ആതമീയ വ്യക്തിത്വം

Date : Rev. 28-01-2018 / Av 24-04-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് ബാപ്ദാദ വിശ്വത്തിലെ സര്‍വ്വ ആത്മാക്കളെ പ്രതി പ്രത്യക്ഷ ജീവിത പ്രമാണം നല്‍കുന്ന കുട്ടികളുമായി കൂടിക്കാഴ്ച നടത്തുവാന്‍ വന്നിരിക്കുകയാണ്. കുമാര്‍ സോ ബ്രഹ്മാകുമാര്‍, തപസ്വി കുമാര്‍, രാജഋഷി കുമാര്‍, സര്‍വ്വ ത്യാഗത്തിലൂടെ ഭാഗ്യം പ്രാപ്തമാക്കുന്ന കുമാര്‍അങ്ങനെയുള്ള ശ്രേഷ്ഠ ആത്മാക്കളുടെ വിശേഷ കൂട്ടമാണ് ഇന്നത്തേത്. കുമാര്‍ ജീവിതം ശക്തിശാലി ജീവിതമെന്നാണ് പാടപ്പെട്ടിട്ടുള്ളത് എന്നാല്‍ ബ്രഹ്മാകുമാര്‍ ജീവിതം ഡബിള്‍ ശക്തിശാലി ജീവിതമാണ്. ഒന്ന് ശാരീരിക ശക്തി, രണ്ട് ആത്മീക ശക്തി. സാധാരണ കുമാരന്മാര്‍ ശാരീരിക ബലമുള്ളവരും, വിനാശിയായ കര്‍ത്തവ്യത്തിന്‍റെ ബലമുള്ളവരുമാണ്. ബ്രഹ്മാകുമാരന്മാര്‍ അവിനാശിയായ ഉയര്‍ന്നതിലും ഉയര്‍ന്ന മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍ എന്ന കര്‍ത്തവ്യത്താല്‍ ബലശാലിയാണ്. ആത്മാവിനു പവിത്രതയുടെ ബലത്താല്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് നടത്തുവാന്‍ സാധിക്കും. ബ്രഹ്മാകുമാരന്മാരുടെ സംഘടന വിശ്വ പരിവര്‍ത്തനം ചെയ്യുന്ന സംഘടനയാണ്. അത്രയും ബലശാലിയാണ് എന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ടോ? സ്വയത്തെ പവിത്രതയാകുന്ന ജന്മസിദ്ധ അധികാരം പ്രാപ്തമാക്കിയ അധികാരി ആത്മാവെന്നു മനസ്സിലാക്കുന്നുണ്ടോബ്രഹ്മാകുമാര്‍ എന്നാലര്‍ത്ഥം തന്നെ പവിത്ര കുമാര്‍ എന്നാണ്. ജനിച്ചപ്പോള്‍ തന്നെപവിത്ര ഭവ, യോഗി ഭവഎന്ന വരദാനം ബ്രഹ്മാബാബ നല്‍കി കഴിഞ്ഞു. ജനിച്ച നാള്‍ മുതല്‍ തന്നെ ബ്രഹ്മാബാബ ഒരു വലിയമ്മയുടെ രൂപത്തില്‍ പവിത്രതയാകുന്ന സ്നേഹം നല്‍കി പാലിച്ചു. അമ്മയുടെ രൂപത്തില്‍ സദാ പവിത്രമാകൂ, യോഗിയാകൂ, ശ്രേഷ്ഠമാകൂ, ബാപ് സമാനാകൂ, വിശേഷ ആത്മാവാകൂ, സര്‍വ്വ ഗുണമൂര്‍ത്തിയാകൂ, ജ്ഞാനമൂര്‍ത്തിയാകൂ, സുഖ ശാന്തി സ്വരൂപരാകൂ എന്നെല്ലാം ദിവസവും താരാട്ടു പാടി. ബാബയുടെ ഓര്‍മ്മയാകുന്ന മടിയിലിരുത്തി പാലിച്ചു. സദാ സന്തോഷങ്ങളുടെ ഊഞ്ഞാലിലിരുത്തിയാട്ടി. അങ്ങനെയുള്ള മാതാപിതാക്കളുടെ ശ്രേഷ്ഠ മക്കളാണ് ബ്രഹ്മാകുമാരന്മാര്‍ അഥവാ കുമാരിമാര്‍. സ്മൃതിയുടെ സമര്‍ത്ഥ ലഹരിയുണ്ടോ? ബ്രഹ്മാകുമാറിന്‍റെ വിശേഷ ജീവിത മഹത്വം സദാ ഓര്‍മ്മയില്‍ വയ്ക്കാറുണ്ടോ? വെറുതെ പേരിനു മാത്രം ഒരു ബ്രഹ്മാകുമാര്‍ അല്ലല്ലോ. സ്വയം സ്വയത്തെ ശ്രേഷ്ഠ ജീവിതധാരിയായ ബ്രഹ്മാകുമാര്‍ എന്നു മനസ്സിലാക്കുന്നുണ്ടോ? വിശ്വമാകുന്ന വിശാലമായ സ്റ്റേജില്‍ വിശേഷ പാര്‍ട്ട് അഭിനയിക്കുകയാണെന്ന് സദാ ഓര്‍മ്മയില്‍ ഉണ്ടാവാറുണ്ടോ? അതോ വീട്ടിനകത്ത് അഥവാ സേവാകേന്ദ്രത്തില്‍ അതുമല്ലെങ്കില്‍ ഓഫീസില്‍ പാര്‍ട്ട് അഭിനയിക്കുന്നവരാണോ? ഓരോ കര്‍മ്മം ചെയ്യുമ്പോഴും വിശ്വത്തിലെ ആത്മാക്കള്‍ എന്നെ ഉറ്റു നോക്കുന്നുണ്ട് എന്ന് സ്മൃതി ഉണ്ടാവാറുണ്ടോ? ഇവരാണ് വിശേഷ പാര്‍ട്ടുധാരികള്‍ അഥവാ ഹീറോ പാര്‍ട്ടിധാരികള്‍എന്ന ദൃഷ്ടിയിലൂടെയാണ്  വിശ്വത്തിലെ ആത്മാക്കള്‍ നിങ്ങളെല്ലാവരെയും കാണുന്നത്. അതനുസരിച്ചാണോ ഓരോ കര്‍മ്മവും ചെയ്യുന്നത്, അതോ സാധാരണ രൂപത്തില്‍ പരസ്പരം സംസാരിക്കുന്നു, നടക്കുന്നു എന്നൊക്കെയാണോ വിചാരിച്ചിരിക്കുന്നത്

ബ്രഹ്മാകുമാര്‍ എന്നാല്‍ അര്‍ത്ഥം തന്നെയിതാണ്സദാ പവിത്രതയുടെ വ്യക്തിത്വത്തിലും അന്തസ്സിലും കഴിയുന്നവര്‍. പവിത്രതയുടെ വ്യക്തിത്വമാണ് വിശ്വത്തിലെ ആത്മാക്കളെ പവിത്രതയുടെ നേര്‍ക്ക് ആകര്‍ഷിക്കുന്നത്. പവിത്രതയുടെ അന്തസ്സ് (റോയല്‍ട്ടി) ധര്‍മ്മരാജപുരിയിലെ ടാക്സ് (റോയല്‍ട്ടി) അടയ്ക്കുന്നതില്‍ നിന്നും രക്ഷിക്കും. റോയല്‍ട്ടിക്ക് രണ്ട് അര്‍ത്ഥമുണ്ട്. റോയല്‍ട്ടിക്കനുസരിച്ചാണ് ഭാവിയിലെ റോയല്‍ ഫാമിലിയില്‍ വരുവാന്‍ സാധിക്കൂ. പരിശോധിക്കൂഅങ്ങനെയുള്ള വ്യക്തിത്വവും അന്തസ്സും ജീവിതത്തില്‍ സ്വന്തമാക്കിയോ? യൂത്ത് ഗ്രൂപ്പ് വ്യക്തിത്വം വളര്‍ത്തുന്നവരാണ് അല്ലേ? അപ്പോള്‍ തന്‍റെ ആത്മീയ വ്യക്തിത്വം അവിനാശി വ്യക്തിത്വം സ്വന്തമാക്കിയോ? ആരു തന്നെ നോക്കിയാലും ഓരോ ബ്രഹ്മാകുമാര്‍ കുമാരിയില്‍ വ്യക്തിത്വം അനുഭവപ്പെടണം. ശരീരത്തിന്‍റെ വ്യക്തിത്വം ആത്മാക്കളെ ദേഹബോധത്തിലേക്കു കൊണ്ടു വരുന്നു. പവിത്രതയുടെ വ്യക്തിത്വം ആത്മാഭിമാനിയാക്കി  ബാബയുടെ സമീപത്തേക്കു കൊണ്ടു വരുന്നു. വിശേഷമായി കുമാര്‍ ഗ്രൂപ്പ് ഇപ്പോള്‍ എന്തു സേവനം ചെയ്യണം? ഒന്ന്തന്‍റെ ജീവിത പരിവര്‍ത്തനത്തിലൂടെ ആത്മാക്കളുടെ സേവനം. തന്‍റെ ജീവിതത്തിലൂടെ ആത്മാക്കള്‍ക്ക് ജീവദാനം നല്‍കണം. സ്വപരിവര്‍ത്തനത്തിലൂടെ മറ്റുള്ളവരെ പരിവര്‍ത്തനപ്പെടുത്തണം. അനുഭവം കൊടുക്കണംബ്രഹ്മാകുമാറായാല്‍ ചിന്തകളും, ദൃഷ്ടിയും, കര്‍മ്മവും, വാക്കുമെല്ലാം പരിവര്‍ത്തനപ്പെടുമെന്ന്. അതിനോടൊപ്പം തന്നെ പവിത്ര വ്യക്തിത്വത്തിന്‍റെയും ആത്മീയ വ്യക്തിത്വത്തിന്‍റെയും അനുഭവം ചെയ്യിപ്പിക്കൂ. വരുമ്പോള്‍ തന്നെ, കൂടിക്കാഴ്ച നടത്തുമ്പോള്‍ തന്നെ വ്യക്തിത്വത്തിലേക്ക് അവര്‍ ആകര്‍ഷിതരാകണം. സദാ ബാബയുടെ പരിചയം കൊടുക്കുന്ന, സദാ ബാബയുടെ സാക്ഷാത്ക്കാരം നല്‍കുന്ന ആത്മീയ ദര്‍പ്പണമായി മാറണം. ചിത്രത്തിലൂടെയും ചരിത്രത്തിലൂടെയും എല്ലാവര്‍ക്കും ബാബ മാത്രം കാണപ്പെടണം. ആരാണിവരെ ഇങ്ങനെയാക്കിയത്? അങ്ങനെ ആക്കി തീര്‍ത്തയാള്‍ സദാ കാണപ്പെടണം. അതിശയിപ്പിക്കുന്ന ഒരു വസ്തു കാണുമ്പോള്‍ അല്ലെങ്കില്‍ അതിശയകരമായ പരിവര്‍ത്തനം കാണുമ്പോള്‍ എല്ലാവരുടെയും മനസ്സിലും നാവിലും ചോദ്യമായിരിക്കുംആരിതുണ്ടാക്കി അല്ലെങ്കില്‍ എങ്ങനെ പരിവര്‍ത്തനം നടന്നു? ആരിലൂടെ നടന്നു? അതറിയാമല്ലോ, ഇത്രയും വലിയ പരിവര്‍ത്തനംകക്കയെ വജ്രമാക്കി മാറ്റുകഎല്ലാവരുടെയും മനസ്സില്‍ അങ്ങനെയാക്കി തീര്‍ക്കുന്നയാള്‍ സ്വാഭാവികമായും ഓര്‍മ്മ വരും. കുമാര്‍ ഗ്രൂപ്പ് നല്ലതു പോലെ ഓടുന്നുണ്ട്. സേവനത്തിന്‍റെ കാര്യത്തിലും ധാരാളം ഓടുന്നുണ്ട് അല്ലേ. പക്ഷെ സേവാ ക്ഷേത്രത്തില്‍ ധാരാളം ഓടുമ്പോഴും ബാലന്‍സ് സൂക്ഷിക്കുന്നുണ്ടോ? സ്വസേവനത്തിന്‍റെയും സര്‍വ്വരുടെ സേവനത്തിന്‍റെയും ബാലന്‍സ് സദാ ഉണ്ടാവാറുണ്ടോ? ബാലന്‍സില്ലെങ്കില്‍ സേവനത്തിനു വേണ്ടി ഓടുന്നതിനിടയില്‍ മായ ബുദ്ധിയുടെ ഓട്ടം നടത്തികൊണ്ടിരിക്കും

ബാലന്‍സിലൂടെ അതിശയങ്ങള്‍ നടക്കും. ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് സേവനത്തിന്‍റെ പരിണാമവും അത്ഭുതകരമായിരിക്കും. അങ്ങനെയല്ലെങ്കില്‍ ബാഹര്‍മുഖത കാരണം അത്ഭുതത്തിനു പകരം തന്‍റെയും മറ്റുള്ളവരുടെയും ഭാവ സ്വഭാവങ്ങളുടെ ബഹളത്തിലേക്കു വരും. അതുകൊണ്ട് സദാ സര്‍വ്വരുടെ സേവനം ചെയ്യുന്നതിനോടൊപ്പം ആദ്യം സ്വ സേവനം അത്യാവശ്യമാണ്. ബാലന്‍സ് സദാ സ്വയത്തിന്‍റെയും സേവനത്തിന്‍റെയും ഉന്നതി പ്രാപ്തമാക്കി തന്നുകൊണ്ടിരിക്കും. കുമാരന്മാര്‍ക്ക് അത്ഭുതം ചെയ്തു കാണിക്കുവാന്‍ സാധിക്കും. കുമാര്‍ ജീവിത പരിവര്‍ത്തനത്തിന്‍റെ പ്രഭാവം എത്രമാത്രം ലോകത്തിലുണ്ടാകുമോ അത്രയും മുതിര്‍ന്നവരുടേതുകൊണ്ടുണ്ടാവില്ല. കുമാര്‍ ഗ്രൂപ്പിനു അവരുടെ പരിവര്‍ത്തനത്തിലൂടെ ഗവണ്‍മെന്‍റിനു പോലും പ്രഭു പരിചയം നല്‍കുവാന്‍ സാധിക്കും. ഗവണ്‍മെന്‍റിനെ ഉണര്‍ത്തുവാന്‍ സാധിക്കും പക്ഷെ അവര്‍ പരീക്ഷിക്കും. അങ്ങനെയിങ്ങനെയൊന്നും മാനിക്കില്ല. അപ്രകാരം കുമാരന്മാര്‍ തയ്യാറായോ? ഗുപ്തമായി സി ഡി കള്‍ നിങ്ങളെ പരീക്ഷിക്കുംഅപ്പോള്‍ എത്രത്തോളം വികാരങ്ങളെ ജയിച്ചു? നിങ്ങളുടെയെല്ലാം പേര് ഗവണ്‍മെന്‍റിനു അയച്ചു കൊടുക്കട്ടെ? 500 കുമാരന്മാര്‍  ഉണ്ടെങ്കില്‍ തന്നെ കുറഞ്ഞ കാര്യമല്ല. എല്ലാവരും ലെഡ്ജറില്‍ അവരുടെ പേരും അഡ്രസ്സും നിറച്ചല്ലോ  അല്ലേ. ഇനി ലിസ്റ്റ് അയക്കട്ടെ? എല്ലാവരും ഏതു സി ഡി യാണ് വരിക എന്നു ചിന്തിക്കുകയാണ്. അവര്‍ മനപ്പൂര്‍വ്വം ക്രോധമുണ്ടാക്കും. പരീക്ഷ എപ്പോഴും പ്രാക്ടിക്കലായിരിക്കുമല്ലോ. പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറാണോ? ബാപ്ദാദയുടെ അടുത്ത് അതേ എന്നും അല്ല എന്നും പറഞ്ഞത് ഫിലിമിന്‍റെ രൂപത്തില്‍ റെക്കോഡായിട്ടുണ്ട്. ലക്ഷ്യം വയ്ക്കൂഅങ്ങനെയുള്ള ആത്മീയ ആദ്ധ്യാത്മിക ശക്തിശാലി യൂത്ത് ഗ്രൂപ്പുണ്ടാക്കണം, അത് വിശ്വത്തെ വെല്ലുവിളിക്കണം എന്നിട്ടു പറയണംഞങ്ങള്‍ ആത്മീയ യൂത്ത് ഗ്രൂപ്പ് വിശ്വ ശാന്തി സ്ഥാപനയുടെ കാര്യത്തില്‍ സദാ സഹയോഗികളായിരിക്കുമെന്ന്. സഹയോഗത്തിലൂടെ വിശ്വ പരിവര്‍ത്തനം നടത്തി കാണിക്കും. മസ്സിലായോ എന്തു ചെയ്യണമെന്ന്? അങ്ങനെയുള്ള ഉറച്ച ഗ്രൂപ്പുണ്ടാവണം. ഇന്ന് വെല്ലുവിളിച്ചിട്ട് നാളെ മാറി പോകരുത്. അങ്ങനെയുള്ള സംഘടന തയ്യാറാക്കൂ. ഭൂരിപക്ഷം പുതിയ കുമാരന്മാരാണ്. എന്നാല്‍ ലാസ്റ്റ് സോ ഫാസ്റ്റായി കാണിക്കൂ. ബാലന്‍സ് എന്ന അത്ഭുതത്തിലൂടെ വിശ്വത്തിനു അത്ഭുതം കാണിച്ചു കൊടുക്കൂ. ശരി.

ഇപ്രകാരം സദാ സ്വപരിവര്‍ത്തനത്തിലൂടെ സര്‍വ്വരുടെയും പരിവര്‍ത്തനം ചെയ്യുന്ന,  “യോഗി ഭവ, പവിത്ര ഭവഎന്ന തന്‍റെ ജന്മസിദ്ധ അധികാരത്തെ സദാ ജീവിതത്തില്‍ അനുഭവം ചെയ്യിപ്പിക്കുന്ന, സദാ പവിത്രതയുടെ വ്യക്തിത്വത്തിലൂടെ അന്യ ആത്മാക്കളെ ബാബയിലേക്ക് ആകര്‍ഷിപ്പിക്കുന്ന, അവിനാശിയായ കര്‍ത്തവ്യത്തിന്‍റെ ലഹരിയിലിരിക്കുന്ന, മാതാപിതാക്കളുടെ ശ്രേഷ്ഠ പാലനക്കു പരിവര്‍ത്തനത്തിലൂടെ    റിട്ടേണ്‍ നല്‍കുന്ന ആത്മീയ അന്തസ്സുള്ള വിശേഷ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.            

പാര്‍ട്ടികള്‍ക്കൊപ്പം

സദാ സ്വയത്തെ ഡബിള്‍ ലൈറ്റ് അതായത് സര്‍വ്വ ബന്ധനങ്ങളില്‍ നിന്നും മുക്ത ഭാരരഹിതരെന്നു മനസ്സിലാക്കുന്നുണ്ടോ? ഭാര രാഹിത്യത്തിന്‍റെ ലക്ഷണമെന്താണ്? ഭാര രഹിതര്‍ സദാ പറന്നുകൊണ്ടിരിക്കും. ഭാരം താഴേക്ക് കൊണ്ടു വരും. സദാ സ്വയത്തെ ബാബക്കു സമര്‍പ്പിക്കുന്നവര്‍ സദാ ഭാര രഹിതരായിരിക്കും. തന്‍റെ ഉത്തരവാദിത്വം ബാബക്കു കൊടുക്കുക എന്നാലര്‍ത്ഥം തന്‍റെ ഭാരങ്ങളെല്ലാം ബാബക്കു കൊടുത്ത് സ്വയം ഭാരരഹിതരായി തീരുക. ബുദ്ധി കൊണ്ട് സറണ്ടറാവുക. ബുദ്ധികൊണ്ട് സറണ്ടറായാല്‍ വേറേ കാര്യങ്ങളൊന്നും ബുദ്ധിയിലേക്കു വരില്ല. എല്ലാം ബാബയുടേതാണ്, അത്രമാത്രം, എല്ലാം ബാബയിലുണ്ടെങ്കില്‍ പിന്നെ വേറേ എന്താണുള്ളത്. വേറേ ഒന്നുമില്ലെങ്കില്‍ പിന്നെ ബുദ്ധി എങ്ങോട്ട് പോകുവാനാണ്. ഏതെങ്കിലും പഴയ ഇടവഴികളോ പഴയ വഴികളോ ബാക്കിയായിട്ടില്ലല്ലോ. ഒരേ ഒരു ബാബ മാത്രം, ഒരേ ഒരു ഓര്‍മ്മയുടെ വഴി മാത്രം, വഴിയിലൂടെ ലക്ഷ്യത്തിലെത്തി ചേരും.

സദാ സന്തോഷത്തിന്‍റെ ഊഞ്ഞാലില്‍ ആടികൊണ്ടിരിക്കുന്നവരല്ലേ. എത്ര മനോഹരമായ ഊഞ്ഞാലാണ് ബാബയിലൂടെ പ്രാപ്തമായിട്ടുള്ളത്. ഊഞ്ഞാല്‍ പൊട്ടി പോവാറില്ലല്ലോ അല്ലേ. ഓര്‍മ്മയുടെയും സേവനത്തിന്‍റെയും രണ്ടു കയറുകള്‍ മുറുകിയിരിക്കുകയാണെങ്കില്‍ ഊഞ്ഞാല്‍ സദാ ഏകരസമായിരിക്കും. ഒന്ന് മുറുകിയിരിക്കുകയും മറ്റേത് ലൂസായിരിക്കുകയും ചെയ്താല്‍ ഊഞ്ഞാല്‍ ഇളകികൊണ്ടിരിക്കും. ഊഞ്ഞാല്‍ ഇളകിയാല്‍ അതിലിരിക്കുന്നയാള്‍ വീഴും. രണ്ടു കയറും മുറുകിയാണിരിക്കുന്നതെങ്കില്‍ ഊഞ്ഞാലാടുന്നത് ആന്ദകരമായിരിക്കും. വീണാല്‍ മനോരഞ്ജനത്തിനു പകരം ദുഖമായിരിക്കും. അതുകൊണ്ട് ഓര്‍മ്മയുടെയും സേവനത്തിന്‍റെയും കയറുകള്‍ സമാനമായിരിക്കും. പിന്നീട് നോക്കൂ ബ്രാഹ്മണ ജീവിതം എത്ര ആനന്ദകരമായിരിക്കുമെന്ന്. സര്‍വ്വശക്തിമാനായ ബാബ കൂടെയുണ്ട്, സന്തോഷങ്ങളുടെ ഊഞ്ഞാലുണ്ട്, ഇനി മറ്റെന്താണ് വേണ്ടത്.

സദാ ബാബയും സേവനവും രണ്ടും ഓര്‍മ്മയിലുണ്ടല്ലോ ! ഓര്‍മ്മയുടെയും സേവനത്തിന്‍റെയും ബാലന്‍സ് സദാ സൂക്ഷിക്കുന്നുണ്ടല്ലോ? കാരണം ഓര്‍മ്മയില്ലെങ്കില്‍ സേവനം സഫലമാവില്ല, സേവനമില്ലെങ്കില്‍ മായാജീത്താവുക സാദ്ധ്യമല്ല. സേവനത്തില്‍ ബിസിയായിരിക്കുമ്പോള്‍, ജ്ഞാനം മനനം ചെയ്യുമ്പോള്‍ മായ സഹജമായി അകന്നു പോകും. ഓര്‍മ്മയില്ലാതെ സേവനം ചെയ്താല്‍ സഫലത കുറവായിരിക്കും പരിശ്രമം കൂടുതലായിരിക്കും. ഓര്‍മ്മയിലിരുന്ന് സേവനം ചെയ്താല്‍ സഫലത കൂടുതലും പരിശ്രമം കുവുമായിരിക്കും. അതുകൊണ്ട് രണ്ടിന്‍റെയും ബാലന്‍സ് സൂക്ഷിക്കുന്നുണ്ടോ? ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് സ്വാഭാവികമായും അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും, യാചിക്കേണ്ട ആവശ്യം വരില്ല. ഏതാത്മാക്കളുടെ സേവനമാണോ ചെയ്യുന്നത്, ആത്മാക്കളുടെ മനസ്സില്‍ നിന്നുമിങ്ങനെ വരുംആഹാ ശ്രേഷ്ഠ ആത്മാവേ, ആഹാ എന്‍റെ ജവിതം തന്നെ നീ മാറ്റി കളഞ്ഞു ആഹാ ആഹാ തന്നെ ആശീര്‍വ്വാദമായി മാറും. അങ്ങനെയുള്ള ആശീര്‍വ്വാദം അനുഭവം ചെയ്യുന്നുണ്ടോ? ഏതു ദിവസമാണോ ഓര്‍മ്മയിലിരുന്നുകൊണ്ട് സേവനം ചെയ്യുന്നത് ദിവസം പരിശ്രമമില്ലാതെ സ്വാഭാവികമായ സന്തോഷം അനുഭവപ്പെട്ടുകൊണ്ടിരിക്കും. അങ്ങനെയുള്ള സന്തോഷത്തിന്‍റെ അനുഭവമുണ്ടല്ലോ അല്ലേ. ഇതിന്‍റെ ആധാരത്തിലാണ് എല്ലാവരും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും സ്വയത്തിന്‍റെയും വിശ്വത്തിന്‍റെയും ഉന്നതിയുണ്ടായികൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കുന്നുണ്ടോ? സ്വ ഉന്നതിയില്ലെങ്കില്‍ വിശ്വത്തിന്‍റെ ഉന്നതിക്കു നിമിത്തമാകുവാന്‍ സാധിക്കില്ല. സ്വ ഉന്നതിക്കുള്ളതാണ് ഓര്‍മ്മ, വിശ്വത്തിന്‍റെ ഉന്നതിക്കുള്ളതാണ് സേവനം. സദാ കാര്യത്തില്‍ മുന്നേറികൊണ്ടിരിക്കൂ. സംഗമത്തില്‍ ബാബ ഏറ്റവും വലിയ ഖജനാവു ഏതാണ് തന്നിരിക്കുന്നത്? സന്തോഷത്തിന്‍റെ. എത്ര പ്രകാരത്തിലുള്ള സന്തോഷത്തിന്‍റെ ഖജനാവു പ്രാപ്തമാണ്. സന്തോഷത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന പോയന്‍റുകള്‍ എടുക്കുമെങ്കില്‍ എത്ര പ്രകാരത്തില്‍ ലഭിക്കും. സംഗമയുഗത്തിലെ ഏറ്റവും വലുതിലും വലിയ സമ്മാനം, ഖജനാവു, പിക്നിക്കിന്‍റെ സാധനങ്ങള്‍ …… എല്ലാം സന്തോഷമാണ്. ദിവസവും അമൃതവേളയില്‍ സന്തോഷത്തിന്‍റെ ഒരു പോയന്‍റെടുത്ത് ചിന്തിക്കുമെങ്കില്‍ മുഴുവന്‍ ദിവസവും സന്തോഷമായിട്ടിരിക്കാം. ചില കുട്ടികള്‍ പറയും, മുരളിയില്‍ ദിവസവും അതേ പോയന്‍റുകള്‍ ആണല്ലോ, പക്ഷെ ഏതു പോയന്‍റാണോ ഉറച്ചിട്ടില്ലാത്തത് പോയന്‍റ് ഉറപ്പിക്കുന്നതിനു വേണ്ടി ദിവസവും നല്‍കേണ്ടി വരും. സ്കൂളില്‍ ഒരു കുട്ടി ഏതെങ്കിലും ഒരു കാര്യം ഉറപ്പിച്ച് ഓര്‍മ്മിക്കുന്നില്ലെങ്കില്‍ അതേ കാര്യം 50 പ്രാവശ്യം എഴുതിപ്പിക്കാറുണ്ട്. ബാപ്ദാദയും ദിവസവും പറയുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്‍മ്മിക്കൂകാരണം പോയന്‍റ് ഇപ്പോഴും ഉറച്ചിട്ടില്ല. ദിവസവും സന്തോഷത്തിന്‍റെ പുതിയ പുതിയ കാര്യങ്ങള്‍ ബുദ്ധിയില്‍ വച്ച് മുഴുവന്‍ ദിവസവും സന്തോഷത്തിലിരുന്ന് മറ്റുള്ളവര്‍ക്കും സന്തോഷം ദാനമായി നല്‍കികൊണ്ടിരിക്കൂഇതാണ് ഏറ്റവും വലുതിലും വലിയ ദാനം. ലോകത്തില്‍ അനേകം സാധനങ്ങള്‍ ഉണ്ട് പക്ഷെ ഉള്ളിന്‍റെ ഉള്ളില്‍ സത്യമായ അവിനാശിയായ സന്തോഷമില്ല, നിങ്ങളുടെ അടുത്ത് സന്തോഷമാണുള്ളത്, സന്തോഷം ദാനം ചെയ്തുകൊണ്ടിരിക്കൂ.  

സദാ സ്വയത്തെ കമല പുഷ്പ സമാനം പഴയ ലോകത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്നും വേറിട്ടും ഒരേ ഒരു ബാബയോട് പ്രിയപ്പെട്ടുമിരിക്കുന്നതായി അനുഭവം ചെയ്യുന്നുണ്ടോ? ആരാണോ വേറിട്ടിരിക്കുന്നത് അവരാണ് പ്രിയപ്പെട്ടവര്‍, ആരാണോ പ്രിയപ്പെട്ടിരിക്കുന്നത് അവരാണ് വേറിട്ടവര്‍. കമല പുഷ്പ സമാനമാണോ അതോ ഏതു അന്തരീക്ഷത്തിലാണോ കഴിയുന്നത് അതിന്‍റെ പ്രഭാവത്തിലേക്കു വരുന്നുണ്ടോ? എവിടെ ഏതു പാര്‍ട്ടാണോ അഭിനയിക്കുന്നത്, അവിടെ പാര്‍ട്ട് അഭിനയിച്ചുകൊണ്ട് അതില്‍ നിന്നും വേറിട്ടിരിക്കുകയാണോ അതോ അതിനോട് പ്രിയപ്പെട്ടിരിക്കുകയാണോ, എന്താണ് സംഭവിക്കുന്നത്? ചിലപ്പോള്‍ യോഗ ശരിയാകും, ചിലപ്പോള്‍ ശരിയാവില്ലഇതിന്‍റെ കാരണമെന്താണ്? വേറിടുന്നതില്‍ കുറവുണ്ട്. വേറിടാത്തതുകൊണ്ട് പ്രിയപ്പെട്ടിരിക്കുന്ന അനുഭവമുണ്ടാകുന്നില്ല. സ്നേഹമില്ലാത്തിടത്ത് ഓര്‍മ്മ എങ്ങനെയുണ്ടാകും. എത്ര സ്നേഹം കൂടുതലാണോ അത്രയും ഓര്‍മ്മയും കൂടുതലായിരിക്കും. ബാബയുടെ സ്നേഹത്തിനു പകരം മറ്റു ചിലരുടെ സ്നേഹത്തിലേക്കു പോകുമ്പോള്‍ ബാബയെ മറന്നു പോകും. പാര്‍ട്ടില്‍ നിന്നും വേറിട്ട് ബാബക്കു പ്രിയപ്പെട്ടവരാകൂ. ഇതാണ് ലക്ഷ്യവും പ്രാക്ടിക്കല്‍ ജീവിതവും. ലൗകികത്തില്‍ പാര്‍ട്ട് അഭിനയിച്ച് പ്രിയപ്പെട്ടവരായി, സ്നേഹത്തിനു പകരം എന്തു കിട്ടി? മുള്ളുകളുടെ ശൈയ്യ കിട്ടി അല്ലേ. ബാബയുടെ സ്നേഹത്തിലിരിക്കുമ്പോള്‍ സെക്കന്‍റില്‍ എന്തു കിട്ടി? അനേക ജന്മങ്ങളുടെ അധികാരം പ്രാപ്തമാകുന്നു. അതുകൊണ്ട, സദാ പാര്‍ട്ട് അഭിനയിച്ചു കൊണ്ട് അതില്‍ നിന്നും വേറിട്ടിരിക്കൂ. സേവനത്തിനു വേണ്ടിയല്ലേ പാര്‍ട്ട് അഭിനയിക്കുന്നത്. സംബന്ധത്തിന്‍റെ ആധാരത്തിലുള്ള പാര്‍ട്ടല്ല, സേവനത്തിന്‍റെ സംബന്ധത്തിലുള്ള പാര്‍ട്ടാണ്. ദേഹ സംബന്ധത്തില്‍ കഴിയുമ്പോള്‍ നഷ്ടമാണ്, സേവനത്തിനുള്ള പാര്‍ട്ടെന്നു മനസ്സിലാക്കി കഴിയുമെങ്കില്‍ വേറിട്ടിരിക്കാം. സ്നേഹം രണ്ടു ഭാഗത്തേക്ക് പോകുന്നുണ്ടെങ്കില്‍ ഏകരസ സ്ഥിതിയുടെ അനുഭവം ഉണ്ടാവില്ല.  

വരദാനം അഭ്യാസമെന്ന വ്യായാമത്തിലൂടെ സൂക്ഷ്മ ശക്തികളെ ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്ന ശക്തി സമ്പന്നരായി ഭവിക്കൂ.

ബ്രഹ്മാവാകുന്ന അമ്മക്ക് കുട്ടികളില്‍ ആത്മീയ മമതയുണ്ട്, അതുകൊണ്ട് സൂക്ഷ്മ സ്നേഹത്തിന്‍റെ ആഹ്വാനത്തിലൂടെ കുട്ടികളുടെ സ്പെഷ്യല്‍ ഗ്രൂപ്പിനെ വതനത്തില്‍ എമര്‍ജ് ചെയ്ത് ശക്തികളുടെ ടോണിക് കുടിപ്പിക്കുന്നു. ഏതുപോലെ ഇവിടെ നെയ്യ് കുടിപ്പിക്കുമായിരുന്നു ഒപ്പം തന്നെ വ്യായാമവും ചെയ്യിപ്പിക്കുമായിരുന്നു, അതുപോലെ വതനത്തിലും നെയ്യ് കുടിപ്പിക്കും അതായത് സൂക്ഷ്മ ശക്തികളുടെ വസ്തുക്കള്‍ നല്‍കും എന്നിട്ട് അഭ്യാസമാകുന്ന വ്യായാമവും ചെയ്യിപ്പിക്കും. മൂന്നു ലോകങ്ങളിലേക്ക് ഓട്ട മത്സരം നടത്തും. അതിലൂടെ വിശേഷമായ ശക്തി ജീവിതത്തില്‍ നിറയുകയും, എല്ലാ കുട്ടികളും ശക്തി സമ്പന്നരാവുകയും ചെയ്യും

സ്ലോഗന്‍ സ്വമാനത്തില്‍ സ്ഥിതി ചെയ്യുന്ന ആത്മാവ് മറ്റുള്ളവര്‍ക്കും ബഹുമാനം കൊടുത്ത് മുന്നോട്ട് കൊണ്ടു പോകും.

Scroll to Top