കോടിമടങ്ങ് ഭാഗ്യശാലികളുടെ ലക്ഷണം

Date : Rev. 03-02-2019 / AV 17-04-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ഭാഗ്യവിദാതാവായ ബാബ സര്‍വ്വ ഭാഗ്യശാലി കുട്ടികളെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ ബ്രാഹ്മണ ആത്മാവും ഭാഗ്യശാലി ആത്മാവാണ്. ബ്രാഹ്മണനാകുക അര്‍ത്ഥം ഭാഗ്യശാലിയാകുക. ഭഗവാന്‍റേതാകുക അര്‍ത്ഥം ഭാഗ്യവാനാകുക. സര്‍വ്വരും ഭാഗ്യവാനാണ് എന്നാല്‍ ബാബയുടേതായതിന് ശേഷം ബാബയിലൂടെ പ്രാപ്തമാകുന്ന ഭിന്ന-ഭിന്ന ഖജനാക്കളുടെ സമ്പത്ത്, ആ ശ്രേഷ്ഠമായ സമ്പത്തിന്‍റെ അധികാരത്തെ പ്രാപ്തമാക്കി അധികാരി ജീവിതത്തില്‍ ഉപയോഗിക്കുക അഥവാ പ്രാപ്തമാക്കിയ അധികാരത്തെ സദാ സഹജ വിധിയിലൂടെ അഭിവൃദ്ധി പ്രാപിക്കുക ഇതില്‍ നമ്പര്‍വാര്‍ ആയി തീരുന്നു. ചിലര്‍ ഭാഗ്യവാനായി തീരുന്നു, ചിലര്‍ സാഭാഗ്യശാലിയും. ചിലര്‍ ആയിരം, ചിലര്‍ ലക്ഷം, ചിലര്‍ കോടിമടങ്ങ് ഭാഗ്യവാനായി തീരുന്നു എന്തുകൊണ്ടെന്നാല്‍ ഖജനാവിനെ വിധി പൂര്‍വ്വം കാര്യത്തില്‍ ഉപയോഗിക്കുക അര്‍ത്ഥം അഭിവൃദ്ധി പ്രാപിക്കുക. സ്വയത്തെ സമ്പന്നമാക്കുന്ന കാര്യത്തില്‍ ഉപയോഗിക്കാം, സ്വയം തന്‍റെ സമ്പന്നതയിലൂടെ അന്യ ആത്മാക്കളുടെ സേവനത്തിന്‍റെ കാര്യത്തില്‍ ഉപയോഗിക്കാം. വിനാശി ധനം ചെലവഴിക്കുന്നതിലൂടെ കുറയുന്നു. അവിനാശി ധനം ചിലവഴിക്കുന്നതിലൂടെ കോടിമടങ്ങ് വര്‍ദ്ധിക്കുന്നു. അതിനാല്‍ പറയാറുണ്ട് ചെലവഴിക്കൂ, കഴിക്കൂ. എത്രത്തോളം ചെലവഴിക്കുന്നുവോ, കഴിക്കുന്നുവോ അത്രത്തോളം ഉയര്‍ന്നതിലും വച്ച് ഉയര്‍ന്ന ബാബ നിങ്ങളെ സമൃദ്ധമാക്കും അതിനാല്‍ പ്രാപ്തമായിട്ടുള്ള ഖജനാവിന്‍റെ ഭാഗ്യത്തെ സേവാര്‍ത്ഥം ഉപയോഗിക്കുന്നവര്‍ മുന്നോട്ടുയരുന്നു. പദമാപദം ഭാഗ്യശാലി അര്‍ത്ഥം ഓരോ ചുവടിലും കോടി മടങ്ങ് സമ്പാദ്യം ശേഖരിക്കുന്നവര്‍, ഓരോ സങ്കല്പത്തിലൂടെ അഥവാ വാക്ക്, കര്‍മ്മം, സമ്പര്‍ക്കത്തിലൂടെ, ലഭിച്ച കോടികളെ കോടി മടങ്ങായി സേവനത്തില്‍ അര്‍പ്പിക്കുന്നവര്‍. പദമാപദം ഭാഗ്യവാന്‍ സദാ വിശാല മനസ്കരും, അവിനാശി, അഖണ്ഡ മഹാദാനി, സര്‍വ്വര്‍ക്കും സര്‍വ്വ ഖജനാക്കളും നല്കുന്ന ദാതാവായിരിക്കും. സമയം അഥവാ പ്രോഗ്രാമിനനുസരിച്ച്, സാധനങ്ങള്‍ക്കനുസരിച്ചുള്ള സേവാധാരിയാകില്ല, അഖണ്ഡ മഹാദാനിയാകും. വാചായില്ലായെങ്കില്‍ മനസാ അഥവാ കര്‍മ്മണാ. സംബന്ധ സമ്പര്‍ക്കത്തിലൂടെ ഏതെങ്കിലും വിധിയിലൂടെ അളവറ്റ അഖണ്ഡ ഖജനാവിന്‍റെ നിരന്തര സേവാധാരി. സേവനത്തിന്‍റെ ഭിന്ന-ഭിന്ന രൂപങ്ങള്‍ ഉണ്ടാകും എന്നാല്‍ സേവനത്തിന്‍റെ നങ്കുരം സദാ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കണം. ഏതു പോലെ നിരന്തര യോഗി അതേപോലെ നിരന്തര സേവാധാരി. നിരന്തര സേവാധാരി സേവനത്തിന്‍റെ ശ്രേഷ്ഠമായ ഫലം നിരന്തരം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്നു അര്‍ത്ഥം സ്വയം തന്നെ സദാ കാലത്തേക്കുളള ഫലം കഴിച്ച് പ്രത്യക്ഷ സ്വരൂപരായി തീരുന്നു.

പദമാപദം ഭാഗ്യശാലി ആത്മാവ് സദാ പത്മാസന നിവാസി അര്‍ത്ഥം കമല പുഷ്പ സ്ഥിതിയുടെ ആസനത്തില്‍ നിവസിക്കുന്ന പരിധിയുള്ള ആകര്‍ഷണത്തില്‍ നിന്നും, പരിധിയുള്ള ഫലത്തെ സ്വീകരിക്കുന്നതില്‍ നിന്നും നിര്‍മ്മോഹിയും, ബാബയ്ക്കും ബ്രാഹ്മണ പരിവാരത്തിനും, വിശ്വത്തിനും പ്രിയപ്പെട്ടവരുമായിരിക്കും. അങ്ങനെയുള്ള ശ്രേഷ്ഠമായ സേവാധാരി ആത്മാവിന് സര്‍വ്വ ആത്മാക്കളും സാദാ ഹൃദയത്തില്‍ നിന്നുമുളള സ്നേഹത്തിന്‍റെ, സന്തോഷത്തിന്‍റെ പുഷ്പം സമര്‍പ്പിക്കുന്നു. സ്വയം ബാപ്ദാദയും അങ്ങനെയുള്ള നിരന്തര സേവാധാരി പദമാപദം ഭാഗ്യശാലി ആത്മാക്കളെ പ്രതി സ്നേഹത്തിന്‍റെ പുഷ്പം സമര്‍പ്പിക്കുന്നു. പദമാപദം ഭാഗ്യശാലി ആത്മാവ് സദാ തന്‍റെ തിളങ്ങുന്ന ഭാഗ്യത്തിന്‍റെ നക്ഷത്രത്തിലൂടെ അന്യ ആത്മാക്കളെയും ഭാഗ്യവാനാക്കുന്നതിന് പ്രകാശം നല്കുന്നു. ബാപ്ദാദ അങ്ങനെയുള്ള ഭാഗ്യശാലി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ദൂരെയായിക്കോട്ടെ, സന്മുഖത്തായിക്കോട്ടെ എന്നാല്‍ സദാ ബാബയ്ക്ക് തന്‍റെ ഹൃദയത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു അതിനാല്‍ സമാനവുമാണ്, സമീപത്തുമാണ്. ഇപ്പോള്‍ സ്വയം തന്നോട് ചോദിക്കൂ- ഞാന്‍ എങ്ങനെയുള്ള ഭാഗ്യശാലിയാണ്. സ്വയത്തെ അറിയാന്‍ സാധിക്കില്ലേ! മറ്റുള്ളവര്‍ പറഞ്ഞാല്‍ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം എന്നാല്‍ സ്വയംതനിക്കറിയാം ഞാന്‍ ആരാണ് എന്ന്. മനസ്സിലായോ. എന്നാലും ബാപ്ദാദ പറയുന്നു ഭാഗ്യഹീനരില്‍ നിന്നും ഭാഗ്യശാലികളായി. അനേക പ്രകാരത്തിലുള്ള ദുഃഖങ്ങളില്‍ നിന്നും, വേദനകളില്‍ നിന്നും മുക്തമാകും, സ്വര്‍ഗ്ഗത്തിന്‍റെ അധികാരിയാകും. ഒന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ വരിക, രണ്ട് രാജ്യ അധികാരിയാകുക. സര്‍വ്വരും വരുന്നവരാണ് എന്നാല്‍ എപ്പോള്‍ എവിടെ വരും, ഇത് സ്വയത്തോട് ചോദിക്കൂ. ബാപ്ദാദായുടെ റജിസ്റ്ററില്‍ സ്വര്‍ഗ്ഗത്തില്‍ വരുന്നവരുടെ ലിസ്റ്റില്‍ പേര് വന്നു. പുറമേയുള്ളവരേക്കാള്‍ ഇത് നല്ലതാണ്. എന്നാല്‍ നല്ലതിലും വച്ച നല്ലതല്ല. അപ്പോള്‍ എന്ത് ചെയ്യും? ഏത് സോണ്‍ നമ്പര്‍ വണ്‍ ആകും. ഓരോ സോണിന്‍റെയും വിശേഷത വ്യത്യസ്ഥമാണ്.

മഹാരാഷ്ട്രയുടെ വിശേഷതയെന്താണ്? അറിയാമോ? മഹാനാണ് എന്നാല്‍ വിശേഷിച്ചും ഏതൊരു വിശേഷതയുടെ മഹിമയാണ് പാടുന്നത്. മഹാരാഷ്ട്രയില്‍ ഗണപതി പൂജ കൂടുതലാണ്. ഗണപതിയെ എന്താണ് വിളിക്കുന്നത്? വിഘ്ന വിനാശകന്‍. ഏതൊരു കാര്യം ആരംഭിക്കുമ്പോഴും ആദ്യം ഗണേശായ നമഃ എന്നു പറയുന്നു. അപ്പോള്‍ മഹാരാഷ്ട്രയിലുള്ളവര്‍ എന്ത് ചെയ്യും? ഓരോ മഹാന്‍ കാര്യവും ശ്രീ ഗണേശനായി ചെയ്യില്ലേ.  മഹാരാഷ്ട്രം അര്‍ത്ഥം വിഘ്ന വിനാശക രാഷ്ട്രം. അതിനാല്‍ സദാ വിഘ്ന വിനാശകനായി സ്വയത്തെ പ്രതിയും അന്യരെ പ്രതിയും ഈ വിശേഷത കാണിക്കണം. മഹാരാഷ്ട്രയില്‍ വിഘ്നം ഉണ്ടാകരുത്. സര്‍വ്വരും വിഘ്ന വിനാശകരാകണം. വിഘ്നം വന്നു, ദൂരെ നിന്നേ നമസ്ക്കരിച്ചു. അതിനാല്‍ അങ്ങനെയുള്ള വിഘ്ന വിനാശകരായ ഗ്രൂപ്പിനെയല്ലേ കൊണ്ടു വന്നിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് സദാ തന്‍റെ ഈ മഹാനത വിശ്വത്തിന്‍റെ മുന്നില്‍ കാണിക്കണം. വിഘ്നങ്ങളെ ഭയക്കുന്നവരല്ലല്ലോ. വിഘ്ന വിനാശകരായി വെല്ലുവിളിക്കുന്നവരല്ലേ. സാധാരണഗതിയിലും മഹാരാഷ്ട്രയില്‍ ധൈര്യം കാണിക്കുന്നവരാണുളളത്. ശരി.

യു. പി യിലുള്ളവര്‍ എന്ത് അത്ഭുതം കാണിക്കും? യു. പി യുടെ വിശേഷതയെന്ത്? തീര്‍ത്ഥ സ്ഥാനങ്ങളും നിറയെയുണ്ട്, നദികളും ഉണ്ട്, ജഗത്ത്ഗുരുവും അവിടെ തന്നെയാണ്. നാല് കോണുകളില്‍ നാല് ജഗത്ത്ഗുരുക്കന്‍മാരുണ്ട്. മഹാമണ്ഡലേശ്വരന്‍മാര്‍ യു. പി യിലാണ് കൂടുതലുള്ളത്. ഹരിയുടെ വാതില്‍ യു പി യുടെ വിശേഷതയാണ്. അതിനാല്‍ ഹരിയുടെ വാതില്‍(ഹരിദ്വാര്‍) അര്‍ത്ഥം ഹരിയുടെ സമീപത്തെത്തുന്നതിനുള്ള വാതിലിനെ കുറിച്ച് പറഞ്ഞു തരുന്ന സേവാധാരികളും യു പി യില്‍ കൂടുതലായി ഉണ്ടായിരിക്കണം. തീര്‍ത്ഥ സ്ഥാനമായതിനാല്‍ യു പി യില്‍ ധാരാളം വഴികാട്ടികളുണ്ട്. അവര്‍ കഴിക്കുന്നവരും കുടിക്കുന്നവരുമാണ് എന്നാല്‍ ഇതാണ് സത്യമായ മാര്‍ഗ്ഗം കാണിച്ചു തരുന്ന ആത്മീയ സേവാധാരി വഴികാട്ടികള്‍. ബാബയുമായി മിലനം ആഘോഷിക്കുന്നവരാണ്. ബാബയുടെ സമീപത്തേക്ക് സര്‍വ്വാത്മാക്കളെയും കൂട്ടിക്കൊണ്ടു വരുന്നവരാണ്. അങ്ങനെയുള്ള പാണ്ഡവരും അതുപോലെ തന്നെ വഴിക്കാട്ടികളും യു പി യില്‍ വിശേഷമായിട്ടുണ്ടോ? യു പി യിലുളളവര്‍ക്ക് പാണ്ഡവരുടെയും വഴിക്കാട്ടികളുടെയും വിശേഷ കര്‍ത്തവ്യത്തിന്‍റെ പ്രത്യക്ഷ രൂപം കാണിക്കണം. മനസ്സിലായോ.

മൈസൂറിന്‍റെ വിശേഷതയെന്ത്? അവിടെ ചന്ദനവുമുണ്ട് വിശേഷ പൂന്തോട്ടവുമുണ്ട്. അതിനാല്‍ കര്‍ണ്ണാടകയിലുള്ളവര്‍ വിശേഷിച്ച്  സദാ ആത്മീയ റോസാപുഷ്പമായി, സദാ സുഗന്ധമുള്ള ചന്ദനമായി വിശ്വത്തില്‍ ചന്ദനത്തിന്‍റെ സുഗന്ധമെന്നു പറയാം ആത്മീയ റോസാപുഷ്പത്തിന്‍റെ സുഗന്ധം എന്നു പറയാം, വിശ്വത്തെ പൂന്തോട്ടമാക്കുക, വിശ്വത്തില്‍ ചന്ദനത്തിന്‍റെ സുഗന്ധം വ്യാപിപ്പിക്കുക. ചന്ദനത്തിന്‍റെ തിലകം നല്കി സുഗന്ധമുള്ളവരും ശീതളവുമാക്കി മാറ്റണം. ചന്ദനം ശീതളമായിരിക്കും. അതിനാല്‍ ഏറ്റവും കൂടുതല്‍ ആത്മീയ റോസാ പുഷ്പം കര്‍ണ്ണാടകയില്‍ നിന്നുണ്ടാകില്ലേ. ഇതിന്‍റെ പ്രത്യക്ഷ തെളിവ് കാണിക്കണം.

ഇപ്പോള്‍ സര്‍വ്വരും തന്‍റെ വിശേഷതയുടെ പ്രത്യക്ഷ രൂപം കാണിക്കണം. ഏറ്റവും വിരിഞ്ഞിരിക്കുന്ന സുഗന്ധമുള്ള ആത്മീയ റോസാ പുഷ്പത്തെ കൊണ്ടു വരണം. കൊണ്ടു വന്നിട്ടുണ്ട്, കുറച്ച് കൊണ്ടു വന്നു എന്നാല്‍ പൂച്ചെണ്ട് കൊണ്ടു വന്നിട്ടില്ല. ശരി.

വിദേശത്തിന്‍റെ മഹിമ വളരെയധികം കേള്‍പ്പിച്ചു. വിദേശത്തിന്‍റെ വിശേഷതയാണ്- വളരെ ശക്തമായി തന്നെ നിര്‍മ്മോഹിയാകുകയും ചെയ്യും, ശക്തമായി തന്നെ ആകര്‍ഷണത്തിലേക്കും അകപ്പെടും. ബാപ്ദാദാ വിദേശി കുട്ടികളുടെ സ്നേഹി നിര്‍മ്മോഹി അവസ്ഥയെ കണ്ട് ഹര്‍ഷിതമാകുന്നു. ആ ജീവിതം കഴിഞ്ഞു. എത്രത്തോളം കുടുങ്ങിയിരുന്നോ അത്രത്തോളം ഇപ്പോള്‍ നിര്‍മ്മോഹിയുമായി അതിനാല്‍ വിദേശത്തിലെ സ്നേഹി നിര്‍മ്മോഹി സ്ഥിതി ബാപ്ദാദായ്ക്കും പ്രിയപ്പെട്ടതാണ്. അതിനാല്‍ വിശേഷിച്ചും ബാപ്ദാദായും സ്നേഹ സ്മരണകള്‍ നല്കി കൊണ്ടിരിക്കുന്നു. തന്‍റെ വിശേഷതയില്‍ ലയിച്ചു ചേര്‍ന്നില്ലേ. അങ്ങനെ സ്നേഹി നിര്‍മ്മോഹിയല്ലേ. ആകര്‍ഷണമില്ലല്ലോ. എന്നാലും നോക്കൂ വിദേശികള്‍ അതിഥിയായി വീട്ടില്‍ വന്നിരിക്കുന്നു, അതിഥികളെ സദാ മുന്നിലാണ് വയ്ക്കുന്നത് അതിനാല്‍ ഭാരതവാസികള്‍ക്ക് വിദേശികളെ കാണുമ്പോള്‍ വളരെ സന്തോഷം ഉണ്ടാകുന്നു. ചില അതിഥികള്‍ ആതിഥേയരെ പോലെയാണ്. വിദേശികളുടെ പെരുമാറ്റവും ഇതുപോലെത്തന്നെയാണ്. അതിഥിയായി വരുന്നു ആതിഥേയനായി ഇവിടെയിരിക്കുന്നു. എന്നിട്ടും അനേക മതില്‍കെട്ടുകളെ തകര്‍ത്ത് ബാബയുടെ അര്‍ത്ഥം താങ്കളുടെ അടുത്തേക്ക് വന്നില്ലേ. അതിനാല്‍ څആദ്യം താങ്കള്‍چ എന്ന് പറയില്ലേ. ഭാരതത്തിന്‍റെ വിശേഷതയിലും, വിദേശത്തിന്‍റെ വിശേഷതയിലും അതിന്‍റെതായ മഹത്വമുണ്ട്. ശരി.

സര്‍വ്വ പത്മാസനധാരി, കോടിമടങ്ങ് ഭാഗ്യശാലി, സദാ ഓരോ സെക്കന്‍റിലും, ഓരോ സങ്കല്പത്തിലും നിരന്തരം 84 മണികള്‍ മുഴക്കുന്ന ദേവിമാര്‍ പ്രശസ്തമാണ്. ഈ വര്‍ഷം 1984ല്‍ മണി മുഴക്കുമോ അതോ  ഇനിയും കാത്തിരിക്കണമോ. വിദേശത്ത് ഭയന്നാണ് ജീവിക്കുന്നത്. അതിനാല്‍ എപ്പോള്‍ മണി മുഴക്കും. വിദേശമാണോ അതോ ദേശമാണോ ആദ്യം മുഴക്കുക. 84 അര്‍ത്ഥം നാനാ ഭാഗത്തും മണി മുഴക്കണം. സമാപ്തിയില്‍ ദീപാരാധനയുടെ സമയത്ത് ശക്തമായി തന്നെ മണി മുഴക്കാറുണ്ട്, അപ്പോഴാണ് സമാപ്തിയുണ്ടാകുന്നത്. ദീപാരാധന അര്‍ത്ഥം സമാപ്തി. അതിനാല്‍ ഇപ്പോള്‍ എന്ത് ചെയ്യും?

സര്‍വ്വ പത്മാസനധാരി, കോടിമടങ്ങ് ഭാഗ്യശാലി, സദാ ഓരോ സെക്കന്‍റ്, ഓരോ സങ്കല്പത്തില്‍ നിരന്തര സേവാധാരി, സദാ വിശാല മനസ്ക്കരായി സര്‍വ്വ ഖജനാക്കള്‍ നല്കുന്ന, മാസ്റ്റര്‍ ദാതാവ്, സദാ സ്വയത്തിന്‍റെ സമ്പന്നതയിലൂടെ മറ്റുള്ളവരെയും സമ്പന്നമാക്കുന്ന, ശ്രേഷ്ഠ ഭാഗ്യത്തിന്‍റെ അധികാരി, സദാ ശ്രേഷ്ഠമായ തെളിവ് നല്കുന്ന സത്പുത്രര്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

പഞ്ചാബ് നിവാസികളോട് – ബാബയുണ്ട് അതിനാല്‍ ചിന്തിക്കേണ്ട ആവശ്യമില്ല, സംഭവിക്കുന്നതെല്ലാം മംഗളത്തിനായിരിക്കും. നിങ്ങള്‍ സര്‍വ്വരുടേയുമല്ലേ. ഹിന്ദുവുമല്ല, സിക്കുമല്ല. ബാബയുടേതാണ് അതിനാല്‍ സര്‍വ്വരുടേതുമാണ്. പാകിസ്താനില്‍ വച്ചും ഇതല്ലേ പറഞ്ഞിരുന്നത്- താങ്കള്‍ അള്ളാഹുവിന്‍റെ മഹിമ പാടുന്നവരാണ്, നിങ്ങള്‍ക്ക് ഒരു കാര്യവുമായും ബന്ധമില്ല അതിനാല്‍ നിങ്ങള്‍ ഈശ്വരന്‍റേതാണ്, മറ്റാരുടേയുമല്ല. എന്ത് തന്നെയായാലും ഭയക്കുന്നവരല്ല. എത്ര തന്നെ അഗ്നി ബാധിച്ചാലും പൂച്ച കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും പക്ഷെ യോഗയുക്തരായിരിക്കുന്നവരേ സുരക്ഷിതരായിരിക്കൂ. പറയുന്നത് ബാബയുടേതാണെന്ന്, ഓര്‍മ്മിക്കുന്നത് മറ്റാരേയോ, അങ്ങനെയാകരുത്. അങ്ങനെയുള്ളവര്‍ക്ക് സഹയോഗം ലഭിക്കില്ല. ഭയപ്പെടരുത്, പരിഭ്രമിക്കരുത്, മുന്നോട്ടു പോകൂ. ഓര്‍മ്മയുടെ യാത്രയില്‍, ധാരണകളില്‍, പഠിപ്പില്‍, സര്‍വ്വ വിഷയങ്ങളിലും മുന്നോട്ടുയരൂ. എത്രത്തോളം മുന്നോട്ടുയരുന്നുവൊ അത്രത്തോളം സഹജമായി പ്രാപ്തി ലഭിച്ചു കൊണ്ടിരിക്കും.

  1. സര്‍വ്വരുംസ്വയത്തെഈസൃഷ്ടിനാടകത്തിലെവിശേഷപാര്‍ട്ടധാരിയാണെന്ന്മനസ്സിലാക്കുന്നുണ്ടോ? കഴിഞ്ഞകല്പത്തിലെതന്‍റെചിത്രത്തെഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഇത്തന്നെയാണ്ബ്രാഹ്മണജീവിതത്തിന്‍റെഅത്ഭുതം. സദാഇതേവിശേഷതയെഓര്‍മ്മിക്കൂ- എന്തായിരുന്നു, ഇപ്പോള്‍ എന്തായിയിത്തീര്‍ന്നു. കക്കയില്‍ നിന്നുംവജ്രസമാനമായിതീര്‍ന്നു. ദുഃഖത്തിന്‍റെലോകത്തില്‍ നിന്നുംസുഖത്തിന്‍റെലോകത്തില്‍ എത്തി. നിങ്ങളെല്ലാവരുംഈനാടകത്തിലെഹീറോഹീറോയിന്‍ പാര്‍ട്ട്ധാരികളാണ്. ഓരോബ്രഹ്മാകുമാര്‍ കുമാരിയുംബാബയുടെസന്ദേശംകേള്‍പ്പിക്കുന്നസന്ദേശികളാണ്. ഭഗവാന്‍റെസന്ദേശംകേള്‍പ്പിക്കുന്നസന്ദേശിഎത്രശ്രേഷ്ഠമാണ്. അതിനാല്‍ സദാഈകാര്യത്തിന്നിമിത്തമായിഅവതരിച്ചിരിക്കുന്നു. ഈസന്ദേശംനല്കുന്നതിന്മുകളില്‍ നിന്നുംതാഴേക്ക്വന്നു- ഈസ്മൃതിയാണ്സന്തോഷംനല്കുന്നത്. തന്‍റെഈകര്‍ത്തവ്യത്തെസദാഓര്‍മ്മിക്കൂ- സന്തോഷത്തിന്‍റെഖനിയുടെഅധികാരിയാണ്. ഇത്തന്നെയാണ്താങ്കളുടെടൈറ്റില്‍.
  1. സദാസ്വയംസംഗമയുഗിശ്രേഷ്ഠബ്രാഹ്മണആത്മാവാണെന്ന്അനുഭവംചെയ്യുന്നുണ്ടോ? സത്യമായബ്രാഹ്മണര്‍ അര്‍ത്ഥംസദാസത്യമായബാബയുടെപരിചയംനല്കുന്നവര്‍. ബ്രാഹ്മണരുടെകര്‍ത്തവ്യമാണ്കഥകേള്‍പ്പിക്കുക, നിങ്ങള്‍ കഥകേള്‍പ്പിക്കുന്നില്ലഎന്നാല്‍ സത്യമായപരിചയംകേള്‍പ്പിക്കുന്നു. അങ്ങനെസത്യമായബാബയുടെസത്യമായപരിചയംനല്കുന്ന, ബ്രാഹ്മണആത്മാക്കളാണ്എന്നലഹരിയുണ്ടാകണം. ബ്രാഹ്മണര്‍ ദേവതമാരേക്കാള്‍ ശ്രേഷ്ഠമാണ്അതിനാല്‍ ബ്രാഹ്മണരുടെസ്ഥാനമായികുടുമികാണിക്കുന്നു. കുടുമിയുള്ളബ്രാഹ്മണര്‍ അര്‍ത്ഥംഉയര്‍ന്നസ്ഥിതിയിലിരിക്കുന്നവര്‍. ഉയരത്തിലിരിക്കുമ്പോള്‍ താഴെയുള്ളതെല്ലാംചെറുതായികാണപ്പെടുന്നു. ഒരുകാര്യവുംവലുതായിതോന്നില്ല. ഉയരത്തിലിരുന്ന്താഴെയുള്ളത്കാണൂഎങ്കില്‍ ചെറുതായിതോന്നും. ഏതെങ്കിലുംപ്രശ്നംവലുതായിതോന്നുകയാണെങ്കില്‍ അതിന്‍റെകാരണംതാഴെയിരുന്ന്കാണുന്നത്കൊണ്ടാണ്. ഉയരത്തില്‍ നിന്ന്കാണൂഎങ്കില്‍ പരിശ്രമിക്കേണ്ടിവരില്ല. അതിനാല്‍ സദാകുടുമിയുള്ളബ്രാഹ്മണനാണെന്ന്ഓര്‍മ്മിക്കണം- ഇതിലൂടെവലിയപ്രശ്നംപോലുംചെറുയായിമാറും. പ്രശ്നങ്ങളെഭയക്കുന്നവരാകരുത്എന്നാല്‍ മറികടക്കുന്ന, പ്രശ്നങ്ങളുടെപരിഹാരംകണ്ടെത്തുന്നവരാകണം. ശരി.

ഇന്ന് രാവിലെ(18/04/84) അമൃതവേളയില്‍ ഒരു സഹോദരന്‍ ഹൃദയസ്തംഭനം മൂലം മധുബനില്‍ തന്‍റെ പഴയ ശരീരത്തെ  ഉപേക്ഷിച്ചു, ആ സമയത്ത് അവ്യക്ത ബാപ്ദാദ ഉച്ഛരിച്ച മഹാവാക്യം.

സര്‍വ്വരും ഡ്രാമയുടെ ഓരോ ദൃശ്യത്തെയും സാക്ഷിയായി കാണുന്ന ശ്രേഷ്ഠ ആത്മാക്കളല്ലേ. ഡ്രാമയിലുളള ഏതൊരു ദൃശ്യവും മംഗളകാരിയാണ്. ഒന്നും പുതിയതല്ല.(അവരുടെ ജ്യേഷ്ഠ സഹോദര പത്നിയോട്) എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്? സാക്ഷി സ്ഥിതിയിലിരുന്ന്  സര്‍വ്വ ദൃശ്യങ്ങളെയും കാണുന്നതിലൂടെ തന്‍റെയും, ആ ആത്മാവിന്‍റെയും മംഗളം ഉണ്ടാകുന്നു. ഇത് മനസ്സിലാക്കുന്നുണ്ടല്ലോ. ഓര്‍മ്മയില്‍ ശക്തി രൂപമല്ലേ. ശക്തിക്ക് സദാ വിജയം ഉണ്ടാകുന്നു. വിജയികള്‍ ശക്തി രൂപമായി മുഴുവന്‍ പാര്‍ട്ടും അഭിനയിക്കുന്നവരാണ്. ഇതും പാര്‍ട്ടാണ്. പാര്‍ട്ട് അഭിനയിക്കുമ്പോള്‍ ഒരിക്കലും മറ്റൊരു സങ്കല്പം വരരുത്. ഓരോ ആത്മാവിന്‍റേയും വ്യത്യസ്ഥ പാര്‍ട്ടാണ്. ഇപ്പോള്‍ ആ ആത്മാവിന് ശാന്തിയുടെ ശക്തിയുടെയും സഹയോഗം നല്കൂ. ഇത്രയും ദൈവീക പരിവാരത്തിന്‍റെ സഹയോഗം പ്രാപ്തമായി കൊണ്ടിരിക്കുന്നു അതിനാല്‍ ഒരിക്കലും ചിന്തിക്കേണ്ട കാര്യമില്ല. മഹാന്‍ തീര്‍ത്ഥ സ്ഥാനമല്ലേ. മഹാന്‍ ആത്മാവാണ്, മഹാന്‍ തീര്‍ത്ഥ സ്ഥാനമാണ്. സദാ മഹാനത തന്നെ ചിന്തിക്കൂ.

സര്‍വ്വരും ഓര്‍മ്മയില്ലല്ലേയിരിക്കുന്നത്. വാത്സല്യ സന്താനമാണ്, തന്‍റെ ഈ പഴയ ശരീരത്തിന്‍റെ കണക്ക് പൂര്‍ത്തിയാക്കി പുതിയ ശരീരം ധരിക്കാനുള്ള തയ്യാറെടുപ്പിലേക്ക് പോയി അതിനാല്‍ സര്‍വ്വരും ആ ഭാഗ്യശാലി ആത്മാവിന് ശാന്തിയുടെയും ശക്തിയുടെയും സഹയോഗം നല്കൂ. ഇത് തന്നെയാണ് വിശേഷ സേവനം. എന്ത്, എന്ത് കൊണ്ട് എന്നതില്‍ പോകരുത് എന്നാല്‍ സ്വയം ശക്തി സ്വരൂപമാകൂ, വിശ്വത്തില്‍ ശാന്തിയുടെ കിരണങ്ങള്‍ വ്യാപിപ്പിക്കൂ. ശ്രേഷ്ഠ ആത്മാവാണ്, സമ്പാദിക്കുന്ന ആത്മാവാണ് അതിനാല്‍ ചിന്തിക്കേണ്ട ആവശ്യമില്ല. മനസ്സിലായോ.

വരദാനം- ഫരിസ്ത സ്വരൂപത്തിന്‍റെ സ്മൃതിയിലൂടെ ബാബയുടെ ഛത്രച്ഛായയുടെ അനുഭവം ചെയ്യുന്ന വിഘ്ന ജീത്തായി ഭവിക്കട്ടെ.

അമൃതവേളയില്‍ എഴുന്നേല്ക്കുമ്പോള്‍ തന്നെ ഞാന്‍ ഫരിസ്തയാണെന്നുള്ളത് സ്മൃതിയില്‍ കൊണ്ടു വരൂ. ബ്രഹ്മാബാബയ്ക്ക് തന്‍റെ ഹൃദയത്തിനിഷ്ടപ്പെട്ട ഈ ഉപഹാരം നല്കൂ എങ്കില്‍ ദിവസവും അമൃതവേളയില്‍ ബാപ്ദാദ നിങ്ങളെ തന്‍റെ കരങ്ങളില്‍ ആലിംഗനം ചെയ്യും, ഞാന്‍ ബാബയുടെ കരങ്ങളിലാണ്, അതീന്ദ്രിയ സുഖത്തില്‍ ആടിക്കൊണ്ടിരിക്കുകയാണ് എന്ന അനുഭവം ചെയ്യും. ഫരിസ്ത സ്വരൂപത്തിന്‍റെ സ്മൃതിയിലിരിക്കുന്നവരുടെ മുന്നില്‍ ഏതെങ്കിലും പരിതസ്ഥിതിയോ വിഘ്നമോ വന്നാല്‍ പോലും ബാബ അവര്‍ക്ക് ഛത്രച്ഛായയായി(കുടക്കീഴ്) മാറും. അതിനാല്‍ ബാബയുടെ ഛത്രച്ഛായ അഥവാ സ്നേഹത്തിന്‍റെ അനുഭവം ചെയ്ത് വിഘ്ന ജീത്താകൂ.

സ്ലോഗന്‍- സുഖ സ്വരൂപ ആത്മാവ് സ്വസ്ഥിതിയിലൂടെ പരിതസ്ഥിതിയുടെ മേല്‍ സഹജമായി വിജയം പ്രാപിക്കുന്നു.

Scroll to Top