എങ്ങനെ സാക്ഷി ദൃഷ്ടാവാകാം?

Date : Rev. 15-04-2018 / AV 19-05-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ പഴയ ലോകത്തിലെ, പഴയ രാജ്യത്തിന്‍റെ ലോകത്തിലെ, ജീര്‍ണ്ണിച്ചു പോയ ലോകത്തിലെ വാര്‍ത്തകള്‍ കേള്‍ക്കുകയായിരുന്നു. ബാപ്ദാദ നോക്കുകയായിരുന്നു എന്‍റെ കുട്ടികള്‍ക്ക് ലോകത്തില്‍ എത്ര സഹിക്കേണ്ടി വരുന്നു. ആത്മാവിനു ആനന്ദത്തിന്‍റെ സമയമാണ്, പക്ഷെ ശരീരം കൊണ്ട് സഹിക്കേണ്ടിയും വരുന്നു. നമ്മുടെ രാജ്യത്തില്‍ പ്രകൃതിയുടെ അഞ്ചു തത്വങ്ങളും സദാ ആജ്ഞാകാരികളും സേവാധാരികളുമായിരിക്കും, എന്നാല്‍ രാജ്യം സ്ഥാപിക്കണമെങ്കില്‍ പഴയതിനെ തന്നെ പുതുക്കണം. പഴയ ലേകത്തിലെ സേവാധാരിയാവുക തന്നെ വേണം. ഇപ്പോള്‍ ചെയ്യുന്ന സേവനം ജന്മജന്മാന്തരത്തെ സേവനത്തില്‍ നിന്നും മുക്തമാക്കും. സേവനത്തിന്‍റെ ഫലസ്വരൂപമായി പ്രകൃതിയും ചൈതന്യ സേവാധാരികളും നിങ്ങള്‍ക്കു ചുറ്റും കറങ്ങികൊണ്ടിരിക്കും. അതുകൊണ്ട് സദാകാലത്തെ സര്‍വ്വപ്രാപ്തികള്‍ക്കു മുന്നില്‍ കുറച്ചൊക്കെയുള്ള സഹനം, സഹനമല്ല. ശ്രേഷ്ഠ സേവനത്തിന്‍റെ ലഹരിയിലും സന്തോഷത്തിലും സഹനം ചരിത്ര രൂപമായി പരിവര്‍ത്തനപ്പെടുന്നു. ഭാഗവതം നിങ്ങളുടെ സഹനശക്തിയുടെ ചരിത്രങ്ങളുടെ ഓര്‍മ്മചിഹ്നമാണ്. അപ്പോള്‍ സഹനമല്ല ഓര്‍മ്മചിഹ്നങ്ങളുടെ ചരിത്രമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വരെ ഭഗവാന്‍റെ കുട്ടികള്‍ അച്ഛനുമായുള്ള മിലനത്തിന്‍റെ സ്നേഹത്തില്‍ എന്തൊക്കെ ചെയ്തുഎന്ന കീര്‍ത്തനം കേട്ടുകൊണ്ടിരിക്കുകയാണ്. ഗോപീവല്ലഭന്‍റെ ഗോപഗോപികമാര്‍ എന്തൊക്കെ ചെയ്തു. ഇത് സഹിക്കലല്ല, സഹനത്തിലൂടെ ശക്തിശാലിയായികൊണ്ടിരിക്കുകയാണ്. സഹനശക്തിയിലൂടെയാണ് മാസ്റ്റര്‍ സര്‍വ്വശക്തിമാനായി തീരുന്നത്. സഹിക്കുകയാണ് എന്നാണോ തോന്നുന്നത് അതോ കളിയാണെന്നാണോ തോന്നുന്നത്? മനസ്സ് സദാ നൃത്തമാടികൊണ്ടിരിക്കുകയല്ലേ. മനസ്സിന്‍റെ സന്തോഷം അല്പ സഹനത്തെ സന്തോഷത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നു. ശരീരവും നിന്‍റെ, മനസ്സും നിന്‍റെ, ആരെയാണോ നീ എന്നു വിളിച്ചത് ആള്‍ എല്ലാം നോക്കിക്കൊള്ളും, നിങ്ങള്‍ വേറിട്ടും പ്രിയപ്പെട്ടുമിരിക്കുക. ശരീരത്തിന്‍റെ കണക്കുകള്‍ തീര്‍ക്കുന്ന പാര്‍ട്ട് അഭിനയിക്കുമ്പോഴും നിരന്തരം സ്മൃതിയിലുണ്ടായിരിക്കണം – “ബാബ നീയായി നിന്‍റെ പാടായി. ഞാന്‍ രോഗിയാണോ, അല്ല. എന്‍റെ ശരീരം രോഗിയാണോ, അല്ല. നിന്‍റെ സ്വത്താണ്, നീ നോക്കിക്കോ. ഞാന്‍ സാക്ഷിയായി നിന്‍റെ സ്വത്തിന്‍റെ സേവനം ചെയ്തുകൊണ്ടിരിക്കുന്നു.” അങ്ങനെയെങ്കില്‍ പറയാം സാക്ഷി ദൃഷ്ടാവെന്ന്. ട്രസ്റ്റിയാകണം. അതുപോലെ മനസ്സും നിന്‍റെയാണ്, എന്‍റെയല്ല തന്നെ. “എന്‍റെ മനസ്സിനു പിടിക്കുന്നില്ല, എന്‍റെ യോഗം ശരിയാകുന്നില്ല, എന്‍റെ ബുദ്ധി ഏകാഗ്രമാകുന്നില്ല” – എല്ലാ എന്‍റെകളും ഇളക്കങ്ങള്‍ ഉണ്ടാക്കും. എന്‍റെ എവിടെയാണുള്ളത്. എന്‍റെ ഇല്ലാതായാല്‍ മാത്രമേ സര്‍വ്വബന്ധനമുക്തനാകുവാന്‍ സാധിക്കൂ. എന്‍റെ ധനം, എന്‍റെ ഭാര്യ, എന്‍റെ ഭര്‍ത്താവ്, എന്‍റെ കുട്ടി ജ്ഞാനത്തിലേക്ക് വരുന്നില്ല അവന്‍റെ ബുദ്ധിയുടെ പൂട്ട് തുറന്നു തരൂ, ഇങ്ങനെ അവരെക്കുറിച്ചു മാത്രം ചിന്തിക്കുന്നതെന്താണ്? ഇതുവരെ ഒരു കുട്ടിയും ഇങ്ങനെ പറഞ്ഞിട്ടില്ലഎന്‍റെ ഗ്രാമത്തിലുള്ളവരുടെ അല്ലെങ്കില്‍ ദേശത്തിലുള്ളവരുടെ ആത്മാവിന്‍റെ പൂട്ടു തുറന്നു തരൂ എന്ന്. പറയുന്നതിതാണ്എന്‍റെ ഭാര്യയുടെ, എന്‍റെ കുട്ടിയുടെ  – എന്‍റെ എന്ന ഭാവം പരിധിയില്ലാത്തതിലേക്ക് കൊണ്ടു പോകില്ല. അതുകൊണ്ട് ഓരോ ആത്മാവിനെയും പ്രതി പരിധിയില്ലാത്ത ശുഭ ഭാവന പുലര്‍ത്തി എല്ലാവരോടുമൊപ്പം അവരെയും കാണുക. എന്താ മനസ്സിലായോ ! നിന്‍റയെല്ലാം നിന്‍റെയായില്ലേ. എനിക്കു യാതൊരു ഭാരവുമില്ല. ഇനി ബാപ്ദാദ ഒരിടത്തും സേവനത്തെ പ്രതി നിമിത്തമാക്കിയിട്ടില്ലെങ്കില്‍ ശരീരം കൊണ്ട് സേവനം ചെയ്യൂ, മനസ്സുകൊണ്ട് സേവനം ചെയ്യൂ, എവിടെ നിര്‍ത്തിയാലും, ഏതു സാഹചര്യത്തില്‍ നിര്‍ത്തിയാലും, റൊട്ടിയും പരിപ്പും കഴിപ്പിക്കുകയോ, 36 തരം വിഭവങ്ങള്‍ കഴിപ്പിക്കുകയോ, എന്തു തന്നെയായാലും എന്‍റെ യാതൊന്നുമില്ലെങ്കില്‍ പിന്നെ നിന്‍റെ കാര്യം നീ നോക്കിക്കൊള്ളുക, ഞാനെന്തിനു ചിന്തിക്കണം. ഭഗവാന്‍ തന്‍റെ കുട്ടികള്‍ക്ക്  സദാ ശരീരംകൊണ്ടും മനസ്സുകൊണ്ടും ധനംകൊണ്ടും എല്ലാം സഹജമാക്കി കൊടുത്തുകൊണ്ടിരിക്കുംഇത് ബാബയുടെ ഗ്യാരന്‍റിയാണ്. പിന്നെ നിങ്ങളെന്തിനാണ് ഭാരമെടുക്കുന്നത്. അന്നും കേള്‍പ്പിച്ചിരുന്നില്ലേ എല്ലാം നിന്‍റെയാക്കിയവരാണെങ്കില്‍ എന്താണോ ബാബ കഴിപ്പിക്കുന്നത് അത് കഴിക്കും, കുടിക്കും, ആനന്ദിക്കും, ഓര്‍മ്മിക്കും. ഒരു ഡ്യൂട്ടി മാത്രമേ നിങ്ങള്‍ക്കുള്ളു, ബാക്കി എല്ലാ ഡ്യൂട്ടികളും ബാബ സ്വയം നിര്‍വ്വഹിക്കും. ഒരൊറ്റ ഡ്യൂട്ടി ചെയ്യുവാനാകുമല്ലോ അല്ലേ. എന്‍റെ എന്നു പറയുമ്പോള്‍ മനസ്സില്‍ ചഞ്ചലത ഉണ്ടാകുന്നു. ഇതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ എന്നല്ലേ ചിന്തിക്കുന്നത്. ബുദ്ധിമുട്ടുള്ളതല്ല, ബുദ്ധിമുട്ടാക്കി തീര്‍ക്കുന്നതാണ്. എന്‍റെ എന്ന ഭാവം ബുദ്ധിമുട്ടുണ്ടാക്കും. നിന്‍റെ ഭാവം എല്ലാം എളുപ്പമാക്കും. വിശ്വമംഗള ഭാവന പുലര്‍ത്തുമെങ്കില്‍ വിശ്വമംഗള കര്‍ത്തവ്യം വേഗം സമാപ്തമാകും. പിന്നെ സ്വന്തം രാജ്യത്തിലേക്കു പോകും. അവിടെ ഇങ്ങനെ വിശറി വിശേണ്ടി വരില്ല, (ചൂടു കാരണം എല്ലാവരുടെയും കൈയ്യില്‍ പല നിറങ്ങളിലുള്ള വിശറി ഉണ്ടായിരുന്നു) അവിടെ പ്രകൃതി നിങ്ങള്‍ക്ക് വിശറിയാകും. ഓരോ രത്നവും അത്രയും പ്രകാശിക്കും. ഇന്നത്തെക്കാലത്തെ ലൈറ്റിനെക്കാള്‍ മനോഹരമായ ലൈറ്റായിരിക്കും അത്. സദാ നിങ്ങളുടെ കൊട്ടാരങ്ങളില്‍ നവരത്നങ്ങള്‍ പ്രകാശിച്ചുകൊണ്ടിരിക്കും. ഓര്‍ത്തു നോക്കൂഎന്തൊരു പ്രകാശമായിരിക്കും അത്ഒന്‍പതു നിറങ്ങള്‍ മിക്സായി വരുന്ന പ്രകാശം, എത്ര മനോഹരമായിരിക്കും. ഇവിടെ നോക്കൂ ഒരു നിറമുള്ള ലൈറ്റും കളിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സേവനത്തിന്‍റെ കാര്യം സമ്പന്നമാക്കൂ. സമ്പന്നമാക്കുമെങ്കില്‍ നമ്മുടെ രാജ്യം, സര്‍വ്വ സുഖങ്ങളുടെ രാജ്യം ദാ വന്നു കഴിഞ്ഞു. മനസ്സിലായോ

ഇന്ന് എല്ലാവരും മടങ്ങി പോകുന്ന ദിവസമാണ്. ബാപ്ദാദയും വേഗം വേഗം നിര്‍ത്തിയാല്‍ അല്ലേ പോകാനാകൂ. ഇപ്പോളാണെങ്കില്‍ ട്രെയിനിലെ തിരക്കില്‍ പോകേണ്ടി വരുന്നു. പിന്നീട് നിങ്ങളുടെ കൊട്ടാരങ്ങളുടെ മുന്നിലും പിന്നിലും അനേക വിമാനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരിക്കും. ഓടിക്കുവാനുള്ള ആളെ കാത്തിരിക്കേണ്ട കാര്യമില്ല. ചെറുതിലും ചെറിയവര്‍ക്കു പോലും ഓടിക്കുവാന്‍ സാധിക്കും. കൊച്ചു കുട്ടിക്കു പോലും സ്വിച്ച് അമര്‍ത്തിയാല്‍ മതി പറക്കുവാന്‍ സാധിക്കും. ഒരിക്കലും ആക്സിഡന്‍റുണ്ടാവില്ല. വിമാനങ്ങളും തയ്യാറായികൊണ്ടിരിക്കുകയാണ്. പക്ഷെ നിങ്ങളെല്ലാവരും ഏവര്‍ റെഡിയാകണം. സ്വര്‍ഗ്ഗം തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. വിശ്വകര്‍മ്മാവ് ആജ്ഞാപിച്ചാല്‍ കൊട്ടാരവും വിമാനവും തയ്യാറായി. ഈശ്വരീയ ഇന്ദ്രജാലത്താലുള്ള പ്രാലബ്ധിയുടെ നഗരിയാണ്. (എല്ലാവരും വിശറി വീശുകയായിരുന്നു). ഇതും ഫോട്ടോ എടുക്കാന്‍ പറ്റിയ നല്ല സീനാണ്. വിവിധ നിറങ്ങളോടു കൂടിയ വിശറികള്‍ വീശുന്ന ഇങ്ങനെയൊരു സഭ മറ്റെങ്ങും കണ്ടിട്ടുണ്ടാവില്ല. ശരി

സദാ നീയായി നിന്‍റെ പാടായി എന്ന ദൃഢ സങ്കല്പധാരികള്‍ക്ക്, സദാ പരിധിയില്ലാതെ സര്‍വ്വ ആത്മാക്കളെ പ്രതി ശുഭ ഭാവനധാരികള്‍ക്ക്, സദാ ഓരോ കര്‍മ്മത്തിലും ഓര്‍മ്മയിലൂടെ ഓര്‍മ്മചിഹ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്, ഏവര്‍ റെഡി കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.        

ട്രെയിനിംഗ് എടുക്കുന്ന കുമാരിമാരോട് :-  എല്ലാവരും സ്വയത്തെ ബാബയുടെ വലംകൈയെന്നു മനസ്സിലാക്കുന്നുണ്ടോ ! ഇടം കൈയല്ലല്ലോ. വലംകൈ ഒരു കൈയാണ് പിന്നെ രണ്ടാമതായി സേവനത്തില്‍ സദാ സഹയോഗിയായിരിക്കുന്നവരെയും വലംകൈ എന്നു പറയും. സദാ സേവനത്തില്‍ വലംകൈ ആയിരിക്കുമെന്ന് ദൃഢ സങ്കല്പം എടുത്തല്ലോ അല്ലേ. അവിടെ പോയിട്ട് മറന്നു പോകില്ലല്ലോ അല്ലേ. കാരണം കൊണ്ടോ അകാരണം കൊണ്ടോ സേവനത്തില്‍ ഇപ്പോള്‍ ഇറങ്ങുവാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും എനിക്കു സേവനത്തില്‍ കൂട്ടാളിയാകണം എന്ന ലക്ഷ്യം വയ്ക്കണം. ഓരോ സങ്കല്പത്തിലും സേവനം അടങ്ങിയിരിക്കണം. എവിടെയായിരുന്നാലും അവിടെ സദാ സ്വയത്തെ പൂജ്യ മഹാന്‍ ആത്മാവെന്നു മനസ്സിലാക്കി നടക്കണം. നിങ്ങളുടെ ദൃഷ്ടി ആരിലേക്കും പോകുവാനും പാടില്ല, ആരുടെയും ദൃഷ്ടി നിങ്ങളിലേക്ക് വരുവാനും പാടില്ല. അത്രയും പൂജ്യ ആത്മാവാണെന്നു മനസ്സിലാക്കി നടക്കണം. പൂജ്യ ആത്മാവിന്‍റെ സ്മൃതിയില്‍ കഴിയുന്ന കുമാരിമാരുടെ നേര്‍ക്ക് ആരുടെയും അപ്രകാരമുള്ള ദൃഷ്ടി പോകില്ല. സദാ സ്വയത്തെ ഇക്കാര്യത്തില്‍ ജാഗ്രതപ്പെടുത്തികൊണ്ടിരിക്കണം. ഒരിക്കലും സ്വയത്തെ സാധാരണ സ്മൃതിയില്‍ നിറുത്തരുത്. എന്തായാലും ഞാനൊരു ബ്രഹ്മാകുമാരിയായി…….. എന്ന അലസതയിലേക്ക് വരരുത്. ഇപ്പോള്‍ ദാദിയായി, ദീദിയായി….. ഇല്ല. ഇതൊക്കെ പറയുവാന്‍ കൊള്ളാം. ആകേണ്ടതെന്താണ്ശ്രേഷ്ഠ ആത്മാവ്, പൂജ്യാത്മാവ്, ശക്തി സ്വരൂപ ആത്മാവ് …………… ശക്തിയുടെ നേര്‍ക്ക് ആരുടെയും ദൃഷ്ടി പോകില്ല. അഥവാ ആരുടെയെങ്കിലും ദൃഷ്ടി പോയാല്‍, കാണിച്ചിരിക്കുന്നത്അയാള്‍ എരുമയായി എന്നാണ്. എരുമ കറുത്തതാണ്. എരുമയായി എന്നാലര്‍ത്ഥം കറുത്ത ആത്മാവായി മാറി. എരുമ ബുദ്ധി എന്നാല്‍ ബുദ്ധിയില്ലാത്തവരായി മാറി എന്നാണ്. അഥവാ ആരുടെയെങ്കിലും മോശമായ ദൃഷ്ടി പോവുകയാണെങ്കില്‍ അവര്‍ ബുദ്ധിയില്ലാത്തവര്‍ അതായത് എരുമ ബുദ്ധിയായി മാറും. ആരുടെയെങ്കിലും അപ്രകാരമുള്ള ദൃഷ്ടി പതിച്ചാല്‍ അതും കുമാരിമാരുടെ ദുര്‍ബ്ബലത എന്നു പറയപ്പെടും. പാണ്ഡവര്‍ക്ക് അവരുടെ ദുര്‍ബ്ബലത, കുമാരിമാര്‍ക്ക് അവരുടെഅതുകൊണ്ട് സ്വയത്തെ പരിശോധിക്കൂ. ദാദി ദീദിമാര്‍ക്കും ഉള്ള ഭയമിതാണ്ആരുടെയും ദൃഷ്ടി പതിയല്ലേ. അപ്പോള്‍ അത്രയും ഉറച്ചില്ലേ ! ആരിലും പ്രഭാവിതമായി പോകില്ലല്ലോ അല്ലേ. സേവാധാരി വളരെ നല്ല ആളാണ്, ഇയാള്‍ സേവനത്തില്‍ വളരെ നല്ല കൂട്ടുകാരനും സഹായിയുമാണ്, അല്ല. ഇയാള്‍ എത്ര സേവനമാണ് ചെയ്യുന്നത്, ഇല്ല. ബാബയാണ് ചെയ്യിപ്പിക്കുന്നത്. ഞാന്‍ ഇത്രയും സേവനം ചെയ്യുന്നു, ഇല്ല. ബാബ എന്നിലൂടെ ചെയ്യിപ്പിക്കുകയാണ്. സ്വയം ദുര്‍ബ്ബലമാകരുത്, മറ്റുള്ളവര്‍ക്ക് ദുര്‍ബ്ബലമാകുവാനുള്ള മാര്‍ജിന്‍ കൊടുക്കരുത്. ഇക്കാര്യത്തില്‍ ഒരാളെ പ്രതിയും റിപ്പോര്‍ട്ട് വരുവാന്‍ പാടില്ല. പാണ്ഡവര്‍ വളരെ ചാതുര്യമുള്ളവരാണ്. ചിലര്‍ നല്ല നല്ല വസ്തുക്കള്‍ കൊണ്ടു വരുംകഴിക്കുവാന്‍, അണിയുവാന്‍ഇതെല്ലാം മായയാണ്. സമയത്ത് അവര്‍ മായയാല്‍ പരവശരായിരിക്കും. പക്ഷെ നിങ്ങള്‍ മായയെ തിരിച്ചറിയുന്നവരല്ലേ. വസ്തുക്കളെ വസ്തുക്കളായി കാണരുത്, സര്‍പ്പമാണെന്നു വിചാരിച്ചോളണം. സര്‍പ്പം തീര്‍ച്ചയായും കടിക്കും. അത്രയും കടുത്ത ദൃഷ്ടി വച്ചാലേ സുരക്ഷിച്ചതരായിരിക്കുവാന്‍ സാധിക്കൂ. ഇല്ലെങ്കില്‍ ആരിലെങ്കിലും മായ പ്രവേശിച്ച് സ്വന്തമാക്കുവാന്‍ വളരെയധികം പരിശ്രമിക്കും. ആരംഭ കാലത്ത് കൊച്ചു കൊച്ചു കുമാരിമാരോട് ബാപ്ദാദ പറയുമായിരുന്നുഇത്രയും മുളക് കഴിക്കേണ്ടി വരും, ഇത്രയും വെള്ളം കുടിക്കേണ്ടി വരും, ഭയപ്പെടരുത്. അപ്പോള്‍ മായ വരും, വളരെ വലിയ രൂപത്തില്‍ വരും …….. പക്ഷെ തിരിച്ചറിയുവാന്‍ സാധിക്കുന്നവര്‍ സദാ വിജയികളായിരിക്കും. തോല്‍ക്കില്ല. എല്ലാവരും തിരിച്ചറിയുവാനുള്ള ശക്തി ധാരണ ചെയ്തോ അതോ ചെയ്യുവാന്‍ പോകുന്നെയുള്ളോ? നോക്കൂ, എല്ലാവരുടെയും ഫോട്ടോ എടുത്തു കഴിഞ്ഞു. ഉറച്ചിരിക്കണേ. കുമാരിമാര്‍ ഇക്കാര്യത്തില്‍ ശക്തി രൂപമായാല്‍ ആഹാ ആഹാ എന്ന കൈയ്യടി ഉയരും. ബാപ്ദാദയും വിജയ പുഷ്പങ്ങളുടെ മഴ പെയ്യിക്കും. ഇനി റിസള്‍ട്ട് നോക്കാം. അപ്രകാരം അംഗദനെ പോലെ ആകണം

സമയത്ത് ബുദ്ധി പ്രവര്‍ത്തിക്കുക, അതും ഭാഗ്യശാലികളുടെ ലക്ഷണമാണ്. സമയത്ത് ഫലം നല്‍കുന്ന വൃക്ഷത്തിനാണ് മൂല്യം കൂടുതല്‍ എന്നു പറയപ്പെടുന്നു. ലോകത്തില്‍ എന്താണുള്ളത്. ചിന്തയും ദു:ഖവുമല്ലാതെ മറ്റെന്താണുള്ളത്. അപ്പോള്‍ കച്ചവടം ഉറപ്പിക്കണം. എത്ര വലിയ ആകര്‍ഷണമുള്ള വക്കള്‍ വന്നാലും, അത്രക്കും ആകര്‍ഷണമുള്ള വ്യക്തികള്‍ മുന്നില്‍ വന്നാലും, ആകര്‍ഷിതരാകരുത്. സങ്കല്പത്തിലോ സ്വപ്നത്തിലോ പോലും കഴിഞ്ഞു പോയ കാര്യങ്ങള്‍ ഓര്‍ക്കരുത്. അതെല്ലാം കഴിഞ്ഞു പോയ ജന്മത്തിലേ കാര്യങ്ങളാണെന്നു വിചാരിച്ചോളണം. അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്.  

പര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തി അമൃതവേളയായി :- നോക്കൂ, പകലിനെ രാത്രിയും, രാത്രിയെ പകലുമാക്കി. ഇതല്ലേ ഗോപ ഗോപികമാരുടെ മഹിമ. സദാ ബാബയുടെ സ്നേഹത്തില്‍ ലയിച്ചിരിക്കുന്ന സ്നേഹി ആത്മാക്കള്‍ അല്ലേ. എത്രമാത്രം കുട്ടികള്‍ സ്നേഹികളാണോ അതിന്‍റെ കോടിമടങ്ങധികം ബാബ സ്നേഹിയാണ്. അങ്ങനെയുള്ള അനുഭവികള്‍ അല്ലേ. നോക്കൂ സെക്കന്‍ഡില്‍ ഓര്‍മ്മിച്ചു ബാബ ഹാജരായി. നല്ല സേവാധാരിയല്ലേ ബാബ. വേറേയാരെങ്കിലുമാണെങ്കില്‍ വരുവാന്‍ താമസമുണ്ടാകും, എഴുന്നേല്‍ക്കണം, തയ്യാറാകണം, നടക്കണം, എത്തണം. ബാബയാണെങ്കലോ സദാ ഏവര്‍ റെഡിയാണ്. വിളിച്ചു, സെക്കന്‍റിനെക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിചേര്‍ന്നു. എല്ലാവരുടെയും സേവനം ചെയ്യുന്നതിനായി സദാ ഹാജരാണ്. ഒരിക്കലും ശല്യപ്പെടുത്തിനില്ല. നോക്കൂ ഇപ്പോഴും എത്ര സമയമാണോ കൂടെയിരിക്കുന്നത് അത്രയും സമയം സ്നേഹത്തില്‍ ലയിച്ചിരിക്കുകയായിരുന്നോ അതോ ക്ഷീണിച്ചിരിക്കുകയായിരുന്നോ. ബാപ്ദാദ കുട്ടികളെ കണ്ട് കണ്ട് സന്തോഷിക്കുകയാണ്. ബാപ്ദാദ തീരുമാനിച്ചിരിക്കുകയാണ് എല്ലാ കുട്ടികളെയും സന്തോഷിപ്പിക്കണം, അപ്പോള്‍ പിന്നെ എന്തായാലും തീരുമാനം പൂര്‍ത്തീകരിക്കുമല്ലോ. സദാ ഓരോ കുട്ടിയും ഒരാള്‍ മറ്റേയാളെക്കാള്‍ പ്രിയമാണ്. ഒരാള്‍ പോലും അപ്രിയമാകില്ല. കുട്ടികളാണ്, കുട്ടികളെങ്ങനെ അപ്രിയരാകും. സദാ ഒരാള്‍ മറ്റെയാളെക്കാള്‍ മുന്നിലാണ്. ഓരോ കുട്ടിയും രാജാ കുട്ടിയാണ്. പ്രജാ കുട്ടി ഒരാള്‍ പോലുമില്ല

നിങ്ങളുടെ ജഢചിത്രങ്ങള്‍ക്കു മുന്നില്‍ ഭക്തര്‍ ഉറക്കമിളക്കുന്നു, എപ്പോഴോ നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ട്, അതുകൊണ്ടാണ് ഭക്തര്‍ കോപ്പിയടിക്കുന്നത്. ഉറക്കമിളപ്പ് ഡബിള്‍ സമ്പാദ്യം നല്‍കുന്നതാണ്. വര്‍ത്തമാന സമ്പാദ്യമായി പിന്നെ വര്‍ത്തമാനത്തിന്‍റെ ആധാരത്തില്‍ ഭാവിയും ശ്രേഷ്ഠമായി. നമ്മള്‍ മംഗളകാരി ആത്മാക്കളാണ്. ഓരോ കാര്യത്തിലും മംഗളം അടങ്ങിയിരിക്കുന്നു. അമംഗളം ഉണ്ടാവുക സാദ്ധ്യമല്ല കാരണം മംഗളകാരിയായ ബാബയുടെ കുട്ടിയായി മാറി. പുറമേ നിന്നും നോക്കിയാല്‍ അമംഗളമായി തോന്നിയാലും, ഉദാഹരണത്തിനു ആക്സിഡന്‍റു നടന്നാല്‍ നഷ്ടമുണ്ടാകും അല്ലേ, ലോകര്‍ പറയും അമംഗളമുണ്ടായി. എന്നാല്‍ അമംഗളത്തിലും സംഗമയുഗീ ആത്മാക്കള്‍ക്ക് മംഗളം നിറഞ്ഞിരിക്കുകയാണ്. നഷ്ടം പോലും തൂമ്പയില്‍ നിന്നും സൂചിയായി മാറും. വലിയ നഷ്ടമുണ്ടാകേണ്ടിടത്ത് ചെറിയ നഷ്ടമായി മാറുന്നു. ഇതിലും മംഗളം കണ്ട് സദാ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കൂ. അങ്ങനെയുള്ള മംഗളകാരി ആത്മാവാണെന്നു സ്വയം മനസ്സിലാക്കി നടക്കൂ. ബാബ തനിക്കു സമാനമാക്കി മാറ്റി. അച്ഛന്‍ മംഗളകാരിയെങ്കില്‍ കുട്ടികളും മംഗളകാരിയാണ്. കുട്ടികളെ അച്ഛന്‍ തന്നെക്കാള്‍ മുന്നില്‍ നിറുത്തിയിരിക്കുകയാണ്. ഡബിള്‍ പൂജ നിങ്ങള്‍ക്കാണ് ലഭിക്കുന്നത്, ഡബിള്‍ രാജ്യം ഭരിക്കുന്നത് നിങ്ങളാണ്. ഇത്രയും ലഹരി, ഇത്രയും സന്തോഷം സദാ ഉണ്ടായിരുന്നെങ്കില്‍ആഹാ ഞാനെത്ര ശ്രേഷ്ഠ ആത്മാവ്, ആഹാ ഞാനെത്ര പുണ്യാത്മാവ്, ആഹാ ഞാന്‍ ശിവ ശക്തിസദാ സ്മൃതിയിലിരിക്കൂ. ശരി.

നിങ്ങളെല്ലാവരുടെയും വീട് മധുബനാണ്. മധുബനാകുന്ന വീട്ടില്‍ നിന്നുമാണ് പരംധാമമാകുന്ന വീട്ടിലേക്കു പോകുന്നതിനുള്ള പാസ്സ് ലഭിക്കുന്നത്. സാകാര രൂപത്തില്‍ മധുബനാണ് വീട്, പിന്നെ നിരാകാര ലോകമായ പരംധാമമാണ്. മധുബന്‍ യഥാര്‍ത്ഥ വീടാണ്, നിങ്ങള്‍ എങ്ങോട്ടാണോ മടങ്ങി പോകുന്നത് അത് സേവാകേന്ദ്രമാണ്. അത് വീടാണെന്നു വിചാരിച്ചാല്‍ കുടുങ്ങി പോകും. സേവാകേന്ദ്രമെന്നു വിചാരിച്ചാല്‍ വേറിട്ടിരിക്കുവാന്‍ സാധിക്കും. ഏതാത്മാക്കളെ പ്രതിയാണോ നിമിത്തമായിരിക്കുന്നത്, അവരുടെ സേവനാര്‍ത്ഥം സംബന്ധത്താല്‍ നിമിത്തമാണ്. രക്തബന്ധം കൊണ്ടുള്ള സംബന്ധമല്ല. സേവനത്താലുള്ള സംബന്ധമാണ്. സദാ ഓര്‍മ്മയിലും സേവനത്തിലുമിരിക്കൂ, അപ്പോള്‍ സഹജമായി നഷ്ടോമോഹയാകുവാന്‍ സാധിക്കും. ശരി.

വിശേഷ സേവാധാരി എന്നാലര്‍ത്ഥം ഓരോ കാര്യത്തിലും വിശേഷത കാണിക്കുന്നവര്‍. എല്ലാവരും സേവാധാരികളാണ് എന്നാല്‍ വിശേഷ സേവാധാരി വിശേഷത കാണിക്കുന്നവരാണ്. എപ്പോള്‍ എന്തു സേവനം ചെയ്താലും, പ്ലാനുകള്‍ ഉണ്ടാക്കിയാലും ചിന്തിക്കൂസേവനത്തില്‍ എന്തു വിശേഷത കൊണ്ടു വന്നു? വിശേഷ സേവനം ചെയ്യുമ്പോള്‍ വിശേഷ ആത്മാക്കള്‍ പ്രസിദ്ധമാകും. സദാ ലക്ഷ്യം വയ്ക്കൂഎന്തെങ്കിലും വിശേഷ കാര്യം ചെയ്യണം. അതിലൂടെ സ്വാഭാവികമായി വിശേഷ ആത്മാവായി തീരും. ബാബയുടെയും പരിവാരത്തിന്‍റെയും മുന്നിലേക്കു വരണം. എപ്പോഴും എന്തെങ്കിലും എന്തെങ്കിലും വിശേഷത കാണിക്കുന്നവരായിരിക്കണം. വിശേഷത വേറിട്ടവരും പ്രിയപ്പെട്ടവരുമാക്കും. ഓരോ കാര്യത്തിലും വിശേഷതയാകുന്ന നവീനത കാണിക്കൂ. സത്യമായ സേവാധാരിയായി, സര്‍വ്വര്‍ക്കും തന്‍റെ ശക്തികളുടെ സഹയോഗം കൊടുത്ത് മുന്നോട്ട് കൊണ്ടു പൊയ്ക്കൊണ്ടിരിക്കൂ. സദാ സേവനത്തില്‍ തത്പരരായിരിക്കൂ. ശരി. ഓംശാന്തി.    

വരദാനം :- ത്യാഗത്തിന്‍റെയും തപസ്സിന്‍റെയും സഹയോഗത്തിലൂടെ സേവനത്തില്‍ സഫലത പ്രാപ്തമാക്കുന്ന നിരന്തര തപസ്വി മൂര്‍ത്തിയായി ഭവിക്കൂ

സേവാധാരി എന്നാലര്‍ത്ഥം ത്യാഗി തപസ്വിമൂര്‍ത്തി. ത്യാഗത്തിന്‍റെയും തപസ്സിന്‍റെയും രണ്ടിന്‍റെയും സഹയോഗത്താല്‍ സേവനത്തില്‍ സദാ സഫലത ലഭിക്കുന്നു. തപസ്സെന്നാല്‍ ഒരേ ഒരു ബാബ രണ്ടാമതാരുമില്ല, നിരന്തര തപസ്സു ചെയ്തുകൊണ്ടിരിക്കൂ, അപ്പോള്‍ നിങ്ങളുടെ സേവാസ്ഥാനം തപസ്യാകുണ്ഠമായി മാറും. അങ്ങനെയൊരു തപസ്യാകുണ്ഠമായി മാറിയാല്‍ ഈയാംപാറ്റകള്‍ താനേ വരും. മനസാ സേവനത്തിലൂടെ ശക്തിശാലി ആത്മാക്കള്‍ പ്രത്യക്ഷമാകും. ഇപ്പോള്‍ മനസാ സേവനത്തിലൂടെ ഭൂമിയെ പരിവര്‍ത്തനപ്പെടുത്തൂവൃദ്ധി പ്രാപ്തമാക്കുവാനുള്ള വിധി ഇതാണ്.  

സ്ലോഗന്‍ :- വിനയവും ധൈര്യവുമാകുന്ന ശക്തി ക്രോധാഗ്നിയെ ശാന്തമാക്കും.

Scroll to Top