ഇന്ന് ബാപ്ദാദ നാല് ഭാഗത്തുമുള്ള ദൂരെയിരുന്നും സമീപത്തിരിക്കുന്ന സര്വ്വ കുട്ടികളുടെ സന്തുഷ്ടത അഥവാ ആത്മീയതയുടെയും പ്രസന്നതയുടെയും പുഞ്ചിരി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സന്തുഷ്ടത, ആത്മീയതയുടെ സഹജമായ വിധിയാണ്, പ്രസന്നത സഹജമായ സിദ്ധിയാണ്. ആര്ക്ക് സന്തുഷ്ടതയുണ്ടോ അവര്‍ അവശ്യം പ്രസന്ന സ്വരൂപരായി കാണപ്പെടുന്നു. സന്തുഷ്ടത സര്വ്വ പ്രാപ്തി സ്വരൂപമാണ്. സദാ ഓരോ വിശേഷതയെയും ധാരണ ചെയ്യുന്നതിനുള്ള സഹജമായ മാര്ഗ്ഗമാണ് സന്തുഷ്ടത. സന്തുഷ്ടതയുടെ ഖജനാവ് സര്വ്വ ഖജനാക്കളെയും സ്വതവേ തന്റെ നേര്ക്ക് ആകര്ഷിക്കുന്നു. സന്തുഷ്ടത ജ്ഞാനത്തിന്റെ വിഷയത്തിന്റെ പ്രത്യക്ഷ തെളിവാണ്. സന്തുഷ്ടത നിശ്ചിന്ത ചക്രവര്ത്തിയാക്കുന്നു. സന്തുഷ്ടത സദാ സ്വമാനത്തിന്റെ സീറ്റില്‍ സെറ്റായിരിക്കുന്നതിനുള്ള സഹജമായ മാര്ഗ്ഗമാണ്. സന്തുഷ്ടത മഹാദാനി, വിശ്വമംഗളകാരി, വരദാനി സദായും സഹജവുമാക്കുന്നു. സന്തുഷ്ടത പരിധിയുള്ള എന്റെ നിന്റെ എന്നീ ചക്രത്തില്‍ നിന്നും മുക്തമാക്കി സ്വദര്ശന ചക്രധാരിയാക്കുന്നു. സന്തുഷ്ടത സദാ നിര്വ്വികല്പം, ഏകരസ വിജയി ആസനത്തിന്റെ അധികാരിയാക്കുന്നു. സദാ ബാപ്ദാദയുടെ ഹൃദയ സിംഹാസനധാരി, സഹജ സ്മൃതിയുടെ തിലകധാരി, വിശ്വപരിവര്ത്തനത്തിന്റെ സേവനത്തിന്റെ കിരീടധാരി, ഈ അധികാരത്തിന്റെ സമ്പന്ന സ്വരൂപത്തിന്റെ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നു. സന്തുഷ്ടത ബ്രാഹ്മണ ജീവിതത്തിന്റെ ജീവദാനമാണ്. ബ്രാഹ്മണജീവിതത്തിന്റെ ഉന്നതിയുടെ സഹജമായ മാര്ഗ്ഗമാണ്. സ്വയത്തോടും പരിവാരത്തോടും സന്തുഷ്ടം, പരിവാരം അവരോടും സന്തുഷ്ടം. ഏതൊരു പരിതസ്ഥിതിയിലുമിരുന്നും, അന്തരീക്ഷത്തിന്റെ, വൈബ്രേഷന്റെ ചഞ്ചലതയിലും സന്തുഷ്ടം. അങ്ങനെയുള്ള സന്തുഷ്ട സ്വരൂപം, ശ്രേഷ്ഠ ആത്മാവ് വിജയി രത്നത്തിന്റെ സര്ട്ടിഫിക്കറ്റിന്റെ അധികാരിയാണ്. മൂന്ന് സര്ട്ടിഫിക്കറ്റ് നേടണം.
സ്വയത്തിന്റെ സ്വയത്തോടുള്ള സന്തുഷ്ടത. 2. ബാബയിലൂടെ സദാ സന്തുഷ്ടത 3. ബ്രാഹ്മണ പരിവാരത്തിലൂടെ സന്തുഷ്ടത.
ഇതിലൂടെ തന്റെ വര്ത്തമാനത്തെയും ഭാവിയെയും ശ്രേഷ്ഠമാക്കാന്‍ സാധിക്കും. ഇപ്പോഴും സര്ട്ടിഫിക്കറ്റ് നേടാന്‍ സമയമുണ്ട്. നേടാന്‍ കഴിയും എന്നാല്‍ കൂടുതല്‍ സമയമില്ല. ഇപ്പോള്‍ ലേറ്റാണ് എന്നാല്‍ ടൂ ലേറ്റല്ല. ഇപ്പോഴും സന്തുഷ്ടതയുടെ വിശേഷതയിലൂടെ മുന്നിലേക്ക് പോകാന്‍ സാധിക്കും. ഇപ്പോള്‍ ലാസ്റ്റില് നിന്നും ഫാസ്റ്റായി ഫസ്ററില് പോകാനുള്ള അവസരമുണ്ട്. പിന്നീട് ലാസ്റ്റ് വന്നവര്‍ ലാസ്റ്റ് തന്നെയാകും. അതിനാല്‍ ഇന്ന് ബാപ്ദാദ ഈ സര്ട്ടിഫിക്കറ്റ് ചെക്ക് ചെയ്യുകയായിരുന്നു. സ്വയവും ചെക്ക് ചെയ്യാം. പ്രസന്നചിത്തരാണോ അതോ പ്രശ്നചിത്തരാണോ? ഡബിള്‍ വിദേശി പ്രസന്നചിത്തര് അഥവാ സന്തുഷ്ടരാണോ? പ്രശ്നങ്ങളെല്ലാം സമാപ്തമായിയെങ്കില് പ്രസന്നരായില്ലേ. സന്തുഷ്ടതയുടെ സമയം തന്നെ സംഗമയുഗമാണ്. സംഗമയുഗത്തെ കുറിച്ചള്ള അറിവ് ഇപ്പോഴാണ് ഉള്ളത്. അവിടെ ഈ സന്തുഷ്ടത, അസന്തുഷ്ടതയുടെ ജ്ഞാനത്തില്‍ നിന്നുമുപരിയായിരിക്കും. ഇപ്പോള്‍ ഇത് കേവലം സംഗമയുഗത്തിലെ ഖജനാവാണ്. സര്വ്വ സന്തുഷ്ട ആത്മാക്കള്‍ സര്വ്വര്ക്കും സന്തുഷ്ടതയുടെ ഖജനാവ് നല്കുന്നവരാണ്. ദാതാവിന്റെ കുട്ടികള്‍ മാസ്റ്റര്‍ ദാതാവാണ്. അത്രയും സമ്പാദിച്ചില്ലേ. സ്റ്റോക്ക് ഫുള്‍ ആയോ അതോ കുറച്ച് കുറവുണ്ടോ? കുറവുണ്ടെങ്കില്‍ വിശ്വമംഗളകാരിയാകാന് സാധിക്കില്ല. കേവലം മംഗളകാരിയായി തീരും. ആകേണ്ടത് ബാബയ്ക്ക് സമാനമല്ലേ. ശരി.
സര്വ്വ ദേശ വിദേശത്തിലുള്ളവര് സര്വ്വ ഖജനാക്കള്‍ കൊണ്ട് സമ്പന്നരായി മാസ്റ്റര്‍ സര്വ്വശക്തിവാനായിട്ടല്ലേ പൊയ്ക്കൊണ്ടിരിക്കുന്നത്. വന്നുവെങ്കില്‍ പോകുകയും വേണം. ബാബയും വരുന്നുണ്ട്, പോകുന്നുമുണ്ട്. കുട്ടികളും വരുന്നു, സമ്പന്നമായി പോകുന്നു. ബാബയ്ക്ക് സമാനമാക്കാന്‍ പോകുന്നു. തന്റെ ബ്രാഹ്മണ പരിവാരത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പോകുന്നു. ദാഹിച്ചിരിക്കുന്ന ആത്മാക്കളുടെ ദാഹത്തെ ശമിപ്പിക്കാന്‍ പോകുന്നു, അതിനല്ലേ പോകുന്നത്. തന്റെ ഹൃദയം കൊണ്ട് അഥവാ ബന്ധനം കൊണ്ടല്ലല്ലോ പോകുന്നത്. എന്നാല്‍ ബാബയുടെ നിര്ദ്ദേശമനുസരിച്ച് സേവനത്തിന് കുറച്ച് സമയത്തേക്ക് പോകുകയല്ലേ! അങ്ങനെ മനസ്സിലാക്കിയല്ലേ പോകുന്നത്? അല്ലാതെ ഞാന്‍ അമേരിക്കക്കാരനാണ്, ഓസ്റ്റ്രേലിയക്കാരാണ്….. അല്ല. കുറച്ച് സമയത്തേക്ക് ബാപ്ദാദ സേവനത്തിന് വേണ്ടി നിമിത്തമാക്കി അയച്ചിരിക്കുന്നു. ബാപ്ദാദയാണ് അയക്കുന്നത്, തന്റെ മനസ്സ് കൊണ്ടല്ല പോകുന്നത്. എന്റെ വീടാണ്, എന്റെ ദേശമാണ.് അല്ല! ബാബ സേവാസ്ഥാനത്ത് അയക്കുകയാണ്. സര്വ്വരും സദാ ബാബയ്ക്ക് പ്രിയപ്പെട്ടവരും എന്നാല്‍ നിര്മ്മോഹിയുമാണ്. യാതൊരു ബന്ധനവുമില്ല. സേവനത്തിന്റെ പോലും ബന്ധനമില്ല. ബാബയാണ് അയച്ചിരിക്കുന്നത്, ബാബക്കറിയാം. നിമിത്തമായി, എപ്പോള്‍ വരെ ബാബ നിമിത്തമാക്കുന്നു അതു വരെ നിമിത്തമാണ്. നിര്മ്മോഹിയാകുക തന്നെയാണ് പ്രിയപ്പെട്ടവരാകുക. ശരി.
സദാ സന്തുഷ്ടതയുടെ ആത്മീയതയിലിരിക്കുന്ന, പ്രസന്നചിത്തരായിരിക്കുന്ന സദാ ഓരോ സങ്കല്പം, വാക്ക്, കര്മ്മത്തിലൂടെ സര്വ്വര്ക്കും സന്തുഷ്ടതയുടെ ശക്തി നല്കുന്ന, നിരാശരായ ആത്മാക്കള്ക്ക് ഖജനാക്കളിലൂടെ ശക്തിശാലിയാക്കുന്ന, സദാ വിശ്വമംഗളകാരി പരിധിയില്ലാത്ത നിശ്ചിന്ത ചക്രവര്ത്തിമാര്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.
അവ്യക്ത ബാപ്ദാദയുമായി ദാദീജിയുടേയും ജാനകി ദാദിജിയുടെയും സംഭാഷണം
ഹോളീഹംസങ്ങളുടെ ജ്ഞാനി യോഗീ ജോഡി വളരെ നല്ലതാണ്. ഇവര്‍(ജാനകി ദാദി)ശാന്തിയോടെ ജ്ഞാനിയായി സേവനം കൂടുതല്‍ ഇഷ്ടപ്പെടുന്നു, ദാദീജിക്ക് സംസാരിക്കേണ്ടി വരുന്നു. ഇവര്‍ ആഗ്രഹിക്കുന്ന സമയത്ത് ഏകാന്തതയിലേക്ക് പോകുന്നു. ഇവര്ക്ക് യോഗത്തിന്റെ സേവനമാണ് ഇഷ്ടം. രണ്ട് പേരും ആള്റൗണ്ടറാണ് എന്നാലും ജ്ഞാനി യോഗിയുടെ ജോഡിയാണ്. രണ്ട് സംസ്ക്കാരങ്ങളുടെയും ആവശ്യമുണ്ട്– വാക്കുകള്‍ ഉപയോഗപ്പെടാത്ത സ്ഥലത്ത് യോഗം ഉപയോഗപ്പെടുന്നു. അതിനാല്‍ ജോഡി നല്ലതാണ്. ജോഡിയാകുന്നവരെല്ലാം നല്ലതാണ്.അവരും നല്ലതാണ്, ഇവരും നല്ലതാണ്. ഡ്രാമയില്‍ ദീദീ ഗുപ്ത നദിയായി. അവരോട് ഡബിള്‍ വിദേശികള്‍ക്കും വളരെ സ്നേഹമുണ്ട്. സാരമില്ല. ദീദിയുടെ മറ്റൊരു രൂപം കണ്ടു. സര്വ്വരും കണ്ടിട്ട് എത്ര സന്തോഷിക്കുന്നു. സര്വ്വ മഹാരഥികളും കൂടെയുണ്ട്. ബ്രിജേന്ദ്ര, നിര്മ്മല്ശാന്ത സര്വ്വരും ദൂരെയായിട്ടും കൂട്ടുകാരാണ്. ശക്തികളുടെ നല്ല സഹയോഗമുണ്ട്. സര്വ്വരും പരസ്പരം മുന്നില്‍ വയ്ക്കുന്നത് കൊണ്ട് മുന്നോട്ടുയര്ന്നു കൊണ്ടിരിക്കുന്നു. നിമിത്തമായ ശക്തികളെ മുന്നില്‍ വച്ചത് കാരണം സര്വ്വരും മുന്നിലാണ്. സേവനം അഭിവൃദ്ധി നേടുന്നതിന്റെ കാരണം തന്നെയിതാണ്, പരസ്പരം മുന്നോട്ടുയര്ത്തുക. പരസ്പരം സ്നേഹം, ഐക്യമുണ്ട്. സദാ മറ്റുള്ളവരുടെ വിശേഷതകളെ വര്‍ണ്ണിക്കുക– ഇത് തന്നെയാണ് പറയുന്നത് സേവനത്തില്‍ അഭിവൃദ്ധി ചെയ്യുക എന്ന്. ഇതേ വിധിയിലൂടെ സേവനത്തില്‍ അഭിവൃദ്ധിയുണ്ടായിട്ടുണ്ട്, ഇനിയുമുണ്ടാകും. സദാ വിശേഷത തന്നെ കാണുക, വിശേഷത കാണാന്‍ മറ്റുള്ളവരെയും പഠിപ്പിക്കുക, ഇത് തന്നെയാണ് സംഘടനയുടെ മാലയുടെ ചരട്. മുത്തുകള്‍ ചരടിലല്ലേ കോര്ക്കുന്നത്. ഇതാണ് സംഘടനയുടെ ചരട്. വിശേഷതയല്ലാതെ മറ്റൊന്നും വര്ണ്ണിക്കരുത് കാരണം മധുബന്‍ മഹാന് ഭൂമിയാണ്. മഹാഭാഗ്യവുമാണ്, അതേപോലെ മഹാപാപവുമാണ്. മധുബനില്‍ നിന്നും പോയി ആരെങ്കിലും വ്യര്ത്ഥം പറയുകയാണെങ്കില്‍ അത് വളരെ പാപമായി തീരുന്നു. അതിനാല്‍ സദാ വിശേഷത കാണുന്ന കണ്ണാടി ധരിക്കണം. വ്യര്ത്ഥത്തെ കാണരുത്. ചുവന്ന നിറത്തിലുള്ള കണ്ണാടിയിലൂടെ ചുവന്ന നിറമല്ലാതെ മറ്റെന്തെങ്കിലും കാണാന്‍ സാധിക്കുമോ. അതിനാല്‍ സദാ വിശേഷത കാണുന്ന കണ്ണാടി ധരിക്കണം. എന്തെങ്കിലും കാര്യം കണ്ടാലും അതിനെ ഒരിക്കലും വര്ണ്ണിക്കരുത്. വര്ണ്ണിച്ചു, ഭാഗ്യം നഷ്ടപ്പെട്ടു. എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ബാബയാണ്, അതിനാല്‍ അവരെ പ്രതി ശുഭ ഭാവനയല്ലാതെ ഒന്നും വര്ണ്ണിക്കരുത്.
ബാപ്ദാദ നിങ്ങള്‍ രത്നങ്ങളെ തന്നേക്കാള്‍ ശ്രേഷ്ഠമായിട്ടാണ് കാണുന്നത്. ബാബയുടെ അലങ്കാരം നിങ്ങളല്ലേ. അതിനാല്‍ ബാബയെ അലങ്കരിക്കുന്ന കുട്ടികള്‍ ശ്രേഷ്ഠരായില്ലേ. ബാപ്ദാദ കുട്ടികളുടെ മഹിമ ചെയ്ത് സന്തോഷിക്കുന്നു. ആഹാ എന്റെ ഇന്ന രത്നം, ആഹാ എന്റെ ഇന്ന രത്നം. ഇതേ മഹിമ പാടികൊണ്ടിരിക്കുന്നു. ബാബ ഒരിക്കലും ആരുടെയും കുറവുകളെ കാണുന്നില്ല. സൂചന നല്കുന്നുണ്ടെങ്കിലും വിശേഷതയോടെ ബഹുമാനപൂര്വ്വമാണ് സൂചന നല്കുന്നത്. ബാബയ്ക്ക് അധികാരമുണ്ട് എന്നാലും സദാ ബഹുമാനത്തോടെയാണ് നിര്ദ്ദേശം നല്കുന്നത്. ബാബയുടെ ഇതേ വിശേഷത കുട്ടികളിലും ഉണ്ടായിരിക്കണം. ഫാദറിനെ ഫോളോ ചെയ്യണ്ടേ.
ബാപ്ദാദയുടെ മുന്നില്‍ സര്വ്വ മുഖ്യസഹോദരിമാര്‍(ദാദിമാര്‍) ഇരിക്കുന്നു–
ജീവന്മുക്തനായ ജനകന് എന്നത് താങ്കളുടെ മഹിമയല്ലേ. ജീവന്മുക്തവും വിദേഹിയും രണ്ട് ടൈറ്റിലുണ്ട്.(ദാദിയോട്) ഇവര്‍ മണി തന്നെയാണ്. സന്തുഷ്ട മണി, മസ്തക മണി, സഫലതയുടെ മണി, എത്ര മണികളാണ്. സര്വ്വരും മണികളാണ്. മണികളെ എത്ര തന്നെ ഒളിപ്പിച്ച് വച്ചാലും മണിയുടെ തിളക്കം ഒരിക്കലും മറഞ്ഞിരിക്കില്ല. പൊടിയിലും തിളങ്ങും, പ്രകാശം നല്കും, അതിനാല്‍ പേരും കര്മ്മവും ഒരേപോലെ. (ദാദി ജാനകിയോട്) ഇവരുടെയും ഗുണം അതു തന്നെയാണ്, ദേഹമുക്തം, ജീവന്മുക്തം. സദാ ജീവിതത്തിന്റെ സന്തോഷത്തിന്റെ അനുഭവത്തിന്റെ ആഴത്തിലിരിക്കുന്നു. ഇതിനെ തന്നെയാണ് ജീവന്മുക്തം എന്നു പറയുന്നത്. ശരി.
അവ്യക്ത മഹാവാക്യം– വിനയമുള്ളവരായി വിശ്വനവനിര്മ്മാണം ചെയ്യൂ
സേവനത്തില്‍ സഹജമായും സദായും സഫലത പ്രാപ്തമാക്കുന്നതിന്റെ മൂല ആധാരമാണ്– വിനയമുള്ളവരാകുക. വിനയമുള്ളവരാകുക തന്നെയാണ് സ്വമാനവും, സര്വ്വരിലൂടെയും ബഹുമാനം പ്രാപ്തമാക്കുന്നതിനുള്ള സഹജമായ മാര്ഗ്ഗം. വിനയമുള്ളവരാകുക എന്നാല്‍ കുനിയുകയല്ല എന്നാല്‍ സര്‍വ്വരെയും തന്റെ വിശേഷതകളിലൂടെയും സ്നേഹത്തിലൂടെയും കുനിയിപ്പിക്കുക. മഹാനതയുടെ ലക്ഷണമാണ് വിനയം. എത്രത്തോളം വിനയമുള്ളവരാകുന്നുവൊ അത്രത്തോളം സര്വ്വരുടെയും ഹൃദയത്തില്‍ സ്വതവേ മഹാനായി തീരുന്നു. വിനയം നിരഹങ്കാരിയാക്കുന്നു. വിനയത്തിന്റെ ബീജം മഹാനതയുടെ ഫലം സ്വതവേ പ്രാപ്തമാക്കി തരുന്നു. വിനയം സര്വ്വരുടെയും ഹൃദയത്തില്‍ നിന്നും ആശീര്വാദം പ്രാപ്തമാക്കുന്നതിനുള്ള സഹജമായ മാര്ഗ്ഗമാണ്. നിരഹങ്കാരിയാകുന്നതിനുള്ള വിശേഷ ലക്ഷണമാണ്– വിനയം. വൃത്തി, ദൃഷ്ടി, വാക്ക്, സംബന്ധ സമ്പര്ക്കം സര്വ്വതിലും വിനയത്തിന്റെ ഗുണം ധാരണ ചെയ്യൂ എങ്കില്‍ മഹാനായി തീരും. ഏതു പോലെ വൃക്ഷത്തിന്റെ കുനിയല്‍ സേവനം ചെയ്യുന്നു, അതേ പോലെ വിനയമുള്ളവരാകുക അര്ത്ഥം കുനിയുക തന്നെയാണ് സേവാധാരിയാകുക. അതിനാല്‍ മഹാനതയും ഉണ്ടാകണം, വിനയവും വേണം. വിനയമുള്ളവര്ക്ക് സര്വ്വരിലൂടെ ബഹുമാനം പ്രാപ്തമാകുന്നു. സ്വയം വിനയമുള്ളവരാകുകയാണെങ്കില് മറ്റുള്ളവര്‍ താനേ ബഹുമാനിക്കും. അഭിമാനത്തിലിരിക്കുന്നവരെ ആരും ബഹുമാനിക്കില്ല, അവരില്‍ നിന്നും ദൂരെയകന്നു പോകും. വിനയമുള്ളവര്‍ സര്വ്വര്ക്കും സുഖം നല്കുന്നു. അവര്‍ എവിടെ പോയാലും, എന്ത് ചെയ്താലും സുഖം നല്കുന്നതായിരിക്കും. അവരുടെ സംബന്ധ സമ്പര്‍ക്കത്തില്‍ ആര് വന്നാലും, സുഖത്തിന്റെ അനുഭവം ചെയ്യുന്നു. സേവാധാരിയുടെ വിശേഷതയാണ്– ഒരു ഭാഗത്ത് വളരെ വിനയം, വിശ്വസേവാധാരി, മറുഭാഗത്ത് ജ്ഞാനത്തിന്റെ അധികാരി. എത്രത്തോളം വിനയമുണ്ടോ അത്രത്തോളം നിശ്ചിന്ത ചക്രവര്ത്തിയാണ്. വിനയത്തിന്റെയും അധികാരത്തിന്റെയും ബാലന്സ്. വിനയ ഭാവം, നിമിത്ത ഭാവം, പരിധിയില്ലാത്ത ഭാവം– ഇത് തന്നെയാണ് സേവനത്തിന്റെ സഫലതയുടെ വിശേഷ ആധാരം. എത്രത്തോളം സ്വമാനം അത്രത്തോളം വിനയം. സ്വമാനത്തിന്റെ അഭിമാനമില്ല. ഞാന്‍ വലുതാണ്, മറ്റുള്ളവര്‍ ചെറുതും, അവരെ പ്രതി വെറുപ്പിന്റെ ഭാവം, അങ്ങനെ പാടില്ല. എങ്ങനെയുള്ള ആത്മാക്കളാകട്ടെ, ദയാ ദൃഷ്ടിയിലൂടെ കാണണം, അഭിമാനത്തിന്റെ ദൃഷ്ടിയിലൂടെയല്ല. അഭിമാനവും പാടില്ല, അപമാനവും പാടില്ല. ഇപ്പോള്‍ ബ്രാഹ്മണജീവിതത്തിന്റെ ചലനം ഇങ്ങനെയാകരുത്. അഭിമാനമില്ലായെങ്കില് അപമാനം അപമാനമായി തോന്നില്ല. അവര്‍ സദാ വിനയമുള്ളവരും നിര്മ്മാണത്തിന്റെ കാര്യത്തില്‍ ബിസിയുമായിരിക്കും. വിനയമുള്ളവര്ക്കേ നവ നിര്മ്മാണം ചെയ്യാനാകൂ. ശുഭ ഭാവന അഥവാ ശുഭ കാമനയുടെ ബീജമാണ് നിമിത്ത ഭാവവും വിനയ ഭാവവും. പരിധിയുള്ള ബഹുമാനമല്ല. അസഭ്യതയുടെ ലക്ഷണമാണ് വാശി, സത്യതയുടെ ലക്ഷണമാണ് വിനയവും. വിനയമുള്ളവരായി സഭ്യതയോടെ പെരുമാറുക തന്നെയാണ് സഭ്യതയും സത്യതയും. സ്വയത്തിന്റെ സഫലതയുടെ അഭിമാനം പാടില്ല, വര്‍ണ്ണിക്കാന്‍ പോലും പാടില്ല എങ്കിലേ സഫലതയുടെ നക്ഷത്രമാകാന്‍ സാധിക്കൂ. സ്വന്തം മഹിമ പാടരുത്, എന്നാല്‍ എത്രത്തോളം സഫലത അത്രത്തോളം വിനയം, ക്രിയാത്മകതം, നിര്മ്മല സ്വഭാവം. മറ്റുള്ളവര്‍ അവരുടെ മഹിമ പാടണം, എന്നാല്‍ അവര്‍ സ്വയം സദാ ബാബയുടെ ഗുണങ്ങള്‍ പാടണം. അങ്ങനെയുള്ള വിനയം ക്രിയാത്മകതയുടെ കാര്യം സഹജമായി ചെയ്യിക്കുന്നു. വിനയമുള്ളവരാകാതെ നിര്മ്മാണത്തിന്റെ കാര്യം ചെയ്യാനാകില്ല. വിനയമുള്ളവര്‍ അഥവാ ഹാം ജി പറയുന്ന ആത്മാവിനെ പ്രതി ചിലപ്പോള്‍ തെറ്റിദ്ധാരണയിലൂടെ മറ്റുള്ളവര്ക്ക് പരാജയത്തിന്റെ രൂപം കാണപ്പെടുന്നു. എന്നാല്‍ വാസ്തവത്തില്‍ അവരുടേത് വിജയമാണ്. കേവലം ആ സമയത്ത് മറ്റുള്ളവര്‍ പറയുന്നത് പ്രകാരം അഥവാ പരിസ്ഥിതിയില്‍ വന്ന് നിശ്ചയബുദ്ധിക്ക് പകരം സംശയത്തിന്റെ രൂപമാകരുത്. അറിഞ്ഞുകൂടാ ജയിക്കുമോ തോല്ക്കുമോ– ഈ സംശയം വയ്ക്കാതെ തന്റെ നിശ്ചയത്തില്‍ പക്കാ ആയിട്ടിരിക്കൂ. അതിനാല്‍ ഏതൊന്നിനെയാണൊ മറ്റുള്ളവര്‍ ഇന്ന് തോല്വിയെന്ന് പറയുന്നത്, നാളെ ആഹാ ആഹാ എന്ന പുഷ്പം അര്പ്പിക്കും. സംസ്ക്കാരത്തില്‍ വിനയവും ക്രിയാത്മകതയും രണ്ട് വിശേഷതകളും അധികാരിയുടെ ലക്ഷണമാണ്. അതോടൊപ്പം സര്വ്വാത്മാക്കളുടെയും സമ്പര്‍ക്കത്തില്‍ വരുക, സ്നേഹിയാകുക, സര്വ്വരുടെയും ഹൃദയത്തിന്റെ ആശീര്വാദം അര്ത്ഥം ശുഭ ഭാവന സര്വ്വരുടെയും ഉള്ളില്‍ നിന്നും ആ ആത്മാവിനെ പ്രതി ഉണ്ടാകണം. അറിയുന്നയോ അറിയാത്തതോ ആയ ദൂരെയുള്ള സംബന്ധം അഥവാ സമ്പര്ക്കമാകട്ടെ, ആര് കണ്ടാലും സ്നേഹം കാരണം ഇവര്‍ എന്റേതാണ് എന്ന അനുഭവം അവര്‍ ചെയ്യണം. എത്രത്തോളം ഗുണങ്ങളുടെ ധാരണയാല്‍ സമ്പന്നമാകുന്നുവൊ, ഗുണങ്ങളുടെ ഫലസ്വരൂപരാകുന്നുവൊ അത്രത്തോളം തന്നെ വിനയമുള്ളവരാകൂ. വിനയത്തിന്റെ സ്ഥിതിയിലൂടെ ഓരോ ഗുണത്തെ പ്രത്യക്ഷമാക്കൂ എങ്കില്‍ പറയാം മഹാന് ആത്മാവ്. സേവാധാരി അര്ത്ഥം നിര്മ്മാണം ചെയ്യുന്നവര്‍, വിനയമുള്ളവര്‍. ക്രിയാത്മകത തന്നെയാണ് സേവനത്തിന്റെ സഫലതയുടെ മാര്ഗ്ഗം. വിനയമുള്ളവരാകുന്നതിലൂടെ സേവനത്തില്‍ സദാ ഭാരരഹിതരായിരിക്കാന് സാധിക്കും. വിനയമില്ല, ബഹുമാനത്തിന്റെ ഇച്ഛയുണ്ടെങ്കില്‍ ഭാരമായി തീരും. ഭാരമുള്ളവര്‍ സദാ നിന്നു പോകുന്നു. തീവ്രമായി പോകാന്‍ സാധിക്കുന്നില്ല, അതിനാല്‍ എന്തെങ്കിലും ഭാരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ മനസ്സിലാക്കൂ വിനയമില്ല. വിനയമുള്ളിടത്ത് ഈര്ഷ്യയുണ്ടാകില്ല, ആത്മീയതയുണ്ടായിരിക്കും. ബാബ ഏത് പോലെ വിനയത്തോടെ വരുന്നു, അതേപോലെ ഫോളോ ഫാദര്‍. സേവനത്തില്‍ ലേശം എങ്കിലും ഈര്ഷ്യ വരുന്നുവെങ്കില്‍, ആ സേവനം സമാപ്തമാകുന്നു. ബ്രഹ്മാബാബ സ്വയം എത്രയോ എളിമയോടെ നിന്നു– അത്രയും വിനയത്തോടെ സേവാധാരിയായി, കുട്ടികളുടെ പാദം തടവാന്‍ പോലും തയ്യാറായിരുന്നു. കുട്ടികള്‍ എന്നേക്കാള്‍ മുന്നില്‍ പോകണം, കുട്ടികള്ക്ക് എന്നേക്കാള്‍ നന്നായി പ്രഭാഷണം ചെയ്യാന്‍ സാധിക്കും. ആദ്യം ഞാന്‍ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മുന്നില്‍ കുട്ടികള്‍, ആദ്യം കുട്ടികള്‍, കുട്ടികള്‍ വലിയവര്‍ എന്ന് പറഞ്ഞു, അതിനാല്‍ സ്വയത്തെ താഴെ നിറുത്തുക അര്ത്ഥം താഴെ നില്ക്കുക എന്നല്ല, ഉയരത്തിലേക്ക് പോകുക എന്നാണ്. അതിനാല്‍ ഇതിനെയാണ് പറയുന്നത് സത്യമായ നമ്പര്‍വണ്‍ യോഗ്യതയുള്ള സേവാധാരി. മറ്റുള്ളവര്ക്ക് ബഹുമാനം നല്കി സ്വയം വിനയമുള്ളവരാകുക തന്നെയാണ് പരോപകാരം. ഈ നല്കുക തന്നെയാണ് സദാകാലത്തേക്ക് എടുക്കുക.അല്പകാലത്തെ വിനാശി ബഹുമാനത്തെ ത്യജിച്ച് സ്വമാനത്തില്‍ സ്ഥിതി ചെയ്ത്, വിനയമുള്ളവരായി, ബഹുമാനം നല്കി മുന്നോട്ടു പോകു. ഈ നല്കുക തന്നെയാണ് നേടുകയായി മാറുന്നത്. ബഹുമാനം നല്കുക അര്ത്ഥം ആ ആത്മാവിനെ ഉണര്വ്വിലും ഉത്സാഹത്തിലും കൊണ്ടു വന്ന് മുന്നോട്ടുയര്ത്തുക. ഈ സദാകാലത്തെ ഉണര്വ്വും ഉത്സാഹവും അര്ത്ഥം സന്തോഷത്തിന്റെ അഥവാ സ്വയത്തിന്റെ സഹയോഗത്തിന്റെ ഖജനാവ്, ആത്മാവിനെ സദാകാലത്തേക്ക് പുണ്യാത്മാവാക്കി മാറ്റുന്നു.
വരദാനം– വ്യര്ത്ഥ സങ്കല്പങ്ങളെ സമര്ത്ഥത്തിലേക്ക് പരിവര്ത്തനപ്പെടുത്തി സഹജയോഗിയായി തീരുന്ന സമര്ത്ഥ ആത്മാവായി ഭവിക്കട്ടെ.
ചില കുട്ടികള്‍ ചിന്തിക്കുന്നു– എന്റെ പാര്ട്ട് അത്രയും കാണപ്പെടുന്നില്ല, യോഗം ലഭിക്കുന്നില്ല, അശരീരിയാകാന് സാധിക്കുന്നില്ല– ഇത് വ്യര്ത്ഥ സങ്കല്പമാണ്. ഈ സങ്കല്പങ്ങളെ പരിവര്ത്തനപ്പെടുത്തി സമര്ത്ഥ സങ്കല്പം ചെയ്യൂ,അതായത് ഓര്മ്മ എന്റെ സ്വധര്മ്മമാണ്. ഞാന്‍ തന്നെയാണ് കല്പ കല്പത്തെ സഹജയോഗി. ഞാന്‍ യോഗിയാകുന്നില്ലായെങ്കില്, പിന്നെ ആര് ആകും. എന്ത് ചെയ്യാം എന്റെ ശരീരം വഴങ്ങുന്നില്ല, ഇത് പഴയ ശരീരമായതിനാല്‍ ഒന്നിനും കൊള്ളാത്തതാണ്– ഇങ്ങനെ ചിന്തിക്കരുത്. ആഹാ, ആഹാ എന്ന സങ്കല്പം ചെയ്യൂ, ഈ അന്തിമ ശരീരം കൊണ്ട് അത്ഭുതം കാണിക്കൂ എങ്കില്‍ ശക്തി ലഭിക്കും.
സ്ലോഗന്‍- ശുഭ ഭാവനകളുടെ ശക്തിക്ക് മറ്റുള്ളവരുടെ വ്യര്ത്ഥമായ ഭാവനകളെ പോലും പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കും.