സുഖ ശാന്തി പവിത്രതയാകുന്ന മൂന്നു അധികാരങ്ങള്‍

Date : Rev. 20-05-2018 / AV 01-12-1983

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ അതിസ്നേഹികളും സിക്കീലദകളുമായ കുട്ടികളെ കാണുകയായിരുന്നു. ഓരോ കുട്ടിയും അതിസ്നേഹത്തോടു കൂടി മിലനം ആഘോഷിക്കുവാന്‍ തന്‍റെ വീട്ടില്‍ നിന്നും ഇവിടെ എത്തിചേര്‍ന്നിരിക്കുന്നു. ഭൂമി തന്നെയാണ് സ്വന്തം വീടെന്നു പറയുന്നത്. ദാതാവിന്‍റെ വാതില്‍ എന്ന മഹിമ മധുരമായ വീടിന്‍റേതാണ്. മധുരമായ വീട്ടില്‍ മധുരമായ കുട്ടികളോടൊപ്പം ഏറ്റവും മധുരമായ ബാബ മിലനം ആഘോഷിക്കുകയാണ്. ബാപ്ദാദ ഓരോ കുട്ടിയുടെയും മസ്തകത്തില്‍ ഇന്ന് വിശേഷമായി അധികാരങ്ങളുട മൂന്നു രേഖകള്‍ നോക്കുകയായിരുന്നു. ഓരോ കുട്ടിയുടെയും മസ്തകത്തില്‍ മൂന്നു രേഖകളുണ്ട്, കാരണം എല്ലാവരും കുട്ടികള്‍ തന്നെയാണ്. കുട്ടികളായതുകൊണ്ടു തന്നെ എല്ലാവരും അധികാരികളാണ്, പക്ഷെ യഥാക്രമമാണ്. ചില കുട്ടികളുടെ ഭാഗ്യത്തിന്‍റെ, സുഖത്തിന്‍റെ രേഖ വളരെ സ്പഷ്ടവും ആഴത്തിലുള്ളതുമാണ്. എന്തെല്ലാം പരിതസ്ഥിതികള്‍ വന്നാലും, ദു:ഖത്തിന്‍റെ അലകളെ ഉല്പന്നമാക്കുന്ന അലകള്‍ ഉണ്ടായാലും, ദു:ഖമെന്ന വാക്ക് അവര്‍ക്ക് അവിദ്യയായിരിക്കും. ദുഖത്തിന്‍റെ പരിതസ്ഥിതികളിലും സുഖസാഗരത്തില്‍ നിന്നും പ്രാപ്തമായ അധികാരത്തിലൂടെ ڇആഹാ മധുരമായ ഡ്രാമ, ആഹാ ഓരോ പാര്‍ട്ടുധാരിയുടെയും പാര്‍ട്ട്എന്നവര്‍ പറയും. അറിവിന്‍റെ പ്രകാശത്തിലൂടെ, അധികാരത്തിന്‍റെ സന്തോഷത്തിലൂടെ, ദു:ഖത്തെ സു:ഖത്തിലേക്കു പരിവര്‍ത്തനപ്പെടുത്തുന്നു. അധികാരത്തിലൂടെ ദു:ഖത്തിന്‍റെ അന്ധകാരത്തെ പരിവര്‍ത്തനപ്പെടുത്തി, മാസ്റ്റര്‍ സുഖദാതാവായി മാറി സ്വയം സുഖത്തിന്‍റെ ഊഞ്ഞാലില്‍ ആടികൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല മറ്റുള്ളവര്‍ക്ക് സുഖത്തിന്‍റെ വൈബ്രേഷന്‍ കൊടുക്കുന്നതിനു നിമിത്തമായി തീരുകയും ചെയ്യുന്നു. അത്രയും സുഖത്തിന്‍റെ അധികാര രേഖ സ്പഷ്ടവും ആഴമുള്ളതുമാണ്. അത് ആര്‍ക്കും തന്നെ മായ്ച്ചു കളയുവാന്‍ സാധിക്കില്ല. മായ്ക്കുവാന്‍ ശ്രമിക്കുന്നവര്‍ ഇല്ലാതായേക്കാം പക്ഷെ അതിനെ മായ്ക്കുവാനാവില്ല. മാസ്റ്റര്‍ സുഖദാതാവില്‍ നിന്നും സുഖത്തിന്‍റെ അഞ്ചലി എടുക്കണം. അപ്രകാരം രേഖയുള്ളവരെ കണ്ടു. അങ്ങനെയുള്ളവരെ പറയാം നമ്പര്‍ വണ്‍ ഭാഗ്യശാലി. കേള്‍പ്പിച്ചിട്ടുണ്ട്ഒന്നിന്‍റെ ലക്ഷണം വിജയമാണെന്ന്.”   

രണ്ടാമത്തെ രേഖ ശാന്തി. നിങ്ങളെല്ലാവരും ശാന്തി സ്വധര്‍മ്മമാണെന്ന് മാനിക്കുന്നവരല്ലേ. എല്ലാവരോടും പറയുന്നതും അതല്ലേ. ധര്‍മ്മത്തെക്കുറിച്ച് എന്താണ് പാടപ്പെട്ടിട്ടുള്ളത്? “തല പോയാലും ധര്‍മ്മം വെടിയരുത്.” അപ്പോള്‍ സുഖ ശാന്തിയാകുന്ന സമ്പത്തിന്‍റെ അധികാരികള്‍ക്ക് ഒരിക്കലും ശാന്തി നഷ്ടപ്പെടുത്താനാവില്ല. അശാന്തരെ ശാന്തരാക്കുന്ന, സദാ ശാന്തിയുടെ കിരണങ്ങള്‍ സ്വയത്തിലൂടെ മറ്റുള്ളവര്‍ക്ക്  കൊടുക്കുന്നവര്‍, എന്തു തന്നെ സംഭവിച്ചാലും ശാന്തിയാകുന്ന ധര്‍മ്മമോ, ശാന്തിയാകുന്ന അധികാരമോ വിട്ടു കളയില്ല. അങ്ങനെയുള്ളവരെ പറയാം രണ്ടാമത്തെ അധികാര രേഖയില്‍ നമ്പര്‍ വണ്‍. മൂന്നാമത്തെ താണ്പവിത്രതയുടെ അധികാര രേഖ. എല്ലാ കുട്ടികളും പവിത്ര ആത്മാക്കളാണ്. എങ്കിലും നമ്പര്‍ വണ്‍ ഭാഗ്യശാലി കുട്ടി ആരാണ്? കുട്ടികളുടെ പെമാറ്റത്തിലൂടെ, മുഖത്തെ പവിത്രതയാകുന്ന വ്യക്തിത്വത്തിലൂടെ, കുലീനത്വം അനുഭവപ്പെടണം. ലൗകിക ജീവിതത്തില്‍ ലൗകിക വ്യക്തിത്വവും കുലീനത്വവും കാണപ്പെടുന്നു, എന്നാല്‍ അധികാരികളായ ഭാഗ്യശാലി കുട്ടികളിലൂടെ പവിത്രതയുടെ അലൗകിക വ്യക്തിത്വവും കുലീനത്വവും കാണപ്പെടും. ഇതിനെ പറയാം നമ്പര്‍ വണ്‍ പവിത്രതയുടെ ഭാഗ്യ രേഖ.

ഇന്ന് സര്‍വ്വ കുട്ടികളുടെ അധികാരത്തിന്‍റെ രേഖ നോക്കുകയായിരുന്നു. നിങ്ങളെല്ലാവരും അവരവരുടെ മൂന്നു രേഖകളെ കാണുന്നുണ്ടല്ലോ അല്ലേ. പരിശോധിക്കൂ മൂന്നു അധികാരങ്ങളും പ്രാപ്തമായോ? പൂര്‍ണ്ണ അധികാരമെടുത്തോ അതോ ശതമാനത്തിലാണോ എടുത്തത്. സംഗമത്തില്‍ ശതമാനത്തിലിരുന്നാല്‍ മുഴുവന്‍ കല്പത്തില്‍ ശതമാനത്തിലായി പോകും. പൂജ്യ പദവിയിലും ശതമാനം വരും, പൂര്‍ണ്ണമായ പൂജയും ലഭിക്കില്ല, പ്രാലബ്ധിയിലും ശതമാനം വരും. ശരി.

ഇന്ന് ഭൂരിപക്ഷവും പുതിയതും പഴയതുമായ കുട്ടികളാണ് വന്നിരിക്കുന്നത്. പുതിയ കുട്ടികളെന്നോ കല്പ കല്പത്തെ അധികാരി കുട്ടികളെന്നോ പറയൂ, തന്‍റെ അധികാരമെടുക്കുന്നതിനായി വീണ്ടും സ്വസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ സന്തോഷം ആര്‍ക്കാണ്. ഓരോരുത്തരും പറയും എനിക്ക് എന്ന്. അങ്ങനെയല്ലേ മനസ്സിലാക്കുന്നത് അതോ ചിലര്‍ക്ക് കുറവും ചിലര്‍ക്ക് കൂടുതലുമാണോ. അധികാരി കുട്ടികള്‍ക്ക് വിശേഷമായി മിലനത്തിന്‍റെ അധികാരം നല്‍കുന്നതിനു വേണ്ടി ബാപ്ദാദക്ക് വരേണ്ടി വരുന്നു

ബാബക്ക് കുട്ടികളോടാണോ കുട്ടികള്‍ക്ക് ബാബയോടാണോ കൂടുതല്‍ സ്നേഹം? മുറിയാത്ത സ്നേഹം ആരുടേതാണ്? ബാപ്ദാദ കുട്ടികളെ തന്നെക്കാള്‍ മുന്നില്‍ നിര്‍ത്തി. ആദ്യം കുട്ടികള്‍. കുട്ടികള്‍ സ്നേഹ സ്മരണകള്‍ നല്‍കുന്നില്ലെങ്കില്‍ ബാബ ആരോട് പ്രതികരിക്കും, അതുകൊണ്ട് മുന്നില്‍ കുട്ടികള്‍, പുറകില്‍ ബാബ. സദാ കുട്ടികള്‍ മുന്നില്‍ നടക്കണം, ബാബ പുറകിലും, അതുകൊണ്ട് ബാപ്ദാദ കുട്ടികളെ കണ്ട് കണ്ട് ഹര്‍ഷിതനാവുകയാണ്. മുറിയാത്ത സ്നേഹത്തില്‍ ലയിച്ചിരിക്കുന്ന കുട്ടികളുണ്ട്. അങ്ങനെയുള്ള കുട്ടികളുടെയും മാലയുണ്ട്. ദേശത്തിലാകട്ടെ വിദേശത്താകട്ടെ രണ്ടിടത്തും അങ്ങനെയുള്ള കുട്ടികളുണ്ട്അവര്‍ക്ക് ബാബയും സേവനവുമല്ലാതെ വേറേ യാതൊന്നും ഓര്‍മ്മയില്ല

ജഗദീഷ് ഭായിയോട് :- താങ്കള്‍ അങ്ങനെയുള്ള കുട്ടികളെ കണ്ടിട്ടില്ലേ. നല്ലൊരു കറക്കം കറങ്ങി അല്ലേ. സാകാര ബാബ നല്‍കിയ വിശേഷ വരദാനം സാകാരത്തില്‍ കൊണ്ടു വന്നു. സഫലത ജന്മ സിദ്ധ അധികാരമാണെന്ന് അനുഭവം ചെയ്തു അല്ലേ. എല്ലാ സഫലതകളില്‍ വിശേഷ സഫലതയുടെ ലക്ഷണം എന്താണ്? ബാപ്ദാദ കാണപ്പെടണം അതാണ് ശ്രേഷ്ഠ സഫലത. നിങ്ങളില്‍ ബാബ കാണപ്പെടണംഅതാണ് ശ്രേഷ്ഠ സഫലത. അതാണ് പ്രത്യക്ഷതയുടെ സാധനം. കറങ്ങുവാന്‍ പോകുന്ന എല്ലാവരും വിശേഷമായി ബാപ് സമാന്‍ അനുഭൂതി നല്‍കണം, ഇതാണ് സഫലതയുടെ ലക്ഷണം. മുന്നോട്ട് പോകുന്തോറും കൂടുതലായി ശബ്ദമാണ് നാലു ഭാഗത്തും പരക്കുവാന്‍ പോകുന്നത്. ധൈര്യമുള്ള കുട്ടിക്ക് ബാബ തന്നെയാണ് സഹായം. ചെയ്യിപ്പിക്കുന്നവന്‍ ചെയ്യിപ്പിച്ചോളും. ശരി.

ഇപ്രകാരം സദാ ഭാഗ്യശാലികളായ, സമ്പന്ന അധികാരം നേടിയെടുക്കുന്ന അധികാരികള്‍ക്ക്, സദാ ഞാനും ബാബയും എന്ന കമ്പൈന്‍റ് സ്വരൂപത്തില്‍ കഴിയുന്നവര്‍ക്ക്, സ്നേഹ സാഗരത്തില്‍ സദാ ലയിച്ചിരിക്കുന്ന ഭാഗ്യശാലികളും ഓമനകളുമായ കുട്ടികള്‍ക്ക് ഭാഗ്യവിധാതാവിന്‍റെയും വരദാതാവിന്‍റെയും സ്നേഹ സ്മരണകളും നമസ്ക്കാരവും.

(ജഗദീഷ് ഭായി വിദേശ യാത്രയുടെ വാര്‍ത്തകള്‍ ബാപ്ദാദയെ കേള്‍പ്പിച്ചു, നാമ സഹിതം എല്ലാ സഹോദരി സഹോദരന്മാരുടെ സ്നേഹ സ്മരണകള്‍ നല്‍കി.)

എല്ലാവരുടെയും സ്നേഹ സ്മരണകള്‍ ബാപ്ദാദയുടെ അടുത്ത് എത്തികൊണ്ടു തന്നെയിരിക്കുന്നു, ഇപ്പോഴും എത്തിയിരിക്കുന്നു. ബാപ്ദാദ സര്‍വ്വ വിദേശത്തെ നാലു ഭാഗത്തും വസിക്കുന്ന കുട്ടികള്‍ക്ക് വിശേഷമായി ഒരു കാര്യത്തിന്‍റെ ആശംസകള്‍ നല്‍കുകയാണ്. അതേതു കാര്യമാണ്? സംസ്ക്കാരം, ഭാഷ, ജീവിത രീതികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ ഭൂരിപക്ഷം പേരും തീവ്ര പുരുഷാര്‍ത്ഥികളായി മാറിയിട്ടുണ്ട്ഒരാള്‍ പുതിയ ലോകത്തില്‍ വന്നതു പോലെ. അപ്രകാരം പുതിയ ആചാര അനുഷ്ടാനങ്ങള്‍, പുതിയ സംബന്ധങ്ങള്‍ എന്നിട്ടും സ്വയത്തെ കല്പം മുന്‍പത്തെ പഴയ അധികാരി ആത്മാവെന്നു  മനസ്സിലാക്കി നടക്കുകയാണ്. സ്വയത്തെ പരിവര്‍ത്തനപ്പെടുത്തുന്ന വശേഷതക്ക് വിശേഷ ആശംസകള്‍. ബാപ്ദാദയെ എത്ര സ്നേഹത്തോടെയാണ് ഓര്‍മ്മിക്കുന്നത്. അതെല്ലാം ബാപ്ദാദയുടെ അടുത്തേക്ക് സദാ എത്തി ചേരുന്നുണ്ട്. സ്വയത്തെ മറന്ന് ബാബയെ തന്നെ സദാ ഓരോ കാര്യത്തിലും ഓര്‍മ്മിക്കുന്നു, പരിവര്‍ത്തനം വിശേഷപ്പെട്ടതാണ്. സ്നേഹത്തിന്‍റെ പാലനയാണ് നല്‍കികൊണ്ടിരിക്കുന്നത്. സൂക്ഷ്മ സ്നേഹത്തിന്‍റെ പാലനയാണ് മുന്നോട്ട് കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ശരി

ആരെല്ലാം സ്നേഹ സ്മരണകള്‍ നല്‍കിയോ അവര്‍ക്കെല്ലാം സ്നേഹ സാഗരനായ ബാബ സദാ സ്നേഹത്തിന്‍റെ സഞ്ചി നിറച്ച് നിറച്ച് കൊടുക്കുകയാണ്. ഭാരതവാസി കുട്ടികളും മോശമൊന്നുമല്ല. ഭാരതത്തിന്‍റെ ഭാഗ്യത്തെക്കുറിച്ച് വിദേശികള്‍ പാടി പാടി സന്തോഷിക്കുകയാണ്. ഭാരതത്തിലുള്ളവര്‍ ഉണര്‍ന്നതിനു ശേഷമാണ് വിദേശത്തുള്ളവരെ ഉണര്‍ത്തിയത്. ഉണരുന്നവര്‍ ഭാരതത്തിലുള്ളവരാണ്. വിദേശത്തും ഇവരെല്ലാവരും ഇല്ലായിരുന്നെങ്കില്‍ ഇത്രയും സെന്‍ററുകള്‍ എങ്ങനെ ഉണ്ടാകുമായിരുന്നു. ഇതിനു നിമിത്തമായവരെയാണ് നാലു ഭാഗത്തേക്കും എല്ലായിടത്തേക്കും വിട്ടിരിക്കുന്നത്. എത്ര പേരാണ് സെന്‍റര്‍ തുറക്കുന്നത്. ജനിച്ചു, ഒന്ന് നിവര്‍ന്നു നിന്നു, ഉടനെ സെന്‍റര്‍ തുറന്നു. അതും ആരുടെയും ആധാരത്തില്‍ അല്ല, സ്വന്തം കാലില്‍ നിന്നുകൊണ്ടാണ് തുറക്കുന്നത്. ക്ഷണപത്രം കിട്ടിയതിന്‍റെ ആധാരത്തില്‍ അല്ല. സ്ഥൂലവും സൂക്ഷ്മവുമായതെല്ലാം ഉപയോഗിച്ച് ധൈര്യത്തോടു കൂടി സെന്‍റര്‍ തുറന്നു. ബാക്കി അവരെ പാലിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ധൈര്യത്തിന്‍റെ കാര്യത്തില്‍ പുറകിലല്ല. സഹായിക്കുക എന്നത് ബാബയോടൊപ്പം നിങ്ങളുടെയും കൂടി കാര്യമാണ്.

ജ്ഞാനത്തിന്‍റെ ആഴങ്ങള്‍ കേട്ട് സന്തുഷ്ടരായി. യോഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ആധാരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു, പക്ഷെ ഇപ്പോള്‍ ജ്ഞാനത്തിന്‍റെ ആഴങ്ങള്‍ മനസ്സിലായി, അത് ഒന്നുകൂടി അവരെ സേവനത്തിനു നിമിത്തമാക്കി മാറ്റും. മനസ്സ് തയ്യാറാകണമെങ്കില്‍ ജ്ഞാനത്തിന്‍റെ ആഴങ്ങള്‍ മനസ്സിലാകണം. ജ്ഞാനത്തിന്‍റെയും ബാബയുടെയും രണ്ടിന്‍റെയും അനുഭവം നല്‍കണം, റിസള്‍ട്ട് നന്നായിട്ടുണ്ട്. ആരെങ്കിലും പോവുകയാണെങ്കി എത്രമാതരം സന്തോഷിക്കുന്നു, ആകാശത്തു നിന്നും നക്ഷത്രം താഴേക്ക് പൊട്ടി വീണതു പോലെ, അങ്ങനെയുള്ള അനുഭൂതി എടുക്കുന്നു. ശരി.

ദാദിജിയോടും ജാനകി ദാദിയോടും:- രണ്ടു പേരിലും മൂന്നാമത്തെ മൂര്‍ത്തി (ദീദി) അടങ്ങിയിരിക്കുന്നു. ബാബക്കു സമാനമാണല്ലോ. സമാനമാകണം എന്നല്ല. സമാനമാണ്. അങ്ങനെയല്ലേ അനുഭവപ്പെടുന്നത്. ഏതുപോലെ ബ്രഹ്മാവിന്‍റെ ആധാരമെടുത്ത് സേവനം ചെയ്യുന്നുവോ, അതുപോലെ നിങ്ങളും ബാബയുടെ മാദ്ധ്യമങ്ങളാണ്. വര്‍ത്തമാന സമയത്ത് ബാബ മാദ്ധ്യമത്തിലൂടെ ചെയ്യിപ്പിക്കുന്നവനായി തന്‍റെ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. വിശേഷ മാദ്ധ്യമങ്ങളാണ്. ബ്രഹ്മാവിന്‍റെ ആകാരത്തിലൂടെയും നിങ്ങളുടെ സാകാരത്തിലൂടെയും കാര്യങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. വളരെ വളരെയധികം കോടിമടങ്ങിനെക്കാള്‍ കൂടുതല്‍ ബാപ്ദാദ ഓരോ സെക്കന്‍റിലും ഓര്‍മ്മിക്കുന്നു, സ്നേഹം നല്‍കുന്നു. അലങ്കരിക്കുന്നു. നിങ്ങളെല്ലാവരും വിശേഷമായി ബാപ്ദാദയുടെയും മധുബന്‍റെയും അലങ്കാരമാണ്. ശരി.

മത നേതാക്കന്മാര്‍ക്കായുള്ള സേവനത്തിന്‍റെ പ്ലാന്‍ :- മത നേതാക്കന്മാര്‍ക്ക് വിശേഷമായി അങ്ങനെയൊരു രൂപം വേണം കാരണം മതപരമായ കാര്യങ്ങളില്‍ അവരും സമര്‍ത്ഥരാണ്. സ്നേഹത്തോടു കൂടി കേള്‍ക്കുമെങ്കിലും അവര്‍ക്ക് സ്വയത്തില്‍ പ്രാക്ടിക്കലായി കുറവ് അനുഭവപ്പെടുന്നു. എന്താണോ ഇന്ന് കേള്‍പ്പിച്ചത്, അതവര്‍ക്ക് സാക്ഷത്ക്കാരമുണ്ടാകണം. അവരുടെ മുന്നില്‍ നില്‍ക്കുന്നത് ഒരു സാധാരണ രൂപമല്ല എന്ന് അനുഭവപ്പെടണം, അപ്പോഴേ തല കുനിക്കൂ. അനുഭവമാണ് തല കുനിപ്പിക്കുന്നത്. വാക്കുകള്‍ അല്ല. അവരും പറയും നിങ്ങള്‍ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്, നിങ്ങള്‍ക്കും ആശീര്‍വാദങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കട്ടെ എന്നൊക്കെ. അങ്ങനെ പറഞ്ഞ് അവര്‍ നിങ്ങളെ സന്തോഷിപ്പിക്കും, പക്ഷെ ഇതില്‍ എന്തോ കാര്യമുണ്ടല്ലോ എന്ന് മനസ്സിലാക്കണം. ആരില്‍ എന്തു ദുര്‍ബ്ബലതയാണോ ഉള്ളത് അതനുസരിച്ച് അമ്പെയ്യണം അതാണ് വിജയം. ശാസ്ത്രങ്ങളില്‍ എഴുതിയിട്ടുണ്ട് അസുരന്മാരുടെ ദുര്‍ബ്ബലത മനസ്സിലായപ്പോള്‍ ദേവതകള്‍ വിജയം പ്രാപ്തമാക്കിയെന്ന്, ഇതെല്ലാം ആദ്ധ്യാത്മികമായ കാര്യങ്ങളാണ്. എന്തെങ്കിലും പുതുമ കണ്ടാല്‍ തീര്‍ച്ചയായും മത നേതാക്കന്മാരും വരും. ഇപ്പോള്‍ അവരും ജ്ഞാനം കൊള്ളാം എന്നു മാത്രമേ പറയുന്നുള്ളു. നിങ്ങള്‍ പറയുന്നതും ശരി തന്നെ, ഞങ്ങള്‍ പറയുന്നതും ശരി തന്നെ. എന്നാല്‍ അവരുടെ നാവില്‍ നിന്നും വരണം ഇതാണ് ഒരേ ഒരു വഴി എന്ന്. അനേകം വഴികളില്‍ നിങ്ങളുടേത് ഒരു വഴി എന്ന പറച്ചില്‍ മാറണം. ഇവിടെ നിന്നും മാത്രമാണ് മുക്തിയും ജീവന്മുക്തിയും ലഭിക്കുക എന്ന് അവര്‍ക്ക് ടച്ച് ചെയ്യണംഅപ്പോള്‍ തല കുനിയും. അതുകൊണ്ട് ഇപ്പോള്‍ എന്തെങ്കിലും പുതുമ ഉണ്ടാവേണ്ടത് ആവശ്യമാണ്.

ധാരാളംപേര്‍ കുടുംബ ജീവിതത്തില്‍ മുഴുകിയിരിക്കുന്നു, എന്നാല്‍ ഏതുപോലെ നിങ്ങള്‍ മറ്റുള്ളവരെ കേള്‍പ്പിക്കുന്നുവോകുടുംബ ജീവിതത്തില്‍ തന്നെ കഴിയണം, അങ്ങനെ കഴിഞ്ഞുകൊണ്ട് നിവൃത്തരായിരിക്കണമെന്ന്, പാഠം സ്വയത്തെ ദിവസവും പഠിപ്പിക്കൂ. കുടുംബ ജീവിതത്തില്‍ മുന്നോട്ട് പൊയ്ക്കൊണ്ടു തന്നെ, അതില്‍ കഴിഞ്ഞു കൊണ്ടു തന്നെ നിവൃത്തരായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ അടിവരയിട്ട് സ്വല്പം ശ്രദ്ധ കൊടുക്കേണ്ടി വരും. ഓരോരുത്തരും അവരവരുടെ സേവനത്തില്‍ മുഴുകിയിരിക്കുകയാണ് എങ്കിലും പരിധിയില്ലാത്ത വിശ്വ സേവനത്തിന്‍റെ ലഹരി ഉണ്ടായിരിക്കണം. ഇതെല്ലാം സംരക്ഷിച്ചുകൊണ്ടും ബുദ്ധി പരിധിയില്ലാത്ത സേവനത്തിനു വേണ്ടി ഫ്രീയായിരിക്കണം. ശരീരംമനസ്സ്ധനം, ബുദ്ധി എന്നിവയെല്ലാം കൂടുതലായി രചനയില്‍ തന്നെയാണ് മുഴുകിയിരിക്കുന്നത്. സാകാര ബാബയില്‍ കണ്ടതെന്താണ്കാര്യ വ്യവഹാരങ്ങള്‍ ചെയ്തുകൊണ്ടും സ്വയത്തെ ഫ്രീയാക്കി വച്ചു. ഒരിക്കലും താന്‍ തിരക്കിലാണ് എന്നൊരു രൂപരേഖ പോലും മുഖത്തു വന്നില്ല. ബ്രാഹ്മണ പരിവാരത്തിന്‍റെ ഉത്തരവാദിത്വം ഉണ്ടായിരുന്നു പക്ഷെ ബുദ്ധിയില്‍ എന്തായിരുന്നു? പരിധിയില്ലായ്മ. ശക്തി കൊടുക്കണം, പാലന കൊടുക്കണം, ആത്മാക്കളെ ഉണര്‍ത്തണംഇതു തന്നെയായിരുന്നു. അതിപ്പോള്‍ ഉണ്ടാകണം. അതിന്‍റെ കുറവുണ്ട്. അനന്യരായ കുട്ടികള്‍ ഒരുമിച്ചു ചേര്‍ന്ന് അങ്ങനെയൊരു അന്തരീക്ഷം ഉണ്ടാക്കണം. ഓരോരുത്തരും ബാബക്കു സമാനം ലൈറ്റ് ഹൗസ്സാകണം. എവിടെ പോയാലും അവര്‍ക്കെല്ലാം പ്രകാശം കിട്ടണം, ശക്തി കിട്ടണം, ഉണര്‍വ്വും ഉത്സാഹവും ലഭിക്കണം. സാധാരണ ആത്മാക്കള്‍ ചെയ്യുന്നതല്ല ചെയ്യേണ്ടത്. സാകാര ബാബയുടെ വാക്കുകള്‍,സങ്കല്പം, ദൃഷ്ടി, ചിന്തകള്‍ എല്ലാം വ്യത്യസ്ഥമായിരുന്നില്ലേ, സാധാരണമായിരുന്നില്ലല്ലോ. അങ്ങനെയൊരു സ്റ്റേജ് ഉണ്ടാക്കണം. അതിനു വേണ്ടി സേവനം കാത്തു നില്‍ക്കുകയാണ്. ചിലവു കൂടുതല്‍, പരിശ്രമം കൂടുതല്‍, എന്നിട്ട് എത്ര പേരേ കിട്ടുന്നുണ്ട്. ഇപ്പോള്‍ സമയത്തിനനുസരിച്ച് അഡ്വാന്‍സ് പാര്‍ട്ടി കൂടുതല്‍ ബലം നല്‍കുന്നുണ്ട്, അതുകൊണ്ടു തന്നെ സാകാരത്തിലുള്ളവര്‍ക്ക് കൂടുതല്‍ വേഗത വേണ്ടത് അത്യാവശ്യമാണ്. എല്ലാം പെട്ടെന്നാണ് നടക്കേണ്ടത്, അതിനു തീയതി പറയില്ല. പരീക്ഷ തീര്‍ച്ചയായും ഉണ്ടാകും. നിങ്ങളുടെ ചിന്തകളെ പരിശോധിക്കുന്ന ആളുകള്‍ വരും. പരീക്ഷിക്കുവാന്‍ വരും. എത്രമാത്രം പ്രത്യക്ഷത ഉണ്ടാകുന്നുവോ അത്രയും  പരീക്ഷകളും വരും. യോഗവും യോഗവും, ജ്ഞാനവും ജ്ഞാനവുംഇവ തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പ്രായോഗിക ജീവിതത്തില്‍ പരീക്ഷിക്കപ്പെടും. വാക്കുകളെയല്ല പരീക്ഷിക്കുക. അതിനു വേണ്ടി ആദ്യം മുതലേ തയ്യാറെടുപ്പു വേണം. 84 ല്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകും. പരീക്ഷകള്‍ വരും. ശബ്ദം പരത്തുന്നതിനുള്ള തയ്യാറെടുപ്പിനു ഇതാണ് മാര്‍ഗ്ഗം. ആരംഭ കാലത്ത് അഭ്യസിക്കാറുള്ളതു പോലെനടക്കുമ്പോള്‍ അങ്ങനെയുള്ള സ്ഥിതിയിലായിരിക്കും, കാണുന്നവര്‍ക്ക് പ്രകാശം നടന്നു പോകുന്നതായിട്ടാണ് തോന്നുക. അവരുടെ ശരീരം കാണപ്പെടില്ല. ആദ്യമാദ്യം മിത്ര സംബന്ധികളുടെ അടുത്തു പോയപ്പോള്‍ എന്തായിരുന്നു പരീക്ഷ, അവര്‍ ശരീരം കണ്ടോ, പ്രകാശമാണ് കണ്ടത്. മകളെ കണ്ടില്ല, ദേവിയെയാണ് കണ്ടത്. ഇതായിരുന്നു പരീക്ഷ. അഥവാ സംബന്ധ രൂപത്തില്‍ കണ്ടിരുന്നെങ്കില്‍ മകളെ മകളെ എന്നു വിളിച്ചിരുന്നെങ്കില്‍ തോറ്റു പോകുമായിരുന്നു. അങ്ങനെയുള്ള അഭ്യാസം വേണം. വളരെ മോശമായ സമയമാണ് വരുന്നത്, പക്ഷെ നിങ്ങളുടെ സ്ഥിതി അങ്ങനെയുള്ളതായിരിക്കണം, കാണുന്നവര്‍ക്ക് പ്രകാശ രൂപം തന്നെ കാണപ്പെടണം, ഇതിലാണ് സുരക്ഷിതത്വം. അകത്തേക്കു വന്നാലോ പ്രകാശത്തിന്‍റെ കോട്ട കാണണം. ഈശ്വരീയ സേവനത്തിനായി ഉപയോഗിക്കപ്പെടുന്ന സാധനങ്ങള്‍ അങ്ങനെ തന്നെ എന്തിനു കാണണം, അവര്‍ക്ക് അലമാരി കാണുവാന്‍ സാധിക്കരുത്, പ്രകാശത്തിന്‍റെ കോട്ടയാണെന്ന് തോന്നണം. അത്രയും അഭ്യാസം ഉണ്ടായിരിക്കണം. ശക്തി രൂപത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കണം. സാധാരണക്കാരായി കാണപ്പെടരുത് എന്ന് ലക്ഷ്യം വയ്ക്കണം. യുദ്ധം പല പ്രകാരത്തിലുണ്ടാകുംഅലയുന്ന ആത്മാക്കള്‍ യുദ്ധത്തിനു വരും, മോശമായ ദൃഷ്ടിയുള്ളവര്‍ യുദ്ധത്തിനു വരും, പ്രകൃതി ക്ഷോഭങ്ങള്‍ യുദ്ധം ചെയ്യും, രോഗങ്ങള്‍ യുദ്ധം ചെയ്യും. പക്ഷെ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നതിനു ഒരു മാര്‍ഗ്ഗം മാത്രംഅനന്യരാവുക അതായത് എന്താണോ അന്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കാത്തത് അത് ചെയ്തു കാണിക്കണം. ഇത്രയും മാത്രം ഓര്‍മ്മയില്‍ വയ്ക്കുകഞാന്‍ അനന്യനാണ്, എങ്കില്‍ പവിത്രമായും വേറിട്ടും കഴിയാം. ശരി

84 ലെ കോണ്‍ഫ്രന്‍സിന്‍റെ സഫലതക്കു വേണ്ടി

സാധിക്കുന്നിടത്തോളം ശാന്തിയുടെ അന്തരീക്ഷം ഉണ്ടായിരിക്കണം. ഈശ്വരീയ ജ്ഞാനമാണ്, ഈശ്വരന്‍റെ സ്ഥാനമാണ്, അനുഭവമെടുത്തു പോകണം. മൊത്തത്തില്‍ അങ്ങനെയരു അന്തരീക്ഷം വേണം, അനുഭൂതി കൊടുക്കണം എന്ന ലക്ഷ്യം ഉണ്ടായിരിക്കണം. പോയന്‍റുകളുടെ നൂലാമാലയിലേക്കു പോകാതെ, സംസാരിച്ചിരിക്കെ അനുഭവത്തിലേക്കു കൊണ്ടു വരണം. ലക്ഷ്യം വയ്ക്കണംഎല്ലാവരുടെയും നാവില്‍ നിന്നും വരണം ഇത് ഈശ്വരീയ മാര്‍ഗ്ഗമാണ്. ഈശ്വരന്‍ വന്നു കഴിഞ്ഞു. വളരെ നല്ല കാര്യമാണ് എന്ന് അവര്‍ പറയുന്നുണ്ട് പക്ഷെ ഈശ്വരനാണ് പഠിപ്പിക്കുന്നത് എന്നു പറയണം. ജ്ഞാനം നല്ലതാണ്, പക്ഷെ ജ്ഞാനദാതാവ് ആരാണ്അത് അനുഭവിച്ചറിയണം. ഇതിനുള്ള അടിത്തറയിടൂ. ബീജം മുകളിലേക്കു വരുമ്പോള്‍ സമാപ്തിയാകണം. ബീജം മുകളിലേക്കു വരാതെ വൃക്ഷം എങ്ങനെ പരിവര്‍ത്തനപ്പെടും. സ്ഥാനത്തേക്ക് വളരെ താത്പര്യത്തോടെ വരുമ്പോള്‍, സ്ഥാനത്തിന്‍റെ വിശേഷത അവര്‍ കാണണം, അവര്‍ക്ക് അനുഭവപ്പെടണം. അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് നിങ്ങളുടെ കാഴ്ചപ്പാടല്ല മാറേണ്ടത്, നിങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് അവരുടേത് മാറണംഅതിനുള്ള പ്ലാനുണ്ടാക്കൂ. പ്രഭാഷണം ചെയ്യണമെന്ന് ലക്ഷ്യം വയ്ക്കുമ്പോള്‍ പോയന്‍റ്സിന്‍റെ നേര്‍ക്ക് ശ്രദ്ധ പോകുന്നു, പക്ഷെ ബാബയ പ്രത്യക്ഷമാക്കണമെന്നു ലക്ഷ്യം വയ്ക്കുമ്പോള്‍ ബാബ തന്നെ കാണപ്പെടും. എന്താണോ ലക്ഷ്യം അതുപോലെയായിരിക്കും റിസള്‍ട്ട്.   

വരദാനം :- ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ മനസ്സിലാക്കി മായാജീത്താകുന്ന മാസ്റ്റര്‍ ത്രികാലദര്‍ശിയായി ഭവിക്കൂ.

ഏതു കുട്ടികളാണോ മൂന്നു കാലങ്ങളെ മനസ്സിലാക്കുന്നത്, അവര്‍ക്ക് ഒരിക്കലും മായയോട് തോല്‍ക്കാനാവില്ല കാരണം വര്‍ത്തമാനം എന്താണ്, ഭാവിയില്‍ എന്താണ് നടക്കുവാന്‍ പോകുന്നത്, ഇതു രണ്ടും ത്രികാലദര്‍ശി ആത്മാവിന്‍റെ ബുദ്ധിയില്‍ സ്പഷ്ടമായിരിക്കും. ആരാണ്, ആരാകുവാന്‍ പോകുന്നു, അവര്‍ക്ക് വര്‍ത്തമാനത്തിന്‍റെയും ഭാവിയുടെയും ലഹരിയുണ്ടായിരിക്കും ലഹരിയില്‍ സന്തോഷത്തില്‍ അവര്‍ പറന്നുകൊണ്ടിരിക്കും, അതുകൊണ്ട് അവരുടെ കാലുകള്‍ മണ്ണില്‍ നിന്നും ഉയര്‍ന്നു നില്‍ക്കും. അവര്‍ ദേഹം, ദേഹ സംബന്ധം, ദേഹത്തിന്‍റെ പഴയ പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ആകര്‍ഷണത്തിലേക്കു വരില്ല.

സ്ലോഗന്‍:-ആരുടെ അടുത്താണോ സഫലതയാകുന്ന ഗുണമുള്ളത്, അവര്‍ക്ക് സംഘടനയില്‍ നടക്കുക വളരെ എളുപ്പമായിരിക്കും.

Scroll to Top