ബാപ്ദാദയുടെ സര്‍വ്വ അലൗകിക കൂട്ടുകാര്‍ക്കും ആശംസകള്‍

Date : Rev. 31-12-2017 / AV 31-12-1982

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് സര്‍വ്വ ബ്രാഹ്മണ ആത്മാക്കളുടെയും മനസ്സിന്‍റെ പ്രിയതമന്‍, ഹൃദയത്തിന്‍റെ സംഗീതം, പ്രീതിയുടെ രീതി നിറവേറ്റുന്നതിനു വേണ്ടി അത്ഭുതകരമായ രീതിയില്‍ ആത്മീയ റോസാ പുഷ്പങ്ങളുടെ തോട്ടത്തില്‍ അഥവാ അള്ളാഹു തന്‍റെ സ്വന്തം പൂന്തോട്ടത്തില്‍ മിലനം ആഘോഷിക്കുവാനായി വന്നിരിക്കുകയാണ്. പ്രിയതമനെന്നോ കൂട്ടുകാരനെന്നോ പറയൂ, പൂന്തോട്ടത്തിലാണ് മിലനം ആഘോഷിക്കുന്നത്. ഇങ്ങനെയൊരു പൂന്തോട്ടം മുഴുവന്‍ കല്പത്തില്‍ മറ്റൊരിക്കലും പ്രാപ്തമല്ല. ഇന്ന് നാലു ഭാഗത്തുമുള്ള കുട്ടികള്‍ ഒരേ ഒരു ലഹരിയിലാണ്ഞങ്ങളും ഞങ്ങളുടെ പ്രിയതമന്‍റെ കൂടെ പുതുവര്‍ഷം ആഘോഷിക്കുമല്ലോ. ബാപ്ദാദ ഇന്ന് സാകാരി സ്വരൂപത്തില്‍ സമ്മുഖത്തിലിരുന്ന് ആത്മീയ കൂട്ടുകാരെ കാണുകയല്ല മറിച്ച് സാകാര സഭയില്‍ ആകാര രൂപധാരി കുട്ടികളുടെ അഥവാ മനസ്സിനു പ്രിയപ്പെട്ടവരായ സ്നേഹി ആത്മാക്കളുടെ വളരെ വലിയൊരു  സഭ കാണുകയാണ്. ഇത്രയും ആത്മീയ കൂട്ടുകാര്‍, സത്യമായ കൂട്ടുകാര്‍ വേറേയാര്‍ക്കുണ്ടാകും? ബാപ്ദാദക്കും ആത്മീയ ലഹരിയുണ്ട്ഇപ്രകാരമുള്ള ഇത്രയും കൂട്ടുകാര്‍ ആര്‍ക്കും കിട്ടിയിട്ടുമില്ല, ഇനി കിട്ടുകയുമില്ല. എല്ലാവരുടെയും ഹൃദയത്തിന്‍റെ പാട്ട് ദൂരെ നിന്നും കേള്‍ക്കുന്നുണ്ട്, സമീപത്തു നിന്നും കേള്‍ക്കുന്നുണ്ട്. ഏതു പാട്ടാണ്? ‘ ബാബ‘. ബാബ ബാബഎന്ന പാട്ട് ഒരു സംഗീതമായി താളമായി നാലു ഭാഗത്തു നിന്നും കേട്ടുകൊണ്ടിരിക്കുകയാണ്. കുട്ടികളെന്നോ കൂട്ടുകാരെന്നോ പറയൂ, എല്ലാവരും പറയുന്നതിതാണ് – “നീ മാത്രം എന്‍റെ“, ഈശ്വരനാകുന്ന കൂട്ടുകാരന്‍ ഓരോരുത്തരോടും പറയുകയാണ് നിങ്ങള്‍ എന്‍റെയാണ്. “ആഹാ എന്‍റെ കൂട്ടുകാരെപാട്ടു പാടൂ (സഹോദരിമാര്‍ സാകാര ബാബക്കു പ്രിയപ്പെട്ട പാട്ടു പാടി …… നീ മാത്രം എന്‍റെ………….)

 നാവുകൊണ്ടുള്ള പാട്ട് അല്പ സമയമേ പാടുവാന്‍ സാധിക്കൂ പക്ഷെ മനസ്സിന്‍റെ പാട്ട് അവിനാശിയായി മുഴങ്ങികൊണ്ടിരിക്കും. ഇന്നത്തെ പുതു വര്‍ഷത്തില്‍ അനേകം കുട്ടികളുടെ വളരെ നല്ല സങ്കല്പങ്ങള്‍, സ്നേഹം നിറഞ്ഞ വാക്കുകള്‍ ബാപ്ദാദയുടെ അടുത്ത് നേരത്തെ തന്നെ എത്തി കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ദിവസം സന്തോഷത്തിന്‍റെ ദിവസമായി ആഘോഷിക്കപ്പെടുന്നു അല്ലേ. പരസ്പരം ആശംസകള്‍ കൈമാറുന്നു. ബാപ്ദാദയും സര്‍വ്വ പ്രിയതമകള്‍ക്ക് അലൗകിക ആത്മീയ കൂട്ടുകാര്‍ക്ക് ആശംസകള്‍ നല്‍കുകയാണ്.

സദാ വിധിയിലൂടെ വൃദ്ധി പ്രാപ്തമായികൊണ്ടിരിക്കും. സദാ സര്‍വ്വ ഖജനാവുകളാല്‍ സമ്പന്നരായിരിക്കും. സദാ ഫരിസ്ഥയായി മാറി ദേഹത്തിന്‍റെ സര്‍വ്വ ബന്ധങ്ങള്‍ക്കുപരിയായി പറന്നുകൊണ്ടിരിക്കും. സദാ കണ്ണുകളില്‍ ഹൃദയത്തില്‍ ബാബയെ ലയിപ്പിച്ചുകൊണ്ട് ഒരേ ഒരു ബാബ രണ്ടാമതൊരാളില്ല സ്നേഹത്തില്‍ മഗ്നമായിരിക്കും. സദാ വന്നു ചേര്‍ന്നിരിക്കുന്ന പരീക്ഷകളെ, പ്രശ്നങ്ങളെ, വ്യര്‍ത്ഥ സങ്കല്പങ്ങളെ വെള്ളത്തില്‍ വരച്ച വരക്കു സമാനം മറി കടന്ന് ബഹുമതിയോടു കൂടി പാസാകും. അങ്ങനെയുള്ള ശ്രേഷ്ഠ ശുഭ കാമനകളോടെ ആശംസകള്‍ നല്‍കുകയാണ്. ഓരോ ഓരോ അമൂല്യ രത്നത്തിന്‍റെ വിശേഷതകളുടെ പാട്ടു പാടുകയാണ്. ഇന്നത്തെ ദിവസം ആടുകയും പാടുകയും ചെയ്യും അല്ലേ. ഇന്നത്തെ ദിവസം മാത്രം പോരാ, സദാ ആടുകയും പാടുയും ചെയ്തുകൊണ്ടിരിക്കൂ. സദാ എല്ലാവര്‍ക്കും അലൗകിക സമ്മാനം കൊടുത്തുകൊണ്ടിരിക്കണം. വലിയ ആളുകള്‍ എവിടെയെങ്കിലും പോവുകയാണെങ്കിലോ അവരുടെയടുത്ത് ആരെങ്കിലും വരികയാണെങ്കിലോ വെറും കൈയ്യോടെ പോവാറില്ല. നിങ്ങളെല്ലാവരും വലുതിലും വലിയ ആളുകള്‍ അല്ലേ. എപ്പോഴെങ്കിലും ഒരു ബ്രാഹ്മണ ആത്മാവുമായി അഥവാ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ എന്തെങ്കിലും കൊടുക്കാതിരിക്കുന്നതെങ്ങനെ. ഓരോരുത്തര്‍ക്കും ശുഭ ഭാവനയുടെയും ശുഭ കാമനയുടെയും ഗിഫ്റ്റ് സദാ കൊടുത്തുകൊണ്ടിരിക്കൂ. വിശേഷത കൊടുക്കൂ, വിശേഷത എടുക്കൂ. ഗുണം എടുക്കൂ, ഗുണം കൊടുക്കൂ. ഈശ്വരീയ ഉപഹാരം എല്ലാവര്‍ക്കും കൊടുത്തുകൊണ്ടിരിക്കൂ. ആര് എങ്ങനെയുള്ള ഭാവനയോടെയോ കാമനയോടെയോ  വരട്ടെ നിങ്ങള്‍ ശുഭ ഭാവനയാകുന്ന ഉപഹാരം കൊടുക്കൂ. ശുഭ ഭാവനയുടെയും ശ്രേഷ്ഠ കാമനയുടെയും ഉപഹാരങ്ങളുടെ സ്റ്റോക്ക് സദാ നിറഞ്ഞിരിക്കണം. എത്രത്തോളം ശുഭ ഭാവനയോടെ നോക്കും എന്ന് സങ്കല്പം പോലും ഉത്പന്നമാകരുത്. ഇതിനൊക്കെ ഒരു പരിധിയില്ലേ എന്ന് ചിന്തിക്കുന്നതു പോലും തെളിയിക്കുന്നത് ഗോള്‍ഡന്‍ ഗിഫ്റ്റിന്‍റെ സ്റ്റോക്കില്‍ കുറവുണ്ടെന്നാണ്

ദാതാ വിധാതാ വരദാതാവിന്‍റെ കുട്ടികള്‍, ഭാഗ്യരേഖ വരയ്ക്കുന്ന ബ്രഹ്മാവിന്‍റെ കുട്ടികള്‍ ബ്രഹ്മാകുമാര്‍ ബ്രഹ്മാകുമാരിമാരാണ്, അതുകൊണ്ട് സദാ ഭണ്ഡാര നിറഞ്ഞിരിക്കണം. വര്‍ഷം ആരും ഖാലിയായിട്ടിരിക്കുവാന്‍ സമ്മതിക്കരുത്. വെറും കൈയ്യോടെ പോവുകയുമരുത്, വെറും കൈയ്യോടെ വരികയുമരുത്. എല്ലാവര്‍ക്കും കൊടുക്കണം, എല്ലാവരില്‍ നിന്നും എടുക്കണം. ഇത് ഉപഹാരങ്ങള്‍ കൈമാറുവാനുള്ള വര്‍ഷമാണ്. ഒരു ദിവസമല്ല, മുഴുവന്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും, ഓരോ മണിക്കൂറും, ഓരോ സെക്കന്‍റും ഓരോ സങ്കല്പവും കഴിഞ്ഞു പോയതിനെക്കാള്‍ ഒന്നുകൂടി ആത്മീയമായി പുതുമ കൊണ്ടു വരുന്നതായിരിക്കണം. പുതിയ പകല്‍ പുതിയ രാത്രി എന്ന് എല്ലാവരും പറയാറുണ്ട് എന്നാല്‍ ശ്രേഷ്ഠ ആത്മാക്കള്‍ക്ക് പുതിയ സെക്കന്‍റ് പുതിയ സങ്കല്പമായിരിക്കണം, അപ്പോഴേ പുതിയ ലോകത്തിന്‍റെ പുതിയ തിളക്കം വിശ്വത്തിലെ ആത്മാക്കള്‍ക്ക് സ്വപ്ന രൂപത്തില്‍ അഥവാ സാക്ഷാത്ക്കാര രൂപത്തില്‍ കാണപ്പെടുകയുള്ളു. ഇപ്പോള്‍ വരെ വിശ്വത്തിലെ ആത്മാക്കള്‍ ആകാംക്ഷയിലാണ്വിനാശത്തിനു ശേഷം എന്തു സംഭവിക്കും? എന്നാല്‍ വര്‍ഷം സര്‍വ്വ ആധാര സ്വരൂപ ആത്മാക്കളുടെ ഓരോ സെക്കന്‍റ്, ഓരോ സങ്കല്പം, പുതിയതിലും പുതിയത്, ഉയര്‍ന്നതിലും ഉയര്‍ന്നത്, നല്ലതിലും നല്ലതായി തീരുമ്പോള്‍ നാലു ഭാഗത്തും പുതിയ ലോകത്തിന്‍റെ തിളക്കം കാണപ്പെടുന്നതിന്‍റെ ശബ്ദം പരക്കും. ഇനി എന്തു സംഭവിക്കും എന്നതിനു പകരം ഇങ്ങനെ സംഭവിക്കും എന്നാകും. അങ്ങനെയുള്ള അത്ഭുത ലോകം എത്രയും വേഗം വരട്ടെ, അതിനുള്ള തയ്യാറെടുപ്പുകള്‍ എത്രയും വേഗം നടത്താം കാര്യത്തില്‍ മുഴുകും. സ്ഥാപനയുടെ ആദിയില്‍ സ്വപ്നങ്ങളുടെയും സാക്ഷാത്ക്കാരങ്ങളുടെയും വിശേഷ ലീലകള്‍ നടന്നു, അവസാനവും വിചിത്ര ലീല പ്രക്ഷതക്കു നിമിത്തമായി തീരും. നാലു ഭാഗത്തു നിന്നുംഇതു തന്നെ ഇതു തന്നെഎന്ന ശബ്ദം മുഴങ്ങും ശബ്ദം അനേകരുടെ ഭാഗ്യത്തെ ശ്രേഷ്ഠമാക്കുന്നതിനു നിമിത്തമാകും. ഒന്നില്‍ നിന്നും അനേകം ദീപങ്ങള്‍ തെളിയും.  

അപ്പോള്‍ വര്‍ഷം എന്തു ചെയ്യണം? സത്യമായ ദീപമാല ആഘോഷിക്കുന്നതിനു തയ്യാറെടുപ്പുകള്‍ നടത്തണം. പഴയ കാര്യങ്ങളുടെ പഴയ സംസ്ക്കാരങ്ങളുടെ ദശഹര ആഘോഷിക്കൂ കാരണം ദശഹരക്കു ശേഷമാണല്ലോ ദീപമാല ഉണ്ടാകുന്നത്. ഇന്ന് മനസ്സിന്‍റെ പ്രിയതമന്‍ ആത്മാക്കളോട് മനസ്സിന്‍റെ കാര്യങ്ങള്‍ പറയുകയാണ്. മനസ്സിന്‍റെ കാര്യങ്ങള്‍ ആരോടാണ് സംസാരിക്കുക? കൂട്ടുകാരോട് അല്ലേ. ശരി. ആശംസകളൊക്കെ ലഭിച്ചു. ആശംസകളോടൊപ്പം പുതിയവര്‍ഷത്തിന്‍റെ ഉപഹാരങ്ങളും കൂടെ വയ്ക്കണം. എത്ര സമ്മാനങ്ങള്‍ വേണം? ഒന്ന്, ഒന്നിനകത്ത് ധാരാളം അടങ്ങിയിരക്കുന്നു, കൂടാതെ ധാരാളമെന്നതും ഒന്നു തന്നെയാണ്. ഏറ്റവും വലിയ ഒരു സമ്മാനം ബാപ്ദാദ എല്ലാ കുട്ടികള്‍ക്കും കൊടുത്തിരിക്കുന്നത് ഡയമണ്ടിന്‍റെ താക്കോലാണ്. അതിലൂടെ ആഗ്രഹിക്കുന്ന ഖജനാവുകള്‍ ഹാജരാകും. ഡയമണ്ടിന്‍റെ താക്കോല്‍ ഏതാണ്? ഒരേ ഒരു വാക്ക്ബാബഇതിലും നല്ല താക്കോല്‍ വേറേ കിട്ടുമോ? സത്യയുഗത്തില്‍ പോലും ഇങ്ങനെയൊരു താക്കോല്‍ കിട്ടില്ല. എല്ലാവരും ഡയമണ്ട് താക്കോല്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടല്ലോ അല്ലേ. മോഷ്ടിക്കപ്പെട്ടിട്ടില്ലല്ലോ അല്ലേ. താക്കോല്‍ കാണാതെ പോയാല്‍ എല്ലാ ഖജനാവുകളും നഷ്ടപ്പെട്ടു, അതുകൊണ്ട് താക്കോല്‍ സദാ കൂടെവയ്ക്കണം. കീചെയിന്‍ ഉണ്ടോ? അതോ താക്കോല്‍ മാത്രമായിട്ടാണോ ഇരിക്കുന്നത്. താക്കോലിന്‍റെ ചെയിനിതാണ്സദാ സര്‍വ്വ സംബന്ധങ്ങളുടെ സ്മൃതി സ്വരൂപരായിരിക്കൂ. കീ ചെയിന്‍ ഗിഫ്റ്റായി ലഭിച്ചല്ലോ അല്ലേ. ഏറ്റവും നല്ല ഉപഹാരമാണ് താക്കോല്‍. അതിനോടൊപ്പം പുതു വര്‍ഷത്തിലേക്ക് വിശേഷ പ്രതിജ്ഞയാകുന്ന വളയും നല്‍കുന്നുണ്ട്. പ്രതിജ്ഞയാകുന്ന വള  ഏതാണ്? എന്താണോ കേള്‍പ്പിച്ചത്, ഓരോ സെക്കന്‍റും, ഓരോ സങ്കല്പവും, ഓരോ ആത്മാവുമായുള്ള സമ്പര്‍ക്കവും സദാ പുതിയതിലും പുതിയത്, അതായത് ഉയര്‍ന്നതിലും ഉയര്‍ന്നതായിരിക്കും, താഴെയുള്ള കാര്യങ്ങള്‍ കാണുകയേ വേണ്ട, താഴെയുള്ള സ്റ്റേജ് സ്വന്തമാക്കുകയേ വേണ്ട, സദാ ഉയരത്തില്‍. ഉയര്‍ന്ന ബാബ, ഉയര്‍ന്ന കുട്ടികള്‍, ഉയര്‍ന്ന സ്റ്റേജ്, ഉയര്‍ന്നതിലും ഉയര്‍ന്നതാകട്ടെ സര്‍വരുടെയും സേവനം. ഇതാണ് പ്രതിജ്ഞയാകുന്ന വള

ഇതോടൊപ്പം സര്‍വ്വ ഗുണങ്ങളുടെ അലങ്കാരമാകുന്ന ബോക്സ്. ഏതു സമയത്ത് ഏതു അലങ്കാരമാണോ ആവശ്യം സമയത്ത് സെറ്റ് അണിഞ്ഞ് സദാ അലങ്കരിക്കപ്പെട്ടിരിക്കണം. ചിലപ്പോള്‍ സഹനശീലതയുടെ സെറ്റ് അണിയണം. പക്ഷെ അണിയുന്നത് ഫുള്‍ സെറ്റായിരിക്കണം, ഒന്നോ രണ്ടോ അണിഞ്ഞാല്‍ പോരാ. കാതുകള്‍ക്ക് സഹനശീലത ഉണ്ടായിരിക്കണം, കൈകള്‍ക്ക് സഹനശീലത അലങ്കാരമായിരിക്കണം, ഇപ്രകാരം സമയാ സമയം ഭിന്ന ഭിന്ന അലങ്കാരങ്ങള്‍ അണിഞ്ഞുകൊണ്ട് വിശ്വത്തിനു മുന്നില്‍ ഫരിസ്ഥ രൂപത്തില്‍ അല്ലെങ്കില്‍ ദേവ രൂപത്തില്‍ പ്രഖ്യാതരായി തീരും. തൃമൂര്‍ത്തി ഉപഹാരം സദാ കൂടെ കരുതണം

കൂട്ടുകെട്ട് നിറവേറ്റുവാന്‍ അറിയാമല്ലോ അല്ലേ. ഡബിള്‍ വിദേശികള്‍ നല്ല കൂട്ടുകാരെ സമ്പാദിക്കുന്നവരാണ് പക്ഷെ കൂട്ടുകെട്ട് അവിനാശിയായിരിക്കണം, കൂട്ടുകെട്ട് ഉപേക്ഷിക്കുന്ന കാര്യത്തിലും ഡബിള്‍ വിദേശികള്‍ സമര്‍ത്ഥരാണ്, സമ്പാദിക്കുന്നതിലും സമര്‍ത്ഥരാണ്. ഇപ്പോളിപ്പോള്‍ ഉണ്ട്, ഇപ്പോളിപ്പോള്‍ ഇല്ല, അങ്ങനെ ചെയ്യില്ലല്ലോ അല്ലേ. ബാപ്ദാദ ഡബിള്‍ വിദേശി കുട്ടികളെ കണ്ട് ഹര്‍ഷിതനാവുകയാണ്എങ്ങനെ നാലു മൂലകളില്‍ നിന്നും സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ പഴയതിനെ തിരിച്ചറിഞ്ഞു. അച്ഛന്‍ കുട്ടികളെ അന്വേഷിച്ച് കണ്ടെത്തി, കുട്ടികള്‍ അച്ഛനെ തിരിച്ചറിഞ്ഞു. വിശേഷത കണ്ട് ബാപ്ദാദ ആശംസകള്‍ നല്‍കുകയാണ്, അതുകൊണ്ട് സദാ മായാജീത്തായിരിക്കൂ. ശരി.

ഇപ്രകാരം സിക്കീലദകളായ കുട്ടികള്‍ക്ക്, അവിനാശി പ്രീതിയുടെ രീതി നിറവേറ്റുന്നവര്‍ക്ക്, അവിനാശി കൂട്ടുകാര്‍ക്ക്, സദാ പൂക്കളുടെ തോട്ടത്തില്‍ കൈയ്യോടു കൈ കോര്‍ത്തു പിടിച്ച് കൂട്ടുകാരായി മാറി കറങ്ങി നടക്കുന്നവര്‍ക്ക്, സദാ ഈശ്വരീയ ഗോള്‍ഡന്‍ ഗിഫ്റ്റ് കാര്യത്തില്‍ ഉപയോഗിക്കുന്ന സദാ സമ്പന്നര്‍ക്ക്, സദാ മാസ്റ്റര്‍ ദാതാക്കള്‍ക്ക്, സര്‍വ്വരുടെയും മാസ്റ്റര്‍ ഭാഗ്യ വിധാതാക്കള്‍ക്ക്, ഇപ്രകാരം സ്നേഹി സഹയോഗി നാലു ഭാഗത്തുമുള്ള കുട്ടികള്‍ക്ക്, സാകാരികളും ആകാരികളുമായ രൂപധാരി കുട്ടികള്‍ക്ക് സ്നേഹ സ്മരണകളും നമസ്ക്കാരവും

വിദേശി ടീച്ചര്‍മാരോട്ഃ

നിമിത്ത ശിക്ഷകരെ കണ്ട് ബാപ്ദാദ അതി ഹര്‍ഷിതനാവുകയാണ്. എത്ര താത്പര്യത്തോടുകൂടി, സ്നേഹത്തോടു കൂടി, അവരവരുടെ സ്ഥാനങ്ങളില്‍ കഴിഞ്ഞുകൊണ്ട് സദാ ശക്തി സ്വരൂപ സ്ഥിതിയില്‍ സ്ഥിതി ചെയ്ത് സര്‍വ്വ ശക്തികളുടെ അനുഭവം നല്‍കികൊണ്ടിരിക്കുന്നു. ഇപ്പോള്‍ സാധാരണ സ്ത്രിയുടെ അഥവാ കുമാരിയുടെ രൂപമല്ല പക്ഷെ ശ്രേഷ്ഠ സേവാധാരി ആത്മാക്കളാണ്. ബാപ്ദാദയുടെ ഷോക്കേസിലെ ഷോപീസുകളാണ്. നിങ്ങളെല്ലാവരെയും കണ്ടാണ് സര്‍വ്വ ആത്മാക്കളും ബാബയെ തിരിച്ചറിയുന്നത്. ഓരോ നിമിത്ത ശിക്ഷകനിലും വിശ്വ പരിവര്‍ത്തനത്തിന്‍റെ ഉത്തരവാദിത്വമുണ്ട്. പരിധിയില്ലാത്ത സേവാധാരികളാണ്അങ്ങനെയാണെന്ന് സ്വയം മനസ്സിലാക്കുന്നുണ്ടോ? ഒരു ഏരിയയുടെ മംഗളകാരിയാണെന്ന് വിചാരിക്കുന്നില്ലല്ലോ? ഒരു സ്ഥാനത്താണ് ഇരിക്കുന്നതെങ്കിലും ലൈറ്റ് ഹൗസ്സാണല്ലോ അല്ലേ. നാലു ഭാഗത്തേക്കും പ്രകാശം നല്‍കുന്നവര്‍. ചെറിയൊരു ബള്‍ബായി ഒരു ചെറിയ സ്തലത്ത് പ്രകാശം നല്‍കുകയാണോ അതോ ലൈറ്റ് ഹൗസ്സായി മാറി വിശ്വത്തിനു മുഴുവന്‍ പ്രകാശം നല്‍കുകയാണോ? ലൈറ്റാണോ, സര്‍ച്ച്ലൈറ്റാണോ, അതോ ലൈറ്റ് ഹൗസ്സാണോ? നല്ല ധൈര്യം പുലര്‍ത്തുന്നുണ്ട്. നന്നായി ചെയ്യുന്നുണ്ട്, മുന്‍പും നന്നായി ചെയ്തിരുന്നു, ഇനിയും നന്നായി ചെയ്തുകൊണ്ടിരിക്കൂ. ടീച്ചേഴ്സ് സദാ മായാജീത്തല്ലേ? ടീച്ചേഴ്സിന്‍റെ അടുത്ത് മായ വരുമെങ്കില്‍ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? നിങ്ങളുടെ അടുത്ത് ഒരു പ്രാവശ്യം മായ വന്നാല്‍ അവരുടെ അടുത്ത് പത്തു പ്രാവശ്യം വരും, അതുകൊണ്ട് ടീച്ചേഴ്സിന്‍റെ അടുത്ത് മായ നമസ്ക്കരിക്കുവാന്‍ വരണം, അങ്ങനെയല്ലാതെ വരരുത്.

നിമിത്ത ശിക്ഷകന്‍റെ സ്വരൂപംസദാ ഹര്‍ഷിതം, സദാ മാസ്റ്റര്‍ സര്‍വ്വശക്തിമാന്‍, അങ്ങനെയുള്ള സീറ്റില്‍ സദാ സെറ്റായിട്ടിരിക്കൂ. ടീച്ചേഴ്സിനു വസിക്കുവാനുള്ള സ്ഥാനം തന്നെ ഉയര്‍ന്ന സ്ഥിതിയാണ്. സെന്‍ററില്‍ അല്ല വസിക്കുന്നത്, ഉയര്‍ന്ന സ്റ്റേജിലാണ് വസിക്കുന്നത്. ഉയര്‍ന്ന സ്റ്റേജെന്നാല്‍ ഹൃദയ സിംഹാസനം, അവിടെ മായക്കു വരാനാവില്ല. താഴെ ഇറങ്ങിയാല്‍ മായ വരും. പാണ്ഡവരും ബാപ്ദാദയുടെ സഹയോഗികളായ വലം കൈയ്യുകള്‍ അല്ലേ. ഗദ്ദി സംരക്ഷിക്കുന്നവരെയാണ് വലം കൈ എന്നു പറയുകഎല്ലാ പാണ്ഡവരും വിജയികള്‍ അല്ലേ. ഇതുവരെ മായയോടൊപ്പം വളരെയധികം സമയം കളികള്‍ കളിച്ചു. ഇനി വിട പറയൂ, ഇന്നു മുതല്‍ സദാ കാലത്തേക്ക് വിട പറയല്‍ ആശംസകളോടെ ആഘോഷിക്കൂ. വളരെ നല്ല അവസരമാണ് ലഭിച്ചിരിക്കുന്നത്, അവസരങ്ങള്‍ എടുക്കുന്നുമുണ്ട്. ശരി

പാര്‍ട്ടികളുമായി അവ്യക്ത ബാപ്ദാദയുടെ കൂടിക്കാഴ്ച:- ബാപ്ദാദ ഓരോ കുട്ടിയുടെയും ഭാഗ്യത്തെ കണ്ട് സന്തോഷിക്കുകയാണ്. ഓരോ കുട്ടിയും തന്‍റെ ഭാഗ്യം എടുത്തുകൊണ്ടിരിക്കുകയാണ്. സംഗമയുഗത്തില്‍ ഓരോ ആത്മാവിന്‍റെയും ഭാഗ്യം അവരവരുടെതാണ്. ഓരോരുത്തര്‍ക്കും ശ്രേഷ്ഠ ഭാഗ്യമാണുള്ളത്, എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ എപ്പോഴാണോ ശ്രേഷ്ഠത്തിലും ശ്രേഷ്ഠനായ ബാബയുടെ കുട്ടിയായി മാറിയത് അപ്പോള്‍ ശ്രേഷ്ഠ ഭാഗ്യമായില്ലേ. ഇതിനെക്കാള്‍ ശ്രേഷ്ഠനായ ഒരച്ഛനില്ല, ഇതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു ഭാഗ്യവുമില്ല. ഉയര്‍ന്നതിലും ഉയര്‍ന്ന ബാബഇതല്ലേ ഓര്‍മ്മയിലുള്ളത്. ഭാഗ്യവിധാതാവ് എന്‍റെ അച്ഛനാണ്. ഇതിലും വലിയ ലഹരി വേറേ എന്താണുള്ളത്. ലൗകിക രീതിയിലും കുട്ടികള്‍ക്ക് ലഹരിയുണ്ടാകുംഎന്‍റെ അച്ഛന്‍ എഞ്ചിനീയറാണ്, ഡോക്ടറാണ്, ജഡ്ജാണ്, അല്ലെങ്കില്‍ പ്രൈം മിനിസ്റ്ററാണ്. എന്നാല്‍ നിങ്ങളുടെ ലഹരി ഇതാണ്എന്‍റെ അച്ഛന്‍ ഭാഗ്യവിധാതാവാണ്. ഉയര്‍ന്നതിലും ഉയര്‍ന്ന ഭഗവാനാണ്. ലഹരി സദാ ഉണ്ടോ അതോ ഇടയ്ക്കിടക്ക് മറന്നു പോകുന്നുണ്ടോ? ഭാഗ്യത്തെ മറന്നാല്‍ എന്തു സംഭവിക്കും? പിന്നെ ഭാഗ്യം നേടാന്‍ പ്രയത്നിക്കേണ്ടി വരും. നഷ്ടപ്പെട്ടു പോയ സാധനം വീണ്ടെടുക്കുവാന്‍ കഷ്ടപ്പെടേണ്ടി വരും അല്ലേ. ബാബ വന്ന് കഷ്ടപ്പാടില്‍ നിന്നും മോചിപ്പിച്ചു. അരകല്പം കഷ്ടപ്പെട്ടു. വ്യഹാരത്തിലും കഷ്ടപ്പാട്, ഭക്തിയിലും കഷ്ടപ്പാട്, ധര്‍മ്മ ക്ഷേത്രത്തിലും കഷ്ടപ്പാട്, എല്ലാത്തിലും കഷ്ടപ്പാട്. ഇപ്പോള്‍ എല്ലാ കഷ്ടപ്പാടില്‍ നിന്നും മോചിതരായി. വ്യവഹാരവും പരമാര്‍ത്ഥത്തിന്‍റെ ആധാരത്തില്‍ സഹജമായി. നിമിത്തമായി ചെയ്യുകയാണ്. നിമിത്ത മാത്രം ചെയ്യുന്നവര്‍ക്ക് സദാ സഹജമെന്നു അനുഭവപ്പെടും. വ്യവഹാരമല്ല, കളിയാണ്. മായയുടെ കൊടുങ്കാറ്റല്ല, മുന്നോട്ടു പോകുന്നതിനു വേണ്ടി ഡ്രാമ നല്‍കുന്ന ഉപഹാരങ്ങളാണ്.. കഷ്ടപ്പാട് വിട്ടു പോയില്ലേ. ഉപഹാരമെന്നാല്‍ സമ്മാനം. സമ്മാനം വാങ്ങുവാന്‍ കഷ്ടപ്പാടൊന്നുമില്ല അല്ലേ. ഇപ്രകാരം കഷ്ടപ്പാടില്‍ നിന്നും സ്വയത്തെ രക്ഷിക്കുന്ന സദാ ഭാഗ്യവിധാതാവിനോടൊപ്പം മാസ്റ്റര്‍ ഭാഗ്യ വിധാതാവായി മാറുന്നവരെ പറയാം ശ്രേഷ്ഠ ആത്മാവ്.

സൈന്‍ആന്‍റനിയോ:- എല്ലാവരും സ്വയത്തെ വിശേഷ ആത്മാവെന്നു മനസ്സിലാക്കുന്നുണ്ടോ? ഏതു സ്ഥാനത്താണ് എത്തിയിരിക്കുന്നത്? ചിന്തിക്കൂ സമ്മുഖത്തില്‍ മിലനം ആഘോഷിക്കുകഇങ്ങനെയൊരു ഭാഗ്യം വിശ്വത്തില്‍ എത്ര ആത്മാക്കള്‍ക്കുണ്ടായിരിക്കും? ഇതിലും വലിയ ഭാഗ്യം വേറേ എന്തു വേണം. സദാ ഭാഗ്യത്തെ സ്മൃതിയില്‍ വച്ച്, ഭാഗ്യ പ്രാപ്തിയുടെ സന്തോഷത്തെ കണ്ട് കുറേ പേര്‍ കൂടി സമീപത്തേക്കു വന്ന് അവരുടെ ഭാഗ്യം നേടും. സദാ സന്തോഷമായിരിക്കൂ. ബാബയുടെ കുട്ടിയായപ്പോള്‍ സമ്പത്തായി എന്തു കിട്ടി? സന്തോഷം കിട്ടി അല്ലേ. സമ്പത്ത് സദാ കൂടെ വയ്ക്കൂ, ഉപേക്ഷിച്ചു പോകരുത്. സന്തോഷത്തിന്‍റെ ഖജനാവിന്‍റെ അധികാരിയായി മാറി. സദാ സന്തോഷത്തില്‍ പറന്നു നടക്കൂ. ഇതില്‍ പരിശ്രമത്തിന്‍റെ കാര്യമില്ല, പരിശ്രമിക്കാം എന്നു പറഞ്ഞുകൊണ്ടിരുന്നാല്‍ കരയേണ്ടി വരും  (ട്രൈ ചെയ്യാം എന്നു പറഞ്ഞാല്‍ ക്രൈ ചെയ്യേണ്ടി വരും) അതുകൊണ്ട് ട്രൈയും വേണ്ട ക്രൈയ്യും വേണ്ട. ബാബയും സമ്പത്തും സദാ കൂടെ ഉണ്ടായിരിക്കണം. കമ്പൈന്‍റായിട്ടിരിക്കണം. എവിടെ ബാബയുണ്ടോ സര്‍വ്വ ഖജനാവുകളും സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കും. സദാ ഓര്‍മ്മയില്‍ വയ്ക്കൂബാബ കൂടെയുണ്ട്. സമ്പത്ത് എന്‍റെ ജന്മസിദ്ധ അധികാരമാണ്.

പുതിയ വര്‍ഷത്തിന്‍റെ അനുമോദനങ്ങള്‍ (രാത്രി 12 മണി):- പുതിയ വര്‍ഷത്തില്‍ എല്ലാ കുട്ടികള്‍ക്കും മുഴുവന്‍ വര്‍ഷത്തേക്കും ആശംസകള്‍. ബാബയെ തിരിച്ചറിഞ്ഞ അമൂല്യ രത്നങ്ങള്‍ക്ക്, ബാബയെ പ്രത്യക്ഷമാക്കുവാനുള്ള ഉത്തരവാദിത്വത്തിന്‍റെ കിരീടം ധരിച്ചിട്ടുള്ള, സേവാധാരി, അനന്യ കിരീടധാരി, സിംഹാസനസ്ഥരായിട്ടുള്ള കുട്ടികള്‍ അവരവരുടെ പേരു സഹിതം ആശംസകള്‍ സ്വീകരിക്കൂ.

ലണ്ടന്‍ നിവാസി നിമിത്ത ജാനകി കുട്ടിയും, കൂടെയുള്ള ആദി രത്നമായ രജനി കുട്ടിയും, ഒപ്പം മുരളി മകനും, ഏറ്റവും അധികം സ്നേഹി കുട്ടിബാബക്കു സമാനയായ ജയന്തി കുട്ടിയും  കൂടെയുള്ള മറ്റുള്ള കുട്ടികളും സേവനത്തില്‍ ഉപസ്ഥിതരാണ്, ഏതുപോലെ ബ്രിജറാണി തന്‍റെ ഷോ നന്നായി ചെയ്യുന്നു, അവര്‍ എന്തു സേവനമാണോ ചെയ്യുന്നത് അതില്‍ ആത്മീയത നിറഞ്ഞിരിക്കുന്നുഇപ്രകാരം എല്ലാ കുട്ടികളും അവരവരുടെ പേരു സഹിതം ആശംസകള്‍ സ്വീകരിക്കൂ.

പുതിയ വര്‍ഷം, പുതിയ ഉണര്‍വ്വ്, പുതിയ ഉത്സാഹം വര്‍ഷം സദാ ദിവസവും ഉത്സവമെന്നു മനസ്സിലാക്കി ഉത്സാഹം കൊടുത്തുകൊണ്ടിരിക്കൂ. സേവനത്തില്‍ തത്പരരായിരിക്കൂ. ശരി. എല്ലാ കുട്ടികള്‍ക്കും ബാപ്ദാദയുടെ പ്രാണനില്‍ നിന്നും ഹൃദയത്തില്‍ നിന്നും, സ്നേഹത്തിന്‍റെ പ്രേമത്തിന്‍റെ  സ്മരണകള്‍.  

വരദാനം വാക്കിനോടൊപ്പം ചിന്തകളിലൂടെയും ആത്മീയ വൈബ്രേഷന്‍ പരത്തുന്ന സേവനം ചെയ്യുന്ന ഡബിള്‍ സേവാധാരിയായി ഭവിക്കൂ.

ഏതുപോലെ വാക്കുകള്‍കൊണ്ട് സേവനം ചെയ്യുന്നുവോ അതുപോലെ വാക്കിനോടൊപ്പം ചിന്തകള്‍ കൊണ്ടും സേവനം ചെയ്യൂ, അപ്പോള്‍ ഫാസ്റ്റായിട്ട് സേവനം നടക്കും കാരണം വാക്കുകള്‍ സമയത്ത് മറന്നേക്കാം പക്ഷെ വൈബ്രേഷന്‍റെ രൂപത്താല്‍ മനസ്സിലും ബുദ്ധിയിലും സീലടിക്കപ്പെടുന്നു. സേവനം ചെയ്യണമെങ്കില്‍ ചിന്തകളില്‍ ഒരാളെ പ്രതിയും വ്യര്‍ത്ഥ വൈബ്രേഷന്‍ ഉണ്ടായിരിക്കരുത്. വ്യര്‍ത്ഥ വൈബ്രേഷന്‍ ആത്മീയ വൈബ്രേഷനു മുന്നില്‍ ഒരു മതിലായി മാറുന്നു, അതുകൊണ്ട് മനസ്സിനെയും ബുദ്ധിയെയും വ്യര്‍ത്ഥ വൈബ്രേഷനില്‍ നിന്നും മുക്തമാക്കി വയ്ക്കൂഅപ്പോള്‍ ഡബിള്‍ സേവനം നടക്കും.

സ്ലോഗന്‍ പരാതി പറയുന്നതിനു പകരം ഓര്‍മ്മയില്‍ കഴിയുമെങ്കില്‍ സര്‍വ്വ അധികാരങ്ങളും ലഭിക്കും.

Scroll to Top