ജ്ഞാന സൂര്യന്‍റെ ആത്മീയ നക്ഷത്രങ്ങളുടെ ഭിന്ന ഭിന്ന വിശേഷതകള്‍

Date : Rev. 07-04-2019 / AV 29-04-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ജ്ഞാന സൂര്യനും ജ്ഞാന ചന്ദ്രനും തന്‍റെ വിവിധ നക്ഷത്രങ്ങളെ നോക്കുകയായിരുന്നു. ചിലര്‍ സ്നേഹി നക്ഷത്രങ്ങളായിരുന്നു, ചിലര്‍ വിശേഷ സഹയോഗി നക്ഷത്രങ്ങളായിരുന്നു, ചിലര്‍ സഹജയോഗി നക്ഷത്രങ്ങളായിരുന്നു, ചിലര്‍ ജ്ഞാനി നക്ഷത്രങ്ങളായിരുന്നു, ചിലര്‍ വിശേഷ സേവനത്തിന്‍റെ ലഹരിയുള്ള നക്ഷത്രങ്ങളായിരുന്നു, ചിലര്‍ പരിശ്രമത്തിന്‍റെ ഫലം കഴിക്കുന്ന നക്ഷത്രങ്ങളായിരുന്നു, ചിലര്‍ സഹജമായ സഫലത നേടിയ ആത്മാക്കളായിരുന്നു, ഇങ്ങനെ ഭിന്ന ഭിന്ന വിശേഷതകളുള്ള എല്ലാ ആത്മാക്കളുമുണ്ടായിരുന്നു. ജ്ഞാന സൂര്യനിലൂടെ എല്ലാ നക്ഷത്രങ്ങള്‍ക്കും ആത്മീയ പ്രകാശം ലഭിക്കുന്നത് കാരണം തിളങ്ങുന്ന നക്ഷത്രങ്ങളായി മാറി. പക്ഷെ എല്ലാ പ്രകാരത്തിലുമുള്ള നക്ഷത്രങ്ങളുടേയും വിശേഷതയുടേയും തിളക്കും വ്യത്യസ്തമാണ്. ഏതുപോലെയാണോ സ്ഥൂല നക്ഷത്രങ്ങള്‍ ഭിന്ന ഭിന്ന ഗ്രഹങ്ങളുടെ രൂപത്തില്‍ ഭിന്ന ഭിന്ന ഫലം അല്പകാലത്തേക്ക് നല്‍കുന്നത്. ഇങ്ങനെയുള്ള ജ്ഞാന സൂര്യന്‍റേയും ആത്മീയ നക്ഷത്രങ്ങള്‍ക്ക് സര്‍വ്വ ആത്മാക്കള്‍ക്കള്‍ക്കും അവിനാശി പ്രാപ്തി നല്‍കുന്നതിന് സംബന്ധമുണ്ട്. ഏതുപോലെ സ്വയം ഏതു വിശേഷത കൊണ്ട് സമ്പന്നമായ നക്ഷത്രമാണോ അതുപോലെ മറ്റുള്ളവരേയും സമ്പന്നമാക്കാന്‍ നിമിത്തമാകും. എത്രമാത്രം സ്വയം ജ്ഞാന ചന്ദ്രന്‍റേയും സൂര്യന്‍റേയും സമീപത്തിരിക്കുന്നോ അത്രയും മറ്റുള്ളവരേയും സമീപ സംബന്ധത്തിലേക്ക് കൊണ്ടു വരും അര്‍ത്ഥം ജ്ഞാന സൂര്യനിലൂടെ പ്രാപ്തമായ വിശേഷതയുടെ ശക്തിയിലൂടെ മറ്റുള്ളവരേയും ഇത്രയും സമീപം കൊണ്ടു വരും  അതിലൂടെ അവര്‍ക്ക് നേരിട്ട് ജ്ഞാന സൂര്യന്‍റേയും ജ്ഞാന ചന്ദ്രന്‍റേയും കൂടെ നേരിട്ട് ബന്ധം വരും. ഇത്രയും ശക്തിശാലികളായ നക്ഷത്രങ്ങളല്ലേ? അഥവാ സ്വയം ശക്തിശാലി അല്ലെങ്കില്‍ സമീപത്തല്ലെങ്കില്‍ നേരിട്ട് ബന്ധം ചേര്‍ത്തു കൊടുക്കാന്‍ കഴിയില്ല. ദൂരെ ഇരിക്കുന്നതു കാരണം, ആ നക്ഷത്രങ്ങളുടെ വിശേഷതകള്‍ക്കനുസരിച്ച് ആ നക്ഷത്രങ്ങള്‍ എത്ര സംബന്ധ സംബന്ധത്തിലാണോ കഴിയുന്നത് അതിനനുസരിച്ചുള്ള പ്രാപ്തിയാണ് അവര്‍ക്ക് ലഭിക്കുക. നേരിട്ട് ശക്തി നേടാന്‍ അവര്‍ക്ക് ശക്തിയുണ്ടാകില്ല. ഏതുപോലെ ജ്ഞാന സൂര്യന്‍ ഉയര്‍ന്നതിലും ഉയര്‍ന്നതാണോ, വിശേഷ നക്ഷത്രങ്ങളും ഉയര്‍ന്നതാണ്. ഏതുപോലെ ഉയര്‍ന്ന സ്ഥിതിയുടെ അനുഭവം ചെയ്യാന്‍ കഴിയാത്തത് കൊണ്ട് തന്‍റെ ശക്തിക്കനുസരിച്ചുള്ള പ്രാപ്തി അവര്‍ക്ക് കിട്ടും. എങ്ങനെയുള്ള ശക്തിശാലി സ്ഥിതിയുടെ അനുഭവമുണ്ടാകേണമോ അതിന്‍റെ അനുഭവമുണ്ടാകില്ല.

അങ്ങനെയുള്ള ആത്മാക്കളുടെ മുഖത്തില്‍ നിന്നും മനസ്സില്‍ നിന്നും സദാ ഈ ശബ്ദം വന്നു കൊണ്ടിരിക്കും നടക്കേണ്ടത് ഇതാണ്, പക്ഷെ നടക്കുന്നില്ല. ആയി തീരാന്‍ ആഗ്രഹിക്കുന്നത് ഇതാണ്, പക്ഷെ ആകുന്നില്ല. ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഇതാണ്, പക്ഷെ ചെയ്യാന്‍ കഴിയുന്നില്ല. ഇതിനെയാണ് പറയുന്നത് തന്‍റെ ശക്തിയെ ഉപയോഗിക്കുന്ന ആത്മാക്കള്‍. സര്‍വ്വശക്തികളുമുള്ള ആത്മാക്കളല്ല. അങ്ങനെയുള്ള ആത്മാക്കള്‍ക്ക് സ്വയത്തിന്‍റേയും മറ്റുള്ളവരുടേയും വിഘ്ന വിനാശകനാകാന്‍ കഴിയില്ല. കുറച്ച് മുന്നോട്ട് പോയി വിഘ്നം വന്നു, ഒരു വിഘ്നത്തെ ഇല്ലാതാക്കി, ധൈര്യത്തിലേക്ക് വന്നു, സന്തോഷത്തിലേക്ക് വരും, പിന്നെ അടുത്ത വിഘ്നം വരും. ജീവിതത്തിന്‍റെ അര്‍ത്ഥം പുരുഷാര്‍ത്ഥത്തിന്‍റെ വഴി ശരിയായിരിക്കില്ല. നില്‍ക്കുക, മുന്നോട്ട് പോകും, ഈ വിധിയിലൂടെ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കും, ഈ വിധിയിലൂടെ മറ്റുള്ളവരേയും മുന്നോട്ട് കൊണ്ടു പോകും. അതിനാല്‍ നില്‍ക്കുക പിന്നെ മുന്നോട്ട് പോകുക ഈ രീതിയിലൂടെ പോകുന്നതിലൂടെ തീവ്ര ഗതിയുടെ അനുഭവം അവര്‍ക്കുണ്ടാകില്ല. ഇടയ്ക്ക് നടക്കുന്ന കല, ഇടയ്ക്ക് ഉയരുന്ന കല, ഇടയ്ക്ക് പറക്കുന്ന കല, ഏകരസമായ ശക്തിശാലി അനുഭവമുണ്ടാകില്ല.ഇടയ്ക്ക് സമസ്യ ഇടയ്ക്ക് സമാധാന സ്വരൂപമായിരിക്കും കാരണം യഥാ ശക്തിയാണ്. ജ്ഞാന സൂര്യനില്‍ നിന്ന് സര്‍വ്വ ശക്തികളേയും സ്വീകരിക്കാനുള്ള ശക്തിയില്ല. ഇടയ്ക്ക് ആരുടേയെങ്കിലും സഹായം വേണ്ടി വരും. ഇതിനെ പറയും യഥാ ശക്തി ആത്മാവ്.

ഏതുപോലെയാണോ ഇവിടെ ഉയര്‍ന്ന പര്‍വ്വതത്തില്‍ കയറുന്നത്, ഏത് വാഹനത്തില്‍ വന്നാലും, ബസ്സിലാണെങ്കിലും, കാറിലാണെങ്കിലും അതിന്‍റേയെല്ലാം എഞ്ചിന്‍ ശക്തിശാലിയാണെങ്കില്‍ വേഗത്തില്‍ വെള്ളവും വായുവും കൂടാതെ തന്നെ എത്തിച്ചേരും. അഥവാ എഞ്ചിന്‍ ദുര്‍ബ്ബലമാണെങ്കില്‍ എവിടേയെങ്കിലും നിന്ന് വെള്ളത്തിന്‍റേയും വായുവിന്‍റേയും സഹായം സ്വീകരിക്കേണ്ടി വരും. എപ്പോഴേക്കുമായി നില്‍ക്കില്ല പക്ഷെ നിറുത്തേണ്ടി വരും. അങ്ങനെ യഥാ ശക്തിയുള്ള ആത്മാക്കള്‍ ഏതെങ്കിലും ആത്മാക്കളുടെ ആശ്രയം, ഏതെങ്കിലും വസ്തുവിന്‍റെ ആശ്രയം കൂടാതെ തീവ്ര ഗതിയില്‍ പറക്കുന്ന കലയില്‍ എത്തിച്ചേരില്ല. ഇടയ്ക്ക് പറയും ഇന്ന് സന്തോഷം കുറഞ്ഞു, ഇന്ന് യോഗം അത്രയും ശക്തിശാലിയായിരുന്നില്ല, ഇന്ന് ഈ ധാരണ ചെയ്യണമെന്നറിഞ്ഞിട്ടും ദുര്‍ബ്ബലമായി, ഇന്ന് സേവനം ചെയ്യാന്‍ ഉന്മേഷം വരുന്നില്ല, ഇടയ്ക്ക് വെള്ളം വേണം, ഇടയ്ക്ക് കാറ്റ് കൊള്ളണം, ഇടയ്ക്ക് തള്ളി തരേണ്ടി വരും. അവരെ ശക്തിശാലി ആണെന്ന് പറയുമോ? അധികാരി ആണോ എന്നു ചോദിച്ചാല്‍ ആണ്, എടുക്കുന്നതില്‍ നമ്പര്‍വണ്‍ അധികാരിയാണ്, ആരില്‍ നിന്നും പിന്നിലല്ല, ചെയ്യാന്‍ പറഞ്ഞാല്‍ എന്തു പറയും? ഞങ്ങള്‍ ചെറിയവരാണ്, ഇപ്പോള്‍ വന്നതല്ലേ ഉള്ളൂ, പഴയവരല്ല, സമ്പൂര്‍ണ്ണമായിട്ടില്ലല്ലോ. ഇപ്പോഴും സമയമുണ്ട്, മുതിര്‍ന്നവരുടെ കുറ്റമാണ്, ഞങ്ങളുടേതല്ല. പഠിച്ചു കൊണ്ടിരിക്കുകയാണ്, പഠിക്കും. ബാപ്ദാദാ പറയുന്നുണ്ടല്ലോ – എല്ലാവര്‍ക്കും അവസരം കൊടുക്കണം, എനിക്കും ഈ ചാന്‍സ് ലഭിക്കണം, എന്‍റേയും കേള്‍ക്കണം, എടുക്കുന്നതില്‍ ഞാനും ചെയ്യുന്നതില്‍ എങ്ങനെ മുതിര്‍ന്നവര്‍ ചെയ്യുമോ അതുപോലെ. അധികാരം നേടുന്നതില്‍ ഇപ്പോഴാണ്, ചെയ്യുന്നതില്‍ എപ്പോള്‍ എന്നതാണ്. എടുക്കുന്നതില്‍ മുതിര്‍ന്നവരാകും, ചെയ്യുന്നതില്‍ ചെറിയവരാകും, അവരെയാണ് യഥാ ശക്തിക്കനുസരിച്ചുള്ള ആത്മാവ് എന്ന് പറയുന്നത്.

ബാപ്ദാദാ ഈ രസകരമായ കളി കണ്ട് കണ്ട് പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്. ബാബ സൂത്രക്കാരനാണ്, പക്ഷെ മാസ്റ്റര്‍ സൂത്രക്കാരനും കുറവല്ല. അതിനാല്‍ യഥാ ശക്തി ആത്മാവില്‍ നിന്നും മാസ്റ്റര്‍ സര്‍വ്വശക്തിവാനാകൂ. ചെയ്യുന്നവരാകൂ. സ്വതവെ ശക്തിശാലി കര്‍മ്മത്തിന്‍റെ ഫലം ശുഭ ഭാവന, ശ്രേഷ്ഠ കാമനയുടെ ഫലം സ്വതവെ പ്രാപ്തമാകും. സര്‍വ്വ പ്രാപ്തി സ്വയം താങ്കളുടെ പിന്നില്‍ നിഴല്‍ പോലെ വരും. കേവലം ജ്ഞാന സൂര്യനിലൂടെ പ്രാപ്തമായ ശക്തികളുടെ പ്രാകാശത്തിലൂടെ നടക്കൂ എങ്കില്‍ സര്‍വ്വ പ്രാപ്തികളായ നിഴല്‍ സ്വയം പിന്നില്‍ വരും. മനസ്സിലായോ – ഇന്ന് യഥാ ശക്തി അതോടൊപ്പം ശക്തിശാലി നക്ഷത്രങ്ങളുടെ തിളക്കം കാണുകയായിരുന്നു, ശരി.

സര്‍വ്വരും തീവ്രഗതിയില്‍ ഓടി ഓടി എത്തിയിരിക്കുകയാണല്ലോ. അച്ഛന്‍റെ വീട്ടിലേക്ക് വന്നിരിക്കുകയാണല്ലോ, ബാബ വരൂ എന്ന് പറയുകയാണ്. ഏതുപോലെ എത്ര സ്ഥലങ്ങളുണ്ടോ താങ്കളുടെ വീടു തന്നെയാണ്. വീട് ഒരു ദിവസം കൊണ്ട് വളരില്ല, പക്ഷെ എണ്ണം വര്‍ദ്ധിക്കുമല്ലോ, അതിനാല്‍ ഉള്‍ക്കൊള്ളേണ്ടി വരും. സ്ഥലത്തേയും സമയത്തേയും എണ്ണത്തിനനുസരിച്ച് നടത്തേണ്ടി വരും. സര്‍വ്വരും ലയിച്ചിരിക്കുകയാണല്ലോ. ക്യൂ പിന്നീട് ഉണ്ടാകും. എങ്കിലും ഇപ്പോള്‍ വളരെ വളരെ ഭാഗ്യശാലിയാണ് എന്തുകൊണ്ടെന്നാല്‍ പാണ്ഡവ ഭവന്‍ അതോടൊപ്പം ഏതെല്ലാം സ്ഥലങ്ങളുണ്ടോ അതില്‍ ഉള്‍ക്കൊണ്ടു. പുറത്തു വരേയ്ക്കും ക്യൂവൊന്നുമില്ലല്ലോ. അഭിവൃദ്ധി ഉണ്ടാകും, ക്യൂ നില്‍ക്കും. സദാ ഓരോ കാര്യത്തിലും സന്തോഷത്തിലും ആനന്ദത്തിലും കഴിയണം. എങ്കിലും അച്ഛന്‍റെ വീട്ടില്‍ കിട്ടുന്നതു പോലെയുള്ള മനസ്സിന്‍റെ വിശ്രമം എവിടെ നിന്ന് കിട്ടും. അതിനാല്‍ സദാ ഓരോ അവസ്ഥയിലും സന്തുഷ്ടമായിരിക്കണം. സംഗമയുഗത്തിലെ വരദാനി ഭൂമിയിലെ 3 അടി മണ്ണ് സത്യയുഗത്തിന്‍റെ കൊട്ടാരങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്. ഇത്രയും ഇരിക്കാന്‍ സ്ഥലം കിട്ടിയില്ലേ, വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഈ ദിവസവും വീണ്ടും ഓര്‍മ്മ വരും, ഇപ്പോള്‍ ദൃഷ്ടിയും ടോളിയും ലഭിക്കുന്നുണ്ടല്ലോ. പിന്നെ ദൃഷ്ടിയും ടോളിയും നല്‍കുന്നവരായി മാറും. അഭിവൃദ്ധി ഉണ്ടാകുന്നുണ്ട്, ഇതും സന്തോഷത്തിന്‍റെ കാര്യമല്ലേ. എന്ത് പ്രാപ്തമാകുന്നുണ്ടോ, എങ്ങനെ പ്രാപ്തമാകുന്നുണ്ടോ എല്ലാത്തിലും തൃപ്തി അതോടൊപ്പം അഭിവൃദ്ധി ഉണ്ട്, മംഗളമാണ്. ശരി.

കര്‍ണാടകയിലുള്ളവര്‍ വിശേഷ ഓമനകളായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയും സംഖ്യയില്‍ വളരെ മഹാനാണ്, ഡല്‍ഹിയും പന്തയത്തിലുണ്ട്, അഭിവൃദ്ധി പ്രാപ്തമാക്കൂ, യു.പിയും കുറവല്ല, ഓരോ സ്ഥലത്തിനും അതിന്‍റേതായ വിശേഷതയുണ്ട്, അത് പിന്നെ പറയാം.

ബാപ്ദാദക്കും സാകാര ശരീരത്തെ ആധാരമാക്കി ഉപയോഗിച്ചതു കാരണം സമയത്തിന്‍റെ നിയന്ത്രണം ചെയ്യണം എങ്കില്‍ ലോണ്‍ എടുത്ത ശരീരമാണ്, എന്‍റേതല്ല, ശരീരത്തിന്‍റെ ഉത്തരവാദിത്ത്വം ബാപ്ദാദക്കുണ്ട് അതിനാല്‍ പരിധിയില്ലാത്ത അധികാരി പോലും പരിധിയുള്ളതില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. അവ്യക്ത വതനത്തിലും പരിധിയുണ്ട്, ഇവിടെയാണെങ്കില്‍ സമയത്തിന്‍റേയും ശരീരത്തിന്‍റേയും ശക്തി നോക്കേണ്ടി വരും. പരിധിയില്ലാത്തതിലേക്ക് വരൂ, മിലനം ആഘോഷിക്കൂ. അവിടെ ആരും ഇപ്പോള്‍ വരൂ, ഇപ്പോള്‍ പോകൂ അഥവാ നമ്പറനുസരിച്ച് വരൂ എന്നൊന്നും പറയില്ല. തുറന്നിരിക്കുന്ന ക്ഷണമാണ് തുറന്നിരിക്കുന്ന അധികാരമാണ്, ആഗ്രഹിക്കുന്നെങ്കില്‍ രണ്ട് മണിക്കോ നാലു മണിക്കോ വന്നോള്ളൂ. ശരി

സദാ സര്‍വ്വശക്തിശാലി, ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, സദാ ജ്ഞാന സൂര്യന്‍റെ സമീപത്തും സമാനമായി ഉയര്‍ന്ന സ്ഥിതിയില്‍ ഇരിക്കുന്ന വിശേഷ ആത്മാക്കള്‍ക്ക്, സദാ ഓരോ കര്‍മ്മവും ചെയ്യുന്നതിന് മുമ്പ് ആദ്യം ഞാന്‍ എന്ന ഉന്മേഷ ഉത്സാഹം വെക്കുന്ന ധൈര്യശാലി ആത്മാക്കള്‍ക്ക്, സദാ സര്‍വ്വരേയും ശക്തിശാലി ആത്മാവാക്കി മാറ്റുന്ന സര്‍വ്വ സമീപരായ മക്കള്‍ക്ക്, ജ്ഞാന സൂര്യന്‍റേയും ജ്ഞാന ചന്ദ്രന്‍റേയും നമസ്ക്കാരം.

ദാദിമാരോട് :- ബാപ്ദാദക്ക് നിങ്ങള്‍ കുട്ടികളില്‍ അഭിമാനമുണ്ട്. ഏത് കാര്യത്തിന്‍റെ അഭിമാനമാണ്? സദാ ബാബ തനിക്കു സമാനമായ കുട്ടികളെ കണ്ട് അഭിമാനിക്കുകയാണ്. കുട്ടികള്‍ അച്ഛന്‍ ചെയ്യുന്നതിനേക്കാള്‍ വിശേഷപ്പെട്ട കാര്യം ചെയ്തു കാണിക്കുമ്പോള്‍ അച്ഛന് എത്ര അഭിമാനമായിരിയ്ക്കും. രാത്രിയും പകലും ബാബയുടെ ഓര്‍മ്മയും സേവനത്തിന്‍റേയും ലഹരിയിലാണ് പക്ഷെ മഹാവീരനായ കുട്ടികളുടെ വിശേഷതയായിരിക്കും ആദ്യം ഓര്‍മ്മയിലിരിക്കും പിന്നെ സേവനം ചെയ്യും. കുതിരസവാരിക്കാരും കാലാള്‍പ്പടയ്ക്കും ആദ്യം സേവനവും പിന്നെയായിരിക്കും ഓര്‍മ്മ. അതിനാലാണ് വ്യത്യാസം ഉണ്ടാകുന്നത്. ആദ്യം ഓര്‍മ്മ പിന്നെ സേവനം ചെയ്യുകയാണെങ്കില്‍ സഫലത ലഭിക്കും. ആദ്യം സേവനത്തെ വെക്കുകയാണെങ്കില്‍ സേവനം ചെയ്യുമ്പോള്‍ എന്തെല്ലാം നല്ലതും മോശമായതും ഉണ്ടാകുന്നുവോ അതിന്‍റെ ഓര്‍മ്മയിലേക്ക് വരും, അഥവാ ആദ്യം ഓര്‍മ്മയിലിരുന്നാല്‍ സഹജമായി വേറിട്ടവരായി മാറാം. ഇങ്ങനെ സമാനരായ കുട്ടികളില്‍ ബാബക്കും അഭിമാനമുണ്ട്. മുഴുവന്‍ വിശ്വത്തിലും ഇങ്ങനെ സമാനരായ കുട്ടികള്‍ ആര്‍ക്കുണ്ടാകും? ഓരോ ഓരോ കുട്ടയുടേയും വിശേഷത വര്‍ണ്ണിച്ചാല്‍ അത് ഭാഗവതമാകും. ആദ്യം മുതല്‍ ഉള്ള മഹാരഥികളുടെ വിശേഷത വര്‍ണ്ണിച്ചാല്‍ അത് ഭാഗവതമാകും. മധുബനില്‍ ജ്ഞാന സൂര്യനും ജ്ഞാന നക്ഷത്രങ്ങളും ഒരുമിച്ച് തിളങ്ങുമ്പോള്‍ മധുബന്‍ ആകാശത്തിന്‍റെ ശോഭ എത്ര ശ്രേഷേഠമായിരിക്കും. ജ്ഞാന സൂര്യനോടൊപ്പം നക്ഷത്രങ്ങളും വേണം.

യുഗിള്‍ ഗ്രൂപ്പുമായി ബാപ്ദാദയുടെ കൂടികാഴ്ച

1) ഏകമതത്തിന്‍റെ വഴിയില്‍ നടക്കുന്നവര്‍ തീവ്ര വേഗതയുള്ളവരാകുമല്ലോ, രണ്ടു പേരുടേയും അഭിപ്രായം ഒന്നാണ്. ഈ ഏകമതം തന്നെയാണ് തുഴ. ഏകമതത്തിന്‍റെ തുഴ ഉപയോഗിച്ച് നടക്കുന്നവര്‍ തീവ്ര ഗതിയില്‍ മുന്നോട്ട് പോകും. രണ്ട് തുഴയും ശ്രേഷ്ഠമായിരിക്കണം. ഒന്ന് ശക്തിശാലിയും ഒന്ന് പതുക്കെ ഉള്ളതും അല്ലല്ലോ. രണ്ട് തുഴകളും ഏകരസമായിരിക്കണം. തീവ്ര പുരുഷാര്‍ത്ഥത്തില്‍ പാണ്ഡവരാണോ നമ്പര്‍ വണ്‍ അതോ ശക്തികളാണോ നമ്പര്‍വണ്‍? പരസ്പരം മുന്നോട്ട് നയിക്കുക അര്‍ത്ഥം സ്വയം മുന്നോട്ട് പോകുക എന്നതാണ്. മറ്റുള്ളവരെ മുന്നോട്ട് നയിച്ച് സ്വയം പിന്നിലാകുക എന്നതല്ല. മുന്നോട്ട് കൊണ്ടു പോകുക അര്‍ത്ഥം സ്വയം മുന്നോട്ടു പോവുകയാണ്. എല്ലാവരും ഭാഗ്യശാലി ആതാമാക്കളല്ലേ? ഡല്‍ഹിയിലുള്ളവരും ബോംബെയിലുള്ളവരും വിശേഷ ഭാഗ്യശാലികളാണ്, എന്തുകൊണ്ടെന്നാല്‍ വഴിയില്‍ നടക്കുമ്പോഴും ധാരാളം ഖജനാവ് ലഭിക്കുന്നുണ്ട്. വിശേഷ ആത്മാക്കളുടെ കൂട്ടുകെട്ട്, സഹയോഗം, ശിക്ഷണം എല്ലാം ലഭിക്കുന്നുണ്ട്. ക്ഷണിക്കാതെ തന്നെ കിട്ടുന്ന വരദാനമാണ് . മറ്റുള്ളവര്‍ എത്രയാണ് പരിശ്രമിക്കുന്നത്. മുഴുവന്‍ ബ്രാഹ്മണ ജീവിതത്തിലും അഥവാ സേവനത്തിന്‍റെ ജീവിതത്തില്‍ ഇങ്ങനെയുള്ള ശ്രേഷ്ഠ ആത്മാക്കള്‍ വളരെ വിരളമായാണ് എവിടേക്കെങ്കിലും എത്തുന്നത് പക്ഷെ നിങ്ങള്‍ വിളിച്ചാലും ഇല്ലെങ്കിലും താങ്കളുടെ അടുത്ത് സഹജമായി എത്തിച്ചേരുന്നു. കൂട്ടുകെട്ടിന്‍റെ നിറം പോലെ, വിശേഷ ആത്മാക്കളുടെ കൂട്ടുകെട്ട് ഉന്മേഷം നല്‍കും. എത്ര സഹജമായ ഭാഗ്യം പ്രാപ്തമാക്കുന്ന ഭാഗ്യശാലി ആത്മാക്കളാണ്. സദാ പാട്ടു പാടിക്കൊണ്ടിരിക്കൂ ആഹാ എന്‍റെ ശ്രേഷ്ഠമായ ഭാഗ്യം. എന്തു പ്രാപ്തിയാണോ ലഭിക്കുന്നത് അതിന്‍റെ ഫലമാണ് പറക്കുന്ന കല. നില്‍ക്കുന്നവരോ നടക്കുന്നവരോ അല്ല. സദാ പറക്കുന്നവരാണ്.

2) സദാ സ്വയത്തെ ബാബയുടെ കുടക്കീഴില്‍ കഴിയുന്നവരാണെന്ന് അനുഭവം ചെയയുന്നുണ്ടോ? ബാബയുടെ ഓര്‍മ്മയാണ് കുടക്കീഴ്. ആരാണോ കുടക്കീഴില്‍ കഴിയുന്നത് അവര്‍ സദാ സുരക്ഷിതരായിരിക്കും. ഇടയ്ക്ക് മഴ അഥവാ കാറ്റ് വന്നാല്‍ കുടക്കീഴില്‍ പോകുമല്ലോ. അങ്ങനെ ബാബയുടെ ഓര്‍മ്മ കുടക്കീഴാണ്. കുടക്കീഴില്‍ ജീവിക്കുന്നവര്‍ സദാ മായാജീത്താണ്. ഓര്‍മ്മ മറന്നാല്‍ കുടക്കീഴില്‍ നിന്ന് പുറത്തു വന്നു, ബാബയുടെ ഓര്‍മ്മ സദാ കൂട്ടായിരിക്കണം. ആരാണോ സദാ ഈ കുടക്കീഴില്‍ കഴിയുന്നത് അവര്‍ക്ക് സദാ ബാബയുടെ സഹയോഗം സദാ ലഭിക്കും. ഓരോ ശക്തിയുടേയും പ്രാപ്തിയുടെ സഹയോഗം സദാ ലഭിക്കും. എപ്പോഴെങ്കിലും ദുര്‍ബ്ബലമായി മായയോട് തോല്‍ക്കില്ല, ഇടയ്ക്ക് മായയ്ക്ക് ഓര്‍മ്മയെ മറപ്പിക്കാന്‍ അവസരം കൊടുക്കുന്നില്ല. 63 ജന്മം മറന്നിരുന്നല്ലോ. സംഗമയുഗം ഓര്‍മ്മയില്‍ കഴിയാനുള്ള യുഗമാണ്. ഈ സമയത്ത് മറക്കരുത്. മറക്കുന്നതിലൂടെ ചതിക്കപ്പെടും അര്‍ത്ഥം ദുഖം കിട്ടി. ഇപ്പോള്‍ ഇനി എങ്ങനെ മറക്കും. ഇപ്പോള്‍ സദാ ഓര്‍മ്മയില്‍ കഴിയുന്നവരാകണം.

വിട പറയുന്നതിന്‍റെ സമയം

സംഗമയുഗം മിലനത്തിന്‍റെ യുഗമാണ്. എത്രത്തോളം കൂടിക്കാഴ്ച നടത്തുന്നോ ഇനിയും കാണാനുള്ള ആശ വരും, ഇനിയും കാണണമെന്ന ശുഭ ആശ ഉണ്ടായിരിക്കണം എന്തെന്നാല്‍ ഈ ശുഭ ആശയാണ് മായാജീത്താക്കുന്നത്. ഈ മിലനത്തിന്‍റെ ശുഭ സങ്കല്പം സദാ ബാബയുടെ ഓര്‍മ്മയെ സ്വതവെ നല്‍കും. ഇത് ഉണ്ടാവുക തന്നെ വേണം. ഇത് പൂര്‍ത്തിയായാല്‍ സംഗമം പൂര്‍ത്തിയാകും. മറ്റു ഇച്ഛകള്‍ പൂര്‍ത്തിയായി പക്ഷെ ഓര്‍മ്മയില്‍ സദാ ലയിച്ചിരിക്കണം. ഈ ശുഭ ഇച്ഛ നിങ്ങളെ മുന്നോട്ട് കൊണ്ടു പോകും, അങ്ങനെയല്ലേ? അതിനാല്‍ മിലന മേള നടക്കുക തന്നെ ചെയ്യും. അത് വ്യക്തത്തിലൂടെയാണെങ്കിലും അവ്യക്തത്തിലാണെങ്കിലും. എപ്പോഴും കൂടെയാണെങ്കില്‍ പിന്നെ മിലനം നടത്തേണ്ട കാര്യം എന്താണ്. ഓരോ മിലനത്തിലും തന്‍റെ തന്‍റെ സ്വരൂപവും പ്രാപ്തിയുമുണ്ട്. അവ്യക്ത മിലനവും സ്വയത്തിന്‍റേതാണ്, അതുപോലെ സാകാര മിലനവും സ്വയത്തിന്‍റേതാണ്. കുടിക്കാഴ്ച നല്ലതാണ്. ശരി. സദാ ശുഭവും ശ്രേഷ്ഠമായ പ്രഭാതമുണ്ടാകും. അവരാണെങ്കില്‍ കേവലം ശുഭപ്രഭാതം ആശംസിക്കും, ഇവിടെ ശുഭവുമാണ്, ശ്രേഷ്ഠവുമാണ്. ഓരോ നിമിഷവും ശുഭവും ശ്രേഷ്ഠവുമാണ്, ഓരോ നിഷത്തിന്‍റേയും ആശംസകള്‍. ശരി. ഓം ശാന്തി.

വരദാനം : – ബാബയുടെ കൂട്ടിലൂടെ പവിത്രതയാകുന്ന സ്വധര്‍മ്മത്തെ സഹജമായി പാലിക്കുന്നവരായ മാസ്റ്റര്‍ സര്‍വ്വശക്തിവാനായി ഭവിക്കട്ടെ!

ആത്മാവിന്‍റെ സ്വധര്‍മ്മം പവിത്രതയാകുന്നു, അപവിത്രത പരധര്‍മ്മമാണ്. എപ്പോഴാണോ സ്വധര്‍മ്മത്തിന്‍റെ നിശ്ചയം ഉണ്ടായികുന്നത് അപ്പോള്‍ പരധര്‍മ്മത്തിന് ഇളക്കാന്‍ സാധിക്കില്ല. ബാബ എന്താണോ എങ്ങനെയാണോ, ബാബയെ യഥാര്‍ത്ഥമായി തിരിച്ചറിഞ്ഞ് കൂടെവെയ്ക്കുന്നുവെങ്കില്‍ പവിത്രതയാകുന്ന സ്വധര്‍മ്മത്തെ ധാരണ ചെയ്യുക വളരെ സഹജമാകും, എന്തുകൊണ്ടെന്നാല്‍ കൂട്ടുകാരന്‍ സര്‍വ്വശക്തിവാനാകുന്നു. സര്‍വ്വശക്തിവാന്‍റെ കുട്ടികള്‍ മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍റെ മുന്നില്‍ അപവിത്രതയ്ക്കു വരാന്‍ സാധിക്കില്ല. അഥവാ സങ്കല്പത്തില്‍ പോലും മായ വന്നുവെങ്കില്‍ തീര്‍ച്ചയായും ഏതോ വാതില്‍ തുറന്നിട്ടുണ്ട്. അഥവാ നിശ്ചയത്തില്‍ കുറവുണ്ട്.

സ്ലോഗന്‍ :- ത്രികാലദര്‍ശി ഏതു കാര്യത്തേയും ഏകകാല ദൃഷ്ടിയില്‍ കാണില്ല, ഓരോ കാര്യത്തിലും മംഗളമുണ്ടെന്നു മനസ്സിലാക്കുന്നു.

Scroll to Top