ജ്ഞാനത്തിന്‍റെ തൃക്കണ്ണ് (അറിവ്) തന്നെയാണ് സുഖത്തിന്‍റെയും ശാന്തിയുടെയും ആധാരം

Date : Rev. 24-06-2018 / AV 24-04-1965

അവ്യക്തബാപ്ദാദ  മധുബന്‍

ഗീതം : ഇന്ന് അന്ധകാരത്തിലാണ് നമ്മള്‍ മനുഷ്യര്‍……

ഓംശാന്തി. പാട്ടില്‍ കേട്ടു ഇന്ന് നമ്മള്‍ മനുഷ്യര്‍ അന്ധകാരത്തിലാണ്. പക്ഷെ ഇന്ന് ലോകര്‍ വിചാരിച്ചിരിക്കുന്നത് അവര്‍ വളരെയധികം പ്രകാശത്തിലാണ് എന്നാണ്, എത്ര പ്രകാശമുണ്ട്. ചന്ദ്രന്‍ വരെ പോയി വരാം, ആകാശവും, നക്ഷത്രങ്ങളുമൊക്കെ കറങ്ങി വരാം. ഇന്ന് മനുഷ്യന് എന്താണ് ചെയ്യുവാന്‍ സാധിക്കാത്തത്. ഇതെല്ലാം കണ്ടിട്ട് മനുഷ്യര്‍ വിചാരിക്കുന്നത് അവര്‍ വളരെയധികം പ്രകാശത്തിലാണെന്നാണ്. എന്നിട്ട് പാട്ടു പാടുമ്പോള്‍ പറയും ഞങ്ങള്‍ ഇരുട്ടിലാണെന്ന്. അത് ഏതു അന്ധകാരത്തെക്കുറിച്ചാണ് പറയുന്നത്? ഇത്രയും അന്വേഷിച്ചു നടക്കുകയും, ചന്ദ്രനിലും നക്ഷത്രത്തിലുമൊക്കെ പോകുവാനുള്ള ധൈര്യം കാണിക്കുകയും ചെയ്തു, എന്നിട്ടും ജീവിതത്തില്‍ ആവശ്യമായിട്ടുള്ള ഒരു സാധനംസുഖവും ശാന്തിയും കിട്ടുന്നില്ല. സുഖത്താലും ശാന്തിയാലും സമ്പന്നമായ ജീവിതം കിട്ടുന്നില്ല. ഇക്കാര്യത്തില്‍ മനുഷ്യര്‍ ഉയര്‍ന്നു പോയിട്ടില്ല. ജീവിതത്തില്‍ സുഖ ശാന്തിക്കു പകരം ഒന്നുകൂടി ദു:ഖവും അശാന്തിയും വര്‍ദ്ധിച്ചു വരുന്നു. ഇതില്‍ നിന്നും തെളിയുന്നത്എന്താണോ മനുഷ്യന് ആവശ്യമായിട്ടുള്ളത്അതില്‍ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്, അതിന്‍റെയാണ് അന്ധകാരം. ഇപ്പോള്‍ നോക്കൂ, വീട്ടിലിരിക്കെ ഇവിടെ നോക്കികൊണ്ട് അവിടെ സംസാരിക്കുന്നു, ടെലിവിഷന്‍ ഉണ്ട്, റേഡിയോ ഉണ്ട്, എല്ലാ വസ്തുക്കളുമുണ്ട് എന്നിട്ടും ജീവിതത്തില്‍ സുഖവും ശാന്തിയും ഉണ്ടോ, അങ്ങനെയൊരു സാധനം തന്നെയില്ല. അതിന്‍റെ തന്നെയാണ് അന്ധകാരം. അതുകൊണ്ടാണ് പറയുന്നത് ഇന്ന് മനുഷ്യര്‍ അന്ധകാരത്തിലാണെന്ന്. ഇന്നത്തെക്കാലത്ത് നോക്കൂ എന്തെല്ലാം രോഗങ്ങള്‍ക്ക് എന്തെല്ലാം ചികിത്സകള്‍, എന്തെല്ലാം മരുന്നുകളാണ് ഇറങ്ങികൊണ്ടിരിക്കുന്നത് എന്നിട്ടും രോഗികളുടെ എണ്ണം കൂടി കൂടി വരുന്നു. അപ്പോള്‍ നമ്മളെ സംബന്ധിച്ച് ദു:ഖവും അശാന്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടാണ് വിളിക്കുന്നത് ഇപ്പോള്‍ നീ വരൂ എന്ന്. ആരെയാണ് വിളിക്കുന്നത്? എന്തായാലും ഒരു മനുഷ്യനെയല്ല വിളിക്കുന്നത്, പരമാത്മാവിനെ തന്നെയാണ് വിളിക്കുന്നത്. മനുഷ്യന്‍റെ അടുത്ത് കൊടുക്കുവാന്‍ ഒന്നും തന്നെയില്ല. ഞങ്ങള്‍ മനുഷ്യരാണ് എന്നു പറയുമ്പോള്‍ അതില്‍ സാധു സന്യാസിമാരും മഹാത്മാക്കളും എല്ലാവരും ഉള്‍പ്പെടും. ആരെക്കുറിച്ചാണോ അവര്‍ തോണി അക്കരക്ക് എത്തിക്കും എന്നു വിചാരിക്കുന്നത്, അവരും മനുഷ്യരാണ്. മനുഷ്യരെല്ലാവരും തന്നെ അന്ധകാരത്തിലാണ്. അതുകൊണ്ട് എന്ത് സാധനമാണോ ആവശ്യമായിട്ടുള്ളത് അത് പ്രാപ്തമാകുന്നില്ല. പിന്നെ നിലവിളിച്ചുകൊണ്ട് ഈശ്വരനെ വിളിക്കുകയാണ്, പാട്ടുപാടികൊണ്ട് പറയുകയാണ് നീ തന്നെ അന്ധരുടെ ഊന്നുവടിയെന്ന്. ഏതു കാര്യത്തിലാണ് അന്ധത്വം? കണ്ണുകള്‍ക്ക് കാഴ്ചയില്ല എന്നൊന്നുമല്ല പറയുന്നത്. പദാര്‍ത്ഥങ്ങളും സകല വസ്തുക്കളും കാണുവാനുള്ള കണ്ണ് ഉണ്ട്, പക്ഷെ കണ്ണില്ലഏതു കണ്ണിനെയാണോ ജ്ഞാനനേത്രം എന്നു പറയുന്നത് അതില്ല. ജീവിതത്തില്‍ എങ്ങനെ പൂര്‍ണ്ണമായ സുഖവും ശാന്തിയും കൊണ്ടു വരാം? കണ്ണ് അഥവാ അറിവില്ല. അങ്ങനെയൊരു കണ്ണ് പൊട്ടിമുളച്ചു വരികയൊന്നുമില്ല, ചിത്രകാരന്മാര്‍ ദേവതകള്‍ക്ക് വരച്ചു വയ്ക്കുന്ന മൂന്നാമത്തെ കണ്ണ് കണ്ട് പലരും മനസ്സിലാക്കുന്നത് മൂന്ന് കണ്ണുള്ളവര്‍ എപ്പോഴോ ഉണ്ടായിരുന്നു എന്നാണ്, പക്ഷെ അങ്ങനെ മൂന്നു കണ്ണുള്ള മനുഷ്യരൊന്നും ഒരിക്കലും ഉണ്ടാകുവാന്‍ പോകുന്നില്ല. ചിത്രത്തില്‍ കാണിക്കുന്ന അലങ്കാരങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കേണ്ടതാണ്. ഒരിക്കലും മനുഷ്യന് മൂന്നു കണ്ണ് ഉണ്ടാവില്ല, അത് ദേവതയാകട്ടെ ആരുമാകട്ടെ. മനുഷ്യന്‍ തന്നെയാണ് ദേവതയാകുന്നതും, മനുഷ്യന്‍ തന്നെയാണ് അസുരനാകുന്നതും. അത് മനുഷ്യന് ലഭിക്കുന്ന ക്വാളിഫിക്കേഷനാണ് (യോഗ്യതകളാണ്). അല്ലാതെ ആരോ മനുഷ്യ ശരീര രൂപത്തെ മാറ്റിമറിച്ച് ചിലര്‍ക്ക് നാലു കൈ വരുന്നു, ചിലര്‍ക്ക് മൂന്നു കണ്ണ് വരുന്നു, ഇനി അസുരനാണെങ്കില്‍ വേറേ ചില രൂപമാറ്റങ്ങള്‍, അങ്ങനെയൊന്നും ഉണ്ടാകുന്നില്ല. മനുഷ്യന്‍ അയോഗ്യനാകുമ്പോള്‍ അസുരനെന്നു വിളിക്കപ്പെടും. എപ്പോഴാണോ മനുഷ്യ,്ന്‍ സര്‍വ്വഗുണ സമ്പന്നനും, 16 കല സമ്പൂര്‍ണ്ണനും, സമ്പൂര്‍ണ്ണ നിര്‍വ്വികാരിയുമാകുന്നത് അപ്പോള്‍ ദേവത എന്നു വിളിക്കപ്പെടും. ശരീരത്തിന്‍റെ രൂപഘടനയില്‍ യാതൊരു മാറ്റവുമുണ്ടാകുന്നില്ല, യോഗ്യതകളിലാണ് വ്യത്യാസം വരുന്നത്. അതിനെ പവിത്രംഅപവത്രമെന്നോ, ഗുണഅവഗുണ സമ്പന്നമെന്നോ, ശ്രേഷ്ഠാചാരഭ്രഷ്ടാചാരമെന്നോഇങ്ങനെയുള്ള എല്ലാ വാക്കുകളും ആചരണത്തിനനുസരിച്ച് വന്നു ചേരുന്നതാണ്.

നാലു കൈകള്‍ക്ക് അര്‍ത്ഥമുണ്ട്രണ്ടു കൈ നാരിയുടേത്, രണ്ടു കൈ നരന്‍റേത്. നരനും നാരിയും പവിത്രമായി ജീവിക്കുമ്പോള്‍ ചതുര്‍ഭുജത്തിന്‍റെ ഇരട്ട കിരീടം, രാജധാനിയുടെ അടയാളം കാണിക്കുന്നു. അങ്ങനെയൊരു രാജധാനി ഉണ്ടായിരുന്നപ്പോള്‍ രാജധാനിയിലെ എല്ലാ നരന്മാരും നാരിമാരും സുഖികളായിരുന്നു, അതുകൊണ്ട് അവരെ ചതുര്‍ഭുജ രൂപത്തില്‍ കാണിച്ചു. പിന്നെ രാവണന് പത്തു തല കാണിച്ചു, അതിനും അര്‍ത്ഥമുണ്ട്. 10 തലയുള്ള ഒരു മനുഷ്യന്‍ ഉണ്ടാവില്ല. ഇത് വികാരങ്ങളുടെ അടയാളമാണ്. ഗൃഹസ്ഥം അപവിത്രമാകുമ്പോള്‍ 5 വികാരങ്ങള്‍ സ്ത്രീയിലും 5 വികാരങ്ങള്‍ പുരുഷനിലും ചേര്‍ത്ത് 10 തല കാണിച്ചിരിക്കുന്നു. നരനും നാരിയും അപവിത്രമാകുമ്പോള്‍ ലോകം ദു:ഖത്തിലേക്കും നരനും നാരിയും പവിത്രമായിരിക്കുമ്പോള്‍ ലോകം സുഖത്തിലേക്കും പോകുന്നു. മനുഷ്യന്‍ പവിത്രമായിരിക്കുമ്പോള്‍ സ്വാഭാവികമായും ആരോഗ്യമുള്ളവരായിരിക്കും, രൂപ ഘടനക്കും, പ്രകൃതിദത്തമായ ഭംഗിക്കും അന്തരമുണ്ടായിരിക്കും. അല്ലാതെ മൂന്നു കണ്ണും പത്തു തലയും …… ഒന്നും ഉണ്ടാവില്ല

ബാബ പറയുകയാണ് നോക്കൂ ഇത് ജ്ഞാനത്തിന്‍റെ തൃക്കണ്ണാണ്. അറിവിന്‍റെ കണ്ണിലൂടെ മാത്രമേ സദാ സുഖ ശാന്തി പ്രാപ്തമാക്കുവാന്‍ സാധിക്കൂ. ഇവിടെ മനുഷ്യര്‍ അന്വേഷിച്ച് അന്വേഷിച്ച് ക്ഷീണിച്ചിരിക്കുന്നു. എത്രമാത്രം അന്വേഷിക്കുന്നുവോ അത്രയും ദു:ഖവും അശാന്തിയും വര്‍ദ്ധിച്ചു വരുന്നു. അന്വേഷിക്കുന്നത് സുഖത്തിനു വേണ്ടിയാണ് പക്ഷെ വീണ്ടും അവര്‍ ഉണ്ടാക്കുന്ന സാധനങ്ങളെല്ലാം ദു:ഖം നല്‍കുന്നതാണ്. ബോംബുകള്‍ പോലെ എന്തെല്ലാം സാധനങ്ങളാണ് ഇറങ്ങിയിരിക്കുന്നത്. സയന്‍സ് അഥവാ നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുമായിരുന്നെങ്കില്‍ ധാരാളം സാധനങ്ങളില്‍ നിന്നും സുഖം ലഭിക്കുമായിരുന്നു. പക്ഷെ വിനാശ കാലത്ത് വിപരീത ബുദ്ധിയല്ലേ, അതുകൊണ്ട് ബുദ്ധികൊണ്ടുള്ള പണിയും തലതിരിഞ്ഞതായിരിക്കും. ഇപ്പോള്‍ സമയം തന്നെ വിനാശത്തിനുള്ളതാണ്. അതുകൊണ്ട് ബുദ്ധി തലതിരിഞ്ഞ പണിയെ ചെയ്യൂ, ലോകത്തിന്‍റെ നാശത്തിനു വേണ്ടിയായിരിക്കും ചിന്തിക്കുക, അതുകൊണ്ടാണ് വിനാശകാലത്ത് വിപരീത ബുദ്ധിയെന്നു പറയുന്നത്. ആരോടാണ് വിപരീത ബുദ്ധി? പരമാത്മാവിനോട്. ആര്‍ക്കും തന്നെ പരമാത്മാവിനോട് പ്രീതിയില്ല. എല്ലാവര്‍ക്കും മായയോട് പ്രീതിയായിരിക്കുന്നു

 

ചിലര്‍ വിചാരിക്കുന്നത് കണ്ണുകള്‍ കൊണ്ട് നമ്മള്‍ എന്തെല്ലാം കാണുന്നുവോ അത് മായയാണ് എന്നാണ്. ശരീരം മായയാണ്, ലോകം മായയാണ്, ധന സമ്പത്തെല്ലാം മായയാണ്പക്ഷെ ഇതൊന്നും മായയല്ല. ധനവും സമ്പത്തും ദേവതകള്‍ക്കുമുണ്ടായിരുന്നു. ശരീരം ദേവതകള്‍ക്കുണ്ടായിരുന്നു. ലോകത്തില്‍ ദേവതകള്‍ ഉണ്ടായിരുന്നു, എന്നിട്ടോ മായ ഉണ്ടായിരുന്നോ? മായ എന്നു പറയുന്നത് 5 വികാരങ്ങളാണ്. വികാരങ്ങള്‍ തന്നെയാണ് മായ, മായ ദു:ഖം തരുന്നതാണ്. ധനവും സമ്പത്തുമൊന്നും ദു:ഖം തരുന്ന സാധനങ്ങളല്ല. സമ്പത്ത് സുഖം നല്‍കുന്ന സാധനമാണ്. പക്ഷെ സമ്പത്ത് മോശവും അപവിത്രവുമാക്കിയത് ആരാണ്? 5 വികാരങ്ങള്‍ (മായ). അപ്പോള്‍ മായ രൂപി വികാരങ്ങള്‍ കാരണം ഓരോ വസ്തുവും ദു:ഖത്തിനു കാരണമായി തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ധനവും ദു:ഖം തരുന്നു, ശരീരവും ദു:ഖം തരുന്നു, ഓരോ വസ്തുവിലൂടെയും ദു:ഖമാണ് പ്രാപ്തമാകുന്നത്കാരണം ഓരോ വസ്തുവിലും ഇപ്പോള്‍ മായ പ്രവേശിച്ചിരിക്കുകയാണ്. അതുകൊണ്ട് ബാബ പറയുകയാണ് ഇപ്പോള്‍ മായയെ എടുത്തു കളയുമ്പോള്‍ ശരീരവും സമ്പത്തും, ലോകവുമെല്ലാം സദാ സുഖം നല്‍കും, ദേവതകള്‍ക്കുണ്ടായിരുന്നതു പോലെ.

മായയില്‍ നിന്നും രക്ഷപ്പെടുക എന്നാല്‍ ശരീരം ഉപേക്ഷിച്ചു പോവുക എന്നല്ല, അല്ലെങ്കില്‍ ലോകം തന്നെയില്ല എന്നല്ല. പലരും വിചാരിക്കുന്നത് ലോകം തന്നെ മായ ആണെന്നാണ്. അവര്‍ പറയും ജഗത്ത് മിഥ്യയാണ്, പക്ഷെ ജഗത്ത് മിഥ്യയല്ല. ജഗത്ത് അനാദിയാണ്, അതിനെ മിഥ്യയാക്കിയിരിക്കുകയാണ്. വികാരങ്ങള്‍ കാരണം മനുഷ്യര്‍ ദു:ഖികളായി തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ലോകത്തെ പവിത്രമാക്കണം. ലോകം, പവിത്രമായിരുന്നു, പവിത്ര ലോകത്തില്‍ ദേവതകള്‍ വസിച്ചിരുന്നു, അവര്‍ ലോകത്തിലെ മനുഷ്യരായിരുന്നു. ദേവതകളുടെ ലോകം മുകളിലൊന്നുമല്ല. നമ്മള്‍ മനുഷ്യര്‍ ദേവതകളായിരുന്നപ്പോള്‍ ലോകത്തെ സ്വര്‍ഗ്ഗം അഥവാ ഹെവന്‍ എന്നു പറഞ്ഞിരുന്നു. നമ്മള്‍ മനുഷ്യര്‍ തന്നെയാണ് സ്വര്‍ഗ്ഗവാസികളായിരുന്നത്, അതായത് സമയം സ്വര്‍ഗ്ഗത്തിന്‍റെതായിരുന്നു. നമുടെ തലമുറകള്‍ സ്വര്‍ഗ്ഗത്തിലാണ് നടന്നുകൊണ്ടിരുന്നത്, കാര്യങ്ങളെല്ലാം മനസ്സിലാക്കി ഇപ്പോള്‍ മായയെ ഇല്ലാതാക്കണം, അതായത് വികാരങ്ങളെ ജയിക്കണം കാരണം ധനം വികാരി കര്‍മ്മങ്ങളില്‍ കൂടി ലഭിച്ചതായതിനാല്‍ അത് ദു:ഖം നല്‍കും, ശരീരം വികാരി ഭക്ഷണം കഴിക്കുന്നതിനാല്‍ അതില്‍ രോഗങ്ങള്‍ ഉണ്ടാകും, അകാല മൃത്യു സംഭവിക്കും, അങ്ങനെ ദു:ഖങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുംഒരിക്കല്‍ ശരീരത്തില്‍ യാതൊരു രോഗങ്ങളും ഉണ്ടായിരുന്നതല്ല, അകാല മൃത്യു സംഭവിക്കുമായിരുന്നില്ല കാരണം പവിത്രത (നിര്‍വ്വികാരിത) യുടെ ബലത്താല്‍ ഉണ്ടാക്കപ്പെട്ടതായിരുന്നു അന്ന്. ഇപ്പോള്‍ വികാരങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അതില്‍ ദു:ഖമാണ്. ഇപ്പോള്‍ ദു:ഖങ്ങളില്‍ നിന്നും പുറത്തു വരുവാന്‍ ലോകത്തെ സുഖിയാക്കുവാന്‍ അവനെ (ഈശ്വരനെ) വിളിക്കുന്നു. ഇപ്പോള്‍ നോക്കൂ ബാബ നമുക്ക് ജ്ഞാനത്തിന്‍റെ കണ്ണ് (അറിവ്) നല്‍കുകയാണ്. അത് ബുദ്ധിയില്‍ ധാരണ ചെയ്യണം. ജ്ഞാനത്തിന്‍റെ മൂന്നാമത്തെ കണ്ണ് നമ്മള്‍ ബ്രാഹ്മണര്‍ക്കാണുള്ളത്, ദേവതകള്‍ക്ക് കണ്ണില്ല. മുന്‍പ് നമ്മള്‍ ശൂദ്രരായിരുന്നു, ശൂദ്രന്‍ എന്നാല്‍ വികാരി. ഇപ്പോള്‍ വികാരിയില്‍ നിന്നും പവിത്രതയുടെ മാര്‍ഗ്ഗത്തിലേക്ക് സ്വന്തം കാലെടുത്ത് വച്ചിരിക്കുകയാണ്. അങ്ങനെ ബ്രാഹ്മണരായി. ബ്രാഹ്മണര്‍ക്കാണ് മൂന്നാമത്തെ കണ്ണ്, ദേവതകളാകുമ്പോള്‍ പ്രാലബ്ധമാണ്. ദേവതകള്‍ക്ക് പിന്നെ ജ്ഞാന കണ്ണിന്‍റെ ആവശ്യമില്ല അതുകൊണ്ട് ശംഖ്, ചക്രം, ഗദ, പദ്മം എന്നിങ്ങനെയുളള എന്തെല്ലാം അലങ്കാരങ്ങള്‍ ഉണ്ടോ അതെല്ലാം നമ്മള്‍ ബ്രാഹ്മണരുടെതാണ്, ദേവതകളുടെതല്ല

ശംഖ് ജ്ഞാനത്തിന്‍റെതാണ്, പക്ഷെ ഭക്തിമാര്‍ഗ്ഗത്തില്‍ അവര്‍ സാധനങ്ങളെല്ലാം സ്ഥൂലമായിട്ട് വച്ചിരിക്കുകയാണ്. ഗദ എന്നാല്‍ 5 വികാരങ്ങള്‍ക്കു മേല്‍ നമ്മള്‍ ജയിച്ചിരിക്കുകയാണ്. ചക്രം നാലു യുഗങ്ങളെ കാണിക്കുന്നു. ആദ്യം ദേവതകളായിരുന്നു പിന്നെ എങ്ങനെ താഴേക്ക് വന്നു, ഇപ്പോള്‍ ബാബ വീണ്ടും വന്നിരിക്കുകയാണ് ഉയര്‍ത്തുന്നതിനു വേണ്ടി. ചക്രം മുഴുവന്‍ നമ്മള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇതാണ് സ്വദര്‍ശന ചക്രം അതായത് സ്വയത്തിന്‍റെ ദര്‍ശനംസാക്ഷാത്ക്കാരം ലഭിച്ചു. ആരെങ്കിലും ചോദിക്കുകയാണ് ഇതെങ്ങനെ പഴയതായി? എടോ ! ഇത് നിയമമാണ്. സമയമാകുമ്പോള്‍ പഴയതാവുക തന്നെ വേണം. പഴയതായാല്‍ അല്ലേ പുതുക്കുവാന്‍ സാധിക്കൂ. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഓരോ വസ്തുവിന്‍റെയും ഓരോ കാര്യങ്ങളുടെയും എന്തെന്തെല്ലാം നിയമങ്ങളാണ്, അതുകൊണ്ട് നമ്മളിപ്പോള്‍ പുരുഷാര്‍ത്ഥം ചെയ്ത് ഉയരണം, പുതിയതാകണം. അല്ലാതെ ഇങ്ങനെ ചോദിക്കുകയല്ല വേണ്ടത്ബാബ ഉണ്ടായിരുന്നെങ്കില്‍ പിന്നെ വീഴാന്‍ അനുവദിച്ചതെന്തിനാണ്? ബാബ വീഴാന്‍ അനുവദിച്ചതൊന്നുമല്ല, വീണില്ലെങ്കില്‍ പിന്നെ വീണ്ടും ഉയര്‍ത്തുവാന്‍ ബാബ വരുന്നതെങ്ങനെ? വീണതുകൊണ്ടാണല്ലോ വന്നത്. പാടുന്നതു തന്നെ പതിതരെ പാവനമാക്കുന്നവന്‍, പതിതരില്ലെങ്കില്‍ പാവനമാക്കുന്നവന്‍ എന്ന് എങ്ങനെ ഈശ്വരനെ വിളിക്കും? പതിതമാകണം പിന്നെ പാവനമാകണം. വീണ്ടും പാവനത്തില്‍ നിന്നും പതിതമാകണം. ഇത് മുഴുവന്‍ ഒരു ചക്രമാണ്. ചക്രത്തെ മനസ്സിലാക്കണം. സ്വയത്തെ പതിതത്തില്‍ നിന്നും പാവനമാക്കണം. പൂജ്യനീയരാകണം അപ്പോഴല്ലേ നമുക്ക് മഹിമ ലഭിക്കുന്നത്. ആകുന്നവന്‍റെയും ആക്കുന്നവന്‍റെയും മഹിമ പാടുന്നു. ആകുന്നവനും ആക്കുന്നവനും രണ്ടു പേര്‍ വേണമല്ലോ. അല്ലാതെ ആകുന്നവനും ഞാന്‍ തന്നെ ആക്കുന്നവനും ഞാന്‍ തന്നെ അല്ല. ആത്മാവു തന്നെ പരമാത്മാവ്, പരമാത്മാവു തന്നെ ആത്മാവ്………. അങ്ങനെയല്ലല്ലോ. ആകുന്നവന്‍ വേറേ ആക്കുന്നവന്‍ വേറേ. കാര്യങ്ങളില്‍ ഒരിക്കലും ചിന്താക്കുഴപ്പം ഉണ്ടാകരുത്. എനിക്കാകണം, ഉയരണം, പുരുഷാര്‍ത്ഥം ചെയ്യണം. യഥാര്‍ത്ഥ പുരുഷാര്‍ത്ഥം എന്താണെന്ന് ബാബ വന്ന് മനസ്സിലാക്കി തരുന്നു. ഉയര്‍ന്ന പ്രാപ്തിയുടെ പുരുഷാര്‍ത്ഥമേതാണ്, അതിപ്പോളാണ് പഠിപ്പിക്കുന്നത്. ഇത്രയും കാലം ആരും പുരുഷാര്‍ത്ഥം പഠിപ്പിച്ചില്ല കാരണം പഠിപ്പിക്കേണ്ടവരെല്ലാം സ്വയം ചക്രത്തിലായിരുന്നു. ഉയര്‍ത്തേണ്ടയാള്‍ ഇപ്പോളാണ് വന്നത്. വന്ന് ഉയരുവാനുള്ള പുരുഷാര്‍ത്ഥം ഇപ്പോള്‍ പറഞ്ഞു തരുന്നു. അത് എത്രമാത്രം ധാരണ ചെയ്യുന്നുവോ അത്രയും പ്രാലബ്ധം നേടുന്നു. അറിവെല്ലാം ഇപ്പോള്‍ ബുദ്ധിയില്‍ ഉണ്ട്, അതിനു വേണ്ടി എന്ത് പുരുഷാര്‍ത്ഥം എന്ത് പരിശ്രമം ചെയ്യണം എന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. ബാക്കി ചക്രമൊക്കെ അതിന്‍റെ സമയത്തിനനുസരിച്ച് കറങ്ങിക്കൊള്ളും

ബാബ ഏതു ഉയര്‍ന്ന കാര്യം ചെയ്യുവാന്‍ ഉപസ്ഥിതനായിരിക്കുന്നുവോ, അതിന്‍റെ പൂര്‍ണ്ണമായ ലാഭമെടുക്കണം. ബാക്കി ക്രിസ്തുവും ബുദ്ധനുമൊക്കെ വന്നു ചെയ്ത കാര്യങ്ങളെല്ലാം മറ്റൊന്നാണ്. അത് ഇറങ്ങുന്ന കലയുടെ സമയമായിരുന്നു. ഇത് കയറുന്ന കലയുടെ സമയമാണ്സമയത്തെ മനസ്സിലാക്കൂഇത് സകല ആത്മാക്കളെയും മടക്കി തിരിച്ചു കൊണ്ടു പോകുവാനുള്ള സമയമാണ്, ഉയര്‍ത്തി കൊണ്ടു പോകുവാനുള്ളതാണ്. ധര്‍മ്മ സ്ഥാപകര്‍ വന്നത് ദ്വാപരകാലം മുതലാണ് പിന്നെ കലിയുഗത്തിലേക്ക് താഴേണ്ടതു തന്നെയാണ്. അവര്‍ക്ക് താഴേക്ക് തന്നെ വരണം, പാവനത്തില്‍ നിന്നും പതിതമാകണം. അതുകൊണ്ട് അവരെ പതിതരെ പാവനമാക്കുന്നവര്‍ എന്നു പറയുവാനാവില്ല. ഒരാളെയുള്ളു, വന്ന് പതിതരെ പാവനമാക്കുന്നത് അഥവാ സര്‍വ്വ ആത്മാക്കളെയും ഗതിയിലേക്കും സത്ഗതിയിലേക്കും കൊണ്ടു പോകുന്നത്. അത് ഒരേ ഒരാളിന്‍റെ ഉത്തരവാദിത്വമാണ്. ആര് എത്ര വലിയ മഹാന്‍ ആത്മാവായിക്കൊള്ളട്ടെ അവര്‍ പവിത്രമായി വരുന്നു പിന്നെ അവര്‍ക്ക് താഴേക്ക് തന്നെ പോകണം കാരണം ചക്രത്തില്‍ അങ്ങനെയാണ് ഊഴം, അതുകൊണ്ട് താഴേക്ക് വരണം. നിയമാനുസരണം എല്ലാവരും അവരവരുടെ ചക്രം കടക്കണം. ഇപ്പോള്‍ സമയം കയറുവാനുള്ളതാണ്, കയറ്റുന്നവന്‍ ഒരാളെ നിമിത്തമായിട്ടുള്ളു. സൗഭാഗ്യം നമ്മള്‍ ബാബയില്‍ നിന്നും എടുക്കണം. ശരി.

ഇപ്പോള്‍ ഇവിടെ നിങ്ങള്‍ക്ക് ധാരാളം വരുമാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിന് നൂറു മടങ്ങ്, ആയിരം മടങ്ങ് അവരവരുടെ സമ്പാദ്യം സ്വരൂപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഉത്സാഹത്തോടു കൂടി ചെയ്യുന്നവര്‍ക്ക് ഉത്സാഹത്തിനും ലഭിക്കുന്നു. അലസതയോടു കൂടി ചെയ്യുന്നവര്‍ക്ക്, നിവൃത്തിക്കേടുകൊണ്ട്  ബുദ്ധിമുട്ടി ചെയ്യുന്നവര്‍ക്ക്, ആരെയെങ്കിലും കാണിക്കുവാന്‍ വേണ്ടി ചെയ്യുന്നവര്‍ക്ക് അതിനനുസരിച്ച് ലഭിക്കുന്നു. ചിലര്‍ക്ക് ഞാന്‍ ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു അത് ലോകം കാണണം…… ചിലര്‍ ദാനം ചെയ്യുന്നത് കാണിക്കുവാന്‍ വേണ്ടിയുള്ള ദാനമാണ്എല്ലാവരും അറിയണം, ദാനത്തിന്‍റെ ശക്തി പകുതിയായി കുറയുന്നു, അതുകൊണ്ടാണ് ഗുപ്ത ദാനത്തിനു വലിയ മഹത്വമുള്ളത്. അതിനു ശക്തി  നിറയുന്നൂ, അതിനു ഫലം കൂടുതല്‍ ലഭിക്കുന്നു. ഷോ ചെയ്യുമ്പോള്‍ കണക്കില്‍ കുറവു വരുന്നുഓരേന്ന് ചെയ്യുവാന്‍ അതിന്‍റെ രീതിയുണ്ട്. സതോഗുണി, രജോഗുണി, തമോഗുണി എന്നിവയ്ക്കെല്ലാം കണക്കുണ്ട്. എങ്ങനെ നമ്മുടെ കര്‍മ്മങ്ങളെ ശ്രേഷ്ഠമാക്കാം, ഏതു രീതിയില്‍ ചെയ്യാം അതിലൂടെ നമ്മുടെ  ഭാഗ്യത്തെ ഉയര്‍ത്തുവാന്‍ സാധിക്കണം. അതിനും ചെയ്യേണ്ട ഒരു രീതിയുണ്ട്. അഥവാ നല്ല രീതിയിലാണ് പോകുന്നതെങ്കില്‍ തീര്‍ച്ചയായും ഉയര്‍ന്ന ഭാഗ്യം ഉണ്ടായിക്കൊണ്ടിരിക്കും. ശരി.             

വരദാനം :- ബാബക്കു സമാനം പരിധിയില്ലാത്ത വൃത്തി (ചിന്തകള്‍) പുലര്‍ത്തുന്ന മാസ്റ്റര്‍ വിശ്വമംഗളകാരിയായി ഭവിക്കൂ:-

പരിധിയില്ലാത്ത വൃത്തി അതായത് സര്‍വ്വ ആത്മാക്കളെയും പ്രതി മംഗള ഭാവന പുലര്‍ത്തുകഇതാണ് മാസ്റ്റര്‍ വിശ്വമംഗളകാരി. സ്വയത്തിനു വേണ്ടി മാത്രം അല്ലെങ്കില്‍ സ്വന്തം പരിധിയുള്ള നിമിത്തമായിട്ടുള്ള ആത്മാക്കളുടെ മംഗളാര്‍ത്ഥം വേണ്ടി മാത്രം അങ്ങനെയായിരിക്കരുത്, പക്ഷെ സര്‍വ്വരുടെയും മംഗളാര്‍ത്ഥമായിരിക്കണം ചിന്തിക്കുന്നത്. ആരാണോ സ്വന്തം ഉന്നതിയില്‍, സ്വന്തം പ്രാപ്തിയില്‍, സ്വന്തം സന്തോഷത്തില്‍ തൃപ്തരായി നടക്കുന്നത്, അവര്‍ സ്വ മംഗളകാരികളാണ്. എന്നാല്‍ ആരാണോ പരിധിയില്ലാത്ത ഭാവന പുലര്‍ത്തി പരിധിയില്ലാത്ത സേവനത്തില്‍ മുഴുകിയിരിക്കുന്നത് അവരെ വിളിക്കാം ബാബക്കു സമാനം മാസ്റ്റര്‍ വിശ്വമംഗളകാരിയെന്ന്

സ്ലോഗന്‍:- നിന്ദസ്തുതി, മാനംഅപമാനം, നഷ്ടംലാഭം ഇവയില്‍ സമാനമായി കഴിയുന്നവരാണ് യോഗി ആത്മാക്കള്‍.

Scroll to Top