ലക്ഷ്യത്തിനനുസരിച്ച് സഫലത പ്രാപ്തമാക്കുന്നതിന് വേണ്ടി സ്വാര്‍ത്ഥതക്കു പകരം സേവാര്‍ത്ഥം കാര്യങ്ങള്‍ ചെയ്യൂ.

Date : Rev. 21-04-2019 / AV 26-08-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ത്രിമൂര്‍ത്തി കൂടിക്കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ജ്ഞാന സൂര്യന്‍, ജ്ഞാന ചന്ദ്രന്‍ അതോടൊപ്പം ജ്ഞാന നക്ഷത്രങ്ങളുടെ കൂടി കാഴ്ചയാണ് നടക്കുന്നത്. ഈ ത്രിമൂര്‍ത്തി കൂടിക്കാഴ്ച ഈ ബ്രാഹ്മണരുടെ ലോകത്തില്‍ വിശേഷിച്ചും മധുബന്‍ ഭൂമിയിലാണ് നടക്കുന്നത്. ആകാശലോകത്തില്‍ ചന്ദ്രന്‍റേയും നക്ഷത്രങ്ങളുടേയും കൂടിക്കാഴ്ചയാണ് നടക്കാറുള്ളത്. ഈ പരിധിയില്ലാത്ത മധുബന്‍ ഭൂമിയില്‍ സൂര്യന്‍റേയും ചന്ദ്രന്‍റേയും രണ്ട് കൂടിക്കാഴ്ചയും നടക്കും. ഈ രണ്ടു പേരുടേയും കൂടിക്കാഴ്ചയിലൂടെ നക്ഷത്രങ്ങള്‍ക്ക് ജ്ഞആന സൂര്യനിലൂടെ ശക്തികളുടെ വിശേഷ വരദാനം ലഭിക്കുന്നു അതോടൊപ്പം ചന്ദ്രനിലൂടെ സ്നേഹത്തിന്‍റെ വിശേഷ വരദാനവും ലഭിക്കുന്നു. ഇതിലൂടെ നിങ്ങള്‍ സ്നേഹികളും പ്രകാശ സ്തംഭങ്ങളുമാകും. ഈ രണ്ടു ശക്തികളും സദാ കൂടെയുണ്ടാകും. മാതാവിന്‍റെ വരദാനവും അതോടൊപ്പം പിതാവിന്‍റെ വരദാനവും രണ്ടും നിങ്ങളെ സദാ സഫലതാ സ്വരൂപമാക്കി മാറ്റും. എല്ലാവരും ഇതുപോലെ സഫലതയുടെ ശ്രേഷ്ഠ നക്ഷത്രങ്ങളല്ലേ. സഫലതാ നക്ഷത്രങ്ങള്‍ സര്‍വ്വരേയും സഫലതാ സ്വരൂപമാക്കി മാറ്റുന്നതിനുള്ള സന്ദേശം കൊടുക്കാനാണല്ലോ പോകുന്നത്. ഏത് ഗ്രൂപിലുള്ള ആത്മാക്കളായാലും ആരെല്ലാം എന്തെല്ലാം സേവനങ്ങള്‍ ചെയ്യുന്നുണ്ടോ, സര്‍വ്വരുടേയും മുഖ്യ ലക്ഷ്യമിതാണ് നമ്മള്‍ നമ്മുടെ കാര്യത്തില്‍ സഫലത നേടണം. സഫലതാ എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നത്, എന്തുകൊണ്ടെന്നാല്‍ നമ്മളിലൂടെ സര്‍വ്വര്‍ക്കും സുഖവും ശാന്തിയും പ്രാപ്തമാകണം എന്ന് മനസ്സിലാക്കുന്നുണ്ട്. തന്‍റെ പേരിന് വേണ്ടിയുള്ള സ്വാര്‍ത്ഥതയോടെ ചെയ്താലും, കുറച്ചു സമയത്തേക്കുള്ള സാധനങ്ങളെ ഉപയോഗിച്ചു കൊണ്ട് ചെയ്യുകയാണ് പക്ഷെ സ്വയത്തെ പ്രതിയും സര്‍വ്വരെ പ്രതിയും സുഖത്തിനും ശാന്തിക്കും വേണ്ടിയാണ് ചെയ്യുന്നത്. സര്‍വ്വരുടേയും ലക്ഷ്യം നല്ലതാണ് പക്ഷെ ലക്ഷ്യത്തിനനുസരിച്ച് സ്വയത്തിന്‍റെ സ്വാര്‍ത്ഥതയുടെ കാരണത്താല്‍ ധാരണ നടക്കുന്നില്ല. അതിനാല്‍ ലക്ഷ്യത്തിലും ലക്ഷണത്തിലും വ്യത്യാസം ഉള്ളതു കൊണ്ട് സഫലത പ്രാപ്തമാകുന്നില്ല. അങ്ങനെയുള്ള ആത്മാക്കള്‍ക്ക് തന്‍റെ മുഖ്യമായ ലക്ഷ്യത്തെ പ്രാപ്തമാക്കാനുള്ള സഹജമായ വഴി ഇത് കേള്‍പ്പിച്ചു കൊടുക്കൂ – ഒരു വാക്കിന്‍റെ വ്യത്യാസം വരുത്തുന്നതിലൂടെ സഫലത മന്ത്രം പ്രാപ്തമാകും അതാണ് സ്വാര്‍ത്ഥതയ്ക്കു പകരം സര്‍വ്വരുടേയും സേവനത്തിനു വേണ്ടി. ലക്ഷ്യത്തില്‍ നിന്നും ദൂരെയാക്കുന്നത് സ്വാര്‍ത്ഥതയാണ്. സേവനത്തിനു വേണ്ടിയാണ്, ഈ സങ്കല്പം ലക്ഷ്യം പ്രാപ്തമാക്കുന്നതില്‍ സഹജമായും സഫലത പ്രാപ്തമാക്കിക്കും. ആ ഒരു ശബ്ദത്തിന്‍റെ വ്യത്യാസത്തിലുള്ള മന്ത്രം ഓരോ ഗ്രൂപ്പിലുള്ളവരേയും കേള്‍പ്പിക്കണം.

എല്ലാ കലഹക്ലേശം, ഇളക്കങ്ങള്‍ അനേകപ്രകാരത്തില്‍ വിശ്വത്തിന്‍റെ നാലു ഭാഗത്തിലും ഉള്ള പ്രശ്നങ്ങള്‍ ഈ ഒരു സ്വാര്‍ത്ഥത എന്ന വാക്കിന്‍റെ കാരണത്താലാണ് അതിനാല്‍ സേവനത്തിന്‍റെ ഭാവം ഇല്ലാതായി. ആര് ഏത് ജോലി ചെയ്യുന്നവരാണെങ്കിലും തന്‍റെ കാര്യം തുടങ്ങുമ്പോള്‍ ഏത് സങ്കല്പമാണ് എടുക്കാറുള്ളത് ? നിസ്വാര്‍ത്ഥമായ സേവനത്തിന്‍റെ സങ്കല്പമെടുക്കുന്നു പക്ഷേ മുന്നോട്ടു പോകവേ ലക്ഷ്യത്തിലും ലക്ഷണത്തിലും മാറ്റം വരുന്നു. അതിനാല്‍ മുഖ്യമായ കാരണം ഏതു വികാരം വരുന്നുവെങ്കിലും അതിന്‍റെ ബീജം സ്വാര്‍ത്ഥതയാണ്. അതിനാല്‍ സര്‍വ്വര്‍ക്കും തന്‍റെ ലക്ഷ്യത്തെ പ്രാപ്തമാക്കുന്നതിനുള്ള സഫലതയുടെ താക്കോല്‍ കൊടുത്തിട്ടു വരണം. ഏതുപോലെയാണോ ലോകര്‍ മുഖ്യമായ താക്കോല്‍ തന്നെയാണ് കൊടുക്കാറുള്ളത്. അതിനാല്‍ താങ്കളും സര്‍വ്വര്ക്കും സഫലതയുടെ താക്കോല്‍ നല്‍കുന്നതിനാണല്ലോ പോകുന്നത്. അതോടൊപ്പം എല്ലാം കൊടുക്കുന്നുണ്ട് പക്ഷേ ഖജനാവിന്‍റെ താക്കോല്‍ ആരും കൊടുക്കില്ല. എന്താണോ ആരും കൊടുക്കാത്തത് അത് താങ്കള്‍ കൊടുക്കണം. എപ്പോഴാണോ സര്‍വ്വ ഖജനാവുകളുടെയും താക്കോല്‍ അവര്‍ക്ക് കിട്ടുന്നത് അപ്പോള്‍ സഫലത കിട്ടും. ശരി, ഇന്ന് കേവലം കൂടിക്കാഴ്ചയ്ക്കു വേണ്ടി വന്നതാണ്.

21 ജന്മങ്ങളിലേക്ക് രാജ്യതിലകം കിട്ടുക തന്നെ ചെയ്യും. അതോടൊപ്പം സ്മൃതിയുടെ തിലകവും സംഗമതതിലെ പേരിടുന്ന ചടങ്ങിന്‍റെ ദിനത്തില്‍ ബാപ്ദാദയിലൂടെ കിട്ടിയിട്ടുണ്ട്. ബ്രാഹ്മണര്‍ സ്മൃതിയുടെ തിലകധാരികളും അതോടൊപ്പം ദേവതകള്‍ രാജ്യതിലകധാരികളുമാണ്. ബാക്കി ഇടയിലുള്ള ഫരിസ്ഥ സ്വരൂപം അവര്‍ക്കുള്ള തിലകമാണ് – സമ്പന്ന സ്വരൂപത്തിന്‍റ തിലകം, സമാന സ്വരൂപത്തിന്‍റെ തിലകം. ബാപ്ദാദ ഏത് തിലകം അണിയിച്ചു തരും ? സമ്പന്നവും അതോടൊപ്പം സമാനസ്വരൂപത്തിന്‍റെയും തിലകം അതോടൊപ്പം സര്‍വ്വ വിശേഷതകളാകുന്ന മുത്തുകളാല്‍ അലങ്കരിക്കപ്പെട്ട കിരീടം. ഇങ്ങനെയുള്ള തിലകധാരികളും കിരീടധാരികളുമായ ഫരിസ്ഥാ സ്വരൂപത്തിലുള്ളവര്‍ സദാ ഡബിള്‍ ലൈറ്റിന്‍റെ സിംഹാസനത്തിലിരിക്കുന്ന ശ്രേഷ്ഠ ആത്മാക്കളായിരിക്കും. ബാപ്ദാദ ഈ അലൗകീക അലങ്കാരങ്ങളിലൂടെ ചടങ്ങ് ആഘോഷിക്കുക . കിരീടധാരിയായി മാറിയല്ലോ ! കിരീടം, തിലകം അതോടൊപ്പം സിംഹാസനം. ഇത് വിശേഷ ചടങ്ങാണ്. എല്ലാവരും ആഘോഷിക്കുന്നതിനു വേണ്ടി വന്നിരിക്കുകയാണല്ലോ.

എല്ലാ ദേശവിദേശത്തിലേയും സഫലതാ നക്ഷത്രങ്ങള്‍ക്ക് ബാപ്ദാദ സഫലതയുടെ മാല കഴുത്തില്‍ അണിഞ്ഞു തരുകയാണ്. കല്പ കല്പത്തിലെ സഫലതയുടെ അധികാരികളായ വിശേഷ ആത്മാക്കളാണ്. അതിനാല്‍ സഫലത ജന്മ സിദ്ധ അധികാരമാണ്, എല്ലാ കല്പത്തിലും ഉള്ളതാണ്. ഈ നിശ്ചയത്തില്‍, ലഹരിയില്‍ സദാ പറന്നുകൊണ്ടിരിക്കണം. എല്ലാ കുട്ടികളും ഓര്‍മ്മ അതോടൊപ്പം സ്നേഹത്തിന്‍റെ മാലകള്‍ ദിവസവും വളരെ സ്നേഹത്തോടെ വിധിപൂര്‍വ്വം ബാബക്ക് എത്തിക്കുന്നുണ്ട്. ഇതിനെ അനുകരിച്ചു കൊണ്ടാണ് ഭക്തരും ദിവസവും മാല ജപിക്കുന്നത്. ആരാണോ സത്യമായ ലഹരിയില്‍ മുഴുകിയിരിക്കുന്നത് അവര്‍ വളരെ സ്നേഹം നിറഞ്ഞ ശ്രേഷ്ഠ സങ്കല്പങ്ങളാകുന്ന രത്ന മാലകള്‍, ആത്മീയ റോസാപ്പുഷ്പങ്ങളുടെ മാലകള്‍ ദിവസവും ബാപ്ദാദക്ക് അണിഞ്ഞു കൊടുക്കുന്നുണ്ട്, അതിനാല്‍ എല്ലാ കുട്ടികളുടേയും മാലകളിലൂടെ ബാപ്ദാദ അലങ്കരിക്കപ്പെടുന്നുണ്ട്. ഏതുപോലെയാണോ ഭക്തര്‍ ഏറ്റവുമാദ്യം തന്‍റെ ഇഷ്ട ദേവതയ്ക്ക് മാല അണിഞ്ഞു കൊടുക്കുന്നുണ്ട്, പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നുണ്ട് അതുപോലെ ജ്ഞാനിതൂ ആത്മാക്കളും സ്നേഹികളായ കുട്ടികളും തന്‍റെ ഉന്മേഷ ഉത്സാഹത്തിന്‍റെ പുഷ്പാര്‍പ്പണം ചെയ്യുന്നുണ്ട്. അതുപോലെയുള്ള സ്നേഹികളായ കുട്ടികള്‍ക്ക് സ്നേഹത്തിന് മറുപടിയായി കോടി മടങ്ങ് സ്നേഹത്തിന്‍റെയും വരദാനങ്ങളുടേയും, ശക്തികളുടേയും മാലകള്‍ അണിഞ്ഞു കൊടുക്കുന്നുണ്ട്. സര്‍വ്വരുടേയും സന്തോഷത്തിന്‍റെ നൃത്തവും കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഡബിള്‍ ലൈറ്റായി പറക്കുന്നുണ്ട് അതോടൊപ്പം മറ്റുള്ളവരെ പറക്കാന്‍ പഠിപ്പിക്കുന്നതിന് പദ്ധതി ഉണ്ടാക്കുന്നുണ്ട്. സര്‍വ്വ കുട്ടികളും വിശേഷിച്ചും ആദ്യ നമ്പറില്‍ തന്നെ തന്‍റെ പേരാണെന്ന് മനസ്സിലാക്കി ആദ്യം തന്നെ  തന്‍റെ ഓര്‍മ്മക്ക് ബാബയിലൂടെ മറുപടി വന്നു എന്ന്  സ്വീകരിക്കൂ. പേര് ധാരാളമുണ്ട് പക്ഷെ എല്ലാവരും നമ്പര്‍വാറനുസരിച്ച് ഓര്‍മ്മയ്ക്ക് യോഗ്യരാണ്. ശരി.

മധുബന്‍ നിവാസികള്‍ സര്‍വ്വരും ശക്തിശാലികളാണല്ലോ. അക്ഷീണരായ സേവനത്തിന്‍റെ പാര്‍ട്ടും അഭിനയിച്ചു. സ്വയം പഠിക്കുന്നതിന്‍റെ പാര്‍ട്ടും അഭിനയിച്ചു. സേവനത്തില്‍ ശക്തിശാലികളായി അനേക ജന്മങ്ങളുടെ വര്‍ത്തമാനകാലവും ഭാവിയും നിങ്ങള്‍ സൃഷ്ടിച്ചു. കേവലം ഭാവി മാത്രമല്ല, മധുബന്‍ നിവാസികളുടെ വര്‍ത്തമാന കാലം പ്രശസ്തമാണ്. അതിനാല്‍ വര്‍ത്തമാന കാലവും നല്ലതാണ് അതോടൊപ്പം ഭാവിയും നിര്‍മ്മിച്ചു. സര്‍വ്വരും ശരീരത്തിനുള്ള വിശ്രമവും നേടി. ഇപ്പോള്‍ സീസണിനു വേണ്ടി തയ്യാറായി, സീസണില്‍ രോഗിയാകരുത് അതിനാല്‍ ആ കര്‍മ്മക്കണക്കും അവസാനിച്ചു. ശരി.

ആരെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ടോ അവര്‍ക്ക് ലോറ്ററി ലഭിക്കുക തന്നെ ചെയ്തു. വരുക അര്‍ത്ഥം കോടി മടങ്ങ് സമ്പാദിക്കുക എനനതാണ് മധുബനില്‍ വരിക അര്‍ത്ഥം ആത്മാവിന്‍റേയും ശരീരത്തിന്‍റേയും പുത്തനുണര്‍വ്വുമാണ്.

ജഗദീഷ് ഭായിയോട് – സേവനത്തില്‍ ശക്തികളോടൊപ്പം പാര്‍ട്ട് അഭിനയിക്കുന്നതിന് നിമിത്തമാകുന്നതും വിശേഷ പാര്‍ട്ടാണ്. സേവനത്തിലൂടെ ജന്മം കിട്ടി, സേവനത്തിലൂടെ പാലന നടന്നു അതോടൊപ്പം സദാ സേവനത്തില്‍ അഭിവൃദ്ധി നേടൂ. സേവനത്തിന്‍റെ ആരംഭത്തില്‍ പാണ്ഡവര്‍ ആദ്യം സേവനത്തിന് നിമിത്തമായി. അതിനാല്‍ ഇതും വിശേഷ സഹയോഗത്തിന്‍റെ റിട്ടേര്‍ണാണ്. സഹയോഗം സദാ പ്രാപ്തമായിട്ടുണ്ട് അതോടൊപ്പം പ്രാപ്തമാകുകയും ചെയ്യും. ഓരോ വിശേഷ ആത്മാവിനും വിശേഷതയുണ്ട്. ആ വിശേഷതകളെ കാര്യത്തില്‍ ഉപയോഗിക്കുക, അതിലൂടെയാണ് നിങ്ങള്‍ വിശേഷപ്പെട്ടവരായിരിക്കുന്നത്. സേവനത്തിന്‍റെ കണക്കിലേക്ക് പോവുകയാണ്. വിദേശത്തിലേക്ക് പോകുക അര്‍ത്ഥം സേവനത്തിന്‍റെ ഭണ്ഡാരത്തിലേക്ക് പോവുക എന്നതാണ്. ശക്തികളോടൊപ്പം പാണ്ഡവര്‍ക്കും വിശേഷ പാര്‍ട്ടുണ്ട്. സദാ അവസരം ലഭിച്ചിട്ടുണ്ട്, ഇനിയും ലഭിച്ചുകൊണ്ടിരിക്കും. അതുപോലെ തന്നെ സര്‍വ്വരിലും വിശേഷതകള്‍ നിറച്ചു കൊടുക്കണം.ശരി.

മോഹിനി ബഹന്‍ജിയോട് – സദാ വിശേഷമായും കൂടെ കഴിയാനുള്ള പാര്‍ട്ടുണ്ട്. ഹൃദയം കൊണ്ടും സദാ കൂടെയാണ്, സാകാരത്തിലും ശ്രേഷ്ഠമായ കൂട്ടുകെട്ടിന്‍റെ വരദാനിയാണ്. സര്‍വ്വരേയും ഈ വരദാനത്തിലൂടെ കൂട്ടുകെട്ടിന്‍റെ അനുഭവം ചെയ്യിക്കണം. തന്‍റെ വരദാനത്തിലൂടെ മറ്റുള്ളവരേയും വരദാനിയാക്കണം. പ്രേമത്തിനു മുന്നില്‍ പരിശ്രമം എന്താണ്? പരിശ്രമത്തില്‍ നിന്നും മുക്തമായി പ്രേമത്തില്‍ കഴിയുന്നതിന്‍റെ വിശേഷ അനുഭവമുണ്ടല്ലോ, അതിനാല്‍ വിദേശത്തിലുള്ള ആത്മാക്കള്‍ പരിശ്രമിക്കാന്‍ ആഗ്രഹിക്കുന്നില്ല. ക്ഷീണിച്ചിരിക്കുകയാണ്. അങ്ങനെയുള്ള ആത്മാക്കള്‍ക്ക് എന്നന്നേക്കുമായി കൂട്ടുകെട്ട് അര്‍ത്ഥം പ്രേമത്തില്‍ ലയിച്ചിരിക്കുന്നതിനുള്ള സഹജമായ അനുഭവം ചെയ്യിപ്പിക്കൂ. സേവനത്തിനുള്ള അവസരം കിട്ടുന്നതും ഗോള്‍ഡന്‍ ലോട്ടറിയാണ്. സദാ ലോട്ടറി നേടുന്നവര്‍ സഹജപുരുഷാര്‍ത്ഥികളാണ്. പരിശ്രമത്തില്‍ നിന്നും പ്രേമത്തിലേക്കു വന്നതിന്‍റെ അനുഭവം എന്താണ് – ഈ വിശേഷത എല്ലാവരേയം കേള്‍പ്പിച്ച് സ്വരൂപരാക്കി മാറ്റൂ. ഏത് ദൃഢസങ്കല്പമാണോ ചെയ്തിരിക്കുന്നത് അത് വളരെ നല്ലതാണ്. സദാ അമൃതവേളയില്‍ ഈ ദൃഢ സങ്കല്പത്തെ റിവൈസ് ചെയ്തുകൊണ്ടിരിക്കണം.

പാര്‍ട്ടികളോടൊപ്പമുള്ള കൂടിക്കാഴ്ച

സദാ തന്‍റെ വിശേഷ പാര്‍ട്ടിനെ കണ്ട് ഹര്‍ഷിതമായിക്കൊണ്ടിരിക്കുന്നുണ്ടോ ? സദാ ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയോടൊപ്പം പാര്‍ട്ട് കളിക്കുന്ന വിശേഷ പാര്‍ട്ട്ധാരികളാണ്. വിശേഷ പാര്‍ട്ട്ധാരിയുടെ ഓരോ കര്‍മ്മവും സ്വതവേ വിശേഷപ്പെട്ടതായിരിക്കും. എന്തുകൊണ്ടെന്നൊല്‍ സ്മൃതിയിലുണ്ട് ഞാന്‍ വിശേഷ പാര്‍ട്ട് ധാരിയാണ്. ഏതുപോലെയാണോ സ്മൃതി അതുപോലെ സ്ഥിതി സ്വതവേ ഉണ്ടാകും. ഓരോ കര്‍മ്മവും ഓരോ വാക്കും വിശേഷപ്പെട്ടതായിരിക്കും. സാധാരണത സമാപ്തമായിരിക്കും. വിശേഷ

പാര്‍ട്ടാധാരി സര്‍വ്വരേയും സ്വതവേ ആകര്‍ഷിക്കും, സദാ ഈ സ്മൃതിയില്‍ കഴിയൂ നമ്മുടെ ഈ വിശേഷ പാര്‍ട്ടിലൂടെ അനേകം ആത്മാക്കള്‍ തന്‍റ വിശേഷതയെ അറിയും. ഏതൊരു വിശേഷ ആത്മാവിനെ കണ്ടാലും സ്വയം വിശേഷപ്പെട്ടവരാകാനുള്ള ഉന്മേഷം വരും. എവിടെ ജീവിച്ചാലും എത് മായവി വായുമണ്ഢലത്തില്‍ ജീവിച്ചാലും പക്ഷേ വിശേഷ ആത്മാവ് എല്ലാ ഇടത്തും വിശേഷപ്പെട്ടതായി കാണപ്പെടണം. ഏതുപോലെയാണോ വജ്രം മണ്ണിന്‍റെയുള്ളിലും തന്‍റെ തിളക്കം കാണിക്കും. വജ്രം വജ്രമായിത്തന്നെയിരിക്കും. ഇങ്ങനെ ഏതുതരത്തിലുള്ള വായുമണ്ഡലമായാലും വിശേഷ ആത്മാവ് സദാ തന്‍റെ വിശേഷതയിലൂടെ ആകര്‍ഷിച്ചുകൊണ്ടിരിക്കും. സദാ ഓര്‍മ്മയുണ്ടാവണം നമ്മള്‍ വിശേഷയുഗത്തിലെ വിശേഷ ആത്മാവാണ്.

ബോംബെയിലുള്ളവര്‍ക്ക് വേണ്ടി ഓര്‍മ്മയും സ്നേഹവും.

ബോംബെയില്‍ ഏറ്റവും ആദ്യം സന്ദേശം നല്‍കേണ്ടതുണ്ട്. ബോംബെയില്‍ തിരക്കുള്ളവര്‍ ഒരുപാടുണ്ട്. തിരക്കുള്ളവര്‍ക്ക് വളരെ മുമ്പു തന്നെ സന്ദേശം നല്‍കേണ്ടതുണ്ട്, ഇല്ലെങ്കില്‍ ഞങ്ങളാണെങ്കില്‍ വളരെ തിരക്കായിരുന്നു, താങ്കളാണെങ്കില്‍ പറഞ്ഞുമില്ല അതിനാല്‍ അവരെ ഇപ്പോള്‍ തന്നെ നല്ല രീതിയില്‍ ഉണര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് ബോംബെയിലുള്ളവരോട് പറയണം തന്‍റ ജന്മ വിശേഷതയെ സേവനത്തില്‍ കൊണ്ടുപോകൂ. ഇതിലൂടെ സഫലത സഹജമായി അനുഭവം ചെയ്യും. ഓരോരുത്തര്‍ക്കും ജന്മ വിശേഷതയുണ്ട്, ആ വിശേഷതയെ കേവലം ഓരോ സമയത്തും കാര്യത്തില്‍ ഉപയോഗിക്കൂ. തന്‍റെ വിശേഷതയെ വേദിയിലേക്ക് കൊണ്ടുവരൂ. കേവലം ഉള്ളില്‍ വെയക്കരുത്, വേദിയിലേക്കു കൊണ്ടുവരൂ. ശരി.

അവ്യക്ത മുരളിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളും അതിന്‍റെ ഉത്തരങ്ങളും

ചോദ്യം – ഏകാഗ്രതയുടെ ശക്തിയിലൂടെ ഏതെല്ലാം അനുഭൂതികളാണ് നല്‍കുന്നത്?

ഉത്തരം – ഏകാഗ്രതയുടെ ശക്തിയിലൂടെ അധികാരിയാണെന്നതിന്‍റെ ശക്തി വരുന്നു, അതിലൂടെ 1, സബജമായ നിര്‍വ്വിഘ്ന സ്ഥിതിയുടെ അനുഭവം ഉണ്ടാകും, യുദ്ധം ചെയ്യേണ്ടി വരില്ല. 2, സ്വതവെ ഒരു ബാബ രണ്ടാമതാരുമില്ല എന്ന അനുഭൂതി ഉണ്ടാകും. 3, ഏകരസമായ ഫരിസ്താ സ്വരൂപത്തിന്‍റെ അനുഭൂതി സ്വതവെ ഉണ്ടാകുന്നു 4, സര്‍വ്വരോടും സ്നേഹം, മംഗളം, ആദരവിന്‍റെ മനോഭാവം സ്വതവെ ഉണ്ടാകും.

ചോദ്യം – ബ്രഹ്മാബാബക്കു സമാനം സമ്പന്നതയുടെ സമയം എപ്പോഴാണോ സമീപത്തേക്ക് വരുന്നത് അപ്പോള്‍ ഏത് സ്വമാനം ഉണ്ടായിരിക്കും?

ഉത്തരം – ഫരിസ്ഥാ സ്ഥിതിയുടെ സ്വമാനം. നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്ഥാ രൂപം,ബേഹബോധത്തില്‍ നിന്നും വേറിട്ടിരിക്കും, ഏതുപോലെയാണോ ബ്രഹ്മാബാബ കര്‍മ്മം ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും, നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും ഉന്മേഷഉത്സാഹം വര്‍ദ്ധിപ്പിക്കുമ്പോഴും ദേഹത്തില്‍ നിന്നും വേറിട്ട സൂക്ഷ്മ പ്രകാശത്തിന്‍റെ അനുഭൂതി ഉണ്ടായി. തോന്നുമായിരുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും ഇവിടെയായിരുന്നില്ല, നോക്കുന്നുണ്ട് പക്ഷെ അലൗകികമായ ദൃഷ്ടിയായിരുന്നു, ദേഹബോധത്തില്‍ നിന്നും വേറിട്ട്, മറ്റുള്ളവരിലും ദേഹബോധം വന്നിരുന്നില്ല, വേറിട്ടതായി കാണപ്പെട്ടിരുന്നു, ഇതിനെയാണ് പറയുന്നത് ദേഹത്തില്‍ കഴിഞ്ഞു കൊണ്ടുള്ള ഥരിസ്ഥആ സ്വരൂപം.

ചോദ്യം – ഫരിസ്ഥാ രൂപത്തോടൊപ്പം ഫരിസ്ഥയായി വതനത്തിലേക്ക് പോകണമെങ്കില്‍ ഏതൊരു കാര്യത്തില്‍ ശ്രദ്ധ കൊടുക്കണം?

ഉത്തരം – മനസ്സിന്‍റെ ഏകാഗ്രതയില്‍. ആജ്ഞക്കനുസരിച്ച് മനസ്സിനെ നടത്തണം. ഏതുപോലെയാണോ നമ്പര്‍വണ്‍ ബ്രഹ്മാവിന്‍റെ ആത്മാവ് സാകാര രൂപത്തിലൂടേയും ഫരിസ്ഥാ ജീവിതത്തിന്‍റെ അനുഭവം ചെയ്യിച്ചു, അതോടൊപ്പം ഫരിസ്ഥയാവുകയും ചെയ്തു. അതുപോലെ ഫരിസ്ഥാ സ്വരൂപത്തിന്‍റെ അനുഭവത്തില്‍ കഴിയൂ അതോടൊപ്പം ചെയ്യിക്കൂ.എന്തുകൊണ്ടെന്നാല്‍ ഫരിസ്ഥയാകാതെ ദേവതയാകാന്‍ കഴിയില്ല.

ചോദ്യം – ഏതൊരു അവസ്ഥയാണ് വശീഭൂതമായ അവസ്ഥയാണ്, അത് നല്ലതായി തോന്നുകയില്ല?

ഉത്തരം – ചില കുട്ടികള്‍ പറയുന്നുണ്ട് ആഗ്രഹിക്കുന്നില്ല, ചിന്തിക്കുന്നുമില്ല പക്ഷെ സംഭവിക്കുന്നു. ചെയ്യാന്‍ പാടില്ല, പക്ഷെ ചെയ്യുന്നു ഇതാണ് മനസ്സിന്‍റെ വശീഭൂത അവസ്ഥ. ഇങ്ങനെയുള്ള അവസ്ഥ നല്ലതായി  തോന്നുന്നില്ല. മനസ്സിന്‍റെ ആജ്ഞ്കനുസരിച്ച്  കര്‍മ്മം  ചെയ്യാന്‍  പാടുള്ളൂ,

ചെയ്യേണ്ടതില്ല എന്നാല്‍ മനസ്സ് ചെയ്യാന്‍ പറയുന്നുവെങ്കില്‍ ഇത്  അധികാരിയുടെ അടയാളമല്ല.

ചോദ്യം – ഏത് കാര്യത്തില്‍ ബ്രഹ്മാബാബയെ അനുകരിക്കണം?

ഉത്തരം – ഏതുപോലെയാണോ ബ്രഹ്മാബാബയുടെ സമീപത്ത് നില്‍ക്കുമ്പോള്‍ ഫരിസ്ത നില്‍ക്കുന്നതു പോലെയും ഫരിസ്ത ദൃഷ്ടി നല്‍കുന്നത് പോലെയും തോന്നിയിരുന്നു അതുപോലെ അനുകരിക്കൂ ബ്രഹ്മാബാബയെ. മനസ്സിന്‍റെ ഏകാഗ്രതയുടെ ശക്തി സഹജമായും ഇത്രയും സഹജമായ ഫരിസ്ഥയാക്കി മാറ്റും.

വരദാനം –  വ്യര്‍ത്ഥം അഥവാ മായയില്‍ നിന്ന് മാറി നിഷ്കളങ്കരായി മാറി ദിവ്യതയുടെ അനുഭവം ചെയ്യുന്ന മഹാവാത്മാവായി ഭവിക്കട്ട:

മഹാത്മാവ് അര്‍ത്ഥം പവിത്രമായവരാണ് ,അവരെക്കുറിച്ച് പറയും വ്യര്‍ത്ഥത്തില്‍ നിന്നും മായയില്‍ നിന്നും നിഷ്കളങ്കരാണെന്ന്. ഏതുപോലെ ദേവതകള്‍ ഇതില്‍ നിന്നും നിഷ്കളങ്കരായിരുന്നത് അതുപോലെ തന്‍റെ ആ സംസ്കാരത്തെ ധാരണ ചെയ്യൂ, വ്യര്‍ത്ഥത്തിന്‍റെ അവിദ്യ സ്വരൂപരാകൂ എന്തുകൊണ്ടെന്നാല്‍ ഈ വ്യര്‍ത്ഥത്തിന്‍റെ ലഹരി പലപ്പോഴും സത്യതയുടെ ബോധം, യാഥാര്‍ത്ഥ്യത്തിന്‍റെ ബോധത്തെ സമാപ്തമാക്കും. അതിനാല്‍ സമയം, ശ്വാസം, വാക്ക്, കര്‍മമം എല്ലാത്തിലും വ്യര്‍ത്ഥത്തില്‍ നിന്നും നിഷ്കളങ്കരാകൂ. എപ്പോഴാണോ വ്യര്‍ത്ഥം അറിയാത്തവരാകുന്നത് അപ്പോള്‍ ദിവ്യതയുടെ സ്വതവെ അനുഭവമാകും അതോടൊപ്പം അനുഭവം നല്‍കും.

സ്ലോഗന്‍ – ഫസ്റ്റ് ഡിവിഷനിലേക്ക് വരുന്നതിന് വേണ്ടി ബ്രഹ്മാബാബയുടെ ചുവടിന്മേല്‍ ചുവട് വെക്കൂ.

സൂചന – ഇന്ന് മൂന്നാം ഞ്യാറാഴ്ചയാണ്. ഇന്ന് വൈകുന്നേരം 6.30 മുതല്‍ 7.30 വരെ അന്താരാഷ്ട്ര യോഗത്തില്‍ കൂടിച്ചേര്‍ന്ന് തന്‍റെ ഫരിസ്ഥാ സ്വരൂപത്തിലൂടെ മുഴുവന്‍ വിശ്വത്തിനും ശആന്തിയുടെ സകാശ് കൊടുക്കുന്ന സേവനം ചെയ്യൂ. മുഴുവന്‍ ദിവസവും നടക്കുമ്പോഴും കറഘ്ഘുമ്പോഴും സ്വയത്തെ നിരകാകാരി ആതാമാവാണെന്നും കര്‍മ്മം ചെയ്യുമ്പോള്‍ ഫരിസ്ഥയാണെന്ന് മനസ്സിലാക്കി കര്‍മ്മയോഗിയയായിരിക്കൂ.

Scroll to Top