വര്‍ത്തമാന ബ്രാഹ്മണ ജന്മം- വജ്ര സമാനം

Date : Rev. 17-02-2019 / AV 24-04-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ തന്‍റെ സര്‍വ്വ ശ്രേഷ്ഠ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വിശ്വത്തിലെ തമോഗുണീ അപവിത്ര ആത്മാക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങള്‍ എത്ര ശ്രേഷ്ഠ ആത്മാക്കളാണ്. ലോകത്തില്‍ സര്‍വ്വ ആത്മാക്കളും നിലവിളിക്കുന്നവരാണ്, അലയുന്നവരാണ്, അപ്രാപ്തരായ ആത്മാക്കളാണ്. എത്ര തന്നെ വിനാശി സര്‍വ്വ പ്രാപ്തികള്‍ ഉണ്ടായാലും തീര്‍ച്ചയായും എന്തെങ്കിലും അപ്രാപ്തികളുണ്ട്. നിങ്ങള്‍ ബ്രാഹ്മണ കുട്ടികള്‍ക്ക്, സര്‍വ്വ പ്രാപ്തികളുടെയും ദാതാവായ കുട്ടികള്‍ക്ക് അപ്രാപ്തമായ ഒരു വസ്തുവുമില്ല. സദാ പ്രാപ്തി സ്വരൂപരാണ്. അല്പക്കാലത്തെ സുഖത്തിന്‍റെ സാധനങ്ങള്‍, അല്പക്കാലത്തെ വൈഭവങ്ങള്‍, അല്പക്കാലത്തെ രാജ്യ അധികാരം ഇല്ലാഞ്ഞിട്ടും നിങ്ങള്‍ ചക്രവര്‍ത്തിമാരാണ്. നിശ്ചിന്ത ചക്രവര്‍ത്തിമാരാണ്. മായാജീത്ത്, പ്രകൃതി ജീത്ത് സ്വരാജ്യ അധികാരികളാണ്. സദാ ഈശ്വരീയ പാലനയില്‍ പാലിക്കപ്പെടുന്ന സന്തോഷത്തിന്‍റെ ഊഞ്ഞാലില്‍, അതീന്ദ്രിയ സുഖത്തിന്‍റെ ഊഞ്ഞാലില്‍ ആടുന്നവരാണ്. വിനാശി സമ്പത്തിന് പകരം അവിനാശി സമ്പത്തുള്ളവരാണ്. രത്നത്തിന്‍റെ കിരീടമില്ല എന്നാല്‍ പരമാത്മാ പിതാവിന്‍റെ ശിരസ്സിലെ കിരീടമാണ്. രത്നങ്ങളുടെ അലങ്കാരമില്ല എന്നാല്‍ ജ്ഞാന രത്നങ്ങള്‍, ഗുണങ്ങളാകുന്ന രത്നങ്ങളുടെ അലങ്കാരങ്ങളാല്‍ സദാ അലങ്കരിക്കപ്പെട്ടവരാണ്. എത്ര തന്നെ വലിയ വിനാശി സര്‍വ്വ ശ്രേഷ്ഠമായ വജ്രമായിക്കോട്ടെ, എത്ര മൂല്യമുളളതായാലും എന്നാല്‍ ഒരു ജ്ഞാന രത്നത്തിന്‍റെ, ഗുണ രത്നത്തിന്‍റെ മുന്നില്‍ അതിന്‍റെ മൂല്യമെന്താണ്? ഈ രത്നങ്ങളുടെ മുന്നില്‍ അത് കല്ലുകള്‍ക്ക് സമാനമാണ് കാരണം വിനാശിയാണ്. 9 ലക്ഷം മാലയ്ക്ക് മുന്നിലും താങ്കള്‍ സ്വയം ഭഗവാന്‍റെ കഴുത്തിലെ മാലയായി തീര്‍ന്നു. പ്രഭുവിന്‍റെ കഴുത്തിലെ മാലയ്ക്കു മുന്നില്‍ 9 ലക്ഷമായാലും 9 കോടിയായാലും അളവറ്റ കോടിമടങ്ങ് മൂല്യമുള്ള ഹാരമായാലും ഒന്നും തന്നെയില്ല. 36 പ്രകാരത്തിലുള്ള ഭോജനമാണെങ്കിലും ഈ ബ്രഹ്മാഭോജനത്തിന് മുന്നില്‍ ഒന്നും തന്നെയല്ല കാരണം ഡയറക്ട് ബാപ്ദാദായിക്ക് ഭോഗ് നല്കി ഈ ഭോജനത്തെ പരമാത്മ പ്രസാദമാക്കുന്നു. ഇന്ന് അന്തിമ ജന്മത്തില്‍ പോലും ഭക്ത ആത്മാക്കള്‍ക്ക് പ്രസാദത്തിന്‍റെ മൂല്യം എത്രയാണുളളത്. താങ്കള്‍ സാധാരണ ഭോജനമല്ല കഴിക്കുന്നത്. പ്രഭുവിന്‍റെ പ്രസാദമാണ് കഴിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ധാന്യവും കോടി മടങ്ങ് ശ്രേഷ്ഠമാണ്. അങ്ങനെയുള്ള സര്‍വ്വ ശ്രേഷ്ഠ ആത്മാക്കളാണെന്നുള്ള ആത്മീയ ശ്രേഷ്ഠമായ ലഹരിയുണ്ടോ. മുന്നോട്ടുപോകുന്തോറും തന്‍റെ ശ്രേഷ്ഠതയെ മറക്കുന്നില്ലല്ലോ? സ്വയത്തെ സാധാരണമാണെന്ന് മനസ്സിലാക്കുന്നില്ലല്ലോ? കേവലം കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നവരല്ലോ. സ്വമാനത്തിലിരിക്കുന്നവരല്ലേ. കേള്‍ക്കുന്നവരും കേള്‍പ്പിക്കുന്നവരും അനേകമുണ്ട്. സ്വമാനത്തിലുള്ളവര്‍ കോടിയില്‍ ചിലരാണ്. താങ്കള്‍ ഇതില്‍ ആരാണ്? ഏനോകരിലുള്ളവരാണോ അതോ കോടിയില്‍ ചിലരില്‍പ്പെട്ടവരാണോ? പ്രാപ്തിയുടെ സമയത്ത് അലസരാകുക, അവരെ ബാപ്ദാദാ എങ്ങനെയുളള വിവേകമുളള കുട്ടികള്‍ എന്ന് പറയും? നേടിയ ഭാഗ്യത്തെ, ലഭിച്ചിട്ടുള്ള ഭാഗ്യത്തെ അനുഭവിച്ചില്ല അര്‍ത്ഥം ഇപ്പോള്‍ മഹാന്‍ ഭാഗ്യവാനായില്ലായെങ്കില്‍ പിന്നെ എപ്പോഴാകും? ഈ ശ്രേഷ്ഠമായ പ്രാപ്തിയുടെ സംഗമയുഗത്തില്‍ ഓരോ ചുവടിലും ഈ സ്ലോഗന്‍ സദാ ഓര്‍മ്മിക്കൂ- ഇപ്പോഴില്ലായെങ്കില്‍ പിന്നീടൊരിക്കലുമില്ല. മനസ്സിലായോ. ശരി.

ഇന്ന് ഗുജറാത്ത് സോണാണ് വന്നിരിക്കുന്നത്. ഗുജറാത്തിന്‍റെ വിശേഷതയെന്ത്? ഗുജറാത്തിന്‍റെ വിശേഷതയാണ്- ചെറിയവരും വലിയവരും സന്തോഷത്തില്‍ നൃത്തം ചെയ്യുന്നു. തന്‍റെ ചെറുപ്പം, വലുപ്പം, സര്‍വ്വതും മറക്കുന്നു. രാസലീലയില്‍ എല്ലാവരും മുഴുകിയിരിക്കുന്നു. മുഴുവന്‍ രാത്രിയിലും മുഴുകിയിരിക്കുന്നു. രാസലീലയില്‍ മുഴുകിയിരിക്കുന്നത് പോലെ, സദാ ജ്ഞാനത്തിന്‍റെ സന്തോഷത്തിന്‍റെ രാസലീലയില്‍ മുഴുകിയിരിക്കുകയല്ലേ. ഈ അവിനാശി ലഹരിയില്‍ മുഴുകുന്നതിലും നമ്പറ് വണ്‍ അഭ്യാസിയായില്ലേ. സേവനം. വിസ്താരമുളള പ്രദേശമാണ്. ഈ പ്രാവശ്യം മുഖ്യ സ്ഥാന(മധുബന്‍)ത്തിന്‍റെ  സമീപത്തുള്ള കൂട്ടുകാരായ രണ്ട് സോണും വന്നിട്ടുണ്ട്. ഒരു ഭാഗത്ത് ഗുജറാത്ത്, മറു ഭാഗത്ത് രാജസ്ഥാന്‍. രണ്ടും സമീപത്തല്ലേ. മുഴുവന്‍ കാര്യങ്ങളുടെ സംബന്ധവും രാജസ്ഥാനും ഗുജറാത്തുമായിട്ടാണ്. അതിനാല്‍ ഡ്രാമയനുസരിച്ച് രണ്ട് സ്ഥാനങ്ങള്‍ക്കും സഹയോഗിയാകുന്നതിനുള്ള സുവര്‍ണ്ണ അവസരം ലഭിച്ചിരിക്കുന്നു. രണ്ടു പേരും ഓരോ കാര്യത്തിലും സമീപവും സഹയോഗിയുമാണ്. സംഗമയുഗത്തിലെ സ്വരാജ്യത്തിന്‍റെ സിംഹാസനം രാജസ്ഥാനില്ലല്ലേ. എത്ര രാജാക്കന്‍മാരെ തയ്യാറാക്കി? രാജസ്ഥാനിലെ രാജാക്കന്‍മാര്‍ക്ക് മഹിമയുണ്ട്. അപ്പോള്‍ രാജാക്കന്മാര്‍ തയ്യാറായോ അതോ ആയിക്കൊണ്ടരിക്കുന്നോ? രാജസ്ഥാനില്‍ രാജാക്കന്‍മാരുടെ സവാരി കാണിക്കുന്നുണ്ട്. അതിനാല്‍ രാജസ്ഥാനിലുള്ളവര്‍ അങ്ങനെയുള്ള പൂര്‍ണ്ണ തയ്യാറെടുപ്പ് ചെയ്യണം എന്നാലെ എല്ലാവരും പുഷ്പങ്ങളുടെ മഴ പെയ്യിക്കൂ. വളരെ ആര്‍ഭാഢത്തോടെയാണ് സവാരി ചെയ്യുന്നുത്. അപ്പോള്‍ എത്ര രാജാക്കന്‍മാരുടെ സവാരിയുണ്ടാകും? കുറഞ്ഞത് സേവാകേന്ദ്രങ്ങളുള്ളയിടത്ത് ഓരോ രാജാവുണ്ടാകണം എങ്കില്‍ എത്ര രാജാക്കന്‍മാര്‍ തയ്യാറാകും. 25 സ്ഥാനങ്ങളില്‍ നിന്നും 25 രാജാക്കന്‍മാര്‍ വരണം അപ്പോള്‍ സവാരി എത്ര സുന്ദരമായിരിക്കും. ഡ്രാമയനുസരിച്ച് രാജസ്ഥാനില്‍ തന്നെയാണ് സേവനത്തിന്‍റെ സിംഹാസനമുള്ളത്. അതിനാല്‍ രാജസ്ഥാന്‍റെയും വിശേഷ പാര്‍ട്ടാണ്. രാജസ്ഥാനില്‍ നിന്ന് തന്നെയാണ് സേവനത്തിന്‍റെ കുതിരയും പുറപ്പെട്ടിരിക്കുന്നത്. ഡ്രാമയില്‍ പാര്‍ട്ടുണ്ട് കേവലം ഇതിനെ ആവര്‍ത്തിക്കണം.

കര്‍ണ്ണാടകയും വളരെയധികം വിസ്താരരം പ്രാപ്തമാക്കി. ഇപ്പോള്‍ കര്‍ണ്ണാടകയിലുള്ളവര്‍ വിസ്താരത്തില്‍ നിന്നും പുറത്തു കടക്കണം. വെണ്ണ എടുക്കുമ്പോള്‍ ആദ്യം വിസ്താരത്തിലായിരിക്കും പിന്നെ അതില്‍ നിന്നും വെണ്ണയുടെ സാരം മാത്രം എടുക്കുന്നു. അതിനാല്‍ കര്‍ണ്ണാടകയിലുള്ളവവും ഇപ്പോള്‍ വിസ്താരത്തില്‍ നിന്ന് സാരമായ വെണ്ണ കണ്ടെത്തണം. സാര സ്വരൂപരാകുക ആക്കുക. ശരി.

തന്‍റെ ശ്രേഷ്ഠമായ സ്വമാനത്തില്‍ സ്ഥിതി ചെയ്യുന്ന, സര്‍വ്വ പ്രാപ്തികളുടെയും ഭണ്ഡാരവും, സദാ സംഗമയുഗീ ശ്രേഷ്ഠമായ സ്വരാജ്യത്തിന്‍റെയും മഹാന്‍ ഭാഗ്യത്തിന്‍റെയും അധികാരിയായ ആത്മാക്കള്‍ക്ക്, സദാ ആത്മീയ ലഹരിയുടെയും സന്തോഷത്തിന്‍റെയും സ്വരൂപരായ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹസ്മരണയും നമസ്തേ.

പാര്‍ട്ടികളോട്- സര്‍വ്വരും സ്വയത്തെ സ്വരാജ്യ അധികാരി ശ്രേഷ്ഠ ആത്മാക്കളാണെന്ന് മനസ്സിലാക്കുന്നുണ്ടോ? സ്വരാജ്യത്തിന്‍റെ അധികാരം ലഭിച്ചുവോ? അങ്ങനെയുള്ള അധികാരി ആത്മാക്കള്‍ ശക്തിശാലികളായിരിക്കില്ലേ. രാജ്യസത്ത് അഥവാ ശക്തി എന്നാണ് പറയുന്നത്. ഇന്നത്തെ ഗവണ്‍മെന്‍റിനെ പോലും രാജ്യസത്തയുടെ ശക്തിയുള്ള പാര്‍ട്ടിയെന്ന് പറയുന്നു. അതിനാല്‍ രാജ്യ സത്ത അര്‍ത്ഥം ശക്തി. അപ്പോള്‍ സ്വരാജ്യം എത്ര വലിയ ശക്തിയാണ്? അങ്ങനെയുള്ള ശക്തി പ്രാപ്തമായോ? സര്‍വ്വ കര്‍മ്മേന്ദ്രിയങ്ങളും നിങ്ങളുടെ ശക്തിക്കനുസരിച്ച് കാര്യം ചെയ്തു കൊണ്ടിരിക്കുന്നുണ്ടോ? രാജാവ് സദാ തന്‍റെ രാജ്യ സഭയെ, രാജ്യ ദര്‍ബാറിനെ വിളിച്ച് ചോദിക്കുകയാണ്- രാജ്യം എങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നു? അപ്പോള്‍ നിങ്ങള്‍ സ്വരാജ്യ അധികാരി ആത്മാക്കളുടെ സഭ ശരിയായാണോ നടന്നു കൊണ്ടിരിക്കുന്നത്? അതോ ചഞ്ചലമാകുന്നുണ്ടോ? രാജ്യത്തിലുള്ളവര്‍ എപ്പോഴെങ്കിലും ചതിക്കുന്നുണ്ടോ? ഇടയ്ക്ക് കണ്ണ് ചതിക്കുന്നു, ഇടയ്ക്ക് ചെവി, ഇടയ്ക്ക് കൈ, ഇടയ്ക്ക് പാദം- ഇവയൊന്നും ചതിക്കുന്നില്ലല്ലോ. അങ്ങനെ ചതിക്കപ്പെടുന്നില്ലല്ലോ. രാജ്യ സത്ത ശരിയാണെങ്കില്‍ ഓരോ സങ്കല്പത്തിലും കോടിമടങ്ങ് സമ്പാദ്യമുണ്ട്. രാജ്യ ശക്തി ശരിയല്ലായെങ്കില്‍ ഓരോ സെക്കന്‍റിലും കോടിമടങ്ങ് സമ്പാദ്യം നഷ്ടപ്പെടുന്നു. പ്രാപ്തിയും ഒന്നിന് കോടിമടങ്ങാണ്, നഷ്ടമാണെങ്കില്‍ അതും ഒന്നിന് കോടിമടങ്ങ് നഷ്ടം സംഭവിക്കുന്നു. എത്ര ലഭിക്കുന്നു- അത്രയും നഷ്ടപ്പെടുന്നു. കണക്കാണ്. അതിനാല്‍ മുഴുവന്‍ ദിവസത്തിലുമുളള രാജ്യത്തിലെ കാര്യവ്യവഹാരത്തെ കാണൂ. കണ്ണാകുന്ന മന്ത്രി ശരിയായി പ്രവര്‍ത്തിച്ചോ? ചെവിയാകുന്ന മന്ത്രി ശരിയായി പ്രവര്‍ത്തിച്ചോ? സര്‍വ്വ വിഭാഗവും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? ഇത് പരിശോധിക്കുന്നുണ്ടോ അതോ ക്ഷീണിച്ച് പെട്ടെന്നു തന്നെ ഉറങ്ങുകയാണോ? കര്‍മ്മം ചെയ്യുന്നതിനു മുമ്പു തന്നെ പരിശോധിച്ചതിനു ശേഷം വേണം കര്‍മ്മം ചെയ്യാന്‍. ആദ്യം ചിന്തിക്കണം പിന്നെ പ്രവര്‍ത്തിക്കണം. ആദ്യം ചെയ്തതിനുശേഷം, പിന്നീട് ചിന്തിക്കരുത്. മൊത്തമായ റിസള്‍ട്ട് നോക്കുക എന്നത് വേറെയാണ് എന്നാല്‍ ജ്ഞാനി ആത്മാവ് ആദ്യം ചിന്തിക്കും, പിന്നെ ചെയ്യും. അതിനാല്‍ ചിന്തിച്ച് മനസ്സിലാക്കിയാണോ ഓരോ കര്‍മ്മം ചെയ്യുന്നത്? ആദ്യം ചിന്തിക്കുന്നവരാണോ അതോ പിന്നീട് ചിന്തിക്കുന്നവരാണോ? അഥവാ പിന്നീടാണ് ചിന്തിക്കുന്നതെങ്കില്‍ അവരെ ജ്ഞാനി എന്ന് പറയില്ല അതിനാല്‍ സദാ സ്വരാജ്യ അധികാരി ആത്മാക്കളാണ്, ഇതേ സ്വരാജ്യത്തിന്‍റെ അധികാരത്തിലൂടെ വിശ്വ രാജ്യ അധികാരിയാകുക തന്നെ വേണം. ആകുമോ ഇല്ലയോ എന്ന ചോദ്യമേയില്ല. സ്വരാജ്യമുണ്ടെങ്കില്‍ വിശ്വരാജ്യമുണ്ട്. അതിനാല്‍  സ്വരാജ്യത്തില്‍ കുഴപ്പങ്ങളൊന്നുമില്ലല്ലോ? ദ്വാപരയുഗം മുതല്‍ ആശയകുഴപ്പങ്ങളില്‍ കറങ്ങി.  ഇപ്പോള്‍ ആശയ കുഴപ്പങ്ങളില്‍ നിന്നും മുക്തമായി, ഇനിയിപ്പോള്‍ ഒരു ആശയ കുഴപ്പങ്ങളിലും കാല് വയ്ക്കരുത്. ഇതില്‍ ഒരു പ്രാവശ്യമെങ്കിലും കാല്‍ വയ്ക്കുകയാണെങ്കില്‍ അതില്‍ അകപ്പെട്ടു പോകും. പിന്നീട് മുക്തമാകാന്‍ പ്രയാസമായിരിക്കും, അതിനാല്‍ സദാ ഒരേയൊരു മാര്‍ഗ്ഗം, ഒന്നില്‍ ആശയ കുഴപ്പങ്ങളുണ്ടാകില്ല. ഒരു മാര്‍ഗ്ഗത്തിലൂടെ തന്നെ സഞ്ചരിക്കുന്നവര്‍ സദാ സന്തോഷമുള്ളവരും, സന്തുഷ്ടരുമായിരിക്കും.

ബാംഗ്ലൂര്‍ ഹൈകോര്‍ട്ടിലെ ജസ്റ്റിസുമായുള്ള അവ്യക്ത ബാപ്ദാദയുടെ സംഭാഷണം.

ഏത് സ്ഥാനത്ത്, എന്ത് അനുഭവം ചെയ്തു കൊണ്ടിരിക്കുന്നു? അനുഭവം ഏറ്റവും വലിയ അധികാരമാണ്. ഏറ്റവും ആദ്യത്തെ അനുഭവമാണ് ആത്മ അഭിമാനിയാകുക എന്നത്. ആത്മ അഭിമാനിയുടെ അനുഭവമുണ്ടാകുമ്പോള്‍ പരമാത്മ സ്നേഹം, പരമാത്മ പ്രാപ്തിയുടെ അനുഭവം സ്വതവേ ഉണ്ടാകുന്നു. എത്രത്തോളം അമുഭവം അത്രത്തോളം ശക്തിശാലി. ജന്മ ജന്മാന്തരത്തിലെ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിന്‍റെ തീരുമാനം നല്കുന്നവനല്ലേ! അതോ ഒരു ജന്മത്തിലെ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന ജഡ്ജാണോ? അത് ഹൈകോര്‍ട്ട് അഥവാ സുപ്രീം കോര്‍ട്ടിലെ ജഡ്ജാണ്. ഇത് ആത്മീയ ജഡ്ജാണ്. ഈ ജഡ്ജാകുന്നതിന് പഠിത്തത്തിന്‍റേയോ സമയത്തിന്‍റേയോ ആവശ്യമില്ല. രണ്ട് അക്ഷരം തന്നെ പഠിക്കണം- ആത്മാവും പരമാത്മാവും. മതി. ഇതിന്‍റെ അനുഭവിയായിയെങ്കില്‍ ആത്മീയ ജഡ്ജായി. ഏതു പോലെയാണോ ബാബ ജന്മ ജന്മങ്ങളിലെ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കുന്നത്, അതിനാല്‍ ബാബയെ സുഖദാതാവെന്ന് പറയുന്നു, അപ്പോള്‍ ബാബയെ പോലെ തന്നെ കുട്ടികളും. ഡബിള്‍ ജഡ്ജാകുന്നതിലൂടെ അനേക ആത്മാക്കളുടെ മംഗളത്തിന് നിമിത്തമായി തീരും. വരുന്നത് ഒരു കേസിനായിരിക്കും, ജന്മ ജന്മാന്തരങ്ങളിലെ കേസ് ജയിച്ച് പോകും. വളരെയധികം സന്തോഷിക്കും. അതിനാല്‍ ബാബയുടെ ആജ്ഞയാണ്- ആത്മീയ ജഡ്ജാകൂ. ശരി. ഓം ശാന്തി.

Scroll to Top