ഇന്ന് സര്വ്വ സഹയോഗി, സദാ സഹയോഗി കുട്ടികളെ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. നാനാഭാഗത്ത് നിന്നും വന്നിട്ടുള്ള ബാബയുടെ കുട്ടികള്‍ ഒരു ബലം, ഒരു വിശ്വാസം, ഒരു നിര്ദ്ദേശം, ഒന്നിന്റെ മഹിമ പാടുന്നവര്‍, ഒന്നിനോടൊപ്പം സര്വ്വ സംബന്ധം നിറവേറ്റുന്നവര്‍, സദാ ഒന്നിന്റെ കൂടെ വസിക്കുന്നവര്‍, ഒരേയൊരു പ്രഭു പരിവാരത്തിന്റെ ഒരു ലക്ഷ്യം, ഒരേ ലക്ഷണം, സര്വ്വരെയും ഒരേയൊരു ശുഭവും, ശ്രേഷ്ഠവുമായ ഭാവനയിലൂടെ കാണുന്ന, സര്വ്വരെയും ഒരേയൊരു ശ്രേഷ്ഠമായ ശുഭ കാമനയിലൂടെ സദാ ഉയരത്തില്‍ പറപ്പിക്കുന്ന, ഒരേയൊരു ലോകം, ഒരേയൊരു ലോകത്തില്‍ സര്വ്വ പ്രാപ്തിയുടെയും അനുഭവം ചെയ്യുന്ന, കണ്ണുകള്‍ തുറന്നതും ഒരരേയൊരു ബാബ! ഓരോ കാര്യം ചെയ്യുമ്പോഴും ഒരേയൊരു സാഥിയായ ബാബ, പകല്‍ സമാപ്തമാക്കി, കര്മ്മയോഗം അഥവാ സേവനത്തിന്റെ കാര്യം സമാപ്തമാക്കി ഒന്നിന്റെ സ്നേഹത്തില്‍ ലയിക്കുന്ന അര്ത്ഥം ഒന്നിന്റെ സ്നേഹമാകുന്ന മടിത്തട്ടില്‍ മുഴുകുന്നു. പകലും രാത്രിയും ഒന്നിന്നോടൊപ്പം ദിനചര്യ ചിലവഴിക്കുന്നു. സേവനത്തിന്റെ സംബന്ധത്തില് വന്നും, പരിവാരത്തിന്റെ സംബന്ധത്തില് വന്നും അനേകതയില്‍ ഒന്നിനെ തന്നെ കാണുന്നു. ഒരേയൊരു ബാബയുടെ പരിവാരമാണ്, ഒരേയൊരു ബാബ സേവനത്തിന് വേണ്ടി നിമിത്തമാക്കി. ഇതേ വിധിയിലൂടെ അനേകരുടെ സംബന്ധ സമ്പര്‍ക്കത്തില്‍ വന്നും, അനേകതയില്‍ ഏകത കാണുന്നു. ബ്രാഹ്മണ ജീവിതത്തില്‍, ഹീറോപാര്ട്ട്ധാരിയാകുന്നതിന്റെ ജീവിതത്തില്‍, ബഹുമതിയോടെ പാസാകുന്നതിന്റെ ജീവിതത്തില്‍, കേവലം പഠിക്കേണ്ടതെന്ത്? ഒന്നിന്റെ കണക്ക്. ഒന്നിനെ മനസ്സിലാക്കി അര്ത്ഥം സര്വ്വതും മനസ്സിലാക്കി. സര്വ്വതും പ്രാപ്തമാക്കി. ഒന്ന് എഴുതണം, പഠിക്കണം, ഒര്മ്മിക്കണം, ഏറ്റവും സരളവും സഹജവും.
ഭാരതത്തില്‍ ചൊല്ലുണ്ട്–മൂന്നോ, അഞ്ചോ എണ്ണത്തിന്റെ കാര്യം പറയരുത്. ഒന്നിനെ കുറിച്ച് പറയൂ. മൂന്നോ അഞ്ചോ പേരുടെ കാര്യം പ്രയാസമേറിയതാണ്, ഒന്നിനെ ഓര്മ്മിക്കണം, ഒന്നിനെ അറിയണം അതി സഹജമാണ്. അതിനാല്‍ ഇവിടെ എന്താണ് പഠിക്കുന്നത്? ഒന്ന് തന്നെയല്ലേ പഠിക്കുന്നത്. ഒന്നില്‍ തന്നെയാണ് കോടിമടങ്ങ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ബാപ്ദാദ ഒന്നിന്റെ തന്നെ സഹജമായ മാര്ഗ്ഗമാണ് പറഞ്ഞു തരുന്നത്. ഒന്നിന്റെ മഹത്വം മനസ്സിലാക്കൂ, മഹാനാകൂ. മുഴുവന്‍ വിസ്താരവും ഒന്നിലാണ് അടങ്ങിയിട്ടുള്ളത്. മുഴുവന്‍ ജ്ഞാനവും വന്നില്ലേ. ഡബിള്‍ വിദേശികള്‍ ഒന്നിനെ നല്ല രീതിയില്‍ മനസ്സിലാക്കിയില്ലേ. ശരി– ഇന്ന് കേവലം വന്നിട്ടുള്ള കുട്ടികള്ക്ക് ബഹുമാനിക്കുന്നതിന് വേണ്ടി, സ്വാഗതം ചെയ്യുന്നതിന് വേണ്ടി ഒന്നിന്റെ കണക്ക് കേള്പ്പിച്ചു.
ബാപ്ദാദ ഇന്ന് കേവലം മിലനത്തിനായി വന്നിരിക്കുന്നു. എന്നാലും ഇന്നും ഇന്നലെയുമായി വന്ന സിക്കിലധേ കുട്ടികള്ക്ക് വേണ്ടി നിമിത്തമായി കുറച്ച് കേള്പ്പിച്ചു. ബാപ്ദാദയ്ക്ക് അറിയാം സ്നേഹം കാരണം എങ്ങനെ പരിശ്രമിച്ച് വരുന്നതിനുള്ള സാധനം സംഘടിപ്പിക്കുന്നുവെന്ന്. പരിശ്രമത്തിന് മേല്‍ കോടിമടങ്ങ് ബാബയുടെ സ്നേഹം കുട്ടികളോടുണ്ട്. അതിനാല്‍ ബാബയും സ്നേഹവും സ്വര്ണ്ണിമ മഹാവാക്യവും കൊണ്ട് കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നു. ശരി–
നാനാഭാഗത്തുമുള്ള സ്നേഹത്തില്‍ ലയിച്ചിരിക്കുന്ന എല്ലാ കുട്ടികള്ക്ക്, സര്വ്വ സ്നേഹത്തില്‍ മുഴുകിയിരിക്കുന്ന മനോ മിത്രങ്ങളായ കുട്ടികള്ക്ക്, സദാ ഒരേയൊരു ബാബയുടെഗീതം പാടുന്ന കുട്ടികള്ക്ക്, സദാ സ്നേഹത്തിന്റെ രീതി നിറവേറ്റുന്ന കൂട്ടുകാരായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.
ഡബിള്‍ വിദേശി കുട്ടികളുമായുള്ള ബാപ്ദാദയുടെ ആത്മീയ സംഭാഷണം-3/03/84
ഡബിള്‍ വിദേശി അര്ത്ഥം സദാ സ്വദേശം, സ്വീറ്റ്ഹോമിന്റെ അനുഭവം ചെയ്യുന്നവര്‍. സദാ ഞാന്‍ സ്വദേശിയാണ്, സ്വീറ്റ് ഹോമില്‍ വസിക്കുന്നവനാണ്, പരദേശത്ത്, പര രാജ്യത്തില്‍ സ്വരാജ്യം അര്ത്ഥം ആത്മീയ രാജ്യവും സുഖത്തിന്റെ രാജ്യവും സ്ഥാപിക്കുന്ന ഗുപ്ത രൂപത്തിലൂടെ പ്രകൃതിയുടെ ആകാരമെടുത്ത് പാര്ട്ടഭിനയിക്കുന്നതിന് വേണ്ടി വന്നിരിക്കുന്നു. സ്വദേശിയാണ്, പരദേശത്ത് പാര്ട്ടഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇത് പ്രകൃതിയുടെ ദേശമാണ്. സ്വദേശം ആത്മാവിന്റെ ദേശമാണ്. ഇപ്പോള്‍ പ്രകൃതി മായയുടെ വശത്താണ്, മായയുടെ രാജ്യമാണ്, അതിനാല്‍ പരദേശമായി. ഇതേ പ്രകൃതി നിങ്ങള്‍ മായാജീത്താകുന്നതിലൂടെ നിങ്ങളുടെ സുഖമയ സേവാധാരിയായി തീരും. മായാജീത്ത്, പ്രകൃതിജീത്ത് ആകുന്നതിലൂടെ തന്റെ സുഖത്തിന്റെ രാജ്യം, സതോപ്രധാന രാജ്യം,സ്വര്ണ്ണിമ ലോകമായി തീരും. ഈ സ്മൃതി സ്പഷ്ടമായി വരുന്നില്ലേ? കേവലം സെക്കന്റില്‍ വേഷം മാറണം. പഴയ വസ്ത്രം മാറി പുതിയത് ധരിക്കണം. എത്ര സമയമെടുക്കും? ഫരിസ്തയില് നിന്നും ദേവതയാകുന്നതിന് കേവലം വേഷം മാറുന്നതിന്റെ താമസമെയുള്ളൂ. സ്വീറ്റ് ഹോം വഴിയും ആകാം, എന്നാല്‍ അന്ത്യത്തില്‍ ഫരിസ്തയില് നിന്നും ദേവതയാകണം എന്ന സ്മൃതിയാകണം. ദേവതാ ശരീരത്തിന്റെ, ദേവതാ ജീവിതത്തിന്റെ, ദേവതമാരുടെ ലോകത്തിന്റെ, സതോപ്രധാന പ്രകൃതിയുടെ സമയത്തിന്റെ സ്മൃതി ഉണ്ടോ? ദേവതാ ജന്മത്തിലെ രാജ്യം ഭരിക്കുന്നതിന്റെ അനേക പ്രാവശ്യത്തെ സംസ്ക്കാരം പ്രത്യക്ഷത്തില്‍ വരുന്നുണ്ടോ? കാരണം ദേവതാ സംസ്ക്കാരം പ്രത്യക്ഷമാകാത്തിടത്തോളം കാലം സാകാര രൂപത്തില്‍ സ്വര്ണ്ണിമ ലോകം എങ്ങനെ പ്രത്യക്ഷമാകും. നിങ്ങളുടെ പ്രത്യക്ഷമായ സങ്കല്പത്തിലൂടെ ദേവതാ സൃഷ്ടി ഈ ഭൂമിയില്‍ പ്രത്യക്ഷമാകും. സങ്കല്പം സ്വതവേ പ്രത്യക്ഷമാകുന്നുണ്ടോ അതോ ഇനിയും സമയം ഉണ്ടെന്നാണോ മനസ്സിലാക്കുന്നത്? ദേവതാ ശരീരം നിങ്ങള്‍ ദേവാത്മാക്കളെ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു. തന്റെ ദേവതാ ശരീരം കാണപ്പെടുന്നുണ്ടോ? എപ്പോള്‍ ധാരണ ചെയ്യും? പഴയ ശരീരത്തിനോട് മനസ്സിന്റെ ആകര്ഷണമില്ലല്ലോ? പഴയ ഇറുകിയ വസ്ത്രമല്ലല്ലോ ധരിച്ചിരിക്കുന്നത്? പഴയത് ഉണ്ടെങ്കില്‍ സമയത്ത് സെക്കന്റില്‍ ഉപേക്ഷിക്കാന്‍ സാധിക്കില്ല. നിര്ബന്ധനം അഥവാ ലൂസ് വേഷം ധരിക്കുക.അതിനാല്‍ ഡബിള്‍ വിദേശികള്‍ക്ക് എന്താണ് ഇഷ്ടം– ലൂസാണൊ ടൈറ്റാണൊ? ടൈറ്റ് ഇഷ്ടമല്ലല്ലോ! ബന്ധനമില്ലല്ലോ?
തന്നെത്താന്‍ എവര്റെഡിയായിരിക്കണം! സമയത്തെ വിടൂ, സമയത്തിന്റെ കണക്ക് നോക്കണ്ട. ഇപ്പോള്‍ ഇത് നടക്കണം, ഇത് നടക്കണം, അത് സമയത്തിനുമറിയാം ബാബയ്ക്കുമറിയാം. സേവനത്തിനറിയാം ബാബയ്ക്കറിയാം. സ്വസേവനത്തില് സന്തുഷ്ടരാണോ? വിശ്വസേവനത്തെ മാറ്റി നിര്ത്തൂ, സ്വയത്തെ കാണൂ. സ്വയത്തിന്റെ സ്ഥിതിയില്‍, സ്വയത്തിന്റെ സ്വതന്ത്രമായ രാജ്യത്തില്‍, സ്വയത്തോട് സന്തുഷ്ടരാണോ? സ്വയത്തിന്റെ രാജധാനി ശരിയായി നടത്താന്‍ സാധിക്കുന്നുണ്ടോ? സര്വ്വ അംഗങ്ങളും മന്ത്രി, മുഖ്യമന്ത്രി സര്വ്വരും തന്റെ അധികാരത്തിലാണോ? എങ്ങും അധീനതയില്ലല്ലോ? ഇടയ്ക്കെങ്കിലും നിങ്ങളുടെ തന്നെ മന്ത്രി, മുഖ്യമന്ത്രി നിങ്ങളെ ചതിക്കുന്നില്ലോ? എങ്ങും ഉള്ളില്‍ ഗുപ്തമായി തന്റെ രാജ്യത്തിലുള്ളവര്‍ മായയുടെ സാഥിയാകുന്നില്ലല്ലോ? സ്വയത്തിന്റെ രാജ്യത്തില്‍ നിങ്ങള്‍ രാജാക്കന്മാരുടെ ഭരിക്കാനുള്ള ശക്തി, നിയന്ത്രിക്കാനുള്ള ശക്തി യഥാര്ത്ഥമായ രൂപത്തില്‍ കാര്യം ചെയ്തു കൊണ്ടിരിക്കുന്നുണ്ടോ? ശുഭ സങ്കല്പത്തിന് ഓര്‍ഡര്‍ ചെയ്യുന്നു, വ്യര്ത്ഥ സങ്കല്പം വരുന്നു– അങ്ങനെയല്ലല്ലോ. സഹനശീലതയുടെ ഗുണത്തിന് ഓര്‍ഡര്‍ ചെയ്യുന്നു, വരുന്നത് ചഞ്ചലതയുടെ അവഗുണം. സര്വ്വ ശക്തികള്‍, സര്വ്വ ഗുണങ്ങള്‍, ഹേ സ്വ രാജാവേ, നിങ്ങളുടെ ഓര്ഡറിലാണോ? ഇവര്‍ തന്നെയാണ് നിങ്ങളുടെ രാജ്യത്തിലെ സാഥികള്‍. അതിനാല്‍ സര്വ്വരും ഓര്ഡറിലാണോ? ഏതു പോലെ രാജാക്കന്മാര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സര്വ്വരും സെക്കന്റില്‍ ഹാം ജീ ചെയ്ത് ഹാജരാകുന്നു, അങ്ങനെ നിയന്ത്രിക്കാനുള്ള ശക്തിയും, ഭരിക്കാനുള്ള ശക്തിയും ഉണ്ടോ? ഇതില്‍ എവര്‍ റെഡിയാണോ? സ്വയത്തിന്റെ കുറവ്, സ്വയത്തിന്റെ ബന്ധനം ചതിക്കുന്നില്ലല്ലോ?
ഇന്ന് ബാപ്ദാദ സ്വരാജ്യഅധികാരികളോട് സ്വന്തം രാജ്യത്തിന്റെ ക്ഷേമാന്വേഷണങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. രാജാക്കന്മാരല്ലേ ഇരിക്കുന്നത്? പ്രജകളല്ലല്ലോ? മറ്റുള്ളവരുടെ അധീനം അര്ത്ഥം പ്രജ, അധികാരി അര്ത്ഥം രാജാവ്. അതിനാല്‍ സര്വ്വരും ആരാണ്? രാജാക്കന്മാര്‍. രാജയോഗിയാണോ അതോ പ്രജായോഗിയാണോ? സര്വ്വ രാജാക്കന്മാരുടെയും സഭയല്ലേയിത്? സത്യയുഗത്തിന്റെ രാജ്യ സഭയില്‍ എല്ലാം മറക്കും, നമ്മള് അതേ സംഗമയുഗിയാണെന്ന് തിരിച്ചറിയില്ല. ഇപ്പോള്‍ ത്രികാലദര്ശിയായി പരസ്പരം മനസ്സിലാക്കുന്നു, കാണുന്നു. ഇപ്പോഴത്തെ ഈ രാജ്യദര്ബാര് സത്യയുഗത്തേക്കാള് ശ്രേഷ്ഠമാണ്. അങ്ങനെയുള്ള രാജ്യ ദര്‍ബാര്‍ കേവലം സംഗമയുഗത്തില്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ സര്‍വ്വരുടെയും രാജ്യത്തിന്റെ അവസ്ഥ ശരിയല്ലേ? ശരിയാണെന്ന് ഉയര്ന്ന ശബ്ദത്തില്‍ പറഞ്ഞില്ല!
ബാപ്ദാദയ്ക്കും ഈ രാജ്യ സഭ പ്രിയപ്പെട്ടതാണ്. എന്നാലും ദിവസേന ചെക്ക് ചെയ്യണം, ദിവസവും രാജ്യ ദര്‍ബാര്‍ കൂടണം, ആരെങ്കിലും ലേശമെങ്കിലും അലസരായിയെങ്കില് എന്ത് ചെയ്യും? അവരെ ഉപേക്ഷിക്കുമോ? നിങ്ങള്‍ സര്വ്വരും ആരംഭം മുതല്‍ ചരിത്രം കേട്ടിട്ടില്ലേ! ചെറിയ കുട്ടികള്‍ എന്തെങ്കിലും ചഞ്ചലത കാണിച്ചിരുന്നപ്പോള്‍ അവര്ക്ക് എന്ത് ശിക്ഷയാണ് നല്കിയിരുന്നത്? അവര്ക്ക് ആഹാരം കൊടുക്കാതിരിക്കുക അല്ലെങ്കില്‍ കെട്ടിയിടുമായിരുന്നു–ഇത് സാധാരണ കാര്യമാണ് എന്നാല്‍ അവരെ ഏകാന്തയില് കൂടുതല്‍ നേരം ഇരിക്കുന്നതിനുള്ള ശിക്ഷ നല്കുമായിരുന്നു. കുട്ടികളല്ലേ, കുട്ടികള്‍ക്കിരിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഒരേ സ്ഥാനത്ത് ചഞ്ചലതയില്ലാതെ 4-5 മണിക്കൂര്‍ ഇരിക്കുക, എത്ര വലിയ ശിക്ഷയാണ്. അങ്ങനെ രാജകീയമായ ശിക്ഷയാണ് നല്കിയിരുന്നത്. അതിനാല്‍ ഇവിടെയും കര്മ്മേന്ദ്രിയങ്ങള് ചഞ്ചലമാകുകയാണെങ്കില് അതിനെ അന്തര്മുഖതയുടെ ഭട്ഠിയിലരുത്തൂ. ബഹിര്‍മുഖതയില്‍ വരാനേ പാടില്ല, ഈ ശിക്ഷ നല്കൂ. പുറത്ത് വന്നുവെങ്കില്‍ അതിനെ അകത്താക്കൂ. കുട്ടികളും ചെയ്യാറില്ലേ. കുട്ടികളെ ഇരുത്തുമ്പോള് അവര്‍ അങ്ങനെ ചെയ്യും, വീണ്ടും അവരെ ഇരുത്തുന്നു. അപ്പോള്‍ ബഹിര്‍മുഖതയില്‍ നിന്നും അന്തര്മുഖതയുടെ ശീലം ഉണ്ടാകും. ഏതു പോലെ കൊച്ചു കുട്ടികളെ പഠിപ്പിക്കാറില്ലേ– ഇരുന്ന് ഓര്മ്മിക്കാന്‍. അവര്‍ ആസനത്തിലിരിക്കില്ല, വീണ്ടും വീണ്ടും നിങ്ങള്‍ അവരെയിരുത്തും. അവര്‍ കാലുകള്‍ എത്രതന്നെ അനക്കിയാലും അവരോട് പറയും ഇങ്ങനെയിരിക്കൂ എന്ന്. അതേപോലെ അന്തര്മുഖതയുടെ അഭ്യാസത്തിന്റെ ഭട്ഠിയില് നല്ല രീതിയിലൂടെ ദൃഢതയുടെ സങ്കല്പത്തിലൂടെ ബന്ധിപ്പിച്ച് ഇരുത്തൂ. വേറെ ചരടല്ല ഉപയോഗിക്കേണ്ടത്, ദൃഢ സങ്കല്പത്തിന്റെ ചരട്, അന്തര്മുഖതയുടെ അഭ്യാസത്തിന്റെ ഭട്ഠിയിലിരുത്തൂ. സ്വയം തന്നെ സ്വയത്തിന് ശിക്ഷ നല്കണം. മറ്റുള്ളവര്‍ നല്കിയാല് പിന്നെന്താകും? മറ്റുള്ളവര്‍ നിങ്ങളോട് പറയുകയാണ്– നിങ്ങളുടെ പ്രജകള്‍ ശരിയല്ല, ഇവര്ക്ക് ശിക്ഷ നല്കൂ, അപ്പോള്‍ എന്ത് ചെയ്യും? ഇവരെന്തിന് പറയുന്നു എന്ന ചിന്ത വരില്ലേ? എന്നാല്‍ സ്വയം സ്വയത്തിന് നല്കുകയാണെങ്കില് സദാ കാലത്തേക്ക് നിലനില്ക്കും. മറ്റുള്ളവര്‍ പറയുന്നതിലൂടെ സദാ കാലത്തേക്ക് നിലനില്ക്കില്ല. മറ്റുള്ളവരുടെ സൂചനകളെയും സ്വീകരിക്കാത്തിടത്തോളം കാലം സദാകാലത്തേക്ക് നിലനില്ക്കില്ല. മനസ്സിലായോ!
രാജാക്കന്മാര്‍ എങ്ങനെയാണ്? രാജ്യ ദര്‍ബാര്‍ ഇഷ്ടപ്പെടുന്നുണ്ടല്ലോ! എല്ലാവരും വലിയ രാജാക്കന്മാരല്ലേ! ചെറിയ രാജാക്കന്മാരല്ലല്ലോ, വലിയ രാജാക്കന്മാരല്ലേ! ശരി– ഇന്ന് ബ്രഹ്മാബാബ പ്രത്യേകിച്ചും ഡബിള്‍ വിദേശികളോട് ആത്മീയ സംഭാഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അത് പിന്നീട് കേള്പ്പിക്കാം. ശരി– സദാ മായാജീത്ത്, പ്രകൃതി ജീത്ത്, രാജ്യഅധികാരി ആത്മാക്കള്‍, ഗുണങ്ങളുടെയും സര്വ്വ ശക്തികളുടെയും ഖജനാക്കളെ തന്റെ അധികാരത്തോടെ കാര്യത്തില്‍ ഉപയോഗിക്കുന്നവര്‍, സദാ സ്വരാജ്യത്തിലൂടെ സര്വ്വ കര്മ്മേന്ദ്രിയങ്ങളെ സദാ കാലത്തെ സ്നേഹി, സാഥിയാക്കുന്ന, സദാ നിര്ബന്ധനരായ, എവര്റെഡിയായിട്ടിരിക്കുന്ന, സന്തുഷ്ടരായ ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.
ഓസ്ട്രേലിയ ഗ്രൂപ്പിനോട്–
സദാ ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സ് വയ്ക്കുന്ന ബാപ്ദാദയിലൂടെയും സര്വ്വ ആത്മാക്കളിലൂടെയും ആശീര്വ്വാദം പ്രാപ്തമാക്കുന്ന ആത്മാക്കളല്ലേ! ഇത് തന്നെയാണ് ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷത– പുരുഷാര്ത്ഥത്തിനോടൊപ്പം ആശീര്വ്വാദവും നേടി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കണം. ബ്രാഹ്മണ ജീവിതത്തില് ഈ ആശീര്വ്വാദം ലിഫ്റ്റായി പ്രവര്ത്തിക്കുന്നു. ഇതിലൂടെ പറക്കുന്ന കലയുടെ അനുഭവം ചെയ്തു കൊണ്ടിരിക്കും.
ഓസ്ട്രേലിയ നിവാസികളോട് ബാപ്ദാദയ്ക്ക് വിശേഷ സ്നേഹമുണ്ട്, എന്തു കൊണ്ട്? കാരണം ഒരാള്‍ അനേകം പേരെ കൊണ്ടു വരുന്നതിനുള്ള ധൈര്യത്തിലും ഉത്സാഹത്തിലുമാണ് ഇരിക്കുന്നത്. ഈ വിശേഷത ബാബയ്ക്കും പ്രിയമാണ് കാരണം ബാബയുടെയും കാര്യമാണ്– കൂടുതല്‍ ആത്മാക്കളെ സമ്പത്തിന്റെ അധികാരിയാക്കുക. ഫാദറിനെ ഫോളോ ചെയ്യുന്ന കുട്ടികള്‍ വിശേഷിച്ചും പ്രിയപ്പെട്ടവരല്ലേ! വരുമ്പോള്‍ തന്നെ നല്ല ഉത്സാഹമുണ്ട്. ഓസ്ട്രേലിയ ഭൂമിക്ക് ലഭിച്ചിരിക്കുന്ന വരദാനമാണ് ഇത്. ഒരാള്‍ അനേകരുടെ നിമിത്തമായി തീരുന്നു. ബാപ്ദാദ ഓരോ കുട്ടിയുടെയും ഗുണങ്ങളുടെ മാലയാണ് സ്മരിച്ചു കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയക്ക് നിറയെ വിശേഷതകളുണ്ട് എന്നാല്‍ ഓസ്ട്രേലിയക്കാര്‍ മായക്കും വളരെ പ്രിയപ്പെട്ടവരാണ്. ബാബയ്ക്ക് പ്രിയപ്പെട്ടവര്‍ മായക്കും പ്രിയപ്പെട്ടവരാണ്. എത്രയോ നല്ല നല്ല കുട്ടികള്‍ കുറച്ച് സമയത്തേക്കാണെങ്കിലും മായയുടേതായി തീര്ന്നില്ലേ! നിങ്ങള്‍ അങ്ങനെയുള്ള പാകമാത്ത കുട്ടികളല്ലല്ലോ! ചഞ്ചലതയില്‍ വരുന്നില്ലല്ലോ? ബാപ്ദാദയ്ക്ക് ഇപ്പോഴും ആ കുട്ടികളെ ഓര്മ്മയുണ്ട്. സംഭവിക്കുന്നതിതാണ്– ഏതൊരു കാര്യവും പൂര്ണ്ണമായും മനസ്സിലാക്കാത്തത് കാരണം എന്ത്, എന്തുകൊണ്ട് എന്നതിലേക്ക് പോകുന്നു,അപ്പോള്‍ മായ വരാനുള്ള വാതില്‍ തുറക്കപ്പെടുന്നു. നിങ്ങള്‍ മായയുടെ വാതിലിനെ മനസ്സിലാക്കിയില്ലേ. അതിനാല്‍ എന്ത്, എന്തുകൊണ്ട് എന്നതിലേക്ക് പോകരുത്, മായക്ക് വരാനുള്ള അവസരവും നല്കരുത്. സദാ ഡബിള്‍ ലോക്കിടണം. ഓര്മ്മയും സേവനവുമാണ് ഡബിള്‍ ലോക്ക്. സേവനം മാത്രമാകുമ്പോല്‍ സിംഗിള്‍ ലോക്കാണ്. കേവലം ഓര്മ്മ മാത്രമാണെങ്കിലും സിംഗിള്‍ ലോക്കാണ്. രണ്ടിന്റെയും ബാലന്സ്– ഇതാണ് ഡബിള്‍ ലോക്ക്. ബാപ്ദാദയുടെ ടിവിയില്‍ നിങ്ങളുടെ ഫോട്ടോ വന്നു കൊണ്ടിരിക്കുന്നു, പിന്നീട് ബാപ്ദാദ കാണിക്കും– നോക്കൂ, ഈ ഫോട്ടോയില്‍ നിങ്ങളുണ്ട്. ശരി– എണ്ണത്തിന്റെ കാര്യത്തില്‍ ധൈര്യത്തോടെ, നിശ്ചയത്തോടെ മുന്നിലാണ്. ബാബയ്ക്കും കൂടുതല്‍ പ്രിയപ്പെട്ടവരാണ് അതിനാല്‍ മായയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള യുക്തി കേള്പ്പിച്ചു. ശരി. ഓം ശാന്തി.
വരദാനം– ഒതുക്കാനുള്ള ശക്തിയിലൂടെ സെക്കന്റില്‍ ഫുള്‍സ്റ്റോപ്പിടുന്ന നഷ്ടോമോഹാ സ്മൃതി സ്വരൂപരായി ഭവിക്കട്ടെ.
അവസാനം അന്തിമ പേപ്പറിലെ ചോദ്യം ഇതായിരിക്കും– സെക്കന്റില്‍ ഫുള്‍സ്റ്റോപ്പ്. മറ്റൊന്നും ഓര്മ്മ വരരുത്. ബാബയും ഞാനും, മൂന്നാമതായി ആരുമില്ല…. ഇത് ചിന്തിക്കാനും സമയമെടുക്കും എന്നാല്‍ അചഞ്ചലരായിരിക്കണം, കുലുങ്ങരുത്. എന്ത്, എന്തുകൊണ്ട്….എന്ന ചോദ്യങ്ങള്‍ ഉത്പന്നമാകരുത് എങ്കില്‍ നഷ്ടോ മോഹാ സ്മൃതി സ്വരൂപരാകാന് സാധിക്കും. അതിനാല്‍ അഭ്യസിക്കൂ– ആവശ്യമുള്ളപ്പോള്‍ വിസ്താരത്തില്‍ വരൂ, അല്ലാത്തപ്പോള്‍ പാക്ക്അപ്പ് ചെയ്യൂ. ബ്രേക്ക് ശക്തിശാലിയായിരിക്കണം.
സ്ലോഗന്‍- ആരിലാണോ സ്വമാനത്തിന്റെ അഭിമാനമില്ലാത്തത് അവര്‍ തന്നെയാണ് സദാ വിനയമുള്ളവര്‍.