| അഭിമാൻ | ധാർഷ്ട്ര്യം, അഹങ്കാരം |
| അഭോക്താ | ഇന്ദ്രിയാനുഭവങ്ങൾ ഇല്ലാത്തവൻ (ഈശ്വരൻ) |
| അധാർമൂർത് | ലോകർ മാനദണ്ഡമായി കണക്കാക്കുന്നവൻ |
| അഹങ്കാരി | ശരീരബോധത്തിൽ അമിത അഭിമാനം കൊള്ളുന്നവൻ |
| അകാൽ മൂർത് | സമയാതീതമായ അവസ്ഥയിലിരിക്കുന്നവൻ (ഈശ്വരൻ) |
| ആകാരി | പ്രകാശ ശരീരസ്ഥനായ ആത്മാവ് |
| അകർമം | നല്ലതോ മോശമോ ആയ ഫലം ഇല്ലാത്ത കർമ്മം |
| അകർത്താവ് | കർമം ചെയ്യുന്നതിന്റെ പ്രഭാവം ഏൽക്കാത്തവൻ (ഈശ്വരൻ) |
| ആകാശ് | അനന്തമായ ശൂന്യത |
| അലങ്കാരി | ശംഖു, ചക്ര, ഗദ, പത്മം ധരിച്ചവർ ( വിഷ്ണു, സമ്പൂർണ്ണൻ) |
| അലൗകിക് | ഈ ലോകത്തിലേതല്ലാത്തത് (ആത്മീയ സംസ്കാരം ഉണർന്ന അവസ്ഥ) |
| അമാനത് | വിശ്വസിച്ചു ഏൽപ്പിച്ച വസ്തു |
| അമരപുരി | മരണബോധമില്ലാത്ത സ്ഥലം |
| അമർനാഥ് | മരണമില്ലാത്ത നാഥൻ |
| അചൽഘർ | ഇളകാത്ത അദൃശ്യകോട്ട, മൗണ്ട് ആബുവിലെ ഒരു ക്ഷേത്രം |
| അജാമിൾ | ഒരു പുരാണ മഹാപാപി |
| അംബ | ദേവിമാതാവ് (ഉത്തരേന്ത്യൻ ക്ഷേത്രദേവത) |
| അനാദി | ആരംഭമില്ലാത്തത് |
| അക് കി ഫൂൽ - എരുക്കിന്റെ പൂവ് | |
| അമൃത് വേള | പുലർച്ചെ 4 മണി സമയം, സൂര്യോദയത്തിനു ഒന്നര മണിക്കൂർ മുൻപുള്ള സമയം |
| അംഗദ് | രാമായണത്തിലെ അതിശക്തനായ വാനരൻ, ഇളകാത്തവൻ എന്നർത്ഥത്തിൽ ബാബ ഉപയോഗിക്കുന്നു |
| അന്തർമുഖി | സ്വന്തം ഉള്ളിലേക്ക് നോക്കിയിരിക്കുന്നവൻ |
| അന്തർയാമി | ഹൃദയങ്ങളെ അറിയാൻ കഴിവുള്ളവൻ (ഈശ്വരൻ) |
| അശോക വാടിക | ദുഃഖമില്ലാത്ത ഉദ്യാനം ( സത്യയുഗം) |
| അവ്യക്ത് സ്ഥിതി | വ്യക്തിത്വ ഭാവം വെടിഞ്ഞ അവസ്ഥ (സൂക്ഷ്മ ശരീരസ്ഥൻ) |
| ആര്യൻ | ഉയർന്നവൻ |
| ആഷിക് | പ്രിയതമൻ |
| |
| |
| |
| ബബുൾ നാഥ് - മുള്ളുകളെ പുഷ്പമാക്കുന്നവൻ (മുംബൈയിലെ ശിവക്ഷേത്രം, ഈശ്വരൻ) | |
| ബഹിഷ്ത് - സ്വർഗ്ഗം | |
| ബധായി - അഭിവാദ്യങ്ങൾ | |
| ബനാ ബനായാ - മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത് | |
| ബ്രിഹസ്പതി - വ്യാഴം, വ്യാഴദശ | |
| ഭണ്ഡാര - അടുക്കള | |
| ഭണ്ഡാരി - കാണിക്കവഞ്ചി | |
| ഭഗത് - ഭക്തൻ | |
| ഭഗീരഥ് - പുരാണത്തിൽ ഗംഗയെ ഭൂമിയിലെത്തിച്ചവൻ, ഭാഗ്യശാലി രഥം | |
| ഭസ്മാസുർ - പുരാണത്തിലെ ഒരു വിഡ്ഢിയായ അസുരൻ, സ്വയം നശിക്കുന്നവൻ | |
| ഭട്ടി - സമയ ബന്ധിതമായി ചെയ്യുന്ന തീവ്രമായ സാധന, ചൂള | |
| ഭാഗ്യ - ഭാഗ്യം, വിധി | |
| ഭോഗി - ഇന്ദ്രയ വിഷയങ്ങളിൽ ആസക്തൻ | |
| ഭോലാനാഥ് - നിഷ്ക്കളങ്കനായ ഭഗവാൻ | |
| ഭൃകുടി - പുരിക മദ്ധ്യം | |
| ഭ്രമരി - കീടങ്ങളെ റാഞ്ചുന്ന ഒരു വണ്ട് | |
| ബ്രഹ്മാ ചാരി - ബ്രഹ്മ ബാബയെ അനുകരിക്കുന്നവൻ | |
| ബുൾബുൾ - രാപ്പാടി പക്ഷി | |
| |
| |
| ചരിത്രവാൻ - നല്ല സ്വഭാവമുള്ളവൻ | |
| ചതുർഭുജ് - മഹാവിഷ്ണു | |
| ചക്രധാരി - സ്വദർശന ചക്രം ധരിച്ചവർ | |
| ചിന്ത - വ്യാകുലത, വിഷമം | |
| ചിന്തക് - മനനം ചെയ്യുന്നവൻ | |
| ചിത്തം - അഗാധ ബോധതലം | |
| ഛോട്ടി - ഉയർന്ന വർഗ്ഗം | |
| ഛത്ര ഛായ - കുടത്തണൽ | |
| |
| ദാദാ - മുതിർന്ന ജ്യേഷ്ഠൻ | |
| ദാദി - മുത്തശ്ശി, മുതിർന്ന സഹോദരി | |
| ദിവാലി - ദീപാവലി | |
| ദിയ - ദീപം | |
| ദിൽവാല - ഹൃദയത്തിൽ ഇരിക്കുന്നവൻ, ഹൃദയത്തെ സമാശ്വസിപ്പിക്കുന്നവൻ | |
| ദർശൻ | ഉൾക്കാഴ്ച |
| ദധീചി ഋഷി - ഇന്ദ്രന് നട്ടെല്ല് ദാനം ചെയ്ത ഋഷി | |
| ദേവത - ദിവ്യഗുണങ്ങളുള്ള മാനവൻ | |
| ദസറ - രാവണനെ കത്തിക്കുന്ന ഉത്സവം, പത്തിനെ നശിപ്പിക്കുക | |
| ധർമ്മശാല - തീർത്ഥാടനകേന്ദ്രങ്ങളിലെ സൗജന്യ താമസസ്ഥലം | |
| ധാരണ - പഠിച്ച അറിവുകളെ ആചരിക്കുക | |
| ഡബിൾ ലൈറ്റ് - ഭാരരഹിതവും പ്രകാശിതവും | |
| ഡബിൾ താജ് - പവിത്രതയുടെ പ്രകാശ കിരീടവും അധികാരത്തിന്റെ സ്വർണ്ണ കിരീടവും | |
| ഡബിൾ ഫോറിനർ - ഭാരതത്തിനു പുറത്തു ജീവിക്കുന്നവർ | |
| ദൃഷ്ടി - കാഴ്ചപ്പാട്, (ശുഭ വിചാരത്തോടെ അഭിമുഖമാവുക) | |
| ദുലാർ - ഓമന | |
| ഏകജ് ഭൂൽ - അനവധി തെറ്റുകളെ ജനിപ്പിക്കുന്ന മുഖ്യ തെറ്റ് | |
| ഏകാന്ത് - ഒന്നിൽ മുഴുകിയിരിക്കുക | |
| ഏകമത് - ഒരേ അഭിപ്രായം | |
| ഏകാനാമി - ഒരാളുടെ നാമം മാത്രം സ്മരിക്കുന്നവൻ | |
| എക്കൊണോമി - മിതവ്യയം | |
| ഏകരസ് - വൈകാരിക സന്തുലനം | |
| ഏകവ്രത - ഒരാൾക്ക് വേണ്ടി ജീവിക്കുന്നവൻ | |
| ഫായദാ - ലാഭം | |
| ഫഖിർ - ഒരിടത്തും സ്ഥിരമായി താമസിക്കാത്തവൻ (വൈരാഗിയായ സത്യാന്വേഷി) | |
| ഫരിസ്ഥ - മാലാഖ | |
| ഫരിയാദ് - പരാതി, അപേക്ഷ | |
| ഗരീബ് നിവാസ് - പാവങ്ങളുടെ ഭഗവാൻ | |
| ഗതി - വിമോചനം, മുക്തി | |
| ഗദ്ധി - സിംഹാസനം, മുരളി ക്ലാസെടുക്കാൻ ഇരിക്കുന്ന ഇരിപ്പിടം | |
| ഗൃഹസ്ഥി - വീട്ടുകാരൻ, കുടുംബസ്ഥൻ | |
| ഗോപഗോപി - ഭഗവാന്റെ കൂട്ടുകാർ | |
| ഗോപി വല്ലഭ് - പരമാത്മാവ് | |
| ഗുപ്ത് - മറ്റൊരാൾ അറിയാതെ, പരസ്യപ്പെടുത്താതെ | |
| ഗർഗ്ഗർഥാനി - ആശയക്കുഴപ്പം | |
| ഗ്യാൻ സ്വരൂപ് - ജ്ഞാനത്തിനൊത്തു ജീവിക്കുന്നവൻ | |
| ഗ്യാൻ യുക്ത് - ജ്ഞാനത്തെ കൃത്യമായി ഉപയോഗിക്കുന്നവൻ | |
| ഗൗമുഖ് - തീർത്ഥജലം ഒഴുകുന്ന പശുവിന്റെ വായ, ബ്രഹ്മാബാബയുടെ ഉപമയായി ബാബ പ്രയോഗിക്കുന്നു | |
| ഹാർ - പരാജയം | |
| ഹാംജി - ശരിയെന്നു പറഞ്ഞു അനുസരിക്കുക | |
| ഹദ് - പരിധിയുള്ളത് | |
| ഹംസോ സോഹം - ഒരു മന്ത്രം, ഞാൻ അതാണ്... അത് ഞാനാകും | |
| ഹംജിൻസ് - ഒരേ തരത്തിൽ പെട്ടവർ | |
| ഹരി - ദുഃഖം ഇല്ലാതാക്കുന്നവൻ | |
| ഹാസീർ - ഉപസ്ഥിതനാവുക, ഹാജരാക്കുക | |
| ഹസൂർ - യജമാനൻ | |
| ഹോ ലീ - കഴിഞ്ഞത് കഴിഞ്ഞു | |
| ഹോളി - ഒരു നിറങ്ങളുടെ ഉത്സവം | |
| ഇച്ഛാ മാത്രം അവിദ്യ - ആഗ്രഹങ്ങൾ എന്താണെന്ന് അറിയാത്ത അവസ്ഥ | |
| ഇന്ദ്രപ്രസ്ഥം - സത്യയുഗത്തിലെ രാജധാനി, ഡൽഹിയുടെ പഴയ പേര് | |
| ജഗത് ഉണ്ടായി നിലനിന്നു നശിക്കുന്നത്, ഭൗതിക ലോകം | |
| ജനക് - ആത്മബോധത്തിൽ ജീവിച്ച ഒരു പുരാണ രാജാവ് ( ജാനകിദാദിയെ ബാബ വിളിക്കുന്നത്) | |
| ജാനീ ജാനൻഹാർ - അറിയേണ്ടതെല്ലാം അറിയുന്നവൻ | |
| ഛമേല - ആശയക്കുഴപ്പം | |
| ഛർമുയി ജഗ്മുയി - ലോക കാര്യങ്ങൾ, പരദൂഷണം, അനാവശ്യ സംഭാഷണം | |
| ജി ഹാസീർ - ഞാനിതാ തയ്യാർ | |
| ജി ഹസൂർ - ആജ്ഞപോലെ | |
| ജീവൻ ബന്ധൻ - ബന്ധിതമായ ജീവിതം | |
| ജീവൻ മുക്തി - ബന്ധന മുക്തമായ ജീവിതം | |
| ജോഷ് ഹോഷ് - ആനന്ദവും വിവേകവും സന്തുലനം | |
| കദം - ചുവട് | |
| കദം മേം പദം - ചുവടുകളിൽ കോടികൾ | |
| കച്ചാ - പാകമാകാത്ത | |
| കഹാനി - കഥ | |
| കായദ - നിയമം | |
| കലൻഗിദർ - കിരീടം അണിഞ്ഞവൻ | |
| കാലോം കാ കാൽ - മരണത്തിനു മരണം വരുത്തുന്നവൻ | |
| കാമം - കാമവികാരം, കേന്ദ്രീകൃത ആഗ്രഹം | |
| കുംഭകർണ - ഉറങ്ങുകയും ഉണ്ണുകയും മാത്രം ചെയ്യുന്ന അസുരൻ | |
| കമാൽ - അത്ഭുതം | |
| കമൽ - താമര | |
| കാമന - സംഭവിക്കാനുള്ള ആഗ്രഹം | |
| കായാ - ശരീരം | |
| കർണ രസ് - കേൾവിസുഖം | |
| കരൻ കരാവൻഹാർ - സ്വയം ചെയ്യുകയും മറ്റുള്ളവരെ ചെയ്യാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നവൻ | |
| കർമ്മ സന്യാസം - ഉത്തരവാദിത്വ കർമ്മങ്ങളെ ഉപേക്ഷിക്കുക | |
| കർമ്മ യോഗ് - കർമ്മം ചെയ്യുമ്പോൾ ഈശ്വര സ്മരണ | |
| കർമ്മ ഭോഗ് - ശാരീരിക അസുഖങ്ങൾ, ഭോഗകർമ്മങ്ങളുടെ വിപരീതഫലം | |
| കർമക്ഷേത്രം - ഭൗതികലോകം, ജോലിസ്ഥലം | |
| കർമാതീതം - കർമ്മം ചെയ്തുകൊണ്ടും അതിന്റെ പ്രഭാവമില്ലാതിരിക്കുക | |
| കരോട്പതി - കോടിപതി | |
| കൃതി - കർമ്മം | |
| കുദ്റത് - പ്രകൃതിയുടെ അത്ഭുതം | |
| കുൽ ദീപ് - കുലത്തെ പ്രസിദ്ധിപ്പെടുത്തുന്നവർ | |
| കുസംഗ് - വഴിതെറ്റിക്കുന്ന കൂട്ടുകെട്ട് | |
| ഖബ്റിസ്ഥാൻ - ശ്മശാന ഭൂമി | |
| ഖയാമത് ദിൻ - വിധി നിർണ്ണയ ദിവസം | |
| ഖുദാ ദോസ്ത് - ദൈവമെന്ന സുഹൃത്ത് | |
| ഖുദായി ഖിത്മത്ഗാർ - ഈശ്വരീയ യജ്ഞത്തെ സേവിക്കുന്നവർ | |
| ഖുശ്നസീബ് - ഭാഗ്യശാലി | |
| ലഗാവ് - മോഹാകർക്ഷണം | |
| ലാഖ് - ലക്ഷം | |
| ലങ്കാർ - നങ്കൂരം | |
| ലവ്ലീൻ - സ്നേഹത്തിൽ മുഴുകിപ്പോയവൻ | |
| ലേവത - എടുക്കുന്നവർ, സ്വീകർത്താവ് | |
| ലൗകിക് - ലോകവുമായി ബന്ധമുള്ളത്, ഇഹലോകകാര്യങ്ങൾ | |
| മധു - തേൻ | |
| മഗൻ - അനുഭവത്തിൽ ലയിക്കുക | |
| മഹാബലി - വലിയ ത്യാഗം ചെയ്തവൻ | |
| മഹാകാൽ - കാലത്തിന്റെ കാലൻ | |
| മഹാ മണ്ഡലേശ്വർ - വലിയ ആശ്രമത്തിന്റെ അധിപൻ | |
| മഹാൻ - ഉയർന്നവൻ | |
| മഹാവീർ - ഉന്നതനായ പടയാളി, ഹനുമാൻ | |
| മാലിക് - മുതലാളി, യജമാനൻ | |
| മൻ - മനസ് | |
| മൻ മത് - തോന്നുന്നത് ചെയ്യുക | |
| മൻ രസ് - മനോരസം | |
| മന്ഥൻ - മനനം ചെയ്യൽ | |
| മർജീവ - ജ്ഞാനംകൊണ്ട് പുനർജനിച്ചവൻ | |
| മൻമനാഭവ - മനസ് ഭഗവാനിലർപ്പിക്കുക | |
| മധ്യാജിഭവ - വിഷ്ണുവായിത്തീരുക | |
| മഹാരഥി - യുദ്ധത്തിൽ ആനപ്പുറത്ത് പോരാടുന്നവർ | |
| മാഷുക് - പ്രിയതമ | |
| മത് - അഭിപ്രായം, ഉപദേശം | |
| മെഹ്മാൻ - അതിഥി | |
| മെഹ് നത് - പരിശ്രമം | |
| മേള - സമ്മേളനം | |
| മീട്ടാ - മധുരം | |
| മിയാമിട്ടു - അവനവനെ പ്രശംസിക്കുന്നവൻ | |
| മുരളി - ബാബയുടെ മഹാവാക്യങ്ങൾ | |
| മൊഹബത് - പ്രണയം | |
| മോക്ഷം - ലോകത്തിൽ നിന്നുള്ള സ്ഥിരമായ മുക്തി | |
| മുബാറക് - ആശംസ | |
| മുനി - മൗനമായിരുന്നു നിരീക്ഷിക്കുന്നവൻ | |
| മുരബ്ബി - വിശ്വസ്തനും പ്രിയങ്കരനുമായ | |
| നമസ്തേ - ഞാൻ നമിക്കുന്നു | |
| നർ - മനുഷ്യൻ | |
| നാരാസ് - നീരസം, മുഷിച്ചിൽ | |
| നശ - ലഹരി | |
| നെഷ്ഠ - ദീർഘനേരം ഇരുന്നുള്ള ധ്യാനം | |
| നേതി നേതി - ഇതല്ല ഇതുമല്ല | |
| നിമിത് - നിയമിക്കപ്പെട്ട വ്യക്തി, ഉപകരണ ഭാവം | |
| നിരാലാ - തന്മയത്വമുള്ള, വ്യത്യസ്തനായ | |
| നിർഭയ് - ഭയമില്ലാത്ത | |
| നിർമാൻ - വിനയാന്വിതൻ | |
| നിരോഗി - ആരോഗ്യവാൻ | |
| നിർ സങ്കൽപ് - സങ്കൽപ്പ രഹിതം | |
| നിർവാൺ - ശബ്ദമില്ലാത്ത | |
| നിർവൈർ - ശത്രുതയില്ലാത്തവൻ | |
| നിശാന - ലക്ഷ്യത്തിന്റെ ലക്ഷണം | |
| നിശ്ചയ് - ഉറപ്പുള്ള, നിശ്ചയമുള്ള | |
| നിശ്ചിന്ത് - ഉൽക്കണ്ഠയില്ലാത്ത | |
| നിശ്ചിത് - തീരുമാനിക്കപ്പെട്ട | |
| നിഷ്കാമ - പ്രതിഫലേച്ഛ ഇല്ലാത്ത | |
| നിവാസി – അന്തേവാസി | |
| നിവൃത്തി മാർഗ്ഗ് - ഗൃഹസ്ഥാശ്രമം സ്വീകരിക്കാത്തവർ | |
| നൂരെ രത്തൻ - കണ്ണിലെ മാണിക്യം | |
| ന്യാരാ - മുഴുകാതെയിരിക്കുക | |
| ന്യാരാ പ്യാരാ - വേറിടാൻ കഴിയുന്ന സ്നേഹം, ആസക്തിയില്ലാത്ത സ്നേഹം | |
| ഓം - ഞാൻ | |
| ഓം ശാന്തി - ഞാൻ ശാന്ത സ്വരൂപ ആത്മാവാണ് | |
| പദമാപദം പതി - അളവറ്റ സമ്പത്തിന്റെ ഉടമ | |
| പക്കാ - ഉറച്ചവൻ, ഇളകാത്ത | |
| പാലന - പരിപാലിക്കുക | |
| പണ്ടാ - വഴികാട്ടി | |
| പണ്ഡിത് - പുരോഹിതൻ | |
| പർ - മറ്റുള്ളവർ | |
| പരം ധാം - പരമമായ വീട് | |
| പരചിന്തൻ - അന്യനെക്കുറിച്ചു ചിന്തിക്കൽ | |
| പരദർശൻ - മറ്റുള്ളവരെ നോക്കൽ | |
| പരിസ്ഥാൻ - മാലാഖമാരുടെ സ്ഥലം, സത്യയുഗം | |
| പരിസ്ഥിതി - സാഹചര്യങ്ങൾ | |
| പർലോക് - പരലോകം, ആത്മലോകം | |
| പരമത് - അന്യന്റെ അഭിപ്രായം | |
| പതി - ഭർത്താവ്, ഉടമസ്ഥൻ | |
| പതിത് - പാപത്താൽ അധപ്പതിക്കപ്പെട്ടവൻ | |
| പതിത് പാവൻ - പരിശുദ്ധീകരിക്കുന്നവൻ | |
| പത്തർ - കല്ല് | |
| പട്ടറാണി - പ്രധാന രാജ്ഞി, മുരളി കേൾക്കാൻ കസേര ഒഴിഞ്ഞു കൊടുത്തിട്ട് സ്വയം നിലത്തിരിക്കുന്നവരെ ബാബ വിളിച്ചിരുന്ന പേര് | |
| പാരലോകിക് പിതാ - അപരിമിതനായ അച്ഛൻ ( ഈശ്വരൻ) | |
| പാപ് - ആത്മാവിനെ അധപ്പതിപ്പിക്കുന്ന കർമ്മം | |
| പാർ - ദൂരെ | |
| പാരസ് - കല്ലിനെ സ്വർണ്ണമാക്കാൻ കഴിവുള്ള ഒരു പുരാണ (സാങ്കൽപ്പിക) ദിവ്യവജ്രക്കല്ല് | |
| പാരസ് ബുദ്ധി - ദിവ്യ ബുദ്ധി | |
| പാരസ് പുരി - സത്യയുഗം | |
| പാരസ് നാഥ് - കല്ലിനെ സ്വർണ്ണമാക്കുന്ന നാഥൻ | |
| പുരുഷാർത്ഥി - ആത്മീയ പുരോഗതിക്കായുള്ള പ്രയത്നം | |
| പുരുഷോത്തം - ഉത്തമനായ ആത്മാവ് | |
| പുരുഷോത്തമ മാസം - ചാന്ദ്രമാസ കലണ്ടർ അനുസരിച്ചു 4 വർഷത്തിൽ ഒരിക്കൽ വരുന്ന പതിമൂന്നാം മാസം | |
| പ്രകൃതി ജിത് - പദാർത്ഥങ്ങളുടെയും സ്വ ശരീരത്തിന്റെയും പ്രഭാവത്തെ അതിജീവിച്ചു വാഴുന്നവർ | |
| പ്രളയം - സമ്പൂർണ്ണ നാശം, തിരിച്ചു ലയിക്കൽ | |
| പ്രാരബ്ധ് - ഒരുജന്മത്തിലെ കർമ്മങ്ങളുടെ ഫലം | |
| പ്രസന്ന ചിത് - വർത്തമാനകാലത്തിൽ സന്തുഷ്ടനായിരിക്കുന്നവൻ | |
| പ്രശ്ന ചിത് - ചോദ്യങ്ങൾ നിറഞ്ഞ മനസുള്ളവൻ | |
| പ്രവൃത്തി മാർഗ് - ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നവർ | |
| പ്യാരാ - സ്നേഹി, പ്രിയപ്പെട്ട | |
| രാസ് - രഹസ്യം, സത്യയുഗത്തിലെ ലഘുചലന നൃത്തം | |
| രാസ് യുക്ത് - കാര്യങ്ങളുടെ പിന്നിലെ കാരണം മനസിലാക്കി പ്രവർത്തിക്കുന്നവൻ | |
| രാജ് ദുലാർ - രാജാവിന്റെ ഓമനക്കുട്ടി | |
| രജോപ്രധാൻ - പകുതിയോളം പരിശുദ്ധമായ, ചലനാത്മക മനസുള്ള | |
| രാജഋഷി - ഋഷിയെപ്പോലെ പരിശുദ്ധമായി ജീവിച്ചു രാജപദവി നേടുന്നവൻ | |
| രമണീക് – മനോഹരമായ, രസകരമായ, ഹാസ്യമുള്ള | |
| രാംരാജ്യ - സത്യയുഗം , ഈശ്വരന്റെ രാജ്യം | |
| രഥ് - രഥം, ശരീരം | |
| രഥി - തേരാളി, ആത്മാവ് | |
| രാജി ഘുഷി - സംതൃപ്തിയുള്ള സന്തോഷം | |
| റിധിസിദ്ധി - ആത്മീയതയുടെ പേരിലുള്ള മായാജാലങ്ങൾ | |
| രെഹം - കരുണ | |
| രൂഹ് - ആത്മാവ് | |
| രൂഹ് റിഹാൻ - ആത്മീയ സംഭാഷണം | |
| രുഹാബ് - ലഹരി | |
| രൂഹാനി - ആത്മീയ | |
| രൂപ് ബസന്ത് - യോഗത്തിന്റെ സ്വരൂപവും പ്രയോഗവും വശമുള്ളവർ | |
| സച് തോ ബിടോ നച് - സത്യതയുള്ളവർ വൃത്തമാടും | |
| സത്ഗതി - ദേവജന്മം, മുക്തിക്കു ശേഷം ലഭിക്കുന്ന കർമ്മപുണ്യം | |
| സാധന - ആത്മീയ പരിശ്രമം | |
| സഫൽ കർനാ - നല്ല കാര്യത്തിൽ ഉപയോഗിക്കുക | |
| സഫലത - വിജയം | |
| സഹയോഗി - സഹകരിക്കുന്നവർ | |
| സാകാർ - ഭൗതികം, ബ്രഹ്മാബാബയെക്കുറിച്ചു ബാബ എന്തെങ്കിലും പ്രതിപാദിക്കുന്നു | |
| സാകാർ ബാബ - ജീവിച്ചിരുന്ന കാലത്തെ ബ്രഹ്മാബാബ | |
| സകാശ് - ആത്മീയ കിരണങ്ങൾ | |
| സാക്ഷാത്കാർ - ദിവ്യ ദർശനം | |
| സമാധി - ബുദ്ധി യോഗത്തിൽ സ്ഥിരപ്പെട്ട അവസ്ഥ | |
| സമാനാ - ഉൾക്കൊള്ളുക | |
| സമച്ചാ - ബോധ്യമായോ | |
| സമ്മാൻ - ബഹുമാനം | |
| സനാതൻ ധർമ്മ - നശിക്കാത്ത മൂല്യംങ്ങൾ (സംസ്കാരം | |
| സംസാർ - ലോകം | |
| സന്തുഷ്ടത - സംതൃപ്തി | |
| സന്തുഷ്ടമണി - സംതൃപ്തിയാൽ തിളങ്ങുന്നവൻ | |
| സപൂത് - നല്ല അനുസരണയുള്ള കുട്ടി | |
| സാർ യുക്ത - അർത്ഥം അറിഞ്ഞ പ്രവൃത്തി | |
| സത് - സത്യം | |
| സത് ഗുരുവാർ - വ്യാഴാഴ്ച | |
| സാഥി - കൂട്ട്കാരൻ | |
| സതോ പ്രധാനം - ഉയർന്ന പരിശുദ്ധിയുടെ അവസ്ഥ | |
| സത്സംഗ് - സത്യവുമായുള്ള കൂട്ടുകെട്ട്, ആത്മീയ കൂട്ടായ്മ | |
| സാത്വിക് - ശുദ്ധമായ | |
| സിദ്ധി - ഫലം, നേട്ടം | |
| സിന്ധു - കടൽ | |
| സ്ഥിതി - അവസ്ഥ | |
| സ്വച്ഛത - വൃത്തി | |
| സ്വദർശൻ - സ്വയ നിരീക്ഷണം | |
| സ്വധർമ്മ് - സ്വന്തം ധർമ്മം | |
| സ്വസ്തിക - കാലത്തെ സൂചിപ്പിക്കുന്ന ചിഹ്നം | |
| സ്വരാജ്യാധികാരി - മനസ്, ബുദ്ധി, സംസ്കാരം, കർമ്മേന്ദ്രിയങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നവൻ | |
| ശ്രീമത് - ഈശ്വരന്റെ അഭിപ്രായം, ഈശ്വരാജ്ഞ | |
| ശൂബീ രസം - സത്യയുഗത്തിലെ മാമ്പഴചാറ് | |
| ശുക്രിയ - നന്ദി | |
| താജ് - കിരീടം | |
| തക്ത് - സിംഹാസനം | |
| തമോപ്രധാൻ - അതീവ അപവിത്രമായത് | |
| താമ്സിക് - അശുദ്ധമായ | |
| തൻ - ശരീരം | |
| തപസ് - ആഴമേറിയ അന്വേഷണം, ദീർഘനേര ധ്യാനം | |
| തൊഹ്ഫ - സമ്മാനം | |
| തൂഫാൻ - കൊടുങ്കാറ്റ് | |
| ത്രിനേത്രി - മൂന്നാംകണ് തുറന്നവൻ | |
| ത്രികാല ദർശി - മൂന്നു കാലങ്ങൾ കാണുന്നവൻ | |
| ത്രിലോകി നാഥ് - മൂന്നുലോകങ്ങളുടെ നാഥൻ (അറിവുള്ളവൻ) | |
| ഉബാസി - കോട്ടുവായിടുക | |
| ഉദാസീ - വിഷണ്ണനായ, ഉദാസീനനായ | |
| ഉദ്ധാർ മൂർത്തി - ഉദ്ധരിക്കുന്നതിനു മാതൃക | |
| ഉല്ലു - മൂങ്ങ | |
| ഉപരാമ - ഉപരിയായ അവസ്ഥ, ഉയർന്ന സ്ഥിതി | |
| ഉസ്താദ് - അധ്യാപകൻ | |
| വയദാ - പ്രതിജ്ഞ | |
| വേശ്യാലയ് - കാമപൂർത്തീകരണം തൊഴിലാക്കിമാറ്റിയവർ താമസിക്കുന്ന സ്ഥലം | |
| വംശ് - സന്താന പരമ്പര | |
| വിചിത്ര - ശരീരം ഇല്ലാത്ത | |
| വിധാതാ - വിധിക്കുന്നവൻ | |
| വിധി - ശരിയായ രീതി, | |
| വിഗ്യാൻ - (വിശേഷ ജ്ഞാനം) സയൻസ്, യോഗം എന്നതിന് ബാബ ഉപയോഗിക്കുന്ന ഒരു പദം | |
| വികർമ് - പാപം ജനിപ്പിക്കുന്ന കർമ്മം, അധപ്പതിപ്പിക്കുന്ന കർമ്മം | |
| വികർമജിത് - പാപ കർമ്മങ്ങൾ ചെയ്യാത്തവൻ | |
| വിക്രം സംവത് - പാപാചാരികളുടെ യുഗാരംഭം | |
| വിദായി - യാത്രയയപ്പ് | |
| വിശ്രാമ പുരി - വിശ്രമിക്കാനുള്ള സ്ഥലം | |
| വൈരാഗി - വിരക്തി നേടിയവർ | |
| വ്രത് - ഉറച്ച തീരുമാനം | |
| വൃക്ഷപതി - മനുഷ്യ വംശവൃക്ഷത്തിന്റെ നാഥൻ | |
| വൃത്തി - മനോഭാവം | |
| വ്യക്ത് - ദേഹ സംയുക്തമായ ഭാവം | |
| വൈഷ്ണവ് - സത്വയ്ക ജീവിതചര്യ ഉള്ളവർ | |
| വാഹ് - ഭേഷ് | |
| യാദ് - ഓർമ്മ | |
| യോഗയുക്ത് - ഈശ്വരനുമായി മനസ്സിനെ ബന്ധിപ്പിച്ച അവസ്ഥ | |
| യുഗിൽ - ദമ്പതി | |
| യുക്തി - സൂത്രം, | |
| യുക്തിയുക്ത് - ശരിയായത് ചിന്തിച്ചു വേണ്ടത് ചെയ്യുക | |
| യാദവ - യുദ്ധത്തിനുള്ള ഉത്സാഹം കാണിക്കുന്നവരെ ബാബ വിളിക്കുന്ന ഉപമ | |