ഇന്ന് ഭാഗ്യമുണ്ടാക്കി തരുന്ന ബാബ തന്‍റെ ശ്രേഷ്ഠ ഭാഗ്യവാന്മാരായ സര്‍വ്വ കുട്ടികളെയും കണ്ട് ഹര്‍ഷിതനാവുകയാണ്. ഓരോ കുട്ടിയും കല്പം മുന്‍പ് എന്ന പോലെ തന്‍റെ ഭാഗ്യം ഉണര്‍ത്തുവാന്‍ വന്നിരിക്കുകയാണ്. ഭാഗ്യം ഉണര്‍ത്തിയാണ് വന്നിരിക്കുന്നത്. തിരിച്ചറിഞ്ഞു എന്നാലര്‍ത്ഥം ഭാഗ്യം ഉണര്‍ത്തി. വിശേഷമായിട്ട് ഡബിള്‍ വിദേശി കുട്ടികള്‍ക്ക് ഈ വരദാനി ഭൂമിയില്‍ സംഘടന രൂപപ്പെടുകയാണ്. ഈ സംഘടന ഭാഗ്യശാലികളായ കുട്ടികളുടെ സംഘടനയാണ്. ഏറ്റവുമാദ്യത്തെ ഭാഗ്യകവാടം തുറന്ന ശ്രേഷ്ഠ സമയം അഥവാ ശ്രേഷ്ഠ നിമിഷം എന്നു പറയുന്നത് കുട്ടികള്‍ തിരിച്ചറിഞ്ഞ, മാനിച്ച, എന്‍റെ ബാബ എന്നു പറഞ്ഞ നിമിഷമാണ്. ആ നിമിഷമാണ് കല്പത്തിലെ ഏറ്റല്വും മനോഹരമായ ശ്രേഷ്ഠമായ നിമിഷം. എല്ലാവര്‍ക്കും ആ നിമിഷത്തിന്‍റെ ഓര്‍മ്മയുണ്ടല്ലോ അല്ലേ. ബാബയുടെതാവുക, കൂടിക്കാഴ്ച നടത്തുക, അധികാരം നേടുക – ഇത് മുഴുവന്‍ സംഗമയുഗം മുഴുവന്‍ അനുഭവം ചെയ്തുകൊണ്ടിരിക്കും. ആ നിമിഷം അനാഥനില്‍ നിന്നും സനാഥനായി മാറി, എന്തില്‍ നിന്നും എന്തായി മാറി. വേര്‍പ്പെട്ടു പോയവര്‍ വീണ്ടും കൂടിചേര്‍ന്നു. അപ്രാപ്ത ആത്മാവ് പ്രാപ്തിയുടെ ദാതാവായി മാറി – അതാണ് പരിവര്‍ത്തനത്തിന്‍റെ ആദ്യ നിമിഷം, ഭാഗ്യം ഉണരുന്ന നിമിഷം എത്ര ശ്രേഷ്ഠവും മഹത്തായതുമാണ്. സ്വര്‍ഗ്ഗത്തിലെ ജീവിതത്തെക്കാള്‍ മഹത്വം ബാബയുടെതായി മാറിയ ഈ ആദ്യത്തെ നിമിഷത്തിനുണ്ട്. എന്‍റെയെല്ലാം നിന്‍റെയായി മാറി. നിന്‍റെ എന്നാല്‍ ഡബിള്‍ ഭാരരഹിതരായി മാറി. എന്‍റെ എന്ന ഭാരത്തില്‍ നിന്നും മുക്തരായി. സന്തോഷത്തിന്‍റെ ചിറകുകള്‍ മുളച്ചു. നിലത്തു നിന്നും ഉയര്‍ന്ന് ആകാശത്ത് പറക്കുവാന്‍ തുടങ്ങി. കല്ലില്‍ നിന്നും വജ്രമായി മാറി. അനേക കറക്കങ്ങളില്‍ നിന്നും മുക്തരായി സ്വദര്‍ശന ചക്രധാരിയായി മാറി. ആ നിമിഷം ഓര്‍മ്മയുണ്ടോ? ഈ വ്യാഴ ദശയുടെ നിമിഷത്തില്‍ ശരീരം–മനസ്സ്–ധനം–ജനം എന്നീ സര്‍വ്വ പ്രാപ്തികളുടെ ഭാഗ്യം നിറഞ്ഞിരിക്കുന്നു. അങ്ങനെയുള്ള ദശയും അങ്ങനെയുള്ള രേഖയുമുള്ള നിമിഷം ശ്രേഷ്ഠ ഭാഗ്യവാനാക്കി മാറ്റുന്നു. തൃക്കണ്ണ് തുറന്നു, ബാബയെ കണ്ടു. എല്ലാവരും അനുഭവികള്‍ അല്ലേ. ബാപ്ദാദ അങ്ങനെയുള്ള മഹത്തായ വേളയില്‍ വന്നിരിക്കുന്ന കുട്ടികളെ കണ്ട് കണ്ട് സന്തോഷിക്കുകയാണ്.
ബ്രഹ്മാബാബ പറഞ്ഞു ആഹാ എന്‍റെ ആദിദേവന്‍റെ ആദികാലത്തെ രാജ്യഭാഗ്യ അധികാരി കുട്ടികളെ ! ശിവബാബ പറഞ്ഞു എന്‍റെ അനാദികാലത്തെ അനാദി അവിനാശി അധികാരം നേടുന്ന കുട്ടികളെ ! ബാബയുടെയും ദാദയുടെയും രണ്ടു പേരുടെയും അധികാരികളും സിക്കീലദകളും, സ്നേഹികളും, കൂട്ടുകാരുമായ കുട്ടികള്‍ അഹോ. ബാപ്ദാദക്ക് ലഹരിയുണ്ട് – വിശ്വത്തില്‍ ധാരാളം ആത്മാക്കള്‍ ജീവിത പങ്കാളിയെ, സത്യമായ കൂട്ടുകാരെ, പ്രീതിയുടെ രീതി നിറവേറ്റുന്നവരെ വളരെയധികം അന്വേഷിച്ചതിനു ശേഷം കണ്ടെത്തുന്നു പക്ഷെ സന്തുഷ്ടരാകുന്നില്ല. ഒരാളെ പോലും അവര്‍ക്ക് അങ്ങനെ ലഭിക്കുന്നില്ല, ബാപ്ദാദക്കാണെങ്കിലോ എത്ര ജീവിത പങ്കാളികളെയാണ് ലഭിച്ചിരിക്കുന്നത്. ഓരോരുത്തരും ഒരാള്‍ മറ്റെയാളെക്കാള്‍ മഹാനാണ്. സത്യമായ കൂട്ടുകാരല്ലേ ! പ്രാണന്‍ പോയാലും ബാബയോടുള്ള പ്രീതി പോവില്ല – അങ്ങനെയുള്ള കൂട്ടുകാരും ജീവിത പങ്കാളികളും അല്ലേ.
ബാപ്ദാദയുടെ ജീവിതം തന്നെ എന്താണെന്ന് അറിയാമോ? വിശ്വ സേവനമാണ് ബാപ്ദാദയുടെ ജീവിതം. അപ്രകാരമുള്ള ജീവിതത്തിനു കൂട്ടു നല്‍കുന്നവരല്ലേ നിങ്ങളെല്ലാവരും. സത്യമായ ജീവിത പങ്കാളികളായി കൂട്ടുകെട്ട് നിറവേറ്റുന്നവരായി ബാപ്ദാദക്ക് എത്ര കുട്ടികളുണ്ട്? രാവും പകലും നിങ്ങള്‍ ഏതു കാര്യത്തിലാണ് മുഴുകിയിരിക്കുന്നത്? കൂട്ടുകെട്ട് നിറവേറ്റുന്നതിലാണോ. ജീവിത പങ്കാളികളായ എല്ലാ കുട്ടികളുടെയും ഉള്ളില്‍ നടക്കുന്ന സങ്കല്പം എന്താണ്? സേവനത്തിന്‍റെ പെരുമ്പറയാണോ മുഴങ്ങുന്നത്. ഇപ്പോഴും എപ്പോഴും നിങ്ങള്‍ പ്രേമത്തില്‍ മഗ്നരായിരിക്കുകയാണോ. സേവനത്തില്‍ കൂട്ടുകാരായി സേവനത്തിന്‍റെ തെളിവുമായിട്ടല്ലേ വന്നിരിക്കുന്നത്. ലക്ഷ്യത്തിനനുസരിച്ച് സഫലത പ്രാപ്തമാക്കി പോവുകയല്ലേ. ഇതുവരെ എന്തു ചെയ്തുവോ ഡ്രാമ അനുസരിച്ച് വളരെ നല്ലതായിരുന്നു, ഇനിയും മുന്നോട്ട് പോകണ്ടേ. ഈ വര്‍ഷം ശബ്ദം നല്ലതു പോലെ മുഴക്കി പക്ഷെ ചില ഭാഗത്തു നിന്നു മാത്രമേ മൈക്കുകള്‍ വന്നിട്ടുള്ളു. നാലു ഭാഗത്തു നിന്നും മൈക്കുകള്‍ വന്നിട്ടില്ല. ശബ്ദം പരന്നു പക്ഷെ നാലു ഭാഗത്തുമുള്ള നിമിത്തമായിട്ടുള്ള ശബ്ദം മുഴക്കുന്ന വലിയ മൈക്കുകള്‍ എന്നോ, സേവനത്തിന്‍റെ നിമിത്തമായ ആത്മാക്കളെന്നോ പറയൂ, ഇവിടെ വന്ന് ഓരോരുത്തരും അവരവരുടെ ഭാഗത്തേക്കുള്ള സന്ദേശ വാഹകരെന്നു മനസ്സിലാക്കി പോകണം. നാലു ഭാഗത്തും ഓരോ മൂലയിലും ഈ സന്ദേശം സര്‍വ്വര്‍ക്കും ലഭിക്കണം. ഒരേ സമയം നാലു ഭാഗത്തു നിന്നും ശബ്ദം മുഴങ്ങണം. ഇതിനെയാണ് വലിയ പെരുമ്പറ മുഴക്കം എന്നു പറയുന്നത്. നാലു ഭാഗത്തും ഒരേ പെരുമ്പറ മുഴങ്ങണം – ഒന്നേയുള്ളു, ഒന്നാണ്, അപ്പോള്‍ പ്രത്യക്ഷതയുടെ പെരുമ്പറ എന്ന്.
ഓരോ ദേശത്തിന്‍റെയും ബാന്‍റ് മുഴങ്ങി കഴിഞ്ഞു, ഇനി പെരുമ്പറ മുഴങ്ങണം. ബാന്‍റ് മേളം കൊള്ളാം. ഭിന്ന ഭിന്ന ദേശങ്ങളിലെ നിമിത്തമായ ആത്മാക്കളിലൂടെ വൈവിദ്ധ്യമാര്‍ന്ന ബാന്‍റ് മേളങ്ങള്‍ കേട്ട് ബാപ്ദാദ സന്തോഷിക്കുകയാണ്. ഭാരതത്തിന്‍റെ ബാന്‍റ് മേളവും കേട്ടു. ബാന്‍റ് മേളത്തിന്‍റെ ശബ്ദവും പെരുമ്പറയുടെ ശബ്ദവും തമ്മില്‍ വ്യത്യാസമുണ്ട്. ക്ഷേത്രങ്ങളില്‍ ബാന്‍റ് മേളമല്ല ചെണ്ട മേളമാണ്. മനസ്സിലായോ മുന്നോട്ട് എന്തു ചെയ്യണമെന്ന്? സംഘടനയുടെ രൂപത്തിലുള്ള ശബ്ദം മുഴങ്ങുന്ന ശബ്ദമാണ്. ഒരാള്‍ ശരി ചെയ്യാം എന്നു പറയുന്നതും എല്ലാവരും കൂടി ശരി ചെയ്യാം എന്നു പറയുന്നതുഹ്ം തമ്മില്‍ വ്യത്യാസമില്ലേ. ഒന്നാണ്, ഒന്നേയുള്ളു, ഇതു തന്നെയാണ് ആ ഒന്ന്. ഈ ശബ്ദം നാലു ഭാഗത്തും ഒരേ സമയത്ത് മുഴങ്ങണം. ടി വിയില്‍ നോക്കിയാലും, റേഡിയോവില്‍ കേട്ടാലും, പത്രങ്ങളില്‍ നോക്കിയാലും, മുഖത്തു നോക്കിയാലും മുഴങ്ങുന്ന ഈ ഒരു ശബ്ദം മാത്രം. അന്തര്‍ ദേശീയ ശബ്ദമായിരിക്കണം. അതുകൊണ്ടാണ് ജീവിത പങ്കാളികളെ കണ്ട് ബാപ്ദാദ സന്തോഷിക്കുന്നത്. ആര്‍ക്കാണോ ഇത്രയും ജീവിത പങ്കാളികള്‍ ഉള്ളത്, അതും ഓരോരുത്തരും മഹാന്മാരാണ്, ആ ആളുടെ എല്ലാ കാര്യങ്ങളും നടന്നു കഴിഞ്ഞിരിക്കുകയാണ്. ബാബ നിമിത്തമായി ശ്രേഷ്ഠ കര്‍മ്മത്തിന്‍റെ പ്രാലബ്ധം നേടി തരുന്നു എന്നു മാത്രം. ശരി.
ഇപ്പോള്‍ മിലനത്തിന്‍റെ സീസണ്‍ ആണ്. ഏറ്റവും ചെറുതും സിക്കീലദകളും പോളണ്ടുകാരായ കുട്ടികളാണ്. കൊച്ചു കുട്ടികള്‍ സദാ പ്രിയപ്പെട്ടവരാണ്. ഞങ്ങള്‍ ഏറ്റവും സിക്കീലദകളാണ് എന്ന ലഹരി പോളണ്ടുകാര്‍ക്ക് ഉണ്ടല്ലോ അല്ലേ. എല്ലാ സമസ്യകളെയും തരണം ചെയ്ത് വീണ്ടും എത്തി ചേര്‍ന്നല്ലോ! ഇതിനെ പറയാം സ്നേഹം എന്ന്. സ്നേഹം വിഘ്നങ്ങളെ സമാപ്തമാക്കുന്നു. ബാപ്ദാദക്കും പരിവാരത്തിനും പ്രിയരാണ്. പോളണ്ടുകാരും പോര്‍ച്ചുഗീസുകാരും രണ്ടു ദേശക്കാരും സ്നേഹമുള്ളവരാണ്. ഭാഷ നോക്കിയില്ല, പൈസ നോക്കിയില്ല പക്ഷെ സ്നേഹത്തില്‍ പറന്നു. സ്നേഹമുള്ളിടത്ത് തീര്‍ച്ചയായും സഹയോഗം പ്രാപ്തമാണ്. അസംഭവ്യമായത് സംഭവ്യമായി തീരുന്നു. അപ്രകാരമുള്ള മധുരമായ കുട്ടില്കളെ കണ്ട് ബാപ്ദാദ ഹര്‍ഷിതനാവുകയാണ്. സ്നേഹത്തോടുകൂടി സേവനം ചെയ്യുന്ന നിമിത്തമായിട്ടുള്ള കുട്ടികള്‍ക്ക് ഓഫറും നല്‍കുകയാണ്. വളരെ സ്നേഹത്തോടു കൂടിയാണ് പരിശ്രേമിച്ചിരിക്കുന്നത്.
നോക്കുകയാണെങ്കില്‍ ഈ വര്‍ഷം എല്ലാവരും നല്ല ഗ്രൂപ്പുകളെയാണ് കൊണ്ടു വന്നിരിക്കുന്നത്. എന്നാല്‍ ഈ ദേശങ്ങള്‍ക്ക് വിശേഷതയുണ്ട്, അതുകൊണ്ട് ബാപ്ദാദ വിശേഷമായി നോക്കുകയായിരുന്നു. എല്ലാവരും തന്നെ അവരവരുടെ സ്ഥാനങ്ങളില്‍ നല്ല വൃദ്ധി പ്രാപ്തമാക്കിയിട്ടുണ്ട്, അതുകൊണ്ട് സ്ഥലങ്ങളുടെ പേര് പറയുന്നില്ല. എന്നാല്‍ ഓരോ സ്ഥാനത്തിനും അതിന്‍റേതായ വിശേഷതയുണ്ട്. മധുബന്‍ വരെ എത്തുക – ഇത് സേവനത്തിന്‍റെ വിശേഷതയാണ്. നാലു ഭാഗത്തും ഏതെല്ലാം കുട്ടികള്‍ നിമിത്തമായിട്ടുണ്ടോ അവര്‍ക്കെല്ലാം ബാപ്ദാദ വിശേഷ സ്നേഹ പുഷ്പങ്ങള്‍ സമ്മനിക്കുകയാണ്. നാലു ഭാഗത്തും സാമ്പത്തിക നിലവാരം കീഴ്മേല്‍ മറിയുമ്പോഴും ഇത്രയും ആത്മാക്കളെ പറപ്പിച്ചു കൊണ്ടു വന്നില്ലേ. ഇതാണ് സ്നേഹത്തോടു കൂടിയ പരിശ്രമത്തിന്‍റെ ലക്ഷണം. ഇത് സഫലതയുടെ ലക്ഷണമാണ്. അതുകൊണ്ട് ഓരോരുത്തരും പേരു സഹിതം സ്നേഹ പുഷ്പങ്ങള്‍ സ്വീകരിക്കൂ. ഇവിടെ എത്തി ചേരാത്തവരുടെ ഓര്‍മ്മ – പത്രങ്ങള്‍ ധാരാളം മാലകള്‍ കൊണ്ടു വന്നിട്ടുണ്ട്. അതുകൊണ്ട് ബാപ്ദാദ രൂപം കൊണ്ട് എത്തി ചേരാത്തവര്‍ക്കും സ്നേഹം നിറഞ്ഞ സ്നേഹ സ്മരണകള്‍ നല്‍കുകയാണ്. നാലു ഭാഗത്തു നിന്നും വന്നു ചേര്‍ന്നിട്ടുള്ള കുട്ടികളുടെ സ്നേഹത്തിനു റെസ്പോണ്ട് നല്‍കുകയാണ്. എല്ലാവരും സ്നേഹികളാണ്, ബാപ്ദാദയുടെ ജീവിത പങ്കാളികളാണ്, സദാ കൂട്ടുകെട്ട് നിറവേറ്റുന്ന സമീപ രത്നങ്ങളാണ്, അതുകൊണ്ട് എല്ലാവരുടെയും ഓര്‍മ്മ പത്രങ്ങളാകും മുന്‍പായി, അത് എത്തിക്കുന്ന സന്ദേശവാഹകന്‍ എത്തുന്നതിനും മുന്‍പായി, സന്ദേശം ബാബയുടെ അടുത്ത് എത്തി ചേര്‍ന്നിരിക്കുന്നു, ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. എല്ലാ കുട്ടികളും സേവനത്തിന്‍റെ കോലാഹലം സൃഷ്ടിക്കൂ. ബാപ്ദാദയിലൂടെ പ്രാപ്തമായ ശാന്തിയുടെയും സന്തോഷത്തിന്‍റെയും ഖജനാവുകള്‍ സര്‍വ്വ ആത്മാക്കള്‍ക്കും ധാരാളമായി പങ്കിട്ടു നല്‍കൂ. സര്‍വ്വ ആത്മാക്കളുടെയും ആവശ്യവുമിതാണ് – സത്യമായ ശാന്തിയും സത്യമായ സന്തോഷവും. സന്തോഷത്തിനു വേണ്ടി എത്ര സമയം, എത്ര ധനം, ശാരീരിക ശക്തി ചിലവഴിക്കുന്നു. ഹിപ്പികളാകുന്നു. അവരെ നിങ്ങള്‍ ഹാപ്പിയാക്കൂ. സര്‍വ്വരുടെയും ആശകളെ പൂര്‍ത്തീകരിക്കുന്ന അന്നപ്പൂര്‍ണ്ണയുടെ ഭണ്ഡാരമാകൂ. ഈ സന്ദേശം സര്‍വ്വ വിദേശി കുട്ടികള്‍ക്കും അയച്ചു കൊടുക്കൂ. എല്ലാ കുട്ടികള്‍ക്കും സന്ദേശം നല്‍കുന്നുണ്ട്. ചില കുട്ടികള്‍ പോകപോകേ അലസത കാരണം തീവ്ര പുരുഷാര്‍ത്ഥിയില്‍ നിന്നും ലൂസ്സ് പുരുഷാര്‍ത്ഥിയായി മാറുന്നു. ചിലര്‍ മായയുടെ അല്പ സമയത്തെ കറക്കത്തിലാണെങ്കിലും പെട്ടു പോകുന്നുണ്ട്. കുടുങ്ങി കഴിയുമ്പോള്‍ പശ്ചാത്തപിക്കുന്നുമുണ്ട്. ആദ്യം മായയോടുള്ള ആകര്‍ഷണം കാരണം കുടുങ്ങുകയാണ് എന്ന് മനസ്സിലാവില്ല, ആരാമം ആണെന്ന് തോന്നും. കുടുങ്ങി കഴിയുമ്പോള്‍ ബോധം ഉണരും, പിന്നെ ബാബ–ബാബ എന്തു ചെയ്യും എന്നാകും. ഇപ്രകാരം കുടുങ്ങുന്ന ധാരാളം കുട്ടികളുടെ കത്തുകള്‍ വരാറുണ്ട്. അങ്ങനെയുള്ള കുട്ടികള്‍ക്കും ബാപ്ദാദ സ്നേഹ സ്മരണകള്‍ നല്‍കുകയാണ് എന്നിട്ട് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് – ഭാരതത്തില്‍ ഒരു ചെല്ലുണ്ട് രാത്രിയില്‍ മറന്നു പോയ കാര്യം പകല്‍ ഓര്‍മ്മ വരികയാണെങ്കില്‍ അതിനെ മറന്നു എന്നു പറയാറില്ല. വീണ്ടും സ്മൃതിയിലേക്ക് വന്നു എങ്കില്‍ കഴിഞ്ഞു പോയത് കഴിഞ്ഞു പോയി. വീണ്ടും പുതിയ ഉണര്‍വ്വിലേക്ക്, പുതിയ ഉത്സാഹത്തിലേക്ക്, പുതിയ ജീവിതാനുഭവങ്ങളിലേക്ക് മുന്നേറുവാന്‍ സാധിക്കും.
ബാപ്ദാദയും മൂന്നു പ്രാവശ്യം ക്ഷമിക്കും. മൂന്നു പ്രാവശ്യം അവസരം നല്‍കും, അതുകൊണ്ട് യാതൊരു സങ്കോചത്തിന്‍റെയും ആവശ്യമില്ല. സങ്കോചം വിട്ട് സ്നേഹത്തിലേക്ക് വരൂ, വീണ്ടും ഉന്നതിയിലേക്ക് കുതിക്കൂ. അങ്ങനെയുള്ള കുട്ടികള്‍ക്കും വിശേഷമായി സന്ദേശം നല്‍കണം. ചിലര്‍ക്കൊക്കെ സാഹചര്യ വശാല്‍ വരുവാന്‍ സാധിച്ചിട്ടില്ല, അവര്‍ വളരെയധികം പിടച്ചുകൊണ്ട് ഓര്‍മ്മിക്കുകയാണ്. ബാപ്ദാദക്ക് എല്ലാ കുട്ടികളുടെയും സത്യമായ ഹൃദയം അറിയാം. സത്യമായ ഹൃദയമുള്ളിടത്ത് ഇന്നല്ലെങ്കില്‍ നാളെ ഫലം പ്രാപ്തമാവുക തന്നെ ചെയ്യും. ശരി.
മുന്നില്‍ ഡബിള്‍ വിദേശികളാണ്. അവരുടെ സീസണ്‍ ആണ്. സീസണ്‍കാരെയാണ് ആദ്യം കഴിപ്പിക്കുക. എല്ലാ ദേശക്കാര്‍ക്കും അതായത് ഭാഗ്യവാന്‍ ആത്മാക്കള്‍ക്ക്, ദേശക്കാര്‍ ഞങ്ങള്‍ അവതരിത ഭൂമിക്കാരാണ് എന്ന അധികമായ ലഹരി കൂടിയുള്ളവരാണ്, അപ്രകാരം സേവനത്തിന്‍റെ ഭാരത ഭൂമിക്കാര്‍ക്ക്, ബാബയുടെ അവതരണ ഭൂമിക്കാര്‍ക്ക്, ഭാവിയിലേ രാജ്യ ഭൂമിക്കാര്‍ക്ക്, ബാപ്ദാദയുടെ വിശേഷ സ്നേഹ സ്മരണകള്‍ നല്‍കുകയാണ് കാരണം എല്ലാവരും അവരവരുടെ സ്നേഹത്തിനനുസരിച്ച്, ഉണര്‍വ്വിനും ഉത്സാഹത്തിനും അനുസരിച്ച് സേവനം ചെയ്തിട്ടുണ്ട്. സേവനത്തിലൂടെ അനേക ആത്മാക്കളെ ബാപ്ദാദയുടെ സമീപത്തേക്ക് കൊണ്ടു വന്നിട്ടുണ്ട്, അതുകൊണ്ട് സേവനത്തിന്‍റെ റിട്ടേണായി ബാപ്ദാദ എല്ലാ കുട്ടികള്‍ക്കും , സ്നേഹ പുഷ്പങ്ങളുടെ പൂച്ചെണ്ട് നല്‍കി സ്വാഗതമോതുകയാണ്. എല്ലാ കുട്ടികള്‍ക്കും പൂച്ചെണ്ടും നല്‍കുകയാണ്, സഫലതയുടെ ബാഡ്ജും നല്‍കുകയാണ്. ഓരോ കുട്ടിയും തന്‍റെ പേരു സഹിതം ബാപ്ദാദയിലൂടെ ലഭിച്ച ബാഡ്ജും പൂച്ചെണ്ടും സ്വീകരിക്കൂ. ശരി.
സോണ്‍കാരായ ദാദിമാര്‍ ചെയര്‍മാന്‍മാര്‍ തന്നെയാണ്. ചെയര്‍മാന്‍ എന്നാല്‍ സദാ സീറ്റില്‍ സെറ്റായിരിക്കുന്നവര്‍. സദാ സീറ്റില്‍ സെറ്റായിരിക്കുന്നവരെയാണ് ചെയര്‍മാന്‍ എന്നു പറയുന്നത്. സദാ ചെയറിനൊപ്പം നിയര്‍ കൂടിയാണ് (സമീപത്തുമാണ്) അതുകൊണ്ട് സദാ ബാബയോടൊപ്പം ആദി മുതല്‍ അവസാനം വരെ ഓരോ ചുവടിലും കൂട്ടുകാരാണ്. ബാബയുടെ ചുവടുകളും അവരുടെ ചുവടുകളും സദാ ഒന്നാണ്. ചുവടിന്മേല്‍ ചുവടു വയ്ക്കുന്നവരാണ്. ഇപ്രകാരം സദാ ഓരോ ചുവടിന്‍റെയും കൂട്ടുകാര്‍ക്ക് കോടി, കോടി, കോടിമടങ്ങ് സ്നേഹ സ്മരണകള്‍ നല്‍കുകയാണ്, കൂടാതെ വളരെ സുന്ദരമായ വജ്രത്തിന്‍റെ കോടി പുഷ്പങ്ങള്‍ ബാബയിലൂടെ സ്വീകരിക്കൂ. മഹാരഥികളില്‍ സഹോദരന്മാരുമുണ്ട്. പാണ്ഡവര്‍ സദാ ശക്തികളുടെ കൂട്ടുകാരാണ്. പാണ്ഡവര്‍ക്ക് സന്തോഷമുണ്ട് – ശക്തി സേനയും പാണ്ഡവരും ഇരുകൂട്ടരും ചേര്‍ന്ന് ബാബയുടെ കാര്യം ചെയ്യുകയാണ്, അതില്‍ നിമിത്തമായി സഫലമാക്കുന്നവര്‍ സഫലതമൂര്‍ത്തികളാണ്, അതുകൊണ്ട് പാണ്ഡവര്‍ മോശക്കാരല്ല, പാണ്ഡവരും മഹാനാണ്. ഓരോ പാണ്ഡവനും സ്വന്തം വിശേഷതയുണ്ട്, വിശേഷ സേവനം ചെയ്യുന്നുണ്ട്. ആ വിശേഷതയുടെ ആധാരത്തില്‍ ബാബക്കും പരിവാരത്തിനും മുന്നില്‍ അവര്‍ വിശേഷ ആത്മാക്കളാണ്. അപ്രകാരം സേവനത്തിനു നിമിത്തമായ വിശേഷ ആത്മാക്കള്‍ക്ക് വിശേഷ രൂപത്തില്‍ ബാപ്ദാദ വിജയ തിലകം നല്‍കി സ്വാഗതം ആശംസിക്കുകയാണ്. മനസ്സിലായോ. ശരി.
എല്ലാവര്‍ക്കും എല്ലാം ലഭിച്ചല്ലോ അല്ലേ. താമരപ്പൂവ്, തിലകം, പൂച്ചെണ്ട്, ബാഡ്ജ് എല്ലാം ലഭിച്ചു അല്ലേ. ഡബിള്‍ വിദേശികള്‍ക്ക് എത്ര പ്രകാരത്തില്‍ സ്വാഗതം ലഭിച്ചു. സ്നേഹ സ്മരണകള്‍ ലഭിച്ചു കഴിഞ്ഞു. ഡബിള്‍ വിദേശികളും സ്വദേശികളും എല്ലാ കുട്ടികളും സദാ ഉന്നതിയെ പ്രാപ്തമാക്കി കൊണ്ടിരിക്കൂ, വിശ്വത്തെ പരിവര്‍ത്തനപ്പെടുത്തി സദാ സുഖത്തിന്‍റെ ഊഞ്ഞാലില്‍ ആടികൊണ്ടിരിക്കൂ. അപ്രകാരമുള്ള വിശേഷ സേവാധാരി കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
വരദാനം – വൈവിദ്ധ്യമാര്‍ന്ന അനുഭൂതികളിലൂടെ സദാ ഉണര്‍വ്വിലും ഉത്സാഹത്തിലും നിറഞ്ഞിരിക്കുന്ന വിഘ്ന ജീത്തായി ഭവിക്കൂ:
ദിവസവും അമൃതവേളയില്‍ മുഴുവന്‍ ദിവസത്തേക്കുള്ള വൈവിദ്ധ്യമാര്‍ന്ന ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും പോയന്‍റുകള്‍ ബുദ്ധിയിലേക്ക് എമര്‍ജ് ചെയ്യൂ. എല്ലാ ദിവസത്തേയും മുരളിയില്‍ നിന്നും അങ്ങനെയുള്ള പോയന്‍റുകള്‍ നോട്ടു ചെയ്യൂ, അത് ഉണര്‍വ്വിനെയും ഉത്സാഹത്തിനെയും വര്‍ദ്ധിപ്പിക്കും. മനുഷ്യ ആത്മാവിന്‍ന്‍റെ പ്രകൃതം തന്നെ വൈവിദ്ധ്യം ഇഷ്ടപ്പെടുന്നതാണ്. അതുകൊണ്ട് ജ്ഞാനത്തിന്‍റെ പോയന്‍റ് മനനം ചെയ്യുന്നതിലായാലും ആത്മീയ സംഭാഷണത്തിലായാലും വൈവിദ്ധ്യ രൂപത്തില്‍ സീറോയായി തന്‍റെ ഹീറോ പാര്‍ട്ടിന്‍റെ സ്മൃതിയില്‍ ഇരിക്കൂ. അപ്പോള്‍ ഉണര്‍വ്വുകൊണ്ടും ഉത്സാഹം കൊണ്ടും നിറഞ്ഞവരായിരിക്കും. കൂടാതെ എല്ലാ വിഘ്നങ്ങളും സഹജമായി സമാപ്തമാവുകയും ചെയ്യും.
സ്ലോഗന് – തന്‍റെ അവസ്ഥ അത്രയും ശാന്ത–ചിത്തമാക്കി വയ്ക്കൂമെങ്കില്‍ ക്രോധത്തിന്‍റെ ഭൂതം ദൂരെ നിന്നു തന്നെ ഓടി പോകും