഷിയല്ലേ! അതിനാല്‍ പക്ഷി സദാ മുകളില്‍ പറക്കുന്നു. അതിനാല്‍ ബാബയെ ലഭിച്ചു, ഉയര്‍ന്ന സ്ഥാനം ലഭിച്ചു, ഉയര്‍ന്ന സ്ഥിതി ലഭിച്ചു, ഇനിയെന്ത് വേണം

 (വിദേശി കുട്ടികളുടെ കത്തുകള്‍ക്ക് മറുപടിയായി ) സര്‍വ്വരുടെയും ഹൃദയത്തിലെ സ്നേഹം നിറഞ്ഞ കത്ത് അഥവാ സ്നേഹ സ്മരണ ലഭിച്ചു. കുട്ടികള്‍ മധുര മധുരമായ ആത്മീയ സംഭാഷണവും ചെയ്യുന്നു, ഇടയ്ക്ക് മധുര മധുരമായ പരാതികളും നല്കുന്നു. എപ്പോള്‍ വിളിക്കും, എന്ത്  കൊണ്ട് എന്നെ സഹായിക്കുന്നില്ല, വിളിച്ചാല്‍ ഞാന്‍ എത്തുമായിരുന്നു. ഇങ്ങനെയുള്ള പരാതികള്‍ ബാബയ്ക്ക് പ്രിയമാണ് കാരണം ബാബയോടല്ലാതെ മറ്റാരോട് പറയും അതിനാല്‍ ബാപ്ദാദയ്ക്ക് കുട്ടികളുടെ സ്നേഹം ഇഷ്ടമാണ്. അതിനാല്‍ ബാബയുടെ പ്രിയപ്പെട്ടവരാണ്, സദാ ബാബയുടെ പ്രിയപ്പെട്ടവരായത് കാരണം മറുപടിയായി ബാബയുടെ സ്നേഹവും സഹയോഗവും ലഭിക്കുന്നു. ശരി.

വിശേഷ മഹാവാക്യംആത്മീയതയുടെ ശക്തിയിലൂടെ സമ്പന്നമാകൂ

 സമയത്തിനനുസരിച്ച് ഇപ്പോള്‍ വിശ്വത്തിലെ ആത്മാക്കള്‍ നിങ്ങള്‍ ആത്മാക്കളെ ആത്മീയതയുടെ സാമ്പിളായി കാണാനാണ് ആഗ്രഹിക്കുന്നത്, അതിനാല്‍ ആത്മീയതയുടെ ശക്തിയിലൂടെ സമ്പന്നമാകൂ. ഇതിന് വേണ്ടിഏകവ്രതാ ഭവ ഒരു ശബ്ദത്തില്‍ കേവലം ശ്രദ്ധിക്കൂ, അടിക്കടി സ്വയത്തില്‍ അടിവരയിട്ട് സമ്പൂര്‍ണ്ണ പവിത്രമാകൂ. ഏത് പോലെ വിദേശ സേവനത്തില്‍ ആത്മീയ ദൃഷ്ടിയുടെയും ആത്മീയ ശക്തിയുടെയും പ്രഭാവം ഉണ്ടാകുന്നു, ഭാഷ മനസ്സിലായില്ലായെങ്കിലും ഫരിസ്ത സ്ഥിതിയുടെ അനുഭവം, മുഖത്തിലൂടെയും നയനങ്ങളിലൂടെ ആത്മീയ ദൃഷ്ടി അനുഭവിക്കുന്നു. അതിനാല്‍ ഇപ്പോള്‍ ആത്മീയതയുടെ ആഴത്തിലേക്ക് പോയി തന്‍റെ ഫരിസ്ത രൂപത്തെ പ്രത്യക്ഷമാക്കൂ. വാക്കുകള്‍ കൊണ്ട് ചെയ്യുന്ന കാര്യത്തേക്കാള്‍ കൂടുതല്‍ മടങ്ങ് ആത്മീയതയുടെ ശക്തിക്ക് കാര്യം ചെയ്യാന്‍ സാധിക്കും. വാണിയില്‍ വരുന്നതിന്‍റെ അഭ്യാസമുള്ളത് പോലെ ആത്മീയതയുടെ അഭ്യാസത്തെ വര്‍ദ്ധിപ്പിക്കൂ എങ്കില്‍ വാണിയില്‍ വരാന്‍ താല്പര്യം ഉണ്ടാകുകയില്ല

സമ്പൂര്‍ണ്ണമാകുന്നവരുടെ ദൃഷ്ടിയും മനോഭാവനയും ശുദ്ധമാവുന്നു, അവരില്‍ ആത്മീയതയുടെ ശക്തി വരുന്നു. അവര്‍ ശരീരത്തെ കാണുന്നില്ല. ആദ്യം ദൃഷ്ടിയിലൂടെ കാണുന്നു, പിന്നെ മനോഭാവന മാറുന്നു. ആത്മീയ ദൃഷ്ടി അര്‍ത്ഥം സ്വയത്തെയും മറ്റുള്ളവരെയും ആത്മാവായി കാണുക. ശരീരത്തെ കണ്ട് കൊണ്ടും കാണാതിരിക്കുക, ഇപ്പോള്‍ അങ്ങനെയുള്ള അഭ്യാസം ഉണ്ടാകണം. സമയത്തിനനുസരിച്ച് ഇപ്പോള്‍ ഓരോരുത്തരും പുതിയ തിളക്കമാണ് കാണാന്‍ ആഗ്രഹിക്കുന്നത്, അതിനാല്‍ ഓരോ കര്‍മ്മത്തില്‍, ഓരോ സങ്കല്പത്തില്‍, വാക്കില്‍ ആത്മീയതയുടെ ശക്തി ധാരണ ചെയ്യൂ എന്നാല്‍ ആത്മീയതയുടെ ശക്തി നിലനില്ക്കണമെങ്കില്‍ സ്വയത്തെയും, മറ്റുള്ളവരെയും, ആരുടെ സേവനത്തിനാണൊ നമ്മള്‍ നിമിത്തമായത്, അവരെ ബാപ്ദാദയുടേതാണെന്ന് മനസ്സിലാക്കണം. മനസ്സ് ബാബ എനിക്ക് സൂക്ഷിക്കാനേല്പ്പിച്ചിരിക്കുന്നതാണ് എന്ന് മനസ്സിലാക്കി ഓരോ സങ്കല്പം ചെയ്യൂ. സൂക്ഷിക്കാനേല്പ്പിച്ചതില്‍ കൈ കടത്തരുത്. അതിനാല്‍ തന്‍റെ മനസ്സിനെയും ശരീരത്തെയും എന്തെല്ലാമാണൊ നിമിത്തമായ രൂപത്തില്‍ ലഭിച്ചിരിക്കുന്നത്, വിദ്യാര്‍ത്ഥികളാകട്ടെ, സെന്‍ററാകട്ടെ സ്ഥൂലമായ വസ്തുക്കളാകട്ടെ ഇതെല്ലാം സൂക്ഷിക്കാനേല്പ്പിച്ചതാണ്സൂക്ഷിക്കാനേല്പ്പിച്ചതാണെന്ന് മനസ്സിലാക്കുമ്പോള്‍ അനാസക്തരാകാന്‍ സാധിക്കും, അനാസക്തമാകുന്നതിലൂടെ ആത്മീയത വരും. നിങ്ങളുടെ ദിവ്യ നേത്രം എത്രത്തോളം ക്ലിയര്‍ അര്‍ത്ഥം ആത്മീയതയിലൂടെ സമ്പന്നമാകുന്നുവൊ അത്രയും തന്നെ നയനങ്ങളിലൂടെ ബാപ്ദാദയും മുഴുവന്‍ രചനയുടെയും സ്ഥൂലം, സൂക്ഷ്മം, മൂലം മൂന്ന് ലോകങ്ങളുടെയും ചിത്രം പ്രൊജക്ടറിലൂടെ സ്പഷ്ടമായി കാണുന്നത് പോലെ സ്പഷ്ടമായി കാണാന്‍ സാധിക്കും. ഇപ്പോള്‍ ആത്മീയതയുടെ ശക്തി കൊണ്ട് സമ്പന്നമാകുന്നതിനുള്ള സമയമാണ്. ആത്മീയതയില്ലായെങ്കില്‍ വ്യത്യസ്ത പ്രകാരത്തിലൂടെ മായയുടെ പ്രഭാവത്തില്‍ വരും. ഇപ്പോള്‍ പരീക്ഷയ്ക്ക് തയ്യാറാകൂ അര്‍ത്ഥം ആത്മീയതുടെ ശക്തി കൊണ്ട് സമ്പന്നമാകൂ എങ്കില്‍ സര്‍വ്വ പ്രകാരത്തിലുള്ള പരീക്ഷകളില്‍ പാസാകാന്‍ സാധിക്കും. ശരീരം ഈശ്വരീയ സേവനത്തിന് വേണ്ടി ലഭിച്ചിട്ടുള്ളതാണ്. ഇത് കാണുമ്പോള്‍ ഇതിന്‍റെ ഉടമസ്ഥന്‍റെ സ്മൃതിയാണ് വരുന്നത്. ആത്മീയ അച്ഛന്‍ സൂക്ഷിക്കാനേല്പ്പിച്ചതാണ് ഇത്, അങ്ങനെ മനസ്സിലാക്കുമ്പോള്‍ ആത്മീയതയുണ്ടാകും, ആത്മീയതയിലൂടെ ബുദ്ധിയില്‍ സദാ ശക്തിയുണ്ടാകും, തളരില്ല. സൂക്ഷിക്കാനേല്പ്പിച്ചതില്‍ കൈ കടത്തുമ്പോള്‍ ആത്മീയതയ്ക്ക് പകരം ആശയക്കുഴപ്പത്തില്‍ വരുന്നു, ആശ്വാസത്തിന് പകരം ഭയപ്പെടുന്നു. സദാ ഹര്‍ഷിതരായിരിക്കുക എന്നത് ജ്ഞാനത്തിന്‍റെ ഗുണമാണ്. സ്വയം ഹര്‍ഷിതരായിരിക്കുന്നവര്‍ എങ്ങനെയുള്ള മനസ്സ് ഉള്ളവരെയും ഹര്‍ഷിതമാക്കും. എന്നാല്‍ ഇതില്‍ കേവലം ആത്മീയത എന്ന ശബ്ദം ഉണ്ടായിരിക്കണം. ഹര്‍ഷിതമായിരിക്കുക എന്ന സംസ്ക്കാരവും ഒരു വരദാനമാണ്, അത് സമയത്ത് വളരെ സഹയോഗം നല്കുന്നു. സര്‍വ്വ കുറവുകളില്‍ നിന്ന് മുക്തി ലഭിക്കുന്നതിനുള്ള യുക്തിയാണ്സദാ സ്നേഹിയാകൂആരുടെയാണൊ സ്നേഹി, സ്നേഹിയുടെ കൂട്ട്കെട്ടിലൂടെ ആത്മീയതയുടെ പ്രഭാവം സഹജമായി ഏല്ക്കുന്നു

ഏത് പോലെ അന്തരീക്ഷത്തില്‍ ഏതെങ്കിലും വസ്തു വ്യാപിക്കുമ്പോള്‍ ദൂരെ വരെ അതിന്‍റെ പ്രഭാവം ഉണ്ടാകുന്നു, ഇതേ രീതിയിലൂടെ ഇത്രയും സര്‍വ്വ സഹജ യോഗി അഥവാ ശ്രേഷ്ഠ  ആത്മാക്കള്‍ തന്‍റെ അന്തരീക്ഷത്തെ അങ്ങനെ ആത്മീയമാക്കണംഅടുത്തുള്ള അന്തരീക്ഷം ആത്മീയത കാരണം ആത്മാക്കളെ തന്‍റെ നേര്‍ക്ക് ആകര്‍ഷിക്കണം. അന്തരീക്ഷത്തിന്‍റെ അടിത്തറ മനോഭാവനയാണ്. അതിനാല്‍ മനോഭാവനകളെ ആത്മീയതയുടെ ശക്തിയിലൂടെ സമ്പൂര്‍ണ്ണ ശക്തിശാലിയാക്കിയില്ലായെങ്കില്‍ സേവനത്തില്‍ ആഗ്രഹിക്കുന്ന അത്രയും അഭിവൃദ്ധിയുണ്ടാകില്ല. ഏതു പോലെ ഏതെങ്കിലും ആത്മാവിനെ പിടിക്കണമെങ്കില്‍, അത് പുറത്ത് പോകാതിരിക്കാന്‍ വലയം ചെയ്യുന്നു, അതേപോലെ മനോഭാവനയിലൂടെ ആത്മീയതയുടെ പ്രഭാവമേല്‍ക്കുന്നതിലൂടെ ഒരു ആത്മാവിനും ആത്മീയതയുടെ ആകര്‍ഷണത്തില്‍ നിന്നും പുറത്ത് പോകാന്‍ സാധിക്കില്ല. അപ്പോള്‍ അങ്ങനെയുള്ള സേവനം ചെയ്യൂ. എങ്ങനെയുള്ള അധികാരമുള്ളവര്‍ വന്നാലും അഥവാ എങ്ങനെയുള്ള ഭാവമുള്ളവര്‍ വന്നാലും നിങ്ങളുടെ ഗുണങ്ങളുടെ വ്യക്തിത്വം, ആത്മീയതയുടെ വ്യക്തിത്വം, സര്‍വ്വ ശക്തികളുടെ വ്യക്തിത്വത്തിന് മുന്നില്‍ കുമ്പിടും. തന്‍റെ പ്രഭാവം കൊണ്ടു വരാന്‍ സാധിക്കില്ല. ആത്മീയതയുടെ ശക്തി അവരുടെ ഉള്ളിലെ മനോഭാവനകളെ പരിവര്‍ത്തനപ്പെടുത്തും. ഏതു പോലെ പുഷ്പത്തില്‍ സുഗന്ധം അടങ്ങിയിട്ടുണ്ട്, അത് വേര്‍പെടുന്നില്ല, അതേപോലെ നിങ്ങളില്‍ ആത്മീയതയുടെ സുഗന്ധം അടങ്ങിയിരിക്കണം. സുഗന്ധത്തിന് ദൂരെയുള്ളവരെ പോലും ആകര്‍ഷിക്കാന്‍ സാധിക്കും. ദൂരെ നിന്ന് തന്നെ ചിന്തിക്കു സുഗന്ധം എവിടെ നിന്ന് വന്നു കൊണ്ടിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ആത്മീയത വിശ്വത്തെ ആകര്‍ഷിക്കുന്നു. അതിനാല്‍ ജ്ഞാന യുക്തമായ ദയയോടൊപ്പം ആത്മീയതയുടെ സുഗന്ധത്തെയും ധാരണ ചെയ്യൂ. ഇന്നത്തെ സമയമനുസരിച്ച് ആത്മീയതയുടെ ശക്തി വളരെ വളരെ ആവശ്യമാണ്. ആത്മീയതയില്ലാത്തതിനാലാണ് വഴക്കും യുദ്ധവുമെല്ലാം നടക്കുന്നത്. അതിനാല്‍ ആത്മീയ റോസാപുഷ്പമായി ആത്മീയതയുടെ സുഗന്ധത്തെ വ്യാപിപ്പിക്കൂ, ഇത് തന്നെയാണ് ബ്രാഹ്മണ ജീവിതത്തിന്‍റെ കര്‍ത്തവ്യം. ശരി

 വരദാനംതന്‍റെ ശക്തിശാലി സ്ഥിതിയിലൂടെ ദാനവും പുണ്യവും ചെയ്യുന്ന പൂജനീയരും മഹിമാ യോഗ്യരുമായി ഭവിക്കട്ടെ

അന്തിമ സമയത്ത് ശക്തിഹീനരായ ആത്മാക്കള്‍ നിങ്ങള്‍ സമ്പൂര്‍ണ്ണരായ ആത്മാക്കളിലൂട പ്രാപ്തിയുടെ ലേശമെങ്കിലും അനുഭവം ചെയ്യുമ്പോള്‍ അന്തിമ ജന്മത്തിന്‍റെ സംസ്ക്കാരവുമായി അര കല്പം തന്‍റെ വീട്ടില്‍ വിശ്രമിക്കുന്നു, പിന്നീട് ദ്വാപരയുഗത്തില്‍ ഭക്തരായി നിങ്ങളുടെ പൂജയും മഹിമയും ചെയ്യുന്നു അതിനാല്‍ അന്തിമ സമയത്തെ ശക്തിഹീനരായ ആത്മാക്കളെ പ്രതി മഹാദാനി, വരദാനിയായി അനുഭവത്തിന്‍റെ ദാനവും പുണ്യവും ചെയ്യൂ. സെക്കന്‍റിന്‍റെ ശക്തിശാലി സ്ഥിതിയിലൂടെ ചെയ്തിട്ടുള്ള ദാനവും പുണ്യവും അര കല്പത്തേക്ക് പൂജനീയവും മഹിമാ യോഗ്യവുമാക്കുന്നു

സ്ലോഗന്‍പരിതസ്ഥിതികളില്‍ല്‍ പരിഭ്രമിക്കുന്നതിന് പകരം സാക്ഷിയായിരിക്കൂ എങ്കില്‍ വിജയിയായി തീരും.

Scroll to Top