അവ്യക്തമുരളികൾ

കര്‍മ്മാതീത സ്ഥിതിക്കു വേണ്ടി മനോനിയന്ത്രണ ശക്തിയുടെയും ഉള്‍ക്കൊള്ളാനുള്ള ശക്തിയുടെയും ആവശ്യകത

Date : Rev. 07-01-2018 / Rev. 17-04-1983

അവ്യക്തബാപ്ദാദ  മധുബന്‍

ശബ്ദത്തിനുപരിയായ തന്‍റെ ശ്രേഷ്ഠ സ്ഥിതി അനുഭവം ചെയ്യുന്നുണ്ടോ? ശ്രേഷ്ഠ സ്ഥിതി സര്‍വ്വ വ്യക്ത ആകര്‍ഷണത്തിനുപരിയായ ശക്തിശാലിയായ വേറിട്ട പ്രിയപ്പെട്ട സ്ഥിതിയാണ്. ഒരു സെക്കന്‍റെങ്കിലും  ശ്രേഷ്ഠ സ്ഥിതിയില്‍ സ്ഥിതി ചെയ്യുമെങ്കില്‍ അതിന്‍റെ പ്രഭാവത്താല്‍ മുഴുവന്‍ ദിവസം കര്‍മ്മം ചെയ്തുകൊണ്ടും സ്വയത്തില്‍ വിശേഷ ശാന്തിയുടെ ശക്തി അനുഭവം ചെയ്യും. സ്ഥിതിയെ കര്‍മ്മാതീത സ്ഥിതി, ബാപ് സമാന്‍ സമ്പൂര്‍ണ്ണ സ്ഥിതി എന്നു പറയും. സ്ഥിതിയിലൂടെ ഓരോ കാര്യത്തിലും സഫലത അനുഭവം ചെയ്യുവാന്‍ സാധിക്കും. അങ്ങനെയുള്ള ശക്തിശാലി സ്ഥിതിയുടെ അനുഭവം ചെയ്തിട്ടുണ്ടോ? ബ്രാഹ്മണ ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ കര്‍മ്മാതീത സ്ഥിതി പ്രാപ്തമാക്കലാണ്ലക്ഷ്യം നേടണമെങ്കില്‍ ഇപ്പോള്‍ മുതല്‍ അഭ്യാസത്തില്‍ മുഴുകേണ്ടിയിരിക്കുന്നു ലക്ഷ്യം നേടുന്നതിനു വിശേഷമായി സ്വയത്തില്‍ ഉള്‍ക്കൊള്ളുവാനുള്ള ശക്തിയും, മനോ നിയന്ത്രണ ശക്തിയും ആവശ്യമാണ് കാരണം വികാരി ജീവിതത്തിലും ഭക്തിയുടെ ജീവിതത്തിലും രണ്ടിലും ജന്മ ജന്മാന്തരമായി ബുദ്ധിക്കു വിസ്താരത്തില്‍ അലയുന്ന സംസ്ക്കാരം വളരെയധികം ഉറച്ചു പോയി. ഇപ്രകാരം വിസ്താരത്തില്‍ അലയുന്ന ബുദ്ധിയെ സാര രൂപത്തിലേക്കു സ്ഥിതി ചെയ്യിപ്പിക്കുന്നതിനു രണ്ടു ശക്തികള്‍ ആവശ്യമാണ്. തുടക്കം മുതല്‍ നോക്കൂതന്‍റെ ദേഹത്തിന്‍റെ ബോധം തന്നെ വൈവിദ്ധ്യമാര്‍ന്ന എത്ര പ്രകാരത്തില്‍ വിസ്താരത്തിലാണ്. അത് അറിയാമല്ലോ അല്ലേ. ഞാന്‍ കുട്ടിയാണ്, ഞാന്‍ ചെറുപ്പക്കാരനാണ്, ഞാന്‍ വയസ്സനാണ്, ഞാന്‍ ഇന്ന തൊഴില്‍ ചെയ്യുന്ന ആളാണ്, ഇങ്ങനെ ദേഹത്തിന്‍റെ സ്മൃതിക്കു എത്ര വിസ്താരമാണ്. ഇനി സംബന്ധങ്ങളിലേക്കു വന്നാലോ, എത്ര വിസ്താരമാണ്. ആരുടെ കുട്ടിയാണ്, അല്ലെങ്കില്‍ ആരുടെ അച്ഛനാണ് എന്നിങ്ങനെ എത്ര വിസ്താരത്തിലാണ് സംബന്ധങ്ങള്‍. അത് വര്‍ണ്ണിക്കേണ്ട ആവശ്യമില്ല കാരണം അത് അറിയാം. ദേഹത്തിന്‍റെ പദാര്‍ത്ഥങ്ങളും എത്ര വിസ്താരത്തിലാണ്. ഭക്തിയാണെങ്കിലോ അനേകം ദേവതകളെ സന്തുഷ്ടമാക്കുന്നതിനു എത്ര വിസ്താരത്തിലാണ്. ലക്ഷ്യം ഒരാളെ പ്രാപ്തമാക്കലാണ് പക്ഷെ അലയുന്നതിനു വേണ്ടി അനേകം സാധനങ്ങളുണ്ട്. ഇങ്ങനെയുള്ള വിസ്താരങ്ങളെ സാര രൂപത്തിലേക്കു കൊണ്ടു വരുന്നതിനു വേണ്ടി മനോ നിയന്ത്രണ ശക്തിയും ഉള്‍ക്കൊള്ളാനുള്ള ശക്തിയും അത്യാവശ്യമാണ്. എല്ലാ വിസ്താരത്തെയും ഒരൊറ്റ വാക്കില്‍ ഒതുക്കുന്നു. അതേതു വാക്കാണ്? ഞാനും ബിന്ദു, ബാബയും ബിന്ദു. ഒരു ബാബയാകുന്ന ബിന്ദുവില്‍ ലോകം മുഴുവന്‍ അടങ്ങിയിരിക്കുന്നു. ഇതിന്‍റെ നല്ല രീതിയില്‍ അനുഭവമുണ്ടല്ലോ അല്ലേ. ലോകത്തില്‍ രണ്ടു കാര്യങ്ങളാണ് ഉള്ളത്ഒന്ന് സംബന്ധം, രണ്ട് സമ്പത്ത്. രണ്ടു വിശേഷതകളും ബിന്ദുവാകുന്ന ബാബയില്‍ അടങ്ങിയിരിക്കുന്നു. സര്‍വ്വ സംബന്ധങ്ങളും ഒരാളിലൂടെ അനുഭവിച്ചറിഞ്ഞോ? സര്‍വ്വ സമ്പത്തിന്‍റെയും പ്രാപ്തികളായ സുഖം, ശാന്തി, സന്തോഷം ഇതൊക്കെ അനുഭവം ചെയ്തോ അതോ ഇനി ചെയ്യാന്‍ പോകുന്നതേയുള്ളോ? അപ്പോള്‍ എന്താണ് സംഭവിച്ചത്? വിസ്താരം സാരത്തിലേക്ക് അടങ്ങിയില്ലേ. സ്വയം സ്വയത്തോട് ചോദിക്കൂഅനേക ഭാഗത്തേക്ക് വിസ്താരത്തില്‍ അലഞ്ഞുകൊണ്ടിരുന്ന ബുദ്ധി മനോനിയന്ത്രണ ശക്തിയുടെ ആധാരത്തില്‍ ഒരാളിലേക്ക് ഏകാഗ്രമായില്ലേ? അതോ ഇപ്പോഴും വിസ്താരത്തിലേക്കു അലയുകയാണോ. മനോനിയന്ത്രണ ശക്തിയും ഉള്‍ക്കൊള്ളുവാനുള്ള ശക്തിയും പ്രയോഗിച്ചിരുന്നോ? അതോ അതിനെക്കുറിച്ചുള്ള അറിവു മാത്രമേയുള്ളോ! അഥവാ രണ്ടു ശക്തികളെ പ്രയോഗിക്കുവാന്‍ അറിയാമെങ്കില്‍അതിന്‍റെ ലക്ഷണമിതാണ്, എവിടെ എപ്പോള്‍ ആഗ്രഹിക്കുന്നുവോ അവിടെ ബുദ്ധിയെ ആഗ്രഹിക്കുന്ന സ്ഥിതിയില്‍ സ്ഥിതി ചെയ്യിപ്പിക്കുവാന്‍ സാധിക്കും. സ്ഥൂലമായ സവാരിക്ക് ശക്തിശാലിയായ ബ്രേക്കുള്ളതുകൊണ്ട് എവിടെ എപ്പോള്‍ ആഗ്രഹിക്കുന്നുവോ അവിടെ നിര്‍ത്തുവാന്‍ സാധിക്കും. എവിടെ ആഗ്രഹിക്കുന്നുവോ അവിടെ വണ്ടിയെയോ സവാരിയെയോ ആഗ്രഹിക്കുന്ന ദിശയിലേക്കു കൊണ്ടു പോകാം. സ്വയത്തില്‍ ശക്തി അനുഭവം ചെയ്യുന്നുണ്ടോ അതോ ഏകാഗ്രമാകുവാന്‍ സമയമെടുക്കുന്നുണ്ടോ? വ്യര്‍ത്ഥത്തില്‍ നിന്നും സമര്‍ത്ഥത്തിലേക്കു വരുവാന്‍ സമയമെടുക്കുന്നുണ്ടോഉണ്ടെങ്കില്‍ മനസ്സിലാക്കൂ രണ്ടു ശക്തികളുടെ കുറവുണ്ട്. സംഗമയുഗത്തിലെ ബ്രാഹ്മണ ജീവിതത്തിന്‍റെ വിശേഷത തന്നെ സാര രൂപത്തില്‍ സ്ഥിതി ചെയ്യുകസദാ സുഖ ശാന്തിയുടെ, സന്തോഷത്തിന്‍റെ, ജ്ഞാനത്തിന്‍റെ, ആനന്ദത്തിന്‍റെ ഊഞ്ഞാലിലാടുക. സര്‍വ്വ പ്രാപ്തികളുടെ സമ്പന്ന സ്വരൂപത്തിന്‍റെ അവിനാശി ലഹരിയില്‍ സ്ഥിതി ചെയ്തിരിക്കൂ. സദാ മുഖത്ത് പ്രാപ്തി തന്നെ പ്രാപ്തി, സമ്പന്ന സ്ഥിതിയുടെ തിളക്കവും ശോഭയും കാണപ്പെടണം. സ്ഥൂല ധനത്തില്‍ സമ്പന്നരായവര്‍ക്കും വിനാശി രാജധാനി പ്രാപ്തമാക്കുന്ന രാജാക്കന്മാര്‍ക്കും, ദ്വാപരത്തിന്‍റെ ആദിയില്‍ തിളക്കമുണ്ടായിരുന്നു. ഇവിടെയാണെങ്കിലോ  അവിനാശി  പ്രാപ്തികളാണ്. അപ്പോള്‍ എത്രമാത്രം തിളക്കവും ശോഭയും മുഖത്ത് കാണണം. അങ്ങനെ അനുഭവം ചെയ്യുന്നുണ്ടോ? അതോ അനുഭവങ്ങള്‍ കേട്ട് സന്തോഷിക്കുകയാണോ. പാണ്ഡവ സൈന്യം വിശേഷപ്പെട്ടതാണ്. പാണ്ഡവ സൈന്യത്തെ കാണുന്നവര്‍ തീര്‍ച്ചയായും ഹര്‍ഷിതരാകുന്നു. എന്നാല്‍ പാണ്ഡവരുടെ വിശേഷതയാണ്സദാ ധൈര്യമുള്ളവരായി കാണിച്ചിരിക്കുന്നു, ദുര്‍ബ്ബലതകള്‍ ഉള്ളവരായിട്ടല്ല. സ്വന്തം ഓര്‍മ്മചിഹ്നമായ ചിത്രം കണ്ടിട്ടുണ്ടല്ലോ അല്ലേ. ചിത്രത്തിലും മഹാവീരന്മാരായിട്ടാണ് കാണിച്ചിരിക്കുന്നത് അല്ലേ. ബാപ്ദാദ എല്ലാ പാണ്ഡവര്‍ക്കും വിശേഷ രൂപത്തില്‍, സദാ വിജയികളായി, സദാ ബാബയുടെ കൂട്ടുകാരായി അതായത് പാണ്ഡവ പതിയുടെ കൂട്ടുകാരായി, ബാപ് സമാന്‍ മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍ സ്ഥിതിയില്‍ സ്ഥിതി ചെയ്തിരിക്കുന്നവരായിരിക്കുക വിശേഷ സ്മൃതിയുടെ വരദാനം നല്‍കുകയാണ്. വന്നിരിക്കുന്നവരില്‍ പുതിയവരുണ്ടായിരിക്കാം, പക്ഷെ കല്പം മുന്‍പത്തെ അധികാരി ആത്മാക്കളാണ്. അതുകൊണ്ട് സദാ തന്‍റെ സമ്പൂര്‍ണ്ണ അധികാരം നേടിയെടുക്കുക ഉത്സാഹത്തില്‍ ലഹരിയില്‍ നിശ്ചയത്തില്‍ സദാ കഴിയുക. മനസ്സിലായോ. ശരി.

ഒരു സെക്കന്‍റില്‍ ബുദ്ധിയെ ഏകാഗ്രമാക്കി സര്‍വ്വ പ്രാപ്തികളുടെ അനുഭവം ചെയ്ത്, സദാ സര്‍വ്വ ശക്തികളെ സമയ പ്രമാണംപ്രയോഗത്തില്‍ കൊണ്ടു വരുന്ന, സദാ ഒരു ബാബയില്‍ മുഴുവന്‍ ലോകത്തെയും അനുഭവം ചെയ്യുന്ന, സമ്പന്നരും സമാനരുമായ ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.

 പാര്‍ട്ടികളോടൊപ്പം

അധര്‍കുമാരന്മാരോടൊപ്പം –    ഇങ്ങനെയൊരു ശ്രേഷ്ഠ ഭാഗ്യം തനിക്കു ലഭിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ? ഇത്രയും ശ്രേഷ്ഠ ഭാഗ്യം പ്രാപ്തമാക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പോലുമില്ലായിരുന്നു, പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ആത്മാക്കളെ ബാബ പ്രതീക്ഷക്കു വകയുള്ളവരാക്കി മാറ്റി. നിരാശയുടെ കാലം സമാപ്തമായിരിക്കുന്നു. ഇപ്പോള്‍ ഓരോ ചുവടിലും സഫലത അടങ്ങിയിരിക്കുന്നതിന്‍റെ പ്രതീക്ഷകളാണ്. നടക്കുമോ ഇല്ലയോ എന്നറിയില്ലഎന്നുള്ള സങ്കല്പങ്ങളൊന്നും വരാറില്ലല്ലോ അല്ലേ. ഏതൊരു കാര്യത്തിലും അത് സ്വന്തം പുരുഷാര്‍ത്ഥത്തിലായിരിക്കാം, സേവനത്തിലായിരിക്കാം, രണ്ടിലും നിരാശയുടെ സംസ്ക്കാരം സമാപ്തമായിരിക്കുന്നു. ഏതൊരു സംസ്ക്കാരവുംകാമ വികാരത്തിന്‍റെ ആയിരിക്കാം, ലോഭത്തിന്‍റെ ആയിരിക്കാം, അഹങ്കാരത്തിന്‍റെയായിരിക്കാംപരിവര്‍ത്തനപ്പെടില്ല എന്ന നിരാശ വരരുത്. ‘എനിക്കു പരിവര്‍ത്തനപ്പെടാനേ സാധിക്കില്ല‘, ‘അയാള്‍ പരിവര്‍ത്തനപ്പെടുക നടക്കുന്ന കാര്യമല്ല‘ – ഇങ്ങനെയുള്ള സങ്കല്പങ്ങളൊന്നും വരരുത് കാരണം ഇപ്പോള്‍ ഇതൊന്നും സമാപ്തമായില്ലെങ്കില്‍ പിന്നെ എപ്പോളാണ് സമാപ്തമാകുക? ഇപ്പോള്‍ ദശഹരയുടെ സമയമല്ലേ. സത്യയുഗത്തില്‍ ദീപാവലിയാകും. രാവണനെ സമാപ്തമാക്കുന്ന ദശഹര ഇപ്പോളാണ്. ഇക്കാര്യത്തില്‍ വിജയത്തിന്‍റെ ഉണര്‍വ്വും ഉത്സാഹവും സദാ ഉണ്ടായിരിക്കണം. നിരാശയുടെ സംസ്ക്കാരം ഉണ്ടായിരിക്കരുത്. എത്ര ബുദ്ധിമുട്ടുള്ള കാര്യമായാലും അതൊരു വലിയ കാര്യമല്ല എന്ന രീതിയില്‍ എളുപ്പമായി തോന്നണം കാരണം അനേക പ്രാവശ്യം കാര്യം നടത്തിയിട്ടുള്ളതാണ്. ഇതൊരു പുതിയ കാര്യമേയല്ല. പല പ്രാവശ്യം ചെയ്തൊരു കാര്യം ആവര്‍ത്തിക്കുകയാണ്. അതുകൊണ്ട് സദാ പ്രതീക്ഷയുള്ളവരായിരിക്കൂ. നിരാശയുടെ പേരടയാളം പോലും കാണപ്പെടരുത്. ഒരിക്കലും ഒരു സ്വഭാവ സംസ്ക്കാരത്തെക്കുറിച്ച് അത് പരിവര്‍ത്തനപ്പെടുമോ ഇല്ലയോ എന്നറിയില്ല എന്ന് സങ്കല്പിക്കരുത്. സദാ വിജയികളാണ്, ഇടയ്ക്കിടക്ക് വിജയിക്കുന്നവരല്ല. സ്വപ്നത്തില്‍ പോലും ഒരു കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ സദാകാലത്തേക്ക് സമാപ്തമാക്കണം. നിരാശയെ സദാകാലത്തേക്ക് പ്രതീക്ഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തണം. നിശ്ചയം ഉറച്ചതാണെങ്കില്‍ വിജയം സദാ കൂടെയുണ്ട്. നിശ്ചയത്തില്‍ എന്ത് എന്തുകൊണ്ട് എന്നൊക്കെ വരുമ്പോള്‍ വിജയത്തില്‍ അതായത് പ്രാപ്തിയില്‍ എന്തെങ്കിലുമൊക്കെ കുറവുകള്‍ വരുന്നു. അതുകൊണ്ട് സദാ പ്രതീക്ഷയുള്ളവര്‍, സദാ വിജയികള്‍നിരാശയെ സദാകാലത്തേക്ക് പ്രതീക്ഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നവര്‍.

സദാ സ്വയത്തെ സംഗമയുഗീ ശ്രേഷ്ഠ ആത്മാക്കളെന്ന്, പുരുഷോത്തമ ആത്മാക്കളെന്ന്, അഥവാ ബ്രാഹ്മണ കുടുമിയിലെ മഹാന്‍ ആത്മാക്കളെന്നു മനസ്സിലാക്കുന്നുണ്ടോ? ഇപ്പോഴേ പുരുഷോത്തമന്മാരായില്ലേ ! ലോകത്തില്‍ ധാരാളം പുരുഷന്മരുണ്ട്, പക്ഷെ അവരില്‍ നിന്നും വേറിട്ട് ബാബക്കു പ്രിയപ്പെട്ടവരായി മാറി. മറ്റുള്ളവരുടെ ഇടയില്‍ സ്വയത്തെ അലൗകികമെന്നു മനസ്സിലാക്കുന്നുണ്ടല്ലോ അല്ലേ. ലൗകിക ആത്മാക്കളുടെ സംബന്ധത്തില്‍ വരുമ്പോഴും അവരുടെ ഇടയില്‍ കഴിയുമ്പോഴും ഞാന്‍ അലൗകികമായി വേറിട്ടവളാണ് എന്നൊരിക്കലും മറന്നു പോകരുത് കാരണം നിങ്ങള്‍ ഹംസങ്ങളായി മാറിയിരിക്കുന്നു, ജ്ഞാനത്തിന്‍റെ മുത്തുകള്‍ പെറുക്കുന്ന ഹോളി ഹംസങ്ങളാണ്. അവര്‍ വൃത്തികേടുകള്‍ കഴിക്കുന്ന കൊക്കുകളാണ്. അവര്‍ അതു തന്നെ കഴിച്ചുകൊണ്ടിരിക്കും, അതു തന്നെ പറഞ്ഞുകൊണ്ടിരിക്കും…… അപ്പോള്‍ കൊക്കുകള്‍ക്കിടയില്‍ കഴിഞ്ഞുകൊണ്ട് തന്‍റെ ഹോളി ഹംസ ജീവിതത്തെ മറക്കുന്നില്ലല്ലോ അല്ലേ. ഒരിക്കലും അവരുടെ പ്രഭാവത്തില്‍ പെട്ടു പോകുന്നില്ലല്ലോ അല്ലേ. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പ്രഭാവം അവരിലാണ് ഉണ്ടാവേണ്ടത്, അവരുടെ നിങ്ങളില്‍ അല്ല. സദാ സ്വയത്തെ ഹോളി ഹംസമെന്നുമനസ്സിലാക്കുന്നുണ്ടോ? ഹോളി ഹംസത്തിനു ബുദ്ധിയിലേക്ക് ജ്ഞാനത്തിന്‍റെ മുത്തുകള്‍ അല്ലാതെ മറ്റൊന്നും സ്വീകരിക്കുക സാദ്ധ്യമല്ല. കൊക്കില്‍ നിന്നും ഹോളിഹംസമായി മാറി. ഹോളി ഹംസം സദാ സ്വച്ഛവും സദാ പവിത്രവുമാണ്. പവിത്രതയാണ് സ്വച്ഛത. ഹംസം സദാ സ്വച്ഛമാണ്. സദാ വെളുപ്പു തന്നെ വെളുപ്പ്. വെളുപ്പ് സ്വച്ഛതയുടെയും പവിത്രതയുടെയും അടയാളമാണ്. നിങ്ങളുടെ ഡ്രസ്സ് വെളുപ്പാണ്. അത് പവിത്രതയുടെ അടയാളമാണ്. ഒരു പ്രകാരത്തിലുമുള്ള അപവിത്രത ഹോളി ഹംസമാക്കില്ല. ഹോളി ഹംസത്തിനു സങ്കല്പം പോലും അപവിത്രമാക്കുവാന്‍ സാധിക്കില്ല. സങ്കല്പം ബുദ്ധിയുടെ ഭക്ഷണമാണ്. അഥവാ അശുദ്ധമോ വ്യര്‍ത്ഥമോ ആയ ഭക്ഷണം കഴിച്ചാല്‍ സദാ ആരോഗ്യമുള്ളവരായിരിക്കുക സാദ്ധ്യമല്ല. വ്യര്‍ത്ഥമായ സാധനം വലിച്ചെറിയുകയാണ് ചെയ്യുക, അത് കൂട്ടി വയ്ക്കാറില്ല, അതുകൊണ്ട് വ്യര്‍ത്ഥ സങ്കല്പത്തെയും സമാപ്തമാക്കൂ. ഇതിനെയാണ് ഹോളി ഹംസം എന്നു പറയുക. ശരി.   

 പാണ്ഡവരോട് :- പാണ്ഡവര്‍ എന്നാലര്‍ത്ഥം സങ്കല്പത്തിലോ സ്വപ്നത്തിലോ പോലും തോല്‍ക്കാത്തവര്‍. വിശേഷമായി സ്ലോഗന്‍ ഓര്‍മ്മയില്‍ വയ്ക്കണം പാണ്ഡവര്‍ എന്നാല്‍ സദാ വിജയികള്‍. സ്വപ്നം കാണുന്നതു പോലും വിജയത്തിന്‍റേതായിരിക്കും. അത്രയും പരിവര്‍ത്തനപ്പെടണം. ഇരിക്കുന്ന എല്ലാവരും വിജയി പാണ്ഡവരാണോ. അവിടെ പോയിട്ട് തോറ്റു പോയി എന്ന് കത്തെഴുതില്ലല്ലോ. മായ വരുന്നതല്ല, നിങ്ങള്‍ വിളിച്ചു വരുത്തുന്നതാണ്. ദുര്‍ബ്ബലരാകുക എന്നാലര്‍ത്ഥം മായയെ വിളിച്ചു വരുത്തുക. ഏതു പ്രകാരത്തിലുള്ള ദുര്‍ബ്ബലതയായാലും അത് മായയെ വിളിച്ചു വരുത്തും. അപ്പോള്‍ പാണ്ഡവര്‍ എന്തു പ്രതിജ്ഞയാണെടുത്തത്സദാ വിജയിയായിരിക്കും. ഇപ്രകാരം പ്രതിജ്ഞയെടുക്കുന്നവര്‍ക്ക്  സദാ ബാപ്ദാദയുടെ ആശംസകള്‍ ലഭിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ള കുട്ടികളെ പ്രതി ബാബ സദാ വാഹ് വാഹ് എന്ന പാട്ടു പാടും. എല്ലാവരും വിജയികളാണ്. ഗ്രൂപ്പില്‍ ഒരാള്‍ പോലും തോല്‍ക്കില്ല. ശരി. ഓംശാന്തി.

മാസ്റ്റര്‍ ദാതാവാകൂ (അവ്യക്ത മഹാവാക്യം)

ബാപ്ദാദ കുട്ടികളില്‍ നിന്നും ഇതാണ് ആഗ്രഹിക്കുന്നത്ഓരോ കുട്ടിയും മാസ്റ്റര്‍ ദാതാവാകണംഎന്താണോ ബാബയില്‍ നിന്നും കിട്ടിയത് അത് മറ്റുള്ളവര്‍ക്ക് കൊടുക്കൂ. ആത്മാക്കളില്‍ നിന്നും എടുക്കക്കുവാനുള്ള ഭാവന വയ്ക്കരുത്. ദയാഹൃദയരായി തന്‍റെ ഗുണങ്ങളുടെയും ശക്തികളുടെയും സഹയോഗം എല്ലാവര്‍ക്കും കൊടുക്കൂ, വിശാലഹൃദയരാകൂ. എത്രമാത്രം മറ്റുള്ളവര്‍ക്കു കൊടുത്തുകൊണ്ടേയിരിക്കുന്നുവോ അത്രയും മുന്നേറികൊണ്ടിരിക്കും. വിനാശിയായ ഖജനാവു കൊടുക്കുന്തോറും കുറയും, അവിനാശിയായ ഖജനാവു കൊടുക്കുന്തോറും വര്‍ദ്ധിക്കുംഒന്നും രണ്ടുമല്ല, ആയിരങ്ങള്‍ നേടൂ.

മാസ്റ്റര്‍ ദാതാവെന്നാല്‍ സദാ നിറഞ്ഞിരിക്കുന്നവര്‍, സമ്പന്നര്‍. ആരുടെ അടുത്താണോ അനുഭൂതികളുടെ ഖജനാവു സമ്പന്നമായിട്ടുള്ളത്, സമ്പന്ന മൂര്‍ത്തികള്‍ സ്വാഭാവികമായും മാസ്റ്റര്‍ ദാതാവായി തീരും. ദാതാവെന്നാല്‍ സേവാധാരി. ദാതാവിനു കൊടുക്കാതിരിക്കുവാനാവില്ല. അവര്‍ അവരുടെ ദയാഹൃദയമാകുന്ന ഗുണം കൊണ്ട് ചിലര്‍ക്ക് ധൈര്യമാണ് കൊടുക്കുന്നതെങ്കില്‍ ചില ദുര്‍ബ്ബല ആത്മാക്കള്‍ക്ക് ബലം നല്‍കും. അവര്‍ മാസ്റ്റര്‍ സുഖദാതാക്കളായിരിക്കും. സദാ സാമൃതിയിലുണ്ടായിരിക്കണം നമ്മള്‍ സുഖദാതാവിന്‍റെ കുട്ടികള്‍ മാസ്റ്റര്‍ സുഖദാതാക്കളാണ്. ആരാണോ ദാതാവ്, അയാളുടെ അടുത്ത് ഉണ്ടെങ്കില്‍ അല്ലേ കൊടുക്കുവാന്‍ സാധിക്കൂ, അഥവാ ഒരാളുടെ അടുത്ത് സ്വയത്തിനു കഴിക്കുവാനുള്ള വക പോലുമില്ലെങ്കില്‍ അയാള്‍ എങ്ങനെ ദാതാവാകും. അതുകൊണ്ട് ഏതുപോലെ ബാബ അതുപോലെയായിരിക്കണം കുട്ടികള്‍. ബാബയെ സാഗരമെന്നാണ് വിളിക്കുക. സാഗരമെന്നാല്‍ പരിധിയില്ലാത്തത്, ഒരിക്കലും കുറവു വരാത്തത്. അതുപോലെ നിങ്ങളും മാസ്റ്റര്‍ സാഗരമല്ലേ, നദിയും, തോടുമൊന്നുമല്ലല്ലോ. ബാബക്കു സമാനം നിസ്വാര്‍ത്ഥ ഭാവനയോടെ കൊടുത്തുകൊണ്ടേ പോകൂ. അശാന്തിയുടെ സമയത്ത് മാസ്റ്റര്‍ ശാന്തി ദാതാവായി മാറി മറ്റുള്ളവര്‍ക്ക് ശാന്തി കൊടുക്കൂ, ഭയപ്പെടരുത് കാരണം നിങ്ങള്‍ക്കറിയാമല്ലോ എന്താണോ നടന്നുകൊണ്ടിരിക്കുന്നത് അത് വളരെ നല്ലത്, എന്താണോ നടക്കാനിരിക്കുന്നത് അത് വളരെ വളരെ നല്ലത്. വികാരങ്ങള്‍ക്കു വശപ്പെട്ട മനുഷ്യര്‍ പോരടിച്ചുകൊണ്ടിരിക്കും. അവരുടെ ജോലി തന്നെ അതാണ്. എന്നാല്‍ നിങ്ങളുടെ ജോലി അങ്ങനെയുള്ള ആത്മാക്കള്‍ക്ക് ശാന്തി നല്‍കലാണ് കാരണം നിങ്ങള്‍ വിശമംഗളകാരികളാണ്. വിശ്വമംഗളകാരി ആത്മാക്കള്‍ സദാ മാസ്റ്റര്‍ ദാതാക്കളായി മാറി കൊടുത്തുകൊണ്ടേയിരിക്കും. ഓരോരുത്തര്‍ക്കും സഹയോഗം, സ്നേഹം, സഹാനുഭൂതി കൊടുക്കല്‍ തന്നെയാണ് എടുക്കല്‍

വര്‍ത്തമാന സമയത്ത് എല്ലാവര്‍ക്കും അവിനാശിയായ സന്തോഷത്തിന്‍റെ ആവശ്യമുണ്ട്. എല്ലാവരും സന്തോഷത്തിന്‍റെ യാചകരാണ്, നിങ്ങളാണെങ്കിലോ ദാതാവിന്‍റെ കുട്ടികളാണ്. ദാതാവിന്‍റെ കുട്ടികളുടെ പണിയാണ്കൊടുക്കുക. ആരു തന്നെ സംബന്ധ സമ്പര്‍ക്കത്തില്‍ വന്നാലും സന്തോഷം വീതിച്ചുകൊണ്ടിരിക്കുക, കൊടുത്തു കൊണ്ടേ പോകൂ. ആരും വെറും കൈയ്യോടെ പോകരുത്, അത്രയും നിറഞ്ഞിരിക്കണം. വിശ്വത്തിലെ മുഴുവന്‍ ആത്മാക്കളും നിങ്ങള്‍ക്കു മുന്നില്‍ സുഖ ശാന്തിയുടെ യാചകരായി വരുവാന്‍ പോവുകയാണ്. നിങ്ങള്‍ ദാതാവിന്‍റെ കുട്ടികള്‍ മാസ്റ്റര്‍ ദാതാക്കളായി മാറി എല്ലാവരെയും സമ്പന്നരാക്കും. അതുകൊണ്ട് ആദ്യം സ്വന്തം ഭണ്ഡാര സര്‍വ്വ ഖജനാവുകളാല്‍ നിറച്ചുകൊണ്ടേ പോകൂ. നിങ്ങള്‍ ശ്രേഷ്ഠ ആത്മാക്കള്‍ സംഗമത്തില്‍ ഒരിക്കലും കുറവു സംഭവിക്കാത്ത അഖണ്ഡ മഹാദാനികളായി മാറൂ. നിരന്തരം സ്മൃതിയിലുണ്ടായിരിക്കണം ഞാന്‍ ദാതാവിന്‍റെ കുട്ടി അഖണ്ഡ മഹാദാനി ആത്മാവാണ്. ഏതൊരു ആത്മാവ് നിങ്ങള്‍ക്കു മുന്നില്‍ വരട്ടെ, അജ്ഞാനിയാകാം, ബ്രാഹ്മണനാകാം, പക്ഷെ എന്തെങ്കിലും എന്തെങ്കിലും എല്ലാവര്‍ക്കും കൊടുക്കണം. രാജാവെന്നാല്‍ അര്‍ത്ഥം തന്നെ ദാതാവെന്നാണ്. അങ്ങനെയുള്ളവര്‍ക്ക് ഒരു സെക്കന്‍റുപോലും ദാനം കൊടുക്കാതിരിക്കാനാവില്ല. ബ്രാഹ്മണ ആത്മാക്കള്‍ക്ക് ജ്ഞാനം നേരത്തേ തന്നെയുണ്ട് പക്ഷെ അവരെ പ്രതി രണ്ടു പ്രകാരത്തില്‍ ദാതാവാകാം – 1- ഏതാത്മാവിനു ഏതു ശക്തിയുടെ ആവശ്യമാണോ ഉള്ളത്, മനസ്സുകൊണ്ട് അതായത് ശുദ്ധമായ ചിന്തകളും തരംഗങ്ങളും കൊണ്ട് ആത്മാവിനു ശക്തികളുടെ ദാനം അതായത് സഹയോഗം കൊടുക്കൂ. 2 – കര്‍മ്മത്തിലൂടെ സദാ സ്വയം ജീവിതത്തില്‍ ഗുണമൂര്‍ത്തിയായി മാറൂ, പ്രത്യക്ഷ ഉദാഹരണമായി മാറി മറ്റുള്ളവര്‍ക്ക് സഹജമായി ഗുണം ധാരണ ചെയ്യുവാനുള്ള സഹയോഗം നല്‍കൂ. ദാനമെന്നാല്‍ സഹയോഗം കൊടുക്കുക

വര്‍ത്തമാന സമയത്ത് വിശേഷമായി കര്‍മ്മത്തിലൂടെ ഗുണദാതാവായി മാറേണ്ട ആവശ്യകതയുണ്ട്. സങ്കല്‍പമെടുക്കൂഎനിക്കു സദാ ഗുണമൂര്‍ത്തിയായി മാറി എല്ലാവരെയും ഗുണമൂര്‍ത്തിയാക്കുവാനുള്ള വിശേഷ കര്‍ത്തവ്യം ചെയ്യുക തന്നെ വേണം. ജ്ഞാനം വളരെയധികമുണ്ട്, ഇനി ഗുണങ്ങള്‍ എമര്‍ജ് ചെയ്യൂ, സര്‍വ്വഗുണ സമ്പന്നരാകാനും ആക്കുവാനുമുള്ള ഉദാഹരണമായി മാറൂ. ദാതാവിന്‍റെ കുട്ടിയാണെങ്കില്‍ ആര്‍ക്ക് എന്താണോ വേണ്ടത് അത് കൊടുത്തു കൊണ്ടേ പോകൂ. ആരും വെറുംകൈയ്യോടെ പോകരുത്. അളവറ്റ ഖജനാവുകളാണുള്ളത്. ചിലര്‍ക്ക് സന്തോഷം വേണം, സ്നേഹം വേണം, ശക്തി വേണം, കൊടുത്തു കൊണ്ടേ പോകൂ. ഇപ്പോള്‍ നിങ്ങള്‍ കുട്ടികളില്‍ ശുഭ സങ്കല്പം എമര്‍ജാകണംദാതാവിന്‍റെ കുട്ടിയായി മാറി എല്ലാ ആത്മാക്കള്‍ക്കും സമ്പത്തു നല്‍കുന്നതിനു നിമിത്തമായി മാറണം, സമ്പത്തു ലഭിക്കാതെ ആരും വഞ്ചിതരായി പോകരുത്. ആര് എങ്ങനെയുമാകട്ടെ, അവര്‍ ബാബയുടേതല്ലേ. നിങ്ങള്‍ ദാതാവിന്‍റെ കുട്ടിയാണെങ്കില്‍ വിശാല ഹൃദയത്തോടു കൂടി വീതിക്കൂ. ആരാണോ അശാന്തിയിലും ദുഖത്തിലും അലയുന്നത്, അവര്‍ നിങ്ങളുടെ പരിവാരത്തിലുള്ളവരാണ്. പരിവാരത്തിനു സഹയോഗമാണ് കൊടുക്കേണ്ടത്. വര്‍ത്തമാന സമയത്ത് മഹാദാനിയാകുന്നതിനു വിശേഷ ദയാഹൃദയമാകുന്ന ഗുണം എമര്‍ജ് ചെയ്യൂ. ഒരാളില്‍ നിന്നു പോലും എടുക്കുവാനുള്ള ഇച്ഛ പുലര്‍ത്തരുത്അയാള്‍ നന്നായി സംസാരിച്ചെങ്കില്‍, നല്ലതാണെന്നു മാനിക്കുകയാണെങ്കില്‍ കൊടുക്കാം. വേണ്ട. മാസ്റ്റര്‍ ദാതാവായി മാറി ചിന്തകളിലൂടെ, തരംഗങ്ങളിലൂടെ, വാക്കുകളിലൂടെ കൊടുത്തുകൊണ്ടിരിക്കൂ. പരിധിയില്ലാത്ത ദാതാവായി വിശ്വമാകുന്ന ഭൂഗോളത്തിനു മുകളില്‍ കയറി നില്‍ക്കൂ. പരിധിയില്ലാത്ത സേവനത്തിന്‍റെ തരംഗങ്ങള്‍ പരത്തൂ. മഹാന്‍ ദാതാവായി മാറൂ. പരിധിയില്ലാത്തതിലേക്കു പോകൂ, അപ്പോള്‍ പരിധികളിലുള്ള കാര്യങ്ങള്‍ സ്വാഭാവികമായും സമാപ്തമാകും. ശരി.   

വരദാനം :-  പവിത്രതയാകുന്ന വിശേഷ ധാരണയിലൂടെ അതീന്ദ്രീയ സുഖത്തിന്‍റെ അനുഭവം ചെയ്യുന്ന ബ്രഹ്മാചാരിയായി ഭവിക്കൂ.

ബ്രാഹ്മണ ജീവിതത്തിന്‍റെ വിശേഷ ധാരണ തന്നെ പവിത്രതയാണ്. നിരന്തര അതീന്ദ്രീയ സുഖത്തിന്‍റെയും മധുരമായ ശാന്തിയുടെയും വിശേഷ ആധാരം തന്നെ ഇതാണ്. പവിത്രത എന്നാല്‍ ബ്രഹ്മചര്യം മാത്രമല്ല സദാ ബ്രഹ്മാചാരി അതായത് ബ്രഹ്മാ ബാബയുടെ ആചരണത്തില്‍ ഓരോ ചുവടും വച്ച് നടക്കുന്നവര്‍. സങ്കല്പം, വാക്ക്, കര്‍മ്മം എന്നിവയാകുന്ന ചുവടുകള്‍ ബ്രഹ്മാബാബയുടെ ചുവടിന്മേലുള്ള ചുവടായിരിക്കണം. ഇപ്രകാരം ബ്രഹ്മാചാരിയായിരിക്കുന്നവരുടെ മുഖവും പെരുമാറ്റവും സദാ അന്തര്‍മുഖിയായതും, അതീന്ദ്രീയ സുഖത്തിന്‍റെ അനുഭൂതി നല്‍കുന്നതുമായിരിക്കും

സ്ലോഗന്‍ :- സേവനത്തില്‍ ത്രികാലദര്‍ശിയുടെ സെന്‍സും ആത്മീയതയുടെ എസന്‍സും നിറക്കുന്നവരാണ് സര്‍വ്വീസബിള്‍

Scroll to Top