Day 03
- ദുഖത്തിനും സുഖത്തിനും ഹേതുവാകുന്ന രണ്ടുതരം ജീവിതരീതികൾ ഏതെല്ലാം ?
- ഏതുതരം ജീവിതത്തിലാണ് എപ്പോഴും അസംതൃപ്തി ഉണ്ടാവുന്നത് ?
- സുഖശാന്തിയും സംതൃപ്തിയും നൽകുന്ന ജീവിതരീതി ഏതാണ് ?
- ദേഹബോധവും ആത്മബോധവും ധ്യാനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
മനുഷ്യർ നയിക്കുന്ന രണ്ടുതരം ജീവിതരീതികളെക്കുറിച്ചും ആ രീതികളുടെ ശുഭാശുഭ വശങ്ങളെക്കുറിച്ചും ചിന്തനം ചെയ്ത് നമ്മുടെ ജീവിതം എപ്രകാരമായിരിക്കണം എന്ന തീരുമാനമെടുക്കുവാൻ നിങ്ങൾക്കുള്ള ഒരു മാർഗദർശനമാണ് ഇന്നത്തെ ക്ലാസ്.
- ശരീരവും ശ്വാസവും മനസും ശാന്തമാക്കുവാനുള്ള ഈ ഗൈഡഡ് മെഡിറ്റേഷൻ ഇയർഫോൺ ഉപയോഗിച്ച് കേൾക്കുക.

- രണ്ടുതരം ജീവിതരീതിയുണ്ട് - ആത്മബോധ ജീവിതവും ശരീരബോധ ജീവിതവും
- ശരീരബോധ ജീവിതത്തിൽ ഭോഗതൃഷ്ണക്കാണ് പ്രധാന്യം. ചിലപ്പോൾ ദുഖിച്ചും ചിലപ്പോൾ കരഞ്ഞും ചിലപ്പോൾ ചിരിച്ചും അങ്ങനെ ജീവിച്ചുപോകുന്നു. അതിനെ അടിച്ച് പൊളിച്ചുള്ള ജീവിതം എന്നു പുതുതലമുറക്കാർ പറയുന്നു.
- ഇങ്ങനെയുള്ളവർക്ക് ജീവിതത്തിൻ്റെ ആദ്യപകുതി കഴിയുമ്പോൾ നിരാശ ബാധിക്കുന്നു. ആഗ്രഹിച്ചതെല്ലാം സഫലമായാലും വിചാരിച്ചത് നേടിയില്ലെന്നു തോന്നുന്നു. ദുഖത്തോടെയും നിരാശയോടെയും അവർ പിന്നെയുള്ള ജീവിതം ജീവിച്ചു മരിക്കുന്നു.
- ആത്മബോധത്തിലുള്ളവർ ഞാൻ ആരാണ്? എന്ന് സ്വയം ചോദിക്കുകയും ഉത്തരം തേടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഭൗതികമായ ഒരു വസ്തുവിനും നിലനില്പിനെക്കുറിച്ചുള്ള അവബോധമില്ല.
- എല്ലാം അനുഭവിക്കുന്നത് ഞാനാണ്. ഞാൻ ഒരു ചൈതന്യമായതിനാലാണ് ജീവിതത്തെയും സ്വന്തം അസ്തിത്വത്തെയും അനുഭവിക്കുവാൻ സാധിക്കുന്നത്.
- ഈ അസ്തിത്വത്തിൻ്റെ അനുഭവം ചെയ്യുന്ന ചൈതന്യശക്തിയെ യോഗികൾ ആത്മാവ് എന്ന് വിളിക്കുന്നു.
- ആത്മബോധം ഉണരുമ്പോൾ ശരീരബോധം ഇല്ലാതാകുന്നു. ഞാൻ വേറെ, ഈ ശരീരം വേറെ എന്ന അനുഭവമുണ്ടാകുന്നു.
- അനശ്വരചൈതന്യആത്മാവാണെന്ന് മനസ്സിലാക്കി കാര്യവ്യവഹാരങ്ങളിൽ ഇടപെട്ട് ജീവിക്കുമ്പോള് ഞാൻ ആത്മബോധജീവിതത്തിലാണ്.
- ശരീരബോധം ഇല്ലാതാകുമ്പോള് മരണഭയവും ഇല്ലാതാകും. കാരണം ജനനമരണത്തിനപ്പുറമാണ് ഞാനെന്നും ഞാൻ (ആത്മാവ്) സത്യവും നിത്യവുമാണെന്നറിയുന്നു.
- കർമ്മേന്ദ്രിയങ്ങൾ കൊണ്ട് ലോകത്തെ മുഴുവൻ അനുഭവിച്ച് തീർക്കാനുള്ളതല്ല ഈ ജീവിതം. ഞാൻ ജീവിതത്തിലൊരു കൊയ്ത്തുകാരനാവരുത്. ഞാൻ വിതച്ചുപോവുകയാണ് വേണ്ടത്.
- അതിനായി ജീവിച്ചിരിക്കുന്നത്രയും കാലം ശരീരമാകുന്ന നശ്വര ഉപകരണത്തെ സദുപയോഗം ചെയ്യേണ്ടിയിരിക്കുന്നു.
- ദേഹബോധത്തിൽ ജീവിക്കുന്നത് കാരണം വൈചാരീക, വൈകാരീക വിക്ഷോഭങ്ങളുമായി, ദുഖത്തിൻ്റെ ചുമടും താങ്ങി ജീവിക്കുകയാണ് ഇന്നത്തെ മനുഷ്യർ.
- ധ്യാനം പരിശീലിക്കുന്നവർ ഞാൻ ദേഹമല്ലെന്നും ദേഹിയാണ്, ചൈതന്യമായ ആത്മാവാണെന്നുംഓരോ മണിക്കൂറിലും 1 മിനിറ്റ് അനുഭവ സഹിതമായ വിചാരം ചെയ്യാൻ ശീലിക്കണം.

- താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
- ശരീരബോധതലത്തിൽ നിന്ന് ആത്മബോധത്തിലേക്ക് ഉയരുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും ?
- ആത്മബോധത്തിൽ ജീവിക്കാൻ ഞാൻ ഉൾക്കൊള്ളേണ്ടത് എന്തൊക്കെയാണ് ? ഉപേക്ഷിക്കേണ്ടത് എന്തൊക്കെയാണ് ?
- കർമ്മേന്ദ്രിയങ്ങൾ കൊണ്ട് ഭോഗിച്ച് അനുഭവിച്ച് തീർക്കാനുള്ളതല്ല എൻറെ ഈ ജീവിതം എന്ന തിരിച്ചറിവിൽ ഇനി ജീവിതത്തിൽ ഞാൻ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരണം ?
- ദുഃഖത്തിൻ്റെ ചുമടും താങ്ങി, ശാന്തരായി ജീവിക്കുന്ന ഇന്നത്തെ മനുഷ്യരിൽ ശാന്തിയുടെ വിത്തിടാൻ എനിക്കെന്താണ് ചെയ്യുവാൻ കഴിയുക ?
- രണ്ടുതരം ജീവിത രീതികളാണ് ഉള്ളത് ഒന്ന് ആത്മബോധവും രണ്ടു ശരീര ബോധവും ഇതിൽ എൻറെ ബോധതലം ഏതാണ്? ലക്ഷണങ്ങൾ നോക്കുമ്പോൾ ആത്മ ബോധതലത്തിലേക്ക് ദൂരം എത്രയുണ്ടെന്നാണ് തോന്നുന്നത്?
- ശരീര ബോധത്തിൽ ജീവിതം നയിച്ചപ്പോൾ എൻറെ ജീവിതത്തിൽ അനുഭവം ഇതുവരെ എന്തായിരുന്നു. സുഖകരമാണോ? ദുഃഖപ്രദമാണോ? അതോ സുഖദുഃഖ സമ്മിശ്രമോ? ഇപ്പോൾ വരെയുള്ള ഈ ജീവിത രീതിയിൽ ഞാൻ സംതൃപ്തനാണോ ?
- ആത്മബോധത്തിൽ മറ്റു നേട്ടങ്ങൾ ക്ലാസിൽ എന്തൊക്കെയാണ് എനിക്ക് മനസ്സിലായത്? ഇത് എനിക്ക് ആവശ്യം ഉള്ളതാണോ?
- ദേഹബോധജീവിതത്തിന്റെ പ്രധാന കോട്ടങ്ങൾ എന്തെല്ലാമാണ് ? എൻറെ ജീവിതത്തിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് എഴുതുക