ബാപ്ദാദ സര്‍വ്വ സ്നേഹി, സഹയോഗി, ശക്തിശാലി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സ്നേഹി കുട്ടികളിലും വ്യത്യസ്ഥ പ്രകാരത്തില്‍ സ്നേഹമുള്ളവരുണ്ട്. ഒന്ന്- മറ്റുള്ളവരുടെ ശ്രേഷ്ഠമായ ജീവിതത്തെ കണ്ട്, മറ്റുള്ളവരുടെ പരിവര്‍ത്തനം കണ്ട് അവരോട് പ്രഭാവിതരായി സ്നേഹിയാകുക. രണ്ട്- ഏതെങ്കിലും ഗുണത്തിന്റെ, സുഖം അഥവാ ശാന്തിയുടെ കുറച്ച് അനുഭവത്തിന്റെ തിളക്കം കണ്ട് സ്നേഹിയാകുക. മൂന്ന്- കൂട്ട്കെട്ട് അതായത് സംഘടനയുടെ, ശുദ്ധ ആത്മാക്കളുടെ ആശ്രയം അനുഭവിക്കുന്ന സ്നേഹി ആത്മാക്കള്‍. നാല്- പരമാത്മ സ്നേഹി ആത്മാക്കള്‍. സര്‍വ്വരും സ്നേഹിയാണ് എന്നാല്‍ സ്നേഹത്തിലും നമ്പറുണ്ട്. യഥാര്‍ത്ഥ സ്നേഹി അര്‍ത്ഥം ബാബയെ യഥാര്‍ത്ഥ രീതിയിലൂടെ മനസ്സിലാക്കി സ്നേഹിയാകുക.
അതേപോലെ സഹയോഗി ആത്മാക്കളിലും വ്യത്യസ്ഥ പ്രകാരത്തിലുള്ള സഹയോഗികളുണ്ട്. ഒന്ന്- ഭക്തിയുടെ സംസ്ക്കാരത്തിനനുസരിച്ച് സഹയോഗി. നല്ല കാര്യങ്ങളാണ്, നല്ല സ്ഥാനമാണ്, നല്ല ജീവിതം നയിക്കുന്നവരാണ്, നല്ല സ്ഥലത്ത് പോകുകയാണെങ്കില്‍ നല്ല ഫലം ലഭിക്കുന്നു, ഇതിന്റെ ആധാരത്തില്‍, ഇതേ ആകര്‍ഷണത്തിലൂടെ സഹയോഗിയാകുക അതായത് തന്റെ ശരീരം, മനസ്സ്, ധനം അര്‍പ്പിക്കുക. രണ്ട്- ജ്ഞാനം അഥവാ യോഗത്തിലൂടെ,ധാരണയിലൂടെ, എന്തെങ്കിലും പ്രാപ്തിയുടെ ആധാരത്തില്‍ സഹയോഗിയാകുക. മൂന്ന്-ഒരേയൊരു ബാബ രണ്ടാമതാരുമില്ല. ഒരേയൊരു ബാബ മാത്രം, സര്‍വ്വ പ്രാപ്തിയുടെ സ്ഥാനവും ഒന്ന് മാത്രം. ബാബയുടെ കാര്യം തന്നെ എന്റെ കാര്യം. അങ്ങനെ എന്റെ ബാബ, എന്റെ കാര്യം, ശ്രേഷ്ഠ ഈശ്വരീയ കാര്യമാണെന്ന് മനസ്സിലാക്കി സദാ കാലത്തേക്ക് സഹയോഗിയാകുക. അപ്പോള്‍ വ്യത്യസ്ഥമായില്ലേ.
അതേ പോലെ ശക്തിശാലി ആത്മാക്കളും, ഇതിലും വ്യത്യസ്ഥ സ്ഥിതിയുള്ളവരുണ്ട്- കേവലം ജ്ഞാനത്തിന്റെ ആധാരത്തില്‍ മനസ്സിലാക്കുന്നവര്‍- ഞാന്‍ ആത്മാവ് ശക്തി സ്വരൂപനാണ്, സര്‍വ്വശക്തിവാന്റെ കുട്ടിയാണ്-ഇത് മനസ്സിലാക്കി ശക്തിശാലി സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നതിന് പ്രയത്നം ചെയ്യുന്നു. എന്നാല്‍ കേവലം മനസ്സിലാക്കുന്നത് മാത്രമായത് കാരണം ഈ ജ്ഞാനത്തിന്റെ പോയിന്റ് സ്മൃതിയില്‍ വരുമ്പോള്‍, ആ സമയത്ത് ശക്തിശാലി പോയിന്റായത് കാരണം കുറച്ച് സമയത്തേക്ക് ശക്തിശാലിയായി തീരുന്നു, പിന്നീട് പോയിന്റ് മറന്നു, ശക്തി നഷ്ടപ്പെടുന്നു. ലേശമാണെങ്കിലും മായയുടെ പ്രഭാവം, ജ്ഞാനത്തെ മറപ്പിച്ച് നിര്ബലരാക്കുന്നു. രണ്ടാമത്തേത്- ജ്ഞാനത്തിന്റെ ചിന്തനവും ചെയ്യുന്നു, വര്‍ണ്ണിക്കുന്നുമുണ്ട്, മറ്റുള്ളവരെ ശക്തിശാലി കാര്യങ്ങള്‍ കേള്‍പ്പിക്കുന്നു, ആ സമയത്ത് സേവനത്തിന്റെ ഫലം ലഭിക്കുന്നത് കാരണം സ്വയത്തെ അത്രയും സമയം ശക്തിശാലിയായി അനുഭവിക്കുന്നു എന്നാല്‍ ചിന്തിക്കുന്ന അഥവാ വര്‍ണ്ണിക്കുന്ന സമയം വരെ മാത്രം, സദാ ഇല്ല. ആദ്യം ചിന്തനത്തിന്റെ സ്ഥിതി, രണ്ട് വര്‍ണ്ണിക്കുന്നതിന്റെ സ്ഥിതി.
മൂന്നാമത്തേത്- സദാ ശക്തിശാലി ആത്മാക്കള്‍. കേവലം ചിന്തിക്കുകയും വര്‍ണ്ണിക്കുകയും മാത്രമല്ല ചെയ്യുന്നത് എന്നാല്‍ മാസ്റ്റര്‍ സര്‍വ്വശക്തിവാന്‍ സ്വരൂപമായി തീരുന്നു. സ്വരൂപമാകുക അര്‍ത്ഥം സമര്ത്ഥമാകുക.അവരുടെ ഓരോ ചുവട്, ഓരോ കര്‍മ്മം സ്വതവേ ശക്തിശാലിയായിരിക്കും. സ്മൃതി സ്വരൂപരാണ് അതിനാല്‍ സദാ സ്വയത്തെ സര്‍വ്വ ശക്തിവാനായ ബാബയോടൊപ്പം, കംബയിന്റായ അനുഭവം ചെയ്യും, സദാ ശ്രീമത്താകുന്ന കൈ ഛത്രച്ഛായയുടെ രൂപത്തില്‍ അനുഭവപ്പെടും. ശക്തിശാലി ആത്മാവ്, സദാ ദൃഢതയുടെ താക്കോലിന്റെ അധികാരിയായതിനാല്‍ സഫലതയുടെ ഖജനാവിന്റെ അധികാരിയാണെന്ന അനുഭവം ചെയ്യുന്നു. സദാ സര്‍വ്വ പ്രാപ്തികളുടെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നു. സദാ തന്റെ ശ്രേഷ്ഠ ഭാഗ്യത്തിന്റെ ഗീതം മനസ്സില്‍ പാടിക്കൊണ്ടിരിക്കുന്നു. സദാ ആത്മീയ ലഹരിയിലിരിക്കുന്നതിനാല് പഴയ ലോകത്തിന്റെ ആകര്‍ഷണത്തില്‍ നിന്നും സഹജമായി ഉപരിയായിരിക്കുന്നു. പരിശ്രമിക്കേണ്ടി വരുന്നില്ല. ശക്തിശാലി ആത്മാവിന്റെ ഓരോ കര്‍മ്മവും, വാക്കും സ്വതവേയും സഹജവുമായും സേവനം ചെയ്യിച്ചു കൊണ്ടിരിക്കുന്നു. സ്വപരിവര്‍ത്തനം അഥവാ വിശ്വപരിവര്‍ത്തനം ശക്തിശാലിയായതിനാല് സഫലത തീര്‍ച്ചയായും ലഭിക്കുന്നു എന്ന അനുഭവം സദാ നിലനില്ക്കുന്നു. ഏതൊരു കാര്യത്തിലും എന്ത് ചെയ്യാം, എന്ത് സംഭവിക്കും ഈ സങ്കല്പം പോലും ഉണ്ടാകില്ല. സഫലതയുടെ മാല സദാ ജീവിതത്തിലുണ്ടാകും. വിജയിയാണ്, വിജയമായയിലേതാണ്. വിജയം ജന്മസിദ്ധ അധികാരമാണ്, ഈ അഖണ്ഡമായ നിശ്ചയം സദാ സ്വതവേയും ഉണ്ടായിരിക്കും. മനസ്സിലായോ! ഇപ്പോള്‍ സ്വയത്തോട് ചോദിക്കൂ ഞാന്‍ ആര്? ശക്തിശാലി ആത്മാക്കള്‍ ഭൂരിപക്ഷമില്ല. സ്നേഹി, സഹയോഗി അതിലും വ്യത്യസ്ഥതയുള്ളവര് ഭൂരിപക്ഷമാണ്. അതിനാല്‍ ഇപ്പോള്‍ എന്ത് ചെയ്യും? ശക്തിശാലിയാകൂ. സംഗമയുഗത്തിന്റെ ശ്രേഷ്ഠമായ സുഖം അനുഭവിക്കൂ. മനസ്സിലായോ! കേവലം മനസ്സിലാക്കുന്നവരല്ല, പ്രാപ്തമാക്കുന്നവര്‍. ശരി-
തന്റെ വീട്ടില്‍ വന്നു അഥവാ ബാബയുടെ വീട്ടില്‍ വന്നു. എത്തി ചേര്‍ന്നു, ഇത് കണ്ട് ബാപ്ദാദ സന്തോഷിക്കുന്നു. നിങ്ങളും വളരെ സന്തോഷിക്കുന്നുണ്ടല്ലോ. ഈ സന്തോഷം സദാ നില നില്‍ക്കണം. കേവലം മധുബനില്‍ മാത്രമല്ല- സംഗമയുഗം മുഴുവന്‍ കൂടെയുണ്ടായിരിക്കണം. കുട്ടികളുടെ സന്തോഷത്തില്‍ ബാബയും സന്തോഷിക്കുന്നു. എവിടെ എവിടെങ്ങളില്‍ നിന്ന് നടന്ന്, സഹിച്ച് എത്തി ചേര്‍ന്നില്ലേ. ചൂട്-തണുപ്പ്, ആഹാര രീതി സര്‍വ്വതും സഹിച്ച് എത്തി ചേര്‍ന്നില്ലേ. ഇതെല്ലാം പഴയ ലോകത്തില്‍ ഉണ്ടാകുന്നു. എന്നാലും വിശ്രമം ലഭിച്ചില്ലേ. വിശ്രമിച്ചോ? മൂന്നടി ഇല്ലെങ്കില്‍ രണ്ടടിയെങ്കിലും കിട്ടിയില്ലേ. എന്നാലും തന്റെ വീട് ദാതാവിന്റെ വീട് മധുരമായി അനുഭവപ്പെടുന്നില്ലേ. ഭക്തി മാര്‍ഗ്ഗത്തിലെ യാത്രകളേക്കാള്‍ നല്ല സ്ഥലമല്ലേയിത്. ഛത്രച്ഛായക്കുള്ളില്‍ വന്നു ചേര്‍ന്നു. സ്നേഹത്തിന്റെ പാലനയില്‍ വന്നു. യജ്ഞത്തിന്റെ ശ്രേഷ്ഠമായ ഭൂമിയില്‍ എത്തി ചേരുക, യജ്ഞ പ്രസാദത്തിന്റെ അധികാരിയാകുക, എത്ര മഹത്വമേറിയ കാര്യമാണ്. ഓരോ തുള്ളി, അനേക മൂല്യങ്ങള്‍ക്ക് സമാനമാണ്. ഇത് എല്ലാവര്ക്കും അറിയാമല്ലോ. അവര്‍ പ്രസാദത്തിന്റെ ഒരു തുള്ളി ലഭിക്കുന്നതിന് ദാഹിച്ചിരിക്കുന്നു, നിങ്ങള്‍ക്കാണെങ്കില്‍ ബ്രഹ്മാഭോജനം വയറ് നിറച്ച് ലഭിക്കുന്നു. അപ്പോല്‍ എത്ര ഭാഗ്യശാലികളാണ്. ഈ മഹത്വത്തിലൂടെ ബ്രഹ്മാഭോജനം കഴിക്കുകയാണെങ്കില്‍ സദാ കാലത്തേക്ക് മനസ്സും മഹാനായി തീരും.
ശരി- ഏറ്റവും കൂടുതല്‍ പേര് പഞ്ചാബില്‍ നിന്നാണ് വന്നിട്ടുള്ളത്. ഈ പ്രാവശ്യം എങ്ങനെ ഇത്ര പേര് വന്നു? ഇത്രയും സംഖ്യ ഒരിക്കലും വന്നിട്ടില്ല. ബോധത്തില്‍ വന്നോ. എന്നാലും ബാപ്ദാദ ഇതേ ശ്രേഷ്ഠ വിശേഷതയാണ് കാണുന്നത്- പഞ്ചാബില്‍ സത്സംഗത്തിനും അമൃതവേളയ്ക്കും മഹത്വമുണ്ട്. ചെരുപ്പിടാതെയാണെങ്കിലും അമൃതവേളയില്‍ എത്തുന്നു. ബാപ്ദാദായും പഞ്ചാബ് നിവാസി അര്‍ത്ഥം സദാ കൂട്ടുകെട്ടിന്റെ ആത്മീയ നിറത്തിന്റെ പ്രഭാവത്തില്‍ വരുന്നവര്‍. സദാ സത്യത്തിന്റെ കൂട്ട്കെട്ടിലിരിക്കുന്നവര്. അങ്ങനെയല്ലേ? പഞ്ചാബിലുള്ളവര്‍ സര്‍വ്വരും അമൃതവേളയില്‍ സമര്‍ത്ഥരായി മിലനം ആഘോഷിക്കുന്നുണ്ടോ? പഞ്ചാബിലുള്ളവരില് അമൃതവേളയുടം ആലസ്യമില്ലല്ലോ? കോട്ടുവായിടുന്നില്ലല്ലോ? അതിനാല്‍ പഞ്ചാബിന്റെ വിശേഷത സദാ ഓര്‍മ്മിക്കണം. ശരി-
ഈസ്റ്റേണ്‍ സോണില്‍ നിന്നാണ് വന്നിരിക്കുന്നത്, ഈസ്റ്റേണിന്റെ വിശേഷതയെന്താണ്? (സൂര്യോദയം) സൂര്യന് സദാ ഉദിക്കുന്നു. സൂര്യന് അര്‍ത്ഥം പ്രകാശത്തിന്റെ സ്രോതസ്സ്. അതിനാല്‍ സര്‍വ്വ ഈസ്റ്റേണ്‍ സോണിലുള്ളവര്‍ മാസ്റ്റര്‍ ജ്ഞാന സൂര്യനാണ്. സദാ അന്ധകാരത്തെയില്ലാതാക്കുന്ന, പ്രകാശം നല്കുന്നവരല്ലേ. ഈ വിശേഷതയില്ലേ. ഒരിക്കലും മായയുടെ അന്ധകാരത്തില്‍ വരാത്തവര്‍. അന്ധകാരത്തെയില്ലാതാക്കുന്ന മാസ്റ്റര്‍ ദാതാവായില്ലേ. സൂര്യന് ദാതാവല്ലേ. അതിനാല്‍ സര്‍വ്വരും മാസ്റ്റര്‍ സൂര്യന് അര്‍ത്ഥം മാസ്റ്റര്‍ ദാതാവായി വിശ്വത്തിന് പ്രകാശം നല്കുന്ന കാര്യത്തില്‍ ബിസിയായിരിക്കുകയാണല്ലോ. സ്വയം ബിസിയായിരിക്കുന്നവര്, വെറുതെയിരിക്കാത്തവര്, മായയ്ക്ക് അവരുടെയടുത്ത് വരാന്‍ അവസരം ലഭിക്കില്ല. അതിനാല്‍ ഈസ്റ്റേണ്‍ സോണിലുള്ളവര്‍ എന്ത് മനസ്സിലാക്കുന്നു? ഈസ്റ്റേണ്‍ സോണില്‍ മായ വരുന്നുണ്ടോ? വരുന്നുണ്ടെങ്കിലും നമസ്ക്കരിക്കാനല്ലേ വരുന്നത് അതോ മിക്കി മൗസാക്കുന്നുണ്ടോ? മിക്കി മൗസിന്റെ കളി ഇഷ്ടമാണോ? ഈസ്റ്റേണ്‍ സോണിന്റെ സിംഹാസനം ബാബയുടെ സിംഹാസനമാണ്. അപ്പോള്‍ രാജ്യ സിംഹാസനമായില്ലേ. രാജ്യ സിംഹാസനമുള്ളവര് രാജാവായിരിക്കുമോ അതോ മിക്കി മൗസായിരിക്കുമോ? അതിനാല്‍ സര്‍വ്വരും മാസ്റ്റര്‍ ജ്ഞാന സൂര്യനല്ലേ? ജ്ഞാന സൂര്യന് ഉദിച്ചതും അവിടെ നിന്ന് തന്നെയല്ലേ. ഈസ്റ്റില്‍ നിന്നാണ് ഉദിക്കുന്നത്. മനസ്സിലായോ- തന്റെ വിശേഷത. പ്രവേശനത്തിന്റെ ശ്രേഷ്ഠമായ സിംഹാസനത്തിന്റെ അര്‍ത്ഥം വരദാനി സ്ഥാനത്തിന്റെ ശ്രേഷ്ഠ ആത്മാക്കളല്ലേ. ഈ വിശേഷത മറ്റൊരു സോണിലുമില്ല. അതിനാല്‍ സദാ തന്റെ വിശേഷതയെ വിശ്വ സേവനത്തില്‍ വിനിയോഗിക്കൂ. എന്ത് വിശേഷത കാണിക്കും? സദാ മാസ്റ്റര്‍ ജ്ഞാന സൂര്യന്. സദാ പ്രകാശം നല്കുന്ന മാസ്റ്റര്‍ ദാതാവ്. ശരി- സര്‍വ്വരും മിലനം ചെയ്യാനാണ് വന്നിരിക്കുന്നത്, സദാ ശ്രേഷ്ഠമായ മിലനം ആഘോഷിച്ചു കൊണ്ടിരിക്കണം. മേള അര്‍ത്ഥം മിലനം. ഒരു സെക്കന്റ് പോലും മിലനത്തില്‍ നിന്നും വഞ്ചിക്കപ്പെടരുത്. നിരന്തര യോഗിയുടെ അനുഭവം പക്കാ ചെയ്തിട്ട് പോകണം. ശരി.
സദാ ഒരേയൊരു ബാബയുടെ സ്നേഹത്തിലിരിക്കുന്ന, സ്നേഹി ആത്മാക്കള്‍ക്ക്, ഓരോ ചുവടിലും ഈശ്വരീയ കാര്യത്തില്‍ സഹയോഗിയാകുന്ന ആത്മാക്കള്‍ക്ക്, സദാ വിജയത്തിന്റെ അധികാരത്തെ അനുഭവം ചെയ്യുന്ന, വിജയി കുട്ടികള്‍ക്ക് ബാപ്ദാദായുടെ സ്നേഹസ്മരണയും നമസ്കാരവും.
പാര്‍ട്ടികളോട്- ഒരു ബലം, ഒരു ആശ്രയത്തിലൂടെ സദാ ഉന്നതി പ്രാപ്തമാക്കി കൊണ്ടിരിക്കൂ. സദാ ഒരേയൊരു ബാബയുടേതാണ്, ഒരേയൊരു ബാബയുടെ ശ്രീമത്തനുസരിച്ച് നടക്കണം. ഇതേ പുരുഷാര്‍ത്ഥത്തിലൂടെ സദാ മുന്നോട്ട് പോകൂ. ശ്രേഷ്ഠമായ ജ്ഞാനസ്വരൂപമാകുന്നതിന്റെ, മഹാന് യോഗിയാകുന്നതിന്റെ അനുഭവം ചെയ്യൂ, അഗാധതയിലേക്ക് പോകൂ. എത്രത്തോളം ജ്ഞാനത്തിന്റെ ആഴത്തിലേക്ക് പോകുന്നുവൊ അത്രത്തോളം അമൂല്യമായ അനുഭവത്തിന്റെ രത്നം പ്രാപ്തമാക്കാന്‍ സാധിക്കും. ബുദ്ധിയെ ഏകാഗ്രമാക്കൂ. ഏകാഗ്രതയുള്ളയിടത്ത് സര്‍വ്വ പ്രാപ്തികളുടെയും അനുഭവമുണ്ട്. അല്പ കാലത്തെ പ്രാപ്തിക്ക് പിന്നാലെ പോകരുത്. അവിനാശി പ്രാപ്തി ചെയ്യൂ. വിനാശി കാര്യങ്ങളില്‍ ആകര്ഷിതമാകരുത്. സദാ സ്വയത്തെ അവിനാശി ഖജനാവിന്റെ അധികാരിയാണെന്ന് മനസ്സിലാക്കി പരിധിയില്ലാത്തതില് വരൂ. പരിധിക്കുള്ളില്‍ വരരുത്. പരിധിയില്ലാത്ത രസവും പരിധിയുള്ള ആകര്‍ഷണത്തിന്റെ രസവും തമ്മില്‍ രാപകല്‍ വ്യത്യാസമുണ്ട്. അതിനാല്‍ വിവേകശാലിയായി അറിവോടെ കാര്യം ചെയ്യൂ, വര്‍ത്തമാനത്തെയും ഭാവിയെയും ശ്രേഷ്ഠമാക്കൂ.
തിരഞ്ഞെടുത്ത വിശേഷ അവ്യക്ത മഹാവാക്യം- പ്രീത ബുദ്ധി വിജയി രത്നമാകൂ.
പ്രീത ബുദ്ധി അര്‍ത്ഥം സദാ അലൗകീക അവ്യക്ത സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന അള്ളാഹുവിന്റെ ആളുകള്‍. അവരുടെ ഓരോ സങ്കല്പം, ഓരോ കാര്യം അലൗകീകമായിരിക്കും, വ്യക്ത ദേശം, കര്ത്തവ്യത്തിലിരുന്ന് കൊണ്ടും കമല പുഷ്പ സമാനം നിര്‍മ്മോഹിയും ഒരേയൊരു ബാബയ്ക്ക് സദാ പ്രിയപ്പെട്ടവരുമായിട്ടിരിക്കണം- ഇതാണ് പ്രീത ബുദ്ധിയാകുക എന്നത്. പ്രീത ബുദ്ധി വിജയന്തി. നിങ്ങളുടെ സ്ലോഗന് ആണ് വിനാശകാലേ പ്രീത ബുദ്ധി വിജയന്തി, വിനാശകാലേ വിപരീത ബുദ്ധി വിനശ്യന്തി. ഈ സ്ലോഗന് മറ്റുള്ളവരെ കേള്‍പ്പിക്കുമ്പോള്‍ വിനാശകാലേ വിപരീത ബുദ്ധിയാകരുത്, പ്രീത ബുദ്ധിയാകൂ. സ്വയത്തെയും നോക്കൂ- സദാ പ്രീത ബുദ്ധിയായിട്ടിരിക്കുന്നുണ്ടോ? ഒരിക്കലും വിപരീത ബുദ്ധിയാകുന്നില്ലല്ലോ?
പ്രീത ബുദ്ധിയുള്ളവര്‍ ഒരിക്കലും ശ്രീമത്തിന് വിപരീതമായി ഒരു സങ്കല്പം പോലും എടുക്കില്ല. ശ്രീമത്തിന് വിപരീതമായ സങ്കല്പം, വാക്ക്, കര്‍മ്മം ഉണ്ടാകുന്നുവെങ്കില്‍ അവരെ പ്രീത ബുദ്ധിയെന്ന് പറയില്ല. അതിനാല്‍ ചെക്ക് ചെയ്യൂ ഓരോ സങ്കല്പം അഥവാ വചനം ശ്രീമത്തനുസരിച്ചാണോ? പ്രീത ബുദ്ധി അര്‍ത്ഥം ബുദ്ധിയുടെ സ്നേഹം ഒരേയൊരു പ്രിയതമനുമായി സദാ യോജിച്ചിരിക്കണം. ഒന്നിനോട് സദാ സ്നേഹമുണ്ടെങ്കില്‍ അന്യ വ്യക്തിയോടോ വൈഭവങ്ങളോടോ സ്നേഹം ഉണ്ടാകില്ല കാരണം പ്രീത ബുദ്ധി അര്‍ത്ഥം സദാ ബാപ്ദാദയെ തന്റെ സന്മുഖത്ത് അനുഭവം ചെയ്യുന്നവര്‍. അങ്ങനെ സന്മുഖത്തിരിക്കുന്നവര്ക്ക് ഒരിക്കലും വിമുഖരാകാന്‍ സാധിക്കില്ല.
പ്രീത ബുദ്ധിയുള്ളവരുടെ മുഖത്തിലൂടെ, അവരുടെ ഹൃദയത്തില്‍ നിന്ന് സദാ ഇതേ വാക്കുകള്‍ വരും- നിന്നോടൊപ്പം ഇരിക്കും, നിന്നോടൊപ്പം കഴിക്കും, നിന്നോട് തന്നെ സംസാരിക്കും, നിന്നില്‍ നിന്ന് തന്നെ കേള്‍ക്കും, നീയുമായി തന്നെ സര്‍വ്വ സംബന്ധം നിറവേറ്റും, നിന്നില്‍ നിന്ന് തന്നെ സര്‍വ്വ പ്രാപ്തിയനുഭവിക്കും. അവരുടെ മുഖം, നയനം ശബ്ദിക്കാതെ തന്നെ ശബ്ദിച്ചു കൊണ്ടിരിക്കും. അതിനാല്‍ ചെക്ക് ചെയ്യൂ- അങ്ങനെ വിനാശ കാലത്ത് പ്രീത ബുദ്ധിയായോ അര്‍ത്ഥം ഒന്നിന്റെ സ്നേഹത്തില്‍ ഏകരസ സ്ഥിതിയുള്ളവരായോ?
സൂര്യനെ മുന്നില്‍ കാണുമ്പോള്‍ സൂര്യ കിരണങ്ങള്‍ തീര്‍ച്ചയായും വരുന്നു- ഇതേ രീതിയില്‍ ജ്ഞാന സൂര്യനായ ബാബയുടെ സന്മുഖത്ത് സദാ വസിക്കുന്നു അര്‍ത്ഥം സത്യമായ പ്രീത ബുദ്ധിയാണെങ്കില്‍ ജ്ഞാന സൂര്യന്റെ സര്‍വ്വ ഗുണങ്ങളുടെയും കിരണങ്ങള്‍ സ്വയത്തില്‍ അനുഭവം ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള പ്രീത ബുദ്ധിയുള്ള കുട്ടികളുടെ മുഖത്ത് അന്തര്‍മുഖതയുടെ തിളക്കവും അതോടൊപ്പം സംഗമയുഗത്തിന്റെ അഥവാ ഭാവിയിലെ സര്‍വ്വ സ്വമാനങ്ങളും മുന്നില്‍ തന്നെയുണ്ടാകുന്നു.
ഈ ശരീരം എപ്പോള്‍ വേണമെങ്കിലും നശിക്കാം എന്ന സ്മൃതിയുണ്ടെങ്കില്, ഈ വിനാശ കാലം സ്മൃതിയില്‍ വയ്ക്കുകയാണെങ്കില്‍ സ്വതവേ പ്രീത ബുദ്ധിയായി തീരും. വിനാശ കാലം വരുമ്പോള്‍ അജ്ഞാനികള്‍ പോലും ബാബയെ ഓര്‍മ്മിക്കാന്‍ പ്രയത്നിക്കുന്നു എന്നാല്‍ പരിചയമില്ലാതെ സ്നേഹം യോജിക്കില്ല. ഇത് അന്തിമ നിമിഷമാണെന്ന് സ്മൃതിയില്‍ വയ്ക്കുകയാമെങ്കില്, മറ്റാരുടെയും ഓര്‍മ്മ വരില്ല.
പ്രീത ബുദ്ധിയുള്ളവരുടെ മനസ്സില്‍ പോലും ശ്രീമത്തിന് വിപരീതമായ വ്യര്‍ത്ഥ സങ്കല്പമോ വികല്പമോ ഉണ്ടാകില്ല. അങ്ങനെ പ്രീത ബുദ്ധിയുള്ളവര്‍ തന്നെയാണ് വിജയീ രത്നമായി തീരുന്നത്. എവിടെയും ഒരു രീതിയിലൂടെയും ദേഹധാരികളോട് സ്നേഹം പാടില്ല, അല്ലെങ്കില്‍ വിപരീത ബുദ്ധിയുടെ ലിസ്റ്റില്‍ വന്നു ചേരും. പ്രീത ബുദ്ധിയുള്ളവരായി സദാ സ്നേഹത്തിന്റെ രീതി നിറവേറ്റുന്നവര്‍ക്ക് മുഴുവന്‍ വിശ്വത്തിലെ സര്‍വ്വ സുഖങ്ങളുടെ പ്രാപ്തി സദാകാലത്തേക്കുണ്ടാകുന്നു. ബാപ്ദാദ അങ്ങനെ സ്നേഹം നിറവേറ്റുന്ന ആത്മാക്കള്‍ക്ക് വിശ്വത്തിന്റെ രാജ്യ ഭാഗ്യം നേടി കൊടുക്കുന്നു.
ഒരേയൊരു ബാബയുമായി ഹൃദയത്തിന്റെ സത്യമായ സ്നേഹമുണ്ടെങ്കില്‍ മായ ഒരിക്കലും ശല്യപ്പെടുത്തില്ല. മായയുടെ വിനാശമുണ്ടാകും. എന്നാല്‍ സത്യമായ ഹൃദയപൂര്‍വ്വമായ സ്നേഹമില്ലായെങ്കില്‍, കേവലം ബാബയുടെ കൈ മാത്രം പിടിച്ചു കൂട്ട്കെട്ട് നിറവേറ്റിയില്ലായെങ്കില് മായയിലൂടെ ഹത്യയുണ്ടായിക്കൊണ്ടിരിക്കും. മര്ജീവാ ആയി, പുതു ജന്മം, പുതിയ സംസ്ക്കാരങ്ങള്‍ ധാരണ ചെയ്തുവെങ്കില്‍ പഴയ സംസ്ക്കാരങ്ങളാകുന്ന വസ്ത്രങ്ങളോട് സ്നേഹം എന്ത്കൊണ്ടാണ്? ബാബയ്ക്ക് ഇഷ്ടമല്ലാത്തത് കുട്ടികള്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്? അതിനാല്‍ പ്രീത ബുദ്ധിയായി ഉള്ളിലെ കുറവ്, ബലഹീനത, നിര്ബലത, കോമളതയുടെ പഴയ കണക്കിനെ സദാകാലത്തേക്ക് സമാപ്തമാക്കൂ. രത്ന ശരീരത്തെ വിട്ട് ജീര്‍ണ്ണിക്കുന്ന ശരീരത്തിനോട് സ്നേഹം വയ്ക്കാതിരിക്കൂ.
ചില കുട്ടികള്‍ സ്നേഹം വയ്ക്കുന്നു എന്നാല്‍ നിറവേറ്റുന്നത് നമ്പര്വാറായിട്ടാണ്. നിറവേറ്റുന്നതില്‍ ലൈന്‍ മാറുന്നു. ലക്ഷ്യം ഒന്ന് എന്നാല്‍ ലക്ഷണം വേറെയായി തീരുന്നു. ഏതെങ്കിലും ഒരു സംബന്ധമെങ്കിലും നിറവേറ്റുന്നതില്‍ കുറവ് വന്നുവെങ്കില്‍ 75% സംബന്ധം ബാബയുമായി, 25% സംബന്ധം ഏതെങ്കിലും ആത്മാവുമായി, അതിനാല്‍ നിറവേറ്റുന്നവരുടെ ലിസ്റ്റില്‍ വരാന്‍ സാധിക്കില്ല. നിറവേറ്റുക അര്‍ത്ഥം നിറവേറ്റുക. എങ്ങനെയുള്ള പരിതസ്ഥിതിയാകട്ടെ, മനസ്സിന്റെ, ശരീരത്തിന്റെ അഥവാ സമ്പര്‍ക്കത്തിന്റെ, എന്നാല്‍ ഒരു ആത്മാവ് പോലും സങ്കല്പത്തില് വരരുത്. സങ്കല്പത്തില് പോലും ഏതെങ്കിലും ആത്മാവിന്റെ സ്മൃതി വന്നുവെങ്കില്‍ ആ സെക്കന്റിന്റെ പോലും കണക്കുണ്ടാകുന്നു. ഇത് കര്‍മ്മത്തിന്റെ ഗുഹ്യ ഗതിയാണ്.
ചില കുട്ടികള്‍ ഇതു വരെ സ്നേഹം യോജിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുന്നു, അതിനാല്‍ പറയുന്നു യോഗം ലഭിക്കുന്നില്ലായെന്ന്. ചിലര്‍ക്ക് കുറച്ച് സമയം യോഗം ലഭിക്കുന്നു, പിന്നെ മുറിയുന്നു- അങ്ങനെയുള്ളവരെയാണ് സ്നേഹം യോജിപ്പിക്കുന്നവര്‍ എന്നു പറയുന്നത്. സ്നേഹത്തെ നിറവേറ്റുന്നവര്‍ സ്നേഹത്തില്‍ മുഴുകിയിരിക്കുന്നു. അവര്‍ ദേഹം, ദേഹത്തിന്റെ സംബന്ധികളെ മറന്നിരിക്കും അതിനാല്‍ നിങ്ങളും ബാബയോടുള്ള സ്നേഹത്തെ നിറവേറ്റൂ, ദേഹം, ദേഹത്തിന്റെ സംബന്ധികളുടെ ഓര്‍മ്മ വരാനേ പാടില്ല.
വരദാനം- സമയവും സങ്കല്പവുമാകുന്ന ഖജനാക്കളുടെ മേല്‍ ശ്രദ്ധ വച്ച് ശേഖരണത്തിന്റെ കണക്കിന് വര്‍ദ്ധിപ്പിക്കുന്ന കോടിമടങ്ങ് ഭാഗ്യശാലിയായി ഭവിക്കട്ടെ.
ഖജനാക്കള്‍ നിറയേയുണ്ട് എന്നാല്‍ വിശേഷിച്ചും സമയവും സങ്കല്പവുമാകുന്ന ഖജനാക്കളുടെ മേല്‍ ശ്രദ്ധ നല്‍കൂ. സദാ സങ്കല്പം ശ്രേഷ്ഠവും ശുഭവുമാണെങ്കില് ശേഖരണത്തിന്റെ കണക്ക് വര്‍ദ്ധിക്കും. ഈ സമയത്ത് ഒന്ന് ശേഖരിക്കുകയാണെങ്കില്‍ കോടിമടങ്ങ് ലഭിക്കും, കണക്കുണ്ട്. ഒന്നിന് കോടിമടങ്ങ് നല്കുന്ന ബാങ്കാണ് ഇത് അതിനാല്‍ എന്ത് സംഭവിച്ചാലും, ത്യാഗം ചെയ്യേണ്ടി വന്നാലും, തപസ്സ് ചെയ്യേണ്ടി വന്നാലും, വിനയമുള്ളവരാകേണ്ടി വന്നാലും…… ഈ രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ നല്‍കൂ എങ്കില്‍ കോടിമടങ്ങ് ഭാഗ്യശാലിയാകാന്‍ സാധിക്കും.
സ്ലോഗന്- മനോബലത്തിലൂടെ സേവനം ചെയ്യൂകയാണെങ്കില്‍ അതിന്റെ പ്രാപ്തി പല മടങ്ങ് കൂടുതല്‍ ലഭിക്കും.
ബ്രഹ്മാബാബയ്ക്ക് സമാനമാകുന്നതിനുള്ള വിശേഷ പുരുഷാര്‍ത്ഥം
ഏതു പോലെ ബ്രഹ്മാബാബ ഓര്‍മ്മയുടെ ശക്തി അഥവാ അവ്യക്ത ശക്തിയിലൂടെ മനസ്സിനെയും ബുദ്ധിയെയും നിയന്ത്രിച്ചുവോ ശക്തിശാലി ബ്രേക്കിലൂടെ മനസ്സിനെയും ബുദ്ധിയെയും നിയന്ത്രിച്ച് ബീജരൂപ സ്ഥിതിയുടെ അനുഭവം ചെയ്തുവോ അതേ പോലെ നിങ്ങള്‍ കുട്ടികളും ബ്രേക്കിടാനും വളയ്ക്കാനുമുള്ള ശക്തിയെ ധാരണ ചെയ്യൂ എങ്കില്‍ ബുദ്ധിയുടെ ശക്തി വ്യര്‍ത്ഥമാകില്ല. എത്രത്തോളം ഊര്‍ജ്ജം ശേഖരിക്കപ്പെടുന്നുവൊ അത്രത്തോളം തിരിച്ചറിയാനും, നിര്‍ണ്ണയിക്കാനുമുള്ള ശക്തി വര്‍ദ്ധിക്കും.