ഇന്ന് സ്നേഹ സാഗരന്‍ തന്‍റെ സ്നേഹി വേഴാമ്പലുകളായ കുട്ടികളെ മിലനം ചെയ്യാന്‍ വേണ്ടി വന്നിരിക്കുന്നു. അനേക ജന്മങ്ങളായി ഈ സത്യമായ അവിനാശി ഈശ്വരീയ സ്നേഹത്തിന് വേണ്ടി ദാഹിച്ചിരിക്കുകയായിരുന്നു. ജന്മ ജന്മാന്തരങ്ങളിലെ സ്നേഹി വേഴാമ്പലുകളായ കുട്ടികള്‍ക്ക് ഇപ്പോള്‍ സത്യമായ സ്നേഹം, അവിനാശി സ്നേഹത്തിന്‍റെ അനുഭവം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഭക്താത്മാക്കളായതിനാല്‍ നിങ്ങള്‍ സര്‍വ്വ കുട്ടികളും സ്നേഹത്തിന് വേണ്ടി യാചിക്കുന്നവരായി തീര്‍ന്നു. ഇപ്പോള്‍ ബാബ യാചകരില്‍ നിന്നും സ്നേഹ സാഗരന്‍റെ സമ്പത്തിന്‍റെ അധികാരിയാക്കിക്കൊണ്ടിരിക്കുന്നു. അനുഭവത്തിന്‍റെ ആധാരത്തില്‍ സര്‍വ്വരുടെയും ഹൃദയത്തില്‍ നിന്നും ഇപ്പോള്‍ ഈ ശബ്ദം സ്വതവേ മുഴങ്ങുന്നുണ്ട്- ഈശ്വരീയ സ്നേഹം നമ്മുടെ ജന്മ സിദ്ധ അധികാരമാണ്. അതിനാല്‍ യാചകരില്‍ നിന്നും അധികാരിയായി. വിശ്വത്തില്‍ ഓരോ ആത്മാവിനും ജീവിതത്തില്‍ ആവശ്യമായ വസ്തു സ്നേഹം തന്നെയാണ്. ജീവിതത്തില്‍ സ്നേഹമില്ലായെങ്കില്‍ ജീവിതം നീരസമായി അനുഭവപ്പെടുന്നു. സ്നേഹം അത്രയും ഉയര്‍ന്ന വസ്തുവാണ്, ഇന്നത്തെ സാധാരണ ആളുകള്‍ സ്നേഹത്തെ തന്നെ ഭഗവാനാണെന്ന് അംഗീകരിക്കുന്നു. സ്നേഹം തന്നെയാണ് പരമാത്മാവ് അഥവാ പരമാത്മാവ് തന്നെയാണ് സ്നേഹം. അതിനാല്‍ സ്നേഹം ഭഗവാന്‍റെയത്രത്തോളം ഉയര്‍ന്നതാണ്. അതിനാല്‍ ഭഗവാനെ സ്നേഹം എന്നു പറയുന്നു. ഇത് എന്ത് കൊണ്ട് പറയുന്നുവെന്ന് അനുഭവമില്ല. എന്നാലും പരമാത്മാവായ ബാബ ഈ സൃഷ്ടിയില്‍ വന്നപ്പോള്‍ സര്‍വ്വ കുട്ടികള്‍ക്കും പ്രാക്ടിക്കല്‍ രൂപത്തില്‍ സ്നേഹം നല്‍കി, നല്‍കിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ അനുഭവമില്ലായെങ്കിലും സ്നേഹം തന്നെയാണ് പരമാത്മാവെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ പരമാത്മാവായ ബാബയുടെ ആദ്യത്തെ ഉപഹാരമാണ് സ്നേഹം. സ്നേഹമാണ് നിങ്ങള്‍ സര്‍വ്വര്‍ക്കും ബ്രാഹ്മണ ജന്മം നല്കിയത്. സ്നേഹത്തിന്‍റെ പാലന സര്‍വ്വരെയും ഈശ്വരീയ സേവനത്തില്‍ യോഗ്യനാക്കി. സ്നേഹം സഹജയോഗി, കര്‍മ്മയോഗി, സ്വതവേ യോഗിയാക്കി. സ്നേഹം പരിധിയുള്ള ത്യാഗത്തെ ഭാഗ്യമാണെന്ന അനുഭവം ചെയ്യിച്ചു. ത്യാഗമല്ല ഭാഗ്യമാണ്. ഈ അനുഭവം സത്യമായ സ്നേഹം ചെയ്യിച്ചില്ലേ. ഈ സ്നേഹത്തിന്‍റെ ആധാരത്തില്‍ ഏതൊരു പ്രകാരത്തിലുമുള്ള കൊടുങ്കാറ്റ് ഈശ്വരീയ കളിപ്പാട്ടമായി അനുഭവപ്പെടുന്നു. സ്നേഹത്തിന്‍റെ ആധാരത്തില്‍ പ്രയാസത്തെ അതി സഹജമായി അനുഭവിക്കുന്നു. ഈ ഈശ്വരീയ സ്നേഹം അനേക സംബന്ധങ്ങളില്‍ കുടുങ്ങിയ ഹൃദയത്തെ, വിച്ഛേദ്ദിക്കപ്പെട്ട ഹൃദയത്തെ ഒന്നാക്കുന്നു. ഇപ്പോള്‍ ഒരു ഹൃദയം, ഒരു ഹൃദയേശ്വരന്‍. ഹൃദയം മുറിഞ്ഞു പോകുന്നില്ല. സ്നേഹം ബാബയ്ക്ക് സമാനമാക്കി. സ്നേഹം തന്നെ സദാ കൂട്ട്കെട്ടിന്‍റെ അനുഭവമുള്ളത് കാരണം സദാ സമര്‍ത്ഥമാക്കി. സ്നേഹം തന്നെ യുഗത്തെ പരിവര്‍ത്തനപ്പെടുത്തി. കലിയുഗിയില്‍ നിന്നും സംഗമയുഗിയാക്കി. സ്നേഹം തന്നെ ദുഃഖത്തിന്‍റെയും വേദനയുടെയും ലോകത്തില്‍ നിന്ന് സുഖത്തിന്‍റെ സന്തോഷത്തിന്‍റെ ലോകത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തി. ഈ ഈശ്വരീയ സ്നേഹത്തിന് അത്രയും മഹത്വമുണ്ട്. മഹത്വത്തെയറിയുന്നവരാണ് മഹാനായി തീരുന്നത്. അങ്ങനെയുള്ള മഹാനല്ലേ. സര്‍വ്വരിലൂടെയുള്ള സഹജമായ പുരുഷാര്‍ത്ഥവും ഇത് തന്നെയാണ്. സ്നേഹത്തില്‍ സദാ മുഴുകിയിരിക്കൂ. സ്നേഹത്തില്‍ മുഴുകിയിരിക്കുന്ന ആത്മാവിന് സ്വപ്നത്തില്‍ പോലും മായയുടെ പ്രഭാവം ഉണ്ടാകുകയില്ല കാരണം ലവ്ലീന്‍ അവസ്ഥ മായാപ്രൂഫ് അവസ്ഥയാണ്. അതിനാല്‍ സ്നേഹത്തില്‍ സര്‍വ്വതും സഹജമല്ലേ. സ്നേഹം സര്‍വ്വരെയും മധുബന്‍ നിവാസിയാക്കി. സ്നേഹം ഉള്ളതിനാലല്ലേ എത്തി ചേര്‍ന്നിരിക്കുന്നത്. ബാപ്ദാദായും സര്‍വ്വ കുട്ടികള്‍ക്ക് സദാ സ്നേഹി ഭവ എന്ന വരദാനമാണ് നല്കുന്നത്. സ്നേഹം അങ്ങനെയുള്ള ജാല വിദ്യയാണ്, എന്ത് യാചിച്ചാലും പ്രാപ്തമാക്കാന്‍ സാധിക്കും. സത്യമായ സ്നേഹത്തോടെ, ഹൃദയത്തിന്‍റെ സ്നേഹത്തോടെ, സ്വാര്‍ത്ഥതയോടെയുള്ള സ്നേഹമല്ല. സമയത്ത് സ്നേഹിയാകുന്നവരല്ല. ആവശ്യം വരുമ്പോള്‍ മധുരമായ ബാബാ, പ്രിയപ്പെട്ട ബാബാ എന്ന് പറഞ്ഞ് നിറവേറ്റുന്നവരല്ല. സദാ ഇതേ സ്നേഹത്തില്‍ മുഴുകിയിരിക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ക്ക് ബാപ്ദാദാ സദാ ഛത്രച്ഛായയാണ്. സമയത്ത് ഓര്‍മ്മിക്കുന്നവര്‍ അഥവാ കാര്യത്തിന് വേണ്ടി ഓര്‍മ്മിക്കുന്നവര്‍, അങ്ങനെയുള്ളവര്‍ക്ക് യഥാശക്തി, സ്നേഹത്തിന്‍റെ റിട്ടേണായി സഹയോഗം ലഭിക്കുന്നു. എന്നാല്‍ യഥാ ശക്തി സമ്പന്നവും സമ്പൂര്‍ണ്ണവുമായ സഫലത ലഭിക്കുന്നില്ല. അതിനാല്‍ സദാ സ്നേഹത്തിലൂടെ സര്‍വ്വ പ്രാപ്തി സ്വരൂപത്തിന്‍റെ അനുഭവം ചെയ്യുന്നതിന് സത്യമായ ഹൃദയത്തോടെ സ്നേഹിയാകൂ. മനസ്സിലായോ.
ബാപ്ദാദാ സര്‍വ്വ മധുബന്‍ വീടിന്‍റെ അലങ്കാരമായ കുട്ടികള്‍ക്ക് വിശേഷിച്ച് സ്നേഹത്തിന്‍റെ ആശംസകള്‍ നല്‍കി കൊണ്ടിരിക്കുന്നു. ഈ മധുബന്‍ പരിധിയില്ലാത്ത വീടിന്‍റെ തിളക്കമാണ് കുട്ടികള്‍. അങ്ങനെയാണെന്ന് സ്വയം മനസ്സിലാക്കുന്നില്ലേ. ലോകത്തിലുള്ളവര്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ എവിടെയൊക്കെ പോകുന്നു. വിദേശികളും ഭാരതത്തിലെ കുട്ടികളും സ്വീറ്റ് ഹോമില്‍ എത്തി ചേര്‍ന്നു. വലിയ ദിനം, വലുതിലും വച്ച് വലിയ ബാബയുമായി വിശാല ഹൃദയത്തോടെ ആഘോഷിക്കാന്‍.
ഈ വലിയ ദിനം വിശേഷിച്ച് ബാബയും ദാദയും രണ്ടു പേരുടെയും സ്മരണയുടെ ദിനമാണ്. ഒന്ന് ദാതാവിന്‍റെ രൂപത്തില്‍ ശിവബാബയുടെ സ്മരണയും, വൃദ്ധന്‍റെ രൂപത്തില്‍ ബ്രഹ്മാബാബയുടെ സ്മരണയും. ഒരിക്കലും യുവാ രൂപത്തില്‍ കാണിക്കുന്നില്ല. ക്രിസ്തുമസ്സ് ഫാദറിനെ വൃദ്ധനായാണ് കാണിക്കുന്നത്. രണ്ട് നിറങ്ങള്‍ തീര്‍ച്ചയായും കാണിക്കുന്നുണ്ട്. വെള്ളയും ചുവപ്പും. അതിനാല്‍ ബാബയുടെയും ദാദായുടെയും ലക്ഷണമാണിത്. ബാപ്ദാദാ കൊച്ചു കുട്ടികളുടെ ഇച്ഛകളെ പൂര്‍ത്തീകരിക്കുന്നു. ചെറിയ ചെറിയ കുട്ടികള്‍ സ്നേഹത്തോടെ ഈ വിശേഷ ദിനത്തില്‍ തന്‍റെ ഹൃദയത്തിനിഷ്ടപ്പെട്ട വസ്തുക്കള്‍ ക്രിസ്തുമസ്സ് ഫാദറിനോട് ചോദിക്കുന്നു അഥവാ സങ്കല്പം വയ്ക്കുന്നു. അദ്ദേഹം തീര്‍ച്ചയായും അത് പൂര്‍ത്തീകരിക്കും എന്ന നിശ്ചയം വയ്ക്കുന്നു. അതിനാല്‍ ഈ സ്മരണയും നിങ്ങള്‍ കുട്ടികളുടേതാണ്. പഴയ ശൂദ്ര ജീവിതത്തിലെ എത്ര തന്നെ വൃദ്ധനാണെങ്കിലും ബ്രാഹ്മണ ജീവിതത്തില്‍ കൊച്ചു കുട്ടികളാണ്. അതിനാല്‍ സര്‍വ്വ കുട്ടികളും എന്ത് ശ്രേഷ്ഠമായ കാമനയാണോ വയ്ക്കുന്നത് അത് പൂര്‍ണ്ണമാകുന്നില്ലേ അതിനാല്‍ ഈ സ്മരണ ലാസ്റ്റ് ധര്‍മ്മത്തിലുള്ളവരിലും സംഭവിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ സര്‍വ്വര്‍ക്കും സംഗമയുഗത്തിന്‍റെ വലിയ ദിനത്തിന്‍റെ ഉപഹാരം ബാപ്ദാദായിലൂടെ ലഭിച്ചില്ലേ. വിശേഷിച്ചും ഈ വലിയ ദിനം ഉപഹാരങ്ങളുടെ ദിനമാണ്. അതിനാല്‍ ബാപ്ദാദ ഏറ്റവും വലിയ സമ്മാനമായി സ്വര്‍ഗ്ഗത്തിന്‍റെ രാജ്യവും സ്വരാജ്യവും നല്‍കുന്നു. അവിടെ അപ്രാപ്തമായ ഒരു വസ്തുവും ഉണ്ടായിരിക്കില്ല. സര്‍വ്വ പ്രാപ്തി സ്വരൂപരായി മാറുന്നു. അതിനാല്‍ വലിയ ദിനം ആഘോഷിക്കുന്നവര്‍ വലിയ ഹൃദയമുള്ളവരാണ്. വിശ്വത്തിന് നല്‍കുന്നവര്‍ വിശാല ഹൃദയമുള്ളവരല്ലേ. അതിനാല്‍ സര്‍വ്വര്‍ക്കും സംഗമയുഗമാകുന്ന വലിയ ദിനത്തിന്‍റെ വലിയ ഹൃദയത്തോടെ ബാപ്ദാദാ വലിയ ആശംസകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അവര്‍ 12 മണിക്ക് ശേഷമാണ് ആഘോഷിക്കുന്നത്, നിങ്ങളുടെ നമ്പര്‍ ഏറ്റവും മുന്നിലല്ലേ. അതിനാല്‍ ആദ്യം നിങ്ങളാണ് ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. പിന്നെ ലോകം ആഘോഷിക്കും. വിശേഷ രൂപത്തില്‍ ഡബിള്‍ വിദേശികള്‍ ഇന്ന് വളരെ ഉണര്‍വ്വും ഉത്സാഹത്തോടെയും ഓര്‍മ്മയാകുന്ന സമ്മാനം ബാബയ്ക്ക് സ്ഥൂലവും സൂക്ഷ്മവുമായ രൂപത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ബാപ്ദാദായും സര്‍വ്വ ഡബിള്‍ വിദേശി കുട്ടികള്‍ക്ക് സ്നേഹത്തിന്‍റെ സമ്മാനത്തിന്‍റെ റിട്ടേണായി കോടി മടങ്ങ്, സദാ സ്നേഹി സാഥിയായിരിക്കും, സദാ സ്നേഹത്തിന്‍റെ സാഗരത്തില്‍ ലയിച്ച് ലവ്ലീന്‍(സ്നേഹത്തില്‍ ലയിച്ചിരിയ്ക്കുന്ന) സ്ഥിതിയുടെ അനുഭവം ചെയ്യും, ഇങ്ങനെയുള്ള വരദാനം നിറഞ്ഞ ഓര്‍മ്മയും അമരമായ സ്നേഹത്തിന്‍റെ റിട്ടേണില്‍ സമ്മാനം നല്‍കിക്കൊണ്ടിരിക്കുന്നു. സദാ സന്തോഷത്തില്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. സദാ മുഖം മധുരമായിരിക്കും. അതേ പോലെ സ്നേഹി കുട്ടികള്‍ ഭാരതത്തിലെ കുട്ടികള്‍ക്കും വിശേഷിച്ച് സഹജയോഗി, സ്വതവേ യോഗിയുടെ വരദാനത്തിന്‍റെ സ്നേഹ സ്മരണ നല്‍കി ക്കൊണ്ടിരിക്കുന്നു.
സര്‍വ്വ കുട്ടികള്‍ക്കും ദാതാവ് വിധാതാവായ ബാപ്ദാദാ അവിനാശി സ്നേഹ സമ്പന്നമായ സദാ സമര്‍ത്ഥ സ്വരൂപത്തിലൂടെ സഹജമായി അനുഭവം ചെയ്യുന്നതിന്‍റെ സ്നേഹ സ്മരണ നല്കി കൊണ്ടിരിക്കുന്നു. സര്‍വ്വര്‍ക്കും സ്നേഹ സ്മരണയും നമസ്തേയും.
പാര്‍ട്ടികളോട്- 1. സദാ സ്വയത്തെ ഈ പഴയ ലോകത്തിന്‍റെ ആകര്‍ഷണത്തില്‍ നിന്നും ഉപരിയും ബാബയ്ക്ക് പ്രിയപ്പെട്ടതുമാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? എത്രത്തോളം നിര്‍മ്മോഹിയാകുന്നുവൊ അത്രത്തോളം സ്വതവേ പ്രിയപ്പെട്ടവരായി മാറും. നിര്‍മ്മോഹിയല്ലായെങ്കില്‍ പ്രിയപ്പെട്ടവരല്ല. അതിനാല്‍ സ്നേഹി നിര്‍മ്മോഹിയാണോ അതോ മറ്റെവിടെയെങ്കിലും ആകര്‍ഷണമുണ്ടോ? ആരിലും ആകര്‍ഷണമില്ലായെങ്കില്‍ ബുദ്ധി സ്വതവേ ഒരേയൊരു ബാബയിലേക്ക് പോകും. മറ്റെവിടെയും പോകില്ല. സഹജവും നിരന്തര യോഗിയുടെ സ്ഥിതി അനുഭവപ്പെടും. ഇപ്പോള്‍ സഹജയോഗിയായില്ലായെങ്കില്‍ പിന്നെ എപ്പോഴാകും? അത്രയും സഹജമായ പ്രാപ്തിയാണ്, സത്യയുഗത്തിലും ഇപ്പോഴത്തെ പ്രാപ്തിയുടെ ഫലമാണ്. അതിനാല്‍ ഇപ്പോള്‍ സഹജയോഗിയും സദാ രാജ്യ ഭാഗ്യത്തിന്‍റെ അധികാരി സഹജയോഗി കുട്ടികള്‍ സദാ ബാബയ്ക്ക് സമാനവും സമീപവുമാണ്. അതിനാല്‍ സ്വയത്തെ ബാബയുടെ സമീപം കൂടെയിരിക്കുന്ന അനുഭവം ചെയ്യുന്നുണ്ടോ? കൂടെയുള്ളവര്‍ക്ക് സദാ ആശ്രയമുണ്ട്. കൂടെയിരിക്കുന്നില്ലായെങ്കില്‍ ആശ്രയവും ലഭിക്കുന്നില്ല. ബാബയുടെ ആശ്രയം ലഭിച്ചുവെങ്കില്‍ ഒരു വിഘ്നത്തിനും വരാന്‍ സാധിക്കില്ല. സര്‍വ്വ ശക്തിവാനായ ബാബയുടെ ആശ്രയമുള്ളയിടത്ത് മായ സ്വയം മാറി നില്‍ക്കുന്നു. ശക്തിയുള്ളവരുടെ മുന്നില്‍ ശക്തിഹീനര്‍ക്ക് എന്ത് ചെയ്യാനാകും? മാറി നില്‍ക്കില്ലേ. അതേപോലെ മായയും വേറിടും. ശക്തിശാലികളുടെ മുന്നില്‍ നിര്‍ബലര്‍ക്ക് എന്ത് ചെയ്യാനാകും? വേറിട്ടു നില്‍ക്കില്ലേ! അതിനാല്‍ സര്‍വ്വരും മായാജീത്ത് അല്ലേ? വ്യത്യസ്ഥ പ്രകാരത്തിലൂടെ, പുതിയ പുതിയ രൂപത്തിലൂടെ മായ വരുന്നുണ്ട് എന്നാല്‍ നോളേജ്ഫുള്‍ ആത്മാക്കള്‍ മായയെ ഭയപ്പെടുന്നില്ല. അവര്‍ മായയുടെ സര്‍വ്വ രൂപങ്ങളെ മനസ്സിലാക്കുന്നു, മനസ്സിലാക്കിയതിനു ശേഷം വേറിട്ടു നില്‍ക്കുന്നു. മായാജീത്ത് ആയിയെങ്കില്‍ ആര്‍ക്കും കുലുക്കാന്‍ സാധിക്കില്ല. എത്ര തന്നെ ശ്രമിച്ചാലും നിങ്ങള്‍ കുലുങ്ങാതിരിക്കൂ.
അമൃതവേള മുതല്‍ രാത്രി വരെ ബാബയും സേവനവും, ഇതല്ലാതെ മറ്റൊരു താല്‍പര്യവും പാടില്ല. ബാബയെ ലഭിച്ചു, സേവാധാരിയായി കാരണം ലഭിച്ചതിനെ വിതരണം ചെയ്യുന്നതിലൂടെ അത് വര്‍ദ്ധിക്കുന്നു. ഒന്ന് നല്‍കൂ, കോടി മടങ്ങ് നേടൂ. ഇത് തന്നെ ഓര്‍മ്മിക്കൂ- നമ്മള്‍ സര്‍വ്വ ഖജനാക്കളുടെയും അധികാരിയാണ്, ഭണ്ഡാര സമ്പന്നമാണ്. ആരെയാണൊ ലോകം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്, നമ്മള്‍ അവരുടെ മക്കളായി. ദുഃഖത്തിന്‍റെ ലോകത്തില്‍ നിന്നും വേറിട്ടു. സുഖത്തിന്‍റെ ലോകത്തില്‍ എത്തി ചേര്‍ന്നു. അതിനാല്‍ സദാ സുഖത്തിന്‍റെ സാഗരത്തില്‍ ആറാടി, സര്‍വ്വരെയും സുഖത്തിന്‍റെ ഖജനാവ് കൊണ്ട് സമ്പന്നമാക്കൂ.ശരി.
തിരഞ്ഞെടുത്ത അവ്യക്ത മഹാവാക്യം
ബ്രാഹ്മണ ജീവിതത്തില്‍ സഭ്യതയാകുന്ന സംസ്ക്കാരത്തെ സ്വന്തമാക്കൂ.
ബ്രാഹ്മണ പരിവാരത്തില്‍ ഫസ്റ്റ് നമ്പര്‍ സംസ്ക്കാരമാണ്- സഭ്യത. അതിനാല്‍ ഓരോരുത്തരുടെ മുഖത്തിലും ചലനത്തിലും ഈ ബ്രാഹ്മണ സംസ്ക്കാരം പ്രത്യക്ഷമാകണം. ഓരോ ബ്രാഹ്മണനും പുഞ്ചിരിച്ച് പരസ്പരം സമ്പര്‍ക്കത്തില്‍ വരണം.ആര് എങ്ങനെയായിക്കോട്ടെ നിങ്ങള്‍ തന്‍റെ ഈ സംസ്ക്കാരത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. ഇപ്പോള്‍ തന്‍റെ ജീവിതത്തില്‍ പുതിയ സഭ്യതയുടെ സംസ്ക്കാരത്തെ കാണിക്കൂ. മിതമായി സംസാരിക്കൂ, പതുക്കെ സംസാരിക്കൂ, മധുരമായി സംസാരിക്കൂ. അറിയാതെയെങ്കിലും ക്രോധം അഥവാ പിറുപിറുക്കുന്ന സംസ്ക്കാരം ഉണ്ടായിയെങ്കില്‍ ഹൃദയം കൊണ്ട് പറയൂ- മധുരമായ ബാബാ, എങ്കില്‍ എക്സ്ട്രാ സഹായം ലഭിക്കും. ഉള്ളില്‍ നിന്നും ശുഭ ഭാവവും സ്നേഹത്തിന്‍റെ ഭാവവും പ്രത്യക്ഷമാക്കൂ എങ്കില്‍ ക്രോധമാകുന്ന മഹാശത്രുവിന്‍റെ മേല്‍ വിജയം പ്രാപ്തമാക്കാന്‍ സാധിക്കും.
ചില കുട്ടികള്‍ ഇന്നത്തെകാലത്ത് ഒരു വിശേഷ ഭാഷ ഉപയോഗിക്കുന്നുണ്ട്- എനിക്ക് അസത്യം കാണാനാകില്ല, അസത്യം കേള്‍ക്കാനാകില്ല, അതിനാല്‍ അസത്യത്തെ കണ്ട് അസത്യം കേട്ട് ഉള്ളില്‍ ആവേശം ഉണ്ടാകുന്നു. എന്നാല്‍ അത് അസത്യമാണെങ്കില്‍, ആ അസത്യം കണ്ട് നിങ്ങള്‍ക്ക് ആവേശം വരുന്നുണ്ടെങ്കില്‍ ആ ആവേശവും അസത്യമല്ലേ! അസത്യത്തെ ഇല്ലാതാക്കുന്നതിന് സ്വയത്തില്‍ സത്യതയുടെ ശക്തിയെ ധാരണ ചെയ്യൂ. സത്യതയുടെ ലക്ഷണമാണ് സഭ്യത. നിങ്ങള്‍ സത്യമാണ്, സത്യതയുടെ ശക്തി നിങ്ങളില്‍ ഉണ്ടെങ്കില്‍ സഭ്യതയെ ഒരിക്കലും ഉപേക്ഷിക്കരുത്. സത്യതയെ തെളിയിക്കൂ എന്നാല്‍ സഭ്യതയോടു കൂടി. സഭ്യതയെ ഉപേക്ഷിച്ച് അസഭ്യതയില്‍ വന്ന് സത്യത്തെ തെളിയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ സത്യം തെളിയില്ല. അസഭ്യതയുടെ ലക്ഷണമാണ് വാശി, സഭ്യതയുടെ ലക്ഷണമാണ് വിനയം. സത്യതയെ തെളിയിക്കുന്നവര്‍ സദാ സ്വയം വിനയമുള്ളവരായി സഭ്യതയോടെ പെരുമാറും. ആവേശത്തില്‍ വന്ന് സത്യത്തെ തെളിയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതില്‍ എന്തെങ്കിലും അസത്യത അടങ്ങിയിട്ടുണ്ട്. ചില കുട്ടികളുടെ ഭാഷയാണ്- ഞാന്‍ തീര്‍ത്തും സത്യമാണ് പറയുന്നത്, 100 ശതമാനം സത്യം പറയുന്നു. എന്നാല്‍ സത്യത്തെ തെളിയിക്കേണ്ട ആവശ്യമില്ല. സത്യം അങ്ങനെയുള്ള സൂര്യനാണ്, ഒരിക്കലും മറഞ്ഞിരിക്കില്ല. എത്ര തന്നെ മതിലുകള്‍ മുന്നില്‍ കൊണ്ടു വന്നാലും, സത്യതയുടെ പ്രകാശം ഒരിക്കലും മറഞ്ഞിരിക്കില്ല. സഭ്യതയോടെയുള്ള വാക്കുകള്‍, ചലനം, ഇതിലൂടെയാണ് സഫലതയുണ്ടാകുന്നത്.
ഏതെങ്കിലും അസത്യമായ കാര്യം കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ അസത്യമായ അന്തരീക്ഷം ഉണ്ടാക്കരുത്. ചിലര്‍ പറയാറുണ്ട്- ഇത് പാപ കര്‍മ്മമല്ലേ എന്ന്, പാപ കര്‍മ്മം കാണാന്‍ സാധിക്കില്ല എന്നാല്‍ അന്തരീക്ഷത്തില്‍ അസത്യതയുടെ കാര്യങ്ങള്‍ വ്യാപിപ്പിക്കുക എന്നതും പാപമാണ്. ലൗകീക പരിവാരത്തില്‍ അങ്ങനെയുള്ള എന്തെങ്കിലും കാര്യം കണ്ടുവെങ്കില്‍, കേട്ടുവെങ്കില്‍, അതിനെ വ്യാപിപ്പിക്കാറില്ല. ചെവിയിലൂടെ കേട്ടു, ഹൃദയത്തില്‍ ഉള്‍ക്കൊണ്ടു. വ്യര്‍ത്ഥമായ കാര്യങ്ങളെ വ്യാപിപ്പിച്ചുവെങ്കില്‍ ഇതും പാപത്തിന്‍റെ അംശമാണ്. അങ്ങനെയുള്ള ചെറിയ ചെറിയ പാപം പറക്കുന്ന കലയുടെ അനുഭവത്തെ സമാപ്തമാക്കുന്നു, അതിനാല്‍ ഈ കര്‍മ്മത്തിന്‍റെ ഗുഹ്യ ഗതിയെ മനസ്സിലാക്കി സഭ്യതയോടെയുള്ള വ്യവഹാരം ചെയ്യൂ. നിങ്ങള്‍ ബ്രാഹ്മണ കുട്ടികള്‍ വളരെ വളരെ റോയലാണ്. നിങ്ങളുടെ മുഖവും ചലനവും രണ്ടും സത്യതയുടെ സഭ്യതയുടെ അനുഭവം ചെയ്യിക്കും. റോയല്‍ ആത്മാക്കളെ സഭ്യതയുടെ ദേവി എന്നാണ് പറയുന്നത്. അവര്‍ സംസാരിക്കുമ്പോള്‍, കാണുമ്പോള്‍, നടക്കുമ്പോള്‍, കഴിക്കുമ്പോള്‍ കുടിക്കുമ്പോള്‍, ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കുമ്പോള്‍, ഒരോ കര്‍മ്മത്തിലും സഭ്യത,സത്യത സ്വതവേ കാണപ്പെടുന്നു. ഞാന്‍ സത്യത്തെ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്നാല്‍ സഭ്യതയില്ല, അങ്ങനെയല്ല. ഇത് ശരിയല്ല. ചില കുട്ടികള്‍ പറയുന്നു- ക്രോധം വരുന്നില്ല, എന്നാല്‍ ആരെങ്കിലും കള്ളം പറയുമ്പോള്‍ ക്രോധം വരുന്നു. അവര്‍ കള്ളം പറഞ്ഞു, നിങ്ങള്‍ ക്രോധത്തോടെ സംസാരിച്ചു, അപ്പോള്‍ രണ്ടു പേരിലും ശരിയാര്? ചിലര്‍ സാമര്‍ത്ഥ്യത്തോടെ പറയുന്നു- ഞാന്‍ ക്രോധിക്കുന്നില്ല, എന്‍റെ ശബ്ദമേ വലുതാണ്, ശബ്ദം തീവ്രമാണ്. എന്നാല്‍ സയന്‍സിന്‍റെ സാധനങ്ങളിലൂടെ ശബ്ദത്തെ കൂട്ടാനും കുറയ്ക്കാനും സാധിക്കുമെങ്കില്‍ സൈലന്‍സിന്‍റെ ശക്തിയിലൂടെ തന്‍റെ ശബ്ദത്തിന്‍റെ ഗതിയെ കുറയ്ക്കാനും തീവ്രവുമാക്കാനും സാധിക്കില്ലേ? ക്രോധം അജ്ഞാനത്തിന്‍റെ ശക്തിയാണ്, ജ്ഞാനത്തിന്‍റെ ശക്തി ശാന്തിയാണ്, സഹനശക്തിയാണ്. അതിനാല്‍ അജ്ഞാനത്തിന്‍റെ ശക്തി ക്രോധത്തെ വളരെ നന്നായി സംസ്ക്കാരമാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു, പിന്നെ മാപ്പും ചോദിക്കുന്നു. അതേപോലെ ഇപ്പോള്‍ ഓരോ ഗുണത്തെ, ഒരോ ജ്ഞാനത്തിന്‍റെ കാര്യത്തെ സംസ്ക്കാര രൂപത്തില്‍ കൊണ്ടു വരൂ. എങ്കില്‍ സഭ്യത വന്നു ചേരും.
ചിലര്‍ മനസ്സിലാക്കുന്നു- ക്രോധം വികാരമല്ല, ഇത് ആയുധമാണ്, വികാരമല്ല. എന്നാല്‍ ക്രോധം ജ്ഞാനി ആത്മാവിന്‍റെ ശത്രുവാണ് കാരണം ക്രോധം അനേക ആത്മാക്കളുടെ സംബന്ധം, സമ്പര്‍ക്കത്തില്‍ വരുന്നതിലൂടെ പ്രസിദ്ധമാകുന്നു. ക്രോധത്തെ കണ്ട് ബാബയുടെ പേരിനും ഗ്ലാനി സംഭവിക്കുന്നു. പറയുന്നവര്‍ പറയുന്നു, ജ്ഞാനി ആത്മാക്കളെ കണ്ടോയെന്ന്. അതിനാല്‍ ഇതിന്‍റെ അംശത്തെ പോലും സമാപ്തമാക്കൂ. വളരെ വളരെ സഭ്യതയോടെ പെരുമാറൂ.
വരദാനം- ഡയറക്ട് പരമാത്മ ലൈറ്റിന്‍റെ കണക്ഷനിലൂടെ അന്ധകാരത്തെ സമാപ്തമാക്കുന്ന ലൈറ്റ് ഹൗസായി ഭവിക്കട്ടെ.
നിങ്ങള്‍ കുട്ടികളുടെയടുത്ത് ഡയറക്ട് പരമാത്മ ലൈറ്റിന്‍റെ കണക്ഷനാണ് ഉള്ളത്. കേവലം സ്വമാനത്തിന്‍റെ സ്മൃതിയുടെ സ്വിച്ച് ഡയറക്ട് ലൈനില്‍ നിന്നും ഓണ്‍ ചെയ്യൂ എങ്കില്‍ പ്രകാശം വരും, എത്ര തന്നെ സൂര്യ കിരണങ്ങളെ മറയ്ക്കുന്ന കറുത്ത മേഘങ്ങളായിക്കോട്ടെ, അതും അപ്രത്യക്ഷമാകും. ഇതിലൂടെ സ്വയത്തെ ലൈറ്റാക്കാന്‍ സാധിക്കും, അതോടൊപ്പം മറ്റുള്ളവര്‍ക്ക് വേണ്ടി ലൈറ്റ് ഹൗസായി തീരുന്നു.
സ്ലോഗന്‍- സ്വപുരുഷാര്‍ത്ഥത്തില്‍ തീവ്രമാകൂ എങ്കില്‍ നിങ്ങളുടെ വൈബ്രേഷനിലൂടെ മറ്റുള്ളവരുടെ മായ സഹജമായി ഓടിയകലും.