പരമാത്മ സ്നേഹം- നിസ്വാര്‍ത്ഥമായ സ്നേഹം

Date : Rev. 08-07-2018 / AV 19-12-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് സ്നേഹ സാഗരനായ ബാബ തന്‍റെ സ്നേഹി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്‍വ്വ കുട്ടികളും സ്നേഹിയാണ് എന്നാല്‍ നമ്പറനുസരിച്ചാണ്. ഒന്നുണ്ട് സ്നേഹിക്കുന്നവര്‍. രണ്ടാമത്തേത് സ്നേഹത്തെ നിറവേറ്റുന്നവര്‍. മൂന്നാമത്തേത് സദാ സ്നേഹ സ്വരൂപരായി സ്നേഹത്തിന്‍റെ സാഗരത്തില്‍ മുഴുകിയിരിക്കുന്നവര്‍, അവരെയാണ് ലവ്ലീന്‍ കുട്ടികള്‍ എന്ന് പറയുന്നത്. സ്നേഹിയും സ്നേഹത്തില്‍ ലയിച്ചിരിക്കുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. ബാബയുടേതാകുക അര്‍ത്ഥം സ്നേഹി, സ്നേഹത്തില്‍ മുഴുകിയിരിക്കുന്നവരാകുക. മുഴുവന്‍ കല്പത്തിലും ഒരിക്കലും ആരിലൂടെയും ഈശ്വരീയ സ്നേഹം, പരമാത്മ സ്നേഹം പ്രാപ്തമാകില്ല. പരമാത്മ സ്നേഹം അര്‍ത്ഥം നിസ്വാര്‍ത്ഥമായ സ്നേഹം. പരമാത്മ സ്നേഹം ശ്രേഷ്ഠ ബ്രാഹ്മണ ജന്മത്തിന്‍റെ ആധാരമാണ്. പരമാത്മ സ്നേഹം ജന്മ ജന്മാന്തരങ്ങളിലെ വിളിയുടെ പ്രത്യക്ഷ ഫലമാണ്. പരമാത്മ സ്നേഹം പുതിയ ജീവിതത്തിന്‍റെ ജീവദാനമാണ്. പരമാത്മ സ്നേഹമില്ലായെങ്കില്‍ ജീവിതം വിരസമാണ്, ഉണങ്ങിയ കരിമ്പ് പോലെയാണ്. പരമാത്മ സ്നേഹം ബാബയുടെ സമീപത്ത് കൊണ്ടു വരുന്നതിനുള്ള സാധനമാണ്. പരമാത്മ സ്നേഹം പരിശ്രമത്തില്‍ നിന്നും മുക്തമാക്കി സഹജവും, സദാ യോഗിയും, യോഗയുക്ത സ്ഥിതിയുടെ അനുഭവവും ചെയ്യിക്കുന്നു.

 പരമാത്മ സ്നേഹം സഹജമായി തന്നെ 3 ലക്ഷ്യങ്ങളെയും മറി കടത്തുന്നു.1) ദേഹബോധത്തിന്‍റെ വിസ്മൃതി. 2) ദേഹത്തിന്‍റെ സര്‍വ്വ സംബന്ധങ്ങളുടെ വിസ്മൃതി. 3) ദേഹത്തിന്‍റെ, ദേഹത്തിന്‍റെ ലോകത്തിലെ അല്പകാല പ്രാപ്തികളുടെ ആകര്‍ഷണമയമായ പദാര്‍ത്ഥങ്ങളുടെ ആകര്‍ഷണം സഹജമായി സമാപ്തമാകുന്നു. ത്യാഗം ചെയ്യേണ്ടി വരുന്നില്ല എന്നാല്‍ ശ്രേഷ്ഠമായ സര്‍വ്വ പ്രാപ്തിയുടെ ഭാഗ്യം സ്വതവേ ത്യാഗം ചെയ്യിക്കുന്നു. അതിനാല്‍ നിങ്ങള്‍ പ്രഭു സ്നേഹി കുട്ടികള്‍ ത്യാഗം ചെയ്തോ അഥവാ ഭാഗ്യം എടുത്തോ? എന്ത് ത്യാഗം ചെയ്തു? അനേകം കീറലുള്ള വസ്ത്രം, ജീര്‍ണ്ണിച്ച പഴയ അന്തിമ ജന്മത്തിലെ ദേഹത്തിന്‍റെ ത്യാഗം, ഇത് ത്യാഗമാണോ? സ്വയം ഇതിനെ നടത്തിക്കാന്‍ നിര്‍ബന്ധിതനാണ്, അതിന് പകരം ഫരിസ്ത സ്വരൂപത്തിന്‍റെ പ്രകാശ ശരീരം, ഇതിന് രോഗമില്ല, യാതൊരു പഴയ സ്വഭാവ സംസ്ക്കാരത്തിന്‍റെ അംശമില്ല, ദേഹത്തിന്‍റെ ഒരു ബന്ധനവുമില്ല, മനസ്സിന്‍റെ ചഞ്ചലതയുമില്ല, ബുദ്ധി അലയുന്ന ശീലവുമില്ലഇങ്ങനെയുള്ള ഫരിസ്ത സ്വരൂപം, പ്രകാശ ശരീരം പ്രാപ്തമാക്കിയതിന് ശേഷം പഴയത് ഉപേക്ഷിക്കുക എന്നത് ത്യാഗമാണോ? എന്ത് നേടി, എന്ത് നല്കി? ത്യാഗമാണോ അതോ ഭാഗ്യമാണോ? അതേ പോലെ ദേഹത്തിന്‍റെ സ്വാര്‍ത്ഥതയുള്ള സംബന്ധികള്‍, സുഖവും ശാന്തിയും തട്ടിയെടുക്കുന്ന വിനാശി സംബന്ധങ്ങള്‍, ഇപ്പോള്‍ സഹോദരനാണ് പിന്നെ സ്വാര്‍ത്ഥതയ്ക്ക് വശപ്പെട്ട് ശത്രുവായി മാറുന്നു, ദുഃഖവും ചതിയും നല്കുന്നവരായി മാറുന്നു, മോഹത്തിന്‍റെ ചരടുകളില്‍ ബന്ധിക്കുന്ന, അങ്ങനെ അനേക സംബന്ധങ്ങളെ ഉപേക്ഷിച്ച് സര്‍വ്വ സുഖം നല്കുന്ന സംബന്ധം പ്രാപ്തമാക്കിയെങ്കില്‍ എന്ത് ത്യാഗമാണ് ചെയ്തത്? സദാ എടുക്കുന്ന സംബന്ധത്തെ ഉപേക്ഷിച്ചു, കാരണം സര്‍വ്വ ആത്മാക്കളും എടുക്കുകയാണ് ചെയ്യുന്നത്, നല്കുന്നില്ല. ഒരേയൊരു ബാബ മാത്രമാണ് ദാതാവായി സ്നേഹം നല്കുന്നത്, എടുക്കണം എന്ന ഒരു ആഗ്രഹവുമില്ല. എത്ര തന്നെ മഹാത്മാവാകട്ടെ, ധര്‍മ്മാത്മാവാകട്ടെ, പുണ്യാത്മാവായിക്കോട്ടെ, ഗുപ്തദാനിയായിക്കോട്ടെ എടുത്തു കൊണ്ടേയിരിക്കുകയാണ്, നല്കുന്നില്ല. സ്നേഹവും വേണം എന്ന ഇച്ഛയുള്ളവരാകും. ബാബ സമ്പന്നമായ സാഗരമാണ് അതിനാല്‍ ബാബ ദാതാവാണ്, പരമാത്മ സ്നേഹം തന്നെയാണ് ദാതാവിന്‍റെ സ്നേഹം, അതിനാല്‍ ബാബയ്ക്ക് കൊടുക്കുന്നില്ല, എടുക്കുകയാണ് ചെയ്യുന്നത്. അതേപോലെ വിനാശി പദാര്‍ത്ഥ വിഷയഭോഗം അര്‍ത്ഥം വിഷം നിറഞ്ഞ പദാര്‍ത്ഥങ്ങളാണ്. എന്‍റെ എന്‍റെ എന്ന വലയില്‍ കുടുക്കുന്ന വിനാശി പദാര്‍ത്ഥങ്ങളെ അനുഭവിച്ച് അനുഭവിച്ച് എന്തായി? കൂട്ടിലകപ്പെട്ട പക്ഷിയെ പോലെയായി. ഇങ്ങനെ കാല്‍ക്കാശിന് വിലയില്ലാത്തവരാക്കിയ പദാര്‍ത്ഥങ്ങള്‍ക്ക് പകരം സര്‍വ്വ ശ്രേഷ്ഠമായ പദാര്‍ത്ഥങ്ങള്‍ നല്കി കോടി മടങ്ങ് ഭാഗ്യശാലിയാക്കുന്നു. അപ്പോള്‍ കോടിമടങ്ങ് നേടുമ്പോള്‍ തുച്ഛമായത് ഉപേക്ഷിക്കുക എന്നത് ത്യാഗമാണോ! പരമാത്മ സ്നേഹം ഭാഗ്യം നേടി തരുന്നു. ത്യാഗം സ്വതവേയുണ്ടാകുന്നു. അങ്ങനെയുള്ള സഹജമായ സദാ ത്യാഗി തന്നെയാണ് ശ്രേഷ്ഠമായ ഭാഗ്യശാലിയാകുന്നത്

പലപ്പോഴും ബാബയുടെ മുന്നില്‍ പല പ്രിയപ്പെട്ട കുട്ടികളും പറയുന്നു, സ്നേഹത്തോടെ പറയുന്നുഞാന്‍ ഇത്രയും ത്യാഗം ചെയ്തു, ഇത്രയും ഉപേക്ഷിച്ചു എന്നിട്ടും ഇങ്ങനെ എന്ത് കൊണ്ട്? ബാപ്ദാദ പുഞ്ചിരിച്ച് കുട്ടികളോട് ചോദിക്കുന്നു എന്ത് ഉപേക്ഷിച്ചു, എന്ത് നേടി? ഇതിന്‍റെ ലിസ്റ്റ് എടുക്കൂ. ഏത് ഭാഗമാണ് ഭാരമുള്ളത്ഉപേക്ഷിക്കുന്ന ഭാഗമാണോ അതോ നേടുന്ന ഭാഗമാണോ? ഇന്നല്ലെങ്കില്‍ നാളെ ഉപേക്ഷിക്കേണ്ടി വരും, ഗത്യന്തരമില്ലാതെ ഉപേക്ഷിക്കേണ്ടി വരും, ആദ്യമേ തന്നെ വിവേകശാലികളായി പ്രാപ്തമാക്കി പിന്നെ ഉപേക്ഷിച്ചുവെങ്കില്‍ അതിനെ ഉപേക്ഷിക്കുക എന്ന് പറയുമോഭാഗ്യത്തിന്‍റെ വര്‍ണ്ണനയ്ക്കു മുമ്പില്‍ ത്യാഗം കക്കയ്ക്ക് സമാനമാണ്, ഭാഗ്യം വജ്രവും. അങ്ങനെയല്ലേ മനസ്സിലാക്കുന്നത്. അതോ വളരെ ത്യാഗം ചെയ്തോ? വളരെ ഉപേക്ഷിച്ചോ? ഉപേക്ഷിക്കുന്നവരാണോ അതോ നേടുന്നവരാണോ? സ്വപ്നത്തിലെങ്കിലും ഇങ്ങനെയുള്ള സങ്കല്പം വന്നുവെങ്കില്‍ എന്താകും? തന്‍റെ ഭാഗ്യത്തിന്‍റെ രേഖ, ഞാന്‍ ചെയ്തു, ഞാന്‍ ഉപേക്ഷിച്ചു, ഇതിലൂടെ ഭാഗ്യത്തെയില്ലാതാക്കാന്‍ നിമിത്തമായി തീരുന്നു. അതിനാല്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെയുള്ള സങ്കല്പം വരരുത്

പ്രഭുവിന്‍റെ സ്നേഹം സദാ സമര്‍പ്പണ ഭാവത്തെ സ്വതവേ അനുഭവം ചെയ്യിക്കുന്നു. സമര്‍പ്പണ ഭാവം ബാബയ്ക്ക് സമാനമാക്കുന്നു. പരമാത്മ സ്നേഹം ബാബയുടെ സര്‍വ്വ ഖജനാക്കളുടെയും താക്കോലാണ്. കാരണം സ്നേഹം അധികാരി ആത്മാവാക്കി മാറ്റുന്നു. വിനാശി സ്നേഹം, ദേഹത്തിന്‍റെ സ്നേഹം രാജ്യ ഭാഗ്യം നഷ്ടപ്പെടുത്തുന്നു. അനേക രാജാക്കന്‍മാര്‍ വിനാശി സ്നേഹത്തിന് പിന്നാലെ രാജ്യ ഭാഗ്യം നഷ്ടപ്പെടുത്തി. വിനാശി സ്നേഹം രാജ്യഭാഗ്യത്തേക്കാള്‍ ശ്രേഷ്ഠമെന്നാണ് പറയുന്നത്. പരമാത്മ സ്നേഹം, നഷ്ടപ്പെട്ട രാജ്യം സദാ കാലത്തേക്ക് പ്രാപ്തമാക്കി തരുന്നു. ഡബിള്‍ രാജ്യ അധികാരിയാക്കുന്നു. സ്വരാജ്യവും വിശ്വത്തിന്‍റെ രാജ്യവും പ്രാപ്തമാക്കുന്നു. അങ്ങനെയുള്ള പരമാത്മ സ്നേഹം പ്രാപ്തമാക്കുന്ന വിശേഷ ആത്മാക്കളല്ലേ. അതിനാല്‍ സ്നേഹിക്കുന്നവരല്ല എന്നാല്‍ സ്നേഹത്തില്‍ സദാ ലയിച്ചിരിക്കുന്ന ലവ്ലീന്‍ ആത്മാക്കളാകൂ. ലയിച്ചിരിക്കുന്നവര്‍ സമാനമാണ്അങ്ങനെയുള്ള അനുഭവം ചെയ്യുന്നില്ലേ!

പുതിയവര്‍ വന്നിട്ടുണ്ട് അതിനാല്‍ പുതിയവര്‍ മുന്നോട്ട് പോകുന്നതിന് കേവലം ഒരു കാര്യം മാത്രം ശ്രദ്ധിക്കൂ. സദാ പ്രഭുവിന്‍റെ സ്നേഹത്തിന്‍ ദാഹിച്ചിരിക്കുന്നവരാകാതെ പ്രഭുവിന്‍റെ സ്നേഹത്തിന് പാത്രമാകൂ. പാത്രമാകുക തന്നെയാണ് യോഗ്യരാവുക. സഹജമല്ലേ. അതിനാല്‍ അങ്ങനെ മുന്നോട്ട് പോകൂ. ശരി

അങ്ങനെ പാത്രമായ അഥവാ യോഗ്യരായ കുട്ടികള്‍ക്ക്, പ്രഭു സ്നേഹത്തിന്‍റെ അധികാരി ആത്മാക്കള്‍ക്ക്, പ്രഭുവിന്‍റെ സ്നേഹത്തിലൂടെ സര്‍വ്വ ശ്രേഷ്ഠമായ ഭാഗ്യം പ്രാപ്തമാക്കുന്ന ഭാഗ്യവാനായ ആത്മാക്കള്‍ക്ക്, സദാ സ്നേഹ സാഗരത്തില്‍ മുഴുകിയിരിക്കുന്ന ബാബയ്ക്ക് സമാനമായ കുട്ടികള്‍ക്ക്, സര്‍വ്വ പ്രാപ്തികളുടെ ഭണ്ഡാര സമ്പന്നരായ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും

ഇപ്പോള്‍ സമയമനുസരിച്ച് സകാശ് നല്കുന്നതിന്‍റെ സേവനം ചെയ്യൂ(അവ്യക്ത മഹാവാക്യം)

സമയമനുസരിച്ച് ഇപ്പോള്‍ നാല് ഭാഗത്തും പ്രകാശം നല്കുന്നതിന്‍റെ, വൈബ്രേഷന്‍ നല്കുന്നതിന്‍റെ, മനസ്സാ അന്തരീക്ഷത്തെ ശ്രേഷ്ഠമാക്കുന്നതിനുള്ള കാര്യം ചെയ്യണം. ഇപ്പോള്‍ സേവനത്തിന്‍റെ ആവശ്യമാണുള്ളത് കാരണം അന്തിമ സമയമാണ് അതിനാല്‍ തന്‍റെ പറക്കുന്ന കലയിലൂടെ ഫരിസ്തയായി നാല് ഭാഗത്തും കറങ്ങൂ, ആര്‍ക്ക് എന്ത് വേണോ, ശാന്തി, സന്തോഷം, സന്തുഷ്ടത, ഫരിസ്ത രൂപത്തില്‍ അതിന്‍റെ അനുഭവം ചെയ്യിക്കൂ. ഫരിസ്തകളിലൂടെ ശാന്തി, ശക്തി, സന്തോഷം ലഭിച്ചുവെന്ന അനുഭവം അവര്‍ ചെയ്യണം. സൂക്ഷ്മ ശരീരം അര്‍ത്ഥം അന്തിമ സ്ഥിതി, ശക്തിശാലി സ്ഥിതി തന്നെയാണ് നിങ്ങളുടെ അന്തിമ വാഹനം. തന്‍റെ രൂപം മുന്നില്‍ കണ്ട് ഫരിസ്ത രൂപത്തില്‍ കറങ്ങൂ, സകാശ് നല്കൂ, അപ്പോള്‍ ഗീതം പാടും ശക്തികള്‍ വന്നു…… പിന്നെ ശക്തികളിലൂടെ സര്‍വ്വശക്തിവാന്‍ സ്വതവേ പ്രത്യക്ഷമാകും

സാകാര രൂപത്തെ ദര്‍ശിച്ചുവല്ലോ, അങ്ങനെയുള്ള ചാഞ്ചല്യങ്ങളുടെ സമയം വരുമ്പോള്‍, രാപകല്‍ സകാശ് നല്കുന്നതിന്, ശക്തിഹീനരായ ആത്മാക്കളില്‍ ശക്തി നിറയ്ക്കുന്നതിന് വിശേഷ ശ്രദ്ധയുണ്ടായിരുന്നു, രാത്രി പോലും സമയം കണ്ടെത്തി ആത്മാക്കളില്‍ ശക്തി നിറയ്ക്കുന്നതിന് സേവനം ചെയ്തിരുന്നു. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ സര്‍വ്വരും ലൈറ്റ് മൈറ്റ് ഹൗസായി പ്രത്യേകിച്ചും ശക്തി നല്കുന്നതിനുള്ള സേവനം ചെയ്യണം, അതിലൂടെ നാനാ ഭാഗത്തും പ്രകാശത്തിന്‍റെയും ശക്തിയുടെയും പ്രഭാവം വ്യാപിക്കണം. ദേഹത്തിന്‍റെ ലോകത്തില്‍ എന്ത് സംഭവിച്ചാലും നിങ്ങള്‍ സര്‍വ്വരും പരിധിയില്ലാത്ത വിശ്വ മംഗളത്തിന് നിമിത്തമാണ്, അതിനാല്‍ സാക്ഷിയായി സര്‍വ്വ കളിയും കണ്ട് സകാശ് അര്‍ത്ഥം സഹയോഗം നല്കുന്നതിനുള്ള സേവനം ചെയ്യൂ. സീറ്റില്‍ നിന്നിറങ്ങി സകാശ് നല്കേണ്ട. ഉയര്‍ന്ന സ്ഥിതിയില്‍ സ്ഥിതി ചെയ്ത് നല്കണം അപ്പോള്‍ ഒരു പ്രകാരത്തിലുള്ള അന്തരീക്ഷത്തിന്‍റെയും പ്രഭാവം ഉണ്ടാകില്ല

ഏതു പോലെ ബാബ അവ്യക്ത വതനം, ഒരു സ്ഥാനത്തിരുന്ന് നാല് ഭാഗത്തുമുള്ള വിശ്വത്തിലെ കുട്ടികളെ പാലിച്ചു കൊണ്ടിരിക്കുന്നു, അതേപോലെ നിങ്ങള്‍ കുട്ടികളും ഒരു സ്ഥാനത്തിരുന്ന് ബാബയ്ക്ക് സമാനം പരിധിയില്ലാത്ത സേവനം ചെയ്യൂ. അച്ഛനെ അനുകരിക്കൂ. പരിധിയില്ലാത്ത സകാശ് നല്കൂ. പരിധിയില്ലാത്ത സേവനത്തില്‍ സ്വയത്തെ ബിസിയാക്കൂ എങ്കില്‍ സ്വതവേ പരിധിയില്ലാത്ത വൈരാഗ്യം ഉണ്ടാകും. സകാശ് നല്കുന്നതിനുള്ള സേവനം നിരന്തരം ചെയ്യാനാകും, ഇതില്‍ ആരോഗ്യ പ്രശ്നമോ, സമയത്തിന്‍റെ കാര്യമോയില്ല. സര്‍വ്വതും സഹജമാകുന്നു. രാത്രിയും പകലും പരിധിയില്ലാത്ത സേവനത്തില്‍ മുഴുകാം. പരിധിയില്ലാത്തതിന് സകാശ് നല്കുമ്പോള്‍ സമീപത്തുള്ളവരും സ്വതവേ സകാശ് എടുത്തു കൊണ്ടിരിക്കും. പരിധിയില്ലാത്ത സകാശ് നല്കുന്നതിലൂടെ അന്തരീക്ഷം സ്വതവേ ശ്രേഷ്ഠമാകും

നിങ്ങള്‍ ബ്രാഹ്മണര്‍ ആദി രത്നങ്ങളാണ്, വൃക്ഷത്തിന്‍റെ വേരാണ്. വേരിലൂടെയാണ് സര്‍വ്വര്‍ക്കും ശക്തി ലഭിക്കുന്നത്. അതിനാല്‍ ശക്തിഹീനര്‍ക്ക് ശക്തി നല്കൂ. തന്‍റെ പുരുഷാര്‍ത്ഥത്തിന്‍റെ സമയം മറ്റുള്ളവര്‍ക്ക് സഹയോഗം നല്കുന്നതിന് വിനിയോഗിക്കൂ. മറ്റുള്ളവര്‍ക്ക് സഹയോഗം നല്കുക അര്‍ത്ഥം സ്വയം ശേഖരിക്കുക. ഇപ്പോള്‍ അങ്ങനെയുള്ള അലകള്‍ വ്യാപിപ്പിക്കൂനല്കണം, നല്കണം, നല്കുക തന്നെ വേണം. സഹയോഗം എടുക്കുകയല്ല, നല്കുകയാണ് വേണ്ടത്. നല്കുന്നതില്‍ എടുക്കുന്നത് അടങ്ങിയിട്ടുണ്ട്. ഇപ്പോഴും സ്വമംഗളത്തിന്‍റെ ശ്രേഷ്ഠ പ്ലാനുണ്ടാക്കിയില്ലായെങ്കില്‍ വിശ്വ സേവനത്തില്‍ സകാശ് പ്രാപ്തമാകില്ല. അതിനാല്‍ ഇപ്പോള്‍ സകാശിലൂടെ സര്‍വ്വരുടെയും ബുദ്ധിയെ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള സേവനം ചെയ്യൂ. എന്നിട്ട് നോക്കൂ സഫലത നിങ്ങളുടെ മുന്നില്‍ സ്വയം തല കുമ്പിടും. മനസ്സാ വാചാ ശക്തിയിലൂടെ വിഘ്നങ്ങളുടെ മൂടുപടത്തെ മാറ്റൂ എങ്കില്‍ ഉള്ളില്‍ മംഗളത്തിന്‍റെ ദൃശ്യം കാണപ്പെടും

ജ്ഞാനത്തിന്‍റെ മനനത്തോടൊപ്പം ശുഭ ഭാവന, ശുഭ കാമനയുടെ സങ്കല്പം, സകാശ് നല്കുന്നതിന്‍റെ അഭ്യാസം, മനസ്സിന്‍റെ മൗനം അഥവാ ട്രാഫിക്ക് കണ്‍ട്രോള്‍ ഇടയ്ക്കിടയ്ക്ക് അഭ്യസിക്കൂ. നിങ്ങള്‍ക്ക് ലീവ് കിട്ടുന്നില്ലായെങ്കില്‍, ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കുമല്ലോ, അതിനനുസരിച്ച് തന്‍റെ സ്ഥലത്ത് പ്രോഗ്രാം വെയ്ക്കൂ. പക്ഷെ വിശേഷിച്ച് ഏകാന്തവാസി, ഖജനാക്കളുടെ മിതവ്യയത്തിന്‍റെ പ്രോഗ്രാം ആണ് അവശ്യമായും വെക്കേണ്ടത്, കാരണം ഇപ്പോള്‍ നാല് ഭാഗത്തും മനസ്സിന്‍റെ ദുഃഖവും അശാന്തിയും, മനസ്സിന്‍റെ പരവശതകള്‍ വളരെ തീവ്രമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ബാപ്ദാദയ്ക്ക് വിശ്വത്തിലെ സര്‍വ്വ ആത്മാക്കളുടെ മേല്‍ ദയ തോന്നുന്നു. അതിനാല്‍ എത്രത്തോളം തീവ്രഗതിയിലൂടെ ദുഃഖത്തിന്‍റെ അലകള്‍ വര്‍ദ്ധിക്കുന്നുവൊ അത്രയും തന്നെ നിങ്ങള്‍ സുഖദാതാവിന്‍റെ മക്കള്‍ തന്‍റെ മനസ്സാ ശക്തിയിലൂടെ, മനസ്സാ സേവ അഥവാ സകാശ് നല്കുന്ന സേവനത്തിലൂടെ, വൃത്തിയിലൂടെ നാല് ഭാഗത്തും സുഖത്തിന്‍റെ അഞ്ജലിയുടെ അനുഭവം ചെയ്യിക്കൂ. ഹേ, ദേവാത്മാക്കളെ, പൂജനീയ ആത്മാക്കളെ, തന്‍റെ ഭക്തര്‍ക്ക് സകാശ് നല്കൂ

ശാസ്ത്രജ്ഞരും ചിന്തിക്കുന്നു ദുഃഖത്തെ സമാപ്തമാക്കുന്നതിനുള്ള കണ്ടുപിടുത്തം നടത്തണം, സാധനങ്ങള്‍ സുഖത്തിനോടൊപ്പം ദുഃഖവും നല്കുന്നു, ദുഃഖം ഉണ്ടാകരുത്, കേവലം സുഖത്തിന്‍റെ പ്രാപ്തിയുണ്ടാകണം എന്ന് ചിന്തിക്കുന്നു എന്നാല്‍ സ്വയം ആത്മാവില്‍ അവിനാശി സുഖത്തിന്‍റെ അനുഭവമില്ലായെങ്കില്‍ മറ്റുള്ളവരെ എങ്ങനെ അനുഭവം ചെയ്യിക്കാനാകും. നിങ്ങളെല്ലാവരുടെയുമടുത്ത് സുഖത്തിന്‍റെ, ശാന്തിയുടെ, നിസ്വാര്‍ത്ഥമായ സത്യമായ സ്നേഹത്തിന്‍റെ സ്റ്റോക്കുണ്ട്, അതിനാല്‍ അത് ദാനം ചെയ്യൂ. വിശേഷിച്ചും ശ്രദ്ധ വെയ്ക്കൂനാല് ഭാഗത്തും ശക്തിശാലിയായ ഓര്‍മ്മയുടെ വൈബ്രേഷന്‍ വ്യാപിപ്പിക്കണം. ഉയര്‍ന്ന ടവറിലൂടെ പ്രകാശവും ശക്തിയും വ്യാപിപ്പിക്കുന്നത് പോലെ ഉയര്‍ന്ന സ്ഥിതിയില്‍ സ്ഥിതി ചെയ്ത് ദിവസവും കുറഞ്ഞത് 4 മണിക്കൂര്‍ ഇങ്ങനെ മനസ്സിലാക്കൂഞാന്‍ ഉയര്‍ന്നതിലും വെച്ച് ഉയര്‍ന്ന സ്ഥാനത്തിരുന്ന് വിശ്വത്തിന് പ്രകാശവും ശക്തിയും നല്കി കൊണ്ടിരിക്കുന്നു. ബാപ്ദാദ കുട്ടികളില്‍ നിന്നും ഫാസ്റ്റായി സേവനം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞതെല്ലാം വളരെ നല്ലതാണ്. ഇപ്പോള്‍ സമയമനുസരിച്ച് മറ്റഉള്ളവര്‍ക്ക് കൂടുതല്‍ വാചാ സേവനത്തിന്‍റെ അവസരം നല്കൂ. ഇപ്പോള്‍ മറ്റുള്ളവരെ മൈക്ക് ആക്കൂ, നിങ്ങള്‍ മൈറ്റായി(ശക്തി സ്വരൂപമായി) സകാശ് നല്കൂ. അപ്പോള്‍ നിങ്ങളുടെ സകാശും അവരുടെ വാക്കുകളും, ഡബിള്‍ കാര്യം ചെയ്യും

പാര്‍ട്ടികളോട്

ചോദ്യംമഹാതപസ്യ ഏതാണ്? തപസ്യയുടെ ശക്തിക്ക് വിശ്വത്തെ പരിവര്‍ത്തനപ്പെടുത്താന്‍ സാധിക്കുമോ

ഉത്തരംഒരേയൊരു ബാബ രണ്ടാമതാരുമില്ലഇതാണ് മഹാ തപസ്യ. അങ്ങനെയുള്ള സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നവരാണ് മഹാതപസ്വി. തപസ്യയുടെ ശക്തി ശ്രേഷ്ഠമായ ശക്തിയെന്നാണ് പറയുന്നത്. ആരാണോ തപസ്യയിലിരിക്കുന്നത്, ഒരേയൊരു ബാബ രണ്ടാമതാരുമില്ല, അവരില്‍ വളരെ ശക്തിയുണ്ട്. തപസ്യയുടെ ബലം വിശ്വ പരിവര്‍ത്തനം ചെയ്യുന്നു. ഹഠയോഗി ഒരു കാലില്‍ നിന്ന് തപസ്സ് ചെയ്യുന്നു എന്നാല്‍ നിങ്ങള്‍ കുട്ടികള്‍ ഒരു കാലിലല്ല, ഒന്നിന്‍റെ സ്മൃതിയിലിരിക്കുന്നു, ഒന്ന് മാത്രം. അങ്ങനെയുള്ള തപസ്സ് വിശ്വത്തെ പരിവര്‍ത്തനപ്പെടുത്തും. അതിനാല്‍ അങ്ങനെയുള്ള വിശ്വ മംഗളകാരി അര്‍ത്ഥം മഹാ തപസ്വിയാകൂ. ശരി

വരദാനംസമര്‍ത്ഥ സങ്കല്പങ്ങളിലൂടെ ശേഖരണത്തിന്‍റെ കണക്കിനെ വര്‍ദ്ധിപ്പിക്കുന്ന ഹോളി ഹംസമായി ഭവിക്കട്ടെ

ഏതു പോലെ ഹംസം കല്ലിനെയും രത്നത്തെയും വേര്‍തിരിക്കുന്നു, അതേ പോലെ നിങ്ങള്‍ ഹോളിഹംസം അര്‍ത്ഥം സമര്‍ത്ഥത്തെയും വ്യര്‍ത്ഥത്തെയും തിരിച്ചറിയുന്നവര്‍. ഹംസം ഒരിക്കലും കല്ല് കൊത്തിയെടുക്കില്ല, വേര്‍തിരിച്ച് ഉപേക്ഷിക്കുന്നു, സ്വീകരിക്കുന്നില്ല. അതേപോലെ നിങ്ങള്‍ ഹോളിഹംസം വ്യര്‍ത്ഥത്തെ ഉപേക്ഷിച്ച് സമര്‍ത്ഥ സങ്കല്പങ്ങളെ ധാരണ ചെയ്യുന്നു. വ്യര്‍ത്ഥം വളരെ സമയം കേട്ടു, പറഞ്ഞു എന്നാല്‍ അതിന്‍റെ പരിണാമമായി സര്‍വ്വതും നഷ്ടപ്പെടുത്തി. ഇപ്പോള്‍ നഷ്ടപ്പെടുത്തുന്നവരല്ല, ശേഖരണത്തിന്‍റെ കണക്കിനെ വര്‍ദ്ധിപ്പിക്കുന്നവരാണ്.

സ്ലോഗന്‍സ്വയത്തെ ഈശ്വരീയ മര്യാദകളുടെ കങ്കണമണിയിക്കൂ എങ്കില്‍ സര്‍വ്വ ബന്ധനങ്ങളും സമാപ്തമാകും.

Scroll to Top