ഏകാഗ്രതയിലൂടെ സര്‍വ്വശക്തികളുടെ പ്രാപ്തി

Date : Rev. 17-06-2018 / AV 12-12-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് എല്ലാവരും മിലനം ആഘോഷിക്കണമെന്ന ഒരേ ഒരു ശുദ്ധ സങ്കല്പത്തില്‍ സ്ഥിതി ചെയ്തിരിക്കുകയല്ലേ. ഒരേ സമയം, ഒരേ സങ്കല്പം ഏകാഗ്രതയുടെ ശക്തി അതി ശ്രേഷ്ഠമാണ്. സംഘടനയുടെ ഒരു സങ്കല്പത്തിന്‍റെ ഏകാഗ്രതയുടെ ശക്തിക്ക് എന്തു വേണമെങ്കിലും ചെയ്യുവാന്‍ സാധിക്കും. എവിടെയാണോ ഏകാഗ്രതയുടെ ശക്തിയുള്ളത് അവിടെ സര്‍വ്വശക്തിമാന്‍ കൂടെയുണ്ട്ഏകാഗ്രതയാണ് സഹജമായ സഫലതയിലേക്കുള്ള താക്കോല്‍. ഒരു ശ്രേഷ്ഠ ആത്മാവിന്‍റെ ഏകാഗ്രതയുടെ ശക്തിക്ക് അത്ഭുതം ചെയ്തു കാണിക്കുവാന്‍ സാധിക്കും, അപ്പോള്‍ എവിടെ അനേക ശ്രേഷ്ഠ ആത്മാക്കളുടെ ഏകാഗ്രതയുടെ ശക്തി സംഘടിത രൂപത്തില്‍ ഉണ്ടോ, അവിടെ എന്താണ് അസാദ്ധ്യമായിട്ടുള്ളത്. എവിടെയാണോ ഏകാഗ്രതയുള്ളത് അവിടെ ശ്രേഷ്ഠതയും സ്പഷ്ടതയും സ്വാഭാവികമായും  ഉണ്ടായിരിക്കും. ഏതൊരു നവീനതക്കും കണ്ടുപിടുത്തത്തിനും ഏകാഗ്രത വളരെ അത്യാവശ്യമാണ്അത് ലൗകിക ലോകത്തിലെ കണ്ടുപിടുത്തമായിരിക്കാം, ആദ്ധ്യാത്മിക കണ്ടുപിടുത്തമായിരിക്കാം. ഏകാഗ്രത എന്നാലര്‍ത്ഥം ഒരേ ഒരു സങ്കല്പത്തില്‍ ഉറച്ചു നില്‍ക്കുക. ഒരേ ഒരു ലഹരിയില്‍ മഗ്നരായിരിക്കുക. ഏകാഗ്രത അനേക പ്രകാരത്തിലുള്ള അലച്ചിലുകളില്‍ നിന്നും സഹജമായി മുക്തമാക്കുന്നു. എത്ര സമയം  ഏകാഗ്രതയുടെ സ്ഥിതിയില്‍ സ്ഥിതി ചെയ്തിരിക്കുന്നുവോ അത്രയും സമയം ദേഹവും ദേഹത്തിന്‍റെ ലോകവും സഹജമായി മറന്നിരിക്കും കാരണം സമയത്ത് ലോകം തന്നെ ഏകാഗ്രതയാണ്, അതില്‍ മഗ്നമായിരിക്കുകയാണ്. അങ്ങനെയുള്ള ഏകാഗ്രതയുടെ അനുഭവിയാണോ? ഏകാഗ്രതയുടെ ശക്തിയിലൂടെ ഏതൊരാത്മാവിനുള്ള സന്ദേശവും, ആത്മാവിലേക്ക് എത്തിക്കുവാന്‍ സാധിക്കും. ഏതൊരാത്മാവിനെയും ആഹ്വാനം ചെയ്യുവാന്‍ സാധിക്കും. ഏതൊരാത്മാവിന്‍റെയും ശബ്ദം പിടിച്ചെടുക്കുവാന്‍ സാധിക്കും. ഏതൊരാത്മാവിനും ദൂരെയിരുന്നുകൊണ്ട് സഹയോഗം കൊടുക്കുവാന്‍ സാധിക്കും. അങ്ങനെയുള്ള ഏകാഗ്രതയെക്കുറിച്ച് അറിയാമല്ലോ അല്ലേ ! ഒരേ ഒരു ബാബയല്ലാതെ മറ്റൊരു സങ്കല്പവും ഉണ്ടാകരുത്. ഒരേ ഒരു ബാബയില്‍ മുഴുവന്‍ ലോകത്തിന്‍റെയും സര്‍വ്വ പ്രാപ്തികളുടെയും അനുഭൂതി അറിയണം. ഒരേ ഒരാള്‍ മാത്രം. പുരുഷാര്‍ത്ഥത്തിലൂടെ ഏകാഗ്രത കൈവരിക്കുക മറ്റൊരു സ്റ്റേജാണ്. എന്നാല്‍ ഏകാഗ്രതയുടെ സ്ഥിതിയില്‍ സ്ഥിതി ചെയ്യുകഅത് ശക്തിശാലിയായ സ്ഥിതിയാണ്. അങ്ങനെയുള്ള ശ്രേഷ്ഠ സ്ഥിതിയുടെ ഒരു സങ്കല്പം പോലും ബാബക്കു സമാനാകുന്ന വളരെ അനുഭവങ്ങള്‍ നല്‍കും. ആത്മീയ ശക്തി പ്രയോഗിച്ചു നോക്കൂ. ഇതിനു ഏകാന്തത വളരെ അത്യാവശ്യമാണ്. അഭ്യസിക്കുകയാണെങ്കില്‍ അവസാന സമയത്ത് നാലു ഭാഗത്തും ബഹളം നടക്കുമ്പോഴും നിങ്ങളെല്ലാവരും ഒരേ ഒരാളില്‍ ലയിച്ചിരിക്കും, ബഹളത്തിനിടയിലും ഏകാന്തതയുടെ അനുഭവം ചെയ്യും. പക്ഷെ വളരെ കാലത്തെ അഭ്യാസം വേണം, എങ്കില്‍ മാത്രമേ നാലു ഭാഗത്തും അനേക പ്രകാരത്തിലുള്ള ബഹളം നടക്കുമ്പോഴും ഏകാന്തവാസത്തിന്‍റെ അനുഭവം ഉണ്ടാകൂ. വര്‍ത്തമാന സമയത്ത് അങ്ങനെയുള്ള ഗുപ്ത ശക്തികളിലൂടെ അനുഭവി മൂര്‍ത്തിയായി മാറേണ്ടത് അത്യാവശ്യമാണ്. നിങ്ങളെല്ലാവരും ഇപ്പോഴും സ്വയം വളരെ തിരക്കിലാണെന്ന് വിചാരിക്കുന്നു, പക്ഷെ യഥാര്‍ത്ഥത്തില്‍ ഇപ്പോഴും വളരെയധികം ഫ്രീയാണ്. മുന്നോട്ട് പോകുന്തോറും കൂടുതല്‍ തിരക്കിലേക്കാകും, അതുകൊണ്ട് ഭിന്ന ഭിന്ന പ്രകാരത്തിലുള്ള സ്വഅഭ്യാസം, സ്വസാധന എന്നിവയൊക്കെ ഇപ്പോള്‍ ചെയ്യാം. നടക്കുമ്പോഴും കറങ്ങുമ്പോഴും സ്വയത്തെ പ്രതി കിട്ടുന്ന സമയമെല്ലാം അഭ്യാസത്തിലൂടെ സഫലമാക്കി കൊണ്ട് പൊയ്ക്കൊണ്ടിരിക്കൂ. ദിനം പ്രതി ദിനം അന്തരീക്ഷത്തിനനുസരിച്ച് എമര്‍ജന്‍സി കേസുകള്‍ കൂടുതല്‍ വരും. ഇപ്പോള്‍ ആരാമത്തോടു കൂടി മരുന്നു കൊടുക്കുന്നു. എമര്‍ജന്‍സി കേസുകള്‍ക്ക് സമയവും ശക്തിയും കൊടുത്ത് അല്പ സമയം കൊണ്ട് കൂടുതല്‍ കേസുകള്‍ നോക്കേണ്ടി വരും. നിങ്ങള്‍ വെല്ലുവിളിക്കാറുണ്ട് അല്ലേ അവിനാശി നിരോഗിയാകണമെങ്കില്‍ വിശ്വത്തില്‍ ഒരേ ഒരു ഹോസ്പിറ്റല്‍ മാത്രമേയുള്ളു എന്ന്, അപ്പോള്‍ നാലു ഭാഗത്തുമുള്ള രോഗികള്‍ എവിടെ പോകും. ഏമര്‍ജന്‍സി കേസുകളുടെ ലൈന്‍ തന്നെയായിരിക്കും ഉണ്ടാവുക. സമയത്ത് എന്തു ചെയ്യും? അമര്‍ ഭവ എന്ന വരദാനം കൊടുക്കും അല്ലേ. സ്വഅഭ്യാസമാകുന്ന ഓക്സിജനിലൂടെ സാഹസത്തിന്‍റെ ശ്വാസം കൊടുക്കേണ്ടി വരും. പ്രതീക്ഷയറ്റു പോയ കേസുകള്‍ അതായത് നാലുഭാഗത്തു നിന്നും നിരാശരുടെ കേസുകള്‍ കൂടുതലായി വരും. അങ്ങനെയുള്ള പ്രതീക്ഷയറ്റു പോയ ആത്മാക്കള്‍ക്ക് സാഹസം നല്‍കുക, അതാണ് ശ്വാസം നിറക്കല്‍. പെട്ടെന്ന് പെട്ടെന്ന് ഓക്സിജന്‍ കൊടുക്കേണ്ടി വരും. സ്വഅഭ്യാസത്തിന്‍റെ ആധാരത്തില്‍ അങ്ങനെയുള്ള ആത്മാക്കളെ ശക്തിശാലിയാക്കുവാന്‍ സാധിക്കും. അതുകൊണ്ട് സമയമില്ല എന്നു മാത്രം പറയരുത്. സമയം ഉണ്ടെങ്കില്‍ ഇപ്പോള്‍ മാത്രമേ ഉള്ളു, ഇനിയങ്ങോട്ട് സമയം കിട്ടില്ല. ലോകരോട് പറയാറില്ലേ സമയം കിട്ടാതെ വരുമെന്ന്, അതുകൊണ്ട് സമയം കണ്ടെത്തണമെന്ന്. സമയം കിട്ടില്ല, സമയം കണ്ടെത്തുകയാണ് വേണ്ടത്. അങ്ങനെ പറയാറില്ലേ. സ്വഅഭ്യാസത്തെ പ്രതിയും സമയം കിട്ടിയാല്‍ ചെയ്യാം എന്നു പറയരുത്. സമയം കണ്ടെത്തുക തന്നെ വേണം. സ്ഥാപനയുടെ ആദി കാലം മുതല്‍ ഒരു വിശേഷ വിധി നടന്നു പോരുന്നുണ്ട്. അതേതാണ്? ഓരോ തുള്ളി ഓരോ തുള്ളി ചേര്‍ന്ന് ഒരു കുളമായി തീരും. സമയത്തും ഇതു തന്നെയാണ് വിധി. കിട്ടുന്ന സമയം അഭ്യസിച്ച് അഭ്യസിച്ച് സര്‍വ്വ അഭ്യാസ സ്വരൂപ സാഗരമായി തീരും. ഒരു സെക്കന്‍റാണ് കിട്ടുന്നതെങ്കില്‍ അത് സ്വരൂപിച്ച് സ്വരൂപിച്ച് പോകൂ. സെക്കന്‍റ്, സെക്കന്‍റ് എന്നു പറഞ്ഞ് എത്രയായി തീരും. ഒരുമിച്ചു കൂട്ടിയാല്‍ അര മണികൂറായി മാറിയേക്കാം. നടക്കുമ്പോഴും കറങ്ങുമ്പോഴും അഭ്യാസിയായി മാറൂ. വേഴാമ്പലുകള്‍ ഓരോ തുള്ളി വെള്ളത്തിനു വേണ്ടി ദാഹിച്ചിരിക്കും. അതു പോലെ സ്വഅഭ്യാസിയായ വേഴാമ്പലുകള്‍ ഓരോ സെക്കന്‍റുകള്‍ അഭ്യാസത്തിനായി പ്രയോജനപ്പെടുത്തിയാല്‍ അഭ്യാസ സ്വരൂപരായി മാറും.

സ്വഅഭ്യാസത്തില്‍ അലസരാകാതിരിക്കൂ കാരണം അവസാനം വിശേഷ ശക്തികളുടെ അഭ്യാസത്തിന്‍റെ ആവശ്യമുണ്ട്. പ്രാക്ടിക്കല്‍ പരീക്ഷയിലൂടെയാണ് നമ്പര്‍ ലഭിക്കുന്നത്. അതുകൊണ്ട് ഫസ്റ്റ് ഡിവിഷന്‍ കിട്ടണമെങ്കില്‍ അഭ്യാസം ഫാസ്റ്റാക്കൂ. അതില്‍ ഏകാഗ്രതയുടെ ശക്തി വിശേഷമായി പ്രാക്ടീസ് ചെയ്യൂ. ബഹളം നടക്കട്ടെ നിങ്ങള്‍ ഏകാഗ്രമാകൂ. ശാന്തമായ സ്ഥലത്തും പരിതസ്ഥിതികളിലും ഏകാഗ്രമാകുക സാധാരണ കാര്യമാണ്, പക്ഷെ നാലു ഭാഗവും ഇളകി മറിയുമ്പോള്‍, അതിന്‍റെ മദ്ധ്യത്തില്‍ ഒരേ ഒരാളില്‍ ലയിച്ചു പോകൂ അതായത് ഏകാന്തവാസിയായി തീരൂ. ഏകാന്തവാസിയായി ഏകാഗ്ര സ്ഥിതിയില്‍ സ്ഥിതി ചെയ്തിരിക്കൂഇതാണ് മഹാരഥികളുടെ മഹാന്‍ പുരുഷാര്‍ത്ഥം. പുതിയ പുതിയ കുട്ടികള്‍ക്ക് വളരെ സഹജമായ കാര്യമാണ്. ഒരേ ഒരു കാര്യം ഓര്‍മ്മിക്കൂ, ഒരേ ഒരു കാര്യം എല്ലാവരെയും കേള്‍പ്പിക്കൂ. ഒരു കാര്യം മാത്രം ഓര്‍മ്മിക്കുകയും പറയുകയും ചെയ്യുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ധാരാളം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ചിലതൊക്കെ മറന്നു പോയേക്കാം പക്ഷെ ഒരു കാര്യമേ ഉള്ളു എങ്കില്‍ മറക്കില്ലല്ലോ. ഒരാളുടെ മഹിമ പാടികൊണ്ടിരിക്കൂ, ഒരാളെക്കുറിച്ച് പാട്ടുകള്‍ പാടൂ, ഒരാളുടെ മാത്രം പരിചയം കൊടുത്തുകൊണ്ടിരിക്കൂ. ഇത് എളുപ്പമാണോ അതോ ബുദ്ധിമുട്ടാണോ. എവിടെയാണോ ഒരാള്‍ മാത്രമുള്ളത് അവിടെ ഏകരസ സ്ഥിതി സ്വാഭാവികമായും ഉണ്ടായി തീരും. ഇനി വേറേ എന്തു വേണം. ഏകരസ സ്ഥിതിയല്ലേ വേണ്ടത്. അപ്പോള്‍ പിന്നെ ഒരു വാക്കു മാത്രം ഓര്‍മ്മിക്കൂ. ഒരാളുടെ പാട്ടു പാടണം, ഒരാളെ മാത്രം ഓര്‍മ്മിക്കണം. എത്ര എളുപ്പമാണ്. പുതിയ പുതിയ കുട്ടികള്‍ക്ക് എളുപ്പമായ ഷോര്‍ട്ട്കട്ട് വഴികളാണ് പറഞ്ഞു തരുന്നത്. അപ്പോള്‍ വേഗം എത്തി ചേരുവാന്‍ സാധിക്കും. അതല്ലേ ആഗ്രഹിക്കുന്നത്. വന്നത് പിറകിലാണ്, പക്ഷെ പോകുന്നത് മുന്നിട്ടായിരിക്കണം, അതിനു ഇതാണ് ഷോര്‍ട്ട്കട്ട് വഴി, ഇതിലൂടെ പോയാല്‍ വളരെ വേഗം എത്തും. മാതാക്കള്‍ക്ക് ആണെങ്കിലോ എല്ലാ കാര്യങ്ങളും എളുപ്പമായതു വേണം കാരണം ജന്മ ജന്മങ്ങളായി വളരെ അവശരായിരിക്കുന്നു, അതുകൊണ്ട് എല്ലാം എളുപ്പമായതു വേണം. എത്ര അലഞ്ഞു. 63 ജന്മങ്ങളായി അലയുകയായിരുന്നു. അലയുന്ന ആത്മാക്കള്‍ക്ക് എളുപ്പ വഴികള്‍ വേണം. എളുപ്പ വഴി കിട്ടുമ്പോള്‍ ലക്ഷ്യത്തിലേക്ക് എത്തി ചേരും. മനസ്സിലായോ. ശരി.

പുതിയ കുട്ടികളും ഇരിക്കുന്നുണ്ട് മഹാരഥികളും ഇരിക്കുന്നുണ്ട്. രണ്ടു കൂട്ടരും മുന്നിലുണ്ട്. ഏറ്റവും അടുത്ത് ഗുജറാത്ത് ആണ് അല്ലേ. സമീപത്തുമാണ്, സഹയോഗികളുമാണ് ഗുജറാത്തുകാര്‍. സഹയോഗത്തില്‍ ഗുജറാത്തിന്‍റെ സ്ഥാനം രാജസ്ഥാനിനെക്കാള്‍ മുന്നിലാണ്. ആബു രാജസ്ഥാനിലാണ്, അങ്ങനെയെങ്കില്‍ രാജസ്ഥാന്‍ എത്ര അടുത്താണ്. രാജസ്ഥാനിലെ രാജാക്കന്മാര്‍ ഉണര്‍ന്നാല്‍ അത്ഭുതം ചെയ്യും. ഇപ്പോള്‍ ഗുപ്തമായിട്ടിരിക്കുകയാണ്. പിന്നീട് പ്രത്യക്ഷരാകും. ഗുജറാത്ത് എങ്ങനെ ജനിച്ചു, അറിയാമോ? ഗുജറാത്തിനു ആദ്യം സഹയോഗം കൊടുത്തു. സഹയോഗത്തിന്‍റെ ജലം ലഭിച്ചപ്പോള്‍ വിത്ത് മുളച്ചു. അപ്പോള്‍ അതില്‍ നിന്നുമുണ്ടാകുന്ന പഴവും സഹയോഗം തന്നെയായിരിക്കും അല്ലേ. ഗുജറാത്തിനു നേരിട്ട് ബാപ്ദാദയുടെ സങ്കല്പമാകുന്ന സഹയോഗത്തിന്‍റെ ജലം ലഭിച്ചു, അതുകൊണ്ട് അതില്‍ നിന്നുമുണ്ടായ പഴവും സഹയോഗം തന്നെയാണ്. മനസ്സിലായോ. ഗുജറാത്തുകാര്‍ എത്ര ഭാഗ്യവാന്മാരാണ്. ഗുജറാത്തില്‍ ബാപ്ദാദയാണ് സെന്‍റര്‍ തുറന്നത്. ഗുജറാത്ത് സ്വയം അല്ല തുറന്നത്, അതുകൊണ്ട് ആഗ്രഹിക്കാതെ തന്നെ സഹയോഗമാകുന്ന പഴം സഹജമായി ഉണ്ടായികൊണ്ടിരിക്കും. നിങ്ങള്‍ക്ക് പരിശ്രമിക്കേണ്ടി വരില്ല. ഒരു കാര്യത്തിലും പരിശ്രമിക്കേണ്ടി വരില്ല. ഭൂമി തന്നെ സഹയോഗം വിളയിക്കുന്നതാണ്. ശരി.

എല്ലാ സ്വഅഭ്യാസികളായ വേഴാമ്പലുകള്‍ക്ക്, സദാ ഏകാന്തവാസികള്‍ക്ക്, ഏകാഗ്രതയുടെ ശക്തിശാലി ആത്മാക്കള്‍ക്ക്, സ്വഅഭ്യാസത്തിന്‍റെ ശക്തിയിലൂടെ സര്‍വ്വ നിരാശരെയും സദാ സന്തുഷ്ടരാക്കി മാറ്റുന്നവര്‍ക്ക്, സദാ സര്‍വ്വ ശക്തികളെ പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക്, അങ്ങനെയുള്ള ശ്രേഷ്ഠ സ്വഅഭ്യാസി, സ്വരാജ്യ അധികാരി ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, മഹാവീരന്മാര്‍ക്ക്, പുതിയ പുതിയ കുട്ടികള്‍ക്ക്, എല്ലാവര്‍ക്കും ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും

ഒരാള്‍ വരുന്നു. മറ്റൊരാള്‍ പോകുന്നു. വരവിന്‍റെയും പോക്കിന്‍റെയും മേളയാണ്. ബാപ്ദാദ എല്ലാ കുട്ടികളെയും കണ്ട് സന്തോഷിക്കുകയാണ്. പുതിയവരാകട്ടെ, പഴയവരാകട്ടെ, ഭാഷ അറിയുന്നവരാകട്ടെ, അറിയാത്തവരാകട്ടെ, മുരളി മനസ്സിലാകുന്നവരാകട്ടെ മനസ്സിലാകാത്തവരാകട്ടെ, എങ്ങനെയുമാകട്ടെ ബാബയുടെതാണ്. സ്നേഹത്തോടുകൂടി ഇവിടെ എത്തി ചേര്‍ന്നില്ലേ. ബാബക്ക് ഏതു കാര്യത്തിന്‍റെ വിശപ്പാണുള്ളത്? സ്നേഹത്തിന്‍റെ. വിവേകത്തിന്‍റെ വിശപ്പല്ല. ബാബ സ്നേഹമാണ് നോക്കുന്നത്, അതും ഹൃദയത്തില്‍ നിന്നുമുള്ള സ്നേഹം. എത്രമാത്രം നിഷ്ക്കളങ്കരാണോ അത്രയും സത്യമായ സ്നേഹമായിരിക്കും. ചാതുര്യത്തോടുകൂടിയ സ്നേഹമല്ല, നിഷ്ക്കളങ്കരായ കുട്ടികളാണ് ഏറ്റവും പ്രിയം. ജ്ഞാന സാഗരനെന്നു ടൈറ്റില്‍ ഉള്ളതു പോലെ നിഷ്ക്കളങ്കരുടെ നാഥനെന്നും ടൈറ്റിലുണ്ട്. രണ്ടിന്‍റെയും ഓര്‍മ്മചിഹ്നങ്ങളുണ്ട്. പുതിയ പുതിയ കുട്ടികള്‍ ഭാവനയുള്ള നല്ല കുട്ടികളാണ്. ശരി.

പാര്‍ട്ടികളുമായി അവ്യക്ത ബാപ്ദാദയുടെ വ്യക്തിഗത കൂടിക്കാഴ്ച

സദാ സ്വയത്തെ ഡബിള്‍ ലൈറ്റ് ഫരിസ്ഥ എന്നു മനസ്സിലാക്കുന്നുണ്ടോ? ഫരിസ്ഥ എന്നാലര്‍ത്ഥം തന്നെ ഡബിള്‍ ലൈറ്റ്. എത്രമാത്രം ഭാര രഹിതമാകുന്നുവോ അത്രയും സ്വയത്തെ ഫരിസ്ഥ എന്ന് അനുഭവം ചെയ്യും. ഫരിസ്ഥ സദാ തിളങ്ങികൊണ്ടിരിക്കും. തിളങ്ങുന്നതു കാരണം സ്വാഭാവികമായും സര്‍വ്വരെയും തന്നിലേക്കു ആകര്‍ഷിക്കും. അങ്ങനെയുള്ള ഫരിസ്ഥകള്‍ക്ക് ദേഹവുമായോ ദേഹത്തിന്‍റെ ലോകവുമായോ ഒരു ബന്ധവുമുണ്ടാകില്ല. അവര്‍ ശരീരത്തിലിരിക്കുന്നതു തന്നെ സേവനാര്‍ത്ഥമാണ് അല്ലാതെ ബന്ധങ്ങളുടെ ആധാരത്തില്‍ അല്ല. ദേഹത്തിന്‍റെ ബന്ധങ്ങളുടെ ആധാരത്തില്‍ അല്ല കഴിയുന്നത്, സേവനത്തിന്‍റെ സംബന്ധങ്ങളുടെ ആധാരത്തിലാണ് കഴിയുന്നത്. സംബന്ധം വിചാരിച്ചല്ല ഗൃഹസ്ഥത്തില്‍ കഴിയേണ്ടത്, സേവനമെന്നു മനസ്സിലാക്കി വേണം കഴിയുവാന്‍. വീട് അതു തന്നെയാണ്, കുടുംബവും അതു തന്നെയാണ്, പക്ഷെ സേവനാര്‍ത്ഥമുള്ള സംബന്ധമാണ്. കര്‍മ്മബന്ധനത്തിനു വശപ്പെട്ടല്ല കഴിയേണ്ടത്. സേവനത്തിന്‍റെ സംബന്ധത്തില്‍ എന്ത്, എന്തുകൊണ്ട് എന്നൊന്നുമുണ്ടാവില്ല. എങ്ങനെയുള്ള ആത്മാക്കളുമാകട്ടെ സേവനത്തിന്‍റെ സംബന്ധം പ്രിയപ്പെട്ടതാണ്. എവിടെ ദേഹമുണ്ടോ അവിടെ വികാരമുണ്ട്. ദേഹത്തിന്‍റെ സംബന്ധത്തില്‍ വികാരങ്ങള്‍ വരും. ദേഹ സംബന്ധമില്ലെങ്കില്‍ വികാരമില്ല. ഏതൊരു ആത്മാവിനെയും സേവനത്തിന്‍റെ സംബന്ധത്തില്‍ കാണുമെങ്കില്‍ വികാരം ഉത്പന്നമാകില്ല. അങ്ങനെയുള്ള ഫരിസ്ഥകളായിട്ടിരിക്കൂ. ബന്ധുക്കളായിട്ടിരിക്കരുത്. എവിടെയാണോ സേവാ ഭാവമുള്ളത് അവിടെ സദാ ശുഭ ഭാവന ഉണ്ടായിരിക്കും, മറ്റൊരു ഭാവവുമുണ്ടായിരിക്കില്ല. അങ്ങനെയുള്ളവരെ പറയാം അതിയായി വേറിട്ടിരിക്കുന്നവര്‍, അതിയായി പ്രിയപ്പെട്ടിരിക്കുന്നവര്‍, കമല പുഷ്പ സമാനമെന്ന്. സര്‍വ്വ പുരുഷന്മാരില്‍ ഉത്തമ ഫരിസ്ഥയാകൂ അപ്പോള്‍ ദേവതയാകും.

എല്ലാവരും ചിന്തയില്ലാത്ത ചക്രവര്‍ത്തിമാരും, ദു:ഖങ്ങളില്‍ നിന്നും ഉപരിയായി സുഖ ലോകത്തിന്‍റെ അനുഭവി എന്നു മനസ്സിലാക്കിയാണോ നടക്കുന്നത്? ആദ്യം ദു:ഖത്തിന്‍റെ ലോകത്തിന്‍റെ അനുഭവിയായിരുന്നു, ഇപ്പോള്‍ ദുഖ ലോകത്തില്‍ നിന്നും പുറത്തേക്കു വന്ന് സുഖ ലോകത്തിന്‍റെ അനുഭവിയായി മാറിയിരിക്കുന്നു. സുഖത്തിന്‍റെ ഒരു മന്ത്രം കിട്ടിയപ്പോള്‍ ദു: ലോകം സമാപ്തമായി. സുഖ ദാതാവിന്‍റെ സുഖ സ്വരൂപ ആത്മാക്കളാണ്. സുഖ സാഗരനായ ബാബയുടെ കുട്ടികളാണ്ഇതാണ് കിട്ടിയ മന്ത്രം. മനസ്സ് ബാബയുടെ നേര്‍ക്ക് തിരിഞ്ഞെങ്കില്‍ പിന്നെ ദു:ഖം എവിടെ നിന്നും വന്നു. മനസ്സിനെ ബാബയില്‍ അല്ലാതെ മറ്റെവിടെയെങ്കിലുമൊക്കെ ചേര്‍ക്കുമ്പോളാണ് ദു:ഖമുണ്ടാകുന്നത്. മന്മന ഭവ സ്ഥിതിയിലാണെങ്കില്‍ ദു:ഖമുണ്ടാവില്ല. അപ്പോള്‍ മനസ്സ് ബാബയുടെ നേര്‍ക്കാണോ മറ്റെവിടെയെങ്കിലുമാണോ? തലതിരിഞ്ഞ വഴിക്കു പോകുമ്പോളാണ് ദു:ഖമുണ്ടാകുന്നത്. നേരേ വഴി കിടക്കുമ്പോള്‍ വളഞ്ഞ വഴിയെ പോകുന്നതെന്തിനാണ്? ഏതു വഴിയേ പോകരുത് എന്നാണോ വിലക്കിയിട്ടുള്ളത് വഴിയെ പോയാല്‍ ഗവണ്‍മെന്‍റു പോലും ശിക്ഷിക്കും. വഴി അടച്ചെങ്കില്‍ എന്തിനാണ് വഴിയെ പോകുന്നത്? ശരീരവും നിന്‍റെ, മനസ്സും നിന്‍റെ, ധനവും നിന്‍റെ, എന്‍റെ യാതൊന്നുമില്ലയെങ്കില്‍ ദു:ഖം എവിടെ നിന്നും വന്നു. നിന്‍റെ ആണെങ്കില്‍ ദു:ഖമില്ല. എന്‍റെയാണെങ്കില്‍ ദു:ഖമുണ്ട്. നിന്‍റെ നിന്‍റെ എന്നു പറഞ്ഞ് നിന്‍റെയായി.

സദാ ഒരു ബലം ഒരു വിശ്വാസം, സ്ഥിതിയിലാണോ കഴിയുന്നത്? ഒരാളില്‍ വിശ്വാസം എന്നാലര്‍ത്ഥം ബലത്തിന്‍റെ പ്രാപ്തി. അങ്ങനെ അനുഭവം ചെയ്യാറുണ്ടോ? നിശ്ചയബുദ്ധി വിജയി, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ഒരു ബലം, ഒരു വിശ്വാസം. നിശ്ചയബുദ്ധി വിജയിക്കാതിരിക്കുകഅസാദ്ധ്യം. സ്വയത്തില്‍ അല്പമെങ്കിലും സങ്കല്പ മാത്രം സംശയം വരുന്നുണ്ടെങ്കില്‍ഇത് നടക്കുമോ ഇല്ലയോ എന്നൊക്കെഎങ്കില്‍ വിജയിക്കില്ല. സ്വയത്തില്‍, ബാബയില്‍, ഡ്രാമയില്‍ പൂര്‍ണ്ണ നിശ്ചയമുണ്ടെങ്കില്‍ വിജയം ലഭിക്കാതിരിക്കുന്ന പ്രശ്നമേ ഇല്ല. വിജയം ലഭിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഏതോ പോയന്‍റില്‍ നിശ്ചയത്തിനു കുറവുണ്ട്. ബാബയില്‍ നിശ്ചയമുണ്ടെങ്കില്‍ സ്വയത്തിലും നിശ്ചയമുണ്ട്. മാസ്റ്റര്‍ ആണല്ലോ. മാസ്റ്റര്‍ സര്‍വ്വശക്തിമാനാണെങ്കില്‍ ഡ്രാമയിലെ ഓരോ കാര്യങ്ങളെയും നിശ്ചയബുദ്ധിയോടു കൂടി കാണും. അങ്ങനെയുള്ള നിശ്ചയ ബുദ്ധി കുട്ടികളുടെ ഉള്ളില്‍ സദാ ഉണര്‍വ്വുണ്ടായിരിക്കുംഎന്‍റെ വിജയം നടന്നു കഴിഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള വിജയികളാണ് വിജയമാലയിലെ മുത്തുകളാകുന്നത്. വിജയം അവരുടെ സമ്പത്താണ്. ജന്മ സിദ്ധ അധികാര രൂപത്തില്‍ സമ്പത്ത് പ്രാപ്തമാണ്

മാതാക്കളുമായി കൂടിക്കാഴ്ച

ബാപ്ദാദ സദാ മാതാക്കളെ നമസ്ക്കരിക്കുന്നു കാരണം മാതാക്കള്‍ സദാ സേവനത്തില്‍ ചുവടുകള്‍ മുന്നോട്ട് വയ്ക്കുന്നവരാണ്. ബാപ്ദാദ മാതാക്കളുടെ ഗുണഗാനം പാടുകയാണ്, എത്ര ശ്രേഷ്ഠ മാതാക്കളായി മാറിയിരിക്കുന്നു, അത് കണ്ട് ബാപ്ദാദ ഹര്‍ഷിതനാവുകയാണ്. സദാ ഭാഗ്യത്തെ സ്മൃതിയില്‍ വച്ച് സന്തോഷമായിട്ടിരിക്കൂ. മനസ്സില്‍ സന്തോഷത്തിന്‍റെ പാട്ട് സദാ മുഴങ്ങികൊണ്ടിരിക്കണംമാതാക്കള്‍ക്ക് വേറേ പണി തന്നെ എന്താണുള്ളത് ! ബ്രാഹ്മണരായി ഇനി പാടുക ആടുകഇതു തന്നെ പണി. മനസ്സില്‍ പാട്ടു പാടൂ, മനസ്സില്‍ നൃത്തമാടൂ. ഓരോ ജഗത് മാതാവ് ഒരു ദീപം കൊളുത്തുകയാണെങ്കില്‍  എത്ര ദീപങ്ങള്‍ തെളിയും. ജഗത്തിന്‍റെ അമ്മമാര്‍ ജഗത്തിന്‍റെ ദീപം തെളിക്കുന്നവരാണ്. ദീപം തെളിഞ്ഞ് തെളിഞ്ഞ് ദീപമാലയായി തീരും. ശരി.

ചോദ്യം:- സേവനത്തിനുള്ള എളുപ്പ മാര്‍ഗ്ഗം, സര്‍വ്വരെയും ആകര്‍ഷിക്കുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം അഥവാ പുരുഷാര്‍ത്ഥം ഏതാണ്?

ഉത്തരംഹര്‍ഷിത മുഖം. സദാ ഹര്‍ഷിതരായിരിക്കുന്നവര്‍ സ്വാഭാവികമായും സര്‍വ്വരെയും ആകര്‍ഷിക്കുന്നു കൂടാതെ എളുപ്പത്തില്‍ സേവനത്തിനു നിമിത്തമായി തീരുന്നു. ഹര്‍ഷിത മുഖം സന്തോഷത്തിന്‍റെ ലക്ഷണമാണ്. സന്തോഷം നിറഞ്ഞ മുഖം കാണുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ചോദിക്കുംഎന്ത് നേടി, എന്ത് കിട്ടി ! സദാ സന്തോഷമായിട്ടിരിക്കൂആരായിരുന്നു, ആരായി തീര്‍ന്നു. ഇതിലൂടെ തന്നെ സേവനം നടക്കും.

ചോദ്യം :- തിലകത്തിന്‍റെ അര്‍ത്ഥമെന്താണ്? ഏത് തിലകം ധാരണ ചെയ്യുകയാണെങ്കില്‍ സദാ ലഹരിയിലും സന്തോഷത്തിലും കഴിയാം

തിലകത്തിന്‍റെ അര്‍ത്ഥം സ്മൃതി സ്വരൂപം. സദാ സ്മൃതി ഉണ്ടായിരിക്കണം ഞങ്ങള്‍ സിംഹാസനസ്ഥരാണ്. ഞങ്ങള്‍ അതേ സിക്കീലദകളായ ആത്മാക്കളാണ്, പ്രഭു സിംഹാസനത്തിന്‍റെ അധികാരികളായി മാറിയിരിക്കുകയാണ്. സ്മൃതിയിലിരുന്നാല്‍ സദാ ലഹരിയും സന്തോഷവുമുണ്ടാകും. അല്ലെങ്കിലും പറയാറുണ്ട് സിംഹാസനവും ഭാഗ്യവും. സിംഹാസനസ്ഥരാകാനുള്ള ഭാഗ്യം ലഭിച്ചു. സദാ ശ്രേഷ്ഠ സിംഹാസനവും ഭാഗ്യവുമുള്ള ആത്മാക്കളാണ്. ലഹരിയും സന്തോഷവും സദാ ഉണ്ടായിരിക്കണം.

വരദാനം :- ഓര്‍മ്മയിലൂടെയും സേവനത്തിലൂടെയും എല്ലാ പ്രശ്നങ്ങളെയും സമാപ്ത മാക്കുന്ന ദീപത്തില്‍ ബലിയാകുന്ന സത്യമായ ഈയാംപാറ്റകളായി ഭവിക്കൂ:-

ഏതു കുട്ടികളാണോ ഓര്‍മ്മയിലും സേവനത്തിലും സദാ മുഴുകിയിരിക്കുന്നത് അവര്‍ എല്ലാ കറക്കങ്ങളില്‍ നിന്നും സഹജമായി മുക്തരായിരിക്കും. ചിലപ്പോള്‍ സംബന്ധങ്ങളുടെ പ്രശ്നത്തില്‍, ചിലപ്പോള്‍ സ്വഭാവ സംസ്ക്കാരങ്ങളുടെ പ്രശ്നങ്ങളില്‍, എപ്പോളാണോ ബുദ്ധിയില്‍ ദീപമല്ലാതെ മറ്റൊന്നും ഇല്ലാതാകുന്നത് അപ്പോഴേ ഇങ്ങനെയുള്ള വ്യര്‍ത്ഥമായ എല്ലാ പ്രശ്നങ്ങളെയും സമാപ്തമാക്കുവാന്‍ സാധിക്കൂ. ദീപത്തില്‍ ബലിയാകുന്നവര്‍ ദീപത്തിനു സമാനമാകുന്നു. ബലിയാകുന്നവര്‍ എന്നാലര്‍ത്ഥം  ലയിച്ചു ചേര്‍ന്നു പോകുന്നവരാണ് സത്യമായ ഈയാംപാറ്റകള്‍.

സ്ലോഗന്‍:- ആരാണോ സത്യമായ പവിഴമായത് അവരുടെ കൂട്ടുകെട്ടില്‍ ഇരുമ്പിനു സദൃ ശരായ ആത്മാക്കള്‍ പോലും സ്വര്‍ണ്ണമായി മാറുന്നു.  

Scroll to Top