സംഗമയുഗീ ബ്രാഹ്മണരുടെ ശ്രേഷ്ഠ ഭാഗ്യം

Date : Rev. 27-05-2018 / AV 03-12-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് രത്നാകരനായ ബാബ തന്‍റെ കച്ചവടക്കാരായ കുട്ടികളെ കാണുകയായിരുന്നു. കുട്ടികള്‍ എല്ലാവരും തന്നെ കച്ചവടം ഉറപ്പിച്ചിട്ടുണ്ട്. ആരോടാണ് കച്ചവടം ഉറപ്പിച്ചിരിക്കുന്നത്, ആരാണ് ഉറപ്പിച്ചിരിക്കുന്നത്? ലോകത്തിന്‍റെ നോട്ടത്തില്‍ വളരെ നിഷ്ക്കളങ്കരായ കുട്ടികളാണ്. പക്ഷെ നിഷ്ക്കളങ്കരായ കുട്ടികളാണ് ചാതുര്യത്തിന്‍റെ രാജാവായ ബാബയെ തിരിച്ചറിഞ്ഞത്. അപ്പോള്‍ നിഷ്ക്കളങ്കരാണോ അതോ ചാതുര്യമുള്ളവരാണോ? ലോകര്‍ പല കാര്യങ്ങളിലും അവര്‍ ചാതുര്യമുള്ളവരാണെന്നു വിചാരിക്കുന്നു, അതിനോട് താരതമ്യം ചെയ്യുമ്പോള്‍ നിങ്ങളെ എല്ലാവരെയും നിഷ്ക്കളങ്കരെന്നു വിചാരിക്കുന്നു, എന്നാല്‍ നിങ്ങളെല്ലാവരും അവരാണ് നിഷ്ക്കളങ്കരെന്നു മനസ്സിലാക്കുന്നുകാരണം ചാതുര്യത്തിന്‍റെ രാജാവായ ബാബയെ മനസ്സിലാക്കുവാനുള്ള തിരിച്ചറിവ്, ചാതുര്യം അവര്‍ക്കില്ല. നിങ്ങളെല്ലാവരും മൂലം മനസ്സിലാക്കിയപ്പോള്‍, അവര്‍ വിസ്താരത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. നിങ്ങളെല്ലാവരും ഒരാളില്‍ കോടികള്‍ കണ്ടെത്തിയപ്പോള്‍, അവര്‍ നോട്ടുകളും തുട്ടുകളും എണ്ണിയിരുന്നു. തിരിച്ചറിവിന്‍റെ കണ്ണ്, അതിനെ ശ്രേഷ്ഠമായ അറിവിന്‍റെ കണ്ണെന്നു പറയും, അത് കല്പ കല്പങ്ങളില്‍ ആര്‍ക്കാണ് പ്രാപ്തമായിട്ടുള്ളത്? നിഷ്ക്കളങ്കരായ നിങ്ങള്‍ ആത്മാക്കള്‍ക്ക്. അവര്‍ എന്ത്, എന്തുകൊണ്ട്, അങ്ങനെ എങ്ങനെ എന്ന് വിസ്താരത്തില്‍ അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍, നിങ്ങളെല്ലാവരുംഇതാണെന്‍റെ അച്ഛന്‍“, എന്‍റെ ബാബ എന്നു പറഞ്ഞ് രത്നാകരനോട് കച്ചവടം ഉറപ്പിച്ചു. ജ്ഞാന സാഗരനെന്നോ, രത്നാകരനെന്നോ പറയൂ, രത്നങ്ങളുടെ താലങ്ങള്‍ നിറച്ചു നിറച്ചു നല്‍കുകയാണ്. രത്നങ്ങള്‍ കൊണ്ടാണ് കളിക്കുന്നത്. രത്നങ്ങളാലാണ് പാലിക്കപ്പെടുന്നത്, രത്നങ്ങളുടെ ഊഞ്ഞാലിലാണ് ആടിക്കൊണ്ടിരിക്കുന്നത്. രത്നങ്ങള്‍ തന്നെ രത്നങ്ങള്‍, കണക്കു കൂട്ടുക സാദ്ധ്യമാണോ, എത്ര രത്നങ്ങളാണ് കിട്ടിയിട്ടുള്ളത്. അമൃതവേളയില്‍ കണ്ണു തുറക്കുമ്പോള്‍ തന്നെ ബാബയുമായുള്ള മിലനം ആഘോഷിച്ചുകൊണ്ട് രത്നങ്ങള്‍കൊണ്ട് കളിക്കുന്നു അല്ലേ. മുഴുവന്‍ ദിവസവും എന്തു കച്ചവടമാണ് ചെയ്യുന്നത്? രത്നങ്ങളുടെ കച്ചവടമാണ് ചെയ്യുന്നത് അല്ലേ. ബുദ്ധിയില്‍ ജ്ഞാന രത്നങ്ങളുടെ പോയന്‍റ്സ് എണ്ണികൊണ്ടിരിക്കുന്നു അല്ലേ. രത്നങ്ങളുടെ കച്ചവടക്കാര്‍ രത്നങ്ങളുടെ ഖജനാവിന്‍റെ അധികാരികളാണ്. എത്രമാത്രം കാര്യത്തില്‍ ഉപയോഗിക്കുന്നുവോ അത്രയും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. കച്ചവടം ഉറപ്പിക്കുക എന്നാലര്‍ത്ഥം സമ്പന്നനാവുക. കച്ചവടം ഉറപ്പിക്കുവാന്‍ അറിയാമോ. കച്ചവടം ഉറപ്പിച്ചോ അതോ ഇനി ഉറപ്പിക്കുവാന്‍ പോകുന്നതേയുള്ളോ? കച്ചവടക്കാര്‍ യഥാക്രമമാണോ അതോ നമ്പര്‍ വണ്ണാണോ? എല്ലാവരുടെയും ലക്ഷ്യം നമ്പര്‍ വണ്ണാകണമെന്നാണ് പക്ഷെ നമ്പര്‍ വണ്‍ സദാ രത്നങ്ങളില്‍ അത്രയും മുഴുകിയിരിക്കും, മറ്റൊരു കാര്യത്തിലും കാണുവാനോ, കേള്‍ക്കുവാനോ, ചിന്തിക്കുവാനോ അവര്‍ക്ക് നേരമുണ്ടാകില്ല. അത്രയും തിരക്കിലാണ് എന്നു കാണിമ്പോള്‍ മായയും തിരിച്ചു പോകും. അടിക്കടി മായയെ ഓടിക്കേണ്ട ആവശ്യം വരില്ല. ഇന്ന് ബാപ്ദാദ ഒരു വശത്ത് വലിയ വലിയ പ്രശസ്തരായ ജ്ഞാനപൂര്‍ണ്ണരെന്നു അറിയപ്പെടുന്ന കുട്ടിതളെ കാണുകയായിരുന്നു, അവര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് അനേകം കാര്യങ്ങളെക്കുറിച്ചറിയാം, പക്ഷെ ഒരു കാര്യം മാത്രം അറിയില്ല. വ്യത്യാസത്തില്‍ ബ്രാഹ്മണ കുട്ടികളെ നോക്കുകയായിരുന്നു. രണ്ടു കൂട്ടരും തമ്മിലുള്ള അന്തരം കണ്ട് ബാപ്ദാദ പാട്ടു പാടുകയായിരുന്നു. നിങ്ങളും പാട്ടു പാടുകയല്ലേ. ബ്രഹ്മാബാബക്ക് ഏറ്റവും പ്രിയമായിട്ടുള്ള പാട്ട് ബാപ്ദാദ കുട്ടികളെ പ്രതി പാടുകയായിരുന്നു. ബ്രഹ്മാബാബ ഇന്ന് വളരെ ലഹരിയില്‍ പാടുകയായിരുന്നുഎത്ര നിഷ്ക്കളങ്കരാണ് എത്ര പ്രിയപ്പെട്ടവരാണ് മധുര മധുരമായ കുട്ടികള്‍. ഏതു പോലെ നിങ്ങള്‍ ബാബക്കു വേണ്ടി പാടാറില്ലേ, അതുപോലെ ബാബ കുട്ടികള്‍ക്കു വേണ്ടി പാട്ടു പാടുകയാണ്. ഇപ്രകാരം സ്മൃതി സ്വരൂപത്തില്‍ ആരുടെ പ്രിയപ്പെട്ടവരാണ്, ആര്‍ക്കു മധുരമുള്ളവരാണ്, ആരാണ് കുട്ടികളെക്കുറിച്ച് പാട്ടു പാടുന്നത് സ്മൃതി സദാ വിനയമുള്ളവരാക്കി സ്വ അഭിമാനത്തില്‍ സ്ഥിതി ചെയ്യിപ്പിക്കും ലഹരിയില്‍ യാതൊരു നഷ്ടവുമില്ല. അത്രയും ലഹരിയുണ്ടോ? അര കല്പം നിങ്ങള്‍ ഭഗവാന്‍റെ കീര്‍ത്തനങ്ങള്‍ പാടി, ഇപ്പോള്‍ ഭഗവാന്‍ നിങ്ങളുടെ കീര്‍ത്തനം പാടുകയാണ്. രണ്ടു പ്രകാരത്തിലുള്ള കുട്ടികളെ കണ്ട്, ബാബക്ക് ദയയും സ്നേഹവും രണ്ടും തോന്നുകയാണ്

ബ്രഹ്മാബാബക്ക് ഇന്ന് ഭാരതത്തിലെയും വിദേശത്തെയും അജ്ഞരായ കുട്ടികള്‍ വിശേഷമായി ഓര്‍മ്മ വരികയായിരുന്നു. ലോകര്‍ അവരെ വി പി എന്നു വിളിക്കുന്നു. എന്നാല്‍ ബാബ അവരെ വി പി (വെരി ഇന്നോസെന്‍റ് പേര്‍സണ്‍വളരെ നിഷ്ക്കളങ്കര്‍) എന്ന രൂപത്തിലാണ് കാണുന്നത്. നിങ്ങള്‍ സെന്‍റ് ആണെങ്കില്‍ അവര്‍ ഇന്നോസെന്‍റ് ആണ്. ഇപ്പോള്‍ അവര്‍ക്കും അഞ്ജലി കൊടുക്കൂ. അഞ്ജലി കൊടുക്കുവാന്‍ അറിയാമോ? നിങ്ങളുടെ ലൈനില്‍ അവരുടെ ക്രമം മുന്നിലാണോ പിന്നിലാണോ? എന്തു വിചാരിക്കുന്നു? (സൈലന്‍സിന്‍റെ ഡ്രില്‍)

വിശേഷമായി ഇങ്ങനെയുള്ള സൈലന്‍സിന്‍റെ ശക്തി ആത്മാക്കള്‍ക്കു കൊടുക്കൂ. അവര്‍ക്ക് സങ്കല്പം ഉണരുന്നുണ്ട്ഒരു പുതിയ വഴി, പുതിയ ആശ്രയം ലഭിക്കണമെന്ന്. ആഗ്രഹം അവരില്‍ ഉത്പന്നമായിരിക്കുന്നു. വഴി കാണിക്കേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണ്. “ഏകതയും ദൃഢതയുംവഴി കാണിക്കുന്ന രണ്ടു സാധനങ്ങളാണ്. സംഘടനയുടെ ശുഭ ഭാവന ആത്മാക്കളുടെ ഭാവനക്ക് ഫലം നല്‍കുന്നതിനു നിമിത്തമായി തീരും. എല്ലാവരുടെയും ശുഭ സങ്കല്പം ആത്മാക്കളില്‍ ശുഭ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സങ്കല്പം ഉത്പന്നമാക്കും. വിധി ഇപ്പോള്‍ സ്വായത്തമാക്കൂ. എല്ലാവരുടെയും ശുഭസങ്കല്പങ്ങളുടെ ആഹുതി വീഴുമ്പോളാണ് വലിയ കാര്യങ്ങള്‍ സഫലമാകുന്നത്. മനസ്സിലായോ. ബാപ്ദാദക്ക് എല്ലാവരോടും പറയുവാനുള്ളത് ഇതുമാത്രംഒരു കുട്ടി പോലും വഞ്ചിതരായി പോകരുത്. നിങ്ങളെല്ലാവരും സമ്പന്നരായില്ലേ. ശരി

ഇപ്രകാരം ശ്രേഷ്ഠ കച്ചവടം ഉറപ്പിക്കുന്ന ശ്രേഷ്ഠ വ്യാപാരികള്‍ക്ക്, സദാ രത്നങ്ങള്‍ കൊണ്ട് കളിക്കുകയും പാലിക്കപ്പെടുകയും ചെയ്യുന്ന മാസ്റ്റര്‍ രത്നാകരന്മാര്‍ക്ക്, ബാബയുടെ അതി സ്നേഹികളും, സദാ സഹയോഗികളും, സിക്കീലദകളും, തിരിച്ചറിവിന്‍റെ മൂന്നാമത്തെ കണ്ണുള്ളവരും, സദാ സേവാധാരികളും, സദാ എന്‍റെ ബാബ എന്നു പാട്ടു പാടുന്നവരുമായ വിശേഷ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.

പാര്‍ട്ടികളുമായി കൂടിക്കാഴ്ച

മദ്രാസ് നിവസികളെ പ്രതി:- എല്ലാവരും ഉണര്‍വ്വിലും ഉത്സാഹത്തിലുമല്ലേ. എല്ലാവരുടെയും മനസ്സില്‍ ഒരേ ഒരു ഉണര്‍വ്വും ഉത്സാഹവുമല്ലേഎങ്ങനെ ബാബയെ പ്രത്യക്ഷമാക്കാം. ഇപ്പോള്‍ സ്റ്റേജ് തയ്യാറാക്കികൊണ്ടിരിക്കുകയല്ലേ. പ്രത്യക്ഷതയുടെ കൊടി ഉയര്‍ത്തുവാനായിരിക്കണം സ്റ്റേജ് തയ്യാറാക്കുന്നത്. സ്ഥൂലമായി കൊടി ധാരാളം ഉയര്‍ത്തുന്നുണ്ട്, നിങ്ങളെല്ലാവരും ഏതു കൊടി ഉയര്‍ത്തും? തുണികൊണ്ടുള്ള കൊടി ഉയര്‍ത്തുമോ, എന്താണ് ചെയ്യുക? അത് നിമിത്തമാത്രമാണ് പക്ഷെ യഥാര്‍ത്ഥത്തില്‍ ഏതു കൊടിയാണ് ഉയര്‍ത്തേണ്ടത്. ബാബയെ പ്രത്യക്ഷമാക്കുന്നതായിരിക്കണം. ബാബ വന്നിരിക്കുന്നു എന്ന ശബ്ദം പരത്തുന്നതായിരിക്കണം കൊടി. അതിനുള്ള തയ്യാറെടുപ്പല്ലേ നടത്തുന്നത്. വഞ്ചിതരായിരിക്കുന്ന എല്ലാ ആത്മാക്കള്‍ക്കും പ്രകാശം ലഭിക്കണം, വഴി കാണുവാന്‍ സാധിക്കണം. പുരുഷാര്‍ത്ഥമാണ് എല്ലാവരും ചെയ്യുന്നത്, ഇനി മുന്നോട്ട് ചെയ്യേണ്ടതും. ഇപ്പോള്‍ അല പരന്നാലേ സമയത്ത് നാലു ഭാഗത്തും അല പരത്തുവാന്‍ സാധിക്കൂ. അങ്ങനെയുള്ള തയ്യാറെടുപ്പല്ലേ നടത്തുന്നത്. സദാ ഇങ്ങനെ ചിന്തിക്കൂഇതുവരെ ആരും ചെയ്തിട്ടില്ലാത്തത്, ഞങ്ങള്‍ ചെയ്തു കാണിക്കും. പുതിയതായി എന്തെങ്കിലും ചെയ്യണം. സര്‍വ്വ ആത്മാക്കള്‍ക്കും പരിചയം ലഭിക്കുന്നതും അവര്‍ മനസ്സിലാക്കുന്നതും, വര്‍ണ്ണിക്കുന്നതും, ബാബ വന്നു എന്ന് അനുഭവം ചെയ്യുന്നതുമാണ് പുതിയ കാര്യം. ശരി.

ക്ഷണിക്കപ്പെട്ട സഹോദരി സഹോദരന്മാരുടെ ഗ്രൂപ്പിനോട്:- എല്ലാവരും സ്വയത്തെ വിശേഷ ആത്മാവെന്നു മനസ്സിലാക്കുന്നുണ്ടല്ലോ അല്ലേ. വിശേഷ ആത്മാക്കളാണോ അതോ ആകുവാന്‍ പോകുന്നതേയുള്ളോ? ചെയ്യാം, നോക്കാം, ചിന്തിക്കാംഇങ്ങനെ ക്കാം ക്കാം എന്ന ഭാഷ പറയുന്നവരല്ലല്ലോ അല്ലേ. സ്വന്തം മഹത്വം മനസ്സിലാക്കൂ, നിങ്ങളെല്ലാവരുടെയും മഹത്വം എത്രയാണ്? എത്രമാത്രം ബാബ കുട്ടികളുടെ മഹത്വം മനസ്സിലാക്കുന്നുവോ അത്രയും കുട്ടികള്‍ സദാ അവരുടെ മഹത്വം ഓര്‍മ്മിക്കുന്നില്ല. അറിയാം പക്ഷെ ഓര്‍മ്മിക്കുന്നില്ല. അഥവാ ഓര്‍മ്മിക്കുമായിരുന്നെങ്കില്‍ സദാ സമര്‍ത്ഥരായി മാറി മറ്റുള്ളവരെയും സമര്‍ത്ഥരാക്കി മാറ്റുന്നതിനും, അവരില്‍ ഉണര്‍വ്വും ഉത്സാഹവും വര്‍ദ്ധിപ്പിക്കുന്നതിനും നിമിത്തമാകുമായിരുന്നു. അപ്പോള്‍ നിമിത്തമല്ലേ? കഴിഞ്ഞു പോയതിനെ കഴിഞ്ഞു പോയി എന്നാക്കിയില്ലേ. കഴിഞ്ഞു പോയതിനെ മറന്നു, വര്‍ത്തമാനവും ഭാവിയും സദാ ഉണര്‍വ്വും ഉത്സാഹവും നിറഞ്ഞതാക്കി മാറ്റി. പോകപോകേ സാധാരണ ജീവിതം നയിക്കുന്നവരാണെന്നു തോന്നുന്നുണ്ടോ, പക്ഷെ സാധാരണമല്ലല്ലോ. സദാ ശ്രേഷ്ഠരാണ്. വ്യാപാരം ചെയ്തു, പഠിക്കുവാന്‍ പോയി, കുടുംബം സംരക്ഷിച്ചുഇതൊന്നും വിശേഷതയല്ല. ഇത് സാധാരണ കാര്യമാണ്. ലാസ്റ്റ് നമ്പറില്‍ ഉള്ളവര്‍ പോലും ഇതൊക്കെ ചെയ്യും. ലാസ്റ്റ് നമ്പറിലുള്ളവര്‍ ചെയ്യുന്നതു തന്നെ ആദി രത്നങ്ങള്‍ ചെയ്യുകയാണെങ്കില്‍ എന്തു വിശേഷതയാണുള്ളത്. ആദി രത്നങ്ങള്‍ എന്നു പറഞ്ഞാല്‍ ഓരോ സങ്കല്പത്തിലും പ്രവൃത്തിയിലും മറ്റുള്ളവരെക്കാള്‍ വിശേഷത ഉണ്ടായിരിക്കണം. ലോകരുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ എല്ലാവരും വേറിട്ടവരായിരിക്കുന്നു, പക്ഷെ അലൗകിക പരിവാരത്തിലുള്ള സാധാരണ പുരുഷാര്‍ത്ഥികളെക്കാള്‍ വിശേഷത ഉണ്ടായിരിക്കണം. ലോകരുമായി താരതമ്യം ചെയ്യുമ്പോള്‍ അവസാന നമ്പറില്‍ നില്‍ക്കുന്നയാളും വിശേഷപ്പെട്ടയാളാണ്. പക്ഷെ ഈശ്വരീയ പരിവാരത്തില്‍ ആദിരത്നങ്ങള്‍ ആണ്, വിശേഷപ്പെട്ടവരാണ്, നിലക്ക് സ്വയത്തെ നോക്കൂ. മുതിര്‍ന്നവര്‍ സദാ കുട്ടികള്‍ക്ക് നല്ലതും എളുപ്പവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരാണ്. നിങ്ങള്‍ നാവു കൊണ്ട് പറയുന്നവരല്ല, ചെയ്തു കാണിക്കുന്നവരാണ്. ഓരോ ചുവടും ഓരോ കര്‍മ്മവും അങ്ങനെയുള്ളതായിരിക്കണംഅത് ഈശ്വരീയ പരിവാരത്തിലെ ആത്മാക്കള്‍ക്ക് വിശേഷതയായി കാണപ്പെടണം. ഇതാണ് വിശേഷ ആത്മാക്കളുടെ കര്‍ത്തവ്യം. നിങ്ങള്‍ വിശേഷ ആത്മാക്കളെ കാണുന്നവര്‍ക്ക് ബാബയുടെ സ്മൃതി ഉണ്ടാകണം. നോക്കൂ ഇവിടെ മധുബനില്‍ ഇപ്പോഴും സാകാര രൂപത്തില്‍ ദീദി ദാദിമാരെ കാണുമ്പോള്‍, അവരുടെ കര്‍മ്മത്തില്‍ വിശേഷമായി എന്ത് അടങ്ങിയിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്? ബാബ കാണപ്പെടുന്നു അല്ലേ! ഇവരും സാകാര ആത്മാക്കള്‍ അല്ലേ. ബ്രഹ്മാവിനെ പോലെ വിശേഷ പാര്‍ട്ടുധാരികളൊന്നുമല്ലല്ലോ. നിരാകാരനായ ശിവബാബയെ പോലെയുമല്ല, ബ്രഹ്മാവിനെ പോലെയുമല്ല. ബ്രാഹ്മണരാണ്. അവരും ബ്രാഹ്മണരാണ്, നിങ്ങളും ബ്രാഹ്മണരാണ്. എന്നാല്‍ അവര്‍ വിശേഷ നിമിത്ത ആത്മാക്കളാണ്, എങ്ങനെ നിമിത്തമായി? ഉത്തരവാദിത്വം മനസ്സിലാക്കി അല്ലേഉത്തരവാദിത്വം വിശേഷതയുള്ളവരാക്കി മാറ്റി. അപ്രകാരം സ്വയത്തെ അനുഭവം ചെയ്യുന്നുണ്ടോ. നിങ്ങളും ഉത്തരവാദിത്വമുള്ളവരല്ലേ അതോ ദീദി ദാദിമാര്‍ മാത്രമാണോ ഉത്തരവാദികള്‍. സേവനത്തിന്‍റെ ക്ഷേത്രത്തില്‍ നിങ്ങളും നിമിത്തമല്ലേ. നാലു ഭാഗത്തും ബാപ്ദാദ എല്ലാ വിശേഷ ആത്മാക്കളെയും നിമിത്തമാക്കിയിട്ടുണ്ട്. എവിടെയൊക്കെയോ ആണ് ഓരോരുത്തര്‍. അത്രയും ഉത്തരവാദിത്വം സദാ സ്മൃതിയില്‍ ഉണ്ടായിരിക്കണം. ഏതുപോലെ ദീദി ദാദിമാരെ നിമിത്തമായി കാണുന്നുവോ അതുപോലെതന്നെയാണ് നിങ്ങളും എന്ന് എല്ലാവര്‍ക്കും അനുഭവപ്പെടണം. ഇവര്‍ ആദി രത്നങ്ങളാണെന്നും, ഇവരില്‍ നിന്നും വിശേഷമായി ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും പ്രേരണ ലഭിക്കുന്നു എന്നും അവര്‍ക്ക് തോന്നണം. ദീദി ദാദിമാര്‍ ഒരിക്കലും അവര്‍ ദീദി ദാദിമാരാണെന്നും അവരെ മാനിക്കണമെന്നും പറയാറില്ല പക്ഷെ അവരുടെ കര്‍മ്മം സ്വാഭാവികമായും ആകര്‍ഷിക്കുന്നു. അതുപോലെ നിങ്ങളെല്ലാവരുടെയും വിശേഷ കര്‍മ്മങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കണം. അത്രയും ഉത്തരവാദിത്വമുണ്ട്. അയഞ്ഞിരിക്കുന്നവരല്ലല്ലോ. എന്തു ചെയ്യും, എങ്ങനെ ചെയ്യും, ഇരട്ട ഉത്തരവാദിത്വമുണ്ട്. അങ്ങനെ പറയുന്നവരല്ല. വിട്ടാല്‍ വിട്ടു. അത്രയും പരിധിയില്ലാത്ത ഉത്തരവാദിത്വമുണ്ടായിട്ടും ബാബയെ കണ്ടില്ലേ. സ്ഥൂലമായ ഉത്തരവാദിത്വവും നോക്കിയില്ലേ. ശിവബാബയുടെ കാര്യം മാറ്റി വയ്ക്കാം, പക്ഷെ ബ്രഹ്മാബാബയെ സാകാരത്തില്‍ കണ്ടില്ലേ. ബ്രഹ്മാബാബ എടുത്തതു പോലെ ഉത്തരവാദിത്വം സ്ഥൂലത്തില്‍ പോലും ആര്‍ക്കുമില്ല. നിങ്ങള്‍ ചിന്തിക്കുന്നത് എന്തു ചെയ്യാം വായുമണ്ഡലം അങ്ങനെയുള്ളതാണ്, വൈബ്രേഷന്‍ മോശമാണ്. കൊക്കുകള്‍ കൊത്തികൊണ്ടിരിക്കും. നാലു ഭാഗത്തും ആസൂരീയ സമ്പ്രദായമാണ് എന്നൊക്കെയാണ്. എന്നാല്‍  ബ്രഹ്മാബാബ ആസൂരീയ സമ്പ്രദായത്തിന്‍റെ മദ്ധ്യത്തില്‍ വേറിട്ടും പ്രിയപ്പെട്ടുമായിരുന്ന് കാണിച്ചില്ലേ. അതുകൊണ്ട് ഫോളോ ഫാദര്‍

ഇനി എന്താണ് ചെയ്യേണ്ടത്? ഇവിടെ നിന്നും പോയി കഴിഞ്ഞാല്‍ അവിടെ എല്ലാവര്‍ക്കും അനുഭവപ്പെടണംഞങ്ങളുടെ ഉണര്‍വ്വും ഉത്സാഹവും വര്‍ദ്ധിപ്പിക്കുന്ന സ്തംഭങ്ങള്‍ വന്നു കഴിഞ്ഞു എന്ന്. മനസ്സിലായോ. ബാബയുടെ പ്രതീക്ഷ നക്ഷത്രങ്ങളാണ്. കൊച്ചു കൊച്ചു കുട്ടികളുടെ ഒരു കാര്യങ്ങളും മനസ്സിലേക്ക് എടുത്തു വയ്ക്കരുത്. മുതിര്‍ന്നവരുടെ ഹൃദയം വിശാലമായിരിക്കണം, വലുതായിരിക്കണം. ചെറുതായിരിക്കരുത്. ഏതുപോലെ ബ്രഹ്മാബാബ എല്ലാവരുടെയും ദുര്‍ബ്ബലതകളെ ഉള്‍ക്കൊണ്ട് ശ്രേഷ്ഠമാക്കി മാറ്റിയോ അതുപോലെ നിങ്ങളും നിമിത്തമായി മാറണം. ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്ഇയാള്‍ ഇങ്ങനെയാണല്ലോ ചെയ്യുന്നത്, ഇയാള്‍ എന്തു പറഞ്ഞാലും കേള്‍ക്കില്ലല്ലോ. കേള്‍ക്കാത്തവരെയും കേള്‍ക്കുന്നവരാക്കി മാറ്റേണ്ടത് നിങ്ങളാണ്. അവര്‍ ചെറിയ കുട്ടികളാണ്, നിങ്ങള്‍ മുതിര്‍ന്നവരാണ്. പരിവര്‍ത്തനപ്പെടേണ്ടത് മുതിര്‍ന്നവരാണ്. കുട്ടികള്‍ കുസൃതിയുള്ളവരായിരിക്കും. അവരുടെ ദുര്‍ബ്ബലതകള്‍ കാണരുത്. മുതിര്‍ന്നവരായി, ദുര്‍ബ്ബലതകളെ ഉള്‍ക്കൊണ്ട്, ബാബക്കു സമാനമാക്കി മാറ്റുന്നവരാകൂ. അത്രയും ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്. ഉത്തരവാദിത്വം വീണ്ടും ഓര്‍മ്മിപ്പിക്കുവാനാണ് വിളിപ്പിച്ചത്. മനസ്സിലായോ. സാഗരത്തിന്‍റെ കുട്ടികള്‍ അല്ലേ. സാഗരം എന്താണ് ചെയ്യുന്നത്? ഉള്‍ക്കൊള്ളും. എല്ലാത്തിനെയും ഉള്‍ക്കൊണ്ട് റിഫ്രഷാക്കും. നിങ്ങളും എല്ലാവരുടെയും കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാവരെയും റിഫ്രഷാക്കണം. വരുന്നവര്‍ക്കെല്ലാം അനുഭവപ്പെടണം വിശേഷ ആത്മാവിന്‍റെ കൂട്ടുകെട്ടില്‍ വിശേഷമായി നിറം പിടിച്ചു എന്ന്. സഹയോഗം ലഭിച്ചു എന്ന്. നിങ്ങള്‍സഹയോഗം തരൂ” “സഹയോഗം തരൂഎന്ന നിലവിളിക്കുന്നവരല്ലല്ലോ. സഹയോഗം കൊടുക്കുന്നവരല്ലേ. ആദിയില്‍ സഹയോഗി ആയെങ്കില്‍ അവസാനം വരെ സഹയോഗം കൊടുക്കുന്ന കൂട്ടുകാരായിരിക്കില്ലേ. അത്രയും സഹയോഗം കൊടുക്കണം, ചെറിയവരൊക്കെ പറന്നു പോകും. ഏതു സ്ഥലത്തു നിങ്ങള്‍ പോയാലും സ്ഥലം പറക്കുന്ന സ്ഥാനമായി മാറും അല്ലേ. നിങ്ങള്‍ പറപ്പിക്കുന്ന ഉപകരണമായി പോകൂ, ആരു തന്നെ വന്നിരുന്നാലും, സമ്പര്‍ക്കത്തില്‍ വന്നാലും അവര്‍ പറക്കണം. ബാപ്ദാദക്ക് സന്തോഷമാണ്. ഏതു സന്തോഷമാണ്? എത്ര കൂട്ടുകാരാണ്. സമാനമാനമായവരെ കാണുമ്പോള്‍ സന്തോഷമാണ്. ഇവിടെ കുറച്ചു പേരേ വന്നിട്ടുള്ളു, ഇനിയുമുണ്ട്, എത്ര പേര്‍ വന്നോ അത്രയും പേരേ കണ്ട് ബാബ സന്തോഷിക്കുകയാണ്. പറപ്പിക്കുന്ന യന്ത്രമായി മാറി എല്ലാവരെയും പറപ്പിക്കൂ. നമുടെ സഹോദരങ്ങള്‍ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ദയവു തോന്നും അല്ലേ. സഹയോഗം കൊടുത്ത് അവരെ പറപ്പിക്കൂ.   

ഇതാണ് വിശേഷ ആത്മാക്കള്‍ ചെയ്യേണ്ട സേവനം. ജിജ്ഞാസുവിനു മനസ്സിലാക്കി കൊടുത്തു, കോഴ്സ് എടുത്തു, മേളകള്‍ നടത്തി, നടത്തിച്ചു. ഇതെല്ലാം ചെയ്തുകൊണ്ടുമിരിക്കുന്നു. മേളകളിലും വിശേഷ ആത്മാക്കളുടെ വിശേഷത കണ്ടു. നിങ്ങള്‍ എഴുന്നേറ്റു നിന്നാല്‍ തന്നെ എല്ലാവരിലും ഉണര്‍വ്വു നിറയും. ജോലി ചെയ്യുന്നവര്‍ വിശേഷമായി ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും സഹയോഗമാണ് പ്രതീക്ഷിക്കുന്നത്. ജോലികള്‍ ചെയ്യുവാന്‍ ധാരാളം കൊച്ചു സഹോദരി സഹോദരന്മാര്‍ വന്നിട്ടുണ്ട്. മുതിര്‍ന്നവരായ നിങ്ങളുടെ ജോലിയാണ് കൂട്ടുകാര്‍ക്ക് സ്നേഹത്തിന്‍റെ ദൃഷ്ടി കൊടുക്കുക, ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും കൈ നീട്ടുക. നിങ്ങളെ കാണുമ്പോള്‍ അവര്‍ക്ക് ബാബയുടെ ഓര്‍മ്മ വരണം. എല്ലാവരുടെയും നാവില്‍ നിന്നും വരണംഇവര്‍ ബാബയുടെ സ്വരൂപരാണല്ലോ എന്ന്. ഏതുപോലെ ഇവരെ രണ്ടു പേരേയും കുറിച്ച് (ദീദി ദാദിമാര്‍) പറയുന്നുവോഇവര്‍ ബാബയുടെ സ്വരൂപരാണെന്ന് കാരണം സേവനത്തില്‍ പ്രാക്ടിക്കല്‍ കര്‍മ്മമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അപ്രകാരം ദൃഢ സങ്കല്പത്തിന്‍റെ സമാരോഹം ആഘോഷിക്കണം. എന്താ മനസ്സിലായോ. നിങ്ങള്‍ കൊടുങ്കാറ്റുകളില്‍ പെട്ടു പോകാറില്ലല്ലോ അല്ലേ. കൊടുങ്കാറ്റുകളെ മറി കടന്നവരല്ലേ, അതില്‍ പെട്ടു പോകുന്നവരല്ലല്ലോ. നിങ്ങള്‍ ഉദാഹരണങ്ങള്‍ അല്ലേ. നിങ്ങളെ കണ്ട് എല്ലാവരും മനസ്സിലാക്കണംഇപ്രകാരമാണ് നടക്കേണ്ടത്, ഇങ്ങനെയാണ് സംഭവിക്കുന്നത് എന്നൊക്കെ. അത്രയും ശ്രദ്ധ കൊടുക്കണം. ശരി

വരദാനം :- നിര്‍വ്വിഘ്ന സ്ഥിതിയിലൂടെ വായുമണ്ഡലത്തെ ശക്തിശാലിയാക്കി മാറ്റുന്ന മാസ്റ്റര്‍ സര്‍വ്വശക്തിമാനായി ഭവിക്കൂ.

നിങ്ങളുടെ സേവനമാണ് ആദ്യം സ്വയത്തെ നിര്‍വ്വിഘ്നമാക്കി മാറ്റുക പിന്നെ മറ്റുള്ളവരെ നിര്‍വ്വിഘ്നമാക്കുക. അഥവാ സ്വയം വിഘ്നങ്ങള്‍ക്ക് വശപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അവസാനം നിര്‍വ്വിഘ്നമായിട്ടിരിക്കുവാന്‍ സാധിക്കില്ല. അതുകൊണ്ട് വളരെ കാലത്തെ നിര്‍വ്വിഘ്ന സ്ഥിതി ഉണ്ടാക്കൂ, ദുര്‍ബ്ബല ആത്മാക്കളെയും ബാബയിലൂടെ ലഭിച്ച ശക്തി കൊടുത്ത് ശക്തിശാലിയാക്കി മാറ്റൂ, മാസ്റ്റര്‍ സര്‍വ്വശക്തിമാനാണ് എന്ന സ്ഥിതിയുടെ അനുഭവം ചെയ്യൂഅപ്പോള്‍ വായുമണ്ഡലം ശക്തിശാലിയായി തീരും.

സ്ലോഗന്‍:-റോയല്‍ ബാബയുടെ റോയല്‍ കുട്ടികള്‍ ആരാണോ, അവരുടെ ഓരോ പെരുമാറ്റത്തിലൂടെയും കുലീനത്വം കാണപ്പെടും.

Scroll to Top