മധുബന്‍ വരദാന ഭൂമി, സമര്ത്ഥ ഭൂമി, ശ്രേഷ്ഠമായ കൂട്ട്കെട്ടിന്റെ ഭൂമി, സഹജമായ പരിവര്ത്തന ഭൂമി, സര്വ്വ പ്രാപ്തികളുടെയും അനുഭവം ചെയ്യിക്കുന്ന ഭൂമി. അങ്ങനെയുള്ള ഭൂമിയില്‍ വന്ന് സര്വ്വരും സ്വയത്തെ സമ്പന്നം അര്ത്ഥം സര്വ്വ കാര്യങ്ങള്‍ കൊണ്ട് സമ്പന്നമായ അനുഭവം ചെയ്യുന്നുണ്ടോ? ഒരു അപ്രാപ്തിയുമില്ലല്ലോ? ലഭിച്ചിട്ടുള്ള സര്വ്വ ഖജനാക്കളെ സദാ കാലത്തേക്ക് ധാരണ ചെയ്തോ? ഇവിടെ നിന്നും സേവാ സ്ഥാനത്തേക്ക് പോയി മഹാദാനിയായി ഇതേ ശക്തികള്‍, സര്വ്വ പ്രാപ്തികള്‍ സര്വ്വര്ക്കും നല്കുന്നതിന് നിമിത്തമായി തീരും എന്ന് മനസ്സിലാക്കുന്നുണ്ടോ? സദാ കാലത്തേക്ക് സ്വയത്തെ വിഘ്ന വിനാശകര്‍, പരിഹാര സ്വരൂപര്‍ എന്ന അനുഭവം ചെയ്തോ? സ്വയത്തിന്റെ പ്രശ്നം വേറെ എന്നാല്‍ മറ്റാത്മാക്കളുടെ പ്രശ്നങ്ങളുടെയും പരിഹാര സ്വരൂപര്‍.
സമയത്തിനനുസരിച്ച് ഇപ്പോള് ബ്രാഹ്മണാത്മാക്കള് പ്രശ്നങ്ങള്ക്ക് വശപ്പെടുന്നതില് നിന്നും മുക്തമായി. പ്രശ്നങ്ങള്ക്ക് വശപ്പെടുക എന്നത് ബാല്യാവസ്ഥയാണ്. ഇപ്പോള് ബ്രാഹ്മണാത്മാക്കളുടെ ബാല്യാവസ്ഥയുടെ സമയം സമാപ്തമായി. യുവ അവസ്ഥയില്‍ മായാജീത്ത് ആകുന്നതിന്റെ വിധിയിലൂടെ മഹാവീരരായി, സേവനത്തില്‍ ചക്രവര്‍ത്തിയായി, അനേക ആത്മാക്കളുടെ വരദാനി മഹാദാനിയായി, അനേക പ്രകാരത്തിലെ അനുഭവം ചെയ്ത് മഹാരഥിയായി, ഇപ്പോള് കര്മ്മാതീത, വാനപ്രസ്ഥ സ്ഥിതിയിലേക്ക് പോകുന്നതിന്റെ സമയമാണ്. കര്മ്മാതീത, വാനപ്രസ്ഥ സ്ഥിതിയിലൂടെ തന്നെയാണ് വിശ്വത്തിലെ സര്വ്വ ആത്മാക്കളെയും അര കല്പത്തേക്ക് കര്മ്മ ബന്ധനങ്ങളില്‍ നിന്നും മുക്തമാക്കി മുക്തിയിലേക്ക് അയക്കുന്നത്. മുക്തരായ ആത്മാക്കള്‍ തന്നെയാണ് സെക്കന്റില്‍ മുക്തിയുടെ സമ്പത്ത് ബാബയില്‍ നിന്നും നേടി തരുന്നത്. ഭൂരിഭാഗം ആത്മാക്കള്‍ മുക്തിയുടെ ഭിക്ഷ യാചിക്കുന്നതിന് നിങ്ങള്‍ കര്മ്മാതീത, വാനപ്രസ്ഥ മഹാദാനി വരദാനി കുട്ടികളുടെയടുത്തേക്ക് വരും. ഏതു പോലെ ഇപ്പോള് നിങ്ങളുടെ ജഢ ചിത്രങ്ങളുടെ മുന്നില്‍, ചിലര്‍ ക്ഷേത്രങ്ങളില്‍ പോയി പ്രാര്ത്ഥിച്ച് സുഖവും ശാന്തിയും യാചിക്കുന്നു. ചിലര്‍ തീര്‍ത്ഥ സ്ഥാനങ്ങളില്‍ പോയി യാചിക്കുന്നു, ചിലര്‍ വീട്ടിലിരിക്കെ യാചിക്കുന്നു, ആര്ക്ക് എത്രത്തോളം ശക്തിയുണ്ടോ അവിടം വരെയെത്തുന്നു, എന്നാല്‍ യഥാശക്തി യഥാഫലത്തിന്റെ പ്രാപ്തി ചെയ്യുന്നു. ചിലര്‍ ദൂരെയിരുന്നും മനസ്സ് കൊണ്ട് ചെയ്യുന്നു, ചിലര്‍ മൂര്‍ത്തിയുടെ മുന്നില്‍ തീര്‍ത്ഥ സ്ഥാനം അഥവാ ക്ഷേത്രങ്ങളില്‍ പോയി കാണിക്കാന്‍ വേണ്ടി ചെയ്യുന്നു. സ്വാര്ത്ഥതയ്ക്ക് വശപ്പെട്ട് ചെയ്യുന്നു. ആ സര്വ്വ കണക്കുമനുസരിച്ച് എങ്ങനെയുള്ള കര്മ്മം, ഭാവന അതിനനുസരിച്ചുള്ള ഫലം ലഭിക്കുന്നു. അതേപോലെ ഇപ്പോള് സമയത്തിനനുസരിച്ച് നിങ്ങള്‍ ചൈതന്യ മഹാദാനി വരദാനി മൂര്ത്തികളുടെ മുന്നില്‍ പ്രാര്ത്ഥിക്കും. ചിലര്‍ സേവാസ്ഥാനങ്ങളാകുന്ന ക്ഷേത്രങ്ങളിലെത്തും. ചിലര്‍ മഹാന് തീര്‍ത്ഥമായ മധുബനില്‍ വരെയെത്തും, ചിലര്‍ വീട്ടിലിരിക്കെ സാക്ഷാത്ക്കാരം ചെയ്ത് ദിവ്യ ബുദ്ധിയിലൂടെ പ്രത്യക്ഷതയുടെ അനുഭവം ചെയ്യും. സന്മുഖത്ത് വരാതെ തന്നെ സ്നേഹത്തോടും ദൃഢ സങ്കല്പത്തോടും പ്രാര്ത്ഥിക്കും. മനസ്സാ നിങ്ങള്‍ ചൈതന്യ ഫരിസ്തകളെ ആഹ്വാനം ചെയ്ത് മുക്തിയുടെ സമ്പത്തിന്റെ അഞ്ജലി യാചിക്കും. കുറച്ച് സമയത്തിനുള്ളില്‍ സര്വ്വാത്മാക്കള്ക്ക് സമ്പത്ത് നേടി തരുന്നതിന്റെ കാര്യം തീവ്രഗതിയില്‍ ചെയ്യേണ്ടി വരും. വിനാശത്തിന്റെ സാധനം സൂക്ഷ്മമായതിനാല്‍ തീവ്രഗതിയിലൂടെ സമാപ്തിക്ക് നിമിത്തമാകും, അതേപോലെ നിങ്ങള്‍ വരദാനി മഹാദാനി ആത്മാക്കള്‍ തന്റെ കര്മ്മാതീത ഫരിസ്ത സ്വരൂപത്തിന്റെ സമ്പൂര്ണ്ണ ശക്തിശാലി സ്വരൂപത്തിലൂടെ, സര്വ്വരുടെയും പ്രാര്ത്ഥനയുടെ പ്രതികരണമായി മുക്തിയുടെ സമ്പത്ത് നേടി തരും. തീവ്രഗതിയിലുള്ള ഈ കാര്യത്തിന് വേണ്ടി മാസ്റ്റര്‍ സര്വ്വ ശക്തിവാന്‍, ശക്തികളുടെ ഭണ്ഡാര, ജ്ഞാനത്തിന്റെ ഭണ്ഡാര, ഓര്മ്മയുടെ സ്വരൂപമായി തയ്യാറായോ? വിനാശത്തിന്റെ കാര്യവും വരദാനത്തിന്റെ മെഷിനറിയും തീവ്രഗതിയിലൂടെ ഒപ്പത്തിനൊപ്പം നടക്കും.
വളരെ കാലമായി അര്ത്ഥം ഇപ്പോള് മുതലേ എവര്റെഡി. തീവ്രഗതിയിലുള്ളവര് സദാ കര്മ്മാതീതം, പരിഹാര സ്വരൂപരുമായിട്ടിരിക്കുന്നതിന്റെ അഭ്യാസം ചെയ്യുന്നില്ലായെങ്കില്‍ തീവ്രഗതിയുടെ സമയം നല്കുന്നവരാകുന്നതിന് പകരം കാണുന്നവരാകേണ്ടി വരും. വളരെ കാലത്തെ തീവ്ര പുരുഷാര്ത്ഥി തീവ്രഗതിയുടെ സേവനത്തിന് നിമിത്തമായി തീരുന്നു. ഇതാണ് വാനപ്രസ്ഥം അര്ത്ഥം സര്വ്വ ബന്ധന മുക്തം, നിര്മ്മോഹി, ബാബയോടൊപ്പം തീവ്രഗതിയുടെ സേവനത്തിന്റെ പ്രിയപ്പെട്ട അവസ്ഥ. അതിനാല് ഇപ്പോള് നല്കുന്നവരാകേണ്ട സമയമാണ്, അല്ലാതെ ഇപ്പോഴും സ്വയത്തെ പ്രതിയോ പ്രശ്നങ്ങളെ പ്രതിയോ എടുക്കേണ്ട സമയമല്ല. സ്വയത്തിന്റെ പ്രശ്നങ്ങളില്പ്പെട്ട് അലയുന്ന സമയം കഴിഞ്ഞു പോയി. പ്രശ്നം എന്നു പറയുന്നതും തന്റെ ബലഹീനതകളുടെ രചനയാണ്. ആരിലൂടെയെങ്കിലും അഥവാ എതെങ്കിലും സാഹചര്യങ്ങളിലൂടെ വരുന്ന പ്രശ്നത്തിന്റെ കാരണം വാസ്തവത്തില്‍ നമ്മുടെ കുറവുകള്‍ തന്നെയാണ്. കുറവുള്ളയിടത്ത് വ്യക്തിയിലൂടെയോ പരിതസ്ഥിതികളിലൂടെയോ പ്രശ്നം യുദ്ധം ചെയ്യുന്നു. കുറവില്ലായെങ്കില് പ്രശ്നങ്ങളുടെ യുദ്ധമില്ല. വന്നിട്ടുള്ള പ്രശ്നം, പ്രശ്നത്തിന് പകരം പരിഹാര സ്വരൂപത്തില്‍ അനുഭവിയാക്കുന്നു. ഇത് തന്റെ കുറവുകളില്‍ നിന്നും ഉത്പന്നമായിട്ടുള്ള മിക്കി മൗസാണ്. ഇപ്പോള് എല്ലാവരും ചിരിച്ചു കൊണ്ടിരിക്കുന്നു, എന്നാല്‍ പ്രശ്നം വരുന്ന സമയത്ത് എന്ത് ചെയ്യുന്നു? സ്വയം മിക്കി മൗസായി തീരുന്നു. ഇതിനോട് കളിക്കൂ, എന്നാല്‍ ഭയപ്പെടരുത്. എന്നാല്‍ ഇതും കുട്ടിക്കാലത്തെ കളിയാണ്. രചന നടത്താതിരിക്കൂ, സമയം വ്യര്ത്ഥമാക്കാതിരിക്കൂ. ഇതിനുപരിയായ സ്ഥിതിയില്‍ വാനപ്രസ്ഥിയാകൂ. മനസ്സിലായോ!
സമയമെന്ത് പറയുന്നു? ബാബയെന്ത് പറയുന്നു? ഇപ്പോളും കളിപ്പാട്ടങ്ങളുമായി കളിക്കാനാണോ ഇഷ്ടം? കലിയുഗത്തിലെ മാനവ രചനയെന്തായി തീര്ന്നു? മുരളിയില്‍ കേള്‍ക്കുന്നില്ലേ. തേളിനെപ്പോലെയായി. അതിനാല് ഈ ബലഹീനമായ പ്രശ്നങ്ങളുടെ രചനയും തേളിന് സമാനം സ്വയത്തെ കടിക്കുന്നു, ശക്തിഹീനമാക്കുന്നു. അതിനാല് സര്വ്വരും മധുബനില്‍ നിന്നും സമ്പന്നമായി ഈ ദൃഢ സങ്കല്പം ചെയ്ത് പോകണം– ഇപ്പോള് മുതല്‍ സ്വയത്തിന്റെ പ്രശ്നത്തെ സമാപ്തമാക്കി, എന്നാല്‍ ആര്‍ക്കും ഞാന്‍ പ്രശ്ന സ്വരൂപമാകില്ല. സ്വയത്തെ പ്രതി, സര്വ്വരെ പ്രതി സദാ പരിഹാര സ്വരൂപരായിരിക്കും. മനസ്സിലായോ.
ഇത്രയും ചിലവ് ചെയ്ത് പരിശ്രമിച്ച് വരുന്നു ഇതിനാല്‍ പരിശ്രമത്തിന്റെ ഫലം ഈ ദൃഢ സങ്കല്പത്തിലൂടെ സദാ സഹജമായി ലഭിച്ചു കൊണ്ടിരിക്കും. ഏതു പോലെ മുഖ്യമായ കാര്യമായ പവിത്രതയ്ക്ക് വേണ്ടി ദൃഢ സങ്കല്പമെടുത്തിട്ടുണ്ടല്ലോ– മരിക്കേണ്ടി വന്നാലും, സഹിക്കേണ്ടി വന്നാലും ഈ വ്രതത്തെ നിലനിര്ത്തും എന്ന്. സ്വപ്നത്തിലോ സങ്കല്പത്തിലോ ലേശമെങ്കിലും ചഞ്ചലത വരുന്നുവെങ്കില്‍ പാപമായല്ലേ മനസ്സിലാക്കുന്നത്. അതേപോലെ പ്രശ്നങ്ങളുടെ സ്വരൂപമാകുക അഥവാ പ്രശ്നത്തിന് വശപ്പെടുക– ഇതും പാപത്തിന്റെ കണക്കാണ്. പാപത്തിന്റെ പരിഭാഷയാണ്, തിരിച്ചറിവാണ്, പാപമുള്ളയിടത്ത് ബാബയുടെ ഓര്മ്മയുണ്ടാകില്ല, ബാബ കൂടെയുണ്ടാകില്ല. പാപവും ബാബയും രാപകല്‍ പോലെയാണ്. അതിനാല് പ്രശ്നം വരുന്ന സമയത്ത് ബാബയുടെ ഓര്മ്മ വരുന്നുണ്ടോ? വേറിട്ടു പോകുന്നില്ലേ. പിന്നീട് പരവശരാകുമ്പോള് ബാബയുടെ ഓര്മ്മ ഉണ്ടാകുന്നു. അതും ഭക്തരുടെ രൂപത്തില്‍ ഓര്‍മ്മിക്കുന്നു, അധികാരിയുടെ രൂപത്തിലല്ല. ശക്തി നല്കൂ, ആശ്രയം നല്കൂ, മറി കടത്തൂ. അധികാരിയുടെ രൂപത്തില്‍, സാഥിയായി, സമാനമായി ഓര്മ്മിക്കുന്നില്ല. മനസ്സിലായോ ഇപ്പോള് എന്താണ് ചെയ്യേണ്ടതെന്ന്. സമാപ്തി സമാരോഹണം ആഘോഷിക്കണ്ടേ. പ്രശ്നങ്ങളുടെ സമാപ്തി സമാരോഹണം ആഘോഷിക്കില്ലേ. അതോ കേവലം നൃത്തം മാത്രമേ ചെയ്യുകയുള്ളോ? നല്ല നല്ല നാടകങ്ങള്‍ കളിക്കാറില്ലേ. ഇപ്പോള് ഈ ചടങ്ങ് ആഘോഷിക്കണം കാരണം ഇനിയിപ്പോള്‍ സേവനത്തില്‍ വളരെ സമയം വേണം. അവിടെ വിളിച്ചു കൊണ്ടിരിക്കുന്നു, ഇവിടെ ആടിക്കൊണ്ടിരിക്കുന്നു, ഇത് നല്ലതല്ലല്ലോ. അവര്‍ മഹാദാനി വരദാനിയെന്ന് പറഞ്ഞ് ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു, നിങ്ങള്‍ മൂഡ് ഓഫായി കരഞ്ഞു കൊണ്ടിരിക്കുന്നു അപ്പോള്‍ ഫലം എങ്ങനെ നല്കും! അവരുടെയടുത്തും നിങ്ങളുടെ ചൂടുള്ള കണ്ണുനീര് എത്തിച്ചേരും. അവരും ഭയന്നു കൊണ്ടിരിക്കും. ഇപ്പോള് ഓര്മ്മിക്കൂ നമ്മള് ബ്രഹ്മാബാബയോടൊപ്പം ഇഷ്ട ദേവനാണ് പൂജനീയ ആത്മാക്കളാണ്. ശരി.
സദാ വളരെക്കാലത്തെ തീവ്ര പുരുഷാര്ത്ഥി, തീവ്രഗതിയിലുള്ള സേവനത്തിന് എവര്റെഡിയായ കുട്ടികള്ക്ക് സദാ വിശ്വപരിവര്ത്തകര് ഒപ്പം തന്നെ പ്രശ്ന പരിവര്ത്തകര്‍, പരിഹാര സ്വരൂപരായ കുട്ടികള്ക്ക്, സദാ ദയാമനസ്കരായി ഭക്ത ആത്മാക്കളുടെയും ബ്രാഹ്മണ ആത്മാക്കളുടെയും സ്നേഹിയും സഹയോഗിയുമായിരിക്കുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ പ്രശ്നങ്ങളില്‍ നിന്നുമുപരിയായിരിക്കുന്ന, കര്മ്മാതീത വാനപ്രസ്ഥ സ്ഥിതിയിലിരിക്കുന്ന സമ്പന്ന സ്വരൂപരായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.
ന്യൂയോര്ക്ക് പാര്ട്ടിയോട്– സര്വ്വരും സ്വയത്തെ ബാബയുടെ വിശേഷ ആത്മാവാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? ബാബ ഏതുപോലെ സദാ ശ്രേഷ്ഠമാണൊ അതേ പോലെ നമ്മള് കുട്ടികളും ബാബയ്ക്ക് സമാനം ശ്രേഷ്ഠമാണെന്ന സന്തോഷം ഉണ്ടോ? ഇതേ സ്മൃതിയിലൂടെ സദാ ഓരോ കര്മ്മം സ്വതവേ തന്നെ ശ്രേഷ്ഠമായി തീരും. സങ്കല്പത്തിനനുസരിച്ചായിരിക്കും കര്മ്മം. അതിനാല് സദാ സ്മൃതിയിലൂടെ ശ്രേഷ്ഠ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന വിശേഷ ആത്മാക്കളാണ്. സദാ തന്റെ ഈ ശ്രേഷ്ഠ ജന്മത്തിന്റെ സന്തോഷം ആഘോഷിച്ചു കൊണ്ടിരിക്കൂ. ഈ ശ്രേഷ്ഠ ജന്മത്തില് ഭഗവാന്റെ കുട്ടിയായി– മുഴുവന്‍ കല്പത്തിലും ഇങ്ങനെയുണ്ടാകില്ല. 5000 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേവലം ഈ സമയത്താണ് ഈ അലൗകീക ജന്മം ലഭിക്കുന്നത്. സത്യയുഗത്തിലും ആത്മാക്കളുടെ പരിവാരത്തില്‍ വരും എന്നാല്‍ ഇപ്പോള് പരമാത്മാ സന്താനങ്ങളാണ്. അതിനാല് ഈ വിശേഷതയെ സദാ ഓര്മ്മിക്കൂ. ഞാന്‍ ഉയര്‍ന്നതിലും വച്ച് ഉയര്ന്ന ധര്മ്മം, കര്മ്മം, പരിവാരത്തിലെ ബ്രാഹ്മണനാണെന്ന് സദാ ഓര്മ്മിക്കൂ. ഇതേ സ്മൃതിയിലൂടെ ഓരോ ചുവടിലും മുന്നോട്ട് പോകൂ. പുരുഷാര്ത്ഥത്തിന്റെ ഗതിയെ തീവ്രമാക്കൂ. പറക്കുന്ന കല സദാ മായാജീത്തും നിര്ബന്ധനവുമാക്കുന്നു. ബാബയെ തന്റേതാക്കിയെങ്കില് പിന്നെ ബാക്കിയെന്ത്. ഒന്നല്ലേയുള്ളൂ. ഒന്നില്‍ തന്നെ സര്വ്വതും അടങ്ങിയിട്ടുണ്ട്. ഒന്നിന്റെ ഓര്മ്മയില്‍, ഏകരസ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നതിലൂടെ ശാന്തി, ശക്തി, സുഖത്തിന്റെ അനുഭവമുണ്ടാകുന്നു. എവിടെയാണൊ ഒന്നുള്ളത് അവിടെ ഒന്നാം നമ്പറാണ്. അപ്പോള്‍ സര്വ്വരും നമ്പര്‍വണ്‍ അല്ലേ. ഒന്നിനെ ഓര്മ്മിക്കാനാണൊ എളുപ്പം അതോ കൂടുതല്‍ പേരെയാണോ? ബാബ കേവലം ഇതേ അഭ്യാസമാണ് ചെയ്യിക്കുന്നത്, മറ്റൊന്നുമല്ല. പത്ത് വസ്തുക്കള്‍ എടുക്കാനാണൊ എളുപ്പം അതോ ഒന്നെടുക്കാനാണൊ? അതിനാല് ബുദ്ധിയിലൂടെ ഒന്നിന്റെ ഓര്മ്മ ധാരണ ചെയ്യാന്‍ വളരെ സഹജമാണ്. സര്വ്വരുടെയും ലക്ഷ്യം വളരെ നല്ലതാണ്. ലക്ഷ്യം നല്ലതാണെങ്കില്‍ ലക്ഷണവും നല്ലതായി കൊണ്ടിരിക്കും. ശരി.
അവ്യക്ത മഹാവാക്യം– സങ്കല്പ ശക്തിയെ നിയന്ത്രിക്കൂ
സമയത്തിനനുസരിച്ച് ശീതളതയുടെ ശക്തിയിലൂടെ ഓരോ പരിതസ്ഥിതിയിലും തന്റ സങ്കല്പങ്ങളുടെ ഗതിയെ, വാക്കിനെ ശീതളമാക്കൂ, ധൈര്യശാലിയാക്കൂ. സങ്കല്പത്തിന് തീവ്രതയുണ്ടെങ്കില്‍ വളരെ സമയം വ്യര്ത്ഥമാകും, നിയന്ത്രിക്കാന്‍ സാധിക്കില്ല അതിനാല് ശീതളതയുടെ ശക്തിയെ ധാരണ ചെയ്യൂ എങ്കില് വ്യര്‍ത്ഥത്തില്‍ നിന്നും അപകടത്തില്‍ നിന്നും മുക്തമാകാം. ഇത് എന്ത് കൊണ്ട്, എന്ത്, അങ്ങനെയല്ല ഇങ്ങനെയാണ്, ഈ വ്യര്ത്ഥത്തിന്റെ തീവ്രതയില്‍ നിന്നും മുക്തമാകും. ചില കുട്ടികള്‍ ചിലപ്പോള്‍ വലിയ കളി കാണിക്കുന്നുണ്ട്. വളരെ ശക്തമായി വ്യര്ത്ഥ സങ്കല്പം വരുന്നതിനാല്‍ അതിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. പിന്നെ ആ സമയത്ത് പറയുന്നു– എന്ത് ചെയ്യാം, സംഭവിച്ചു. തടയാനാകില്ല. എന്ത് തോന്നിയോ അത് ചെയ്തു, എന്നാല്‍ വ്യര്‍ത്ഥത്തിന് നിയന്ത്രണ ശക്തി വേണം. ഒരു സമര്ത്ഥ സങ്കല്പത്തിന് കോടി മടങ്ങ് ഫലം ലഭിക്കുന്നു. അതേ പോലെ ഒരു വ്യര്ത്ഥ സങ്കല്പത്തിന്റെ കണക്ക്– ഉദാസീനമാകുക, നിരാശരാകുക, സന്തോഷം നഷ്ടപ്പെടുക– ഇതും ഒന്നിന് വളരെ മടങ്ങ് അനുഭവപ്പെടുന്നു. ദിവസവും തന്റെ ദര്‍ബാര്‍ വിളിക്കൂ, തന്റെ സര്വ്വ കര്മ്മേന്ദ്രിയങ്ങളോടും വിശേഷം ചോദിക്കൂ. നിങ്ങളുടെ സൂക്ഷ്മ ശക്തികള്‍ മന്ത്രി അഥവാ മഹാമന്ത്രി, അവരെ തന്റെ ഓര്‍ഡര്‍ അനുസരിച്ച് നടത്തിക്കൂ. ഇപ്പോള് മുതലേ രാജ്യ ദര്‍ബാര്‍ ശരിയാണെങ്കില്‍ ധര്‍മ്മരാജന്റെ ദര്‍ബാറില്‍ പോകേണ്ടി വരില്ല. ധര്മ്മരാജനും സ്വാഗതം ചെയ്യും. എന്നാല്‍ നിയന്തിക്കാനുള്ള ശക്തിയില്ലായെങ്കില്‍ അന്തിമ റിസള്‍ട്ടില്‍ പിഴയടക്കുന്നതിന് ധര്മ്മരാജപുരിയില് പോകേണ്ടി വരും. ഈ ശിക്ഷകള്‍ പിഴയാണ്. റിഫൈന്‍(ശുദ്ധം) ആകൂ എങ്കില് ഫൈന്‍(പിഴ) അടക്കേണ്ടി വരില്ല.
വര്ത്തമാനം ഭാവിയിലെ ദര്പ്പണമാണ്. വര്ത്തമാനത്തെ സ്ഥിതി അര്ത്ഥം ദര്പ്പണത്തിലൂടെ തന്റെ ഭാവിയെ സ്പഷ്ടമായി കാണാന്‍ സാധിക്കുന്നു. ഭാവിയിലെ രാജ്യാധികാരിയാകുന്നതിന് ചെക്ക് ചെയ്യൂ–വര്‍ത്തമാന സമയത്ത് എന്നില്‍ ഭരിക്കാനുള്ള ശക്തി എത്രത്തോളമുണ്ട്? ആദ്യം സൂക്ഷ്മ ശക്തികള്‍, ഏതൊന്നാണൊ വിശേഷ കാര്യങ്ങല്‍ ചെയ്യുന്നത്– സങ്കല്പ ശക്തിയുടെ മേല്‍, ബുദ്ധിയുടെ മേല്‍, സംസ്ക്കാരങ്ങളുടെ മേല്‍ പൂര്‍ണ്ണ അധികാരം ഉണ്ടാകണം. ഈ വിശേഷ മൂന്നു ശക്തികള്‍ രാജ്യത്തിന്റെ കാര്യങ്ങള്‍ നടത്തുന്ന മുഖ്യമായ സഹയോഗികളാണ്. ഈ മൂന്ന് ശക്തികളും ആത്മാവിന്റെ അര്ത്ഥം രാജ്യാധികാരി രാജാവിന്റെ നിര്ദ്ദേശമനുസരിച്ച് നടക്കുകയാണെങ്കില്‍ സദാ രാജ്യം അര്ത്ഥം നിയമമനുസരിച്ച് നടക്കും. രാജാവ് ഒരിക്കലും സ്വയം ഒരു കാര്യവും ചെയ്യുന്നില്ല, ചെയ്യിക്കുകയാണ്. ചെയ്യുന്നവര്‍ വേറെയാണ്. അതേ പോലെ ആത്മാവും ചെയ്യിക്കുന്നവനാണ്, ചെയ്യുന്നത് വിശേഷ ത്രിമൂര്ത്തി ശക്തികളാണ്. ആദ്യം ഇതിന്റെ മേല്‍ നിയന്ത്രണ ശക്തി ഉണ്ടാകണം എങ്കില് ഈ സാകാര കര്മ്മേന്ദ്രിയങ്ങള് അവരുടെ ആധാരത്തില്‍ സ്വതവേ ശരിയായ മാര്ഗ്ഗത്തിലൂടെ നടക്കും. സത്യയുഗി സൃഷ്ടിയെ കുറിച്ച് പറയാറുണ്ട്– ഒരു രാജ്യം, ഒരു ധര്മ്മം എന്ന്. അതേ പോലെ ഇപ്പോള് സ്വരാജ്യത്തിലും ഒരു രാജ്യം അര്ത്ഥം സര്വ്വരും സ്വയത്തിന്റെ നിര്ദ്ദേശമനുസരിച്ച് നടക്കുന്നവരാകണം. മനസ്സ് തന്റെ മന്മത്തനുസരിച്ച് നടക്കരുത്, ബുദ്ധി തന്റെ നിര്ണ്ണയ ശക്തിയെ ചഞ്ചലമാക്കരുത്. സംസ്ക്കാരം ആത്മാവിനെ നൃത്തം ചെയ്യിപ്പിക്കുന്നതാകരുത് എങ്കില് പറയാം ഒരു ധര്മ്മം, ഒരു രാജ്യം. അതിനാല് അങ്ങനെയുള്ള നിയന്ത്രണ ശക്തി ധാരണ ചെയ്യൂ.
ബഹുമതിയോടെ പാസാകുന്നതിന് അഥവാ രാജ്യധികാരിയാകുന്നതിന് സൂക്ഷ്മ ശക്തിയായ മനസ്സിനെ നിയന്ത്രണത്തില്‍ വയ്ക്കൂ അര്ത്ഥം ഓര്‍ഡര്‍ അനുസരിച്ച് കാര്യം ചെയ്യണം. എന്ത് ചിന്തിച്ചുവൊ അത് ഓര്ഡറിലായിരിക്കണം. സ്റ്റോപ്പ് എന്ന് പറയുമ്പോള്‍ സ്റ്റോപ്പാകണം, സേവനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ സേവനത്തില്‍ മുഴുകണം. പരംധാമിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ പരംധാമില്‍ എത്തി ചേരണം. അങ്ങനെയുള്ള നിയന്ത്രണ ശക്തിയെ ഇപ്പോള് വര്‍ദ്ധിപ്പിക്കൂ. ചെറിയ ചെറിയ സംസ്ക്കാരങ്ങളില്‍, യുദ്ധത്തില്‍ സമയം നഷ്ടപ്പെടുത്താതിരിക്കൂ. നിയന്ത്രണ ശക്തി ധാരണ ചെയ്യൂ എങ്കില്‍ കര്മ്മാതീത അവസ്ഥയുടെ സമീപത്തെത്തി ചേരും. മറ്റെല്ലാ സങ്കല്പങ്ങളും ശാന്തമാകുമ്പോള്‍, ഒരേയൊരു ബാബയും ഞാനും മാത്രം എന്ന മിലനത്തിന്റെ അനുഭവത്തിന്റെ സങ്കല്പം ഉണ്ടാകുമ്പോള്‍ ശക്തിശാലി യോഗം എന്നു പറയുന്നു. ഇതിന് ഉള്ക്കൊള്ളാനും, ഉള്വലിയാനുമുള്ള ശക്തി വേണം. സ്റ്റോപ്പ് എന്ന് പറയുമ്പോള്‍ സങ്കല്പം സ്റ്റോപ്പ് ആകണം. ഫുള്‍ ബ്രേക്ക് ഇടണം, പകുതിയല്ല. ശക്തിശാലി ബ്രേക്കായിരിക്കണം. നിയന്ത്രണ ശക്തി ഉണ്ടാകണം. ഒരു സെക്കന്റിനേക്കാള്‍ കൂടുതല്‍ സമയമെടുക്കുന്നുവെങ്കില്‍ ഉള്‍ക്കൊള്ളാനുള്ള ശക്തി കുറവാണ്. അവസാനം ഫൈനല്‍ പേപ്പറിന്റെ ചോദ്യം ഉണ്ടാകും– സെക്കന്റില്‍ ഫുള്‍ സ്റ്റോപ്പ്, ഇതിലൂടെ തന്നെയാണ് നമ്പര്‍ ലഭിക്കുന്നത്. സെക്കന്റിനേക്കാള്‍ കൂടുതലായിയെങ്കില് പരാജയപ്പെട്ടു. ഒരേയൊരു ബാബയും ഞാനും, മൂന്നാമതായി ഒരു കാര്യവും വരരുത്. ഇത് ചെയ്യാം, ഇത് നോക്കാം……ഇത് സംഭവിച്ചു. ഇതെന്ത് കൊണ്ട് സംഭവിച്ചു, ഇതെന്ത് സംഭവിച്ചു– എന്തെങ്കിലും കാര്യം ഉണ്ടായിയെങ്കില്‍ തോറ്റു. ഒരു കാര്യത്തിലും എന്തുകൊണ്ട്, എന്ത് എന്നതിന്റെ ക്യൂ ഉണ്ടായിയെങ്കില്‍, ആ ക്യുവിനെ സമാപ്തമാക്കുന്നതിന് വളരെ സമയമെടുക്കും. രചനയെ രചിച്ചുവെങ്കില്‍ പാലിക്കേണ്ടിയും വരും, പാലന ചെയ്യാതെയിരിക്കാന്‍ സാധിക്കില്ല. സമയം, ഊര്ജ്ജം നല്കേണ്ടി വരും, അതിനാല് ഈ വ്യര്ത്ഥ രചനയുടെ ജനനത്തെ നിയന്ത്രിക്കൂ.
തന്റെ സൂക്ഷ്മ ശക്തികളെ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്കേ മറ്റുള്ളവരെയും കൈകാര്യം ചെയ്യാന്‍ സാധിക്കൂ. അതിനാല് സ്വയത്തിന്റെ മേലുള്ള നിയന്ത്രണ ശക്തി, ഭരിക്കാനുള്ള ശക്തി സര്വ്വര്ക്കും വേണ്ടി യഥാര്ത്ഥമായ കൈകാര്യം ചെയ്യാനുള്ള ശക്തിയായി മാറുന്നു. അജ്ഞാനി ആത്മാക്കളെ സേവനത്തിലൂടെ കൈകാര്യം ചെയ്തോളൂ, ബ്രാഹ്മണ പരിവാരത്തില്‍ സ്നേഹ സമ്പന്നമായ, സന്തുഷ്ടതാ സമ്പന്നമായ വ്യവഹാരം ചെയ്യൂ– രണ്ടിലും സഫലമാകും.
വരദാനം– മനസാ, വാചാ മിലനത്തിലൂടെ ജാലവിദ്യ കാണിക്കുന്ന നവീനതയും വിശേഷതയും കൊണ്ട് സമ്പന്നരായി ഭവിക്കട്ടെ.
മനസ്സാ, വാചാ രണ്ടിന്റേയും മിലനം ജാലവിദ്യയുടെ കാര്യം ചെയ്യുന്നു, ഇതിലൂടെ സംഘടനയിലെ ചെറിയ ചെറിയ കാര്യങ്ങള്‍ അങ്ങനെ സമാപ്തമാകും, നിങ്ങള്‍ ചിന്തിക്കും എന്തോ ജാലവിദ്യ നടന്നുവെന്ന്. മനസ്സാ ശുഭ ഭാവനയും ശുഭ ആശീര്വാദങ്ങളും നല്കുന്നതില് ബിസിയാണെങ്കില്‍ മനസ്സിന്റെ ചഞ്ചലത സമാപ്തമാകും, പുരുഷാര്ത്ഥത്തിനോട് ഒരിക്കലും നിരാശയുണ്ടാകില്ല. സംഘടനയില്‍ ഒരിക്കലും പരിഭ്രമിക്കില്ല. മനസ്സാ വാചാ സേവയിലൂടെ തീവ്രഗതിയുടെ സേവനത്തിന്റെ പ്രഭാവം കാണാം. ഇപ്പോള് സേവനത്തില്‍ ഈ നവീനതയും വിശേഷതയും കൊണ്ട് സമ്പന്നമാകൂ എങ്കില്‍ 9 ലക്ഷം പ്രജകള്‍ സഹജമായി തയ്യാറാകും.
സ്ലോഗന്‍ – എപ്പോള്‍ പൂര്‍ണ്ണമായും നിര്വ്വികാരിയാകുന്നുവോ അപ്പോഴേ ബുദ്ധിക്ക് യഥാര്ത്ഥ നിര്ണ്ണയം സാദ്ധ്യമാകൂ.