ഇന്ന് ബാപ്ദാദ എല്ലാ കുട്ടികളുമായി എവിടെയാണ് മിലനം ആഘോഷിക്കുന്നത്? ഏതു സ്ഥലത്താണ് ഇരിക്കുന്നത്? സാഗരവും നദികളും ചേരുന്ന സ്ഥലത്ത് മിലനം ആഘോഷിക്കുകയാണ്. സാഗര തീരം ഇഷ്ടമല്ലേ. സാഗരം മാത്രമല്ല, അനേകം നദികള്‍ സാഗരവുമായി ചേരുന്ന മിലന സ്ഥാനം എത്ര ശ്രേഷ്ഠമായിരിക്കും. സാഗരത്തിനും നദികളുടെ മിലനം എത്ര പ്രിയപ്പെട്ടതാണ്. ഇങ്ങനെയൊരു മിലന ഉത്സവം വേറേ ഏതെങ്കിലും യുഗത്തില്‍ ഉണ്ടാകുമോ? ഈ യുഗത്തിലെ ഈ മിലനത്തെക്കുറിച്ച് കല്പം മുഴുവന്‍ ഭിന്ന ഭിന്ന രൂപത്തിലും രീതിയിലും പാടുകയും ആഘോഷിക്കുകയും ചെയ്യും. ഇങ്ങനെയൊരു ഉത്സവം ആഘോഷിക്കുന്നതിനു വേണ്ടിയല്ലേ വന്നിരിക്കുന്നത്, അവിടുന്നുമവിടുന്നുമെല്ലാം ഓടി വന്നിരിക്കുന്നത് അതിനു വേണ്ടിയല്ലേ. സാഗരത്തിലേക്കു ലയിച്ച്, സാഗര സമാനം മാസ്റ്റര്‍ ജ്ഞാനസാഗരമായി മാറുന്നു, അതായത് ബാബക്കു സമാനം പരിധിയില്ലാത്ത സ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നു. അങ്ങനെയുള്ള പരിധിയില്ലാത്ത അനുഭവമുണ്ടോ? പരിധിയില്ലാത്ത വൃത്തിയെന്നാല്‍ സര്‍വ്വ ആത്മാക്കളെയും പ്രതി മംഗളഭാവന, മാസ്റ്റര്‍ വിശ്വകല്യാണകാരി. കേവലം സ്വയത്തിനോ, നിമിത്തമായിട്ടുള്ള ആത്മാക്കളുടെ മംഗളത്തിനായിട്ടോ അല്ല, സര്‍വ്വരെ പ്രതിയും മംഗള വൃത്തിയായിരിക്കണം. ഞാന്‍ ബ്രഹ്മാകുമാരിയായി, പവിത്ര ആത്മാവായി – സ്വന്തം ഉന്നതിയില്‍, സ്വന്തം പ്രാപ്തിയില്‍, സ്വയത്തെ പ്രതിയുള്ള സന്തുഷ്ടതയില്‍ മാത്രം തൃപ്തയായി നടക്കുകയാണോ? അത് ബാബക്കു സമാനം പരിധിയില്ലാത്ത വൃത്തി പുലര്‍ത്തുന്ന സ്ഥിതിയേ അല്ല. പരിധിയുള്ള ചിന്തയെന്നാല്‍ തന്‍റെ സന്തുഷ്ടതയെ കുറിച്ചുള്ള ചിന്ത മാത്രം. അത്രത്തോളം എത്തിയാല്‍ മതിയോ, അതോ കുറച്ചു കൂടി മുന്നോട്ട് പോകണോ? പല കുട്ടികളും പരിധിയില്ലാത്ത സേവനത്തിന്‍റെ സമയവും, പരിധിയില്ലാത്ത പ്രാപ്തികളുടെ സമയവും, ബാബക്കു സമാനമാകുന്നതിനുള്ള സുവര്‍ണ്ണാവസരവും, സുവര്‍ണ്ണ പതക്കവും എടുക്കുന്നതിനു പകരം, ഞാന്‍ ശരിയായി നടക്കുന്നുണ്ട്, തെറ്റൊന്നും ചെയ്യുന്നില്ല, നല്ല രീതിയില്‍ കടമകള്‍ നിറവേറ്റി ലൗകിക– അലൗകിക ജീവിതം കൊണ്ടു പോകുന്നുണ്ട്, യാതൊരു ഉരസലുകളും ഇല്ല, സംഘടനയില്‍ യാതൊരു വിധ സംസ്ക്കാരങ്ങളുടെ കൂട്ടിയിടി ഇല്ല, ഇങ്ങനെയുള്ള വെള്ളിപ്പതക്കത്തില്‍ സന്തോഷമായിരിക്കുകയാണ്. ബാബക്കു സമാനം പരിധിയില്ലാത്ത ചിന്ത ഉണ്ടായിരുന്നില്ലല്ലോ. ബാബ വിശ്വമംഗളകാരി, കുട്ടികള്‍ സ്വമംഗളകാരി – ഈ ജോഡി നല്ലതായി തോന്നുന്നുണ്ടോ? കേള്‍ക്കുമ്പോള്‍ തന്നെ ഒരു ചേര്‍ച്ചയുമില്ല. അപ്പോള്‍ പിന്നെ ജോഡിയായി ഒരുമിച്ച് നടക്കുമ്പോള്‍ എങ്ങനെ നല്ലതായി തോന്നും? സര്‍വ്വ ഖജനാവുകളുടെയും അധികാരിയുടെ കുട്ടികര്‍ ആ ഖജനാവുകളുടെ മഹാദാനിയായില്ലെങ്കില്‍ അതിനെ എന്തു പറയും? ആരോടെങ്കിലും ചോദിക്കൂ– നിങ്ങള്‍ ബാബയുടെ സര്‍വ്വ ഖജനാവുകളുടെ അധികാരിയാണോ? എല്ലാവരും പറയും – ങ്ഹാ, പിന്നെ അങ്ങനെയല്ലേ? എന്തിനാണ് ഖജനാവു ലഭിച്ചിരിക്കുന്നത്? സ്വയം കഴിക്കുക കുടിക്കുക ആനന്ദിക്കുക, അതിനു വേണ്ടിയാണോ തന്നിരിക്കുന്നത്? പങ്കിടൂ, വര്‍ദ്ധിപ്പിക്കൂ. ഇതാണ് തന്നിരിക്കുന്ന നിര്‍ദ്ദേശം, അല്ലേ. അപ്പോള്‍ എങ്ങനെ പങ്കിടും? ഗീതാ പാഠശാല തുറന്നു, അവസരം കിട്ടിയപ്പോള്‍ പങ്കിട്ടു – ഇതില്‍ സന്തുഷ്ടരായിരിക്കുകയാണോ? പരിധിയില്ലാത്ത ബാബയില്‍ നിന്നും പരിധിയില്ലാത്ത പ്രാപ്തിയെടുത്ത് പരിധിയില്ലാത്ത സേവനത്തില്‍ ഉണര്‍വ്വോടും ഉത്സാഹത്തോടുമിരിക്കണം. കുമാരി ജീവിതം സംഗമയുഗത്തില്‍ സര്‍വ്വശ്രേഷ്ഠ വരദാനി ജീവിതമാണ്. ഡ്രാമയനുസരിച്ച് അങ്ങനെയുള്ള വരദാനി ജീവിതം നിങ്ങള്‍ വിശേഷ ആത്മാക്കള്‍ക്ക് സ്വാഭാവികമായും പ്രാപ്തമാണ്. ആ വരദാനി ജീവിതത്തില്‍ സര്‍വ്വര്‍ക്കും വരദാനങ്ങളും മഹാദാനങ്ങളും നല്‍കുന്നതില്‍ മുഴുകിയിരിക്കുകയാണോ? സ്വാഭാവികമായി പ്രാപ്തമായ വരദാനത്തിന്‍റെ രേഖയെ ശ്രേഷ്ഠ കര്‍മ്മമാകുന്ന പേനകൊണ്ട് എത്രമാത്രം നീട്ടുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും നീട്ടുവാന്‍ സാധിക്കും. അതും ഈ സമയത്ത് ലഭിച്ചിട്ടുള്ള വരദാനമാണ്. സമയം വരദാനി, കുമാരി ജീവിതം വരദാനി, ബാബ വരദാതാവ്, പ്രവൃത്തി വരദാനം നല്‍കുക – ഇതിന്റെയെല്ലാം പൂര്‍ണ്ണമായ ലാഭം എടുത്തോ? 21 ജന്മത്തേക്ക് നീട്ടി വരക്കുവാനുള്ള അവസരം, 21 തലമുറക്കു സദാ സമ്പന്നമാകാനുള്ള അവസരം – അതെടുത്തോ? കുമാരി ജീവിതത്തില്‍ എത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും സാധിക്കും. സ്വതന്ത്ര ആത്മാവെന്ന ഭാഗ്യം പ്രാപ്തമാണ്. സ്വതന്ത്രയാണോ പരതന്ത്രയാണോ എന്ന് സ്വയത്തോടു ചോദിക്കൂ. തന്‍റെ തന്നെ മനസ്സിന്‍റെ വ്യര്‍ത്ഥവും ദുര്‍ബ്ബലവുമായ സങ്കല്പങ്ങളുടെ വലയാണ് പരതന്ത്രതയുടെ ബന്ധനം. ആ വലയില്‍ സ്വയം പരതന്ത്രയാകുകയാണോ? ചോദ്യങ്ങളുടെ വലയാണ്? സ്വയം ഉണ്ടാക്കിയ ആ വലകളുടെ ഫോട്ടോയെടുക്കുകയാണെങ്കില്‍ അത് ചോദ്യചിഹ്നം പോലെ തന്നെയിരിക്കും. ചോദ്യങ്ങള്‍ എന്തൊക്കെയാണ്? അനുഭവിയല്ലേ. എന്തു സംഭവിക്കും, എങ്ങനെ നടക്കും, ഇങ്ങനെ നടക്കില്ലല്ലോ, ഇതാണ് വല. മുന്‍പും കേള്‍പ്പിച്ചിട്ടുണ്ട് – സംഗമയുഗ ബ്രാഹ്മണര്‍ക്ക് സദാ ഒരേയൊരു സങ്കല്പം മാത്രം. എന്താണോ നടക്കുന്നത്, അത് മംഗളകാരിയാണ്. എന്താണോ സംഭവിക്കുന്നത് അത് ശ്രേഷ്ഠമായിരിക്കും, നല്ലതിലും നല്ലതായിരിക്കും. ഈ സങ്കല്പം വലയെ ഇല്ലാതാക്കും. മോശമായ ദിനങ്ങളും അമംഗളത്തിന്‍റെ ദിനങ്ങളും സമാപ്തമായി കഴിഞ്ഞു. സംഗമയുഗത്തിലെ ഓരോ ദിവസവും വലിയ ദിവസമാണ്, ഒരു ദിവസം പോലും മോശമല്ല. ഓരോ ദിവസവും ഉത്സവമാണ്. ഓരോ ദിവസവും ആഘോഷിക്കുവാനുള്ളതാണ്. ഈ സമര്‍ത്ഥ സങ്കല്പങ്ങളിലൂടെ വ്യര്‍ത്ഥ സങ്കല്പങ്ങളുടെ വലയെ സമ്പ്തമാക്കൂ.
കുമാരിമാര്‍ ബാപ്ദാദയുടെയും ബ്രാഹ്മണകുലത്തിന്‍റെയും അന്തസ്സാണ്. ആദ്യത്തെ അവസരം കുമാരിമാര്‍ക്കാണ് ലഭിക്കുന്നത്. പാണ്ഡവര്‍ ചിരിക്കും – കൊച്ചു കൊച്ചു പെണ്‍കുട്ടികള്‍ ടീച്ചറാകുന്നു, ദാദിയാകുന്നു, ദീദിയാകുന്നു. അത്രയും അവസരങ്ങളാണ് ലഭിക്കുന്നത്. എന്നിട്ടും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ എന്തു പറയും! എന്തു പറയുന്നു, അറിയാമോ? സഹയോഗിയാകാം, പക്ഷെ സമര്‍പ്പണമാകില്ല. സമര്‍പ്പണമാകാതെ എങ്ങനെ സമാനമാകും. ബാബ എന്താണ് ചെയ്തത്? എല്ലാം സമര്‍പ്പണം ചെയ്തു, അല്ലാതെ സഹയോഗിയായിരിക്കുകയാണോ ചെയ്തത്? ബ്രഹ്മാബാബ എന്താണ് ചെയ്തത്? സമര്‍പ്പണം ചെയ്തോ, അതോ വെറുതെ സഹയോഗിയായിരുന്നോ? ജഗദംബ എന്താണ് ചെയ്തത്? കന്യകയായി തന്നെ ഇരുന്നില്ലേ. അതിനാല്‍ മാതാപിതാവിനെ പിന്തുടരൂ. അതോ പരസ്പരം സഹോദരിമാരെ പിന്തുടരുമോ? “ഇവരുടെ ജീവിതം കണ്ടിട്ട് എനിക്കു ഇതു തന്നെ നല്ലതായി തോന്നുന്നു” എന്നു പറയുമ്പോള്‍ അത് ഫോളോ സിസ്റ്ററായില്ലേ. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത്? ഭയം തോന്നുന്നത് തന്‍റെ ദുര്‍ബ്ബലതകള്‍ കാരണമാണ്, മറ്റാരും കാരണമല്ല. ഇപ്പോള്‍ സുവര്‍ണ്ണപ്പതക്കം എടുക്കുമോ അതോ വെള്ളിപ്പതക്കം തന്നെ മതിയോ? ദുര്‍ബ്ബലതകളെ നോക്കണ്ട. അത് നോക്കുവാന്‍ പോയാല്‍ ഭയപ്പെടും. സ്വയം ദുര്‍ബ്ബലയാകാതിരിക്കൂ, മറ്റുള്ളവരുടെ ദുര്‍ബ്ബലതകള്‍ നോക്കാതിരിക്കൂ. മനസ്സിലായോ എന്താണ് ചെയ്യേണ്ടതെന്ന്.
ബാപ്ദാദക്ക് കുമാരിമാരെ കാണുന്നത് സന്തോഷമാണ്. ലോകര്‍ക്ക് കുമാരിമാര്‍ ദുഖമാണ്. ബാപ്ദാദയുടെയടുത്ത് എത്ര കുമാരിമാര്‍ വന്നാലും അത്രയും കൂടുതല്‍, അത്രയുമധികം സന്തോഷം ആഘോഷിക്കും, കാരണം ഓരോ കുമാരിയും വിശ്വമംഗളകാരിയും മഹാദാനിയും വരദാനിയുമാണെന്ന് ബാപ്ദാദക്കറിയാം. കുമാരി ജീവിതത്തിനു എത്ര മഹത്വമാണുള്ളതെന്ന് മനസ്സിലായോ. ഇന്ന് വിശേഷിച്ച് കുമാരിമാരുടെ ദിവസമല്ലേ. ഭാരതത്തില്‍ അഷ്ടമി ദിവസം പ്രത്യേകമായി കുമാരിമാരെ വിളിക്കാറുണ്ട്. ബാപ്ദാദയും അഷ്ടമി ആഘോഷിക്കുകയാണ്. ഓരോ കന്യകയും അഷ്ടശക്തിസ്വരൂപമാണ്. ശരി.
ഇപ്രകാരം സര്‍വ്വശ്രേഷ്ഠ വരദാനി ജീവിതത്തിന്‍റെ അധികാരികള്‍ക്ക്, സുവര്‍ണ്ണ അവസരത്തിന്‍റെ അധികാരികള്‍ക്ക്, 21 തലമുറയുടെ ശ്രേഷ്ഠ ഭാഗ്യരേഖ വരയ്ക്കുന്ന അധികാരികള്‍ക്ക്, സ്വതന്ത്ര ആത്മാവെന്ന വരദാനത്തിന്‍റെ അധികാരികള്‍ക്ക്, അങ്ങനെയുള്ള ശിവവംശി ബ്രഹ്മാകുമാരികള്‍ക്ക്, ശ്രേഷ്ഠ കുമാരിമാര്‍ക്ക് വിശേഷ രൂപത്തിലും, ഒപ്പം മിലനമാഘോഷിക്കുന്ന കോടാനുകോടി ഭാഗ്യവാന്മാരായ എല്ലാ ആത്മാക്കള്‍ക്കും ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
കര്‍മ്മഭോഗത്തിനു മേല്‍ കര്‍മ്മയോഗത്തിന്‍റെ വിജയം –
കര്‍മ്മഭോഗത്തിനു മേല്‍ വിജയം നേടുന്ന വിജയി രത്നങ്ങള്‍ അല്ലേ. ലോകര്‍ കര്‍മ്മഭോഗം അനുഭവിച്ചു തീര്‍ക്കുന്നവരാണ്, നിങ്ങള്‍ കര്‍മ്മയോഗികളല്ലേ. അനുഭവിക്കുന്നവരല്ല, സദാകാലത്തേയ്ക്ക് അതിനെ ഭസ്മമാക്കുന്നവരാണ്. അങ്ങനെ ഭസ്മമാക്കുകയല്ലേ, 21 ജന്മത്തേക്ക് കര്‍മ്മഭോഗത്തിന്‍റെ പേരോ അടയാളമോ പോലും ഉണ്ടാകരുത്. വന്നാലല്ലേ ഭസ്മമാക്കുവാന്‍ സാധിക്കൂ? അപ്പോള്‍ തീര്‍ച്ചയായും വരും. വരുന്നത് ഭസ്മമാകുവാന്‍ വേണ്ടിയാണ്, അനുഭവിപ്പിക്കുവാന്‍ വേണ്ടിയല്ല. വിട പറയുവാന്‍ വേണ്ടി വരുന്നതാണ്, കാരണം ഇപ്പോഴേ വരുവാന്‍ സാധിക്കൂ, പിന്നീട് വരുവാന്‍ സാധിക്കില്ല എന്ന് കര്‍മ്മഭോഗത്തിനുമറിയാം. അതുകൊണ്ട് അവസരമുണ്ടാക്കിയെടുത്ത് ഇടയ്ക്കിടക്ക് വരികയാണ്. പക്ഷെ ഈ പരിപ്പ് ഇവിടെ വേവില്ല എന്നു കണ്ടാല്‍ തിരിച്ചു പൊയ്ക്കൊള്ളും.
ദാദി ദീദിമാരെ നോക്കികൊണ്ട് –
ഇത്രയും കൈകള്‍ കണ്ടിട്ട് സന്തോഷം തോന്നുന്നില്ലേ? എന്താണോ സ്വപ്നം കണ്ടിരുന്നത് അത് സാക്ഷാത്ക്കരിക്കപ്പെട്ടില്ലേ. ഇത്രയും കൈകള്‍ വേണം, ഇത്രയും സെന്‍ററുകള്‍ വര്‍ദ്ധിക്കണം – ഇങ്ങനെ സ്വപ്നം കണ്ടിരുന്നില്ലേ? കാരണം, ദാദി ദീദിമാര്‍ക്ക് ഏറ്റവും കൂടുതല്‍ ആശ കൈകളിലാണ്. അപ്പോള്‍ ഇത്രയും തയ്യാറാക്കപ്പെട്ട കൈകള്‍ കണ്ട് സന്തോഷം തോന്നുന്നില്ലേ. ഭാരതത്തിലെ കുമാരിമാരും വിദേശത്തെ കുമാരിമാരും തമ്മില്‍ അന്തരമുണ്ട്, ഇവര്‍ക്ക് സമ്പാദ്യത്തിന്‍റെ എന്താവശ്യമാണുള്ളത് (ഡിഗ്രി എടുക്കണം) സേവനത്തിന്‍റെ അഭ്യാസമില്ലാത്തിടത്തോളം ഡിഗ്രിക്ക് ഒരു മൂല്യവുമില്ല. ഡിഗ്രിക്ക് മൂല്യമുണ്ടാകുന്നത് സേവനത്തിലൂടെയാണ്. പഠിച്ചിട്ട് അത് കാര്യത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍, പഠിത്തം കഴിഞ്ഞ് വീട്ടില്‍ തന്നെ നില്‍ക്കുന്നവരോട് ലൗകികത്തിലും ചോദിക്കാറുണ്ട്, പിന്നെ പഠിച്ചതു കൊണ്ട് എന്ത് നേട്ടമുണ്ടായി! പഠിത്തമില്ലാത്തവളും കുട്ടികളെയും വീടിനേയും നോക്കി കഴിയുന്നു, ഇവളും അങ്ങനെ തന്നെ , പിന്നെ എന്താണ് വ്യത്യാസം. അതുപോലെ ഇവിടെയും പഠിച്ച് സ്റ്റേജിലേക്കു വരുമെങ്കില്‍ ഡിഗ്രിക്കു മൂല്യമുണ്ടാകും. ഇവിടെ അവസരം ലഭിച്ചാല്‍ ഡിഗ്രി താനേ ലഭിക്കും. ഇവിടുത്തെ ഡിഗ്രി എന്താ കുറവാണോ! ജഗദമ്പ സരസ്വതിക്ക് എത്ര വലിയ ഡിഗ്രിയാണ് ലഭിച്ചത്. ഇവിടുത്തെ ഡിഗ്രിയെ വര്‍ണ്ണിക്കുവാന്‍ പോലും സാധിക്കില്ല. അത്രയും ഉയര്‍ന്ന ഡിഗ്രിയാണ് – മാസ്റ്റര്‍ ജ്ഞാനസാഗരം, മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍, അങ്ങനെ എത്ര ഡിഗ്രികള്‍. ഇതില്‍ എം. എ. യും ബി. എ. യും എല്ലാം വരും. ഇഞ്ചിനീയറും ഡോക്ടറും എല്ലാം ഇതില്‍ വരും. ശരി.
കുമാരിമാരുടെ വ്യത്യസ്ഥ ഗ്രൂപ്പുകളുമായി ബാപ്ദാദയുടെ കൂടിക്കാഴ്ച
വരദാനി കുമാരിമാരല്ലേ. പതുക്കെ പതുക്കെ നടക്കുന്നവരാണോ അതോ പറക്കുന്നവരാണോ? പറക്കുന്നവള്‍ എന്നാല്‍ പരിധിയുള്ള ഭൂമിയെ വിടുന്നവള്‍. ഭൂമി വിട്ടാലല്ലേ പറക്കുവാന്‍ സാധിക്കൂ. താഴെ ഇരുന്നുകൊണ്ട് പറക്കില്ലല്ലോ. താഴെ ഇരിക്കുന്നവരെ വേട്ടക്കാര്‍ പിടിക്കും. താഴെ വന്നോ കൂട്ടിലകപ്പെട്ടതു തന്നെ. പറക്കുന്നവര്‍ കൂട്ടിലകപ്പെടില്ല. അപ്പോള്‍ കൂടു വിട്ടു, ഇനി എന്തു ചെയ്യും? ജോലിക്കു പോകുമോ? കിരീടം അണിയണോ, അതോ കുട്ട ചുമക്കണോ? കിരീടമിരിക്കുന്നിടത്ത് കുട്ട ചുമക്കല്‍ നടക്കില്ല. കിരീടം ഇറക്കി വച്ചാലേ കുട്ടയെടുത്ത് തലയില്‍ വയ്ക്കുവാന്‍ സാധിക്കൂ. കുട്ടയെടുത്തു വച്ചാല്‍ കിരീടം പോകും. അപ്പോള്‍ കിരീടധാരിയാകുമോ അതോ കുട്ടധാരിയാകുമോ? ഇപ്പോള്‍ വിശ്വസേവനത്തിന്‍റെ ഉത്തരവാദിത്വമാകുന്ന കിരീടം. ഭാവിയില്‍ രത്ന കിരീടം. ഇപ്പോള്‍ വിശ്വസേവനത്തിന്‍റെ കിരീടമണിഞ്ഞാല്‍ വിശ്വം നിങ്ങളെ ധന്യാത്മാവ്, മഹാനാത്മാവെന്നു മാനിക്കും. ഇത്രയും വലിയ കിരീടമണിയേണ്ടവര്‍ കുട്ട ചുമക്കുമോ? 63 ജന്മങ്ങള്‍ കുട്ട ചുമന്നു, ഇപ്പോള്‍ കിരീടം ലഭിക്കുന്നു– എങ്കില്‍ അത് അണിയേണ്ടതല്ലേ! എന്തു പറയുന്നു? കുട്ട ചുമക്കുവാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ ചെയ്യേണ്ടി വരുന്നു. എന്താ അങ്ങനെയുള്ള സാഹചര്യമാണോ? പതുക്കെ പതുക്കെ ലൗകികരെ സന്തുഷ്ടരാക്കി സ്വയത്തെ ബന്ധനമുക്തമാക്കണം. ബന്ധനമുക്തമാകാനുള്ള പ്ലാനുണ്ടാക്കൂ. പരിധിയില്ലാത്ത സേവനം ലക്ഷ്യമാക്കുമെങ്കില്‍ പരിധിയുള്ള ബന്ധനങ്ങള്‍ വിട്ടു പൊയ്ക്കൊള്ളും. ലക്ഷ്യം രണ്ടു പ്രകാരത്തിലായി പോയാല്‍ ലൗകികത്തിലും അലൗകികത്തിലും– രണ്ടിടത്തും സഫലത ഉണ്ടാവില്ല. ലക്ഷ്യം വ്യക്തമാണെങ്കില്‍ ലൗകികത്തിലും സഹായം ലഭിക്കും. നിമിത്ത മാത്രം ലൗകികത്തിലിരിക്കണം, ബുദ്ധി അലൗകിക സേവനവും ചെയ്തു കൊണ്ടിരിക്കണം. അപ്പോള്‍ കഷ്ടതകള്‍ ഈശ്വരപ്രേമമായി പരിവര്‍ത്തനപ്പെടും.
2) എല്ലാ കുമാരിമാരും അവരുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്തോ അതോ എടുക്കുവാന്‍ പോകുന്നതേയുള്ളോ? തന്‍റെ ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കുവാന്‍ എത്ര സമയം കൂടുതല്‍ എടുക്കുന്നുവോ അത്രയും പ്രാപ്തിക്കുള്ള സമയം കടന്നു പോകും. അതുകൊണ്ട് തീരുമാനമെടുക്കുന്നതില്‍ അധികം സമയമെടുക്കരുത്. ചിന്തിച്ചു, ചെയ്തു – അതിനെയാണ് നമ്പര്‍ വണ്‍ കച്ചവടം ചെയ്യുന്നവര്‍ എന്ന് പറയുന്നത്. സെക്കന്‍റില്‍ തീരുമാനമെടുക്കുന്നവര്‍ ഗോള്‍ഡന്‍ മെഡല്‍ (ഴീഹറലി ാലറമഹ) എടുക്കുന്നു. ചിന്തിച്ച് ചിന്തിച്ച് തീരുമാനമെടുക്കുന്നവര്‍ സില്‍വര്‍ മെഡല്‍ (ശെഹ്ലൃ ാലറമഹ) എടുക്കുന്നു.. ചിന്തിച്ചിട്ടും തീരുമാനമെടുക്കുവാന്‍ സാധിക്കാത്തവര്‍ കോപ്പര്‍ മെഡലു (രീുുലൃ ാലറമഹ)കാരായി പോകുന്നു. നിങ്ങളെല്ലാവരും ഗോള്‍ഡന്‍ മെഡല്‍ എടുക്കുന്നവരല്ലേ. എല്ലാവരും അങ്ങനെയുള്ള ഭാഗ്യരേഖ വരച്ചില്ലേ, അതോ ഇടയ്ക്കിടക്ക് ധൈര്യം ചോര്‍ന്നു പോകുന്നുണ്ടോ. സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും പറക്കുന്നവര്‍ എന്തു സംഭവിച്ചാലും ധൈര്യം കൈവിടില്ല. മറ്റുള്ളവരുടെ ദുര്‍ബ്ബലത കണ്ട് സ്വയം നിരാശരാകരുത്. ഞങ്ങളും ഇങ്ങനെയായി പോകുമോ? ഒരാള്‍ കുഴിയില്‍ വീണാല്‍ മറ്റേയാള്‍ എന്താണ് ചെയ്യേണ്ടത്? അയാളെ പുറത്തെടുത്ത് രക്ഷിക്കുവാന്‍ നോക്കുമോ, അതോ അതേ കുഴിയിലേക്ക് സ്വയം വീഴുമോ? അതുകൊണ്ട് നിരാശരാകരുത്. സദാ ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും ചിറകുകളാല്‍ പറന്നുകൊണ്ടിരിക്കൂ. ഒരു ആകര്‍ഷണത്തിലേയ്ക്കും വരരുത്. വേട്ടക്കാര്‍ കുടുക്കുന്നതിനു വേണ്ടി നല്ല നല്ല ധാന്യമണികള്‍ വിതറും. മായയും അങ്ങനെ ചെയ്യും. അതുകൊണ്ട് സദാ പറക്കുന്ന കലയിലായിരിക്കണം. അതാണ് സുരക്ഷിതത്വം. കഴിഞ്ഞു പോയ കാര്യങ്ങള്‍ ചിന്തിക്കുക, ദൗര്‍ബ്ബല്യങ്ങളുടെ കാര്യങ്ങള്‍ ചിന്തിക്കുക – അതെല്ലാം പുറകിലേക്കു തിരിഞ്ഞു നോക്കലാണ്. പുറകിലേക്കു തിരിഞ്ഞു നോക്കുകയെന്നാല്‍ രാവണന്‍ വരികയെന്നാണര്‍ത്ഥം.
3) ശക്തിസേനയല്ലേ. എല്ലാവരുടെയും കൈകളില്‍ വിജയ പതാകയല്ലേ. വിശ്വത്തിനു മുകളിലാണോ ഈ വിജയകൊടി അതോ സ്റ്റേറ്റിനു മുകളിലാണോ? വിശ്വത്തിന്‍റെ അധികാരിയാകേണ്ടവര്‍ വിശ്വ സേവാധാരിയായിരിക്കും. അവര്‍ പരിധിയുള്ള സേവാധാരിയായിരിക്കില്ല, പരിധിയില്ലാത്ത സേവാധാരിയായിരിക്കും. അവര്‍ എവിടെ പോയാലും സേവനം ചെയ്യും. അങ്ങനെയുള്ള പരിധിയില്ലാത്ത സേവനത്തിനു തയ്യാറാണോ? വിശ്വത്തിന്‍റെ ശക്തികളാണെങ്കില്‍ തന്നെ വാഗ്ദാനം ചെയ്യൂ. 2 മാസത്തെ അല്ലെങ്കില്‍ 6 മാസത്തെ അവധിയെടുത്ത് പരീക്ഷണം നടത്തി നോക്കൂ. ഒരു ചുവടു വച്ചാല്‍ പത്തു ചുവടു മുന്നോട്ട് പോകും. ഒന്നോ രണ്ടോ മാസം അനുഭവമെടുത്ത് നോക്കൂ. ڇവലിയൊരു വസ്തുവിനോടു ഹൃദയം ഒട്ടിയാല്‍ കട്ടില്‍ താനേ വിട്ടു പോകുംڈ. അങ്ങനെ പരീക്ഷണം നടത്തി നോക്കൂ. സംഗമയുഗം മുന്നേറുവാനുള്ള സമയമാണ്. ബ്രഹ്മാകുമാരിയായി, ജ്ഞാന സ്വരൂപമായി, വളരെ സമയം കടന്നു പോയി. ഇനി മുന്നോട്ട് പോകൂ. കുറച്ചു ചുവടുകള്‍ മുന്നോട്ട് വയ്ക്കൂ, നിന്നിടത്ത് നില്‍ക്കാതിരിക്കൂ. ദുര്‍ബ്ബലതകള്‍ നോക്കാതിരിക്കൂ. ശക്തികള്‍ നോക്കൂ, ആടുകളെ എന്തിനാണ് നോക്കുന്നത്. ആടുകളെ നോക്കുവാന്‍ പോയാല്‍ സ്വന്തം തോളു തന്നെ താഴോട്ട് വളയും. എന്തു സംഭവിക്കുമെന്ന് ഭയം തോന്നുന്നുണ്ടോ? ദുര്‍ബ്ബലരെ നോക്കിയാല്‍ ഭയം തോന്നും, അതുകൊണ്ട് അവരെ നോക്കരുത്. ശക്തികളെ നോക്കൂ, ഭയം അകന്നു പോകും.
വരദാനം – സദാ അധികാരി ഹാജരാണെന്നു മനസ്സിലാക്കി കൂട്ടുകെട്ടിന്‍റെ അനുഭവം ചെയ്യുന്ന കമ്പൈന്‍റ് (രീായശിലറ) രൂപധാരിയായി ഭവിക്കൂ.
കുട്ടികള്‍ എപ്പോള്‍ സ്നേഹത്തോടുകൂടി ബാബയെ ഓര്‍മ്മിക്കുമ്പോഴും സമീപതയുടെയും കൂട്ടുകെട്ടിന്‍റെയും അനുഭവം ചെയ്യുന്നു. ഹൃദയം കൊണ്ട് ബാബ എന്നു പറഞ്ഞു, ഹൃദയേശ്വരന്‍ ഹാജരായി. അതുകൊണ്ടാണ് പറയുന്നത് അധികാരി ഹാജരാണ്. ഹാജരായിരിക്കുന്നത് അധികാരിയാണ്. സ്നേഹമെന്ന വിധിയിലൂടെ ഓരോ സ്ഥാനത്തും ഓരോരുത്തരുടെയും അടുത്ത് അധികാരി ഹാജരാകുന്നു. അനുഭവിക്കുമ്പോള്‍ മാത്രമേ ഈ അനുഭവം മനസ്സിലാകൂ. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമെന്ന് പാടാറുണ്ട്. അപ്പോള്‍ രണ്ടു പേരും കമ്പൈന്റാണ്. അങ്ങനെയുള്ള കമ്പൈന്‍റ് രൂപധാരി സദാ കൂട്ടുകെട്ടിന്‍റെ അനുഭവം ചെയ്യുന്നു.
സ്ലോഗന് – മനസ്സിനെ സദാ ആത്മീയ ആനന്ദത്തില്‍ നിര്‍ത്തുക – ഇതാണ് ജീവിക്കുവാനുള്ള കല.